ബംഗളൂരു: കോൺഗ്രസിൽനിന്നും രാജിവച്ച കർണാടക വിമത നേതാവ് ഉമേഷ് ജാദവ് ബിജെപിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലാണ് ഉമേഷ് ജാദവ് ബിജെപിയുടെ ഭാഗമായത്. കർണാടക ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ ഉമേഷ് ജാദ വിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്കെതിരേ കൽബുർ ഗിയിൽ ജാദവ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്നാണു റിപ്പോർട്ട്. രണ്ടു ദിവസം മുമ്പ് ഉമേഷ് ജാദവ് നിയമസഭാംഗത്വം രാജിവച്ചിരുന്നു. രമേഷ് ജാർകിഹോളിയുടെ നേതൃത്വത്തിലുള്ള നാലു വിമത കോൺഗ്രസ് എംഎൽഎമാ രിലൊരാളാണ് ഉമേഷ് ജാദവ്. കൽബുർഗി ജില്ലയിലെ ചിഞ്ചോളിയിൽനിന്നാണ് ജാദവ് എംഎൽഎയായത്. മല്ലികാർജുൻ ഖാർഗെയുടെ തട്ടകമാണു ചിഞ്ചോളി. ഖാർഗെയുടെ മകനും കർണാടക സാമൂഹ്യക്ഷേമ മന്ത്രിയുമായ പ്രിയങ്കുമായി ജാദവ് സ്വരച്ചേർച്ചയിലായിരുന്നില്ല. പ്രിയങ്ക് ഏകാധിപതിയെപ്പോലെ പ്രവർത്തി ക്കുന്നുവെന്നു ജാദവ് പരാതി ഉന്നയിച്ചിരുന്നു. കോൺഗ്രസ്…
Read MoreCategory: INDIA 360
കോട്ടയം ലോക്സഭാ സീറ്റ്; സിപിഎമ്മിൽ തിരക്കിട്ട ചർച്ചകൾ; സ്ഥാനാർഥി ലിസ്റ്റിൽ ജില്ലാ സെക്രട്ടറി വി.എൻ.വാസവന് മുൻതൂക്കം
കോട്ടയം: കോട്ടയം ലോക്സഭാ സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഏകദേശ ധാരണയായതോടെ സ്ഥാനാർഥി ആരെന്ന കാര്യത്തിൽ സിപിഎമ്മിൽ തിരക്കിട്ട ചർച്ച തുടങ്ങി. ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, കെ. സുരേഷ് കുറുപ്പ് എംഎൽഎ, എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ്, കഴിഞ്ഞ തവണ കോട്ടയത്ത് സിപിഎം നിശ്ചയിച്ച പി.കെ.ഹരികുമാർ എന്നിവരിലാണ് ചർച്ച എത്തി നിൽക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ചർച്ചയിൽ ജില്ലാ സെക്രട്ടറി വി.എൻ.വാസവന്റെ പേരിനാണ് മൂൻതൂക്കം. മുൻ എംഎൽഎ എന്ന പരിചയമാണ് പ്രധാനം. ജില്ലാ സെക്രട്ടറി എന്ന നിലയിൽ മണ്ഡലം നിറഞ്ഞുള്ള സംഘടനാ പ്രവർത്തനവും ഗുണം ചെയ്യുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. എന്നാൽ സംഘടനാ ചുമതലയുള്ളവർ മത്സരിക്കണമോ എന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയോഗത്തിനു ശേഷം മാത്രമേ തീരുമാനമാകുകയുള്ളു. ഏറ്റുമാനൂർ എംഎൽഎയായ സുരേഷ്കുറുപ്പിന്റെ പേരും സജീവ…
Read Moreബിജെപി സംസ്ഥാനഘടകത്തിന് കേന്ദ്ര നിർദേശം; അഞ്ചു സീറ്റിൽ വിജയം ഉറപ്പിക്കണം; ചാലക്കുടി, എറണാകുളം, കോട്ടയം, ആലപ്പുഴ സീറ്റുകൾ ഘടകകക്ഷികൾക്ക്
കോഴിക്കോട്: അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങാന്‍ ബിജെപി സംസ്ഥാന ഘടകത്തിന് കേന്ദ്ര നിര്‍ദേശം. അഞ്ച് സീറ്റ് വരെ ഉറപ്പിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തകരെയും നേതാക്കളെയും ഉത്തേജിപ്പിക്കാന്‍ രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, സദാനന്ദഗൗഡ തുടങ്ങി നേതാക്കളുടെ വന്‍നിര കേരളത്തിലെത്തുമെന്നാണ് നേതാക്കള്‍ അറിയിക്കുന്നത്. അതിനു മുന്‍പായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താഴേത്തട്ടിലെ പ്രവര്‍ത്തകരുടെ മനസറിയാന്‍ ബിജെപി അഭിപ്രായശേഖരണം തുടങ്ങി. ഓരോ മണ്ഡലത്തിലും പരിഗണിക്കപ്പെടാവുന്നവരുടെ പേരുകള്‍ പാര്‍ട്ടി കോര്‍കമ്മിറ്റി തയാറാക്കിയിരുന്നെങ്കിലും അത് കേന്ദ്ര പരിഗണനയ്ക്ക് അയക്കുന്നതിന് മുന്‍പ് സാധാരണ പ്രവര്‍ത്തകരുടെ കൂടി അഭിപ്രായമറിയണമെന്നാണ് നിര്‍ദേശം. മണ്ഡലം ഭാരവാഹികള്‍മുതല്‍ മുകളിലേക്കുള്ളവരില്നിന്നാണ് അഭിപ്രായം ശേഖരിക്കുന്നത്. ചാലക്കുടി, എറണാകുളം, കോട്ടയം, ആലപ്പുഴ സീറ്റുകളും ഘടകക്ഷികള്‍ക്ക് നല്‍കാനാണ് ബിജെപി നേതൃത്വം ആലോചിച്ചിട്ടുള്ളത്. ചാലക്കുടിയും എറണാകുളവും ആലപ്പുഴയും ബിഡിജെഎസിനും കോട്ടയം പി.സി. തോമസിനും നല്‍കാനാണ് തീരുമാനം. അതേസമയം തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളെ കുറിച്ചുള്ള…
Read Moreലോക്സഭ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥി പട്ടികയായി; തിരുവനന്തപുരത്ത് സി.ദിവാകരൻ, തൃശൂരിൽ രാജാജി മാത്യു തോമസ്, മാവേലിക്കരയിലെയും വയനാട്ടിലെയും പേരുകൾ ഇങ്ങനെ…
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികളുടെ അന്തിമ പട്ടികയായി. തിരുവനന്തപുരത്ത് സി.ദിവാകരൻ, തൃശൂരിൽ രാജാജി മാത്യു തോമസ്, മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ, വയനാട്ടിൽ പി.പി.സുനീർ എന്നിവർ സ്ഥാനാർഥികളാകും. സിപിഐ സംസ്ഥാന സമിതി യോഗമാണ് സ്ഥാനാർഥി പട്ടിക അംഗീകരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ആദ്യം സ്ഥാനാർഥി പട്ടിക പുറത്തിറക്കിയ പാർട്ടിയായി ഇതോടെ സിപിഐ മാറി. ജില്ലാ നേതൃത്വങ്ങൾ നൽകിയ പട്ടിക പരിശോധിച്ച് സംസ്ഥാന എക്സിക്യൂട്ടീവും കൗണ്‍സിലുമാണ് അന്തിമ സ്ഥാനാർഥി പട്ടിക നിശ്ചയിച്ചത്. ഇനി കേന്ദ്ര നേതൃത്വം കൂടി പട്ടിക അംഗീകരിക്കേണ്ടതുണ്ട്. സംസ്ഥാന നേതൃത്വം നൽകുന്ന പട്ടിക കേന്ദ്രം തിരുത്തുന്ന സാഹചര്യം കുറവായതിനാൽ സ്ഥാനാർഥി പട്ടിക മാറാൻ സാധ്യത കുറവാണ്. നാല് സ്ഥാനാർഥികളിൽ രണ്ടു പേർ സിറ്റിംഗ് എംഎൽഎമാരാണെന്ന പ്രത്യേകത കൂടിയുണ്ട്. നെടുമങ്ങാട് നിന്നുള്ള എംഎൽഎയാണ് തിരുവനന്തപുരത്തെ സ്ഥാനാർഥി സി.ദിവാകരൻ. അടൂരിനെ പ്രതിനിധീകരിക്കുന്ന ചിറ്റയം ഗോപകുമാറിനെയാണ് മാവേലിക്കര തിരിച്ചുപിടിക്കാൻ സിപിഐ നിയോഗിച്ചിരിക്കുന്നത്.…
Read Moreകോണ്‍ഗ്രസ് സ്ഥാനാർഥിപ്പട്ടികയിലേക്ക് ബെന്നി, ചാക്കോ, പ്രതാപൻ, ജാക്സൻ; എം.പി. വിൻസെന്റ് ഡിസിസി പ്രസിഡന്റാകും
പ്രത്യേക ലേഖകൻ തൃശൂർ: കോണ്‍ഗ്രസ് തൃശൂർ, ചാലക്കുടി മണ്ഡലങ്ങളിലേതുൾപ്പെടെ ലോക്സഭാ സ്ഥാനാർഥികളുടെ പട്ടിക കെപിസിസി തിങ്കളാഴ്ച തയാറാക്കും. യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ, എഐസിസി വക്താവ് പി.സി. ചാക്കോ, തൃശൂർ ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ, കെപിസിസി ജനറൽ സെക്രട്ടറി എം.പി. ജാക്സൻ എന്നിവരുടെ പേരുകളാണ് തൃശൂർ, ചാലക്കുടി മണ്ഡലങ്ങളിലേക്കു പരിഗണിക്കപ്പെടുന്നത്. എല്ലാ ഡിസിസി പ്രസിഡന്റുമാരും പരിഗണിക്കാവുന്നവരുടെ പട്ടിക കെപിസിസിക്കു തിങ്കളാഴ്ച കൈമാറും. ഈ പട്ടികകൂടി പരിഗണിച്ചാണ് കെപിസിസി പട്ടിക തയാറാക്കുക. കെപിസിസിയുടെ പട്ടിക പരിശോധിച്ച് എഐസിസി പിന്നീട് സ്ഥാനാർഥിപ്രഖ്യാപനം നടത്തും. തൃശൂർ ജില്ലയിൽനിന്ന് നൽകുന്ന പട്ടികയിൽ തന്റെ പേരില്ലെന്നു ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ വ്യക്തമാക്കി. പട്ടികയിലുള്ളവരുടെ പേരുകൾ തത്കാലം പുറത്തു പറയാനാവില്ലെന്നും പ്രതാപൻ പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്, ജോസ് വള്ളൂർ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ…
Read Moreപ്രതിസന്ധിയിലും യുഡിഎഫ് സീറ്റ് ചര്‍ച്ച മുന്നോട്ട്; ലീഗിന്റെ കാര്യത്തില്‍ “തീരുമാനമായി’; ഇനി കേരള കോണ്‍ഗ്രസ്
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ലീഗ്- കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച എതാണ്ട് പൂര്‍ത്തിയായി. സീറ്റ് സംബന്ധിച്ച് ഇരുകക്ഷികളും തമ്മില്‍ ഏകദേശ ധാരണയായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നാലിന് നടക്കുന്ന കെപിസിസി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും ആറിന് നടക്കുന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിനും ശേഷമേ ഇക്കാര്യത്തിലുള്ള ഔദ്യോഗികമായ പ്രതികരണം ഉണ്ടാവുകയുള്ളൂ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് മൂന്നാമതൊരു സീറ്റ് ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ ബദല്‍ നിര്‍ദേശങ്ങള്‍ ഇരുകക്ഷികളും ഇന്നലത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിലാണ് കെപിസിസിയുടെയും ലീഗ് ഉന്നതാധികാരസമിതിയുടെയും അംഗീകാരം ഇരുപാര്‍ട്ടികളും വാങ്ങുക. ഇതിനുശേഷം യുഡിഎഫ് നേതൃത്വം ഔദ്യോഗികമായി ഇക്കാര്യത്തിലുള്ള തീരുമാനം പ്രഖ്യാപിക്കുമെന്നാണറിയുന്നത്. അതേസമയം കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ആ പാര്‍ട്ടിതന്നെ നിലപാട് സ്വീകരിക്കട്ടെ എന്നാണ് യുഡിഎഫ് പൊതുവികാരം. ഇക്കാര്യവും ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് പോകാനുള്ള സാഹചര്യമില്ല. അത്തരമൊരു…
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്: സിപിഐയുടെ മൂന്നംഗ സാധ്യത പട്ടികയായി
തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐയുടെ സ്ഥാനാർഥി സാധ്യതാ പട്ടികയായി. അതത് ജില്ലാ നേതൃത്വങ്ങളുടെ പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുൻ മന്ത്രി സി.ദിവാകരൻ, ജി.ആർ. അനിൽ എന്നിവരുടെ പേരുകളാണുള്ളത്. തൃശൂര്‍ മണ്ഡലത്തിലേക്കും മൂന്നംഗ സാധ്യതാ പട്ടികയാണ്. സിറ്റിംഗ് എംപി സി.എൻ.ജയദേവൻ, മുന്‍ മന്ത്രി കെ.പി. രാജേന്ദ്രൻ, ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് എന്നിവരുടെ പേരുകളാണ് ജില്ലാ കൗണ്‍സിൽ നിർദേശിച്ചത്. മത്സരിക്കണമെന്ന ആവശ്യം മന്ത്രി വി.എസ്. സുനിൽകുമാർ തള്ളിയിരുന്നു. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലേക്കുള്ള സാധ്യത പട്ടികയിൽ ചിറ്റയം ഗോപകുമാർ, ആർ.എസ്.അനിൽ, ദിനേശ് ബാബു എന്നിവരുടെ പേരുകളുണ്ട്. വയനാട് സീറ്റിലേക്ക് സത്യൻ മൊകേരിയെയാണ് സിപിഐ നേതൃത്വം പരിഗണിക്കുന്നത്.
Read Moreതലശേരിയിലെ സിപിഎം മുൻ നേതാവ് സിപിഎമ്മിനെതിരേ വടകരയിൽ മത്സരിക്കും; സി.ഒ.ടി. നസീർ അംഗമായ കിവീസ് ക്ലബിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
തലശേരി: മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും സ്വന്തം തട്ടകത്തില്‍ നിന്ന് വടകര പാര്‍ലമെന്റിലേക്ക് പാര്‍ട്ടിയുടെ മുന്‍ നേതാവ് മത്സരത്തിനിറങ്ങുന്നു. സിപിഎം കായ്യത്തറോഡ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായിരുന്ന സി.ഒ.ടി നസീറാണ് വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ‘മാറ്റി കുത്തിയാല്‍ മാറ്റം കാണാം’ എന്ന മുദ്രാവാക്യമുയര്‍ത്തി കൊണ്ടാണ് സി.ഒ.ടി.നസീര്‍ മല്‍സര രംഗത്തേക്ക് എത്തുന്നത്.വടകര പാര്‍ലമെന്റിലേക്ക് താന്‍ മല്‍സരിക്കുമെന്നും ഇതുവരെയും ആരുടേയും പിന്തുണ തേടിയിട്ടില്ലെന്നും സി.ഒ.ടി നസീര്‍ രാഷ്ട്രദീപികയോട് പറഞ്ഞു.നസീറിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ നമവമാധ്യമങ്ങളില് പല തരത്തിലുള്ള പ്രതികരണങ്ങളും ഇതിനകം വന്നു കഴിഞ്ഞു. ‘നമ്മള് ഒന്നാണ് ഒരമ്മയുടെ മക്കള്‍, സേവനത്തിന്റെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും രാഷ്ട്രീയം പറയണമെന്നും വെറുപ്പും പ്രതികാരവും പ്രചരിപ്പിക്കാത്ത രാഷ്ട്രീയമാണ് നമുക്ക് വേണ്ടതെന്നും നസീര്‍ നേതൃത്വം നല്കുന്ന കിവീസ് ക്ലബിന്റെ ഫേസ് ബുക്കിലും പറയുന്നു.മുമ്പ് പാര്‍ട്ടി നേതൃത്വത്തിനു മുന്നറിയിപ്പ് നല്കി കൊണ്ടുള്ള നസീറിന്റെ…
Read Moreമഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി സഖ്യം പരിഗണിക്കുന്നില്ല; ചെറുകക്ഷികൾ ഒന്നിക്കുന്നു
നിയാസ് മുസ്തഫ മഹാരാഷ്ട്രയിൽ ചെറുകക്ഷികൾ കോൺഗ്രസ്-എൻസിപി സഖ്യത്തിന് ‘പാര’ആയേക്കും. കോൺഗ്രസ്-എൻസിപി സഖ്യം തങ്ങളെ പരിഗണിക്കുന്നില്ലെന്നാണ് ചെറുകക്ഷികളുടെ പ്രധാന പരാതി. ഇതോടെ ചെറുകക്ഷികൾ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ദളിത് നേതാവും ബാരിപ ബഹുജൻ മഹാസംഘ് (ബിബിഎം)സ്ഥാപകനുമായ പ്രകാശ് അംബേദ്കർ ആണ് ചെറുകക്ഷികളെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നത്. ബിബിഎമ്മിന് നാലു സീറ്റുകൾ അനുവദിക്കാമെന്ന് കോൺഗ്രസ് പറഞ്ഞതാണ്. പക്ഷേ പ്രകാശ് അംബേദ്കർ ഈ വാഗ്ദാനം നിരസിക്കുന്നു. 18 ലോക്സഭാ സീറ്റിലേക്ക് തങ്ങൾ സ്ഥാനാർഥികളെ നിർത്തും. ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റണമെന്ന് ആത്മാർഥമായ ആഗ്രഹമുണ്ടെങ്കിൽ കോൺഗ്രസ്-എൻസിപി സഖ്യം തങ്ങൾ സ്ഥാനാർഥിയെ നിർത്തിയ 18 മണ്ഡലങ്ങളിൽ അവരുടെ സ്ഥാനാർഥിയെ നിർത്തരുത്. ഒബിസി, ദളിത്, മുസ്ലിം ഉൾപ്പെടെയുള്ള സമൂഹത്തിന്റെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പിന്തുണ തങ്ങൾക്കുണ്ട്- പ്രകാശ് അംബേദ്കർ പറയുന്നു. പ്രകാശിനോടൊപ്പം അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയായ എഐഎംഐഎം കൂടിയിട്ടുണ്ട്. അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. പക്ഷേ…
Read Moreപതിനൊന്നുതവണ കോണ്‍ഗ്രസിനെ തുണച്ച മാവേലിക്കര ചരിത്രം ആവർത്തിക്കുമോ?
ജയ്സണ്‍ ജോയ് പതിനൊന്നുതവണ കോണ്‍ഗ്രസിനെ തുണച്ച മണ്ഡലമാണ് മാവേലിക്കര. വന്പന്മാർ ജയിച്ചുകയറിയതും തോറ്റതുമായ ചരിത്രം കൂടി മാവേലിക്കരയ്ക്കുണ്ട്. 1951ലെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയെന്ന മണ്ഡലമില്ല. അന്നത്തെ തിരുവല്ല മണ്ഡലമാണ് 1962ൽ മാവേലിക്കര മണ്ഡലമായത്. മാവേലിക്കരയിൽ ഏറ്റവും കൂടുതൽ തവണ വിജയിച്ച പി.ജെ. കുര്യന്റെ കന്നിപ്പോരാട്ടമായിരുന്നു 1980ൽ. 1984ൽ ജനതാപാർട്ടിയുടെ അപ്രതീക്ഷിത വിജയത്തിനും മാവേലിക്കര സാക്ഷിയായി. അന്ന് തന്പാൻ തോമസ് പരാജയപ്പെടുത്തിയത് (എൻഡിപി) നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടിയുടെ ടി.എൻ. ഉപേന്ദ്രനാഥക്കുറിപ്പിനെയാണ്. 1989ൽ പി.ജെ. കുര്യൻ മണ്ഡലത്തിലേക്കു തിരികെയെത്തി. പിന്നീടുള്ള നാലു തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസ് സാരഥിയായ കുര്യൻ മാവേലിക്കരയിൽ പരാജയം എന്തെന്നറിഞ്ഞിട്ടില്ല. 89ൽ ജനതാപാർട്ടിയുടെ തന്പാൻ തോമസിനെയും 91ലും 96ലും സിപിഎമ്മിന്റെ സുരേഷ് കുറുപ്പിനെയും, എം.ആർ. ഗോപാലകൃഷ്ണനെയും 98 ൽ ഇടതുസ്വതന്ത്രൻ നൈനാൻ കോശിയേയും പരാജയപ്പെടുത്തി. പിന്നീട് 1999ൽ നാട്ടുകാരനായ രമേശ് ചെന്നിത്തലയെ ഇറക്കി കോണ്‍ഗ്രസ് മണ്ഡലം കാത്തു.…
Read More