പോലീ​സും സോ​ഷ്യ​ൽ മീ​ഡി​യ​യും തു​ണ​യാ​യി! കൂ​ട്ടംതെ​റ്റി​യ വാ​പ്പ​യെ തേ​ടി മ​ക​ളും ബ​ന്ധു​ക്ക​ളു​മെ​ത്തി

അ​ന്തി​ക്കാ​ട്: പെ​രി​ങ്ങോ​ട്ടുക​ര​യി​ലെ ​വ​ഴി​യ​രി​കി​ൽ അ​വ​ശ​നാ​യി കാ​ണ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ​ വ​യോ​ധി​ക​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ​സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി സു​ര​ക്ഷി​ത ക​ര​ങ്ങ​ളി​ലേ​ൽ​പ്പി​ച്ച് നാ​ട്ടു​കാ​രും പൊ​ലി​സും മാ​തൃ​ക​യാ​യി.​

തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല സ്വ​ദേ​ശി ഫാ​ത്തി​മ മ​ൻ​സി​ലി​ൽ ഷാ​ഹു​ദ്ദീ​ൻ ഹാ​ജി (60) നെ​യാ​ണ് നാ​ട്ടു​കാ​രും പോ​ലീ​സും മ​ക​ളെ​യും മ​രു​മ​ക​നെ​യും ഏ​ൽ​പ്പി​ച്ച​ത്.

പ​ത്തു ദി​വ​സം മുന്പാണ് ഇ​ദ്ദേ​ഹം ഗ​ൾ​ഫി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ​ത്. അ​ന്നുമു​ത​ൽ ചെ​റി​യ തോ​തി​ൽ മാ​ന​സി​കാ​സ്വ​ാസ്ഥ്യം പ്ര​ക​ടി​പ്പി​ക്കു​ക​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തി​രു​ന്നു.

ഞാ​യ​റാ​ഴ്ച്ച മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ലെ ഭാ​ര്യ​വീ​ട്ടി​ൽ നി​ന്നും വ​ർ​ക്ക​ല​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഇ​ദ്ദേ​ഹം വ​ഴി​തെ​റ്റി പ​ല​യി​ട​ത്തും ക​റ​ങ്ങിത്തി​രി​ഞ്ഞ് കൈയി​ലു​ണ്ടാ​യി​രു​ന്ന പ​ണം ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് പെ​രി​ങ്ങോ​ട്ടുക​ര​യി​ൽ എ​ത്തിയത്.

റോ​ഡ​രി​കി​ൽ അ​വ​ശ​നാ​യി ഇ​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ അ​ന്തി​ക്കാ​ട് പോ​ലീ​സ് തൃ​ശൂ​ർ മു​ള​ങ്കു​ന്ന​ത്തുകാ​വ് മെ​ഡി​ക്ക​ൽ കോ​ളജി​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്കാ​യി എ​ത്തിക്കു​ക​യാ​യി​രു​ന്നു.

ചോ​ദ്യ​ങ്ങ​ൾ​ക്കൊ​ന്നും യാ​തൊ​രു മ​റു​പ​ടി​യും പ​റ​യാ​ത്ത​തി​നാ​ലും രേ​ഖ​ക​ൾ ഒ​ന്നും കൈയി​ലി​ല്ലാ​ത്ത​തി​നാ​ലും ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​ൻ വ​ലി​യ പ്ര​യാ​സ​മാ​യി.​ തു​ട​ർ​ന്ന് ഫോ​ട്ടോ ഫേസ്ബു​ക്ക്, വാ​ട്സാപ്പ് തു​ട​ങ്ങി​യ ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ചു.

ഇ​തു ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ണ് തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല​യി​ലു​ള്ള ഭാ​ര്യ​യും, മ​ക​ളും മ​രു​മ​ക​നു​മ​ട​ങ്ങു​ന്ന കു​ടും​ബാ​ഗ​ങ്ങ​ൾ തൃശൂരിലെത്തിയത്.

ആ​ശു​പ​ത്രി​യി​ൽ നി​ന്ന് അ​ന്തി​ക്കാ​ട് പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് കു​ടും​ബം മ​ട​ങ്ങി​.

അ​ന്തി​ക്കാ​ട് എ​സ്എ​ച്ച്ഒ ​ പി. ജ്യോ​തി​ന്ദ്ര​കു​മാ​ർ, ​എ​സ്ഐ കെ.​വി. ​സു​ധീ​ഷ് കു​മാ​ർ, എ​എ​സ്ഐ ​സി​നി , സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​യ ഇ.​എം. ബ​ഷീ​ർ, ഷെ​മീ​ർ എ​ളേ​ട​ത്ത്, ഇ.​ബി. അ​യി​ഷ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഷാ​ഹു​ദ്ധീ​ൻ ഹാ​ജി​ക്ക് ചി​കി​ത്സ​യും സം​ര​ക്ഷ​ണ​വും ഒ​രു​ക്കി​യ​തും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് കൈ​മാ​റി​യ​തും.

Related posts

Leave a Comment