ഡയാലിസിസ് ചികിത്സയിൽ അല്പം കൂടി ഉത്തമമായ രീതി ഹോം ഡയാലിസിസ് ആണ്, CAPD എന്നറിയപ്പെടുന്ന കണ്ടിന്യൂവസ് ആംബുലേറ്ററി പെരിടോണിയല് ഡയാലിസിസ്. CAPD ചെയ്യുന്നത് എങ്ങനെ? ഡയാലിസേറ്റ് (ഡയാലിസിസ് ദ്രാവകം) CAPD കത്തീറ്റര് വഴി ഉദരത്തില് നിറയ്ക്കുന്നു. ഒരു സമയത്ത് 2-3 ലിറ്റര് വരെ നിറയ്ക്കാം. ഒരു നിശ്ചിത സമയം ഈ ദ്രാവകം (2-6 മണിക്കൂര്) ഉദരത്തില് തന്നെ നിലനിര്ത്തുന്നു. ഈ സമയം രോഗിയുടെ ശരീരത്തിലെ പാഴ് വസ്തുക്കളും അധിക ദ്രാവകങ്ങളും രക്തത്തില് നിന്ന് പെരിട്ടോണിയം വഴി ഡയാലിസിറ്റിലേക്ക് ഊര്ന്നിറങ്ങുന്നു. നിശ്ചിത സമയം കഴിഞ്ഞ് ഈ ദ്രാവകം പുറത്തേക്ക് ഒഴുക്കുന്നു. മുകളില് പറഞ്ഞ പ്രക്രിയയെ എക്സ്ചേഞ്ച് എന്നാണു പറയുന്നത്. ഒരു രോഗിക്ക് ശരാശരി ഒരു ദിവസം രണ്ടു മുതല് നാല് എക്സ്ചേഞ്ചുകള് വരെ നടത്തേണ്ടതായി വരാം. പലതരത്തിലുള്ള ഡയാലിസിസ് ദ്രാവകങ്ങള് ഉണ്ട് (1.5%, 2.5%, 4.5%). ഒരു രോഗിക്ക്…
Read MoreCategory: Health
ഡയാലിസിസ് ചികിത്സ വീട്ടില് സാധ്യമോ? ഡയാലിസിസ് ചികിത്സയിൽ അല്പം കൂടി
ഉത്തമമായ രീതി ഹോം ഡയാലിസിസ് ആണ്, CAPD എന്നറിയപ്പെടുന്ന കണ്ടിന്യൂവസ് ആംബുലേറ്ററി പെരിടോണിയല് ഡയാലിസിസ്. രോഗിയുടെ ശരീരത്തില് വച്ചു തന്നെ നടക്കുന്ന ഒരു ശുദ്ധീകരണ പ്രക്രിയയാണിത്. ഈ പ്രക്രിയ നടക്കുന്നത് ഉദരത്തിനകത്തുള്ള പെരിട്ടോണിയല് കാവിറ്റിയിലാണ്. പെരിട്ടോണിയം അഥവാ പെരിട്ടോണിയല് മെംബ്രെയിന് എന്നു വിളിക്കപ്പെടുന്ന ഒരു നേര്ത്ത സ്തരം ഉദരഭിത്തിയെയും ഉദരത്തിനുള്ളില് ഉള്ള അവയവങ്ങളെയും പൊതിയുന്നു. ഈ സ്തരം അര്ഥ പ്രവേശ്യമാണ് (Semi-permeable). അതായത് തന്നിലൂടെ ചില വസ്തുക്കളെ മാത്രമേ കടത്തിവിടുകയുള്ളൂ. അനേകം ചെറുദ്വാരങ്ങള് ഈ സ്തരത്തില് ഉണ്ട്. പാഴ് വസ്തുക്കളെ അരിച്ചു നീക്കാന് ഇത് സഹായിക്കുന്നു. CAPD നടപടിക്രമംആശുപത്രിയില് വച്ചാണ് CAPD തുടങ്ങുന്നത്. ഇതിനായി ഒരു ട്യൂബ് (CAPD കത്തീറ്റര്) രോഗിയുടെ ഉദരഭിത്തി വഴി പെരിട്ടോണിയല് കാവിറ്റിയിലേക്ക് കടത്തുന്നു.ഇതിനായി മൂന്നുതരം ശസ്ത്രക്രിയ ഉണ്ട്. 1. തുറന്ന് ശസത്രക്രിയ (Open Surgery)2. താക്കോല്ദ്വാര ശസ്ത്രക്രിയ (Keyhole Surgery)3. Bedside…
Read Moreനോക്കാം വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ…
വിറ്റാമിന് ഡി ശരീരത്തിൽ കുറഞ്ഞാൽ സംഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് കാലമിത്രയായിട്ടും ആളുകൾക്ക് അറിവില്ല. ശരീരത്തിൽ വേണ്ട പ്രധാനപ്പെട്ട ഒരു പോഷകമാണ് വിറ്റാമിൻ ഡി. ഇത് കൊഴുപ്പിനെ അലിയിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും പ്രതിരോധ ശേഷിക്കും തലച്ചോറിന്റെ പ്രവര്ത്തനത്തിനും വളരെ ആവശ്യമായ ഒന്നാണ് വിറ്റാമിന് ഡി. പുതുതലമുറയ്ക്കിടയിൽ വിറ്റാമിന് ഡിയുടെ അഭാവം സാധാരണമായ ഒന്നാണ്. സൂര്യപ്രകാശത്തെയാണ് വിറ്റാമിന് ഡി ലഭിക്കുന്നതിന് പ്രധാനമായും ആശ്രയിക്കുന്നത്. ചില ഭക്ഷണങ്ങളിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ… *കൊഴുപ്പുള്ള മത്സ്യങ്ങളായ അയല, മത്തി, കേര എന്നിവയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതും നല്ലതാണ്. *പശുവിൻ പാൽ*സോയാ പാൽ*ബദാം പാൽ*ഓട്സ് പാൽ*തൈര്*ഓറഞ്ച് ജ്യൂസ്*കൂൺ*അവാക്കാഡോ*കിവി*വാഴപ്പഴം*അത്തിപ്പഴം*നെല്ലിക്ക*ചീര*പാവയ്ക്ക*മധുരക്കിഴങ്ങ്*മത്തങ്ങ*ബ്രോക്കോളി*ഗ്രീൻപീസ്*വെണ്ടയ്ക്ക*കൈതച്ചക്ക
Read Moreകീറ്റോ ഡയറ്റ് -കീറ്റോ ഡയറ്റിന്റെ ഗുണവും ദോഷ വും
കാര്ബോഹൈഡ്രേറ്റിന്റെ (അന്നജം) അളവ് ഗണ്യമായി കുറച്ച് ഉയര്ന്ന അളവില് കൊഴുപ്പും പ്രോട്ടീനും ഉള്പ്പെടുത്തിയ ഡയറ്റാണ് കീറ്റോ ഡയറ്റ്. ഏകദേശം 75% വരെ കൊഴുപ്പ്, 20% പ്രോട്ടീന്, 10% കാര്ബോഹൈഡ്രേറ്റ്സ് അടങ്ങിയിരിക്കുന്നു.ഗുണങ്ങള് · ശരീരഭാരം കുറയ്ക്കാന് സഹായിക്കുന്നു. · അപസ്മാരം പോലുള്ള ന്യൂറോളജിക്കല് രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള ഒരു ഡയറ്റാണിത്. പലവിധ ആരോഗ്യപ്രശ്നങ്ങള്ക്കും ഇത് ഗുണം ചെയ്യും. · കീറ്റോഡയറ്റ് ഇന്സുലിന് സംവേദന ക്ഷമത 75% വര്ധിപ്പിക്കുന്നു. ഉയര്ന്ന രക്തസമ്മര്ദം, കൊളസ്ട്രോള് എന്നിവ നിയന്ത്രിക്കുന്നു. · ട്യൂമര് വളര്ച്ച മന്ദഗതിയിലാക്കുന്നു. · മസ്തിഷ്ക്കാഘാതത്തിന്റെ ഫലങ്ങള് മെച്ചപ്പെടുത്തുന്നു. · ആൽസ്ഹൈമേഴ്സ്, പാര്ക്കിന്സോണിസം രോഗലക്ഷണങ്ങള് കുറയ്ക്കുന്നു.ആരൊക്കെ ഇത് ഉപയോഗിക്കരുത്?· പ്രമേഹ രോഗമുള്ളവര് കീറ്റോഡയറ്റ് തുടങ്ങുന്നതിന് മുമ്പ് ഡോക്ടറുടെ നിര്ദേശപ്രകാരം മരുന്നുകള് ക്രമീകരിക്കണം.· പാന്ക്രിയാസ്, കരള്, പിത്തസഞ്ചി, തൈറോയ്ഡ് രോഗമുള്ളവര്ക്ക് ഇത് സുരക്ഷിതമല്ല. · ഗര്ഭിണികള്ക്കും മുലയൂട്ടുന്ന അമ്മമാര്ക്കും നല്ലതല്ല. · സ്ട്രോക്, ഹൃദയാഘാതം…
Read Moreകീറ്റോ ഡയറ്റ് ; എല്ലാവർക്കും ചേർന്ന ഭക്ഷണരീതിയല്ല കീറ്റോ ഡയറ്റ്
കീറ്റോഡയറ്റ്ശരീരഭാരം കുറയ്ക്കാന് ലോകത്ത് ഏറ്റവും ജനപ്രിയമായ ഒരു ഡയറ്റാണ് കീറ്റോഡയറ്റ്. കാര്ബോഹൈഡ്രേറ്റിന്റെ (അന്നജം) അളവ് ഗണ്യമായി കുറച്ച് ഉയര്ന്ന അളവില് കൊഴുപ്പും പ്രോട്ടീനും ഉള്പ്പെടുത്തിയ ഡയറ്റാണിത്. ഏകദേശം 75% വരെ കൊഴുപ്പ്, 20% പ്രോട്ടീന്, 10% കാര്ബോഹൈഡ്രേറ്റ്സ് അടങ്ങിയിരിക്കുന്നു. കീറ്റോഡയറ്റ് വകഭേദങ്ങള്1. സ്റ്റാന്ഡേര്ഡ് കീറ്റോഡയറ്റ്: അന്നജം 10%, പ്രോട്ടീന് 20%, ഉയര്ന്ന കൊഴുപ്പ് 70% ഉള്ള ഭക്ഷണക്രമം. 2. സൈക്ലിക്കല് കീറ്റോഡയറ്റ്: ആഴ്ചയില് 5 ദിവസം കീറ്റോജെനിക്ക് ആഹാരവും രണ്ടുദിവസം അന്നജം സാധാരണ രീതിയില് അടങ്ങിയ ഭക്ഷണക്രമീകരണവും. 3. ടാര്ഗെറ്റഡ് കീറ്റോജെനിക് ഡയറ്റ്: കീറ്റോഡയറ്റിനൊപ്പം വ്യായാമവും അന്നജവും ഉള്പ്പെടുത്തുന്ന ഡയറ്റ് പ്ലാന്. 4. ഉയര്ന്ന പ്രോട്ടീന് കീറ്റോജെനിക് ഡയറ്റ്: ഇതില് കൂടുതല് അളവില് പ്രോട്ടീന് ഉള്പ്പെടുത്തുന്നു. ഉള്പ്പെടുത്തേണ്ട ഭക്ഷണങ്ങള്മത്സ്യം, മുട്ട, ബീഫ്, മട്ടണ്, പോര്ക്ക്, കോഴിയിറച്ചി, ചീസ്, വെണ്ണ, നെയ്യ്, പനീര്, പാല്, പാലുല്പ്പന്നങ്ങള്, മധുരമില്ലാത്ത ബദാം…
Read Moreബ്രസ്റ്റ് റീകണ്സ്ട്രക്ഷൻ സര്ജറി
സ്ത്രീകളില് കൂടുതലായി കാണുന്ന ഒരു കാന്സറാണ് സ്തനാര്ബുദം. തുടക്കത്തില് തന്നെ കണ്ടുപിടിക്കാനും ചികിത്സിക്കാനും സാധിച്ചാല് ഭേദമാക്കാവുന്ന രോഗമാണിത്. ഈ രോഗത്തിന്റെ ചികിത്സയുടെ ഭാഗമായി മാറിടം മുഴുവനായോ ഭാഗികമായോ നീക്കം ചെയ്യേണ്ടി വരാം. അങ്ങനെ നീക്കം ചെയ്തതിനു ശേഷം ശിഷ്ടകാലം പാഡഡ് ബ്രാ ധരിച്ച് നടക്കേണ്ടിവരുന്നത് സാധാരണമാണ്. എന്നാല് മാറ് പുനര്നിര്മിക്കാവുന്ന ശസ്ത്രക്രിയകള് ഉണ്ട്. എന്തിനാണ് മാറ് പുനര്നിര്മിക്കുന്നത്?സ്തനാര്ബുദം സാധാരണയായി കാണുന്നത് മാറിലെ മുഴകളായിട്ടാണ്. അതിന്റെ ചികിത്സ മുഴ മാത്രം നീക്കം ചെയ്യുന്നതല്ല. മറിച്ച് മുഴയുടെ ചുറ്റുമുള്ള മാറിന്റെ ഭാഗമോ (breast conservation surgery) അല്ലെങ്കില് ആ വശത്തെ മാറ് മുഴുവനായോ നീക്കം ചെയ്യേണ്ടി വരും (mastectomy). അതേ തുടര്ന്ന് ഇരുവശങ്ങളിലെ മാറുകള് തമ്മില് വലുപ്പ വ്യത്യാസവും അഭംഗിയും ഉണ്ടാകാം. എങ്ങനെയാണ് മാറ് പുനര്നിര്മിക്കുന്നത്?ശരീരത്തിന്റെ മറ്റ് ഏതെങ്കിലും ഭാഗത്തുനിന്ന് ദശയെടുത്ത് മാറിന്റെ ഭാഗത്തുവച്ച് ശസ്ത്രക്രിയ ചെയ്താണ് മാറുകള് പുനര്നിര്മിക്കുന്നത്.…
Read Moreമലിനജല സമ്പര്ക്കത്തിലൂടെ എലിപ്പനി
അവരവര് തന്നെ അല്പം ശ്രദ്ധിച്ചാല് എലിപ്പനിയില് നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ശുചീകരണ പ്രവര്ത്തനത്തില് ഏര്പ്പെടുന്നവര്, സന്നദ്ധ പ്രവര്ത്തകര് തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്ക്കത്തില് വരുന്നവര് നിര്ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന് കഴിക്കേണ്ടതാണ്. ആരംഭത്തില് കണ്ടെത്തി ചികിത്സിച്ചാല് സങ്കീര്ണതകളില് നിന്നും മരണത്തില് നിന്നും രക്ഷിക്കാന് സാധിക്കും. അതിനാല് എല്ലാവരും ശ്രദ്ധിക്കണം. തൊലിയിലുള്ള മുറിവുകളില് എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്ജ്യംമുതലായവ കലര്ന്ന വെള്ളവുമായി സമ്പര്ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.തൊലിയിലുള്ള മുറിവുകളില് കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില് പ്രവേശിക്കുന്നു. കാല്വണ്ണയ്ക്ക് വേദനപെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള് ഉണ്ടാകുന്ന വിറയല് എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്.കാല്വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്ക്കും മഞ്ഞനിറമുണ്ടാവുക,…
Read Moreസന്ധിവാതരോഗങ്ങൾ ; സ്പോണ്ടിലോസിസ്
കൂടുതൽ ജോലി ചെയ്യുമ്പോൾ കഴുത്തിലെ പേശികളിൽ വലിഞ്ഞമുറുക്കം തോന്നാറുണ്ടോ? രാവിലെ ഉണർന്ന് എഴുന്നേൽക്കുമ്പോൾ കഴുത്തിൽ പിടിത്തവും വേദനയും അനുഭവപ്പെടാറുണ്ടോ? ഏതെങ്കിലും അപകടത്തിൽ കഴുത്തിൽ പരിക്ക് പറ്റിയിട്ടുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക! ഇതാണ് ‘സ്പോണ്ടിലോസിസ്’. ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. ഈ വേദനയുമായി ജീവിതകാലം മുഴുവനും കഴിയേണ്ടി വരികയും ഇല്ല. പുതിയ അറിവുകൾ അനുസരിച്ചുള്ള ചികിത്സ വളരെ ലളിതമാണ്. ഒപ്പം ഫലപ്രദവും. നട്ടെല്ലിലെ കശേരുക്കൾ, ഡിസ്കുകൾ എന്നിവയുടെ ധർമങ്ങളിൽ ഉണ്ടാകുന്ന കുറവുകളുടെ ഫലമായിട്ടാണ് കഴുത്തിനു പിന്നിൽ വേദന ഉണ്ടാകുന്നത്. ഈ വേദന വരുന്നതുവരെ ആരും കഴുത്തിനെക്കുറിച്ചോ കഴുത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള വേദനയെക്കുറിച്ചോ ആലോചിക്കാറില്ല. ആഭരണങ്ങൾ ധരിക്കാൻ മാത്രം ഉപയോഗിക്കുന്ന ഒരു സ്ഥലം മാത്രമായാണ് കഴുത്തിനെ എല്ലവരും കണക്കാക്കാറുള്ളത്. ശരിയല്ലാത്ത പൊസിഷനിൽ ഉള്ള ഇരിപ്പും കിടപ്പും, പൊണ്ണത്തടി, മാനസിക സംഘർഷം, അപകടങ്ങൾ എന്നീ ഘടകങ്ങളാണ് ഇതിന്റെ ശരിയായ കാരണങ്ങൾ. …
Read Moreഗർഭിണികളുടെ ആരോഗ്യത്തിനു സീതപ്പഴം
സീതപ്പഴത്തിൽ ഉയർന്ന അളവിൽ അടങ്ങിയ ഇരുന്പ് വിളർച്ച തടയുന്നു. ഗർഭിണികളുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് സഹായകം. അതിലുളള വിറ്റാമിൻ എ, സി എന്നിവ ഗർഭസ്ഥശിശുവിന്റെ ചർമം, കണ്ണുകൾ, മുടി എന്നിവയുടെ ആരോഗ്യത്തിന് ഉത്തമം. അണുബാധ തടയുന്നുഗർഭിണികൾ സീതപ്പഴം ശീലമാക്കുന്നത് കുഞ്ഞിന്റെ വളർച്ചയ്ക്കും തലച്ചോറിന്റെ വികാസത്തിനും സഹായകം. മുലപ്പാലിന്റെ ഉത്പാദനം കൂട്ടുന്നതിനും ഗുണപ്രദം. സീതപ്പഴത്തിലുളള ആന്റി ഓക്സിഡൻറുകൾ അണുബാധ തടയുന്നതിനു സഹായകം. ചർമസംരക്ഷണംസീതപ്പഴത്തിലുളള വിറ്റാമിൻ സി, എ, ബി, മറ്റ് ആന്റിഓക്സിഡന്റുകൾ എന്നിവ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ചർമത്തിലെ മുറിവുകൾ ഭേദപ്പെടുന്നതിനും പുതിയ പാളി ചർമകോശങ്ങൾ രൂപപ്പെടുന്നതിനും സഹായകം. ചുളിവു കുറയ്ക്കാംസീതപ്പഴം ശീലമാക്കിയാൽ ചർമത്തിൽ ചുളിവുകൾ രൂപപ്പെടുന്നതു തടയാം. ചർമത്തിന്റെ ഇലാസ്തിക കൂട്ടാം. അതിലുളള വിറ്റാമിൻ സി ചർമകോശങ്ങളിലെ ഫ്രീ റാഡിക്കലുകളോടു പൊരുതി ചർമത്തിന്റെ തിളക്കവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു. പ്രായമാകുന്നതുമായി ബന്ധപ്പെട്ടു ചർമത്തിൽ പാടുകളും മറ്റും രൂപപ്പെടുന്നതു കുറയ്ക്കുന്നു. യുവത്വം…
Read Moreഹൃദയാരോഗ്യത്തിനു സീതപ്പഴം
സീതപ്പഴത്തിൽ ധാരാളം ഊർജം അടങ്ങിയി രിക്കുന്നു. ക്ഷീണവും തളർച്ചയും പേശികളുടെ ശക്തിക്ഷയവും അകറ്റുന്നു. ഫലത്തിന്റെ മാംസളമായ, തരിതരിയായി ക്രീം പോലെയുളള ഭാഗം പോഷകസമൃദ്ധം. വിറ്റാമിൻ സി, എ, ബി6 എന്നീ പോഷകങ്ങൾ ധാരാളമടങ്ങിയ ഫലം. പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ, സോഡിയം തുടങ്ങിയ ധാതുക്കളും അതിലുണ്ട്. ഫലത്തിനുളളിൽ പുഴു കാണപ്പെടാൻ സാധ്യതയുളളതിനാൽ കഴിക്കുംമുന്പു ശ്രദ്ധിക്കണം. ആന്റിഓക്സിഡന്റുകൾ ധാരാളംസീതപ്പഴത്തിന്റെ ആന്റി ഓക്സിഡന്റ് ഗുണം ചിലതരം കാൻസറുകൾ തടയുന്നതിനു സഹായകമെന്നു ഗവേഷകർ. സീതപ്പഴത്തിലുളള വിറ്റാമിൻ സിയും റൈബോഫ്ളാവിൻ എന്ന ആന്റി ഓക്സിഡന്റും ഫ്രീ റാഡിക്കലുകളെ തുരത്തുന്നു. കാഴ്ചശക്തി മെച്ച ത്തിൽ നിലനിർത്തുന്നതിനു സഹായകം. വിറ്റാമിൻ സി ആന്റി ഓക്സിഡൻറാണ്. ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിൽ ആന്റി ഓക്സിഡന്റുകൾ നിർണായക പങ്കു വഹിക്കുന്നു. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. രോഗാണുക്കളെ തുരത്തുന്നു. ഹൃദയാരോഗ്യംഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനു സീതപ്പഴം ഗുണകരം. സീതപ്പഴത്തിൽ സോഡിയവും പൊട്ടാസ്യവും സംതുലിതം.…
Read More