അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. തൊലിയിലുള്ള മുറിവുകളില്‍ എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. കാല്‍വണ്ണയ്ക്ക് വേദന പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും…
Read MoreCategory: Health
കാല്‍മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എപ്പോൾ?
കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ എന്താണു ചെയ്യുന്നത് എന്ന സംശയം പൊതുവേ രോഗികള്‍ക്കുണ്ട്.. തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധിയാണ് കാല്‍മുട്ട്. ഇതുകൂടാതെ അവിടെ ചിരട്ടയും സംയോജിക്കുന്നു. എല്ലാ എല്ലുകളുടെയും അഗ്രഭാഗത്ത് കാര്‍ട്ടിലേജ് അഥവാ തരുണാസ്ഥി എന്ന പേരില്‍ കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമുണ്ട്. ഇത് ഉള്ളതുകൊണ്ടാണ് എല്ലുകള്‍ തമ്മില്‍ ഉരസുമ്പോള്‍ സന്ധിയില്‍ വേദന ഒഴിവാകുന്നത്. തേയ്മാനവും മുട്ടുവേദനയും തേയ്മാനംമൂലം തരുണാസ്ഥിയുടെ കട്ടി കുറയുമ്പോഴാണ് കാല്‍മുട്ടില്‍ വേദന അനുഭവപ്പെടുന്നത്. പ്രായാനുപാതികമായ മാറ്റങ്ങളും അമിത ശരീരഭാരവും പേശികളുടെ ബലക്കുറവുംമൂലം ഉണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് ഇതിന്റെ ഏറ്റവും സാധാരണമായ കാരണം. ഇതുകൂടാതെരക്തസംബന്ധമായ ആര്‍ത്രൈറ്റിസ് (rheumatoid arthritis), അണുബാധ,പരിക്കുകള്‍ എന്നിവയും തേയ്മാനത്തിന് കാരണമാകാം. കാൽ വളയൽ വേദന മാത്രമല്ല, കാല് വളയുന്നതിനും തേയ്മാനം കാരണമാകുന്നു. ഏതെങ്കിലുംഒരു ഭാഗത്തുള്ള തരുണാസ്ഥി കൂടുതലായി തേയുന്നതാണ് വളവിന്റെ കാരണം. സർജറി വേദന അകറ്റുകയും വളവ്…
Read Moreസന്ധിവാതരോഗങ്ങൾ; ഭക്ഷണശീലവും യൂറിക്ക് ആസിഡും
രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 mg/dlആണു നോർമൽ യൂറിക്ക് ആസിഡ് നില. ഭക്ഷണത്തിലെ തകരാറുകൾ 10% ആളുകളിൽ ഭക്ഷണത്തിലെ തകരാറുകളാണ് യൂറിക്കാസിഡ് അടിയാൻ കാരണമാകുന്നത്. മദ്യമാണ് ഒന്നാമത്തെ പ്രശ്നക്കാരൻ. അതിൽത്തന്നെ ബിയർ ആണു ഭീകരൻ. * കോള പാനീയങ്ങൾ ഒഴിവാക്കുക.* മാംസ ഭക്ഷണം… അതിൽ കരൾ,ഹൃദയം, വൃക്ക എന്നിവ നിർബന്ധമായുംഒഴിവാക്കുക.* കടൽ ഭക്ഷണത്തിൽ ഞണ്ടും കൊഞ്ചും ചെമ്മീനും പ്രശ്നക്കാരാണ്. ഉണക്കിയ കൂണുകളിലും യൂറിക്കാഡുണ്ടാക്കുന്ന പ്യൂറിൻ എന്ന ഘടകം കൂടുതലായുണ്ട്. ഇക്കാര്യത്തിൽ നെത്തോലി അത്ര ചെറിയ മീനല്ല. ഉണക്ക മത്തിയിലും നെത്തോലിയിലും പ്യൂറിൻ കൂടുതലുണ്ട്. തിരണ്ടിയിൽ മിതമായ നിലയിലേ പ്യൂറിൻ അടങ്ങിയിട്ടുള്ളു എന്നു ചില പഠനങ്ങൾ പറയുന്നു.* ചിക്കനും പ്രശ്നക്കാരുടെ പട്ടികയിലാണ്. ചില പച്ചക്കറികളിലും പ്യൂറിൻ അടങ്ങിയിട്ടുണ്ട്. എന്നാലവ പ്രശ്നക്കാരല്ല എന്നും നിരീക്ഷണങ്ങളുണ്ട്. പയർ, ചീര, ബീൻസ്,…
Read Moreകാലിലെ ചുട്ടുനീറ്റൽ; പ്രമേഹബാധിതർ പ്രത്യേകം ശ്രദ്ധിക്കണം
അന്തരീക്ഷ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടുള്ള ജീവിതം എങ്ങനെയാണെന്നത്് കാലുകളിൽ ചുട്ടുനീറ്റൽ ഉണ്ടാകുന്നതിൽ ശ്രദ്ധിക്കേണ്ട ഒരു ഘടകമാണ്. ഒരുപാടുനേരം തുടർച്ചയായി വെയിൽ കൊള്ളുന്നതു പ്രശ്നമാണ്. അതുകൊണ്ട് കൂടുതൽ സമയം വെയിലത്ത് ചെലവഴിക്കുന്നവരും കൂടുതൽ സമയം തണുപ്പുള്ള അന്തരീക്ഷത്തിൽ കഴിയുന്നവരും ഡോക്ടർ നിർദ്ദേശിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടതാണ്. അമിത മദ്യപാനം നീണ്ട കാലം അനുഭവിക്കുന്ന മാനസിക സംഘർഷം, അമിത മദ്യപാനം, പോഷകാഹാരക്കുറവ്, ഈയം, രസം, ആർസെനിക് എന്നിവ കൈകാര്യം ചെയ്യുന്നത് എന്നിവയും കാലിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നതിന് വ്യക്തമായ കാരണങ്ങളാണെന്നു പറയാം. പ്രമേഹബാധിതരിൽ പ്രമേഹം ബാധിക്കുന്നവരിൽ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ഭാഗമായി കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നതാണ്. പ്രമേഹ ബാധിതരിൽ കാലുകളിൽ ഉണ്ടാകുന്ന ചുട്ടുനീറ്റൽ ശരിയായ രീതിയിൽ ചികിത്സ ചെയ്യാതിരിക്കുന്നവരിൽ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും.അതിന്റെ ഫലമായിട്ടായിരിക്കും പലരുടെയും കാലുകളിൽ വ്രണങ്ങൾ ഉണ്ടാകുന്നതും ആ വ്രണങ്ങൾ ഉണങ്ങാതിരിക്കുന്നതും ചിലപ്പോൾ ചിലരിൽ ആ ഭാഗം മുറിച്ച്…
Read Moreകാലിലെ ചുട്ടുനീറ്റൽ -കാലിൽ അമർത്താതെ, മൃദുവായി തടവുക
കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നവരിൽ പലരുടെയും രക്തസമ്മർദം, നാഡിമിടിപ്പ് എന്നിവയുടെ നില ഉയർന്നതായി കാണാൻ കഴിയും. തുടയിലും കാൽമുട്ടിലും വേദന, തുടിപ്പുകൾ, മരവിപ്പ്, വസ്തിപ്രദേശത്ത് വേദന, അരക്കെട്ടിൽ വേദന എന്നിവ രോഗനിർണയം നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. കാലുകളിൽ ചുട്ടുനീറ്റൽ ആയി വരുന്നവരോട് ഡോക്ടർമാർ ചില ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ചില പരിശോധനകൾ നടത്താൻ ആവശ്യപ്പെടുകയും ചെയ്യും. ഡോക്ടർമാർ സാധാരണയായി ചോദിക്കാൻ കൂടുതൽ സാധ്യതയുള്ള കാര്യങ്ങൾ: 1- എത്ര കാലമായി കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നു?2- ഏതു പൊസിഷനിൽ ഇരിക്കുകയോ കിടക്കുകയോ ചെയ്യുമ്പോഴാണ് ചുട്ടുനീറ്റൽ അനുഭവപ്പെടുന്നത്?3- ചുട്ടുനീറ്റൽ അനുഭവപ്പെടുന്നത് ഒരു കാലിൽ മാത്രമാണോ അതോ രണ്ട് കാലുകളിലുമാണോ?4- മുൻകാലങ്ങളിൽ എപ്പോഴെങ്കിലും കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ?5- മറ്റ് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടോ?6- ഇപ്പോൾ എന്തെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടോ? ഡോക്ടർ ചോദിക്കുന്ന കാര്യങ്ങൾക്കുപുറമെ എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അതുകൂടി പറയേണ്ടതാണ്.…
Read Moreകാലിലെ ചുട്ടുനീറ്റൽ ; ചുട്ടുനീറ്റലിന്റെ കാരണം കണ്ടെത്തി ചികിത്സ
കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നു എന്ന വിഷമത്തോടെ ആശുപത്രികളിൽ എത്തുന്നവർ ധാരാളമാണ്. ചർമത്തിന് സംഭവിക്കുന്ന നാശം, രക്തക്കുഴലുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയാണ് ചുട്ടുനീറ്റൽ ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങൾ. പതിവായി വെയിൽ കൊള്ളുന്പോൾ പതിവായി കൂടുതൽ വെയിൽ കൊള്ളുക, കൂടുതൽ തണുപ്പ് കൊള്ളുക, രാസപദാർഥങ്ങൾ പതിവായി കൈകാര്യം ചെയ്യുക, രക്തക്കുഴലുകളിൽ നീർക്കെട്ട് ഉണ്ടാവുക എന്നിവയുടെ ഫലമായും കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടാവുന്നതാണ്. പ്രമേഹബാധിതരിൽ… അമിതമായ അളവിൽ മദ്യം കഴിക്കുന്നവരിലും രക്തത്തിലെ പഞ്ചസാരയുടെ നില ശരിയായ രീതിയിൽ കൈകാര്യം ചെയ്യാതിരിക്കുന്ന പ്രമേഹ ബാധിതരിലും കാലുകളിൽ ചുട്ടുനീറ്റൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. ശരീരത്തിലെ സ്വയം രോഗപ്രതിരോധ സംവിധാനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ഫലമായി ഉണ്ടാകാൻ സാധ്യതയുള്ള ചില രോഗങ്ങളുടെ ഫലമായും കാലുകളിൽ ചുട്ടുനീറ്റൽ ഉണ്ടാകുന്നതാണ്. ചില മരുന്നുകൾ…. ചില മരുന്നുകൾ കഴിക്കുന്നവരിൽ പാർശ്വഫലമായി കാലുകളിൽ ചുട്ടുനീറ്റൽ ഉണ്ടാകാവുന്നതാണ്.ഹൃദയനമനീരോഗങ്ങൾ, അപസ്മാരം എന്നിവയ്ക്കുള്ള ചികിത്സയിൽ ഉപയോഗിക്കുന്ന ചില മരുന്നുകൾ,…
Read Moreഡൗൺ സിൻഡ്രോം: ഒറ്റപ്പെടുത്തരുത്, പരിഹസിക്കരുത്
രോഗനിര്‍ണയം എങ്ങനെ?ബുദ്ധിവൈകല്യമുണ്ടാക്കുന്ന ഏറ്റവും പ്രധാന ജനിതകരോഗമാണ് ഡൗണ്‍ സിന്‍ഡ്രോം. ഗര്‍ഭകാലത്തു തന്നെ ട്രിപ്പിള്‍ ടെസ്റ്റ്, ക്വാഡ്രിപ്പിള്‍ ടെസ്റ്റ്, അള്‍ട്രാ സൗണ്ട് സ്കാനിങ് എന്നിങ്ങനെ ഡൗൺ സിൻഡ്രോമിന് സ്ക്രീനിങ് ടെസ്റ്റുകള്‍ ലഭ്യമാണ്. സ്ക്രീനിംഗ് ടെസ്റ്റില്‍ അപാകത ഉണ്ടെങ്കില്‍, ഉറപ്പിക്കാനായി അമ്നിയോസെന്റസിസ്, കോറിയോണിക് വില്ലസ് സാംപ്ലിങ്ങ് തുടങ്ങിയവ ചെയ്യാം. ജനനശേഷമായാലും കാരിയോ ടൈപ്പിംഗ് ടെസ്റ്റ് വഴി 100% രോഗനിര്‍ണയം സാധ്യമാണ്. എങ്ങനെ ചികിത്സിക്കാം?ജനിതകതകരാര്‍ ആയതിനാല്‍ ഒരു മരുന്നുകൊണ്ട് ചികിത്സിച്ചു മാറ്റാന്‍ സാധ്യമല്ല. ശിശുരോഗ വിദഗ്ധന്‍, കാര്‍ഡിയോളജിസ്റ്റ്, ഫിസിക്കല്‍ മെഡിസിന്, നേത്രരോഗ വിഭാഗങ്ങള്‍, ചൈല്‍ഡ് ഡെവലപ്മെന്റല്‍ തെറാപ്പി, സര്‍ജറി തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഇവരെ ചികിത്സിക്കുന്നത്. നിര്‍ദിഷ്ട സമയങ്ങളില്‍ വിവിധ രോഗങ്ങളുടെ സ്ക്രീനിംഗ് ഈ കുട്ടികളില്‍ ചെയ്യേണ്ടതാണ്. ഓക്യൂപ്പേഷണല് തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ചൈല്‍ഡ് ഡെവലപ്മെന്റല്‍ തെറാപ്പി തുടങ്ങിയവ കുട്ടികളില്‍ ഫലപ്രദമായ മാറ്റം കൊണ്ടുവരാന്‍ സഹായിക്കും. താങ്ങായി നിൽക്കാംഡൗണ്…
Read Moreഡൗൺ സിൻഡ്രോം; പാരന്പര്യരോഗമല്ല ഡൗൺ സിൻഡ്രോം
മനുഷ്യരില്‍ ബുദ്ധിവൈകല്യം ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജനിതകരോഗമാണ് ഡൗണ്‍ സിന്‍ഡ്രോം. ലോകവ്യാപകമായി 800ല്‍ ഒരു കുട്ടി ഡൗണ്‍ സിന്‍ഡ്രോം ആയി ജനിക്കുന്നു. 1866ല്‍ രോഗം ആദ്യമായി വിശദീകരിച്ച Dr. John Langton Downന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും മാര്‍ച്ച് 21 ഡൗണ്‍ സിന്‍ഡ്രോം ദിനമായി ആചരിക്കുന്നു. രോഗമല്ല, അവസ്ഥയാണ് ഇത് ഒരു രോഗമല്ല, ഒരു അവസ്ഥയാണ്. മനുഷ്യശരീരത്തിലെ എല്ലാ കോശങ്ങളിലും 23 ജോഡി ക്രോമസോമുകളാണുള്ളത്. എന്നാല്‍ ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികളില്‍ നമ്പര്‍ 21 ക്രോമസോമിന്, രണ്ടിന് പകരം ഒരു അധിക ക്രോമസോം കൂടി ഉണ്ടാകുന്നു. പ്രത്യേകതകള്‍ മറ്റു കുട്ടികളെ അപേക്ഷിച്ച് ശാരീരികവും ബുദ്ധിപരവുമായി ഇവരില്‍ ചില വ്യത്യാസങ്ങളുണ്ട്. കഴുത്തുറയ്ക്കാനും നടക്കാനും സംസാരിക്കാനും ബുദ്ധിവികാസത്തിനും കാലതാമസമുണ്ടാകും. ശാരീരികമായുള്ള ചില പ്രത്യേകതകള്‍ കാരണം ജനിച്ച് അധികം വൈകാതെ തന്നെ ഇവരെ കണ്ടെത്താന്‍ കഴിയും. പരന്ന മുഖം,…
Read Moreഡെങ്കികൊതുകിനു കുളമൊരുക്കരുതേ.!
വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്താനുള്ള കഴിവുണ്ടായിരിക്കും. ലക്ഷണങ്ങൾ പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. അപകട സൂചനകൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട് , ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം…
Read Moreവേനൽക്കാല രോഗങ്ങൾ… തിളപ്പിച്ച് ആറിയ വെള്ളം കുടിക്കാം
വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തംകേരളത്തിലെ പല ജില്ലകളിലും മഞ്ഞപ്പിത്ത രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ് എന്നീ രോഗങ്ങൾ വരാം. ശുദ്ധജല ലഭ്യതയില്ലായ്മ, വൃത്തിഹീനമായി ആഹാരം സൂക്ഷിക്കുക എന്നീ കാരണങ്ങൾ കൊണ്ടും ഭക്ഷണത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പാകം ചെയ്ത ഭക്ഷണം, അന്തരീക്ഷ താപവ്യതിയാനം കൊണ്ട് പെട്ടെന്നുതന്നെ ചീത്തയാകാനും സാധ്യതയുണ്ട്.പ്രതിരോധ മാർഗം* ശുദ്ധജലലഭ്യത ഉറപ്പാക്കുക* ഹോട്ടൽ ഭക്ഷണം കഴിവതും ഒഴിവാക്കുക* വീടുകളിൽ തന്നെ ശുദ്ധജലത്തിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുക ചിക്കൻ പോക്സ്, മീസിൽസ്, മുണ്ടിനീര്പനി, ശരീരത്തിൽ ചുവന്ന പാടുകൾ, കുമിളകൾ, തലവേദന, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങൾ. * രോഗമുള്ള ആളുടെ അടുത്ത് പോകുമ്പോൾ അയാളുടെ സ്രവങ്ങളുമായി സമ്പർക്കം വരിക, ഉച്ഛ്വാസവായുവിലൂടെ അണുക്കൾ ശ്വസിക്കുക എന്നിവയിലൂടെ രോഗം പകരുന്നു.പ്രതിരോധംഎംഎംആർ വാക്സിൻ, ചിക്കൻ പോക്സ് വാക്സിൻ എന്നിവ…
Read More