പത്തനംതിട്ട: ശബരിമലയില്‍ നിന്ന് അയ്യപ്പന്റെ യോഗദണ്ഡ് പുറത്തേക്കു കൊണ്ടുപോയി എന്ന തരത്തിലുള്ള ആരോപണം ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ തള്ളി. തന്റെ മകന്റെ സമര്‍പ്പണമായി യോഗദണ്ഡില്‍ സ്വര്‍ണം പൂശി നല്‍കുകയായിരുന്നു. ഇത് വിജിലന്‍സ് അടക്കം ശബരിമലയിലെ ചുമതലക്കാരുടെ സാന്നിധ്യത്തിലാണ് നടന്നത്. സന്നിധാനത്ത് യോഗദണ്ഡില്‍ സ്വര്‍ണം ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തുന്ന ചിത്രവും അദ്ദേഹം പുറത്തു വിട്ടു. ഇതോടെ യോഗദണ്ഡ് രുദ്രാക്ഷമാല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ തന്റെ വാദം ഉറപ്പിക്കുകയാണ്. അയ്യപ്പ സ്വാമിയുടെ യോഗദണ്ഡ് സ്വര്‍ണം കെട്ടിയതും വെള്ളി കെട്ടിയ രുദ്രാക്ഷമാല കഴുകി വൃത്തിയാക്കിയതും മോടി കുട്ടിയതും സന്നിധാനം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ വച്ചാണ് എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.കോഴഞ്ചേരി ടൗണിലുള്ള പമ്പാ ജ്വല്ലറി ഉടമ അശോകിന്റെ നേതൃത്വത്തില്‍ ആയിരുന്നു പണികള്‍ നടന്നത്. ഇവ വൃത്തിയാക്കുമ്പോള്‍ ദേവസ്വം വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥന് അനിലും…
Read MoreCategory: Loud Speaker
ദ്വാരപാലക ശില്പപാളികളില് വിദഗ്ധ പരിശോധന; അമിക്കസ് ക്യൂറിയുടെ പരിശോധന തുടരുന്നു, എസ്എടിയുടെ തെളിവെടുപ്പും ശബരിമലയില്‍
പത്തനംതിട്ട: ശബരിമല സ്വര്‍ണത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റീസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം ശബരിമല സന്നിധാനത്ത് പരിശോധന തുടരുന്നു.അറ്റകുറ്റപ്പണികള്‍ക്കുശേഷം കഴിഞ്ഞയിടെ എത്തിച്ച ദ്വാരപാലക ശില്പപാളികളടക്കം സംഘം പരിശോധിച്ചു. സ്വര്‍ണം പൂശുന്നതിനായി ഹൈദരാബാദിലേക്ക് കൊണ്ടുപോയി തിരികെ കൊണ്ടുവന്ന ദ്വാരപാലക ശില്പ പാളികള്‍ ഡ്യൂപ്ലിക്കേറ്റാണെന്ന സംശയം വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.ഇതു സംബന്ധിച്ച് അമിക്കസ് ക്യൂറി വിശദമായ അന്വേഷണം നടത്തി. 39 ദിവസങ്ങള്‍ക്കുശേഷമാണ് ശബരിമലയില്‍ നിന്നു കൊണ്ടുപോയ ദ്വാരപാലക ശില്പ പാളികള്‍ തിരികെ എത്തിച്ചത്. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെത്തിച്ചശേഷമാണ് ഉണ്ണിക്കൃഷ്ണന് പോറ്റി പാളികള്‍ ചെന്നൈയിലെത്തിച്ചതെന്ന് പറയുന്നു. പാളികളില്‍ സ്വര്‍ണം പൂശിയ ചെന്നൈ സ്മാര്‍ട്ട്സ് ക്രിയേഷന് അധികൃതരെയും ഇന്നലെ സന്നിധാനത്തു വിളിച്ചുവരുത്തിയിരുന്നു. ചെമ്പ് പാളികളിലാണ് തങ്ങള്‍ സ്വര്‍ണം പൂശിയതെന്ന് പറയുന്നു. ഇവരുടെ മൊഴിയെ സംബന്ധിച്ചും അന്വേഷണം നടക്കുന്നു. വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ 4.5 കിലോഗ്രാം സ്വര്‍ണമാണ് ദ്വാരപാലക ശില്പ പാളികളില്‍ കുറവുണ്ടായത്.…
Read Moreഎംപിയെ മർദിച്ചത് പോലീസുകാർ തന്നെയാണ്, ചിലര്‍ മനഃപൂര്‍വം പ്രശ്നങ്ങളുണ്ടാക്കി: ഷാഫി പറമ്പിലിനെ പിന്നില്‍ നിന്ന് തല്ലിയെന്ന് റൂറൽ എസ്പി
കോഴിക്കോട്: പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരായ ആക്രമണത്തില്‍ വിശദീകരണവുമായി റൂറൽ എസ്പി കെ. ഇ. ബൈജു. എംപിയെ മർദിച്ചത് പോലീസുകാർ തന്നെയാണ്. ചില പോലീസുകാർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് എസ്പി പറഞ്ഞു. വടകരയില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു റൂറല്‍ എസ്പിയുടെ പ്രതികരണം. എംപിയെ പിന്നിൽ നിന്ന് ലാത്തി കൊണ്ട് ആരോ അടിക്കുകയായിരുന്നു. അത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. വടകരയിൽ നടന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിലാണ് റൂറൽ എസ്പി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ ലാത്തി ചാർജ് നടത്തിയിട്ടില്ലെന്ന നിലപാടിലായിരുന്നു പോലീസ്. എന്നാൽ എംപിക്ക് മർദനമേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ അടിയിലാണ് ഷാഫി പറമ്പിലിന്റെ മൂക്കിന് ഗുരുതരമായി പരിക്കേറ്റത്. നേരത്തെ സിപിഎം നേതാക്കളും റൂറല്‍ എസ്പിയടക്കമുള്ള പോലീസുദ്യോഗസ്ഥരും ഷാഫി പറമ്പിലിന് പരിക്കേറ്റത് ഷോ ആണെന്നും പോലീസ് അതിക്രമം…
Read More‘രാത്രി 12.30 ന് പെൺകുട്ടിയെ അങ്ങോട്ട് പോകാൻ ആരാണ് അനുവദിച്ചത്’? പശ്ചിമബംഗാളിലെ കൂട്ടബലാത്സംഗം; വിവാദ പരാമർശവുമായി മമതാ ബാനർജി
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ എംബിബിഎസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ വിവാദ പരാമർശവുമായി മുഖ്യമന്ത്രി മമത ബാനർജി. “പെൺകുട്ടി എന്തിനാണ് രാത്രി 12.30 ന് കോളജിൽ നിന്നും പുറത്തുപോയത്. രാത്രിയിൽ കോളജിൽ നിന്നും പുറത്ത് പോകാൻ പെൺകുട്ടികളെ അനുവദിക്കരുത്. സ്വയം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അവർക്കുണ്ടെന്ന്’ മമത ബാനർജി പറഞ്ഞു. അതേസമയം കുറ്റവാളികളെ സംരക്ഷിക്കാനായി മമത അതിജീവിതയെ കുറ്റപ്പെടുത്തുകയാണെന്ന് ബിജെപി വിമർശിച്ചു. സംഭവത്തിൽ പ്രദേശവാസികളായ 3 പ്രതികളെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്.
Read Moreപ്രണയം സത്യമാണോ? കാണട്ടെയെന്ന് കാമുകിയുടെ വീട്ടുകാർ: വിഷമുള്ള ഭക്ഷണം കാമുകന് കൊടുത്തു; പ്രണയം തെളിയിക്കാൻ വിഷം കഴിച്ച യുവാവ് മരിച്ചു
റായ്പൂർ: കാമുകിയോടുള്ള പ്രണയം തെളിയിക്കാൻ വിഷം കഴിച്ച 20 -കാരൻ മരിച്ചു. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. കൃഷ്ണ കുമാർ പാണ്ഡോ എന്ന യുവാവാണ് മരിച്ചത്. ഒരു പെൺകുട്ടിയുമായി കൃഷ്ണ കുമാർ പ്രണയത്തിലായിരുന്നു. സംഭവം അറിഞ്ഞതോടെ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ വിഴിച്ച് അവരുടെ വീട്ടിലേക്കെത്താൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം കൃഷ്ണ കുമാർ ഇവരുടെ വീട്ടിലെത്തി. യുവാവിന്റെ പ്രണയം ആത്മാർഥമായിട്ടുള്ളതാണെന്ന് തെളിയിക്കാനായി വിഷാംശമുള്ള പദാർഥം കഴിക്കാൻ യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു. യുവാവ് പദാർഥം കഴിച്ചതോടെ അവശനിലയിലായി. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പരാതിയുമായി യുവാവിന്റെ കുടുംബം രംഗത്തെത്തി. വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ മകനെ യുവതിയുടെ കുടുംബം നിർബന്ധിച്ചു എന്ന് യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreശബരിമല സ്വർണ മോഷണം: കോണ്‍ഗ്രസ് വിശ്വാസ സംരക്ഷണ മേഖലാ ജാഥകൾ 14ന് തുടങ്ങും
തിരുവനന്തപുരം: ശബരിമലയുടെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നും ദേവസ്വം സ്വത്തുവകകൾ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ മേഖലാ ജാഥകൾക്ക് ചൊവ്വാഴ്ച തുടക്കമാകുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎൽഎ. പാലക്കാട്, കാസർഗോഡ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ 14നും മുവാറ്റുപുഴയിൽ നിന്നുമുള്ള ജാഥ 15നും ആരംഭിക്കും. 17ന് നാലു ജാഥകളും ചെങ്ങന്നൂരിൽ സംഗമിച്ച ശേഷം 18ന് പന്തളത്ത് സമാപിക്കും. പാലക്കാട് നിന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി നയിക്കുന്ന ജാഥ രാവിലെ 10ന് തൃത്താലയിൽ നിന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയകാര്യ സമിതി അംഗം ടി.എൻ. പ്രതാപൻ ജാഥയുടെ വൈസ് ക്യാപ്റ്റനും കെപിസിസി ജനറൽ സെക്രട്ടറിമാരായ സി. ചന്ദ്രൻ, കെ.പി. ശ്രീകുമാർ എന്നിവർ ജാഥാ മാനേജർമാരുമാണ്. കാസർഗോഡ് നിന്ന് മുൻ കെപിസിസി പ്രസിഡന്റ്…
Read Moreഎൻഡിപിഎസ് കേസ്: അഞ്ചു വർഷത്തിനിടെ ശിക്ഷിക്കപ്പെട്ടത് 19,152 പേർ; കൂടുതൽ പേർ ശിക്ഷിക്കപ്പെട്ടത് എറണാകുളം ജില്ലയിൽ
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ എക്സൈസ് രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 19,152 പേർ. സംസ്ഥാന എക്സൈസ് വകുപ്പിന്റെ 2021 ജനുവരി മുതൽ 2025 ഓഗസ്റ്റ് 31 വരെയുളള കണക്കുകളാണിത്. അഞ്ചു വർഷത്തിനിടെ എക്സൈസ് 33,306 എൻഡിപിഎസ് കേസുകളാണു രജിസ്റ്റർ ചെയ്തത്. അതിലാണ് ഇത്രയും പേർ ശിക്ഷിക്കപ്പെട്ടത്. ഇക്കഴിഞ്ഞ എട്ടുമാസത്തിനുള്ളിൽ ലഹരിക്കേസുകളിൽ 4,580 പേരാണു ശിക്ഷിക്കപ്പെട്ടത്. 2024 ൽ 4,474 പേരും 2023ൽ 4,998 പേരും 2022 ൽ 3,638 പേരും 2021 ൽ 1,462 പേരും എൻഡിപിഎസ് കേസുകളിൽ ശിക്ഷിക്കപ്പെട്ടുവെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. എട്ടു മാസത്തിനുള്ളിൽ ലഹരിക്കേസുകളിൽ കൂടുതൽ പേർ ശിക്ഷിക്കപ്പെട്ടത് എറണാകുളം ജില്ലയിലാണ്. 635 പേർ. എണ്ണത്തിൽ രണ്ടാംസ്ഥാനത്തു നിൽക്കുന്ന തിരുവനന്തപുരം ജില്ലയിൽ എട്ടു മാസത്തിനുള്ളിൽ 566 പേർ ശിക്ഷിക്കപ്പെട്ടു. മൂന്നാം സ്ഥാനത്തുള്ള കോട്ടയം ജില്ലയിൽ 507 പേരാണു ശിക്ഷിക്കപ്പെട്ടത്. 2024ൽ ഇടുക്കിയിൽനിന്ന്…
Read Moreപൊതുമേഖലാ ബാങ്കുകളിലെ ഉന്നത തസ്തികകൾ സ്വകാര്യ മേഖലയയ്ക്ക് തുറന്നു കൊടുത്തു കേന്ദ്ര സർക്കാർ
പരവൂർ: പൊതുമേഖലാ ബാങ്കുകളിലെ ഉന്നത മാനേജ്മെന്റ് തസ്തികകൾ സ്വകാര്യ മേഖലയിലെ ഉദ്യോഗാർഥികൾക്കായി കേന്ദ്ര സർക്കാർ തുറന്നു കൊടുത്തു.രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ സ്ഥാനവും ഇതിൽ ഉൾപ്പെടും. ഇതുവരെ എല്ലാ എംഡി, ചെയർമാൻ സ്ഥാനങ്ങൾ സ്ഥാപനങ്ങൾക്കുള്ളിലെ സീനിയോറിറ്റി പ്രമോഷൻ വഴിയാണ് നികത്തിയിരുന്നത്. പുതുക്കിയ മാർഗ നിർദേശങ്ങൾ അനുസരിച്ച് പൊതുമേഖലാ ബാങ്കുകളിൽ എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലെ നിയമന പ്രക്രിയയിലും സ്വകാര്യ മേഖലയിലെ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാൻ അനുവാദം നൽകിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യക്ക് പുറമേ പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ഇന്ത്യ തുടങ്ങിയ ഉൾപ്പെടെ 11 പൊതുമേഖലാ ബാങ്കുകളാണ് രാജ്യത്തുള്ളത്.കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതിയാണ് അസാധാരണമായ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. പൊതുധനകാര്യ സ്ഥാപനങ്ങളിലെ എംഡിമാർ, ചീഫ്…
Read Moreജസ്റ്റീസ് കെ.ടി. ശങ്കരന് ശബരിമലയില്‍; സ്ട്രോംഗ് റൂം പരിശോധന രണ്ടുദിവസം; പൊരുത്തക്കേടുണ്ടെങ്കിൽ സ്വർണം തൂക്കിനോക്കും
പത്തനംതിട്ട: ഹൈക്കോടതി നിയോഗിച്ച ദേവസ്വം ബോര്‍ഡ് ഓഡിറ്റ് വിഭാഗം ശബരിമല ക്ഷേത്രത്തിന്റെ സ്ട്രോംഗ് റൂം ഇന്നു പരിശോധിക്കും. ഹൈക്കോടതി നിര്‍ദേശ പ്രകാരം റിട്ട. ജസ്റ്റീസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലാണ് പരിശോധന. ഇന്നലെ രാത്രി പമ്പയിലെത്തിയ ജസ്റ്റീസ് കെ.ടി. ശങ്കരന് രാവിലെ ശബരിമലയിലേക്കു പുറപ്പെട്ടു. വഴിപാടായി കിട്ടിയ സ്വര്‍ണവും വെള്ളിയും സ്ട്രോംഗ് റൂമിലേക്കു മാറ്റിയതിനു രേഖകളില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണു പരിശോധന. സ്ട്രോംഗ് റൂം മഹ്സര്‍ രേഖകള്‍ ഓഡിറ്റ് വിഭാഗം പരിശോധിക്കും. ഇന്നു രാവിലെ 11 ഓടെ ശബരിമലയിലെ പരിശോധന ആരംഭിക്കും. ഇന്നും നാളെയും ശബരിമലയില്‍ പരിശോധനയുണ്ടാകും. സ്വര്‍ണപ്പാളി പരിശോധന നാളെയാകും. ജസ്റ്റീസ് കെ.ടി. ശങ്കരനെ കൂടാതെ ശബരിമല സ്പെഷല്‍ കമ്മീഷണറടക്കം ഏഴ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. ദേവസ്വം വിജിലന്‍സ് പ്രതിനിധിയും സംഘത്തിലുണ്ടാകും. വഴിപാടായി കിട്ടുന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കണക്കുകള്‍ ശബരിമല ക്ഷേത്രത്തിന്റെ നാലാം നമ്പര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കണമെന്നാണു ചട്ടം. ക്ഷേത്രം…
Read Moreപേരാന്പ്ര സംഘർഷം: എസ്പിയുടെ വാദം പൊളിയുന്നു; ഷാഫിയെ ലാത്തികൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്കു നേരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഷാഫിയെ ലാത്തി കൊണ്ട് പോലീസ് അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.പോലീസ് ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര് വാതകമാണു പ്രയോഗിച്ചതെന്നുമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഇന്നലെയുണ്ടായ വിശദീകരണം. അതിനിടയിലായിരിക്കാം ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പോലീസ് പറഞ്ഞത്. എന്നാൽ അതിന് കടകവിരുദ്ധമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിന്നിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്കുനേരേ ലാത്തി വീശുന്നതെന്നു ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരിക്കേറ്റിരുന്നു. പേരാമ്പ്രയിൽ നടന്നത് പോലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എം.കെ. രാഘവൻ എംപി പ്രതികരിച്ചു. കേരളത്തിൽ പോലീസ് രാജ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പേരാമ്പ്ര ഗവ. സികെജി കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുന്ന…
Read More