ബം​ഗാ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ഇ​നി ഇ​സ്കോ​ൺ ശൈ​ലി; മു​ട്ട​യ്ക്ക് പ​ക​രം സ​സ്യാ​ഹാ​രം, സ്കൂ​ളു​ക​ളി​ൽ പു​തി​യ മാ​റ്റം 

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ മെ​നു​വി​ൽ വ​ൻ മാ​റ്റ​ങ്ങ​ൾ. കോ​ൽ​ക്ക​ത്ത മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലെ സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കാ​നു​ള്ള ചു​മ​ത​ല അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​യാ​യ ഇ​സ്‌​കോ​ണി​നെ ഏ​ൽ​പ്പി​ച്ച​തോ​ടെ, പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​ർ​ന്നു​പോ​ന്ന ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ മാ​റ്റം വ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​സ്‌​കോ​ണി​ന്‍റെ ഭ​ക്ഷ​ണ​വി​ത​ര​ണ രീ​തി പി​ന്തു​ട​രു​ന്ന​തോ​ടെ, സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ നി​ന്ന് മു​ട്ട പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി. ഇ​തി​നു പ​ക​ര​മാ​യി പ​നീ​ർ, സോ​യ, രാ​ജ്മ തു​ട​ങ്ങി​യ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ സ​സ്യാ​ഹാ​ര​ങ്ങ​ളാ​ണ് ഇ​നി മു​ത​ൽ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ക. എ.​സി. ഭ​ക്തി​വേ​ദാ​ന്ത സ്വാ​മി പ്ര​ഭു​പാ​ദ​ർ 1966-ൽ ​സ്ഥാ​പി​ച്ച ‘ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൊ​സൈ​റ്റി ഫോ​ർ കൃ​ഷ്ണ കോ​ൺ​ഷ്യ​സ്‌​ന​സ്’ എ​ന്ന പ്ര​സ്ഥാ​നം തി​ക​ഞ്ഞ സ​സ്യാ​ഹാ​ര​ശീ​ല​ത്തി​ന് പേ​രു​കേ​ട്ട​താ​ണ്. ഭ​ഗ​വ​ദ്ഗീ​ത​യും ഭാ​ഗ​വ​ത​വും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഇ​വ​രു​ടെ ജീ​വി​ത​ശൈ​ലി​യി​ൽ മാം​സാ​ഹാ​ര​ത്തി​ന് സ്ഥാ​ന​മി​ല്ല. ഇ​തേ ശൈ​ലി സ്കൂ​ൾ ഭ​ക്ഷ​ണ​ത്തി​ലും ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ​യാ​ണ് മെ​നു​വി​ൽ ഈ ​മാ​റ്റം സം​ഭ​വി​ച്ച​ത്.  സ​ർ​ക്കാ​രി​ന്‍റെ ഈ ​തീ​രു​മാ​നം സം​സ്ഥാ​ന​ത്ത് ക​ടു​ത്ത രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ന് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. പൊ​തു​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച്…

Read More

സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റെ ഇ​രു​മ്പ് ക​സേ​ര കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി: യു​വാ​വ് പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റെ ഇ​രു​മ്പ് ക​സേ​ര കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാണ് സംഭവം. ആക്രമണത്തിനു പിന്നാലെ യ​ദു​കൃ​ഷ്ണ​ൻ എന്നയാളെ പി​ടി​കൂടി. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സി​ഐ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. കൈ​യി​ൽ മ​ദ്യ​ക്കു​പ്പി​യു​മാ​യി സ്റ്റേ​ഷ​നി​ലേ​ക്ക് ക​യ​റി​വ​ന്ന പ്ര​തി പോ​ലീ​സു​കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യുകയായിരുന്നു. അ​ക്ര​മാ​സ​ക്ത​നാ​യ ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ശ്ര​മി​ച്ച​തോ​ടെ പ്ര​തി തൊ​ട്ട​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​മ്പ് ക​സേ​ര ഉ​പ​യോ​ഗി​ച്ച് സി​ഐ​യു​ടെ ത​ല​യ്ക്ക് അ​ടി​ച്ച​ത്. തു​ട​ർ​ന്ന് കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ​ത്തി പ്ര​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തു.

Read More

ടി​വി​കെ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച കേസ്: സെന്തിൽ ബാലാജിക്കെതിരേ ലുക്കൗട്ട് നോട്ടീസ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ടി​വി​കെ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന ഡി​എം​കെ നേ​താ​വു​മാ​യ സെ​ന്തി​ൽ ബാ​ലാ​ജി​ക്കും സ​ഹോ​ദ​ര​ൻ ആ​ർ.​വി. അ​ശോ​ക്‌​കു​മാ​റി​നും എ​തി​രേ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. ടി​വി​കെ എം​എ​ൽ​എ എ​ൻ. ഇ​ള​യ​രാ​ജ​യു​ടെ പ​രാ​തി​യി​ലാ​ണ് സെ​ന്തി​ൽ ബാ​ലാ​ജി​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സ്പീ​ക്ക​ർ​ക്കെ​തി​രേ​യു​ള്ള അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്താ​ൽ 35 കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു​വെ​ന്ന് ടി​വി​കെ എം​എ​ൽ​എ പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. കേ​സി​ൽ എ​ട്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Read More

ചെ​റു​മ​ക​ന്‍റെ മ​ര​ണം ത​ള​ർ​ത്തി: കേ​ത​ൻ അ​ഗ​ർ​വാ​ളി​ന്‍റെ മു​ത്ത​ച്ഛ​ൻ നെഞ്ച്പൊട്ടി മരിച്ചു

മും​ബൈ: പ്ര​തി​ശ്രു​ത വ​ധു ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ പൂ​നെ​യി​ലെ യു​വ​വ്യ​വ​സാ​യി കേ​ത​ൻ അ​ഗ​ർ​വാ​ളി​ന്‍റെ മു​ത്ത​ച്ഛ​ൻ അ​ന്ത​രി​ച്ചു. പൂ​നെ​യി​ൽ താ​മ​സി​ക്കു​ന്ന ദേ​വി​ച​ന്ദ് അ​ഗ​ർ​വാ​ൾ (71) ആ​ണ് ശ​നി​യാ​ഴ്ച രാ​ത്രി അ​ന്ത​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. കേ​ത​ന്‍റെ മ​ര​ണ​ത്തി​ന് ശേ​ഷം ആ​രോ​ഗ്യം വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് ദേ​വി​ച​ന്ദ് അ​ഗ​ർ​വാ​ളി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി 9.45-ഓ​ടെ ഡോ​ക്ട​ർ​മാ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. കേ​ത​ൻ അ​ഗ​ർ​വാ​ൾ മ​രി​ച്ച് പ​തി​നേ​ഴാം ദി​വ​സ​മാ​ണ് മു​ത്ത​ച്ഛ​നും ലോ​ക​ത്തോ​ട് വി​ട​പ​റ​യു​ന്ന​ത്.

Read More

ല​ക്ഷ​ദ്വീ​പി​ൽ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ: 47 ജീ​വ​ന​ക്കാ​രെ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധി​ത​മാ​യി വി​ര​മി​പ്പി​ച്ചു

ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​ഷ​ന് കീ​ഴി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന 47 ജീ​വ​ന​ക്കാ​രെ സ​ർ​വീ​സി​ൽ നി​ന്ന് നി​ർ​ബ​ന്ധി​ത​മാ​യി വി​ര​മി​പ്പി​ച്ചു. ഫ​ണ്ട​മെ​ന്‍റ​ൽ റൂ​ൾ 56(ജെ) ​പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​വ​ര​ത്തി​യി​ലെ സെ​ക്ര​ട്ടേ​റി​യ​റ്റ് സ​ർ​വീ​സ് സെ​ക്ഷ​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച​ത്. വി​വി​ധ ത​സ്തി​ക​ക​ളി​ലു​ള്ള ജീ​വ​ന​ക്കാ​രാ​ണ് കൂ​ട്ട​ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യ​ത്. 37 മ​ൾ​ട്ടി ടാ​സ്കി​ങ് സ്റ്റാ​ഫു​ക​ൾ, ആ​റ് അ​പ്പ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്കു​ക​ൾ, മൂ​ന്ന് ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്കു​മാ​ർ, ഒ​ര് സ്റ്റെ​നോ​ഗ്ര​ഫ​ർ എ​ന്നി​വ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ കൂ​ട്ട പി​രി​ച്ചു​വി​ട​ലാ​ണി​ത്. 33 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ, 56 വ​യ​സ് തി​ക​ഞ്ഞ​വ​ർ എ​ന്നി​ങ്ങ​നെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ച്ചാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന റി​ക്കാ​ർ​ഡു​ക​ൾ വി​ല​യി​രു​ത്താ​ൻ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക റി​വ്യൂ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്നും, ഇ​ത് പൊ​തു​താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി​യു​ള്ള ന​ട​പ​ടി​യാ​ണെ​ന്നു​മാ​ണ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ…

Read More

എ​ട്ടു ജ​യ്ഷ് ഭീ​ക​ര​രെ ഗു​ജ​റാ​ത്ത് എ​ടി​എ​സ് പി​ടി​കൂ​ടി

അ​ഹ​മ്മ​ദാ​ബാ​ദ്: പാ​ക് ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​യ്ഷ്-​ഇ-​മു​ഹ​മ്മ​ദ് (ജെ​ഇ​എം) അം​ഗ​ങ്ങ​ളാ​യ എ​ട്ടു പേ​രെ ഗു​ജ​റാ​ത്ത് എ​ടി​എ​സ് പി​ടി​കൂ​ടി. ഏ​ഴു പേ​ർ ഗു​ജ​റാ​ത്തി​ൽ​നി​ന്നും ഒ​രാ​ൾ മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജെ​ഇ​എം) സ്ഥാ​പ​ക​ൻ മ​സൂ​ദ് അ​സ്ഹ​ർ എ​ഴു​തി​യ പു​സ്ത​ക​ത്തി​ന്‍റെ ഗു​ജ​റാ​ത്തി പ​രി​ഭാ​ഷ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ​നി​ന്ന് എ​ടി​എ​സ് ക​ണ്ടെ​ടു​ത്തു. ഗു​ജ​റാ​ത്തി​ൽ ജ​യ്ഷ് ശൃം​ഖ​ല സ്ഥാ​പി​ക്കാ​ൻ അ​റ​സ്റ്റി​ലാ​യ​വ​ർ ശ്ര​മി​ച്ചെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​നു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സം​സ്ഥാ​ന​മാ​യ ഗു​ജ​റാ​ത്തി​ൽ ഭീ​ക​ര​പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​ൻ ദാ​റു​ൾ ഇ​സ്‌​ലാം ഗു​ജ​റാ​ത്ത് ജ​യ്ഷ്-​ഇ-​മു​ഹ​മ്മ​ദ് എ​ന്ന പേ​രി​ൽ സം​ഘ​ട​ന​യും ഇ​വ​ർ രൂ​പ​വ​ത്ക​രി​ച്ചു. അ​ബ്ദു​ള്ള ഗാ​ജി​വാ​ല (19), മു​ദാ​സി​ർ അ​ബ്ദു​ള്ള ഘാ​സി​വാ​ല (22), ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ് ഹു​സെ​ൻ ഘാ​ഗ (30) സ​ക്ക​റി​യ ദു​റാ​നി മു​ഹ​മ്മ​ദ് അ​മ്മാ​ർ ഘാ​ഗ (21), മു​ഫ്തി ഫൗ​ജാ​ൻ ഇ​സ്മ​യി​ൽ ദൗ​വ (40), മു​ഹ​മ്മ​ദ് അ​മി​ൻ ഷേ​ര (21). മു​ഹ​മ്മ​ദ് അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ സാ​വ്ദി (22), ബി​ലാ​ൽ ദു​റാ​നി മു​ഹ​മ്മ​ദ് അ​മ്മാ​ർ ഘാ​ഗ (18)…

Read More

ആ​ധാ​ർ കാ​ർ​ഡി​ൽ ഇ ​മെ​യി​ൽ ചേ​ർ​ക്കാ​ൻ ഇ​നി അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വേ​ണ്ട

പ​ര​വൂ​ർ: ആ​ധാ​ർ കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ലും സു​ര​ക്ഷി​ത​മാ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ത​ന്നെ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന പു​തി​യ പൗ​ര​സേ​വ​ന​വു​മാ​യി യു​ണി​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ. ഇ ​മെ​യി​ൽ വി​ലാ​സം ആ​ധാ​ർ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള​വ പു​തു​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം ഇ​നി​മു​ത​ൽ ഔ​ദ്യോ​ഗി​ക ആ​ധാ​ർ ആ​പ്പ് വ​ഴി നേ​രി​ട്ട് നി​ർ​വ​ഹി​ക്കാം. ഈ ​പ്ര​ത്യേ​ക സേ​വ​നം ആ​ധാ​ർ ആ​പ്പ് വ​ഴി മാ​ത്ര​മാ​ണ് ല​ഭ്യ​മാ​കു​ക. ജൂ​ലൈ ഒ​ന്ന് മു​ത​ൽ ആ​രം​ഭി​ച്ച ഈ ​പു​തി​യ സേ​വ​ന​ത്തി​ന് ആ​ദ്യ​ത്തെ ആ​റു​മാ​സ​ത്തേ​ക്ക് യാ​തൊ​രു​വി​ധ ഫീ​സും ഈ​ടാ​ക്കു​ക​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Read More

അ​വ​കാ​ശി​ക​ളി​ല്ലാ​തെ 9330 കോ​ടി ഇ​പി​എ​ഫ് നി​ക്ഷേ​പം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 30.91 ല​ക്ഷ​ത്തി​ല​ധി​കം നി​ഷ്‌​ക്രി​യ ഇ​പി​എ​ഫ് അ​ക്കൗ​ണ്ടു​ക​ളി​ലാ​യി 9,330 കോ​ടി​യി​ല​ധി​കം രൂ​പ അ​വ​കാ​ശി​ക​ളി​ല്ലാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ.”​ഇ​ന്ത്യാ ടു​ഡേ’ യാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ മു​ൻ​നി​ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യാ​യ ആ​യു​ഷ്മാ​ൻ ഭാ​ര​തി​ന് 2026-27 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ അ​നു​വ​ദി​ച്ച തു​ക​യ്ക്ക് ഒ​പ്പ​മാ​ണി​ത്. മൂ​ന്ന് പു​തി​യ ഐ​ഐ​ടി​ക​ൾ നി​ർ​മി​ക്കാ​ൻ ഈ ​തു​ക മ​തി​യാ​കും. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് നി​ഷ്‌​ക്രി​യ അ​ക്കൗ​ണ്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. 2025 മാ​ർ​ച്ച് 31ൽ 31.83 ​ല​ക്ഷ​മാ​യി​രു​ന്ന അ​ക്കൗ​ണ്ടു​ക​ൾ 2026 മാ​ർ​ച്ച് 31 ആ​യ​പ്പോ​ഴേ​ക്കും 30.91 ല​ക്ഷ​മാ​യി കു​റ​ഞ്ഞു. ഇ​തോ​ടെ കെ​ട്ടി​ക്കി​ട​ക്കു​ന്ന തു​ക 10,181 കോ​ടി​യി​ൽ​നി​ന്ന് 9,330 കോ​ടി​യാ​യി ചു​രു​ങ്ങി.

Read More

ഹ​രി​പ്പാ​ട് എ​ൻ​എ​ച്ച് – റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് വി​ക​സ​ന​ത്തി​ന് 60 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല

ഹ​രി​പ്പാ​ട്: യാ​ത്ര​ക്കാ​രു​ടെ​യും ന​ഗ​ര​വാ​സി​ക​ളു​ടെ​യും ദീ​ർ​ഘ​കാ​ല​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ടു​കൊ​ണ്ട് ഹ​രി​പ്പാ​ട് ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഗ​താ​ഗ​ത പാ​ത​യാ​യ എ​ൻ​എ​ച്ച് – റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ന്റെ സ​മ​ഗ്ര ന​വീ​ക​ര​ണ​ത്തി​ന് വ​ഴി​യൊ​രു​ങ്ങു​ന്നു. റോ​ഡി​ന്റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 60 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളും വി​വി​ധ സം​ഘ​ട​ന​ക​ളും ദീ​ർ​ഘ​നാ​ളാ​യി ഉ​ന്ന​യി​ച്ചി​രു​ന്ന പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ഈ ​റോ​ഡി​ന്റെ ന​വീ​ക​ര​ണം. ദേ​ശീ​യ​പാ​ത​യെ​യും ഹ​രി​പ്പാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​സ​മ്പ​ർ​ക്ക റോ​ഡ് ക​ഴി​ഞ്ഞ കു​റേ​ക്കാ​ല​മാ​യി പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. വ​ലി​യ കു​ഴി​ക​ളും മ​ഴ​ക്കാ​ല​ത്തെ ക​ടു​ത്ത വെ​ള്ള​ക്കെ​ട്ടും കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും ഇ​തു​വ​ഴി​യു​ള്ള യാ​ത്ര വ​ലി​യ ദു​രി​ത​മാ​യി മാ​റി​യി​രു​ന്നു. നി​ര​വ​ധി തീ​ർ​ത്ഥാ​ട​ക​രും ദൈ​നം​ദി​ന യാ​ത്ര​ക്കാ​രും ആ​ശ്ര​യി​ക്കു​ന്ന റോ​ഡി​ന്റെ ഈ ​ക​ടു​ത്ത ശോ​ച​നീ​യാ​വ​സ്ഥ യാ​ത്ര​ക്കാ​ർ​ക്കും ജ​ന​ങ്ങ​ൾ​ക്കും ഉ​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ട്ട​തി​ന്റെ…

Read More

ഗ​ൾ​ഫി​ലേ​ക്ക് പോ​കാ​ൻ ര​ണ്ടു​ദി​വ​സം മാ​ത്രം ബാ​ക്കി: പോ​ക്സോ കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ; ഇയാളുടെ ഭാര്യ മൂന്നാമതും ഗർഭിണിയാണ്

കാ​സ​ർ​കോ​ട്: പു​തി​യ ജോ​ലി​ക്ക് വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ൻ ര​ണ്ടു​ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ പോ​ക്സോ കേ​സി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. കു​മ്പ​ള സ്വ​ദേ​ശി​യാ​യ അ​ബു താ​ഹി​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2022-നും 2023-​നും ഇ​ട​യി​ൽ വി​ദ്യാ​ന​ഗ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ‌​വ​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള കേ​സ്. വി​വാ​ഹി​ത​നാ​യ അ​ബു താ​ഹി​റി​ന് ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്. ഇ​യാ​ളു​ടെ ഭാ​ര്യ നി​ല​വി​ൽ ഗ​ർ​ഭി​ണി​യു​മാ​ണ്. അ​ബു താ​ഹി​റും കു​ടും​ബ​വും വി​ദ്യാ​ന​ഗ​റി​ൽ ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന കാ​ല​ത്താ​ണ് അ​തി​ക്ര​മം ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പെ​ൺ​കു​ട്ടി​ക്ക് ഇ​പ്പോ​ൾ 19 വ​യ​സാ​ണ് പ്രാ​യം എ​ങ്കി​ലും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​കു​മ്പോ​ൾ പെ​ൺ​കു​ട്ടി​ക്ക് 16 വ​യ​സ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പെ​ൺ​കു​ട്ടി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ കു​ട്ടി​യെ പ​രി​ച​രി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ന്തോ സം​ശ​യം തോ​ന്നി. ഉ​ട​ൻ​ത​ന്നെ പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ബു താ​ഹി​റു​മാ​യു​ള്ള ചാ​റ്റു​ക​ളും…

Read More