രണ്ടു പതിറ്റാണ്ടിലേറെയായി തെന്നിന്ത്യൻ സിനിമാ രംഗത്ത് മുൻനിര നായികയായി തുടരുന്ന താരമാണ് തൃഷ കൃഷ്ണൻ. താരത്തിന്റെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. 42 കാരിയായ തൃഷ ഇപ്പോഴും അവിവാഹിതയാണ്. വിവാഹമുണ്ടാകുമോ എന്ന് തനിക്കുറപ്പില്ലെന്നാണു തൃഷ പറഞ്ഞിരുന്നത്. ഇപ്പോഴിതാ തൃഷയുടെ വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ടാണ് ശ്രദ്ധ നേടുന്നത്. തൃഷ വിവാഹിതയാകുന്നെന്നും ചണ്ഡിഗണ്ഡിൽ നിന്നുള്ള വ്യവസായിയാണു വരനെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. തൃഷയോ നടിയുടെ അടുത്ത വൃത്തങ്ങളോ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏറെക്കാലമായി അടുത്തറിയാവുന്നവരാണ് രണ്ട് കുടുംബങ്ങളുമെന്നും റിപ്പോർട്ടുണ്ട്. നടിയുടെ കുടുംബം വിവാഹത്തിനായി സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അനുയോജ്യനായ ആൾ വന്നാൽ വിവാഹമുണ്ടാകുമെന്നും വിവാഹം ചെയ്ത് പിന്നീട് വേർപിരിയാനോ സന്തോഷകരമല്ലാത്ത വിവാഹ ബന്ധത്തിൽ തുടരാനോ തനിക്കു താൽപര്യമില്ലെന്നും തൃഷ നേരത്തെ വ്യക്തമാക്കിയതാണ്. തൃഷ നായികയായ ഒന്നിലേറെ സൂപ്പർതാര ചിത്രങ്ങൾ ഈ വർഷം പുറത്തിറങ്ങിയിരുന്നു. തഗ് ലൈഫിലാണ് നടിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. വിജയ്-തൃഷ…
Read MoreCategory: Movies
പരിസ്ഥിതിനിയമ ലംഘനം: കന്നഡ ബിഗ് ബോസ് സ്റ്റുഡിയോ അടച്ചുപൂട്ടാന്‍ ഉത്തരവ്
ബംഗളൂരു: ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് കന്നഡയ്ക്കു വലിയ തിരിച്ചടി. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിന് ബിഗ് ബോസ് കന്നഡ- 12 ചിത്രീകരിക്കുന്ന സ്റ്റുഡിയോ അടച്ചുപൂട്ടാന്‍ കര്‍ണാടക മലിനീകരണ നിയന്ത്രണബോര്‍ഡ് (കെഎസ്പിസിബി) നോട്ടീസ് നല്കി. ബംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ബിഡദി ഹോബ്ലിയിലെ ജോളി വുഡ് സ്റ്റുഡിയോസ് ആന്‍ഡ് അഡ്വഞ്ചേഴ്സില്‍ നിര്‍മിച്ച ബിഗ് ബോസ് സെറ്റ് പരിസ്ഥിതിനിയമ ലംഘനം നടത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ഇതോടെ കന്നഡ ബിഗ് ബോസിന്റെ ഭാവി തുലാസിലായി. സ്റ്റുഡിയോയില്‍നിന്നും ലൊക്കേഷന്‍ പരിസരത്തുനിന്നുമുള്ള മാലിന്യങ്ങള്‍ പുറന്തള്ളുന്നതിനാല് പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നതായി കെഎസ്പിസിബി ചെയര്‍ പി.എം. നരേന്ദ്ര സ്വാമി പറഞ്ഞു. 250 കെഎല്‍ഡി ശേഷിയുള്ള ഒരു മലിനജല സംസ്കരണ പ്ലാന്റ് (എസ്ടിപി) സ്ഥാപിച്ചതായി പ്രൊഡക്ഷന്‍ ടീം അവകാശപ്പെട്ടിരുന്നുവെങ്കിലും ആ സൗകര്യത്തില്‍ ശരിയായ ആന്തരിക ഡ്രെയിനേജ് കണക്ഷനുകള്‍ ഇല്ലെന്നും എസ്ടിപി യൂണിറ്റുകള്‍ നിഷ്ക്രിയമായി കിടക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ലൊക്കേഷനില്‍നിന്നു…
Read Moreഅമ്മയ്ക്കൊപ്പം സമയം ചെലവഴിക്കാനാകുന്നതാണ് ഏറ്റവും വലിയ സന്തോഷം, അമൂല്യമാണത്: ആൻ അഗസ്റ്റിൻ
അമ്മയ്ക്കൊപ്പം സമയം ചെലവഴിക്കാനാകുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് ആൻ അഗസ്റ്റിൻ. ഇപ്പോൾ ഞാൻ എന്റെ അമ്മയ്ക്കൊപ്പമാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. അമ്മയുടെ ആരോഗ്യം മോശമാണ്. എന്തു കിട്ടിയാലും എക്സ്ട്രാ ആണ്. ഇപ്പോൾ അമ്മ കൂടെയുണ്ട്, അമ്മയ്ക്കൊപ്പം സമയം ചെലവഴിക്കാൻ പറ്റുന്നു. എന്നാലും എന്റെയൊരു കാര്യത്തിൽ അമ്മ ഹാപ്പിയായിരിക്കും. അതെനിക്ക് അമൂല്യമാണ്. എപ്പോഴും അതങ്ങനെ ആയിരിക്കണം എന്നെനിക്കുണ്ട്. ഒരു പാരന്റിനെ ലൂസ് ചെയ്യുന്നതിന്റെ വിഷമം എനിക്കറിയാം. ഈ കിട്ടുന്ന ചെറിയ സമയങ്ങളാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് എന്ന് ആൻ അഗസ്റ്റിൻ പറഞ്ഞു.
Read Moreജോഗിംങ് ചിത്രീകരണം തുടങ്ങുന്നു
ജെ കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇർഷാദ് കാഞ്ഞിരപ്പള്ളി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം ജോഗിംങ് 22 ന് ചിത്രീകരണം തുടങ്ങുന്നു. കുറ്റാന്വേഷണം കോമഡിയിലൂടെ പറയുന്ന ചിത്രത്തിൽ സജീവ്, സംഗീത എന്നിവർക്കൊ പ്പം കണ്ണൻ സാഗർ, അനീഷ്, നൗഫൽ, വൈഗ, പ്രതീഷ്, പ്രദീപ്, മീന എന്നിവർ അഭിനയിക്കുന്നു. കാമറ- ഫസൽ, മേക്കപ്പ്- ഷിബു, ആർട്ട്- മോഹനൻ, എഫക്ട്സ്- സജി. പി, പിആർഒ സനൽ.
Read Moreമരംകേറി പെണ്ണായി റിമ കല്ലിങ്കൽ: വൈറലായി ചിത്രങ്ങൾ
റിമ കല്ലിങ്കലിന്റെ മരംകയറി ചിത്രം ചർച്ചയാകുന്നു. തന്റെ ഇൻസ്റ്റാഗ്രാം വഴി റിമ കല്ലിങ്കൽ പങ്കുവെച്ച ചിത്രമാണ് ആരാധകർക്കിടയിലിപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ‘എനിക്ക് ലഭിച്ച മരംകേറി’ എന്ന തലക്കെട്ടിനെ ഈ സന്ദർഭത്തിൽ ഞാൻ ശരിവയ്ക്കുകയാണ്. ഈ വിദ്യാരംഭ ദിനത്തിൽ, എനിക്ക് തെങ്ങിൽ കയറാനുള്ള അടിസ്ഥാനങ്ങൾ പഠിപ്പിച്ച അശോകൻ ചേട്ടനോടാണ് ഞാൻ നന്ദി പറയുന്നത്. എന്ന അടിക്കുറിപ്പോടെയാണ് ഏണിയിൽ കയറി ചക്ക വെട്ടുന്ന തന്റെ ഫോട്ടോ റിമ കല്ലിങ്കൽ പങ്കു വച്ചിരിക്കുന്നത്. ബിരിയാണിക്കുശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ ഒരു ഫോട്ടോയായാണ് റിമ പങ്കു വച്ചത്. തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി 16 നു തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്നു. റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. അഞ്ജന…
Read Moreഅവസരം നല്‍കാമെന്നു പറഞ്ഞു വ്യാജ ഫോണ്‍ കോളുകള്‍ വരാറുണ്ട്: വസ്ത്രത്തിന്റെയും ഷൂസിന്റെയും അളവുവരെ ചോദിച്ച് മനസിലാക്കിയവരുമുണ്ട്; ഉത്തരാ ഉണ്ണി
നര്‍ത്തകിയായി വേദികളിലും അഭിനേത്രിയായി സിനിമകളിലും സീരിയലുകളിലും തിളങ്ങി നില്ക്കുന്ന താരമാണ് ഊര്‍മ്മിള ഉണ്ണി. സഹനായിക വേഷങ്ങളടക്കം മികച്ച കഥാപാത്രങ്ങള്‍ ഊര്‍മ്മിള ഉണ്ണി പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഊര്‍മിള ഉണ്ണിയുടെ മകളായ ഉത്തരാ ഉണ്ണി അഭിനയരംഗത്ത് അധികം സജീവമല്ലെങ്കിലും നൃത്തരംഗത്തും സംവിധാന രംഗത്തും സജീവമാണ്. 2012ല്‍ തിയറ്ററുകളിലെത്തിയ തമിഴ് ചിത്രം വവ്വാല് പസംഗയിലൂടെ അഭിനയത്തിലേക്ക് എത്തിയ ഉത്തരാ ഉണ്ണി, മലയാളത്തില്‍ ഇടവപ്പാതിയെന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഉത്തര സംവിധാനം ചെയ്ത് ഹ്രസ്വചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ അഭിനയ രംഗത്തു നിന്നുണ്ടായ ചില മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് ഉത്തരാ ഉണ്ണി. അമ്മ സിനിമയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുമ്പോഴും സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് ഉത്തര. എന്റെ അമ്മ സിനിമയില്‍ വന്നിട്ട് ഏകദേശം 35 വര്‍ഷത്തിലധികമായി. സിനിമാ പശ്ചാത്തലമുളള കുടുംബമാണ് എന്റേത്. എന്നിട്ടും അഭിനയിക്കാൻ അവസരം നല്‍കാമെന്ന് പറഞ്ഞ് പല തരത്തിലുളള വ്യാജ…
Read Moreസിനിമാ മേഖലയിലെ പ്രശ്നങ്ങൾ: കരട് റിലീസ് നവംബര്‍ ആദ്യവാരം
കൊച്ചി: സിനിമാ മേഖലയിലെ ലൈംഗികാതിക്രമവും തൊഴില്‍ ചൂഷണവും തടയുന്ന നിയമത്തിന്റെ കരട് നവംബര്‍ ആദ്യവാരം മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാരും സി.എസ്. സുധയും അടങ്ങുന്ന പ്രത്യേക ബെഞ്ച് മുമ്പാകെയാണു സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണു നിയമനിര്‍മാണം വേണമെന്ന് സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് സിനിമാനയവുമായി ബന്ധപ്പെട്ട് കോണ്‍ക്ലേവ് നടത്തുകയും കോണ്‍ക്ലേവില്‍ ഉന്നയിച്ച നിര്‍ദേശങ്ങള്‍ പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ക്കായി www.ksfdc.in, www.keralafilm.com എന്നീ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പൊതുജനങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും തയാറാക്കിയ കരട് നിയമനിര്‍മാണം നവംബര്‍ ആദ്യവാരം മന്ത്രിസഭയില്‍ വയ്ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹേമ കമ്മിറ്റിയുടെ ഭരണഘടനയെ ചോദ്യംചെയ്തും അന്വേഷണം ആവശ്യപ്പെട്ടുമുള്ള മറ്റു കാര്യങ്ങളെക്കുറിച്ചും കോടതി അന്വേഷിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസിലെ പോലീസ് അന്വേഷണം അവസാനിപ്പിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ…
Read More‘എനിക്കിന്ന് 18 വയസ് പൂർത്തിയാകുന്നു, വാപ്പിച്ചിയുടെ ആശംസകൾ കേൾക്കാൻ പറ്റാത്ത ആദ്യത്തെ പിറന്നാൾ’; വേദന നിറഞ്ഞ കുറിപ്പ് പങ്കുവച്ച് റിഹാൻ നവാസ്
അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ അതുല്യ കലാകാരനാണ് കലാഭവൻ നവാസ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിൽ നിന്ന് കുടുംബക്കാരും സഹപ്രവർത്തകരും ഇതുവരെ മോചിതരായിട്ടില്ലന്ന് തന്നെ പറയാം. നവാസിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകൾ ആക്ടീവായിരുന്നു. മരണ ശേഷം പുറത്തിറങ്ങിയ ഇഴ എന്ന സിനിമയുടെ വിശേഷങ്ങളെല്ലാം ആപേജിലൂടെ മക്കൾ ആ ആരാധകരെ അറിയിച്ചു. അദ്ദേഹത്തിന്റെ മരണശേഷം കുടുംബം കടന്ന് പോകുന്ന അവസ്ഥകളെ കുറിച്ച് മക്കൾ പോസ്റ്റുകൾ പങ്കുവയ്ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മകൻ റിഹാൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലാകുന്നത്. ഒക്ടോബർ 8, ഇന്ന് മൂത്ത മകൻ റിഹാൻ നവാസിന് 18 വയസ് പൂർത്തിയാകുകയാണ്. വാപ്പച്ചിയില്ലാത്ത ആദ്യത്തെ പിറന്നാൾ എന്നാണ് റിഹാൻ പറഞ്ഞത്. റിഹാൻ നവാസ് പങ്കുവച്ച പോസ്റ്റ് ഒക്ടോബർ 8, ഇന്നന്റെ പിറന്നാളാണ്. ഏതൊരു കുട്ടിയുടേയും ആഗ്രഹമായിരിക്കും 18 വയസാകുക എന്നത്. പക്ഷെ…
Read Moreകാൻസറാണെന്ന് കള്ളം പറഞ്ഞത് റീച്ച് ഉണ്ടാക്കാൻ: ഫീൽഡ് ഔട്ട് ആയെന്ന് എല്ലാവരും പറഞ്ഞപ്പോൾ സംഭവിച്ചൊരു തെറ്റ്; മാപ്പ് പറഞ്ഞ് ആറാട്ടണ്ണൻ
സിനിമാ റിവ്യൂവിലൂടെ പ്രശസ്തനായ വ്യക്തിയാണ് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. കഴിഞ്ഞ ദിവസം തനിക്ക് കാൻസർ ആണെന്ന് തുറന്നുപറഞ്ഞ് സന്തോഷ് വര്‍ക്കി രംഗത്ത് വന്നിരുന്നു. “എന്റെ കാൻസർ മൾട്ടിപ്പിൾ മെലോമ ആണ്. ഇതിനു മരുന്ന് ഇല്ല. എന്റെ അച്ഛനും ഈ അസുഖം ആയിരുന്നു. എനിക്ക് ജീവിക്കണമെന്ന് ഒരു ആഗ്രഹവും ഇല്ല. കൂടി വന്നാൽ ഇനി രണ്ട് മാസം. അതിന് അപ്പുറത്ത് ഞാൻ ജീവിക്കില്ല’ എന്നാണ് ആറാട്ടണ്ണൻ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിക്ക് റീച്ച് ഉണ്ടാക്കാൻ വേണ്ടിയാണ് കാൻസർ എന്ന് കള്ളം പറഞ്ഞതെന്ന് വെളിപ്പെടുത്തി സന്തോഷ് വർക്കി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് കാൻസർ ഇല്ലന്ന് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ആറാട്ട് അണ്ണൻ എല്ലാവരോടും മാപ്പ് പറയുന്നു. കുറെ മാസങ്ങളായി എനിക്ക് റീച്ച് ഇല്ല, ഞാൻ field out ആയി, എന്നൊക്കെ ആളുകൾ എന്നോട് നിരന്തരം പറഞ്ഞപ്പോൾ,…
Read Moreപ്രായമൊക്കെ എന്ത്! ചടുലമായ ചുവടുകളോടെ ലാവണി നൃത്തം ചെയ്ത് നദിയ മൊയ്തു; വൈറലായി വീഡിയോ
1984- ൽ ഫാസിൽ സംവിധാനം ചെയ്ത നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് നദിയാ മൊയ്തു. പിന്നീട് തമിഴിലും തെലുങ്കിലും ഉൾപ്പടെ മറ്റ് ഭാഷകളിലെല്ലാം താരം സജീവമായി. നദിയ മൊയ്തുവിന്റെ സൗന്ദര്യം അന്നും ഇന്നും വലിയ ചർച്ചയാണ്. പ്രായം ഇത്രയായിട്ടും സൗന്ദര്യത്തിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല, കുറച്ചുകൂടെ വർധിച്ചെന്ന് മാത്രമേ പറയാൻ സാധിക്കൂ. ഇപ്പോഴിതാ താരം പങ്കുവച്ച നൃത്ത വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൗത്ത് ഇന്ത്യയുടെ ലാവണി നൃത്തം ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് നദിയ വീഡിയോ പങ്കുവച്ചത്. വീഡിയോ പെട്ടന്ന്തന്നെ വൈറലായി. നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. പ്രായം 58നോട് അടുത്തിട്ടും ഇപ്പോഴും ആ പഴയ പതിനെട്ട്കാരിതന്നെയെന്ന് മിക്കവരും കമന്റ് ചെയ്തത്. പ്രായമൊക്കെ വെറും അക്കങ്ങൾ മാത്രമെന്ന് ഇതുപോലെയുള്ളവരെ കാണുന്പോൾ തോന്നിപ്പോകുന്നു എന്ന് പറഞ്ഞവരും…
Read More