പരസ്യ ചിത്രങ്ങളിൽ മോഡലായി കരിയർ ആരംഭിച്ച്, അറിയപ്പെടുന്ന നായികയായി വളർന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടന്നാണ് മലയാള സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഐശ്വര്യ ലക്ഷ്മി എത്തിയത്. മായാനദി, വരത്തൻ തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് നടിയുടെ കരിയറിൽ ബ്രേക്ക് ത്രൂവായത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം. ഇപ്പോഴിതാ തന്റെ കൊച്ചുകുടുംബത്തെ കുറിച്ചും മാതാപിതാക്കളെ കുറിച്ചും ഐശ്വര്യ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ചെറുപ്രായത്തിൽ തന്നെ പണം സമ്പാദിച്ച് അച്ഛനും അമ്മയ്ക്കും വേണ്ടതു ചെയ്തു കൊടുക്കുമ്പോഴുള്ള സന്തോഷത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് മാതാപിതാക്കളെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി മനസുതുറന്നത്. എന്റെ മാതാപിതാക്കൾ എന്റെ കൈയിൽ നിന്ന് ഒരു രൂപ പോലും വാങ്ങാറില്ല. കാരണം അവർ രണ്ടുപേരും ഗവ. ഉദ്യോഗസ്ഥരായിരുന്നു. ഇപ്പോൾ റിട്ടയറായി വിശ്രമ ജീവിതം നയിക്കുകയാണ്. ആത്മാഭിമാനത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് രണ്ടുപേരും. ഞാൻ വീട്ടിലേക്ക് പോകുമ്പോൾ പച്ചക്കറി,…
Read MoreCategory: Movies
പ്രേംപാറ്റ: റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി
ഒരു കോളജ് എൻഎസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ പറയുന്ന പ്രണയ സിനിമയായ പ്രേംപാറ്റ ഒക്ടോബറിൽ റിലീസിനെത്തും. ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ നായകൻ ജോമോൻ ജ്യോതിറിന്റെ രസകരമായ ഒരു ലുക്ക് പുറത്തുവിട്ടാണ് സ്റ്റുഡിയോ ഔട്ട്സൈഡേഴ്സ് റിലീസ് പ്രഖ്യാപിച്ചത്. കുളിക്കുന്നതിനിടയിൽ കുളിമുറിയിൽ നിന്ന് എത്തിനോക്കുന്ന ജോമോൻ… വേണ്ടപ്പെട്ട ആരെയോ കണ്ടതിന്റെ സന്തോഷം, ആവേശം ഒക്കെ നിറഞ്ഞ മുഖം.. പുറത്തിറങ്ങിയതു മുതൽ വലിയ തരംഗമാണ് സോഷ്യൽ മീഡിയയിൽ പോസ്റ്ററിന് ഉണ്ടായിരിക്കുന്നത്. ആയിഷ, ഇഡി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേംപാറ്റ. മലയാളി ആഘോഷിച്ച കഞ്ചാവ് പോലെയുള്ള പുസ്തകങ്ങളിലൂടെ വായനക്കാർക്ക് പരിചിതനായ ലിജീഷ് കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. വാഴ 2 വിന്റെ വലിയ വിജയത്തിന് ശേഷം യുവത്വത്തിന്റെ ഇഷ്ടതാരമായി ജോമോൻ മാറിയിട്ടുണ്ട്. ജോമോൻ ജ്യോതിറിനെ കൂടാതെ വലിയ ഒരു താരനിര തന്നെ…
Read Moreഒരു വർഷം തികയും മുൻപ് കൂട്ടരാജി: ‘അമ്മ’ ഭരണസമിതി രാജിവച്ചു
കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവച്ചു. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉൾപ്പെടെ ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവച്ചു. ഇന്ന് ചേര്‍ന്ന വാർഷിക ജനറൽ ബോഡി യോഗത്തിനിടെ ഉണ്ടായ തർക്കത്തിന് പിന്നാലെയുണ്ടായ നാടകീയ രംഗങ്ങൾക്കൊടുവിലാണ് ഭരണസമിതി രാജിവച്ചത്. അധികാരമേറ്റ് ഒരു വർഷം തികയും മുൻപാണ് ഭരണസമിതിയുടെ രാജി. ഇന്ന് രാവിലെ തുടങ്ങിയ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി തർക്കം രൂക്ഷമായിരുന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തി. കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കലുഷിതമായി. തുടർന്ന് വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം…
Read Moreഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി: വരൻ കലേഷ് ഗോവിന്ദൻ
തന്റേതായ ശൈലിയിലൂടെ സംഗീതലോകത്ത് ശ്രദ്ധേയയായ യുവഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി. കലേഷ് ഗോവിന്ദനാണ് ഗൗരിയുടെ ജീവിതപങ്കാളി. സോഷ്യൽ മീഡിയയിലൂടെ താരംതന്നെയാണ് വിവാഹ വാർത്ത പങ്കുവച്ചതും. സെലിബ്രിറ്റികളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ഗൗരി ലക്ഷ്മിക്കും കലേഷ് ഗോവിന്ദനും ആശംസകൾ നേർന്നത്.
Read Moreഅമ്മയിൽ തർക്കം കനക്കുന്നു: രാജി പ്രഖ്യാപിച്ച് ശ്വേതാ മേനോൻ, അനുനയിപ്പിക്കാൻ അംഗങ്ങൾ
കൊച്ചി: താര സംഘടനയായ അമ്മയിൽ പൊട്ടിത്തെറി. സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജി വെയ്ക്കുന്നതായി ശ്വേതാ മേനോൻ. അമ്മയുടെ ഭരണസമിതി പിരിച്ചുവിടണമെന്നാണ് പലരുടെയും ആവശ്യം. ഭരണസമിതിക്കെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയ രേഖ തയാറാക്കിയെന്നാണ് റിപ്പോർട്ട്. നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ആരോപണം. ഭരണസമിതി പൂർണമായും പരാജയപ്പെട്ടുവെന്നും ഭരണം താൽക്കാലിക സമിതിക്ക് കൈമാറണമെന്നുമാണ് അവിശ്വാസ പ്രമേയത്തിന്റെ കരട് രേഖയിലെ ആവശ്യം. സംഘടനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റുവെന്നും എല്ലാ വർഷവും നടത്താറുള്ള ഷോ എന്തുകൊണ്ട് ഇത്തവണ നടത്തിയില്ലെന്നും അംഗങ്ങൾ ചോദിച്ചു. കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിലാണ് യോഗം.
Read More‘ഒരു പൂവ് മോഹിച്ചവന് ഒരു പൂങ്കാവ് ലഭിച്ച സന്തോഷം നൽകിയ മുഖ്യമന്ത്രിക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു’: മല്ലിക സുകുമാരൻ
വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ മലയാള സിനിമയ്ക്കായുള്ള പ്രഖ്യാപനങ്ങളിൽ നന്ദി പറഞ്ഞ് നടി മല്ലിക സുകുമാരൻ. ഒരു പൂവ് മോഹിച്ചവന് ഒരു പൂങ്കാവ് ലഭിച്ച സന്തോഷം നൽകിയ മുഖ്യമന്ത്രിക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്ന് മല്ലിക പറഞ്ഞു. ‘‘ചലച്ചിത്ര മേഖലയിലെ പ്രവർത്തന മേഖലകൾ ഉപജീവനമാക്കി, അധ്വാനിക്കുന്ന ആയിരക്കണക്കിന് കലാകാരന്മാർക്ക് ആത്മവിശ്വാസവും അഭിമാനവും തോന്നിയ ദിവസം.. ഇന്നത്തെ ബജറ്റ് അവതരണം …ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ….ഒരു പൂവ് മോഹിച്ചവന് ഒരു പൂങ്കാവ് ലഭിച്ച സന്തോഷം നൽകിയ അങ്ങേക്ക് അകമഴിഞ്ഞ നന്ദി.. ആദരണീയനായ മുഖ്യമന്ത്രിക്കും സാംസ്കാരിക കേരളത്തിന്റെ ചുക്കാൻ പിടിക്കുന്ന ആരാധ്യനായ വകുപ്പ് മന്ത്രി വിഷ്ണുനാഥിനും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ.’’ മല്ലിക സുകുമാരന്റെ വാക്കുകൾ.
Read More‘ഏറ്റവും കൂടുതൽ ആത്മവിശ്വാസമുണ്ടായിരുന്ന മിഥുനം, മുകുന്ദേട്ടാ സുമിത്രാ വിളിക്കുന്നു തുടങ്ങിയ സിനിമകൾ തിയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല’: പ്രിയദർശൻ
ഒരിക്കലും പ്ലാൻ ചെയ്ത് സിനിമ ചെയ്യാറില്ല, അത് സംഭവിച്ചു പോകുന്നതാണെന്ന് പ്രിയദർശൻ. എടുക്കാൻ ഉദ്ദേശിക്കുന്ന സിനിമകൾ റീമേക്കാണോ ഒറിജിനലാണോ എന്നൊന്നും ചിന്തിക്കാറില്ലന്നും അദ്ദേഹം പറഞ്ഞു. ‘എനിക്ക് ഇഷ്ടപ്പെടുന്ന ഒരു കഥ ഞാൻ സിനിമയാക്കുന്നു, അത്രമാത്രം. എനിക്ക് ഏറ്റവും കൂടുതൽ ആത്മവിശ്വാസമുണ്ടായിരുന്ന മിഥുനം, മുകുന്ദേട്ടാ സുമിത്രാ വിളിക്കുന്നു തുടങ്ങിയ സിനിമകൾ തിയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. എന്നാൽ, എനിക്ക് ഏറ്റവും കൂടുതൽ സംശയമുണ്ടായിരുന്ന, ഒട്ടും ആത്മവിശ്വാസമില്ലാതിരുന്ന ചിത്രമായിരുന്നു തേന്മാവിൻ കൊമ്പത്ത് . പക്ഷേ അത് തിയറ്ററുകളിൽ ഇൻഡസ്ട്രി ഹിറ്റായി മാറി. അതുകൊണ്ട്, ഇന്നും തിയേറ്ററിൽ ഏത് പടം ഓടും ഏതു പടം ഓടില്ല എന്നു കൃത്യമായി പറയാൻ എനിക്ക് അറിയില്ല’ എന്ന് പ്രിയദർശൻ പറഞ്ഞു.
Read Moreഐ നോബഡി ട്രെയ്ലർ പുറത്തിറങ്ങി
പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഐ നോബഡി എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. നിരൂപക – പ്രേക്ഷക പ്രശംസ നേടിയ സൂപ്പർ ഹിറ്റ് ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റ്സിന്റെ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ. മേത്തയും സി വി സാരഥിയും ചേർന്നാണ് നിർമിക്കുന്നത്. ബാങ്ക് മോക്ഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ജോണറിയിൽ എത്തുന്ന സിനിമയാകും ഐ നോബഡി എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ജേക്സ് ബിജോയാണ് സംഗീതം ഒരുക്കുന്നത് എന്നതാണ് ഐ നോബഡിയുടെ മറ്റൊരു ഹൈലൈറ്റ്. ചിത്രത്തിൽ എട്ടു ഗാനങ്ങളാണുള്ളത്. ആഗോള വ്യാപകമായി ജൂലൈ ഒന്‍പതിന് പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രത്തെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍…
Read More‘കരിയറിൽ മുന്നേറണമെങ്കിൽ നായകനോ സംവിധായകർക്കോ മെസേജ് അയയ്ക്കണം, അവരെ പോക്കറ്റിൽ നിർത്തണം’: ചർച്ചയായി പ്രിയാമണിയുടെ വെളിപ്പെടുത്തൽ
മികച്ച അവസരങ്ങൾ ലഭിച്ചു കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് നടി പ്രിയാമണി ഇന്നു കടന്നു പോകുന്നത്. അവസരങ്ങൾ പല ഭാഷകളിൽ നിന്നായി തുടരെത്തുടരെ ലഭിക്കുന്നു. ഇത്രയും ഓഫറുകൾ പ്രിയാമണി സിനിമാ രംഗത്തേക്ക് വന്ന കാലത്ത് ആഗ്രഹിച്ചിരുന്നു. എന്നാൽ അന്ന് നടിക്ക് സിനിമകൾ നന്നേ കുറവായിരുന്നു. തമിഴിൽ പരുത്തിവീരനു ശേഷം നല്ല സിനിമകൾ പ്രിയാമണിക്കു ലഭിച്ചില്ല. തെലുങ്കിലും കന്നഡയിലും മുൻനിര നായികയാകാൻ ബുദ്ധിമുട്ടി. അതേസമയം മലയാളത്തിൽ മികച്ച സിനിമകൾ നടിക്കു ലഭിച്ചു. സിനിമാരംഗത്തുനിന്നു തനിക്ക് ലഭിച്ച മോശം ഉപദേശത്തെക്കുറിച്ച് പ്രിയാമണി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആളുടെ പേര് ഞാൻ പറയുന്നില്ല. പക്ഷേ , ഏറെക്കാലം മുമ്പ് എന്നോടൊപ്പം വർക്ക് ചെയ്ത ആളാണ്. എന്നോടിങ്ങനെ പറഞ്ഞത് എനിക്ക് ഷോക്കായിരുന്നു. കരിയറിൽ മുന്നേറണമെങ്കിൽ നായകനടനോ സംവിധായകർക്കോ മെസേജ് അയയ്ക്കണം. അവരെ നിന്റെ പോക്കറ്റിൽ നിർത്തണം എന്ന് പറഞ്ഞു. നേരിട്ടുള്ള മെസേജ് ആയിരിക്കണം…
Read More‘നീലക്കുയില്‍ ‘ മുതല്‍ കുമ്പളങ്ങി വരെ… സിനിമ തുടങ്ങുന്നതിന് മുമ്പ് കോളാമ്പിയില്‍ മുഴങ്ങിയ പാട്ടുകള്‍ ഓര്മകളിലുള്ള തലമുറ ഇപ്പോഴും കൊച്ചിയിലുണ്ട്
കൊച്ചി: കൊച്ചിയുടെ ഹൃദയഭാഗത്തുള്ള പെന്റാ മേനക, ഒരു കാലത്ത് തിരക്കേറിയ സിനിമാ തിയേറ്ററായിരുന്നു. സിനിമ തുടങ്ങുന്നതിന് മുമ്പ് കോളാമ്പിയില്‍ മുഴങ്ങിയ പാട്ടുകള്‍ ഓര്മകളിലുള്ള തലമുറ ഇപ്പോഴും കൊച്ചിയിലുണ്ട്. നീലക്കുയില്‍, ഒരാള്‍ കൂടി കള്ളനായി തുടങ്ങിയ സിനിമകള്‍ മേനക തിയേറ്ററിലാണ് റിലീസ് ചെയ്തത്. ഭാര്യ, റെബേക്ക, പാലാട്ട് കോമന് തുടങ്ങിയ സിനിമകള്‍ പത്മ തിയേറ്ററിലാണു റിലീസ് ചെയ്തെന്ന് പഴയ സിനിമാപ്രേമികള്‍ ഓര്‍ക്കുന്നു. നിരവധി സിനിമകള്‍ക്കു പശ്ചാത്തലമായ പശ്ചിമകൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍, കുമ്പളങ്ങി, നെടുങ്ങാട് ദ്വീപ്, വീരന്‍പുഴ, മറൈന്‍ ഡ്രൈവ്, പൊക്കാളി പാടങ്ങള്‍… എന്നിവിടങ്ങളിലേക്ക് ഇനിയും മലയാള സിനിമ ചിത്രീകരണങ്ങള്‍ എത്തും. രാജ്യത്തെ പ്രഥമ ടൂറിസം ഗ്രാമം എന്നറിയപ്പെടുന്ന കുമ്പളങ്ങി ദ്വീപ് കാമറാ ക്ലിക്കുകളുടെ പറുദീസയാണ്. കണ്ടല്‍ക്കാടുകളും, കായല്പ്പരപ്പുകള്ക്കിടയിലെ മനോഹരമായ ചീനവലകളുമെല്ലാം ചേര്‍ന്ന് ഭംഗിയുള്ള സിനിമാ ലൊക്കേഷനുകള്‍ ഒരുക്കുന്ന കുമ്പളങ്ങിയോടു കിടപിടിക്കാന്‍ കൊച്ചിയിലെ മറ്റു തീരപ്രദേശങ്ങളും കിഴക്കന്‍ മേഖലയില്‍ മലയോര…
Read More