കുട്ടിക്കാലം മുതല്‍ തന്നെ സിനിമയില്‍ അഭിനയിക്കാന്‍ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ലോകപ്രശസ്ത നർത്തകിയും സിനിമ നടിയും ആകണമെന്നുമായിരുന്നു കുഞ്ഞുന്നാളിലെ പറയാറുണ്ടായിരുന്നതെന്ന് റാണിയ റാണ. തമിഴില്‍ അടക്കം നേരത്തേയും ചില അവസരങ്ങളൊക്കെ വന്നിരുന്നെങ്കിലും അത് മുടങ്ങിപ്പോയി. ഒരിക്കല്‍ പ്രശസ്ത തമിഴ് നടന്റെ ചിത്രത്തില്‍ ഒരു വേഷം ലഭിച്ചു. എന്നാല്‍ എഗ്രിമെന്റ് സൈൻ ചെയ്യുന്ന സമയമായപ്പോഴേക്കും അതു മുടങ്ങുകയാണുണ്ടായത്. എല്ലാത്തിനും ഒടുവില്‍ ആഗ്രഹം പോലെ കിട്ടിയ വേഷമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലിയിലേത്. ഇത്തരമൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാലയും അസിസ്റ്റന്റ് ഡയറക്ടർ മനുവും കൂടിയാണ് എന്നെ ബന്ധപ്പെട്ടത്. രണ്ടാമത്തെ ഓഡിഷന് സംവിധായകന്റെയും എഴുത്തുകാരന്റെയും മുമ്പിലായിരുന്നു. അവരെല്ലാം ഓക്കെ പറഞ്ഞതിനുശേഷം ദിലീപേട്ടനിലേക്ക് എത്തി. അങ്ങനെ ആ വേഷത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്ന് റാണിയ റാണ പറഞ്ഞു.
Read MoreCategory: Movies
മമ്മൂക്ക ഐക്കോണിക് ഫിഗറാണ്: സിമ്രാൻ
മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് സിമ്രാന് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. മമ്മൂട്ടിസാറിന്റെ കൂടെ ഞാന്‍ ഒരേയൊരു സിനിമയാണു ചെയ്തത്, ഇന്ദ്രപ്രസ്ഥം. അത് തമിഴ്നാട്ടില്‍ റിലീസ് ചെയ്യുമ്പോള്‍ ഡല്‍ഹി ദര്‍ബാര്‍ എന്നായിരുന്നു പേര്. ഞാന്‍ ആ സിനിമയില്‍ മമ്മൂട്ടിസാറിന്റെ പെയര്‍ അല്ലായിരുന്നു. അതിന്റെ മ്യൂസിക് ഡയറക്ടര്‍ വിദ്യാസാഗര്‍ ആയിരുന്നു. നല്ല രണ്ട് പാട്ടുകളുണ്ട് ആ പടത്തില്‍. വിദ്യാസാഗര്സാറിന്റെ സംഗീതം അടിപൊളിയാണ്. അതായിരുന്നു എന്റെ ആദ്യത്തെ സൗത്ത് ഇന്ത്യന്‍ മൂവി. തമിഴിനു മുമ്പ് ഞാന്‍ ചെയ്തത് ഇന്ദ്രപ്രസ്ഥമാണ്. അതിനു ശേഷമാണ് തമിഴില്‍ നേരുക്ക് നേര് ചെയ്തത്. മമ്മൂട്ടിസാറിന്റെ പുതിയ സിനിമ ബസൂക്ക കണ്ടിരുന്നു. അദ്ദേഹം ഒരു ഐക്കോണിക് ഫിഗറാണ്. അദ്ദേഹം ഇപ്പോഴും അങ്ങനെ തന്നെയാണ്, കുറച്ചുപോലും മാറിയിട്ടേ ഇല്ല എന്ന് സിമ്രാന് പറഞ്ഞു.
Read Moreപ്രീ ഡിഗ്രി കാലത്തിന്റെ മറക്കാനാവാത്ത ഓർമ്മകളുമായി: പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല 13-ന്
കൗമാരക്കാരുടെ പ്രീ ഡിഗ്രി കാലത്തിന്റെ മറക്കാനാവാത്ത ഓർമ്മകളുമായി റാഫി മതിര തിരക്കഥയും സംവിധാനവും ചെയ്യുന്ന ‘പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല’ 13ന് ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. ഇഫാര്‍ ഇന്റർനാഷണലിന്റെ ബാനറിൽ അവതരിപ്പിക്കുന്ന കാമ്പസ് സിനിമയായ പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല ബയോ ഫിക്ഷണല്‍ കോമഡി ചിത്രമാണ്. സിദ്ധാര്‍ഥ്, ശ്രീഹരി, അജോഷ്, അഷൂര്‍,ദേവദത്ത്, പ്രണവ്, അരുണ്‍ ദേവ്, മാനവേദ്, ദേവ നന്ദന, ദേവിക, രഞ്ജിമ, കല്യാണി ലക്ഷ്മി, അജിഷ ജോയ്, അളഗ, ഗോപിക തുടങ്ങിയ കൗമാരക്കാര്‍ക്ക് പുറമെ ജോണി ആന്റണി, ബിനു പപ്പു, ജയന് ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍, ബാലാജി ശര്‍മ, സോനാ നായര്‍, വീണ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, എസ്.ആശ നായര്‍, തിരുമല രാമചന്ദ്രന്, റിയാസ് നര്‍മകല, ബിജു കലാവേദി, മുന്‍ഷി ഹരി, നന്ദഗോപന് വെള്ളത്താടി, രാജ്മോഹൻ, സിജി ജൂഡ്,…
Read More‘ഹൃദയം ശരിയാണെന്ന് പറയുന്നതാണ് എന്റെ പാതയായി ഞാൻ സ്വീകരിക്കുന്നത്’ : രശ്മിക മന്ദാന
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നടിമാരിൽ ഒരാളാണ് രശ്മിക മന്ദാന. കന്നഡ സിനിമയിലൂടെയായിരുന്നു തുടക്കം. ആദ്യ സിനിമ കിർക്ക് പാർട്ടി റിലീസിന് എത്തുമ്പോൾ നടിയുടെ പ്രായം വെറും 20 വയസായിരുന്നു. അവിടെ നിന്ന് സിക്കന്ദർ എന്ന ബോളിവുഡ് ചിത്രത്തിൽ വരെ കരിയർ എത്തിക്കാൻ കഠിനമായ ഒരുപാട് വഴികളിലൂടെ നടി സഞ്ചരിച്ചിട്ടുണ്ട്. അഭിനയം അറിയില്ലെന്ന വിമർശനമാണ് ആദ്യകാലത്ത് രശ്മിക ഏറ്റവും കൂടുതൽ തവണ കേട്ട പഴി. സൗന്ദര്യം കൊണ്ടു മാത്രമാണ് നടി ഇൻഡസ്ട്രിയിൽ പിടിച്ചുനിൽക്കുന്നതെന്ന തരത്തിലും വിമർശനം ഉയർന്നിരുന്നു. തുടക്ക കാലത്ത് നായകന്മാർക്ക് പ്രണയിക്കാൻ മാത്രമുള്ള ഗ്ലാമറസ് നായികയായി രശ്മിക സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതും വിമർശനത്തിന് ആക്കം കൂട്ടി. അടുത്തിടെയായി താരം അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവാണ്. അനിമൽ സിനിമയിലെ രശ്മികയുടെ പ്രകടനം ഏറെ പ്രശംസ നേടുകയും ചെയ്തിരുന്നു. അഭിനയ ജീവിതത്തിന്റെ ഒമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ ഇതുവരെ…
Read Moreഹോട്ട് എസ്തർ: വൈറലായി ചിത്രങ്ങൾ
ലണ്ടനിൽ ഗ്രീഷ്മകാലം ആസ്വദിക്കുന്നതിന്റെ മനോഹര ചിത്രങ്ങളുമായി നടി എസ്തർ അനിൽ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് എസ്തർ ചിത്രങ്ങൾ പങ്കുവെച്ചത്. ‘സമ്മർ ഇൻ ലണ്ടൻ’ എന്ന അടിക്കുറിപ്പോടെയാണ് എസ്തർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘പ്രെറ്റി ഗേൾ’ എന്നാണ് നടി ഗൗരി കിഷൻ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. ചിത്രം ക്യൂട്ട് ആയിട്ടുണ്ടെന്നും ഹോട്ട് ആയിട്ടുണ്ടെന്നുമെല്ലാം ആരാധകർ കമന്റ് ചെയ്യുന്നു. യുകെയിലെ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഡെവലപ്മെന്റല്‍ സ്റ്റഡീസില്‍ ഉപരിപഠനം നടത്തുകയാണ് എസ്തർ.
Read Moreഇനി ചിരിയുടെ പൊടിപൂരം… ധീരൻ പ്രദർശനത്തിനെത്തുന്നു
ജാൻ.എ.മൻ, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്കുശേഷം ചീയേഴ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നു നിർമിക്കുന്ന ധീരൻ സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാലപ്പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനൊപ്പം ജഗദീഷ്, സുധീഷ്, മനോജ് കെ. ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റർടെയ്നർ തന്നെയാകും ധീരൻ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. അശ്വതി മനോഹരനാണ് നായിക. ശബരീഷ് വർമ, വിനീത്, സുധീഷ്,…
Read Moreതാരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടിവെക്കരുത്, വസ്തുതകൾ മനസിലാക്കിയിട്ട് വിമർശിക്കുമ്പോൾ വിമർശനത്തിന് ഒരു ബലമുണ്ടാകും: പാർവതി അടക്കമുള്ള തിരിച്ചറിവുള്ള സ്ത്രീകളിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നതും അതാണ്; വിധു വിൻസെന്റ്
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം അവസാനിപ്പിക്കുന്നതായി പ്രത്യേക അന്വേഷണം സംഘം അറിയിച്ചതിനു പിന്നാലെ സർക്കാരിനെ വിമർശിച്ച നടി പാർവതി തിരുവോത്തിന് മറുപടിയുമായി സംവിധായക വിധു വിൻസന്റ്. താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടിവയ്ക്കരുത് വസ്തുതകൾ മനസിലാക്കിയിട്ട് വിമർശിക്കുമ്പോൾ വിമർശനത്തിന് ഒരു ബലമുണ്ടാകും. പാർവതി അടക്കമുള്ള തിരിച്ചറിവുള്ള സ്ത്രീകളിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നതും അതാണെന്ന് വിധു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് വിധു പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഹേമ കമ്മിറ്റി റിപ്പോർട്ടും സർക്കാർ നടപടികളും: വസ്തുതകൾ പാർവതി അടക്കമുള്ളവർ അവർ അഭിനയിച്ച ചില സിനിമകളുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴിയായി നൽകിയിരുന്നുവെങ്കിലും, പിന്നീട് പോലീസ് കേസുകളുമായി മുന്നോട്ട് പോകാൻ അവരാരും തയ്യാറായിരുന്നില്ല എന്നത് വസ്തുതയാണ്. ഈ മൊഴികളെ കുറിച്ച് അന്വേഷിച്ച Special Investigation Team ഉം ക്രൈം ബ്രാഞ്ചും,…
Read More‘വലിയ ധൃതിയൊന്നുമില്ല, അഞ്ചരവര്‍ഷമല്ലേ ആയുള്ളൂ’; സർക്കാരിനെതിരേ പരിഹാസവുമായി പാര്‍വതി തിരുവോത്ത്
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം അവസാനിപ്പിക്കുന്നതായി പ്രത്യേക അന്വേഷണം സംഘം അറിയിച്ചതിനു പിന്നാലെ രൂക്ഷ വിമർശനവുമായി നടി പാർവതി തിരുവോത്ത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമായല്ലോയെന്നും എന്തെങ്കിലും തീരുമാനമായോ എന്നും മുഖ്യമന്ത്രിയോടായി പാർവതി തിരുവോത്ത് ചോദിച്ചു. എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപവത്കരിച്ചത് എന്ന കാര്യത്തിൽ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ. അല്ലേ ? സിനിമാ മേഖലയിൽ ആവശ്യമായ നിയന്ത്രണങ്ങൾക്കും മാറ്റങ്ങൾക്കുമുള്ള നിയമങ്ങൾ കൊണ്ടുവരിക എന്നതായിരുന്നല്ലോ ലക്ഷ്യം, അല്ലേ? അതിൽ എന്താണ് കേരള മുഖ്യമന്ത്രി, ഇപ്പോൾ സംഭവിക്കുന്നത് ? വലിയ ധൃതിയൊന്നും ഇല്ല, റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമല്ലേ ആയിട്ടുള്ളൂ എന്നാണ് പാർവതി തിരുവോത്ത് കുറിച്ചത്. ഒപ്പം രജിസ്റ്റർ ചെയ്ത കേസുകളെല്ലാം അവസാനിപ്പിക്കുന്നതായി പ്രത്യേക അന്വേഷണം സംഘം അറിയിച്ച ഇക്കഴിഞ്ഞ ദിവസമാണ് കേസുകളെല്ലാം അവസാനിപ്പിക്കാൻ…
Read Moreനടിമാർ പൊതുമുതലാണെന്ന തരത്തിലാണ് ചിലരുടെ പെരുമാറ്റമെന്ന് നിത്യ മേനോൻ
മലയാളികൾക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത താരസുന്ദരിയാണ് നിത്യ മേനോൻ. കർണാടകയിലാണ് താരം ജനിച്ച് വളർന്നതും സിനിമകൾ ചെയ്ത് തുടങ്ങിയതുമെങ്കിലും ഇന്നും ഒട്ടുമിക്ക മലയാളികളും നിത്യ മലയാളിയാണെന്നാണ് കരുതിയിരിക്കുന്നത്. അത്ര മനോഹരമായാണ് മലയാള ഭാഷ കൈകാര്യം ചെയ്യുന്നതും ഡബ്ബ് ചെയ്യുന്നതും. കന്നഡ സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച നിത്യ പിന്നീട് മുൻനിര നടിയായി മാറിയത് തമിഴ്, മലയാളം, തെലുങ്ക് സിനിമകളിൽ സജീവമായി തുടങ്ങിയതോടെയാണ്. ഇടയ്ക്ക് ബോളിവുഡ് സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള താരം വാരിവലിച്ച് സിനിമകൾ ചെയ്യുന്ന കൂട്ടത്തിലല്ല. നല്ല സിനിമകളും കഥാപാത്രങ്ങളുമാണ് എന്നും നിത്യയ്ക്ക് താത്പര്യം. തമിഴിൽ സൂപ്പർ സ്റ്റാറുകൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള നടിക്ക് ധനുഷ് സിനിമ തിരുചിത്രമ്പലത്തിൽ അഭിനയിച്ചശേഷം ആരാധകർ പതിന്മടങ്ങായി. തിരുചിത്രമ്പലം റിലീസിനുശേഷം തമിഴ് സിനിമാപ്രേമികൾക്ക് തിരുവിന്റെ സ്വന്തം ശോഭനയാണ് നിത്യ. ധനുഷിനും ഏറെ പ്രിയപ്പെട്ട നായിക നടിയാണ് നിത്യ മേനോൻ. നടന്റെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ…
Read Moreഒരു നടനു വേണ്ടതെല്ലാം നസീറിലുണ്ടായിരുന്നു
സിനിമയെ സംബന്ധിച്ചിടത്തോളം താരം എന്ന വിശേഷണത്തിന് എല്ലാ അര്‍ഥത്തിലും യോജിക്കുന്ന കലാകാരനായിരുന്നു നസീര്‍. താരങ്ങള്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സിനിമാലോകത്ത് തലമുറകളുടെ താരമായിരുന്നു പ്രേംനസീര്‍. മരണം വരെ താരമായി നിലകൊള്ളാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഒരുപക്ഷേ നടനു വേണ്ടതെല്ലാം നസീറിലുണ്ടായിരുന്നു. ആരാധകര്‍ തന്നില്‍ നിന്ന് എന്താണോ പ്രതീക്ഷിച്ചിരുന്നത് അതു നൂറ് ശതമാനവും നല്‍കാനാണ് നസീര്‍ ശ്രമിച്ചത്. സിനിമാ ഇന്‍ഡസ്ട്രിയെ ഇത്രമേല്‍ സ്നേഹിച്ച മറ്റൊരു ആര്‍ട്ടിസ്റ്റിനെ കണ്ടെത്തുക പ്രയാസകരമാണ്. ഭാവസാന്ദ്രമായ ഒരു ഗാനം പോലെയാണ് പലപ്പോഴും പ്രേംനസീര്‍ എന്നിലേക്ക് ഒഴുകിവരാറുള്ളത്. നസീറിനെ ഓര്‍ക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തില്‍ കടന്നു പോകാറില്ല. അദ്ദേഹം പാടി അഭിനയിച്ച ദൃശ്യങ്ങള്‍ കാണാതെ ടിവി ചാനലുകളിലൂടെ കടന്നുപോകാന്‍ മലയാളികള്‍ക്ക് കഴിയുമെന്നു തോന്നുന്നില്ല. -മധു
Read More