കാലം മാറുമ്പോൾ കഥാപാത്രങ്ങളും സാഹചര്യങ്ങളും മാറും, പക്ഷേ തലസ്ഥാനനഗരത്തിന്റെ ചോര മണക്കുന്ന വഴികളിൽ സത്യവും അതിജീവനവും തമ്മിലുള്ള പോരാട്ടം തുടരുന്നു. ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് എസ്. നായർ രചനയും സംവിധാനവും നിർവഹിച്ച് അനിൽകുമാർ ജി, സാമുവൽ മത്തായി (യുഎസ്എ ) എന്നിവർ ചേർന്ന് നിർമിച്ച ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ ചിത്രം “അങ്കം അട്ടഹാസം” ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ഗോകുൽ സുരേഷ് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് വീഡിയോ റിലീസായത്. കാക്കേ കാക്കേ കൂടെവിടെ… കൂട്ടിനകത്തൊരു കുഞ്ഞില്ലേ… എന്ന പോപ്പുലറായ വരികളിൽ തുടങ്ങുന്ന ഗാനത്തിന്റെ ഈണം, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ രസിക്കുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനത്തിന്റെ സംഗീതം ശ്രീകുമാർ വാസുദേവും രചന ദീപക് നന്നാട്ടുകാവുമാണ് നിർവഹിച്ചിരിക്കുന്നത്. മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്,…
Read MoreCategory: Movies
കേരള ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ ഇവാൻ വുക്കമനോവിച്ച് ഗംഭീരമെന്ന് ഒരേസ്വരത്തിൽ പറഞ്ഞു: വിനീത് ശ്രീനിവാസൻ
കേരള ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ ഇവാൻ വുക്കമനോവിച്ച് കരം എന്ന സിനിമയിലേക്ക് എത്തിയതിൽ വലിയൊരു ദൈവാധീനമുണ്ടെന്ന് വിനീത് ശ്രീനിവാസൻ. മലയാളികൾ എല്ലാം ഇഷ്ടപ്പെടുന്ന ഒരു വിദേശമുഖം ഞങ്ങൾ അന്വേഷിക്കുകയായിരുന്നു. ആനവാൽ മോതിരത്തിലും സീസണിലുമൊക്കെ അഭിനയിച്ച ഗവിൻ പക്കാൻഡിനെ പോലെ മനസിൽ പതിയുന്ന മുഖം വേണം. അപ്പോഴാണ് നടനും തിരക്കഥാകൃത്തും നിർമാതാവുമായ നോബിൾ ബാബു തോമസിന്റെ അനുജൻ കോച്ചിനെക്കുറിച്ചു പറയുന്നത്. ബ്ലാസ്റ്റേഴ്സിൽ നിന്നു പോയെങ്കിലും മലയാളികൾക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. കോച്ച് ആയതുകൊണ്ട് കാമറയ്ക്കു മുന്നിൽ നിൽക്കുന്പോൾ എങ്ങനെയെന്ന കാര്യത്തിൽ എനിക്ക് ടെൻഷനുണ്ടായിരുന്നു. ഞാൻ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം ഓഡീഷനു വരാം എന്നു സമ്മതിച്ചു. ഓഡിഷനു വന്നപ്പോഴുള്ള വീഡിയോ കണ്ടു ടീമിലെ എല്ലാവരും ഒരേസ്വരത്തിൽ ഗംഭീരമെന്നു പറഞ്ഞു. ത്രില്ലർ മൂഡുള്ള തിരക്കഥയായിരുന്നു നോബിൾ പറഞ്ഞത്. തിരയ്ക്കു ശേഷം ഞാൻ ത്രില്ലർ മൂഡുള്ള ചിത്രം ചെയ്തിട്ടില്ലാത്തതു കൊണ്ട് സംവിധാനം ചെയ്താലോ എന്നെനിക്കു…
Read Moreമുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രം കണ്ടിട്ടാണ് ഹൗസ് മേറ്റ്സ് എന്ന തമിഴ് ചിത്രത്തിലേക്ക് വിളിച്ചത്: എല്ലാ തരത്തിലും കഴിവ് തെളിയിക്കാനുള്ള അവസരമായിരുന്നു; ആർഷ ചാന്ദ്നി ബൈജു
മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രം കണ്ടിട്ടാണ് ഹൗസ് മേറ്റ്സ് എന്ന തമിഴ് ചിത്രത്തിലേക്ക് തന്നെ വിളിച്ചതെന്ന് ആർഷ ചാന്ദ്നി ബൈജു. ആ സിനിമ തമിഴ്നാട്ടില്‍ അത്യാവശ്യം ഹിറ്റായിരുന്നു. രാജവേല്‍ എന്ന നവാഗതനാണ് ഈ ചിത്രത്തിന്റെ സംവിധായകന്. സയന്‍സ് ഫിക്ഷന്‍ ചിത്രമായാണ് ചിത്രം ഒരുക്കിയത്. എന്നെ വിളിച്ച അദ്ദേഹം ആദ്യം മുതല്‍ അത്രയും വിശദീകരിച്ചാണ് കഥ പറഞ്ഞത്. എല്ലാ കാര്യത്തിലും വളരെ ജിജ്ഞാസുവായ ചെറുപ്പക്കാരിയായ വീട്ടമ്മയുടെ വേഷമായിരുന്നു എനിക്ക്. അവരാണ് സിനിമയിലെ ഓരോ സംഭവങ്ങളും മുന്നോട്ടുകൊണ്ടുപോവുന്നത്. നമ്മുടെ കഴിവ് എന്താണെന്നു തെളിയിക്കാനുള്ള അവസരം പോലെ നല്ലൊരു കഥാപാത്രം തന്നെയാണ് കിട്ടിയത്. നല്ലൊരു തുടക്കമാണ് തമിഴില്‍ കിട്ടിയത്. ചിത്രത്തിന്റെ ഒടിടി റിലീസിനുശേഷം വലിയ തോതിലുള്ള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. തിയറ്ററില്‍ നല്ല വിജയമായിരുന്നെങ്കിലും ഒടിടിയില്‍ വന്നശേഷമാണ് ഇത്രയേറെ പ്രതികരണങ്ങള്‍ വരുന്നത് എന്ന് ആർഷ ചാന്ദ്നി ബൈജു പറഞ്ഞു.
Read Moreഅവൾ പത്തിന് തിയറ്ററുകളിൽ
സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത അവൾ ഒക്ടോബർ പത്തിന് പ്രദർശനത്തിനെത്തുന്നു. നിരഞ്ജന അനൂപ്, കെപിഎസി ലളിത, സബിത ജയരാജ്, നിതിൻ രഞ്ജി പണിക്കർ, ഷൈനി സാറ, മനോജ് ഗോവിന്ദൻ, ഷിബു നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഗോൾഡൻ വിംഗ്സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ, ഷിബു നായർ, ജയരാജ് എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സച്ചു സജി നിർവഹിക്കുന്നു. എഡിറ്റിംഗ്- ശ്രീജിത്ത് സി. ആർ,ഗാനരചന- മുഹാദ് വെമ്പായം, സംഗീതം-കണ്ണൻ സി.ജെ, കലാസംവിധാനം- ജി. ലക്ഷ്മണൻ, മേക്കപ്പ്- ലിബിൻ മോഹൻ, വസ്ത്രാലങ്കാരം- ഫെമിന ജബ്ബാർ, സൗണ്ട് ഡിസൈൻ- വിനോദ്. പി ശിവറാം, പ്രൊഡക്ഷൻ കൺട്രോളർ- സജി കോട്ടയം. പിആർഒ-വിവേക് വിനയരാജ്.
Read Moreദീപികയെ രണ്ടു ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍നിന്ന് ഒഴിവാക്കിയതിനു പിന്നില്‍ പ്രഭാസ്?
കല്‍ക്കി 2 എന്ന ചിത്രത്തില്‍ ബോളിവുഡ് നടി ദീപികാ പദുക്കോണ്‍ ഉണ്ടാകില്ല എന്ന റിപ്പോര്‍ട്ടാണ് സമീപകാലത്ത് ഇന്ത്യന്‍ ചലച്ചിത്രലോകത്തെ ഞെട്ടിച്ച വാര്‍ത്ത. നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് താരം പുറത്തുപോയതിനനു പിന്നിലെ കാരണമെന്താണെന്ന് ഇനിയും വ്യക്തമല്ല. ഉയര്‍ന്ന പ്രതിഫലവും കുറഞ്ഞ ജോലി സമയവുമെല്ലാമാണ് കാരണമെന്നാണ് ഇതേക്കുറിച്ച് പരന്ന അഭ്യൂഹങ്ങള്‍. ജോലിസമയം ദിവസം എട്ടു മണിക്കൂറായി നിജപ്പെടുത്തണമെന്ന ദീപികയുടെ അഭിപ്രായം വലിയ ചർച്ചയായിരുന്നു. ഭൂരിപക്ഷം പേരും ദീപികയെ പിന്തുണച്ചപ്പോൾ ന്യൂനപക്ഷത്തിന്റെ വിമർശനവും നേരിടേണ്ടിവന്നു. നേരത്തെ സ്പിരിറ്റ് എന്ന ചിത്രത്തില്‍നിന്നു ദീപികാ പദുക്കോണ്‍ ഒഴിവാക്കപ്പെട്ടിരുന്നു. സംവിധായകന് സന്ദീപ് റെഡ്ഡി വാംഗയാണ് താരത്തെ പുറത്താക്കിയത് എന്നാണ് അന്ന് വന്ന റിപ്പോര്‍ട്ടുകള്‍. ദീപിക മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയില്ല എന്ന കാരണത്താലാണ് അവരെ ഒഴിവാക്കിയതെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ഈ രണ്ട് ചിത്രങ്ങളിലും നായകനായി എത്തുന്നത് തെലുങ്ക് താരം പ്രഭാസാണ്. ഇപ്പോഴിതാ,…
Read Moreഡോ. പ്രമോദ് പയ്യന്നൂരിനും പ്രളയനും പുരസ്കാരം
ജോസ് ചിറമ്മേൽ നാടകദ്വീപിന്റെ പ്രഥമ റിമെംബെറെൻസ് സഫ്ദർ ഹാഷ്മി പുരസ്കാരവും ബാദൽ സർക്കാർ പുരസ്കാരവും പ്രഖ്യാപിച്ചു. ഇന്ത്യൻ തിയറ്റർ രംഗത്തെ ശ്രദ്ധേയരായ പ്രബീർ ഗുഹ, സുധൻവാ ദേശ്പാണ്ഡേ, ഡോ. ജീവ, നാടക ദ്വീപിന്റെ ക്രിയേറ്റിവ് ഡയറക്ടർ ശശിധരൻ നടുവിൽ എന്നിവരടങ്ങുന്ന ജൂറി കമ്മറ്റിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. നാടകപ്രയോക്താവും ചലച്ചിത്ര സംവിധായകനും സഫ്ദർ ഹാഷ്മിയുടെ മരണവും ജീവിതവും എന്ന പുസ്തകത്തിന്റെ വിവർത്തകനുമായ ഡോ. പ്രമോദ് പയ്യന്നൂരിന് ജനകീയ കലാസാംസ്കാരിക രംഗങ്ങളിൽ നിർവഹിച്ചുവരുന്ന നവസർഗാത്മക സംഭാവനകളെ മുൻനിർത്തി പ്രഥമ സഫ്ദർ ഹാഷ്മി പുരസ്കാരവും തമിഴ് നാടകാധ്യാപകനും പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ പ്രളയൻ ഷണ്മുഖ സുന്ദരത്തിന് ബാദൽ സർക്കാർ പുരസ്കാരവും സമർപ്പിക്കും. ഒക്ടോബർ 26ന് നാടകദ്വീപിൽ നടക്കുന്ന തിയറ്റർ ഫെസ്റ്റിന്റെ സമാപന ചടങ്ങിൽ ഫലകവും പ്രശസ്തിപത്രവും 30,000 രൂപ കാഷ് അവാർഡും അടങ്ങുന്ന പുരസ്കാരങ്ങൾ സ്കൂൾ ഓഫ് ഡ്രാമ…
Read Moreവേദനസംഹാരികള്ക്കുപോലും സഹായിക്കാനായില്ല, വെള്ളം കുടിക്കാന്‍ പോലും പറ്റാത്ത അത്ര വേദന: ട്രൈജെമിനല്‍ ന്യൂറാള്‍ജിയ ആയിരുന്നു എന്ന് സൽമാൻ ഖാൻ
തനിക്ക് ട്രൈജെമിനല്‍ ന്യൂറാള്‍ജിയ ആയിരുന്നു എന്ന് വെളിപ്പെടുത്തി സൽമാൻ ഖാൻ. കഠിനമായ വേദനയായിരുന്നു. ഏറ്റവും വലിയ ശത്രുവിന് പോലും ഇങ്ങനൊരു അവസ്ഥ ആഗ്രഹിക്കില്ല. ഞാനിത് ഏഴെട്ട് വര്‍ഷം കൊണ്ടു നടന്നു. ഓരോ നാല്-അഞ്ച് മിനിറ്റിലും വേദനയുണ്ടാകും. പ്രഭാതഭക്ഷണം കഴിക്കാന്‍ പോലും ഒന്നൊന്നര മണിക്കൂര്‍ വേണ്ടി വരും. അതിനാല്‍ ഞാന്‍ നേരേ ഡിന്നറാണ് കഴിക്കുക. ഒരു ഓംലറ്റ് കഴിക്കുമ്പോള്‍ പോലും ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല. അത്രയായിരുന്നു വേദന. സ്വയം നിര്‍ബന്ധിച്ചാണ് കഴിക്കുക. വേദനസംഹാരികള്‍ക്ക് പോലും എന്നെ സഹായിക്കാനായില്ല. തുടക്കത്തില്‍ ഡോക്ടര്‍മാര്‍ കരുതിയത് പല്ലിനാണ് പ്രശ്നം ആണെന്നായിരുന്നു. എന്നാല്‍ വെള്ളം കുടിക്കാന്‍ പോലും പറ്റാത്ത അത്ര വേദനയായതോടെയാണ് പ്രശ്നം നാഡീസംബന്ധമാണെന്ന് ബോധ്യപ്പെടുന്നത്. 2007 ല്‍ പാര്‍ട്ണര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടി ലാറ ദത്ത തന്റെ മുഖത്തു നിന്നു മുടിയിഴ നീക്കം ചെയ്തപ്പോഴാണ് ആദ്യമായി വേദന അനുഭപ്പെട്ടത്. ഇപ്പോള്‍ വളരെ എളുപ്പത്തില്‍…
Read Moreതിയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി കാസാനിലേക്ക്
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, തിയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി റഷ്യയിലെ കാസാനിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. ബിരിയാണി എന്ന ഏറെ ശ്രദ്ധേയമായ ചിത്രത്തിനുശേഷം സജിൻ ബാബു സംവിധാനം ചെയ്ത് അഞ്ജന ടാക്കീസ് നിർമിക്കുന്ന ചിത്രത്തിൽ റിമാ കല്ലിങ്കലാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജനാ ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ നിർമാതാക്കളായും സന്തോഷ് കോട്ടായി സഹനിർമാതാവായും എത്തുന്ന ഈ ചിത്രം, കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്നു. ഈ സിനിമയുടെ അന്താരാഷ്ട്രയാത്രയിലെ ഒരു പുതിയ അധ്യായമാണ് കാസാനിലെ ഈ പ്രദർശനം. നേരത്തെ കാൻ ചലച്ചിത്രമേളയിൽ ട്രെയ്ലർ പുറത്തിറങ്ങിയപ്പോൾ തന്നെ ആഗോളതലത്തിൽ ചിത്രം ശ്രദ്ധ നേടിയിരുന്നു. കൂടാതെ, 2025-ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളും തിയേറ്റർ: ദ…
Read Moreതെരുവിലുറങ്ങുന്നവർക്ക് കൈത്താങ്ങായി ഐശ്വര്യ രാജേഷ്: കൈയടിച്ച് സോഷ്യൽ മീഡിയ
ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടംനേടിയ നടിയാണ് ഐശ്വര്യ രാജേഷ്. അഭിനേത്രി എന്നതിലുപരി സാമൂഹിക വിഷയങ്ങളൊക്കെ ശ്രദ്ധിക്കുന്ന, പലപ്പോഴും പ്രതികരിക്കുന്ന ആള് കൂടിയാണ് ഐശ്വര്യ. ഇപ്പോഴിതാ നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്. മഴയത്ത് തെരുവോരത്ത് കിടന്നുറങ്ങുന്ന ഒരുകൂട്ടം മനുഷ്യർക്ക് പുതപ്പ് നല്കി മാതൃകയാവുകയാണ് ഐശ്വര്യ രാജേഷ്. കിടന്ന് ഉറങ്ങുന്നവരെ ഉണർത്താതെ അവരുടെ ദേഹത്ത് പുതപ്പ് പുതപ്പിക്കുന്ന ഐശ്വര്യയുടെ ഈ പുണ്യ പ്രവൃത്തിക്കു കൈയടിക്കുകയാണ് സോഷ്യൽ മീഡിയ. നടി പങ്കുവച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. കഴിഞ്ഞ ദിവസം ഞാൻ തെരവിലൂടെ നടക്കുകയും അവിടെ ജീവിക്കുന്ന മനുഷ്യരുമായി സംസാരിക്കുകയും ചെയ്തു. നിസഹായരായ മനുഷ്യർ, സ്ത്രീകൾ, കുഞ്ഞുങ്ങൾ, പ്രായമായവർ… ആ കാഴ്ച ഹൃദയഭേദമായിരുന്നു. നൂറു രൂപയുടെ ഒരു പുതപ്പ് നമുക്ക് എല്ലാവർക്കും വാങ്ങാൻ കഴിയുന്നതാണ്. അതിനൊരു രണ്ടാമത്തെ ചിന്തയ്ക്കു പോലും അവസരമില്ല. ആകാശം മേൽകൂരയാക്കി, തണുത്ത്…
Read More‘പ്രിയപ്പെട്ട മമ്മൂക്ക ‘ വരുന്നു… ആറു മാസത്തെ ഇടവേളയ്ക്കു ശേഷം
കൊച്ചി: ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ഒക്ടോബര്‍ ഒന്നു മുതല്‍ നടന് മമ്മൂട്ടി ഷൂട്ടിംഗിനെത്തും. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹൈദ്രാബാദ് ഷെഡ്യൂളിലാണ് അദ്ദേഹം എത്തുന്നത്. ഇക്കാര്യം പ്രൊഡ്യൂസര്‍ ആന്റോ ജോസഫാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ‘പ്രിയപ്പെട്ട മമ്മൂക്ക വരുന്നു…മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കാന്‍ ഒക്ടോബര്‍ ഒന്നുമുതല്‍. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാര്‍ഥനകളുടെയും മനസാന്നിധ്യത്തിന്റെയും ബലത്തില്‍ അതിജീവിച്ചു. മമ്മൂക്ക ഹൈദ്രാബാദ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. പ്രാര്‍ഥനകളില്‍ കൂട്ടുവന്നവര്‍ക്കും ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.’- ഇതാണ് ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മമ്മൂട്ടി ആറുമാസത്തോളമായി സിനിമയില്‍ നിന്ന് അവധിയെടുത്ത് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 19 ന് ആ ചികിത്സയ്ക്കു ഫലം കണ്ടുവെന്ന സന്തോഷ വിവരവും ആന്റോ ജോസഫ്…
Read More