ദൃശ്യം ഒന്നും രണ്ടും പോലെ മൂന്നാം ഭാഗവും ഒരു നല്ല സിനിമയാകും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. സിനിമ ബോക്സ് ഓഫീസിൽ എങ്ങനെ ആയിരിക്കുമെന്നൊന്നും എനിക്കറിയില്ല. മോഹൻലാലിനെ ഒരു സ്റ്റാർ ആയി കണക്കാക്കാതെ ജോർജ്കുട്ടിയായി കണക്കാക്കി ആ കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ ഞാൻ കൊണ്ടുവരുന്നത്. മൂന്നാം ഭാഗത്തിന്റെ തിരക്കഥ മുഴുവൻ പൂർത്തിയായിട്ടുണ്ട്. അഞ്ച് ഡ്രാഫ്റ്റോളം എടുത്താണ് ദൃശ്യം 3 യുടെ തിരക്കഥ പൂർത്തിയായത്. പക്ഷെ പ്രേക്ഷകർ എന്താണ് മൂന്നാം ഭാഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് എനിക്കറിയില്ല. ദൃശ്യം 2 പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയാണ് പ്രതീക്ഷിക്കുന്നതെങ്കിൽ അവർ നിരാശരാകും. ആദ്യ രണ്ടു ഭാഗത്തിനേക്കാൾ വ്യത്യസ്തമാകും മൂന്നാം ഭാഗം. അടുത്ത മാസം സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. -ജീത്തു ജോസഫ്
Read MoreCategory: Movies
പാതിരാത്രിൽ നവ്യ നായരും സൗബിനും പോലീസ് വേഷത്തിൽ
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ പുഴു എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ നവ്യ നായരും സൗബിൻ ഷാഹിറും അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ ആൻ അഗസ്റ്റിൻ, സണ്ണി വെയ്ൻ, ആത്മീയ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങിയവരുമുണ്ട് .തിരക്കഥ- ഷാജി മാറാട്. ജേക്സ് ബിജോയ് ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്. തുടരും, ലോക എന്നീ ചിത്രങ്ങൾക്കുശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം- ഷെഹ്നാദ് ജലാൽ,…
Read More“സിനിമയില്ല, ആയിരം കോടി ക്ലബ്ബുമില്ല… എങ്കിലും സന്തോഷവതിയെന്ന് സാമന്ത ’’
സിനിമാ ലോകത്തെ തിരക്കിട്ട ജീവിതത്തിൽ നിന്ന് മാറി, കൂടുതൽ ശാന്തവും സന്തോഷവും നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് നടി സാമന്ത റൂത്ത് പ്രഭു ഇപ്പോൾ കടന്നുപോകുന്നത്. ഒരു കാലത്ത് ഓരോ സിനിമയുടെയും വിജയപരാജയങ്ങളെക്കുറിച്ചു മാത്രം ചിന്തിച്ചിരുന്ന താരം, ഇന്ന് കരിയറിലെ മത്സരയോട്ടത്തിൽ നിന്ന് സ്വയം പിന്മാറി, മാനസികസംതൃപ്തിക്കു മുൻഗണന നൽകുന്നു. ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ 52-ാമത് നാഷണൽ മാനേജ്മെന്റ് കൺവൻഷനിൽ സംസാരിക്കവെയാണു താരം തന്റെ ജീവിതത്തിലെ ഈ പുതിയ കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞത്. “കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിനിമകളിൽ അധികം സജീവമല്ലായിരുന്നിട്ടും എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. മുൻപ്, ഓരോ വെള്ളിയാഴ്ചയും എന്റെ ആത്മാഭിമാനം അളന്നിരുന്നത് സിനിമയുടെ വിജയത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഒരു സിനിമ വിജയിച്ചാൽ അതിന്റെ സന്തോഷം അടുത്ത ദിവസം തന്നെ മാഞ്ഞുപോകും. എന്നാൽ, ഒരു പരാജയത്തിന്റെ വേദന ഞാൻ ഒരുപാടുകാലം മനസിൽ കൊണ്ടുനടക്കുമായിരുന്നു.…
Read More‘കുട്ടിക്കാലം മുതൽ അഭിനയിക്കുന്നതുകൊണ്ടു സിനിമ സീരിയസ് ബിസിനസാണ്, 24 വർഷമായി ഈ ഇൻഡസ്ട്രിയിലുണ്ട്’: ശാലിൻ സോയ
കുട്ടിക്കാലം മുതൽ അഭിനയിക്കുന്നതുകൊണ്ടുതന്നെ സിനിമ തനിക്കൊരു സീരിയസ് ബിസിനസാണെന്ന് ശാലിൻ സോയ. നൂറല്ല എന്റെ അഞ്ഞൂറ് ശതമാനവും കൊടുത്താണ് ഞാൻ വർക്ക് ചെയ്യുന്നതും. 24 വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിലുണ്ട്. അതൊരു തമാശയല്ലല്ലോ. 10 വർഷമായി സംവിധാനം ചെയ്യാനാണ് ട്രൈ ചെയ്യുന്നത്. എട്ടു ഷോർട്ട് ഫിലിമുകളും ഒരു സിനിമയും ചെയ്തു. ഇപ്പോൾ പുതിയ ഫീച്ചർ ഫിലിം ചെയ്യാനുള്ള ശ്രമത്തിലാണ്. അതിനായി പലരേയും അപ്രോച്ച് ചെയ്യുമ്പോൾ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. അതിന് ഒരു കാരണം കുക്ക് വിത്ത് കോമാളിയിലെ എന്റെ ഇമേജാണ്. പിന്നീടു സംസാരിച്ച് കൺവിൻസ് ചെയ്തു കഴിയുമ്പോൾ സംവിധാനത്തിൽ ഞാൻ സീരിയസാണെന്ന് അവർക്ക് മനസിലാകും. വളരെ ട്രിക്കി ജോബാണ് സംവിധാനം. പക്ഷേ, എനിക്കത് ഇഷ്ടമാണ് എന്ന് ശാലിൻ സോയ പറഞ്ഞു.
Read Moreഒടിയന്റെ കഥ പറയുന്ന ഒടിയങ്കം 19ന് തിയറ്ററുകളിൽ
ശ്രീ മഹാലക്ഷ്മി എന്റർപ്രൈസസിന്റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ നിർമിച്ച് സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒടിയങ്കം. ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ് അനിൽ, ഗോപിനാഥ് രാമൻ, സോജ, വന്ദന, വിനയ, പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിർവഹിക്കുന്നു. ചരിത്രത്താളുകളിൽ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയാണ് ഒടിയങ്കത്തിന്റെ കഥ തുടങ്ങുന്നത്. പ്രണയവും പ്രതികാരവും ഇഴചേർത്ത് ദൃശ്യഭംഗിക്കും സംഗീതത്തിനും ഒരു പോലെ പ്രാധാന്യം നൽകി ഒരുക്കുന്ന ഒടിയങ്കം 19ന് പ്രദർശനത്തിനെത്തുന്നു. വിവേക് മുഴക്കുന്ന്, ജയകുമാർ കെ പവിത്രൻ, ജയൻ പാലക്കൽ എന്നിവരുടേതാണു വരികൾ. സംഗീതം- റിജോഷ്, എഡിറ്റിംഗ്- ജിതിൻ ഡി കെ, സംഘട്ടനം- അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി കോഴിക്കോട്, പ്രൊഡക്ഷൻ ഡിസൈനർ- ഷെയ്ഖ്…
Read Moreഹൃദയപൂർവം സിനിമയ്ക്കു പേരിട്ടത് മോഹൻലാൽ: സത്യൻ അന്തിക്കാട്
ഹൃദയപൂർവം സിനിമയ്ക്കു പേരിട്ടത് മോഹൻലാൽ ആണ്. അമാനുഷികനല്ലാത്ത സാധാരണക്കാരനായ ഒരാളുടെ കഥ എന്നാണ് മോഹൻലാലിനോട് പറഞ്ഞിരുന്നതെന്ന് സത്യൻ അന്തിക്കാട്. ഒരവാർഡ് നൈറ്റിൽ മോഹൻലാലും ഞാനും ഉണ്ടായിരുന്നു. അവിടെ വച്ച് എന്താണു കഥ എന്ന് മോഹൻലാൽ ചോദിച്ചു. ആ കാരക്ടറിനെ കുറിച്ചും രൂപവും പറഞ്ഞു കൊടുത്തു. കുറച്ചുകഴിഞ്ഞ് മോഹൻലാൽ തോളിൽ കൈയിട്ട് എന്റെ ചെവിയിൽ പറഞ്ഞു. നമുക്ക് ഇതിന് ഹൃദയപൂർവം എന്ന് പേരിട്ടാലോ എന്ന്. ആ ടൈറ്റിൽ എഴുതിയതും മോഹൻലാൽ ആണ് എന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.
Read Moreസാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി
സാമൂഹികമാധ്യമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്നു പ്രഖ്യാപിച്ച് നടി ഐശ്വര്യലക്ഷ്മി. സഹായിക്കുമെന്നു കരുതിയ ഒരുകാര്യം തന്നെ വിഴുങ്ങുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്ന് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. സിനിമയില്‍ നിലനില്ക്കാന് സാമൂഹിക മാധ്യമങ്ങള്‍ ആവശ്യമാണെന്ന് താന്‍ കരുതിയിരുന്നു. എന്നാല്‍ അത് തന്റെ മൗലികമായ ചിന്തകളെ ഇല്ലാതാക്കി. ചെറിയ സന്തോഷങ്ങളെപ്പോലും ബാധിച്ചു. വിസ്മരിക്കപ്പെടാനുള്ള സാധ്യത ഏറ്റെടുത്താണ് താന്‍ സാമൂഹികമാധ്യമങ്ങളില്‍നിന്ന് പിന്‍വാങ്ങുന്നതെന്നും നടി വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ “സോഷ്യല്‍മീഡിയില്‍ ഇല്ല’ എന്ന് ബയോയും മാറ്റി. ഐശ്വര്യ ലക്ഷ്മി പങ്കുവച്ച കുറിപ്പ് ഇങ്ങനെ…“എന്റെ ജോലി തുടർന്നുകൊണ്ടുപോകുന്നതിന് സഹായകമാകും എന്ന തോന്നലിലാണ് സോഷ്യൽ മീഡിയ അത്യാവശ്യമാണെന്ന ആശയത്തെ ഞാൻ അംഗീകരിച്ചിരുന്നത്. ജോലി ചെയ്യുന്ന ഇൻഡസ്ട്രിയുടെ സ്വഭാവം പരിഗണിച്ച്, കാലത്തിനനുസരിച്ച് മാറേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ വിചാരിച്ചു. പക്ഷ,േ എന്നെ സഹായിക്കാൻ വേണ്ടി പിന്തുടർന്ന ആ സംഗതി എങ്ങനെയോ എല്ലാ പരിധികളും ലംഘിച്ച്…
Read Moreഞങ്ങളുടെ മൂല്യബോധം ഒരുപോലെയാണ്: ഭർത്താവിനെക്കുറിച്ച് അഭിരാമി പറഞ്ഞവാക്കുകൾ വൈറൽ
രാഹുൽ പവനൻ എന്നാണ് അഭിരാമിയുടെ ഭർത്താവിന്റെ പേര്. സ്കൂൾ കാലത്ത് തുടങ്ങിയ പ്രണയമാണിത്. ഹൈസ്കൂളിൽ വച്ചാണ് ഞങ്ങൾ കണ്ടത്. അദ്ദേഹത്തിന് എന്നെ ഇഷ്ടമായി. എനിക്കും ഇഷ്ടമുണ്ടായിരുന്നു. അതിന് ശേഷം ഞാൻ അഭിനയിക്കാൻ പോയി. അത് മാച്ച് ചെയ്യാൻ അദ്ദേഹവും ശ്രമിച്ചു. പക്ഷേ, ഞാൻ തിരക്കിലായിരുന്നു. അതോടെ ബന്ധം വേണ്ടെന്നുവച്ച് ഞങ്ങൾ പിരിഞ്ഞു. പിന്നീട് വീണ്ടും യുഎസിൽ വച്ച് കണക്ട് ചെയ്തു. ബെസ്റ്റ് ഫ്രണ്ടായി. അങ്ങനെ വീണ്ടും ഇഷ്ടത്തിലായി. പെട്ടെന്നൊരു നിമിഷം കൊണ്ട് സംഭവിച്ചതല്ല. പതിയെ ആണ് പ്രണയത്തിലായത്. ഞങ്ങൾ രണ്ടുപേരും തിരുവനന്തപുരംകാരാണ്. ഒരേ പശ്ചാത്തലത്തിൽ നിന്നുള്ളവർ. ഞങ്ങളുടെ മൂല്യബോധം ഒരുപോലെയാണ്. വ്യക്തികളെന്ന നിലയിൽ വളരാൻ ഞങ്ങൾ പരസ്പരം അനുവദിച്ചു. എങ്ങനെ സ്ത്രീകളെ ബഹുമാനിക്കുന്നു എന്നതാണ് എനിക്ക് രാഹുലിൽ ഇഷ്ടപ്പെട്ടത്. രാഹുലിന്റെ അമ്മ വളരെ സ്ട്രോംഗാണ്. ഇന്ത്യയിലെ ആദ്യത്തെ വനിതാ സയന്റിസ്റ്റുകളിൽ ഒരാൾ. ഒപ്പം രാഹുലിന്റെ ജീവിതത്തിലെ സ്ട്രോംഗ്…
Read Moreഅങ്കം അട്ടഹാസത്തിൽ പ്രതീക്ഷയർപ്പിച്ച് കിച്ചു
ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് എസ്. നായർ രചനയും സംവിധാനവും നിർവഹിച്ച് അനിൽകുമാർ ജി, സാമുവൽ മത്തായി എന്നിവർ ചേർന്ന് നിർമിച്ച ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ ചിത്രം അങ്കം അട്ടഹാസത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് യുഎസിൽ താമസമാക്കിയിരിക്കുന്ന മലയാളിയായ കിച്ചു. ടെക്സാസിലെ ഡാളസിൽ ബിസിനസുകാരനും ചിത്രത്തിന്റെ നിർമാതാക്കളിലൊരാളുമായ സാമുവൽ മത്തായിയുടെയും മേഴ്സി മത്തായിയുടെയും മകനാണ് പന്ത്രണ്ടാം ക്ലാസുകാരനായ കിച്ചു. ചിത്രത്തിൽ നായികയുടെ അനിയൻ ലുക്ക എന്ന കഥാപാത്രത്തെയാണ് കിച്ചു അവതരിപ്പിക്കുന്നത്. യുഎസിലെ മലയാളി അസോസിയേഷന്റെ പ്രോഗ്രാമുകളിലൂടെയും സംഘാടനത്തിലൂടെയും കിച്ചു വളരെ സജീവമാണ്. കാമ്പും കഴമ്പുമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ ഇടംപിടിക്കണമെന്നാണ് കിച്ചുവിന്റെ മോഹം. തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം ഉടൻ പ്രദർശനത്തിനെത്തും. പിആർഒ: അജയ് തുണ്ടത്തിൽ.
Read Moreമിസ് ഇന്ത്യ മത്സരത്തിൽ സുസ്മിതയ്ക്കും ഐശ്വര്യക്കും തൊട്ടുപിന്നിൽ ഞാനും ഉണ്ടായിരുന്നു: ഓർമകൾ പങ്കുവച്ച് ശ്വേതാ മേനോൻ
മോഡലിംഗിലൂടെ കരിയറിനു തുടക്കം കുറിച്ച് അഭിനയരംഗത്തേക്കു വന്നു മലയാളത്തിലും ഹിന്ദിയിലുമടക്കം പ്രശസ്തി നേടിയെടുത്ത അഭിനേത്രിയാണ് ശ്വേത മേനോന്. മലയാളത്തിലാണ് തുടക്കമെങ്കിലും ശ്വേത പിന്നീടു പോയത് ബോളിവുഡിലേക്കാണ്. വീണ്ടും മലയാളത്തിലേക്കു തിരിച്ചെത്തി സംസ്ഥാന അവാര്‍ഡ് അടക്കം നേടി കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച് താരം തിളങ്ങിനില്‍ക്കുകയാണ്. പതിറ്റാണ്ടുകളുടെ സിനിമാ പാരമ്പര്യമുള്ള ശ്വേത മലയാള ചലച്ചിത്ര താരസംഘടനയിലെ, ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന പദവിയും അടുത്തിടെ നേടിയിരുന്നു. അതോടെ വാര്‍ത്തകളിലും ചര്‍ച്ചകളിലുമൊക്കെ താരത്തിന്റെ പേര് വീണ്ടും നിറയുകയാണ്. 1994 ല്‍ ഐശ്വര്യ റായ് മിസ് വേൾഡും സുസ്മിത സെൻ മിസ് യൂണിവേഴ്സ് പട്ടവും നേടി ആഗോളവേദിയില്‍ ഇന്ത്യ അഭിമാന നേട്ടം സ്വന്തമാക്കിയപ്പോള്‍ ഇവർക്കൊപ്പം മിസ് ഇന്ത്യ മത്സരത്തിൽ മലയാളിയായ ശ്വേത മേനോനും പങ്കെടുത്തിരുന്ന വിവരം പലർക്കുമറിയില്ല. ഇപ്പോഴിതാ ഇന്ത്യ ടുഡേ കോണ്‍ക്ലേവ് സൗത്ത് 2025 ല്‍ തന്റെ സൗന്ദര്യമത്സരങ്ങളുടെ ഓര്‍മകള്‍ പങ്കിടുകയാണ്…
Read More