ദാന്പത്യ ജീവിതത്തിന്റെ വിജയത്തെക്കുറിച്ച് മോഹൻലാൽ പറഞ്ഞവാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. സ്ട്രോംഗായ ഫാമിലി ലൈഫിന് പിന്നിൽ വലിയ രഹസ്യമൊന്നുമില്ല. സിനിമയിൽ നിന്നു വിവാഹം കഴിച്ചവർ ഡിവോഴ്സാകുന്നതിന്റെ പേർസന്റേജ് കുറവാണ്. ഈ മേഖലയിൽനിന്നല്ലാതെ എത്രയോ ഡിവോഴ്സുകൾ നടക്കുന്നു. കേരളത്തിൽ അതൊരു ഫാഷനായി മാറുകയാണ്. കല്യാണം കഴിക്കുന്നതുതന്നെ ഡിവോഴ്സിനുവേണ്ടിയാണെന്നുള്ള കോൺസെപ്റ്റായി. ഞങ്ങളുടെ കുടുംബത്തിലും പലവിധ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആണ് എന്ന് പറയുന്നതും പെണ്ണ് എന്ന് പറയുന്നതും രണ്ട് കെമിസ്ട്രിയാണ്. അത് ആദ്യം മനസിലാക്കാൻ ശ്രമിക്കുക എന്നതാണ് പ്രധാനം എന്ന് മോഹൻലാൽ പറഞ്ഞു.
Read MoreCategory: Movies
ആൾക്കൂട്ടവും ആരവങ്ങളും ഇല്ലാതെ അവസാനം ഞങ്ങളൊന്നായി; വിവാഹ വാർത്ത പങ്കിട്ട് ഗ്രേസ് ആന്റണി
ഹാപ്പി വെഡിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഗ്രേസ് ആന്റണി. കോമഡി റോളുകളും കാരക്ടർ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന നടി കൂടിയാണ് ഗ്രേസ്. മോഡലും ക്ലാസിക്കൽ നർത്തകിയും കൂടിയാണ് താരം. ഇപ്പോഴിതാ ഗ്രേസ് ആന്റണി വിവാഹിതയായി എന്ന വാർത്തയാണ് പുറത്ത് വരുന്നത്. വിവാഹ വേഷത്തിൽ താലി ചാർത്തി വരന്റെ കൈയും പിടിച്ചുള്ള ചിത്രം താരം ഫേസ്ബുക്കിൽ പങ്കുവച്ചു. ജസ്റ്റ് മാരീഡ് എന്ന ഹാഷ് ടാഗോടുകൂടിയാണ് ചിത്രം പങ്കുവച്ചത്. അതീവ രഹസ്യമായിട്ടാണ് ചടങ്ങുകളെല്ലാം കഴിഞ്ഞത്. വിവാഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ താരം പുറത്ത് വിട്ടിട്ടില്ല. ഫോട്ടോ ഷെയർ ചെയ്തതിനു പിന്നാലെ ഉണ്ണി മുകുന്ദൻ, ശ്രിന്ദ തുടങ്ങി ഒട്ടനവധി താരങ്ങൾ ദന്പതികൾക്ക് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
Read Moreഓണം സ്പെഷൽ മ്യൂസിക്കൽ വീഡിയോ കടലിനക്കരെ ഒരു ഓണം
പ്രേക്ഷകശ്രദ്ധ നേടിയ ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി, റിലീസിനു തയാറായി നില്ക്കുന്ന ആലി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായിക ഡോ. കൃഷ്ണാ പ്രിയദർശൻ ഗാനരചന, സംഗീതം എന്നിവ നിർവഹിച്ച് സംവിധാനം ചെയ്ത ഓണം സ്പെഷൽ മ്യൂസിക്കൽ വീഡിയോ കടലിനക്കരെ ഒരു ഓണം റിലീസായി. എമിനന്റ് മീഡിയയുടെ ബാനറിൽ നിർമിച്ച മ്യൂസിക്കൽ വീഡിയോയുടെ ഛായാഗ്രഹണം നിർവഹിച്ചത് ആമീറും കോറിയോഗ്രാഫി സുനിത നോയലുമാണ്. ഗാനം ആലപിച്ചത് അർനിറ്റാ വില്യംസ്, പ്രോഗ്രാമിംഗ്- രാമചന്ദ്രൻ ആർ, പ്രൊഡക്ഷൻ കൺട്രോൾ- കളരിക്കൽസ് ബിസിനസ് എസ്റ്റാബ്ളിഷ്മെന്റ് എൽഎൽസി ഷാർജ, ചമയം- സജീന്ദ്രൻ പുത്തൂർ. പ്രശസ്ത നർത്തകിയും നൃത്ത ഗുരുവുമായ സുനിത നോയൽ പ്രധാന വേഷത്തിലെത്തുമ്പോൾ കോമഡി ഉത്സവ് ഫെയിം ഡാൻസർ റിസ മരിയ, സുനിത നോയലിന്റെ ശിഷ്യ തെരേസ എന്നിവരും ഒപ്പം സുനിത നോയലിന്റെ നൃത്ത വിദ്യാർഥികളും അഭിനയിക്കുന്നു. അൽ മഹാത്ത ഷാർജ, അബുദാബി, ഉം…
Read Moreമുല്ലപ്പൂ ചൂടിയതിന് നവ്യാ നായർക്ക് ഒന്നേകാൽ ലക്ഷം പിഴ
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഇന്നും വീട്ടിലെ കുട്ടിയാണു നവ്യാ നായര്‍. സിനിമയില്‍ ഇപ്പോള്‍ പഴയതു പോലെ സജീവമല്ലെങ്കിലും നൃത്തരംഗത്താണ് നവ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്വന്തമായി നൃത്ത സ്കൂള്‍ നടത്തുന്ന നവ്യ കേരളത്തിലും പുറത്തും വിദേശത്തുമൊക്കെ നിരവധി നൃത്ത പരിപാടികള്‍ നടത്താറുണ്ട്. ഇപ്പോഴിതാ, തിരുവോണ ദിവസം സംഭവിച്ച ഒരു അക്കിടിയെക്കുറിച്ചാണ് നവ്യ നായര്‍ വെളിപ്പെടുത്തിയത്. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ആയിരുന്നു സംഭവം. മെല്‍ബണ്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വന്‍ തുക പിഴയാണ് നവ്യയ്ക്കു മേല്‍ ചുമത്തിയത്. മുല്ലപ്പൂ കൈവശം വച്ചതിനായിരുന്നു ഒന്നേകാല്‍ ലക്ഷത്തോളം രൂപ (1890 ഓസ്ട്രേലിയൻ ഡോളർ) പിഴ. ഈ തുക അടച്ചതിനുശേഷമാണു നവ്യയ്ക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദം ലഭിച്ചത്. ഓസ്ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയിലെ മലയാളി അസോസിയേഷന് ഓഫ് വിക്ടോറിയയുടെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് നവ്യ ഇന്ത്യയില്‍ നിന്ന് മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. കഴിഞ്ഞ ദിവസം ആകാശത്ത്…
Read Moreജാഫർ ഇടുക്കി മുഖ്യ കഥാപാത്രമാകുന്ന കിടുക്കാച്ചി അളിയൻ ചിത്രീകരണം തുടങ്ങി
കെ.എം. ബഷീർ പൊന്നാനി കഥയെഴുതി സംവിധാനം ചെയ്യുന്ന കിടുക്കാച്ചി അളിയന്റെ ചിത്രീകരണം ചിറയിൻകീഴിൽ തുടങ്ങി. വർബ സിനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ. രതീഷ് കുമാർ ചിറയിൻകീഴ് നിർമിക്കുന്നു. ഡിഒപി പ്രദീപ് നായർ കൈകാര്യം ചെയ്യുന്നു. വിജയൻ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജാഫർ ഇടുക്കി അവതരിപ്പിക്കുന്നത്. കാരക്കുണ്ട് കോളനിയിൽ ഒരു ദിവസം നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. മലബാറിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കുടുംബകഥ മുഴുവനായും ഹ്യൂമറിന്റെ മേമ്പടിയോടുകൂടിയാണ് പറഞ്ഞിരിക്കുന്നത്. ചിറയിൻകീഴ്, മുട്ടപ്പലം ഗ്രാമപഞ്ചായത്ത് പരിസരപ്രദേശങ്ങളാണ് പ്രധാന ലൊക്കേഷൻ. ചിത്രത്തിനുവേണ്ടി കോളനിയിലെ അടുത്തടുത്തുള്ള നിരവധി വീടുകളുടെ സെറ്റ്തന്നെ ഒരുക്കിയിരിക്കുകയാണ് എഡിറ്റിംഗ്- കപിൽ കൃഷ്ണ, ആർട്ട് ഡയറക്ടർ- സുബൈർ സിന്ദഗി,മേക്കപ്പ്- രാജേഷ് രവി, കോസ്റ്റ്യൂമർ- പ്രസാദ് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ- രാജേഷ് നെയ്യാറ്റിൻകര, പ്രൊഡക്ഷൻ കൺട്രോളർ- ഷജിത്ത് തിക്കോടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുധി കെ സഞ്ജു, അസോസിയറ്റ് ഡയറക്ടർ-…
Read Moreഅടുത്ത വിവാഹം എന്റേത്: അഹാന കൃഷ്ണകുമാർ
സോഷ്യൽ മീഡിയയ്ക്ക് വളരെ സുപരിചിതരാണ് നടൻ കൃഷ്ണകുമാറിന്റെ മക്കളും ഇൻഫ്ലുവൻസർമാരുമായ അഹാന, ദിയ , ഇഷാനി, ഹൻസിക എന്നിവർ. അടുത്തിടെയാണ് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞത്. വീട്ടിലെ ആദ്യ വിവാഹം കുടുംബം നന്നായി ആഘോഷിച്ചിരുന്നു. ദിയയ്ക്ക് ഒരു കുഞ്ഞ് പിറന്നു. ഇപ്പോൾ കുഞ്ഞിന്റെ വിശേഷങ്ങളാണ് താരകുടുംബം പങ്കിടാറുള്ളത്. ഈ വീഡിയോകൾക്കെല്ലാം താഴെ സ്ഥിരമായി വരുന്നൊരു ചോദ്യമുണ്ട്. നടികൂടിയായ അഹാന കൃഷ്ണയുടെ വിവാഹം എപ്പോഴാണെന്ന്. അഹാനയാണ് മൂത്ത മകൾ എന്നിരിക്കെ എന്തുകൊണ്ടാണ് മകളെ വിവാഹം കഴിപ്പിക്കാത്തത് എന്ന ചോദ്യം കൃഷ്ണകുമാറിനോടും ഭാര്യ സിന്ധുവിനോടും ആരാധകർ ചോദിച്ചിട്ടുണ്ട്. എന്തായാലും വിവാഹക്കാര്യം സംബന്ധിച്ച ചോദ്യങ്ങളോട് ഇപ്പോൾ ആദ്യമായി പ്രതികരിക്കുകയാണ് അഹാന. ഒരഭിമുഖത്തിലാണ് പ്രതികരണം. വീട്ടിൽ ഒരു കല്യാണം കഴിഞ്ഞു, അടുത്തത് ആരാണ് എന്നായിരുന്നു ചോദ്യം.അടുത്തത് സ്വാഭാവികമായിട്ടും ഞാൻ ആയിരിക്കണമല്ലോ. ഇഷാനി എന്നേക്കാളും അഞ്ച് വയസ് ഇളയതാണ്. അവൾ…
Read Moreസ്ത്രീത്വത്തെ അപമാനിച്ചു: പരാതിയുമായി മഞ്ജു വാര്യർ; സംവിധായകന് സനല്‍കുമാര്‍ ശശിധരന് പോലീസ് കസ്റ്റഡിയില്‍
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരന് പോലീസ് കസ്റ്റഡിയില്‍. എറണാകുളം എളമക്കര പോലീസാണ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഇയാളെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. നടിയുടെ പരാതിയില്‍ സനല്‍കുമാറിനെതിരേ കൊച്ചി സിറ്റി പോലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതു പ്രകാരം ഇയാളെ മുംബൈ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് പോലീസ് തടഞ്ഞുവച്ച ശേഷം കൊച്ചി സിറ്റി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സഹാര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. എളമക്കര പോലീസ് ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ജനുവരിയിലാണ് നടിയുടെ പരാതിയില്‍ എളമക്കര പോലീസ് കേസെടുത്തത്. അതേസമയം, തന്നെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് കാണിച്ച് സനല്‍കുമാര്‍ ഫേസ്ബുക്കില്‍ വിവരങ്ങള്‍ പോസ്റ്റ്…
Read Moreകുടുംബത്തിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് മമ്മൂട്ടി
കൊച്ചി: കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിച്ച് മലയാളത്തിന്റെ പ്രിയനടന് മമ്മൂട്ടി. ചെന്നൈ രാജ അണ്ണാമലൈപുരത്തെ വീട്ടില്‍ ഭാര്യ സുല്‍ഫത്തിനും മക്കളായ സുറുമി, ദുല്‍ഖര്‍, മരുമക്കള്‍, പേരക്കുട്ടികള്‍, അടുത്ത കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം കേക്ക് മുറിച്ചാണ് അദ്ദേഹം 74-ാം പിറന്നാള്‍ ആഘോഷിച്ചത്. സന്തത സഹചാരിയായ ജോര്‍ജ്, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. രാവിലെ ജോഗിംഗിന് പുറപ്പെടും മുമ്പ് എടുത്ത ചിത്രം മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഏതാനും മാസമായി പൊതുമണ്ഡലത്തില്‍നിന്ന് മാറിൽക്കുകയായിരുന്ന മമ്മൂട്ടി അടുത്തിടെയാണ് പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തിയത്. ഇന്നലെ രാവിലെ മുതല്‍ നിരവധിപ്പേരാണ് മമ്മൂട്ടിക്ക് ജന്മദിനാശംസകള് അറിയിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ മമ്മൂട്ടി കാമറയ്ക്കു മുന്നിലേക്ക് എത്തുമെന്നാണ് നിര്‍മാതാവ് വെളിപ്പെടുത്തിയത്. എല്ലാവര്ക്കും നന്ദി…സ്നേഹം; സര്‍വശക്തനും: മമ്മൂട്ടിതന്റെ ജന്മദിനത്തില് എല്ലാവര്ക്കും നന്ദി പറയുന്നുവെന്ന ഫേസ്ബുക്ക് പോസ്റ്റുമായി നടന് മമ്മൂട്ടി. കടലിലെ വിദൂരതയിലേക്ക് നോക്കി കാറിനടുത്ത് നില്ക്കുന്ന തന്റെ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടി…
Read Moreഹൃദയാഘാതം: നടൻ ആശിഷ് വാറംഗ് അന്തരിച്ചു
മുംബൈ: ബോളിവുഡ് നടൻ ആശിഷ് വാറംഗ് (55) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. മഞ്ഞപ്പിത്തം ബാധിച്ച് ഡിസംബർ മുതൽ ചികിത്സയിലായിരുന്നു. ബോളിവുഡിലും മറാത്തി സിനിമകളിലും ഒട്ടേറെ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. അക്ഷയകുമാറിനൊപ്പം സൂര്യവംശിയിലും അജയ് ദേവഗണിനൊപ്പം ദൃശ്യത്തിലും മികച്ച പ്രകടനം കാഴ്ചവച്ച ആശിഷ് വാറംഗ് ധരംവീർ, സിർകുർ, സിമ്മാബ, മർദാനി, ദി ഫാമിലി മാൻ തുടങ്ങിയ ചിത്രങ്ങളിലും തിളങ്ങിയിരുന്നു. ഭാര്യയും മകനുമൊപ്പമാണ് കഴിഞ്ഞിരുന്നത്.
Read Moreനെഞ്ചിനകത്ത് ഇച്ചാക്കാ… ‘മമ്മൂട്ടി ഷർട്ട്’ അണിഞ്ഞ് മോഹന്‍ലാല്‍; മമ്മൂക്കയ്ക്ക് ഇതിലും വലിയ സമ്മാനം കിട്ടാനില്ലന്ന് ആരാധകർ
ഇന്ന് മമ്മൂട്ടിയുടെ 74-ാം പിറന്നാൾ. മോഹൻലാൽ നൽകിയ ഒരു സ്പെഷ്യൽ സമ്മാനത്തെകുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. മോഹൻലാൽ അവതരാകനായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തുന്നത് മമ്മൂട്ടിക്കുള്ള പിറന്നാള്‍ സമ്മാനവുമായാണ്. മമ്മൂട്ടിയുടെ വിവിധ കാലത്തെ ചിത്രങ്ങളുള്ള ഷര്‍ട്ട് ധരിച്ചു കൊണ്ടാണ് ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തുന്നത്. അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും മികച്ച സമ്മാനമാണെന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് നിരവധി താരങ്ങളാണ് മലയാള സിനിമയില്‍ നിന്നുമെത്തിയിരിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രവും വൈറലാവുകയാണ്.
Read More