നൗഷാദ് കൊലക്കേസ്! പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​വും തൃ​പ്തി​യു​മി​ല്ല; അ​ന്വേ​ഷ​ണം എ​ൻ​ഐ​എ​യെ ഏ​ൽ​പ്പി​ക്ക​ണ​ം: ബ​ന്ധു​ക്ക​ൾ

തൃ​ശൂ​ർ: ചാ​വ​ക്കാ​ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ നൗ​ഷാ​ദി​ന്‍റെ കൊ​ല​പാ​ത​ക കേ​സ് എ​ൻ​ഐ​എ​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് നൗ​ഷാ​ദി​ന്‍റെ സ​ഹോ​ദ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്വേ​ഷ​ണം പോ​ലീ​സ് അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും സ​ഹോ​ദ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. കൊ​ല​യാ​ളി​ക​ളു​ടെ ബൈ​ക്കു​ക​ൾ പോ​ലും പോ​ലീ​സി​ന് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളെ ഇ​ല്ലാ​താ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നാ​ണ് നൗ​ഷാ​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഈ ​കേ​സ് എ​ൻ​ഐ​എ​ക്ക് കൈ​മാ​റ​ണ​മെ​ന്നും നൗ​ഷാ​ദി​ന്‍റെ സ​ഹോ​ദ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

എ​സ്ഡി​പി​ഐ – പോ​ലീ​സ് ഒ​ത്തു​ക​ളി തു​ട​രു​ക​യാ​ണെ​ന്നും മു​ഖ്യ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത​ത്ത് പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു. സ​ത്യ​സ​ന്ധ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ കേ​സ​ന്വേ​ഷ​ണം ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നും ചി​ല പോ​ലീ​സു​കാ​ർ​ക്ക് എ​സ്ഡി​പി​ഐ നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

Related posts