ഐക്കണിക് മ്യൂസിക് ചാനൽ എംടിവി പൂട്ടുന്നു. സംഗീതത്തെയും യുവജനങ്ങളുടെ സംസ്കാരത്തെയും സ്വാധീനിച്ച 40 വർഷത്തിലേറെ ചരിത്രമുള്ള എംടിവിയുടെ അഞ്ചു മ്യൂസിക് ചാനലുകളുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുമെന്ന് മാതൃകന്പനിയായ പാരാമൗണ്ട് ഗ്ലോബൽ അറിയിച്ചു. 1981ൽ ആരംഭിച്ച് മ്യൂസിക് വീഡിയോ മേഖലയിൽ, പ്രത്യേകിച്ച് പോപ് മ്യൂസിക്കും മെലഡിയുമായി യുവാക്കളിൽ ആവേശം കൊണ്ടുവന്ന ചാനലാണ് എംടിവി. എം ടിവി മ്യൂസിക്, എം ടിവി എയ്റ്റീസ്, എംടിവി നയന്റീസ്, ക്ലബ് എം ടിവി, എംടിവി ലൈവ് എന്നിവയാണ് പൂട്ടുന്നത്. ഈ ചാനലുകൾ ഡിസംബർ 31ന് പ്രവർത്തനം അവസാനിപ്പിക്കും. എന്നാൽ എംടിവി എച്ച്ഡി ചാനലിൽ റിയാലിറ്റി ഷോകളുടെ സംപ്രേഷണം തുടരും. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് ഈ ആഗോള തലത്തിലെ അടച്ചുപൂട്ടൽ. ഇതു വഴി പ്രതിവർഷം 50 കോടി ഡോളർ ലാഭിക്കാമെന്നാണ് കരുതുന്നത്. 1981ൽ അമേരിക്കയിലാണ് മ്യൂസിക് വീഡിയോകളുമായി എംടിവി പിറന്നത്. 1987 ആയപ്പോൾ പ്രവർത്തനം…
Read MoreCategory: Movies
‘കുഞ്ഞെ ഞാനിവിടെയുണ്ട് ഒന്നും പേടിക്കേണ്ട ട്ടോ’; അതെനിക്ക് തരുന്ന ആത്മവിശ്വാസം ചില്ലറയല്ല; ഡോക്ടർ അങ്കിളിനെക്കുറിച്ച് വാചാലയായി മീനാക്ഷി അനൂപ്
തന്റെ ഡോകടർ അങ്കിളിനെക്കുറിച്ച് വാചാലയായി മീനാക്ഷി അനൂപ്. നടി മമത ബൈജുവിന്റെ പിതാവ് കൂടിയായ ബൈജുവിനെ കുറിച്ച് ഇതിനു മുൻപും മീനാക്ഷി കുറിച്ചിരുന്നു. താരം ഇപ്പോൾ ഡോക്ടറിനെക്കുറിച്ച് പങ്കുവച്ച പോസ്റ്റ് ആണിപ്പോൾ ശ്രദ്ധ നേടുന്നത്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… റിയൽ ഹീറോ… ഡോ. ബൈജു… അതെ തികച്ചും സാധാരണ സാഹചര്യങ്ങളിൽനിന്നു സ്വപ്രയത്നത്താൽ പഠിച്ച് മുന്നേറി ഒരു ഡോക്ടറായി ഒരു നാടിന്റെ അഭിമാനമായ്… കോട്ടയം ജില്ലയിലെ കിടങ്ങൂർ സൗത്തിലെ തന്റെ മെറിറ്റസ് ഹെൽത്ത് കെയറിൽ എപ്പോഴുമുണ്ടാവും. ഈ ഹോസ്പിറ്റലിൽ ഉള്ളവരും മറ്റു ഡോക്ടർമാരും ഒക്കെ എത്ര നല്ലവരാണ്. എത്ര ഇഷ്ടത്തോടെയാണവർ എല്ലാവരോടും സംസാരിക്കുന്നത്. ഈ ഡോക്ടർക്ക് എന്തു മാജിക്കാണാവോ ഇങ്ങനെയുള്ളവരെ തെരഞ്ഞെടുക്കാൻ. എപ്പോഴും ഒരു വലിയ ജനക്കൂട്ടം തന്നെയുണ്ടാവും ഡോക്ടറെ കാണാൻ. തികച്ചും സാധാരണക്കാർ. അവരെ ഒട്ടും ബുദ്ധിമുട്ടിക്കാത്ത ചികിത്സാച്ചെലവുകളും. ഒരു നാടിന്റെ മുഴുവൻ പ്രിയപ്പെട്ടവനായ ഞങ്ങളുടെ സ്വന്തം…
Read Moreഎമ്പുരാനിലെ ബാബ ബജ്റംഗി വീണ്ടും മലയാളത്തിൽ
ഒട്ടനവധി വില്ലൻ കഥാപാത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായി എമ്പുരാനിലെ ബാബ ബജ്റംഗിയായി പ്രേക്ഷകരുടെ ഹരമായി മാറിയ നടൻ അഭിമന്യൂ സിംഗ്, ഷഹ്മോന്‍ ബി. പറേലില്‍ സംവിധാനം ചെയ്യുന്ന വവ്വാല് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഓൺഡിമാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമായ വവ്വാലിൽ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. മനോജ് എം.ജെ. ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം- ജോൺസൺ പീറ്റർ, എഡിറ്റർ- ഫാസിൽ പി. ഷാമോൻ, പ്രൊഡക്ഷൻ ഡിസൈനർ- ജോസഫ് നെല്ലിക്കൽ, മേക്കപ്പ്- സന്തോഷ് വെൺപകൽ, വസ്ത്രാലങ്കാരം- ഭക്തൻ മങ്ങാട്, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, പരസ്യകല- കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ആഷിഖ് ദിൽജിത്ത്. താരനിർണയം പൂർത്തിയാകുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. പിആർഒ- എ.എസ്. ദിനേശ്.
Read Moreമോഹൻലാൽ എന്ന നടനപ്പുറം മോഹൻലാൽ എന്ന മനുഷ്യനെ എന്തുകൊണ്ട് ആൾക്കാർ സെലിബ്രേറ്റ് ചെയ്യുന്നില്ല: ധ്യാൻ ശ്രീനിവാസൻ
മോഹൻലാൽ എന്ന നടനപ്പുറം മോഹൻലാൽ എന്ന മനുഷ്യനെ എന്തുകൊണ്ട് ആൾക്കാർ സെലിബ്രേറ്റ് ചെയ്യുന്നില്ല. മോഹൻലാൽ എന്ന നടനെപ്പോലെയോ കലാകാരനെപ്പോലെയോ നമുക്ക് ഒരിക്കലും ആവാൻ കഴിയില്ലന്ന് ധ്യാൻ ശ്രീനിവാസൻ. പക്ഷേ, ഒന്നു ശ്രമിച്ചാൽ മോഹൻലാലിനെപ്പോലെ ഒരു മനുഷ്യനാകാൻ നമുക്കൊക്കെ പറ്റും. അത് എനിക്കുണ്ടായ ചിന്തയാണ്. ഒരു ഇന്റർവ്യൂവിൽ അച്ഛൻ അദ്ദേഹത്തക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞ് കുറ്റപ്പെടുത്തി, കുത്തുവാക്കുകൾ പറഞ്ഞു. അതിനെ എതിർത്ത് മറ്റൊരു അഭിമുഖത്തിൽ ഞാൻ സംസാരിക്കുകയും മറുപടി കൊടുക്കുകയും എല്ലാം ചെയ്തിരുന്നു. വാനോളം നമ്മൾ അദ്ദേഹത്തെ പുകഴ്ത്തിയിട്ടുണ്ട്. അതുപോലെ ഭൂമിയോളം താഴ്ത്തിയിട്ടുമുണ്ട്. പക്ഷേ, അദ്ദേഹം അന്ന് മുതൽ ഇന്നുവരേയും അതിനൊന്നും മറുപടി കൊടുക്കാൻ പോയില്ല. എല്ലാത്തിനേയും വളരെ ലൈറ്റായി എടുത്തു. നെഗറ്റിവിറ്റിയെ പോസിറ്റിവിറ്റിയാക്കി കണ്ട് മുന്നോട്ടു പോവുകയാണ്. മോഹൻലാൽ എന്ന മനുഷ്യൻ എങ്ങനെ ഇത്രത്തോളം നെഗറ്റിവിറ്റിയെ മാറ്റിവയ്ക്കുന്നുവെന്നു തോന്നാറുണ്ട്. എങ്ങനെ ക്ഷമിച്ചു കൊടുക്കുന്നുവെന്നു തോന്നാറുണ്ട്. ഹൃദയപൂർവത്തിന്റെ സെറ്റിൽ…
Read Moreലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകള്‍: പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത് ദീപിക പദുക്കോൺ
ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത് ബോളിവുഡ് നടി ദീപിക പദുക്കോൺ. സൗന്ദര്യം എന്നതിന് ചരിത്രത്തില്‍ പല നിര്‍വചനങ്ങളും ആളുകള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ അംഗീകാരം ലഭിച്ച ഒന്നാണ് സൗന്ദര്യം എന്നത് കാണുന്നയാളുടെ കണ്ണിലാണെന്നത്. ഒരു വ്യക്തിയുടെ കാഴ്ചപ്പാട്, ഗുണങ്ങള്‍, സ്വഭാവം എന്നതെല്ലാം സൗന്ദര്യത്തിലുള്പ്പെടുന്നു. അത്തരത്തില്‍ ലോകത്തിലെ ഏറ്റവും സുന്ദരികളായി തെരഞ്ഞെടുക്കപ്പെടവരുടെ ലിസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ബിസിനസ് ഔട്ട്റീച്ച് പുറത്ത് വിട്ട ഈ ലിസ്റ്റില്‍ രൂപത്തിനും ശാരീരിക സവിശേഷതകള്‍ക്കും അതീതമായി കഴിവ്, പ്രചോദനം, കാരുണ്യം എന്നിവയ്ക്ക് പ്രാധാന്യം നല്കുന്നു. അത്തരത്തില്‍ 2025 ലെ ലോക സുന്ദരി പട്ടികയില്‍ ഇടംപിടിച്ചയാളാണ് ബോളിവുഡ് നടി ദീപിക പദുക്കോണ്‍. ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനമാണ് ദീപികയ്ക്ക്. ദീപിക പദുക്കോണിന്റെ സൗന്ദര്യം അവരെ ഇന്ത്യന്‍ സൗന്ദര്യത്തിന്റെ യഥാര്‍ഥ പ്രതിനിധിയാക്കുന്നുവെന്നും സൗന്ദര്യത്തിനപ്പുറം മികച്ച ഒരു മോഡലും മാനസികാരോഗ്യ വക്താവുമാണ് ദീപികയെന്നും ഇവയെല്ലാം…
Read More“പാതിരാത്രി” ആ കൈകൾ നേരെ നീണ്ടുവന്നു; പരിപാടിക്കിടെ നവ്യയ്ക്കുനേരേ മോശം പെരുമാറ്റം
പുതിയ സിനിമ ‘പാതിരാത്രി’യുടെ പ്രമോഷന് തിരക്കുകളിലാണ് നവ്യ നായര്‍ ഇപ്പോള്‍. പുഴുവിനുശേഷം രത്തീന സംവിധാനം ചെയ്യുന്ന സിനിമയില്‍ സൗബിന് ഷാഹിര്‍, ആന്‍ അഗസ്റ്റിന് തുടങ്ങിയ നിരവധി താരങ്ങളും അണിനിരക്കുന്നു. പ്രൊമോഷന്റെ ഭാഗമായി നവ്യയും ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറ പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കോഴിക്കോട് മാളില്‍ വച്ച് നടന്ന പരിപാടിക്കിടെ നവ്യയോട് മോശമായി പെരുമാറാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. താരങ്ങളെ കാണാനായി വലിയ ജനത്തിരക്കുണ്ടായിരുന്നു. മാളില്‍നിന്നു താരങ്ങള്‍ മടങ്ങവെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ നവ്യയെ തൊടാനായി കൈ നീട്ടുകയായിരുന്നു. നവ്യയുടെ പിന്നിലായി നടന്നിരുന്ന സൗബിന് ഷാഹിര്‍ അപ്പോൾത്തന്നെ ഇടപെടുകയും തടയുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം. തനിക്കു നേരേയുണ്ടായ അപ്രതീക്ഷിത നീക്കത്തില്‍ നവ്യ തെല്ല് ഞെട്ടുന്നതും അതിക്രമം നടത്താന്‍ ശ്രമിച്ചയാളെ രൂക്ഷമായി നോക്കുന്നതും…
Read Moreഗിരീഷ് പുത്തൻച്ചേരിയിൽ നിന്നുണ്ടായ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് എം. ജയചന്ദ്രൻ
ഗിരീഷ് പുത്തഞ്ചേരിയെ ഞാൻ ഏട്ടന്റെ സ്ഥാനത്താണ് കാണുന്നത്. അദ്ദേഹത്തിന്റെയടുത്ത് എനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഗിരീഷേട്ടനുമായിട്ട് ഒരു നിമിഷം ഭയങ്കര സ്നേഹമായിരിക്കും, ഒരു നിമിഷം കെട്ടിപ്പിടിച്ചിരിക്കും, അടുത്ത നിമിഷം തള്ളി നീക്കി ഇറങ്ങിപ്പോടാ എന്ന് പറയും. അങ്ങനെയുള്ള ഒരു ബന്ധമാണ്. ഗിരീഷേട്ടനോട് ഞാൻ പറയും ഇതല്ല എനിക്ക് വേണ്ടതെന്ന്. ഞാൻ ചില ഡമ്മി ലിറക്സ് ഒക്കെ പാടിക്കൊടുക്കും. അപ്പോ നീയാരാ ഗിരീഷ് കുട്ടഞ്ചേരിയോ എന്നു ചോദിക്കും. എന്നിട്ടു പറയും, എന്നാ നീ എഴുതിക്കോ, പിന്നെ ഞാനെന്തിനാ എഴുതുന്നേ എന്നൊക്കെ പറഞ്ഞ് ഇറങ്ങിപ്പോകും. അല്ലെങ്കിൽ ഇറങ്ങിപ്പോടാ എന്ന് പറയും. കുറേ നേരം കഴിയുമ്പോൾ പറയും മുത്തേ, ഞാൻ നിന്റെ ചേട്ടനല്ലേടാ, ഇത് വച്ചോ എന്ന് പറഞ്ഞിട്ട് പാട്ട് എഴുതിത്തരും. അങ്ങനെ വാത്സല്യത്തിന്റെ, വളരെയധികം സ്നേഹത്തിന്റെ ഒരുപാട് ഏടുകളുണ്ട് എന്റെയും ഗിരീഷേട്ടന്റെയും പാട്ടുജീവിതത്തിൽ. -എം. ജയചന്ദ്രൻ
Read Moreആളുകൾ തിയറ്ററിലേക്കു വരാത്തതിന് ഒറ്റക്കാരണം; ബജറ്റ് കൂട്ടിയിട്ട് കാര്യമില്ലെന്ന് ടി.രാജേന്ദർ
എനിക്ക് ലോകയോടൊ, കാന്താരയോടോ അസൂയ ഒന്നും ഇല്ല, അയൽവീട്ടുകാർ സുഖമായി ജീവിക്കുന്നത് കാണുമ്പോൾ ഉള്ള ആനന്ദം മാത്രം. എന്നാൽ എന്റെ തമിഴ് സിനിമയ്ക്ക് ഇപ്പോൾ ഒട്ടും നല്ല അവസ്ഥയല്ല എന്നോർക്കുമ്പോൾ ആശങ്കയുണ്ട്. വലിയ പാൻ ഇന്ത്യൻ എന്നും ബ്രഹ്മാണ്ഡ നിർമാണമെന്നുമൊക്കെ പറഞ്ഞു ബിൽഡപ്പ് മാത്രമാണ് ഇപ്പോൾ തമിഴിലുള്ളത്. ഈ വർഷം 200 ലധികം ചിത്രങ്ങൾ റീലിസ് ചെയ്തിട്ട് ആകെ വിജയമായത് ടൂറിസ്റ്റ് ഫാമിലി, ഡ്രാഗൺ, തലൈവൻ തലൈവി, ഗുഡ് ബാഡ് അഗ്ളി പോലുള്ള വിരലിൽ എണ്ണാവുന്ന ചിത്രങ്ങളാണ്. ആളുകൾ തിയറ്ററിലേക്കു വരാൻ മടിക്കുന്നതു കൊണ്ടല്ല, നല്ല സിനിമകൾ വരാത്തതുകൊണ്ടുതന്നെയാണ് ഇത്ര വലിയൊരു ദുരിതം തമിഴ് സിനിമാവ്യവസായത്തിനുണ്ടായത്. സിനിമയ്ക്ക് നല്ല കഥ ഉണ്ടെങ്കിൽ തന്നെ ആളുകൾ എത്തും.അല്ലാതെ ബജറ്റ് കൂട്ടിയിട്ട് കാര്യമില്ല. ഈ വർഷം വിജയിച്ച സിനിമകൾ നോക്കിയാൽ എല്ലാം ചെറിയ ബജറ്റ് ചിത്രങ്ങളാണ്, പക്ഷെ അവയുടെ കഥ…
Read More‘ഒരിക്കലും ലാലേട്ടന്റെ ഓര്‍മകള്‍ നഷ്ടപ്പെടുത്താതെ അവസാനത്തെ ഫ്രെയിം വരെ സണ്ണി, സണ്ണി എന്ന് വിളിച്ച് ജീവിക്കുകയാണ്’: ഉർവശി
എനിക്ക് ലാലേട്ടന്റെ ‘സുഖമോ ദേവി’ വളരെയിഷ്ടമാണ്. കാരണം മോഹന്‍ലാലിനെപ്പോലെ പ്ലസന്റായി നില്ക്കുന്ന ഒരു നടന്, പടത്തിന്റെ പകുതിയില്‍ മരിച്ചിട്ടും അത് നിലനിര്‍ത്താന്‍ ആ സ്ക്രിപ്റ്റിനും വേണുനാഗവള്ളിക്കും കഴിഞ്ഞു എന്ന് ഉർവശി. വളരെ പെട്ടെന്ന് ഇടിവെട്ടു പോലെയാണ് ആ സീന്‍ പറയുന്നത്. ‘സണ്ണി മരിച്ചു പോയി കേട്ടോ’ എന്ന് പറഞ്ഞിട്ട് റോഡിലൊരു ആള്‍ക്കൂട്ടം അങ്ങ് പോകുകയാണ്. ഇത് കേട്ട് പ്രേക്ഷകര്‍ സ്തംഭിച്ചു പോകും. പക്ഷേ, ഒരിക്കലും ലാലേട്ടന്റെ ഓര്‍മകള്‍ നഷ്ടപ്പെടുത്താതെ അവസാനത്തെ ഫ്രെയിം വരെ സണ്ണി, സണ്ണി എന്ന് വിളിച്ച് ജീവിക്കുകയാണ്. എവിടെയൊക്കെയോ പല ഷോട്ടുകളിലും ലാലേട്ടന്റെ ഓര്‍മകള്‍ വരും. ലാലേട്ടന്റെ സിനിമകളില്‍ അതൊരു ബ്രില്ല്യന്റ് സിനിമയായിട്ടാ എനിക്കു തോന്നുന്നത എന്ന് ഉര്‍വശി പറഞ്ഞു.
Read Moreരാവണപ്രഭു റീ റീലിസ് ചെയ്ത പോലെ മോഹന്‍ലാല്‍ സിനിമ ഗുരു തിയറ്ററില്‍ വരുമെന്ന് മധുപാൽ
രാവണപ്രഭു റീ റീലിസ് ചെയ്ത പോലെ മോഹന്‍ലാല്‍ സിനിമ ഗുരു തിയറ്ററില്‍ വരും. ഇപ്പോഴും സിനിമ ടിവിയില്‍ വരുമ്പോള്‍ ഒരുപാട് പേര് ചോദിക്കുന്ന ചോദ്യമാണ് സിനിമ വീണ്ടും ഒന്ന് തിയറ്ററില്‍ ഇറക്കിക്കൂടെയെന്ന്. എനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം നല്കുന്ന കാര്യം ഈ സിനിമയുടെ കഥ ആലോചിക്കുമ്പോള്‍ മുതല്‍ സിനിമയുടെ ഭാഗമായി ഉണ്ടായിരുന്നു എന്നതാണ്. അന്ന് രാജീവേട്ടന് സിനിമ ചെയ്യുമ്പോള്‍, ആ കണ്ണുകാണാത്തവരുടെ സ്ഥലത്ത് അവര്‍ പാട്ടുകളിലൂടെ സംസാരിക്കുമ്പോള്‍ അവരുടെ ഇന്‍സ്ട്രുമെന്റ് ഉണ്ടാക്കിയിരുന്നു. ആ ഇന്‍സ്ട്രുമെന്റ് വച്ച് ഫോട്ടോഷൂട്ട് നടത്തിയാണ് ഇളയരാജ സാറിന് കൊടുത്തത്. അതില്‍ നിന്നാണ് ഇളയരാജ സാര്‍ മ്യൂസിക് ഉണ്ടാക്കിയത്. അതിന്റെ ഫോട്ടോഷൂട്ടില്‍ മുഴുവന്‍ ഞാന്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ ചെയ്തിട്ടുള്ള സിനിമകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗുരു. അതുമാത്രമല്ല മലയാളത്തില്‍ ഒരു സിനിമ ആദ്യമായി ഓസ്കറിന് പോയി എന്നതു ഭാഗ്യമാണ്. ന്യൂയോര്‍ക്കിലെ ഫിലിം സ്കൂളില്‍…
Read More