പത്തനാപുരം മേഖലയിൽ ചിക്കൻപോക്സ് പടരുന്നു; സ്കൂളുകൾക്ക് മൂന്നുദിവസം അവധി

പ​ത്ത​നാ​പു​രം :കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ചി​ക്ക​ന്‍​പോ​ക്സ് പ​ട​രു​ന്നു.​പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് രോ​ഗം പ​ട​രു​ന്ന​ത്.​വി​ദ്യാ​ര്‍​ത്ഥി​ക​ളി​ലു​ള്‍​പ്പെ​ടെ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​തോ​ടെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പും രം​ഗ​ത്ത്.​ഒ​രു സ്കൂ​ളി​ലെ ത​ന്നെ ഇ​രു​പ​ത്തി​യൊ​ന്നോ​ളം വി​ദ്യാ​ര്‍​ത്ഥി​ക​ളി​ല്‍ രോ​ഗം ക​ണ്ടെത്തി​യ​തോ​ടെ അ​ധ്യ​യ​ന​ത്തി​നും അ​വ​ധി ന​ല്‍​കി.

പി​റ​വ​ന്തൂ​ര്‍ മോ​ഡ​ല്‍ യു.​പി സ്ക്കൂ​ളി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ചി​ക്ക​ന്‍​പോ​ക്സ് ക​ണ്ടെ​ത്തി​യ​ത്.​ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ റി​പ്പോ​ര്‍​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ക്കൂ​ളി​ന് അ​വ​ധി ന​ല്‍​കി​യ​ത്. സ്ക്കൂ​ളി​ലെ 21 കു​ട്ടി​ക​ള്‍​ക്ക് ചി​ക്ക​ന്‍​പോ​ക്സ് പി​ടി​പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ടി​യ​ന്തി​ര​ന​ട​പ​ടി​യ്ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്‍​കൈ എ​ടു​ത്ത​ത്.​തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് സ്ക്കൂ​ളി​ന് അ​വ​ധി.​

കു​ട്ടി​ക​ളി​ല്‍ ചി​ക്ക​ന്‍​പോ​ക്സ് പ​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് പി​റ​വ​ന്തൂ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​സ​ന്ധ്യ സു​ധാ​ക​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്ക്കൂ​ളി​ന് അ​വ​ധി ന​ല്‍​കു​ക​യാ​യി​രു​ന്നു.രോ​ഗം അ​റി​യാ​തെ കു​ട്ടി​ക​ളി​ല്‍ ആ​രോ ക്ലാ​സി​ലെ​ത്തി​യ​താ​ണ് രോ​ഗാ​ണു​ക്ക​ള്‍ വ്യാ​പി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്നു.​

രോ​ഗം സ്ഥിരീക​രി​ച്ച കു​ട്ടി​ക​ള്‍ എ​ല്ലാം നീ​രി​ക്ഷ​ണ​ത്തി​ലാ​ണ്.​മ​റ്റ് കു​ട്ടി​ക​ള്‍​ക്കെ​ല്ലാം പ്ര​തി​രോ​ധ​മ​രു​ന്നു​ക​ളും ന​ല്‍​കി.​അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ക്ലാ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കും.​ഈ സ​മ​യ​ത്തി​നു​ള്ളി​ല്‍ സ്ക്കൂ​ള്‍ പൂ​ര്‍​ണ്ണ​മാ​യും ശു​ചീ​ക​രി​ക്കും.​ക്ലാ​സ് മു​റി​ക​ള്‍ ക​ഴു​കി വൃ​ത്തി​യാ​ക്കി.​ഇ​ന്ന് ഫോ​ഗിം​ഗും,കു​ടി​വെ​ള്ള സ്രോ​ത​സുക​ള്‍ ശു​ചീ​ക​ര​ണ​വും ക്ലോ​റി​നേ​ഷ​നും ന​ട​ത്തും.​കു​ട്ടി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും അ​ട​ക്കം ബോ​ധ​വ​ല്‍​ക്ക​ര​ണ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

Related posts