കോഴിക്കോട്: “മ്യാൻമറിനെതിരായ മത്സരത്തിൽ സമ്മർദത്തിലാക്കാൻ അവരുടെ കാണികൾ പരമാവധി ശ്രമിച്ചു. പക്ഷേ, ഞങ്ങൾ തളർന്നില്ല. ടീമെന്ന നിലയിൽ കരുത്തോടെ നിന്നതാണ് വിജയരഹസ്യം. വിശേഷിച്ചും, മ്യാൻമറിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ’’- അണ്ടർ-20 വനിതാ ഏഷ്യൻ കപ്പ് ഫുട്ബോളിനു യോഗ്യത നേടിയ ഇന്ത്യൻ അണ്ടർ-20 ടീം ക്യാപ്റ്റൻ ശുഭാംഗി സിംഗിന് ആവേശവും സന്തോഷവും അടക്കാനാകുന്നില്ല. “ഇന്ത്യതന്നെയായിരുന്നു മെച്ചപ്പെട്ട ടീം. പക്ഷേ അവർ നന്നായി പൊരുതി. ജയം അനിവാര്യമായിരുന്നു. മനസും ശരീരവും കൊടുത്തു ഞങ്ങൾ കളിച്ചു. അതിന്റെ ഫലം കിട്ടി’’- കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് വിദ്യാർഥിനിയായ ശുഭാംഗി ക്യാപ്റ്റന്റെ പക്വതയോടെ വിലയിരുത്തുന്നു. നിർണായക മത്സരത്തിൽ മ്യാൻമറിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ഇന്ത്യ തായ്ലൻഡിൽ അടുത്തവർഷം ഏപ്രിലിൽ നടക്കുന്ന അണ്ടർ-20 ഏഷ്യൻ കപ്പ് വനിതാ ഫുട്ബോളിന് യോഗ്യത നേടിയത്. 20 വർഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത…
Read MoreCategory: Sports
അഡാർ പ്രോട്ടീസ്
ഡാർവിൻ (ഓസ്ട്രേലിയ): തകർപ്പൻ അടിയും തകർപ്പൻ ബൗളിംഗും, ഓസ്ട്രേലിയയെ ചാന്പലാക്കി രണ്ടാം ട്വന്റി-20 ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 53 റണ്‍സ് ജയം. 218 എന്ന കൂറ്റൻ സ്കോർ അടിച്ചെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മറുപടി നൽകാൻ ഓസീസ് ബാറ്റർമാർക്ക് സാധിച്ചില്ല. 165 റണ്‍സിൽ അവരുടെ ഇന്നിംഗ്സ് അവസാനിച്ചു. ഡെവാൾഡ് ബ്രെവിസിന്റെ (56 പന്തിൽ 125 നോട്ടൗട്ട്) സെഞ്ചുറി മികവിലാണ് പ്രോട്ടീസ് 200 കടന്നത്. വിജയശിൽപിയും ബ്രെവിസാണ്. ജയത്തോടെ മൂന്നു മത്സര പരന്പര 1-1 ഒപ്പത്തിനൊപ്പമെത്തി. സ്കോർ: ദക്ഷിണാഫ്രിക്ക: 20 ഓവറിൽ 218/7. ഓസ്ട്രേലിയ: 17.4 ഓവറിൽ 165.ദക്ഷിണാഫ്രിക്ക വന്പൻ ജയം കുറിച്ചെങ്കിലും ബാറ്റിംഗിൽ ഡിവാൾഡ് ബ്രെവിസിനെ കൂടാതെ മറ്റാർക്കും കരുത്തുറ്റ പോരാട്ടം കാഴ്ചവയ്ക്കാനായില്ല. ഒരു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ വേഗമേറിയ ട്വന്റി-20 സെഞ്ചുറിയിൽ രണ്ടാം സ്ഥാനത്ത് എത്താനും ബ്രെവിസിന് സാധിച്ചു. പ്രോട്ടീസ് താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ, ട്വന്റി-20ൽ സെഞ്ചുറി നേടുന്ന…
Read Moreഇവര്‍ വിവാഹിതരാകുന്നു… ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും മോതിരം മാറി
ജിദ്ദ: ഒമ്പതു വര്‍ഷത്തെ ബന്ധത്തിനുശേഷം പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അദ്ദേഹത്തിന്റെ പ്രണയിനി അര്‍ജന്റീനയില്‍ ജനിച്ച സ്പാനിഷ് മോഡല്‍ ജോര്‍ജിന റോഡ്രിഗസും തമ്മില്‍ മോതിരമാറ്റം നടന്നു. സോഷ്യല്‍ മീഡിയയിലൂടെ ജോര്‍ജിനയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. മോതിരമണിഞ്ഞ കൈയുടെ ചിത്രം പങ്കുവച്ചായിരുന്നു ജോര്‍ജിന ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ചത്. 40കാരനായ ക്രിസ്റ്റ്യാനോ നിലവില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയിലാണ്. അര്‍ജന്റൈന്‍ തലസ്ഥാനമായ ബുവാനോസ് ആരീസിലാണ് ജോര്‍ജിനയുടെ ജനനം. ഗുച്ചി ഷോപ്പിലെ പരിചയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ ആയിരിക്കുമ്പോഴാണ് ജോര്‍ജിനയെ കണ്ടത്. 2016ല്‍ മാഡ്രിഡിലെ ഗുച്ചി സ്റ്റോറില്വച്ചായിരുന്നു ഇരുവരുടെയും ആദ്യകാഴ്ച. ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ഗുച്ചിയിലെ സെയില്‍സ് അസിസ്റ്റന്റായിരുന്നു അക്കാലത്ത് ജോര്‍ജിന. 2022ല്‍ നെറ്റ്ഫ്ളിക്സ് ഐ ആം ജോര്‍ജിന എന്ന സീരീസ് പുറത്തിറക്കിയിരുന്നു. 2017ല്‍ ഇരുവര്‍ക്കും ആദ്യകുഞ്ഞുണ്ടായി. 2022 ഏപ്രിലില്‍…
Read Moreസിന്‍സിനാറ്റി ഓപ്പണ്‍ 2025: സബലെങ്കയും സിന്നറും മൂന്നാം റൗണ്ടില്‍
മാസോണ്‍: സിൻസിനാറ്റി ഓപ്പണ്‍ 2025 വനിത ടെന്നീസ് മൂന്നാം റൗണ്ടിൽ കടന്ന് വനിത സിംഗിൾസ് ലോക ഒന്നാംനന്പർ താരം അരിന സബലെങ്കയും ഇറ്റലിയുടെ പുരുഷ സിംഗിൾസ് ലോക ഒന്നാം നന്പർ താരം യാന്നിക് സിന്നറും. ചെക്ക് മാർക്കറ്റ വോൻഡ്രൗസോവയ്ക്കെതിരായ മത്സരത്തിൽ അരിന സബലെങ്ക 12 ബ്രേക്ക് പോയിന്റ് നേട്ടത്തോടെ 7-5, 6-1 ന് ജയം നേടി മൂന്നാം റൗണ്ടിൽ കടന്നു. പുരുഷ വിഭാഗത്തിൽ നിലവിലെ ചാന്പ്യൻ യാന്നിക് സിന്നർ കൊളംബിയൻ യോഗ്യതാ റൗണ്ടർ ഡാനിയേൽ ഗാലനെ 6-1, 6-1ന് പരാജയപ്പെടുത്തി. വിംബിൾഡണ്‍ കിരീടനേട്ടത്തിനുശേഷം ഇടവേള എടുത്ത സിന്നർ മികച്ച ഫോമിലായിരുന്നു. 59 മിനിറ്റിനുള്ളിൽ എതിരാളി ഗാലനെ വീഴ്ത്തി. കനേഡിയൻ താരം ഗബ്രിയേൽ ഡിയാല്ലോയുമായാണ് അടുത്ത മത്സരം. പുതിയ പരിശീലകൻ ഫ്രാൻസിസ്കോ റോയിഗിന് കീഴിൽ ആദ്യമത്സരത്തിൽ സെർബിയയുടെ ഓൾഗ ഡാനിലോവിച്ചിനെ 6-3, 6-2 എന്ന സ്കോറിന് റഡുകാനു അനായാസം…
Read Moreഓസീസിന് ജയം
ഡാർവിൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ ഓസ്ട്രേലിയയ്ക്ക് 17 റണ്‍സ് ജയം. 179 റണ്‍സ് വിജലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 161 റണ്‍സെടുക്കാനാണ് സാധിച്ചത്. തകർച്ചയിലേക്ക് നീങ്ങിയ ഓസീസിനെ ടിം ഡേവിഡിന്റെ (52 പന്തിൽ 83) ഒറ്റയാൾ പോരാട്ടമാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. മൂന്നു മത്സരങ്ങളുടെ പരന്പരയിൽ ഓസീസ് മുന്നിലെത്തി.
Read Moreവിട… കുനിഷിഗെ കമാമോട്ടോ അന്തരിച്ചു
ജപ്പാൻ: ജപ്പാൻ ദേശീയ ഫുട്ബോൾ ടീമിലെ റിക്കാർഡ് ഗോൾ വേട്ടക്കാരനായ കുനിഷിഗെ കമാമോട്ടോ (81) അന്തരിച്ചു. കുനിഷിഗെ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ച് ഇന്നലെ പുലർച്ചെ ഒസാക്ക ജില്ലയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യമെന്ന് ജാപ്പനീസ് ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. 1968 ഒളിന്പിക്സിൽ ജപ്പാന് വെങ്കല മെഡൽ നേടാൻ കമാമോട്ടോയുടെ പ്രകടനം നിർണായകമായി. ഒളിന്പിക്സിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവുമായി (ഏഴ് ഗോളുകൾ). പുരുഷ ഫുട്ബോളിൽ രാജ്യത്തിന്റെ ഏറ്റവും മികച്ച ഗോൾ സ്കോററുമായി. ഫോർവേഡ് താരമായ കുനിഷിഗെ സമുറായ് ബ്ലൂവിനായി 13 വർഷം കളിച്ചു. പിന്നീട് സെറെസോ ഒസാക്ക എന്നറിയപ്പെടുന്ന യാൻമാർ ഡീസലിൽ ക്ലബ് കരിയർ ചെലവഴിച്ചു. ദേശീയ ടീമിനായി 76 മത്സരങ്ങളിൽ നിന്ന് 75 ഗോളുകൾ നേടി. മാറ്റ്സുഷിത ഇലക്ട്രിക്, ഗാംബ ഒസാക്ക എന്നീ ടീമുകളെ പരിശീലിപ്പിക്കുകയും 1998 മുതൽ എട്ടുവർഷം ജപ്പാൻ ഫുട്ബോൾ…
Read Moreഎഎഫ്സി വനിതാ ഏഷ്യന്‍ കപ്പ്: മാറ്റുരയ്ക്കാന്‍ ഇന്ത്യയും; യോഗ്യത നേട്ടം രണ്ടു പതിറ്റാണ്ടിനു ശേഷം
യാങ്കോണ്‍: ഇന്ത്യൻ അണ്ടർ20 വനിതാ ദേശീയ ഫുട്ബോൾ ടീം എഎഫ്സി അണ്ടർ20 വനിതാ ഏഷ്യൻ കപ്പിന് യോഗ്യത നേടി. ഇന്നലെ യാങ്കോണിലെ തുവുന്ന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ മ്യാൻമറിനെ 1-0ന് പരാജയപ്പെടുത്തിയാണ് 20 വർഷത്തിനിടെ ആദ്യമായി ഇന്ത്യൻ വനിതകൾ ഏഷ്യൻ കപ്പ് യോഗ്യതാ നേട്ടം കൈവരിച്ചത്. ഗ്രൂപ്പ് ഡി പോരാട്ടത്തിൽ മ്യാൻമറിനെ മറികടന്നതോടെ ഏഴ് പോയിന്റുമായി ഇന്ത്യൻ വനിതകൾ ഗ്രൂപ്പിൽ ഒന്നാമതെത്തി. അടുത്ത വർഷം തായ്ലൻഡിലാണ് മത്സരം. 27-ാം മിനിറ്റിൽ ഇന്ത്യയുടെ പൂജ മ്യാൻമർ ഗോൾ കീപ്പറെ നിസഹായയാക്കി സ്കോർ ചെയത് ഇന്ത്യയുടെ നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിടുകയായിരുന്നു. ഹോം സപ്പോർട്ട്:ആദ്യ പകുതിയിൽ 1-0ന് ലീഡ് നേടിയ ഇന്ത്യക്കുമേൽ ശക്തമായ ആക്രമണം രണ്ടാം പകുതിയിൽ മ്യാൻമർ നടത്തി. ഹോം ഗ്രൗണ്ടിൽ ആരാധക സപ്പോർട്ടിൽ നിന്ന് ഊർജംകൊണ്ട് മ്യാൻമർ അറ്റാക്കിംഗ് മത്സരം പുറത്തെടുത്തതോടെ തുടർച്ചയായി ഇന്ത്യൻ ഗോൾ പോസ്റ്റ്…
Read Moreഐഎസ്എൽ 2025-26 സീസൺ: സുപ്രീംകോടതി തീരുമാനിക്കട്ടെ…
ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നാം ഡിവിഷന് ഫുട്ബോളായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) പ്രതിസന്ധി അനിശ്ചിതമായി തുടരുന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ക്ലബ്ബുകള്‍. റിലൈന്‍സിന്റെ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡാണ് (എഫ്എസ്ഡിഎല്‍) നിലവില്‍ ഐഎസ്എല്ലിന്റെ നടത്തിപ്പുകാര്‍. ഓള് ഇന്ത്യ ഫുട്ബോള്‍ അസോസിയേഷനുമായുള്ള (എഐഎഫ്എഫ്) മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കാത്തതാണ് 2025-26 സീസണ് ഐഎസ്എല്‍ എന്നു തുടങ്ങുമെന്നറിയാതെ ക്ലബ്ബുകള്‍ ഇരുട്ടിലാകാന്‍ കാരണം. അതുകൊണ്ടുതന്നെ ബംഗളൂരു എഫ്സി, ചെന്നൈയിന് എഫ്സി, ഒഡീഷ എഫ്സി തുടങ്ങിയ ക്ലബ്ബുകള്‍ കളിക്കാരുടെ സാലറി റദ്ദാക്കി. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടക്കമുള്ള മറ്റു ക്ലബ്ബുകള്‍ പ്രീസീസണ് തയാറെടുപ്പുകള്‍ വേണ്ടെന്നും വച്ചു. ഇതിനിടെ ഏഴിന് എഐഎഫ്എഫ്, ഐഎസ്എല്‍ ക്ലബ് പ്രതിനിധികളുടെ യോഗം വിളിക്കുകയും സൂപ്പര്‍ കപ്പ് നടത്താന്‍ ഉദ്ദേശിക്കുന്നതായി അറിയിക്കുകയും ചെയ്തു. ഐഎസ്എല്‍ സ്ലോട്ടില്‍, സെപ്റ്റംബര്‍-ഡിസംബറില്‍ സൂപ്പര്‍ കപ്പ് നടത്താമെന്നാണ് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ…
Read Moreമെസി രാഷ്ട്രീയം! മെസിയുടെ സന്ദര്‍ശനത്തില്‍ കരാര്‍ ലംഘിച്ചത് കേരള സര്‍ക്കാരെന്ന് അര്‍ജന്റൈൻ അസോസിയേഷന്
ബുവാനോസ് ആരീസ്: കളിക്കളം വിട്ട് രാഷ്ട്രീയ യുദ്ധമായ ലയണല്‍ മെസിയുടെ കേരള സന്ദര്‍ശന വിവാദത്തില്‍, കേരള സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് (എഎഫ്എ) പ്രതിനിധി രംഗത്ത്. അര്‍ജന്റൈൻ ഫുട്ബോള്‍ ടീമിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കരാര്‍ ലംഘിച്ചത് കേരള സര്‍ക്കാരാണെന്ന വെളിപ്പെടുത്തലുമായി എഎഫ്എ കൊമേഷല് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്സ് രംഗത്തെത്തി. 2022 ഫിഫ ഖത്തല്‍ ലോകകപ്പ് ജേതാക്കളായ അര്‍ജന്റൈന്‍ ദേശീയ ഫുട്ബോള്‍ ടീമിനെ കേരളത്തിലേക്കു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേരള കായികമന്ത്രി വി. അബ്ദുറഹ്മാന് കൂടിക്കാഴ്ച നടത്തിയത് പീറ്റേഴ്സനുമായാണ്. ഒക്ടോബറില്‍ കേരളം സന്ദര്‍ശിക്കാന്‍ അര്‍ജന്റൈന്‍ അസോസിയേഷന് അനുമതി നല്‍കിയെന്ന തരത്തിലുള്ള വിവരങ്ങള്‍ പീറ്റേഴ്സന് തള്ളി. ഇതുമായി ബന്ധപ്പെട്ട കരാര്‍ പാലിക്കുന്നതില്‍ കേരള സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നാണ് പീറ്റേഴ്സന്റെ ആരോപണം. അതേസമയം, കരാര്‍ ലംഘനം ഏതു തരത്തിലുള്ളതെന്നു വിശദമാക്കാന്‍ പീറ്റേഴ്സന് തയാറായില്ല. ഈ വര്‍ഷം ഒക്ടോബറില്‍…
Read Moreഓസീസ് ടീമില്‍ 2 ഇന്ത്യക്കാര്‍
സിഡ്നി: ഇന്ത്യ അണ്ടര്‍ 19 പുരുഷ ടീമിനെതിരായ ഹോം പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ അണ്ടര്‍ 19 സംഘത്തില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍.വിക്ടോറിയയില്നിന്നുള്ള ബാറ്റര്‍ ആര്യന് ശര്‍മയും ന്യൂ സൗത്ത് വെല്സില്നിന്നുള്ള ഓള്‍റൗണ്ടര്‍ യാഷ് ദേശ്മുഖുമാണ് ഇന്ത്യക്കെതിരായ പരമ്പരയ്ക്കുള്ള ഓസീസ് അണ്ടര്‍ 19 ടീമിലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍. 2007-11 കാലഘട്ടത്തില്‍ ഓസ്ട്രേലിയയുടെ സീനിയര്‍ ടീം കോച്ചായിരുന്ന ടിം നീല്‍സണ്‍ ആണ് ടീമിന്റെ കോച്ച്.
Read More