പാലാ: ബ്രിട്ടനിലെ സ്റ്റോര്പോര്ട്ട് ഓണ്‍ സെവേണ്‍ ക്രിക്കറ്റ് ക്ലബ് അവരുടെ വാര്‍ഷിക ഇന്ത്യാ ടൂറിന്റെ ഭാഗമായി പാലാ സെന്റ് തോമസ് കോളജിലെത്തുകയും കോളജിലെ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെട്ട ടീമുമായി സൗഹൃദമത്സരം നടത്തുകയും ചെയ്തു. സെന്റ് തോമസ് കോളജിലെ അധ്യാപകരും അനധ്യാപകരും ഉള്‍പ്പെട്ട ടീം 23 റണ്‍സിന് വിജയം സ്വന്തമാക്കി. കായിക പ്രോത്സാഹനം, യുവതാരങ്ങളുമായുള്ള സംവാദങ്ങള്‍, സൗഹൃദ മത്സരങ്ങള്‍, സാംസ്കാരിക ഇടപെടലുകള്‍ എന്നിവ ലക്ഷ്യമാക്കി സ്റ്റോര്പോര്ട്ട് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ചതാണ് ഈ യാത്ര. സ്റ്റോര്പോര്ട്ട് ക്രിക്കറ്റ് ക്ലബ് ഇംഗ്ലണ്ടില്‍ 1884 മുതല്‍ വിവിധ ലീഗുകളില്‍ കളിച്ചു വരുന്നതാണ്. സന്ദര്‍ശക സംഘാംഗങ്ങള്‍ കോളജിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കായികസൗകര്യങ്ങളും പരിശീലന സംവിധാനങ്ങളും സന്ദര്‍ശിക്കുകയും ഏറെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും അടുത്ത വര്‍ഷവും സെന്റ് തോമസ് കോളജ് സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. മത്സരത്തില്‍ പങ്കെടുത്ത ഇരു ടീമുകളിലെയും കളിക്കാരെ കോളജ് പ്രിന്‍സിപ്പല്‍ ഡോ.…
Read MoreCategory: Sports
കളരിച്ചുവടില്‍ ഉണ്ണിയാര്‍ച്ചയായി ഗോപിക
തിരുവനന്തപുരം: ഒറ്റയും കൂട്ടവുമായുള്ള ചുവടുകള്‍ കാട്ടി കളരിപ്പയറ്റിലെ ഉണ്ണിയാര്ച്ചായിയ ഗോപിക. സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ കളരിപ്പയറ്റ് മത്സരത്തിലെ സീനിയര്‍ പെണ്‍കുട്ടികളുടെ ചുവടില്‍ തലസ്ഥാന ജില്ലയിലെ കരമന ഗവണ്മെന്റ് ഗോള്‍സ് സ്കൂളിലെ ഗോപിക എസ്. മോഹന്‍ സ്വര്‍ണം നേടി. കഴിഞ്ഞ എട്ടു വര്‍ഷമായി കളരിയഭ്യസിക്കുന്ന ഗോപിക നാഷണല്‍ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് തവണ ചുവടിനു പുറമേ ഉറുമി, വാള് വിഭാഗങ്ങളിലും സ്വര്‍ണം നേടിയിട്ടുണ്ട്. എഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ നേമം അഗസ്ത്യം കളരിയിലെ ഡോ. എസ്. മഹേഷ് ഗുരുക്കളാണ് ഗോപികയിലെ കളരിവൈഭവം കണ്ടെത്തിയത്. തുടര്‍ച്ചയായ പരിശീലനത്തിലൂടെ ഗോപിക മികച്ച കളരി അഭ്യാസിയായി മാറി. കഴിഞ്ഞ വര്‍ഷം തലശേരിയില്‍ നടന്ന പൊന്ന്യം തങ്കം കളരി പ്രദര്‍ശനത്തിലെ അഭ്യാസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കേരള ഫോക്ലോര് അക്കാദമിയുടെ ഉണ്ണിയാര്‍ച്ച പുരസ്കാരവും ഗോപികയ്ക്കു ലഭിച്ചിട്ടുണ്ട്. നേമം പ്രാവച്ചമ്പലം മീനൂട്ടി ഭവനില്‍ മോഹനകുമാറിന്റെയും…
Read Moreഓളപ്പരപ്പിൽ ആതിഥേയർ
തിരുവനന്തപുരം: ആദ്യദിനം തുടങ്ങിയ ഏകപക്ഷീയമായ കുതിപ്പില്‍ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ നീന്തലില്‍ തിരുവനന്തപുരം ചാമ്പ്യൻ. മെഡല്‍ വേട്ടയില്‍ എതിരാളികളെ വളരെ പിന്നിലാക്കിയാണ് തിരുവനന്തപുരം ഏകപക്ഷീയമായി ചാമ്പ്യന്‍പട്ടത്തിലേക്ക് കുതിച്ചത്. 73 സ്വര്‍ണവും 63 വെള്ളിയും 46 വെങ്കലവുമായി 649 പോയിന്റോടെയാണ് തിരുവനന്തപുരത്തിന്റെ കിരീട നേട്ടം. വാട്ടര്‍പോളോയിലും തിരുവനന്തപുരമാണ് ചാമ്പ്യന്മാര്. 16 സ്വര്‍ണവും 10 വെള്ളിയും 17 വെങ്കലവുമായി 149 പോയിന്റോടെ തൃശൂര്‍ രണ്ടാമതും എട്ടു സ്വര്‍ണവും 18 വെള്ളിയും 16 വെങ്കലവുമായി 133 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തുമെത്തി. വ്യക്തിഗത സ്കൂളുകളില്‍ തിരുവനന്തപുരം തുണ്ടത്തില്‍ എംവിഎച്ച്എസും 118 പോയിന്റുമായി ഒന്നാമതും 64 പോയിന്റോടെ പിരപ്പന്‍കോട് സര്‍ക്കാര്‍ വിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 58 പോയിന്റുമായി കന്യാകുളങ്ങര ഗവണ്മെന്റ് ഗേള്‍സ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമെത്തി. മീറ്റില്‍ ഇന്നലെ ആറ് റിക്കാര്‍ഡ് ഉള്‍പ്പെടെ 16 റിക്കാര്‍ഡുകള്‍ പിറന്നു.`
Read Moreരോ-കോ തിളക്കം
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ടീം ഇന്ത്യക്ക് ജയം. പരന്പര നേരത്തെ നഷ്ടപ്പെട്ട ഇന്ത്യ, മൂന്നാം ഏകദിനത്തിൽ ഒന്‍പത് വിക്കറ്റിന്റെ തിളക്കമാര്‍ന്ന ആശ്വാസ ജയം നേടി ടീം ഇന്ത്യ. രോഹിത് ശര്‍മ (121 നോട്ടൗട്ട്) – വിരാട് കോഹ്ലി (74 നോട്ടൗട്ട്) സഖ്യത്തിന്റെ അഭേദ്യമായ 168 റണ്‍സ് കൂട്ടുകെട്ടിന്റെ മികവിലാണ് ഇന്ത്യൻ ജയം. രോഹിത് 50-ാം സെഞ്ചുറി കുറിച്ചപ്പോള്‍ കോഹ്ലി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമനായി. സെഞ്ചുറി നേടുകയും രണ്ടു ക്യാച്ച് സ്വന്തമാക്കുകയും ചെയ്ത രോഹിതാണ് കളിയിലെ താരം. നാല് വിക്കറ്റുമായി ഹര്‍ഷിത് റാണയും തിളങ്ങി. സ്കോര്‍: ഓസ്ട്രേലിയ 46.4 ഓവറില്‍ 236. ഇന്ത്യ 38.3 ഓവറില്‍ 237/1. രോഹിത്താണ് പരന്പരയുടെ താരം. രോഹിത് @ 50രാജ്യാന്തര ക്രിക്കറ്റിൽ രോഹിത് ശർമ 50 സെഞ്ചുറി (ഏകദിനം 33, ടെസ്റ്റ് 12, ട്വന്റി-20 അഞ്ച്) തികച്ചു. ഇന്ത്യക്കായി സെഞ്ചുറി നേടുന്ന…
Read Moreആരാധകര്‍ക്ക് നിരാശ; മെസി കേരളത്തിലേക്കില്ല
കൊച്ചി: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ കളിക്കുന്നത് കാണാന്‍ കാത്തിരുന്നവര്‍ക്ക് നിരാശ. മെസിയും കൂട്ടരും നവംബറില്‍ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോണ്സര്. അംഗോളയില്‍ മാത്രം കളിക്കുമെന്ന അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. നവംബര്‍ വിന്‍ഡോയില്‍ അര്‍ജന്റീന ഒരേയൊരു മത്സരം മാത്രമേ കളിക്കൂ എന്നും അംഗോളയിലെ മത്സരത്തിനുശേഷം ടീം അര്‍ജന്റീനയില്‍ തിരിച്ചെത്തുമെന്നും അസോസിയേഷന് അറിയിച്ചു. കേരളം മത്സരത്തിന് സജ്ജം അല്ലെന്ന് എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച് അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിശ്ചിത സമയത്ത് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നവംബര്‍ 17 ന് അര്‍ജന്റീനയും ഓസ്ട്രേലിയയും തമ്മിലുള്ള സൗഹൃദ മത്സരം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുമെന്നായിരുന്നു പ്രഖ്യാപനമുണ്ടായിരുന്നത്. ഇതിന്റെ ഭാഗമായി കൊച്ചി സ്റ്റേഡിയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. അര്‍ജന്റീന ടീമിന്റെ പ്രതിനിധി കൊച്ചി സ്റ്റേഡിയം പരിശോധിക്കുകയും സംതൃപ്തി അറിയിച്ച് മടങ്ങുകയും ചെയ്തതാണ്. വലിയ പ്രതീക്ഷയോടെ…
Read Moreഇന്ത്യയുടെ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകള്‍ ഇന്നു നിര്‍ണായക മത്സരത്തിനിറങ്ങുന്നു
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് പോരാട്ടത്തിനായി ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ഇന്നു കളത്തില്‍. അഡ്ലെയ്ഡിലെ ഓവല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഇന്നു രാവിലെ ഒമ്പത് മുതലാണ് മത്സരം. മഴയില്‍ മുങ്ങിയ ആദ്യ ഏകദിനത്തില്‍ ഏഴ് വിക്കറ്റിനു പരാജയപ്പെട്ട ഇന്ത്യക്ക്, ഇന്നു ജയിച്ചാല്‍ മാത്രമേ പരമ്പര സജീവമാക്കി നിര്‍ത്താന്‍ സാധിക്കൂ. 26 ഓവറാക്കി ചുരുക്കിയ പെര്‍ത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് എടുക്കാന്‍ സാധിച്ചത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ്. 21.1 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് ജയത്തിലെത്തുകയും ചെയ്തു. ഇന്നു ജയിച്ചില്ലെങ്കില്‍ മൂന്നു മത്സര ഏകദിന പരമ്പര ഇന്ത്യക്കു നഷ്ടപ്പെടും. രോ-കോ ഏഴു മാസത്തെ ഇടവേളയ്ക്കുശേഷം ദേശീയ ജഴ്സിയിലേക്കു തിരിച്ചെത്തിയ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി. ഇന്നു രണ്ടാം ഏകദിനത്തില്‍ രോ-കോ…
Read Moreസ്വർണമത്സ്യങ്ങൾ… നീന്തല്‍ക്കുളത്തില്‍ ആതിഥേയരുടെ സര്‍വാധിപത്യം
തിരുവനന്തപുരം: എതിരാളികളെ കാഴ്ചക്കാരാക്കുന്ന പ്രകടനവുമായി സ്കൂള്‍ ഗെയിംസില്‍ നീന്തല്‍ക്കുളത്തില്‍ ആതിഥേയരുടെ സര്‍വാധിപത്യം. പിരപ്പന്‍കോട് ദേശീയ നീന്തല്‍ക്കുളത്തില്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന ചൊല്ലിനു സമാനമായ പ്രകടനമാണ് തിരുവനന്തപുരത്തിന്റെ താരങ്ങള്‍ കാഴ്ച്ചവച്ചത്. ആദ്യദിനത്തെ 24 മത്സര ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 17 സ്വര്‍ണവും 16 വെള്ളിയും 10 വെങ്കലവുമുള്‍പ്പെടെ 143 പോയിന്റുമായി തിരുവനന്തപുരം പോയിന്റുപട്ടികയില്‍ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് നാലു സ്വര്‍ണവും മൂന്നു വെള്ളിയും ആറു വെങ്കലവും ഉള്‍പ്പെടെ 35 പോയിന്റ്. രണ്ടു സ്വര്‍ണവും നാലു വെള്ളിയും രണ്ടു വെങ്കലവുമായി 24 പോയിന്റോടെ എറണാകുളമാണ് മൂന്നാം സ്ഥാനത്ത്. റിക്കാർഡ് അജീത്ത് നീന്തല്‍ക്കുളത്തില്‍ ഇന്നലെ പിറന്ന ഏക റിക്കാര്‍ഡ് തൃശൂര്‍ സായിയുടെ അജീത്ത് യാദവ് സ്വന്തമാക്കി. സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ 27.99 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അജീത്ത് റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. വ്യക്തിഗത സ്കൂള്‍…
Read Moreപക വീട്ടാൻ നാവാമുകുന്ദ
തിരുവനന്തപുരം: കഠിനപരിശീലനത്തിനുശേഷം മെഡല്‍ സ്വന്തമാക്കി 2024ലെ കൊച്ചി മീറ്റില്‍ ചാമ്പ്യന്‍ സ്കൂള്‍ പട്ടികയില്‍ ഇടം നേടിയ തിരുനാവായ നാവാമുകുന്ദ സ്കൂള്‍; മത്സരം അവസാനിക്കുന്നതുവരെ ചാമ്പ്യന്‍ സ്കൂള്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. എന്നാല്‍, ചാമ്പ്യന്‍ സ്കൂളിനുള്ള ട്രോഫിവിതരണം ചെയ്യുന്നതിനായി അനൗണ്‍സ്മെന്റ് ചെയ്തപ്പോള്‍ രണ്ടാം സ്ഥാനത്തേയ്ക്ക് വിളിച്ചത് തിരുവനന്തപുരം ജിവി രാജാ സ്പോര്‍ട്സ് സ്കൂളിനെ. സ്കൂള്‍ കായികമേള മാനദണ്ഡ പ്രകാരം സ്പോര്‍ട് സ്കൂളും ജനറല്‍ സ്കൂളും വെവ്വേറെ എന്ന ക്രമത്തിലായിരുന്നു ചാമ്പ്യന്‍ സ്കൂളിനെ പ്രഖ്യാപിച്ചിരുന്നത്. അതില്‍ നിന്നും വ്യത്യസ്തമായി ചാമ്പ്യന്‍ സ്കൂളിലെ പ്രഖ്യാപിച്ചതോടെ നാവാ മുകുന്ദ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കോതമംഗലം മാര്‍ ബേസില്‍ നാലാമതായി. ഇതോടെ നാവാമുകുന്ദ ട്രോഫി വാങ്ങാതെ പ്രതിഷേധിച്ചു. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് മര്‍ദിച്ചതായി അന്നു കായികതാരങ്ങളും അധ്യാപകരും പറഞ്ഞിരുന്നു. ദിവസങ്ങളോളം കഷ്ടപ്പെട്ട് മെഡല്‍ നേട്ടം നടത്തിയ അതേ ട്രാക്കില്‍ അധികാരികളുടെ കൃത്യതയില്ലാത്തതിനാല്‍…
Read Moreവമ്പന്മാരുടെ ആറാട്ട്…
ബാഴ്സലോണ/ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025 സീസണിന്റെ മൂന്നാം റൗണ്ട് പോരാട്ടത്തില്‍ വമ്പന്മാരുടെ ആറാട്ട്. സ്പാനിഷ് ക്ലബ് ബാഴ്സലോണ ഹോം മത്സരത്തില്‍ 6-1ന് ഗ്രീക്ക് ക്ലബ് ഒളിമ്പ്യാകസിനെ തകര്‍ത്തു. ഫെര്‍മിന്‍ ലോപ്പസിന്റെ ഹാട്രിക്കാണ് ബാഴ്സയ്ക്ക് മിന്നും ജയമൊരുക്കിയത്. ജേതാക്കള്‍ക്കായി മാര്‍ക്കസ് റാഷ്ഫോഡ് രണ്ടും ലാമിന് യമാല്‍ ഒരു ഗോളും സ്വന്തമാക്കി. ഹോം മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ 4-0ന് സ്പാനിഷ് സംഘമായ അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി. ഗണ്ണേഴ്സിനായി വിക്ടര്‍ ഗ്യോകെരെസ് ഇരട്ടഗോള്‍ നേടി. നിലവിലെ ചാമ്പ്യന്മാരായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് 7-2ന് ജര്‍മനിയില്‍നിന്നുള്ള ബയേര്‍ ലെവര്‍കൂസെനെ തോല്‍പ്പിച്ചു. പിഎസ്ജിക്കായി ഡെസിരെ ഡൗ ഇരട്ടഗോള്‍ സ്വന്തമാക്കി. എര്‍ലിംഗ് ഹാലണ്ട്, ബെര്‍ണാഡോ സില്‍വ എന്നിവരുടെ ഗോളുകളിലൂടെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി 2-0ന് സ്പെയിനില്‍നിന്നുള്ള വിയ്യാറയലിനെ തോല്‍പ്പിച്ചു. അതേസമയം, ഇറ്റാലിയന്‍ കരുത്തരായ നാപ്പോളിയെ ഡച്ച് ക്ലബ്…
Read Moreകായികമേഖല സമ്മാനിക്കുന്നത് ഒരുമയുടെ പാഠം: സഞ്ജു സാംസണ്
തിരുവനന്തപുരം: കായിക മേള സമൂഹത്തിനു സമ്മാനിക്കുന്നത് ഒരുമയുടെ പാഠപുസ്കതമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ്. സ്കൂൾ കായികമേളുടെ ബ്രാൻഡ് അംബാസഡറായ സഞ്ജു കായികമേള ഉദ്ഘാടന വേളയിൽ നല്കിയ വീഡിയോ സന്ദേശത്തിലാണ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. മത്സരത്തിലെ വിജയവും പരാജയവും അതിന്റെ ഭാഗമാണ്. എന്നാൽ ഓരോ മത്സരങ്ങളും ഒരു പുതിയ പാഠം നമുക്ക് സമ്മാനിക്കുണ്ട്. ആ പാഠങ്ങൾ ഹൃദിസ്ഥമാക്കാൻ നമ്മൾ ശ്രമിക്കണം. വലിയ സ്വപ്നങ്ങൾ കാണുകയും അതിനായി കഠിന പ്രയത്നം നടത്തുകയും ചെയ്താൽ വിജയിച്ചു കയറാൻ കഴിയും. മാതാപിതാക്കളുടെയും പരിശീലകരുടെയും പിന്തുണയാണ് ഓരോ കായികതാരത്തിന്റെയും വലിയ ശക്തിയെന്നും സഞ്ജു സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
Read More