തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്കു തുടക്കമാവാന്‍ നാലുനാള്‍ മാത്രം ബാക്കിനില്‍ക്കേ താരങ്ങള്‍ക്കും സംഘാടകര്‍ക്കും ആശങ്കയായി തുലാമഴ പെയ്തിറങ്ങുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശപ്രകാരം തിരുവനന്തപുരം ഉള്‍പ്പെടെ ഏഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലേട്ടര്ട്ടും എറണാകുളത്ത് ഓറഞ്ച് അലേര്‍ട്ടുമാണ്. നാളെ ഒമ്പതു ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. വരുംദിവസങ്ങളില്‍ മാനം തെളിയുമോ എന്നതിനാണ് കൗമാര കായിക കേരളം കാത്തിരിക്കുന്നത്. കായികമേള 21 മുതല്‍ സംസ്ഥാന സ്കൂള്‍ കായികമേളയിലെ മത്സരങ്ങള്‍ക്കു തുടക്കമാകുന്നത് 21നാണ്. അതിനു മുമ്പുതന്നെ താരങ്ങള്‍ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തും. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് തുലാമഴ കലിതുള്ളി പെയ്തിറങ്ങുകയായിരുന്നു. അകമ്പടിയായി ഇടിയും മിന്നലും. സംസ്ഥാനത്തെ വിവിധ റവന്യു ജില്ലാ കായികമേളകളില്‍ പലതും മഴയത്താണ് നടക്കുന്നതെന്നതും ശ്രദ്ധേയം. മാനം തെളിഞ്ഞാല്‍ സംഘാടകരുടെയും താരങ്ങളുടെയും മനം നിറയും. അത്ലറ്റിക്സ് കുഴയും മീറ്റിന്റെ ഗ്ലാമര്‍ ഇനമായ അത്ലറ്റിക്സ് 23 മുതല്‍ 28…
Read MoreCategory: Sports
രഞ്ജി: ഇഷാന്, ദേവ്ദത്ത് തിളങ്ങി
മുംബൈ/കാണ്‍പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് 2025-25 സീസണിന്റെ ആദ്യദിനം മുന്‍നിര ബാറ്റര്‍മാരായ ഇഷാന് കിഷന്, എസ്. ഭരത്, ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയവര്‍ തിളങ്ങി. ഉത്തര്‍പ്രദേശിനെതിരേ എസ്. ഭരത് 142 റണ്‍സ് നേടിയപ്പോള്‍ ആദ്യദിനം ആന്ധ്രപ്രദേശ് 289/3 എന്ന നിലയില്‍ ക്രീസ് വിട്ടു. തമിഴ്നാടിനെതിരേ ജാര്‍ഖണ്ഡിനുവേണ്ടി ഇഷാന് കിഷന് (125 നോട്ടൗട്ട്) സെഞ്ചുറി നേടി. 307/6 എന്ന നിലയിലാണ് ജാര്‍ഖണ്ഡ് ഒന്നാംദിനം അവസാനിപ്പിച്ചത്. നാഗലാന്‍ഡിന് എതിരായ മത്സരത്തില്‍ വിദര്‍ഭയുടെ അമന് മോഖഡെ (148 നോട്ടൗട്ട്) സെഞ്ചുറി നേടി. 302/3 എന്ന നിലയിലാണ് നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭ. ചണ്ഡിഗഡിനെതിരേ ഗോവയുടെ അഭിനവ് തേജ്റാണ (130 നോട്ടൗട്ട്) സെഞ്ചുറി സ്വന്തമാക്കിയപ്പോള്‍ ആദ്യദിനം 291/3 എന്ന നിലയില്‍ അവര്‍ ക്രീസ് വിട്ടു. സൗരാഷ്ട്രയ്ക്കെതിരേ കര്‍ണാടകയുടെ ദേവ്ദത്ത് പടിക്കല്‍ (96) സെഞ്ചുറിക്കരികെ പുറത്തായി. 295/5 എന്ന നിലയിലാണ് കര്‍ണാടക.
Read Moreത്രില്ലറില്‍ കേരള ജയം: വിനു മങ്കാദ് ട്രോഫിയില്‍ സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍ ബംഗാളിനെ കേരളം കീഴടക്കി
പുതുച്ചേരി: വിനു മങ്കാദ് ട്രോഫിയില്‍ സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍ ബംഗാളിനെ കേരളം കീഴടക്കി. മഴ മൂലം വെട്ടിച്ചുരുക്കിയ മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു കേരളത്തിന്റെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 26 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് എടുത്തു. വീണ്ടും മഴ പെയ്തതിനെ തുടര്‍ന്ന് ബംഗാളിന്റെ ലക്ഷ്യം 26 ഓവറില്‍ 148 റണ്‍സായി പുതുക്കി. 26 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എടുക്കാനേ ബംഗളിനു സാധിച്ചുള്ളൂ. അമയ് മനോജാണ് (42 നോട്ടൗട്ട്) കേരളത്തിന്റെ ടോപ് സ്കോറര്‍. മാധവ് കൃഷ്ണ 38ഉം സംഗീത് സാഗര്‍ 36ഉം റണ്‍സ് എടുത്തു. ബംഗാള്‍ ഓപ്പണര്‍മാരായ അഗസ്ത്യ ശുക്ലയും (29) അങ്കിത് ചാറ്റര്‍ജിയും (27) ആദ്യ വിക്കറ്റില്‍ 62 റണ്‍സ് നേടി. ചന്ദ്രഹാസാണ് (41) ബംഗാളിന്റെ ടോപ് സ്കോറര്‍. കേരളത്തിന്റെ മുഹമ്മദ് ഇനാന് മൂന്നും…
Read Moreരഞ്ജി കളിക്കാം, ഏകദിനവും: മുഹമ്മദ് ഷമി
കോല്‍ക്കത്ത: ബിസിസിഐ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനെ ഉന്നംവച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. രഞ്ജി ട്രോഫി 2025-26 സീസണില്‍ ബംഗാളിനായി ഇന്നലെ കളത്തിലെത്തിയ ഷമി, 14.5 ഓവറില്‍ 37 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. രഞ്ജി ട്രോഫി കളിക്കാന്‍ പറ്റുമെങ്കില്‍ എനിക്ക് 50 ഓവര്‍ (ഏകദിനം) ക്രിക്കറ്റ് കളിക്കാനും സാധിക്കുമെന്ന് ഷമി വ്യക്തമാക്കി. ഷമിയെക്കുറിച്ച് ഒരു വിവരവും ഇല്ലെന്ന അഗാര്‍ക്കറിന്റെ പ്രതികരണത്തെ ഖണ്ഡിക്കുന്നതായിരുന്നു ഇത്. ഫിറ്റ്നസ് പ്രശ്നം ഉണ്ടായിരുന്നെങ്കില്‍ രഞ്ജി കളിക്കാന്‍ എത്തുമോ എന്നും ഷമി ചോദിച്ചു. 2023 ഏകദിന ലോകകപ്പിലും 2025 ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ കുന്തമുനയായിരുന്നു ഷമി.
Read More19 മെഡല്‍; കേരളം മടങ്ങി
ഭുവനേശ്വര്‍: 40-ാമത് ദേശീയ ജൂണിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണം ഉള്‍പ്പെടെ 19 മെഡലുകളുമായി കേരള ടീം പോരാട്ടം അവസാനിപ്പിച്ചു. ചാമ്പ്യന്‍ഷിപ്പിന്റെ അവസാനദിനമായ ഇന്നലെ ഒരു വെള്ളിയും വെങ്കലവും കേരളം സ്വന്തമാക്കി. നാലാംദിനം പെണ്‍കുട്ടികളുടെ അണ്ടര്‍ 16 പെന്റാത്തലണില്‍ റിക്കാര്‍ഡോടെ സ്വര്‍ണം നേടിയ അനാമിക അജേഷ് അഞ്ചാംദിനമായ ഇന്നലെ ലോംഗ്ജംപില് വെങ്കലം നേടി. മീറ്റ്, ദേശീയ റിക്കാര്‍ഡിനെ (4.05) മറികടക്കുന്ന പ്രകടനത്തോടെയായിരുന്നു അനാമികയുടെ (4.08) വെങ്കലം. റിക്കാര്‍ഡ് കുറിച്ച് തമിഴ്നാടിന്റെ എസ്. ധന്യ (4.23) സ്വര്‍ണം സ്വന്തമാക്കി. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 4×400 മീറ്റര്‍ റിലേയിലായിരുന്നു കേരളത്തിന്റെ വെള്ളി മെഡല്‍. മുഹമ്മദ് സ്വാലിഹ്, ജാസിം ജെ. റസാക്ക്, ജെ. ബിജോയ്, എഡ്വിന് മാത്യു എന്നിവരുടെ സംഘമാണ് കേരളത്തിനായി ബാറ്റണ്‍ കൈയിലേന്തിയത്. മീറ്റ് റിക്കാര്‍ഡിനേക്കാള്‍ മികച്ച പ്രകടനത്തോടെ 3:10.98 സെക്കന്‍ഡില്‍ കേരളം ഫിനിഷിംഗ് ലൈന്‍ കടന്നു. മീറ്റ് റിക്കാര്‍ഡ്…
Read Moreപിച്ചിനെ കുറ്റപ്പെടുത്തി ഗംഭീര്‍
ന്യൂഡല്‍ഹി: ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലെ പിച്ചിനെ കുറ്റപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. അഞ്ചാംദിനത്തിലേക്ക് മത്സരം നീണ്ടതും ഗംഭീറിന് ഇഷ്ടപ്പെട്ടില്ലെന്ന സൂചനയാണ് രണ്ടാം ടെസ്റ്റിനുശേഷം നടന്ന പത്രസമ്മേളനത്തില്‍നിന്നു വ്യക്തമാകുന്നത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന പിച്ചാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലമുതിര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും 2027 ഏകദിന ലോകകപ്പില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി ഗൗതം ഗംഭീര്‍. ലോകകപ്പിലേക്ക് രണ്ടര വര്‍ഷംകൂടിയുണ്ട്. ഇപ്പോഴത്തെ കാര്യങ്ങള്‍ അല്ലേ പ്രധാനം എന്നായിരുന്നു ഗംഭീറിന്റെ മറുപടി. രോഹിത്തും കോഹ്ലിയും പരിചയസമ്പന്നരാണെന്നും ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ അതുപകരിക്കുമെന്നും ഗംഭീര്‍ വ്യക്തമാക്കി.
Read Moreഓർമയിൽ ആ ചാട്ടം… രാജ്യാന്തര ലോംഗ്ജംപ് താരം സെബാസ്റ്റ്യന്‍ ഓര്‍മയായി
കോട്ടയം: കോല്‍ക്കത്ത സാഫ് ഗെയിംസില്‍ ഇന്ത്യക്കായി വെള്ളി നേടിയ മലയാളി സൂപ്പര്‍ ലോംഗ്ജംപ് താരം എം.സി. സെബാസ്റ്റ്യന്‍ (61) ഓര്‍മയായി. ആരോഗ്യപ്രശ്നങ്ങളാല്‍ റെയില്‍വേസില്‍നിന്ന് വിആര്‍എസ് എടുത്തിരുന്നു. 1980കളുടെ അവസാനവും 90കളുടെ ആദ്യവും ദേശീയ അത്ലറ്റിക്സില് കേരളത്തിന്റെ അഭിമാനതാരമായിരുന്നു മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശിയായ സെബാസ്റ്റ്യന്‍. 1987ല്‍ തിരുവനന്തപുരം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസില്‍ വെള്ളി നേടി. പി.വി. വില്‍സനായിരുന്നു സ്വര്‍ണം. ഗുണ്ടൂരിലെ മീറ്റില്‍ സെബാസ്റ്റ്യന്‍ സ്വര്‍ണം നേടിയപ്പോള്‍ വില്‍സണ്‍ വെള്ളിയില്‍. ഇവരുടെ പോരാട്ടത്തിനൊപ്പം ശ്യാംകുമാറും ചേര്‍ന്നപ്പോള്‍ ജംപിംഗ് പിറ്റില്‍ വീറുംവാശിയും. കോല്‍ക്കത്ത സാഫ് ഗെയിംസില്‍ ശ്യാകുമാറിനായിരുന്നു സ്വര്‍ണം. സെബാസ്റ്റനു വെള്ളിയും. സ്പ്രിന്റിലും സെബാസ്റ്റ്യന്‍ മികവുകാട്ടിയിരുന്നു. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ സ്പ്രിന്റ് ചാമ്പ്യനായ മേരി തോമസാണ് ഭാര്യ.
Read Moreകായികാധ്യാപകരില്ലാതെ കായികമേള; വിദ്യാര്‍ഥികള്‍ സ്വയം പരിശീലനത്തിൽ..!
കോട്ടയം: സ്കൂള്‍ കായികമേളകള്‍ക്ക് ഫൈനല്‍ വിസില്‍ മുഴങ്ങിയിരിക്കേ സര്‍ക്കാര്‍ അറിയുന്നില്ല കുട്ടികളില്‍ പകുതിയും കായികാധ്യാപകരില്ലാതെ തനിയെ പരിശീലനം നേടുകയാണെന്ന്. സംസ്ഥാനത്ത് 70 ശതമാനം സ്കൂളുകളിലും കായികാധ്യാപകരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ കായികപരിശീലനവും കായിക പുസ്കത പഠനവുണ്ടായിരിക്കേ നിലവിലെ നിയമനരീതി വിചിത്രമാണ്. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലേക്ക് കായികാധ്യാപക തസ്തികയേ ഇല്ല. അഞ്ചു മുതല്‍ ഏഴു വരെ മിനിമം 500 കുട്ടികളുണ്ടെങ്കില്‍ മാത്രമേ കായികാധ്യപകനെ നിയമിക്കൂ. എട്ട്, ഒന്‍പത് ക്ലാസുകളില്‍ മിനിമം അഞ്ച് ഡിവിഷനില്ലെങ്കില് ഈ പോസ്റ്റില്‍ നിയമനമില്ല. ഹയര്‍ സെക്കന്‍ഡറിയിലും വിഎച്ച്എസ്ഇയിലും കായികാധ്യാപകന് തുടക്കത്തില്‍തന്നെ ഔട്ടായതാണ്. നിലവില്‍ ജില്ലാ സംസ്ഥാന മേളകള്‍ക്ക് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തനിയെയാണു പരിശീലനം. അതല്ലെങ്കില്‍ ചേര്‍ന്നുള്ള ഹൈസ്കൂളിലെ കായികാധ്യാപകന്റെ സഹായം തേടുന്നു. സാഹചര്യം ഇതായിരിക്കേയാണു കേരളത്തിലെ സ്കൂളുകളില്‍നിന്ന് ഒളിമ്പ്യമാരും ഏഷ്യാഡ് താരങ്ങളും ഉയര്‍ന്നുവരണമെന്ന് സര്‍ക്കാര്‍…
Read Moreഡൽഹി ടെസ്റ്റ്; ഇന്ത്യ ജയത്തിലേക്ക്
ന്യൂഡൽഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ജയത്തിലേക്ക്. അവസാന ദിനം ഇന്ത്യക്ക് 58 റൺസാണ് വിജയിക്കാൻ വേണ്ടത്. 121 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് എന്ന നിലയിലാണ്. 25 റൺസുമായി കെ.എൽ.രാഹുലും 30 റൺസുമായി സായ് സുദർശനുമാണ് ക്രീസിൽ. എട്ടു റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്.രണ്ടാം ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസ് 390 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ജോൺ കാംബെൽ (115), ഷായ് ഹോപ്പ് (103) എന്നിവരുടെ സെഞ്ചുറികളാണ് വിൻഡീസിന് ലീഡ് സമ്മാനിച്ചത്. അവസാന വിക്കറ്റിൽ ജെയ്ഡൻ സീൽസ് (32) ജസ്റ്റിൻ ഗ്രീവ്സ് (പുറത്താവാതെ 50) എന്നിവർ കൂട്ടിച്ചേർത്ത 79 റൺസാണ് വിൻഡീസിന് ലീഡ് സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ…
Read Moreസൂപ്പര്‍ ഫാസ്റ്റ് ഹാലണ്ട്
ഓസ്ലോ (നോര്‍വെ): ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കിലിയന്‍ എംബപ്പെ, നെയ്മര്‍ തുടങ്ങിയവരെയെല്ലാം പിന്തള്ളി നോര്‍വെയുടെ സൂപ്പര്‍ സ്ട്രൈക്കര്‍ എര്‍ലിംഗ് ഹാലണ്ട് ചരിത്ര നേട്ടത്തില്‍. രാജ്യാന്തര ഫുട്ബോളില്‍ അതിവേഗം 50 ഗോള്‍ എന്ന റിക്കാര്‍ഡാണ് 25കാരനായ നോര്‍വീജിയന്‍ താരം സ്വന്തമാക്കിയത്. ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇസ്രയേലിനെതിരായ മത്സരത്തില്‍ ഹാട്രിക്ക് സ്വന്തമാക്കിയാണ് ഹാലണ്ട് റിക്കാര്‍ഡ് കുറിച്ചത്. 46-ാം മത്സരത്തിലാണ് ഹാലണ്ട് ഈ നേട്ടത്തിലെത്തിയതെന്നതാണ് ശ്രദ്ധേയം. 50 ഗോള്‍ എന്ന നാഴികക്കല്ല് പിന്നിടാന്‍ ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ 71 മത്സരങ്ങള്‍ എടുത്തതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി 107ഉം പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 114ഉം മത്സരങ്ങളിലാണ് 50 ഗോള്‍ പിന്നിട്ടതെന്നതാണ് വാസ്തവം. പെനാല്‍റ്റി കളഞ്ഞിട്ടും ഹാട്രിക് 1998നുശേഷം ഫിഫ ലോകകപ്പ് യോഗ്യത എന്ന സ്വപ്നത്തിലേക്ക് അടുക്കുന്ന നോര്‍വെ, ഗ്രൂപ്പ്…
Read More