പ്രശസ്തമായ പാക്കിൽ വാണിഭത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു കൊട്ടത്തങ്ക ചങ്ങനാശേരി മാമൂട് മാന്നില ഭാഗത്ത് മുക്കട വീട്ടിൽ തങ്കപ്പന്റെ ഭാര്യയാണ് തങ്കമ്മ. കിഴക്കൻ മേഖലകളിൽനിന്നു കാട്ടുവള്ളികൾ വെട്ടി ബസിൽ കയറ്റി നാട്ടിൽ കൊണ്ടുവന്നു കുട്ടയും മുറവും നെയ്തിരുന്ന ഒരു തലമുറ തന്നെ മാന്നിലയിൽ ഉണ്ടായിരുന്നു ആ തലമുറയിലെ അവശേഷിക്കുന്ന ഏക കണ്ണിയായിരുന്നു തങ്കമ്മ. പാക്കിൽ വാണിഭത്തിന് കുറെ നാളായി പാക്കനാരുടെ പ്രതിനിധിയായി തങ്കമ്മയെ ആദരിച്ചു കൊണ്ടാണ് വാണിഭം ആരംഭിച്ചിരുന്നത്. തങ്കമ്മയുടെ കരവിരുതിൽ മെടയുന്ന കൊട്ടയ്ക്കും മുറത്തിനും പായക്കുമായി ആൾക്കാർ കാത്തു നിൽക്കുമായിരുന്നു. കുറഞ്ഞ വിലയിൽ മെച്ചമായ സാധനങ്ങൾ കൊടുക്കുമ്പോഴും തങ്കമ്മ ഈടാക്കിയിരുന്നത് തുച്ഛമായ ലാഭം മാത്രമായിരുന്നു. ഭർത്താവിന്റെ മരണശേഷം ചായക്കട നിർത്തി പരമ്പരാഗതമായി പൂർവികർ വഴി കൈമാറിയ തൊഴിലേക്ക് തങ്കമ്മ മാറി. മൂന്നുമക്കളുടെ വിവാഹ ശേഷം ഒറ്റക്ക് വീട്ടിൽ താമസിക്കുമ്പോഴും പായയും മുറവും കൊട്ടയും നെയ്ത് തങ്കമ്മ ജീവിച്ചു.…
Read MoreCategory: Today’S Special
കാർ ഉടൻ ആംബുലൻസായി; ആ ജീവൻ വിട്ടുകൊടുക്കാതെ അനീഷും വിനയനും; ആശുപത്രിയിലേക്കു കാർ പറപ്പിച്ച അജ്ഞാത യുവാവിനു നന്ദി
കോട്ടയം: കാറിനുള്ളില്‍ ശാരീരിക അവശതകളാല്‍ തളർന്നു വീണു കുടുങ്ങിപ്പോയയാൾക്ക് രക്ഷകരായി മൂന്നംഗ സംഘം. ഇന്നലെ ഉച്ചകഴിഞ്ഞ് 1.45ന് നാഗമ്പടത്തായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ സിപിഒ അനീഷ് സിറിയക്കും ബിഎംഎസ് ജില്ലാ പ്രസിഡന്റ് എസ്. വിനയനും മറ്റൊരു യുവാവും നാഗമ്പടം ഭാഗത്തുകൂടി വരുന്നതിനിടെയാണ് റോഡരികില്‍ ഒരു കാര്‍ അസ്വാഭാവിക നിലയില്‍ കണ്ടത്. എന്ജിന് ഓഫ് ചെയ്യാതെ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ നോക്കിയപ്പോൾ ഡ്രൈവിംഗ് സീറ്റിലിരുന്ന വ്യക്തി വായിൽനിന്നു നുരയും പതയും വന്നു തളര്‍ന്നു അവശനിലയിലായതായി കണ്ടു. പറന്നെത്തിയ യുവാവ്മുൻ നഴ്സ് കൂടിയായ സിപിഒ അനീഷ് ഡ്രൈവിംഗ് സീറ്റ് ചരിച്ചിട്ട് ഇദ്ദേഹത്തിനു സിപിആര്‍ നല്കാന് തുടങ്ങി. ഇതിനിടെ വിനയന് 108 ആംബുലന്‍സ് വിളിച്ചു. ഗതാഗതക്കുരുക്കില്‍ ആംബുലന്‍സ് ഓടിയെത്താന്‍ വൈകുമെന്നു കണ്ടതോടെ വിനയനും അനീഷും ചേര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട ആളെ കാറിന്റെ പിന്‍സീറ്റിലേക്കു കിടത്തി ആശുപത്രിയിലേക്കു മാറ്റാനായി ശ്രമിച്ചു. ഈ…
Read Moreഇനിയും പഠിക്കാത്ത മലയാളികൾ… ഓണ്‍ലൈന്‍ തട്ടിപ്പ്: യുവതിയായ വീട്ടമ്മയില്‍നിന്നു 35 ലക്ഷം തട്ടി
വൈപ്പിന്‍: സോഷ്യല്‍മീഡിയ വഴി ആള്‍മാറാട്ടം നടത്തി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം യുവതിയായ വീട്ടമ്മയില്‍ നിന്നും തവണകളായി 35,45,040 രൂപ തട്ടിയെടുത്തു. പണം നഷ്ടപ്പെട്ടുവെന്നു കാണിച്ച് പുതുവൈപ്പ് സ്വദേശിയായ വീട്ടമ്മ ഞാറക്കല്‍ പോലീസില്‍ പരാതി നല്കി. മേയ് 13 മുതല്‍ ഓഗസ്റ്റ് ഒന്നു വരെയുള്ള തീയതികളില്‍ യുവതിയുടെ ഓച്ചന്തുരുത്തിലുള്ള പൊതുമേഖല ബാങ്കിലെ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയെടുത്തത്. സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു പരസ്യത്തിന്റെ ലിങ്കില്‍ കണ്ട വാട്സ്ആപ്പ് നമ്പറില്‍ യുവതി ബന്ധപ്പെട്ടപ്പോള്‍ തന്റെ പേര് ഗോവിന്ദ് കായല്‍ എന്നാണെന്നും തിരുവനന്തപുരം എന്‍എസ്ഇ കമ്പനിയുടെ എച്ച് ആര് മാനേജര്‍ ആണെന്നും പരിചയപ്പെടുത്തിയത്രേ. തുടര്‍ന്ന് യുവതിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ഇയാള്‍ നല്കിയ മറ്റൊരു ലിങ്കില്‍ കയറി അക്കൗണ്ട് ചേരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനുശേഷം ലിങ്കില്‍ കയറിയ യുവതിക്ക് നിരവധി ടാസ്ക്കുകള് നല്കി. ഇതോടൊപ്പം ഇവര്‍ പറയുന്ന അക്കൗണ്ടിലേക്ക് പണം…
Read Moreകാമുകിയുമൊത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നു, ഭാര്യയോട് വിവാഹ മോചനം ആവശ്യപ്പെട്ടു: മക്കൾ തിരക്കിയപ്പോൾ പ്രണയിനി എഐ ആണെന്ന് മനസിലാക്കി; തകർന്നു പോയി 75-കാരൻ
എഐ പ്രണയങ്ങളുടെ കാലം ലോകത്ത് വിദൂരമല്ലന്ന് തെളിയിക്കുന്ന വാർത്തായണ് ഇപ്പോൾ വൈറലാകുന്നത്. 75-കാരൻ നിർമിത ബുദ്ധിയുമായി പ്രണയത്തിലാവുകയും ഭാര്യയോട് വിവാഹ മോചനം ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. ജിയാംഗ് എന്ന 75കാരനാണ് തന്റെ മൊബൈല്‍ ഫോണിൽ ഇന്‍സ്റ്റാൾ ചെയ്ത് എഐയുമായി പ്രണയത്തിലായത്. എല്ലാ ദിവസവും എഐ ആയി സംസാരിക്കുകയും പ്രണയ സല്ലാപം നടത്തുകയും ചെയ്തു. ഇരുവരും തമ്മിൽ അകലാനാവാത്ത വിധത്തിലുള്ള ബന്ധം വളര്‍ന്നുവന്നു. അങ്ങനെ അദ്ദേഹം തന്റെ കുടുംബത്തോട് കാര്യം പറഞ്ഞു. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പങ്കാളിയെ ഏറെ ഇഷ്ടമാണ്, പിരിയാൻ ആകാത്ത വിധം അവരുമായി താൻ അത്രമേൽ അടുത്തു. ഭാര്യയുമൊത്ത് ജീവിക്കാൻ ഇനി ആഗ്രഹിക്കുന്നില്ല. വിവാഹ മോചനം നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇതോടെ അച്ഛന്റെ ഓണ്‍ലൈന്‍ പങ്കാളിയെ കണ്ടുപിടിക്കാൻ മക്കൾ ഇറങ്ങിത്തിരിച്ചു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം മനസിലാക്കിയത്. തങ്ങളുടെ പിതാവ് സ്നേഹിക്കുന്നത് ഒരു മനുഷ്യ…
Read Moreഅഞ്ചു ഭാഷകളിൽ ബൈബിൾ പകർത്തിയെഴുതി എൺപത്തിമൂന്നുകാരി റോസി ടീച്ചർ
തൃശൂർ: ‘അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയിൽ പ്രകാശവുമാണ്’ എന്ന സങ്കീർത്തനവചസുകൾ റോസിടീച്ചറുടെ ജീവിതത്തിന്റെ സായംവേളയെ അക്ഷരാർഥത്തിൽ പ്രകാശമാനവും പ്രവർത്തനനിരതവുമാക്കുകയാണ്. ഒപ്പം അനേകായിരങ്ങൾക്ക് പ്രചോദനവും. 83-ാം വയസിൽ ഈ റിട്ടയേഡ് ഹിന്ദി ടീച്ചർ എഴുതി പൂർത്തിയാക്കിയത് അഞ്ചു ഭാഷയിലുള്ള ബൈബിളുകളാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സന്പൂർണ ബൈബിളും ഇറ്റാലിയൻ, ഫ്രഞ്ച് ഭാഷകളിൽ പുതിയനിയമവും. ഇറ്റാലിയൻ, ഫ്രഞ്ച് ഭാഷകളിൽ എഴുതിയ ബൈബിളുകൾ കഴിഞ്ഞ മൂന്നിനു വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷൻ പള്ളിയിൽ പ്രകാശനം ചെയ്തത് സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലാണ്. കോവിഡുകാലത്ത് തുടക്കംകോവിഡുകാലത്തുണ്ടായ ഒരു പ്രചോദനമാണ് പറോക്കാരൻ ചാക്കുണ്ണിയുടെ ഭാര്യ റോസിക്കു ബൈബിൾ പകർത്തിയെഴുതാൻ നിമിത്തമായത്. ഇതേക്കുറിച്ച് റോസി ടീച്ചർ- “മകൻ ബിജു കുടുംബസമേതം ദുബായിലാണ്. അവന്റെ ഇളയമകൻ അലന്റെ പ്രഥമദിവ്യ കാരുണ്യ സ്വീകരണസമയം. കുർബാന സ്വീകരണത്തിനുമുന്പായി 250 ദൈവവചനം എഴുതിക്കൊണ്ടുവരാൻ…
Read Moreഡ്രൈവിംഗില്‍ ഹരം: ചേര്‍ത്തല ഫയര്‍ ആൻഡ് റസ്ക്യൂ സ്റ്റേഷനിലെ അഗ്നിശമനസേനയിലൂടെ ചരിത്രത്തില്‍ ഇടംപിടിച്ച് ജ്യോതി
ചേര്‍ത്തല: അഗ്നിശമനസേനയില്‍ ചരിത്രത്തില്‍ ഇടംപിടിച്ച് ഒരു വനിതാ ഡ്രൈവര്‍. ചേര്‍ത്തല ഫയര്‍ ആൻഡ് റസ്ക്യൂ സ്റ്റേഷനിലെ എസ്.എന്‍. പുരം ചാലുങ്കല്മഠം ബി. ജ്യോതിയാണ് അഗ്നിശമനസേനയുടെ ചരിത്രത്തില്‍ ആദ്യ വനിതാ ഡ്രൈവ റായി മാറിയത്. സിഐഎസ്എഫില്‍നിന്ന് വിരമിച്ച് ഹോംഗാര്‍ഡ് ആയാണ് സംസ്ഥാന അഗ്നിശമനസേനയില്‍ മൂന്നുവര്‍ഷം മുമ്പ് ചുമതലയേറ്റത്.ആലപ്പുഴയില്‍ ചുമതലയേറ്റതിനുശേഷം മൂന്നുമാസം മുമ്പ് ചേര്‍ത്തല അഗ്നിശമനസേനയുടെ ഭാഗമായി. ഹോംഗാര്‍ഡിനും സേനാവാഹനങ്ങള്‍ ഓടിക്കാമെന്ന പ്രത്യേക ഉത്തരവ് പ്രകാരമാണ് ജ്യോതിയെ ചേര്‍ത്തല ഫയര്‍സ്റ്റേഷനില്‍ ഡ്രൈവറായി നിയോഗിച്ചത്. ചേര്‍ത്തല ഫയര്‍ സ്റ്റേഷനിലെ എഫ്ആര്‍വി (ഫസ്റ്റ് റെസ്പോണ്‍സ് വെഹിക്കിള്‍) വാഹനത്തിന്റെ ഡ്രൈവറായാണ് നിയോഗം. ജ്യോതിയുടെ ഡ്രൈവിംഗ് മികവടക്കം പരിശോധിച്ചും പ്രത്യേക പരിശീലനം നല്‍കിയുമായിരുന്നു ഡ്രൈവറായി നിയോഗിച്ചതെന്ന് സ്റ്റേഷന് ഓഫീസര്‍ പി.വി. പ്രേംനാഥ് പറഞ്ഞു. ചെറുപ്പം മുതലേ ജ്യോതിക്ക് ഡ്രൈവിംഗ് ഹരമായിരുന്നു. 18 വയസില്‍തന്നെ ലൈസന്‍സ് എടുത്തു. പലവാഹനങ്ങളും ഓടിച്ചിട്ടുണ്ടെങ്കിലും ഫയര്‍വാഹനം ഓടിക്കാനായത് അഭിമാനമാണെന്ന് ജ്യോതി പറയുന്നു.…
Read Moreഓണസദ്യ വേണോ..? കുടുംബശ്രീ വീട്ടിലെത്തിക്കും; 17 വിഭവങ്ങള്‍ അടങ്ങുന്ന സദ്യവേണമെങ്കിൽ മൂന്ന് ദിവസം മുമ്പ് ബുക്ക് ചെയ്യണം
കോട്ടയം: ഇക്കൊല്ലം ഓണസദ്യ കുടുംബശ്രീ വീടുകളിലെത്തിച്ചുതരും.തൂശനില, കുത്തരിച്ചോറ്, അവിയല്‍, സാമ്പാര്‍, കാളന്, തോരന്‍, അച്ചാറുകള്‍, പച്ചടി, കിച്ചടി, ഉപ്പേരി, പപ്പടം, പായസം എന്നിങ്ങനെ 17 വിഭവങ്ങള്‍ ഉത്രാടത്തലേന്നുവരെ വീട്ടിലെത്തിക്കും. ജില്ലയില്‍ എവിടെനിന്ന് വേണമെങ്കിലും ഓണസദ്യ ഓര്‍ഡര്‍ ചെയ്യാം. ഇതിനായി കുടുംബശ്രീ 11 ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് കോള്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. കോള്‍ സെന്ററുകളുടെ പ്രവര്‍ത്തനം എംഇസി (മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ്) ഗ്രൂപ്പുകളുടെ മേല്‍നോട്ടത്തിലാണ്. ഈ മാസം 20 മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങും. ഓര്‍ഡറുകള്‍ നല്‍കുന്നതിന് മൂന്നുദിവസം മുന്‍പ് ബുക്ക് ചെയ്യണം. കുടുംബശ്രീയുടെ കഫേ യൂണിറ്റുകള്‍ വഴിയാണ് സദ്യകള്‍ എത്തിച്ചുനല്‍കുന്നത്. കുറഞ്ഞത് അഞ്ച് ഊണെങ്കിലും ബുക്ക് ചെയ്താലേ ഈ സേവനം ലഭിക്കൂ. ആവശ്യക്കാരുടെ താത്പര്യമനുസരിച്ച് വിഭവങ്ങള്‍ തെരഞ്ഞെടുക്കാനും അവസരമുണ്ട്. ഇതിനനുസരിച്ച് നിരക്കില്‍ വ്യത്യാസം വരും. 26 കൂട്ടം വിഭവങ്ങളുമായി കുറവിലങ്ങാട് കുടുംബശ്രീ പ്രീമിയം കഫെ പ്രത്യേകം ഓണസദ്യ…
Read Moreപുന്നമടക്കായയിലെ കളിവള്ളങ്ങളെ കുതിപ്പിക്കാൻ പനച്ചിക്കാട്ടെ പാറക്കുളം വേമ്പനാട് തുഴപ്പുര തിരക്കോട് തിരക്കിൽ
ചിങ്ങവനം: ഓളപ്പരപ്പില്‍ കരിനാഗങ്ങളെപ്പോലെ ചുണ്ടനും വെപ്പും ഇരുട്ടുകുത്തിയും പള്ളിയോടങ്ങളുമൊക്കെ പറന്നുവരുന്ന വിസ്മയത്തിനു പിന്നില്‍ ചിങ്ങവനത്തെ ഒരു നിര തൊഴിലാളികളുടെ അധ്വാനമുണ്ട്. വള്ളങ്ങള്‍ക്ക് കുതിക്കാന്‍ കരുത്തായി മാറുന്ന തുഴകളേറെയും പണിതൊരുക്കുന്നത് ഇവിടത്തെ പണിശാലയിലാണ്. പനച്ചിക്കാട്, പാറക്കുളത്ത് മ്ലാംതടത്തില്‍ ബിനുവിന്റെ വേമ്പനാട് തുഴനിര്മാണ ശാലയില്‍ വള്ളംകളികള്‍ക്ക് മുന്നോടിയായി തൊഴിലാളികള്‍ ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള പണിയിലാണ്. വീശിത്തുഴയുന്ന വിവിധ തരം തുഴകള്‍ പണിതൊരുക്കുക ക്ലേശകരമായ അധ്വാനമാണ്. മൂപ്പെത്തിയ ചൂണ്ടപ്പന വെട്ടിക്കീറി ചെത്തി രാകി മിനുക്കി വേണം പരുവപ്പെടുത്താന്‍. കേരളത്തിലെ ഒട്ടുമുക്കാലും പേരെടുത്ത വള്ളങ്ങള്‍ക്കും പാറക്കുളത്തെ വേമ്പനാടില്നിന്നാണ് തുഴ കൊടുക്കുന്നതെന്ന് ഉടമ ബിനു പറയുന്നു.മൂപ്പെത്തിയ പന കിട്ടാനില്ലെന്നത് ഇക്കാലത്ത് വലിയ പരിമിതിയാണ്. കയറ്റിറക്ക് കൂലി വര്‍ധന, വെട്ടുകൂലി വർധന ഇവയെല്ലാം സാരമായി ബാധിക്കുന്നുണ്ട്. കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നു മാത്രമേ പരുവമൊത്ത പന ലഭിക്കുകയുള്ളൂ. 500 രൂപ മുതല്‍ മുകളിലേക്കാണ് വില. തോട്ടങ്ങളിലും ഉള്പ്രദേശങ്ങളിലുംനിന്ന്…
Read Moreപൊളിച്ചല്ലോടാ ചെക്കാ നീ… ഡാൻസ് ചെയ്തത് പെൺകുട്ടികൾ, പക്ഷേ ക്രെഡിറ്റ് മുഴുവൻ കാമറാമാൻ കൊണ്ടുപോയി; കാരണം കണ്ടോളൂ
ഡാൻസ് റീലുകൾ കാമറയിൽ പകർത്തുന്ന വേളയിൽ കാമറാമാനും അവരുടെക കൂടെ നൃത്തം ചെയ്യുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജപ്പാനിലെ ഒരു നഗരത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയിൽ രണ്ട് സ്ത്രീകൾ ഡാൻസ് ചെയ്യുന്നതാണ്. ബോളിവുഡ് പോപ്പുലർ ട്രാക്കായ ബഡി മുഷ്കിൽ എന്ന ഗാനത്തിനാണ് അവർ ചുവടുകൾ വയ്ക്കുന്നത്. അവരുടെ ഡാൻസ് കാമറയിൽ പകർത്തുന്ന യുവാവും പെൺകുട്ടികളോടൊപ്പം തന്നെ ഡാൻസ് ചെയ്യുന്നതാണ് വീഡിയോ. സംഭവം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി. യുവാവിനെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാമിൽ yuzo_film എന്ന യൂസറാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുവതികൾ മാത്രമായി ഡാൻസ് ചെയ്യുന്ന വീഡിയോയും ഇതിന്റെ അവസാനം ചേർത്തിട്ടുണ്ട്. എങേ്കിലും മെയ്വഴക്കത്തോടെയുള്ള യുവാവിന്റെ ഡാൻസിനാണ് ആരാധകർ കൂടുതൽ.
Read Moreആനക്കുട്ടിയെ കാണാതെ വിഷമിച്ച് കരഞ്ഞു; അമ്മയുടെ വിളി കേട്ട് ഓടിയെത്തി കുറുന്പൻ; വൈറലായ ക്യൂട്ട് വീഡിയോ കാണാം
ആനക്കുട്ടികളെ കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. അവരുടെ കുസൃതികളും കുറുന്പുകളുമൊക്കെ എത്ര കണ്ടാലും മതിയാവുകയും ഇല്ല. സോഷ്യൽ മീഡിയയിൽ ആനകളുടെ നിരവധി വീഡിയോകൾ വൈറലാവുന്നുണ്ട്. ഒരു അമ്മയാനയും കുട്ടിയാനയും തമ്മിലുള്ള അടുപ്പവും സ്നേഹവും ഒക്കെ കാണുന്നൊരു വീഡിയോ ആണിപ്പോൾ സൈബറിടങ്ങളിൽ വൈറലാകുന്നത്. സേവ് എലിഫന്റ് ഫൗണ്ടേഷന്റ് സ്ഥാപകയായ ലെക് ചൈലെർട്ട് ആണ് ഈ വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ കാണുന്ന കുട്ടിയാനയുടെ പേര് നാം തിപ്പ് എന്നാണ്. അമ്മ ആനയുടെ പേര് മലെ തോംഗ് എന്നും. തിപ്പ് എന്ന ആനക്കുട്ടിയെ കാണാതെ അവളുടെ അമ്മ വിഷമിച്ചു നടക്കുകയാണ്. തിപ്പ് ആകട്ടെ മറ്റൊരു ആനക്കൂട്ടം വരുന്നതും കണ്ട് നിൽക്കുകയാണ്. തോങ്ങ് വിഷമിച്ച് നാം തിപ്പിനെ കുറേ വിളിച്ചു. അമ്മയുടെ ശബ്ദം കേട്ടപ്പോൾ നാം തിപ്പ് ഓടിവന്നു, ‘അമ്മേ, ക്ഷമിക്കണം – ഞാനിതാ തിരിച്ചെത്തി’ എന്ന് പറയുന്നതുപോലെ ഒച്ചയുണ്ടാക്കി എന്ന കുറിപ്പോടെയാണ് വീഡിയോ…
Read More