പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പരാതിപ്പെട്ടി സംവിധാനവുമായി കേരളാ പോലീസ്. പരാതി പെട്ടികളിൽ നിന്നും ലഭിച്ച പരാതികളിൽ ഓരോ മാസവും സ്കൂൾ തലവന്റെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറന്നു പരിശോധിച്ച് അതിന്മേലുള്ള പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കും. പരാതിപെട്ടികൾ കൃത്യമായി എല്ലാ സ്കൂളുകളിലും സ്ഥാപിക്കുകയും സ്കൂൾ തുറക്കുന്ന സമയത്ത് ആഴ്ചയിൽ ഒരിക്കൽ വീതവും പിന്നീട് മൂന്നു മാസങ്ങൾക്ക് ശേഷം മാസത്തിൽ ഒരു തവണ വീതം കൃത്യമായി പരാതികൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… അവർക്ക് പറയാനുള്ളതും കേൾക്കണമല്ലോ..?പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിന്റെ പരാതിപ്പെട്ടി സ്ഥാപിക്കും. സ്കൂളുകളിൽ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പി ജി) സ്ഥാപിക്കുന്ന പെട്ടിയിലെ പരാതികളിൽ…
Read MoreCategory: Today’S Special
ഇറ്റലിക്കാരൻ ഭർത്താവിനായി മാഗി ന്യൂഡിൽസ് ഉണ്ടാക്കിക്കൊടുത്ത് ഇന്ത്യക്കാരി ഭാര്യ; ഇതെന്താണ് ഇതിനൊരു രുചിയുമില്ലല്ലോ എന്ന് ഭർത്താവ്; വീഡിയോ വൈറൽ
ന്യൂഡിൽസ് എന്ന് കേട്ടാൽ മാഗി എന്നല്ലാതെ മറ്റൊരു ഓപ്ഷൻ പൊതുവെ അവിവാഹിതർക്ക് ഇല്ല. രണ്ട് മിനിട്ടിൽ ന്യൂഡിൽസ് എന്നാണ് അതിന്റെ പരസ്യം പോലും. പല വീടുകളിലും എളുപ്പ പണിക്ക് രാവിലെ മാഗി ഉണ്ടാക്കിക്കൊടുക്കാറാണ് പതിവ്. പ്രത്യേകിച്ച് മഴക്കാലത്ത്. കുഞ്ഞുങ്ങൾക്ക് അത് ഇഷ്ടവുമാണ്. റോഡരികിലെ കടകളിൽപോലും മാഗി ഉണ്ടാക്ക് വിൽക്കാറുണ്ട്. ഇപ്പോഴിതാ ഇറ്റാലിയൻ ഭർത്താവിന് മാഗി വിളമ്പുന്ന ഒരു ഇന്ത്യക്കാരി ഭാര്യയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുരഭി – ദാരിയോ ദമ്പതികളുടേതാണ് ഈ വീഡിയോ. യുവതി ഭർത്താവായ ദാരിയോയ്ക്ക് മാഗി നൂഡിൽസ് ഉണ്ടാക്കി കൊടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇന്ത്യക്കാരുടെ കുട്ടിക്കാലത്തെ നൊസ്റ്റാൾജിക് ഭക്ഷണമാണിത് അതുകൊണ്ട്തന്നെ അദ്ദേഹത്തിന് ഈ ഭക്ഷണം ഇഷ്ടമാവും എന്നാണ് അവൾ കരുതിയത്. എന്നാൽ, അവളുടെ പ്രതീക്ഷകൾക്ക് വിഭിന്നമായ കാര്യമാണ് അവിടെ സംഭവിച്ചത്. അവളുടെ ഭർത്താവിന് ഈ ഭക്ഷണം ഇഷ്ടമായില്ല. അദ്ദേഹം അത് വായിൽവച്ച ശേഷം…
Read More‘വിവാഹം കഴിച്ചാൽ, വീട്ടിലെ ജോലി മുഴുവനും ചെയ്യേണ്ടി വരും എനിക്കെന്താണ് അതിൽ നിന്ന് നേട്ടം’; പോസ്റ്റുമായി യുവതി
വിവാഹം കഴിഞ്ഞാൽ പലപ്പോഴും പെൺകുട്ടികൾക്ക് സ്വന്തം വീടിനേക്കാൾ സ്വാതന്ത്രമോ സ്നേഹമോ പരിചണമോ ഒന്നും ഭർത്താവിന്റെ വീട്ടിൽ നിന്നും ലഭിച്ചെന്ന് വരില്ല. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു ജീവിക്കാനാണ് മിക്ക ആളുകളും പെൺകുട്ടികളെ പറഞ്ഞ് പഠിപ്പിക്കുന്നത് പോലും. ചെന്ന് കയറുന്ന വീടിന്റെ ഒഴുക്കിനനുസരിച്ച് ജീവിക്കുക എന്നാണ് പെൺകുട്ടികൾ ചെറുപ്പം മുതൽ കേൾക്കുന്ന കാര്യവും. എന്നാൽ ഇപ്പോൾ സമൂഹം കുറച്ചു കൂടിയൊക്കെ മാറി ചിന്തിക്കാൻ തുടങ്ങിയെങ്കിലും ചില ആളുകൾ ഇപ്പോഴും പഴയ ആ പ്രാകൃത മനോഭാവം വച്ചു പുലർത്തുന്നവരാണ്. അതുപോലെ ഒരു യുവതി റെഡിറ്റിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. താൻ ജോലിക്ക് പോകുന്നുണ്ടെന്ന് വിചാരിക്കുക. ഞാൻ അവിവാഹിതയാണെങ്കിൽ, എന്റെ അമ്മ ഉണ്ടാക്കിത്തരുന്ന ഒരു കപ്പ് ചായയോടെ ആയിരിക്കും ഞാൻ ഉറക്കം എഴുന്നേൽക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് കഴിച്ച് പോകാൻ റെഡിയാകാം. ദിവസം മുഴുവനും ഓഫീസിൽ ജോലി ചെയ്ത ശേഷം വിശ്രമിക്കാം’ എന്നാണ് യുവതി കുറിച്ചിരിക്കുന്നത്.…
Read Moreകുട്ടികളേക്കാൾ കഷ്ടമാണല്ലോ നിങ്ങൾ … സ്കൂളിൽ രക്ഷിതാക്കളുടെ കൂട്ടത്തല്ല്, പേടിച്ച് കരഞ്ഞ് കുഞ്ഞുങ്ങൾ
സ്കൂളിൽ വീട്ടുകാർ തമ്മിത്തല്ലുന്നത് കണ്ടിട്ടുണ്ടോ? കേട്ടാൽ ഞെട്ടണ്ട അത്തരത്തിലൊരു സംഭവമാണ് അർക്കാൻസാസിലെ വെസ്റ്റ് മെംഫിസിലെ ഫോക്ക് എലിമെന്ററി സ്കൂളിൽ നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആദ്യം കുറച്ച് സ്ത്രീകൾ തമ്മിൽ വാക്കാൽ കലഹിക്കുന്നതാണ് വീഡിയോയുടെ തുടക്കം. എന്നാൽ, പിന്നീടത് അവരുടെ കൈയിൽ നിന്നും വിട്ടു പോയി. രണ്ട് പുരുഷന്മാർ ഇതിൽ ഇടപെടാനായി എത്തിയെങ്കിലും അധികം വൈകാതെ അവരും ഈ സംഘർഷത്തിന്റെ ഭാഗമായി മാറുകയാണ്. ഒരു സ്ത്രീയുടെ വിഗ് വലിച്ച് പറിച്ച് എറിയുന്നതും, ഒരു പുരുഷന്റെ ഷർട്ട് വലിച്ചു കീറുന്നതും വീഡിയോയിൽ കാണാം. ഇതെല്ലാം കണ്ടു നിൽക്കുന്ന കുട്ടികൾ ഭയക്കുന്നതും വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തത്. ഒരിക്കലും പൊറുക്കാൻ പാടില്ലാത്ത കാര്യമാണ് രക്ഷിതാക്കളിൽ നിന്നും ഉണ്ടായിരിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ഒരുതരത്തിലും വച്ചുപൊറുപ്പിക്കാൻ പാടില്ലന്നും അവർ പറഞ്ഞു.
Read Moreവിത്തിൽനിന്ന് വിപണിയിലേക്ക് ഒരു കുടക്കീഴിൽ എല്ലാ സേവനങ്ങളും: ജില്ലയിലെ ആദ്യ സ്മാർട്ട് കൃഷിഭവൻ വണ്ണപ്പുറത്ത്
തൊടുപുഴ: ജില്ലയിലെ ആദ്യ സ്മാർട്ട് കൃഷിഭവൻ വണ്ണപ്പുറത്ത് പ്രവർത്തനസജ്ജമായി. സംസ്ഥാന സർക്കാർ നബാർഡിന്റെ ധനസഹായത്തോടെ പൂർത്തിയാക്കിയ പദ്ധതി വിത്തിൽനിന്ന് വിപണിയിലേക്ക് ഒരു കുടക്കീഴിൽ എല്ലാ സേവനങ്ങളും എന്ന ആശയമാണ് ലക്ഷ്യമിടുന്നത്. ആധുനിക സൗകര്യങ്ങളുള്ള സ്മാർട്ട് കൃഷിഭവൻ കാർഷിക സേവനങ്ങൾക്കായി രൂപകൽപ്പന ചെയ്തതാണ്. അന്‍പതോളം കർഷകരെ ഉൾക്കൊള്ളാൻ കഴിയുന്ന ട്രെയിനിംഗ് ഹാൾ, കാർഷിക ഉത്പന്നങ്ങൾ നേരിട്ട് വിപണനം ചെയ്യുന്ന ഇക്കോ ഷോപ്പ്, കാർഷിക വിളകളെ ബാധിക്കുന്ന രോഗങ്ങൾ തിരിച്ചറിയാനും പ്രതിരോധ നടപടികൾ ലഭ്യമാക്കാനും സജ്ജമാക്കിയ പ്ലാന്റ് ഹെൽത്ത് ക്ലിനിക്ക്, ജൈവ നിയന്ത്രണ ഉപാധികൾ വിതരണം ചെയ്യുന്ന ബയോ ഫാർമസി, കർഷകർക്ക് അപേക്ഷകൾ നൽകാനും വിവിധ രജിസ്ട്രേഷൻ നടപടികൾ സുഗമമായി നടത്താനുമായി ഒരുക്കിയ ഫ്രണ്ട് ഓഫീസ് എന്നിവയാണ് കൃഷിഭവനിലെ പ്രധാന സൗകര്യങ്ങൾ. അടുത്ത ദിവസംതന്നെ സ്മാർട്ട് കൃഷിഭവന്റെ ഉദ്ഘാടനം നടത്തി കർഷകർക്കായി തുറന്നുനൽകുമെന്ന് അധികൃതർ അറിയിച്ചു.
Read Moreകള്ളന്മാരേ ഗോ ബാക്ക്… മേലുകാവിനു കാവലായി ഇനി ഗൂർഖ നരേഷ് ഭായി
ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് സിനിമയില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടന് മോഹന്‍ലാല്‍ ഗൂര്‍ഖയായി എത്തിയ വേഷം ആരും മറന്നിട്ടില്ല. ഇപ്പോഴും നമ്മുടെ സിനിമ ഓര്‍മകളിലെ മനോഹരമായ സീനുകളിലൊന്നാണിത്. ജില്ലയുടെ മലയോര മേഖലയായ മേലുകാവിലുമുണ്ട് ഒരു ഗൂര്‍ഖ- നേപ്പാള്‍ സ്വദേശി നരേഷ് ഭായി. മോഷ്ടാക്കളില്‍നിന്നു സംരക്ഷണം തേടി മേലുകാവ് മര്‍ച്ചന്റ്സ് അസോസിയേഷനും പ്രദേശത്തെ റെസിഡന്റ്സ് അസോസിയേഷനും ചേര്‍ന്നാണ് ഗൂര്‍ഖയെ നിയമിച്ചിരിക്കുന്നത്. അടുത്ത നാളില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചതോടെയാണ് അസോസിയേഷന് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ചാലമറ്റം മുതല്‍ മേലുകാവ് ടൗണ്‍വരെയും പാണ്ടിയാന്മാവ്, കുരിശുങ്കല്‍, കോളജ് തുടങ്ങിയ സ്ഥലങ്ങളുമാണ് നരേഷ് ഭായിയുടെ ഏരിയ. രാത്രി 11മുതല്‍ പുലര്‍ച്ചെ നാലുവരെയാണ് ഡ്യൂട്ടി. കാക്കി പാന്റ്സും ഷര്‍ട്ടും തൊപ്പിയുമാണ് വേഷം. കൈയില്‍ ലാത്തിയും ടോര്‍ച്ചുമുണ്ട്. രാത്രിയില്‍ തനിക്ക് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലൂടെ നരേഷ് ഭായി പട്രോളിംഗ് നടത്തും. സംശയം തോന്നുന്ന ആളുകളെ ചോദ്യം ചെയ്യും. ഗൗരവമേറിയ വിഷയമാണെങ്കില്‍ മേലുകാവ്…
Read Moreപരിശീലനവിമാനം ലാൻഡിംഗിനിടെ തലകീഴായി മറിഞ്ഞു: വനിതാ ട്രെയിനി പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു
ഭോപ്പാൽ: മധ്യപ്രദേശിൽ പരിശീലന വിമാനം ലാൻഡിംഗിനിടെ തലകീഴായി മറിഞ്ഞു. വൈമാനിക പരിശീലനം നടത്തുകയായിരുന്ന വനിതാ ട്രെയിനി പൈലറ്റ് കാര്യമായ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സിനോയ് ജില്ലയിലെ സുക്താര എയർ സ്ട്രിപ്പിലാണ് അപകടം സംഭവിച്ചത്. ജില്ലാ ആസ്ഥാനത്തുനിന്ന് 22 കിലോമീറ്റർ അകലെയാണ് അപകടം സംഭവിച്ച എയർ സ്ട്രിപ്പ്. ലാൻഡിംഗിലുണ്ടായ പിഴവ് കാരണമാണ് വിമാനം അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. അപകടം നടക്കുമ്പോൾ ട്രെയിനി പൈലറ്റ് മാത്രമാണ് ചെറുവിമാനത്തിലുണ്ടായിരുന്നത്. റെഡ്ബേർഡ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണു വിമാനം. പതിവ് പരിശീലന പരിപാടിക്കിടെയായിരുന്നു ലാൻഡിംഗിനിടെയുള്ള അപകടം. മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതാണ് എയർ സ്ട്രിപ്പ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ സൻസ്കൃതി ജെയിൻ ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശിച്ചു.
Read Moreമൂന്നു ഭാര്യമാർക്കും ഒമ്പതു കുട്ടികൾക്കും ചിലവിനു കൊടുക്കാൻ കാശില്ല; പണം കണ്ടെത്താൻ മോഷണമല്ലാതെ വേറെ മാർഗമില്ലന്ന് യുവാവ്; പിന്നീട് സംഭവിച്ചത്…
മൂന്നു ഭാര്യമാരെയും ഒമ്പതു കുട്ടികളെയും പരിപാലിക്കാനായി മോഷണത്തിനിറങ്ങിയ 36കാരനെ ബംഗളൂരുവിൽ പിടികൂടി. 88 ഗ്രാം സ്വർണാഭരണങ്ങളും 550 ഗ്രാം വെള്ളി ആഭരണങ്ങളും 1,500 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ബംഗളൂരു സ്വദേശി ബാബാജാൻ ആണു പിടിയിലായത്. ഇയാളെ അറസ്റ്റ് ചെയ്തതോടെ ബംഗളൂരു ഇലക്ട്രോണിക് സിറ്റി സ്റ്റേഷൻ പരിധിയിലെ എട്ടു കേസുകളിലെ പ്രതിയെ കിട്ടിയതായി പോലീസ് പറഞ്ഞു. എട്ടിടത്തും താൻതന്നെയാണു മോഷണം നടത്തിയതെന്നും വലിയ കുടുംബം പോറ്റാനായാണു കവർച്ചയ്ക്കിറങ്ങിയതെന്നും ബാബാജാൻ സമ്മതിച്ചു. ബംഗളൂരുവിന്റെ പ്രാന്തപ്രദേശമായ അനേക്കലിനടുത്തുള്ള ശിക്കാരിപാളയ, ചിക്കബല്ലാപുര, ശ്രീരംഗപട്ടണം എന്നിവിടങ്ങളിലാണു ബാബാജാനിന്റെ മൂന്നു ഭാര്യമാരും ഒന്‍പതു കുട്ടികളും താമസിക്കുന്നത്. ഇവരുമായി നല്ല ബന്ധത്തിലാണു ബാബാജനെന്നും എല്ലാവർക്കും ചെലവിനു നൽകുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
Read Moreപുതിയ ഇനം ജീവികളെ കണ്ടെത്തൽ ഹോബിയാക്കി ഗവേഷകൻ: ചെമ്മീനുകളുമായി രൂപസാദൃശ്യമുള്ള ജന്തുപ്ലവകങ്ങളായ മൈസിഡുകളിലാണ് ഗവേഷണം
പുതിയ ഇനം ജീവികളെ കണ്ടെത്തി രാജ്യാന്തരതലത്തിൽ ശ്രദ്ധേയനാവുകയാണു പ്രശസ്ത ഗവേഷകനും പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പലും സുവോളജി ഗവേഷണ വിഭാഗം മേധാവിയുമായ ഡോ. ബിജു ഏബ്രഹാം. ക്രസ്റ്റേഷ്യൻ വിഭാഗത്തിൽപ്പെട്ടതും ചെമ്മീനുകളുമായി രൂപസാദൃശ്യമുള്ളതുമായ ജന്തുപ്ലവകങ്ങളായ മൈസിഡുകളിലാണ് ഇദ്ദേഹത്തിന്റെ ഗവേഷണം. ഈ മേഖലയിൽ ഇതിനകം നിരവധി പുതിയ ഇനം ജീവികളെ കണ്ടെത്തിയ ഇദ്ദേഹം, ഇതൊരു ഹോബിയാക്കി മാറ്റിയിരിക്കുന്നു. ആൻഡമാനിലെ നിക്കോബാർ ദ്വീപിൽനിന്നാണു പുതിയ ഇനം മൈസിഡുകളെ ഇദ്ദേഹം ആദ്യമായി കണ്ടുപിടിക്കുന്നത്. ആദ്യം കണ്ടുപിടിച്ചതിന് അനൈസോമൈസിസ് മിനിക്കോയെൻസിസ് എന്ന് പേരുമിട്ടു. തുടർന്ന് മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽനിന്നു റൊപാലോഫ്താൽമസ് മുംബെയാൻസിസ്, റൊപാലോഫ്താൽമസ് വിജയി, റൊപാലോഫ്താൽമസ് മരുഡി, റൊപാലോഫ്താൽമസ് അനീഷി, അക്കാന്തോമൈസിസ് മൈക്രോസിസ് എന്നിവയെ കണ്ടെത്തി. മുംബൈയിലെ ഉപ്പളങ്ങളിൽനിന്നു കണ്ടെത്തിയ ഇൻഡോമൈസിസ് നൈബിനി മകന്റെ പേരിലും ആൻഡമാൻ കടലിൽനിന്നു കണ്ടുപിടിച്ച സ്വീഡ്ഏറിത്രോപ്സ് പിതാവിന്റെ പേരിലും കൊച്ചി കായലിൽനിന്നു കണ്ടുപിടിച്ച പുതിയ ജെനുസായ കൊച്ചിമൈസിസ്,…
Read Moreവൈദ്യുതി മീറ്ററിൽ ‘സം സം’ എന്ന രണ്ട് വാക്കുകൾ എഴുതണം: 15 ദിവസങ്ങൾക്ക് ശേഷം ഇതേ കാര്യം ആവർത്തിക്കണം; വൈദ്യുതി ബില്ല് തീർച്ചയായും കുറയും; പാകിസ്ഥാനി പുരോഹിതൻ
വൈദ്യുത ബില്ല് കുറയ്ക്കാൻ പല തരത്തിലുള്ള മാർഗങ്ങൾ നമ്മൾ സ്വീകരിക്കാറുണ്ട്. ഉപയോഗ ശേഷം ലൈറ്റുകളും ഫാനുകളുമൊക്കെ നമ്മൾ ഓഫ് ചെയ്യാറുണ്ട്. അഥവാ മറന്നാൽ തന്നെയും വീട്ടിലുള്ള മറ്റാരെങ്കിലുമൊക്കെ അത് ഓഫ് ചെയ്യാറുമുണ്ട്. കറണ്ട് ബില്ല് കുറയ്ക്കാൻ പ്രാർഥിച്ചാൽ മതിയെന്ന് പറയുകയാണ് പാകിസ്ഥാനിൽ നിന്നുള്ളൊരു പുരോഹിതൻ. വൈദ്യുതി ബില്ല് നിയന്ത്രിക്കാനായി ആത്മീയമായ ഒരു വഴിയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നത്. ‘മാസത്തിൽ രണ്ടുതവണ ചൂണ്ടുവിരൽ ഉപയോഗിച്ച് വൈദ്യുതി മീറ്ററിൽ ‘സം സം’ എന്ന രണ്ട് വാക്കുകൾ എഴുതണം. ഇന്ന് ഒരു തവണ ഇത് ചെയ്തതിന് ശേഷം വീണ്ടും 15 ദിവസങ്ങൾക്ക് ശേഷം ഇതേ കാര്യം ആവർത്തിക്കണം. ദൈവം അനുവദിച്ചാൽ നിങ്ങളുടെ വൈദ്യുതി ബില്ല് തീർച്ചയായും കുറയുമെന്നും വീഡിയോയിലൂടെ മൗലാന ആസാദ് ജമീല്‍ പറയുന്നു.
Read More