ഫറവോമാരുടെയും പിരമിഡുകളുടെയും രഹസ്യങ്ങൾ കൊണ്ട് ലോകത്തെ എക്കാലത്തും അമ്പരപ്പിച്ചിട്ടുള്ള രാജ്യമാണ് ഈജിപ്ത്. ചരിത്രകാരന്മാരെപ്പോലും ഞെട്ടിച്ച് മരുഭൂമിയുടെ അടിയിൽ നിന്ന് 1,600 വർഷം പഴക്കമുള്ള, പള്ളിയും, വാച്ച് ടവറുകളും, തിരക്കേറിയ തെരുവുകളും ഉൾപ്പെടുന്ന ഒരു പുരാതന നഗരം കണ്ടെത്തിയിരിക്കുകയാണ് പുരാവസ്തു ഗവേഷകർ. ഈജിപ്തിലെ ദാഖ്ല ഒയാസിസിന് സമീപമാണ് നാലാം നൂറ്റാണ്ടിലെ അത്ഭുത നഗരം കണ്ടെത്തിയത്. പുരാതന റോമൻ ക്രിസ്ത്യൻ യുഗത്തിലെ (ബൈസാന്റൈൻ കാലഘട്ടം) ജനവാസ കേന്ദ്രം ഒരു കേടുപാടും കൂടാതെയാണ് മണലിനടിയിൽ സംരക്ഷിക്കപ്പെട്ടിരുന്നത്. അന്നത്തെ മനുഷ്യരുടെ ദൈനംദിനജീവിതം എങ്ങനെയായിരുന്നുവെന്ന് കാണിക്കുന്ന തെളിവുകളാണ് ഇവിടെ നിന്നും ലഭിച്ചത്. വളഞ്ഞ മേൽക്കൂരകളുള്ള വീടുകൾ, അടുക്കളകൾ, റൊട്ടി ചുട്ടെടുക്കാനുള്ള അടുപ്പ്, ധാന്യങ്ങൾ പൊടിച്ചെടുക്കാൻ ഉപയോഗിച്ചിരുന്ന കല്ല് കൊണ്ടുണ്ടാക്കിയ മില്ലുകൾ എന്നിവ ഇവിടെ നിന്നും കണ്ടെത്തി. നീളത്തിലും വീതിയിലുമുള്ള റോഡുകൾ കൃത്യമായി കൂട്ടിമുട്ടുന്ന രീതിയിൽ പ്ലാൻ ചെയ്ത് ഉണ്ടാക്കിയ നഗരമാണിത്. നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രധാന…
Read MoreCategory: Today’S Special
ഇനി മുഖം തന്നെ ബോർഡിംഗ് പാസ്; ബയോമെട്രിക് യാത്രാ സൗകര്യങ്ങളിലേക്ക് വിമാനക്കമ്പനികൾ, വിമാനയാത്രകളിൽ വലിയ വിപ്ലവം.
വിമാനത്താവളങ്ങളിൽ ഓരോ ചെക്ക്പോസ്റ്റിലും പാസ്പോർട്ടും ബോർഡിംഗ് പാസും ആവർത്തിച്ച് കാണിക്കേണ്ടി വരുന്ന ദിവസങ്ങൾക്ക് ഇനി അധികം ആയുസ്സുണ്ടാകില്ല. യാത്രകൾ കൂടുതൽ വേഗമേറിയതും തടസ്സമില്ലാത്തതുമാക്കാൻ വിമാനക്കമ്പനികളും വിമാനത്താവളങ്ങളും ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ വ്യാപകമായി നടപ്പിലാക്കുകയാണ്. വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ, ബാഗേജ് ഡ്രോപ്പ്, സെക്യൂരിറ്റി പരിശോധന, ബോർഡിംഗ് തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ യാത്രക്കാർക്ക് ഇനി സ്വന്തം മുഖം തന്നെ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഈ സംവിധാനം പുതുതായി അവതരിപ്പിച്ചവയിൽ പ്രധാനം. ഖത്തർ എയർവേയ്സിൽ യാത്ര ചെയ്യുന്ന യോഗ്യരായ യാത്രക്കാർക്ക് വിമാനത്താവളത്തിലെ ‘ഫാസ്റ്റ് പാസ്’ സേവനത്തിനായി രജിസ്റ്റർ ചെയ്യാം. ഇത് വഴി യാത്രാരേഖകൾ ആവർത്തിച്ച് കാണിക്കാതെ തന്നെ ബയോമെട്രിക് ചെക്ക്പോസ്റ്റുകളിലൂടെ വേഗത്തിൽ കടന്നുപോകാൻ സാധിക്കും. യാത്രക്കാരൻ മുൻകൂട്ടി സുരക്ഷിതമായി രജിസ്റ്റർ ചെയ്തിട്ടുള്ള യാത്രാ വിവരങ്ങളുമായി, വിമാനത്താവളത്തിൽ വെച്ച് തത്സമയം നടത്തുന്ന ഫേഷ്യൽ സ്കാൻ ഒത്തുനോക്കിയാണ് ഈ സാങ്കേതികവിദ്യ…
Read Moreകാട്ടുചെന്നായ്ക്കളുടെ കൂട്ടത്തിൽ കുഞ്ഞൻ ഹീറോ; ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഗ്രീസിലെ ചെന്നായക്കൂട്ടം; വന്യജീവി ചരിത്രത്തിൽ ആദ്യ സംഭവം
ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തിക്കൊണ്ട് ഗ്രീസിൽ നിന്നൊരു അപൂർവ്വ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തങ്ങളുടെ അതിർത്തിക്കുള്ളിൽ കയറുന്ന തെരുവ് നായകളെ കടിച്ചുകീറാൻ മടിക്കാത്ത കാട്ടുചെന്നായകൾ, ഒരു കുഞ്ഞു നായക്കുട്ടിയെ സ്വന്തം മകനെപ്പോലെയാണ് നോക്കുന്നത്. മധ്യ മാക്കഡോണിയയിലെ വനമേഖലയിലാണ് ശാസ്ത്രലോകത്തെപ്പോലും ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഏകദേശം നാല് മാസം മാത്രം പ്രായമുള്ള, ഒരു കുഞ്ഞു തെരുവ് നായക്കുട്ടിയാണ് ഇപ്പോൾ ഈ ചെന്നായക്കൂട്ടത്തിലെ താരം. കഴിഞ്ഞ മൂന്ന് ആഴ്ചയിലേറെയായി അവൻ കാട്ടിലെ ഈ ചെന്നായ കുടുംബത്തോടൊപ്പമാണ് താമസം. ഗവേഷകർ ഡ്രോൺ വഴി പകർത്തിയ ദൃശ്യങ്ങൾ വന്യജീവി പ്രേമികളുടെ നെഞ്ചുലയ്ക്കുകയാണ്. വെളുത്ത നായക്കുട്ടി ആ കൂട്ടത്തിലെ പ്രധാന പെൺചെന്നായയെ സ്വന്തം അമ്മയെപ്പോലെയാണ് പിന്തുടരുന്നത്. പുലർച്ചെ സമയങ്ങളിൽ തങ്ങൾ വിശ്രമിക്കുന്ന സ്ഥലത്തുനിന്ന് ഏകദേശം 450 മീറ്റർ അകലെയുള്ള ഒരു നീരുറവയിലേക്ക് ഈ പെൺചെന്നായ നായക്കുട്ടിയെ വഴിനടത്തിക്കൊണ്ടുപോകും. വഴിമധ്യേ അവൾ ഇരതേടുമ്പോൾ നായക്കുട്ടി യാതൊരു…
Read Moreകോടീശ്വരന്മാരുടെ ബിസിനസ് സ്റ്റൈൽ പൊളിച്ചെഴുതി ശ്രീധർ വെമ്പു, ജാപ്പനീസ് റെയിൽവേ സ്റ്റേഷനിലൂടെ മുണ്ടുടുത്ത് ഓടിയത് സമൂഹ മാധ്യമങ്ങളിൽ വൈറൽ
വെള്ള മുണ്ടും ഷർട്ടും ധരിച്ച് ജപ്പാനിലെ റെയിൽവേ സ്റ്റേഷനിലൂടെ ട്രെയിൻ പിടിക്കാനായി ഓടുന്ന കോടീശ്വരനായ സോഹോ കമ്പനി സ്ഥാപകൻ ശ്രീധർ വെമ്പുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വിദേശരാജ്യങ്ങളിൽ പോകുമ്പോഴും ഇന്ത്യൻ സംസ്കാരവും വസ്ത്രധാരണ രീതിയും ആത്മവിശ്വാസത്തോടെ മുറുകെപ്പിടിക്കുന്ന അദ്ദേഹത്തിന്റെ നിലപാടിനെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയത്. തോളിൽ ഒരു ബാഗും തൂക്കി, അതിവേഗ ട്രെയിനിൽ കയറാനായി മറ്റൊരു സുഹൃത്തിനൊപ്പം ശ്രീധർ വെമ്പു റെയിൽവേ സ്റ്റേഷനിലൂടെ ഓടുന്ന ദൃശ്യങ്ങളാണ് അദ്ദേഹം തന്നെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. “ട്രെയിൻ പിടിക്കാനായുള്ള ഈ ഓട്ടത്തെക്കാൾ മികച്ചതായി ജപ്പാനെ അടയാളപ്പെടുത്താൻ മറ്റൊന്നിനും കഴിയില്ല,” എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ശ്രീധർ വെമ്പു ഈ വീഡിയോ പോസ്റ്റ് ചെയ്തത്. സാധാരണ ബിസിനസ് വസ്ത്രങ്ങൾക്ക് പകരം സ്വന്തം നാടൻ വസ്ത്രധാരണത്തിന് മുൻഗണന നൽകിയ വെമ്പുവിന്റെ ലളിത ജീവിതത്തെ നെറ്റിസൺസ് ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മറ്റുള്ളവരുടെ താത്പര്യങ്ങൾക്ക്…
Read Moreവിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ അതിഥിയായി ഇന്ത്യൻ ഇൻഫ്ലുവൻസർ വിജയ് കുമാർ; ശ്രദ്ധേയമായി അനുഭവക്കുറിപ്പ്, കണ്ണ് നനയിക്കും ഈ യാത്ര!
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ടെന്നീസ് ടൂർണമെന്റായ വിംബിൾഡൺ ചാമ്പ്യൻഷിപ്പ് നേരിട്ട് കാണുക എന്നത് ഭൂരിഭാഗം കായികപ്രേമികളുടെയും വലിയൊരു സ്വപ്നമാണ്. എന്നാൽ, ഉത്തർപ്രദേശിലെ സോൺഭദ്ര ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നും ഒരു മൊബൈൽ ഫോണും ഏതാനും ചിന്തകളും മാത്രമായി യാത്ര തുടങ്ങി, ഇന്ന് വിംബിൾഡൺ ഗാലറിയിലെ അതിഥിയായി മാറിയ ഒരു ഇന്ത്യൻ ഡിജിറ്റൽ ക്രിയേറ്ററുടെ കഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്. ഇൻസ്റ്റാഗ്രാമിൽ ‘@vijay3guy’ എന്ന പേരിൽ ദശലക്ഷക്കണക്കിന് ആരാധകരുള്ള വിജയ് കുമാറാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. വിംബിൾഡൺ മൈതാനത്തു നിന്നുള്ള തന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് വിജയ് തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. വർഷങ്ങളായുള്ള കഠിനാധ്വാനവും കൃത്യതയാർന്ന ഉള്ളടക്ക നിർമാണവും സോഷ്യൽ മീഡിയയ്ക്ക് എപ്രകാരം ഒരു മനുഷ്യന്റെ ജീവിതം മാറ്റിമറിക്കാൻ കഴിയുമെന്നതിന്റെയും നേർക്കാഴ്ചയാണ് വിജയിന്റെ ഈ ലണ്ടൻ യാത്ര. “എന്നിൽ വിശ്വസിച്ചവർക്കായി ഇത്…
Read More6 കോടിയുടെ വീട്, ഒരു ഏക്കർ സ്ഥലം’; അമേരിക്കയിലെ സ്വന്തം വീട് കാണിച്ച് യുവതി, സോഷ്യൽ മീഡിയയിൽ കടുപ്പമേറിയ തർക്കം!
അമേരിക്കയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി തന്റെ 6 കോടി രൂപ വിലമതിക്കുന്ന വീടിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതിന് പിന്നാലെ വലിയ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്. അമേരിക്കയിലെ ഒരു ശരാശരി “മധ്യവർഗ” കുടുംബത്തിന്റെ ജീവിതശൈലി എങ്ങനെയാണെന്ന് കാണിച്ചുകൊണ്ടാണ് സൊണാലി എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ, ഇന്ത്യയിലെ നഗരങ്ങളായ ബംഗളൂരു, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലെ വൻതോതിലുള്ള വസ്തുവിലയുമായി ആളുകൾ ഇതിനെ താരതമ്യം ചെയ്യാൻ തുടങ്ങി. അമേരിക്കയിലെ കണക്റ്റിക്കട്ട് എന്ന സ്ഥലത്തുള്ള തന്റെ വീടാണ് സൊണാലി വീഡിയോയിലൂടെ കാണിക്കുന്നത്. വിശാലമായ മുൻമുറ്റം, ഗാരേജ്, ഡെക്ക്, സൺറൂം, കുട്ടികൾക്ക് കളിക്കാൻ പാകത്തിലുള്ള വലിയൊരു പിൻമുറ്റം എന്നിവയടങ്ങുന്നതാണ് ഈ വീട്. ആറ് വർഷം മുമ്പാണ് തങ്ങൾ അമേരിക്കയിൽ എത്തിയതെന്നും മൂന്ന് വർഷം മുമ്പ് 2023ൽ 4,40,000 യുഎസ് ഡോളറിനാണ് (ഏകദേശം 3.6 കോടി രൂപ) ഈ വീട് വാങ്ങിയതെന്നും…
Read Moreഓഫീസിൽ മറന്ന ലാപ്ടോപ്പ് വില്ലനായി; റെഡ് അലർട്ടിനിടയിലെ ആ ‘ത്രില്ലർ’ യാത്രയെക്കുറിച്ച് യുവതി; പോസ്റ്റ് വൈറൽ!
കനത്ത മഴയെത്തുടർന്ന് മുംബൈ നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസം, ഓഫീസിൽ മറന്നുവെച്ച ലാപ്ടോപ്പ് തിരിച്ചെടുക്കാൻ ഒരു മണിക്കൂറോളം യാത്ര ചെയ്യേണ്ടിവന്ന തന്റെ ദുരിതാനുഭവം പങ്കുവെച്ച് യുവതി. മുംബൈ സ്വദേശിയും മാർക്കറ്റിംഗ് പ്രൊഫഷണലുമായ ഇഹിന ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഓരോ വർഷവും മുംബൈ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളെക്കുറിച്ചും മഴക്കാല ദുരിതങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്കാണ് ഇത് തുടക്കമിട്ടിരിക്കുന്നത്. മഴ കനത്തതോടെ ഇഹിന ജോലി ചെയ്യുന്ന കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരുന്നു. എന്നാൽ തലേദിവസം ഓഫീസ് സമയം കഴിഞ്ഞ് ഇറങ്ങുമ്പോൾ താൻ ലാപ്ടോപ്പ് ഓഫീസിൽ തന്നെ മറന്നുവെച്ച കാര്യം ഇഹിന വൈകിയാണ് തിരിച്ചറിഞ്ഞത്. നഗരവാസികൾ മുഴുവൻ യാത്രകൾ ഒഴിവാക്കി വീടുകളിൽ സുരക്ഷിതമായി ഇരുന്നപ്പോൾ, തനിക്ക് ലാപ്ടോപ്പ് എടുക്കാനായി കനത്ത മഴയത്ത് കാറോടിച്ച് ഓഫീസിലേക്ക് പോകേണ്ടി വന്നുവെന്ന് ഇഹിന കുറിച്ചു.…
Read Moreഹൃദയം തൊടും ഈ കുറിപ്പ്; എയർപോർട്ട് ലോഞ്ചിൽ അപരിചിതൻ കാട്ടിയ നന്മയ്ക്ക് സമൂഹ മാധ്യമങ്ങളുടെ കയ്യടികൾ, മാതൃകയായി യുവാവ്
ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് അപരിചിതനായ ഒരാൾ കാട്ടിയ സ്നേഹവും കരുണയും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധനേടുന്നു. കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന്റെ ബുദ്ധിമുട്ട് കണ്ട്, തനിക്ക് ലഭിക്കേണ്ടിയിരുന്ന വിമാനത്താവളത്തിലെ പ്രീമിയം ലോഞ്ച് സൗകര്യം ഇവർക്കായി വിട്ടുനൽകുകയായിരുന്നു ഈ യുവാവ്. ബംഗളൂരുവിൽ നിന്നും ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിനാണ് ഈ അപൂർവ്വ അനുഭവം ഉണ്ടായത്. വിമാനത്താവളത്തിലെ ലോഞ്ചിൽ പ്രവേശിക്കാൻ രണ്ട് കാർഡുകൾ ആവശ്യമായിരുന്നുവെങ്കിലും, യാത്രക്കാരനായ യുവാവിന്റെ ഭാര്യ ശ്രേയയുടെ പേഴ്സ് വീട്ടിൽ മറന്നുവെച്ചതിനാൽ ഇവരുടെ കൈവശം ഒരു കാർഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് യാത്രക്കാരനായ വ്യക്തി ഈ അനുഭവം പങ്കുവെച്ചത്. തങ്ങൾ ലോഞ്ചിൽ കയറാൻ അനുവാദം ചോദിക്കുന്ന സമയത്താണ് തൊട്ടടുത്ത് മറ്റൊരു യുവാവും അവിടെ എത്തിയത്. എന്നാൽ ഈ കുടുംബത്തോടൊപ്പം ‘വേദ’ എന്ന ചെറിയ കുഞ്ഞുണ്ടെന്നും, തന്നേക്കാൾ കൂടുതൽ ഈ സൗകര്യം ആവശ്യമുള്ളത് അവർക്കാണെന്നും മനസ്സിലാക്കിയ…
Read Moreപൂർണമായും വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയത് തന്റെ ജീവിതവും കരിയറും മാറ്റിമറിച്ചതായി യുവ സംരംഭകൻ, സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് വൈറൽ
ഓഫീസുകളിൽ പോയുള്ള പരമ്പരാഗത ജോലി രീതികളിൽ നിന്നും മാറി, പൂർണമായും റിമോട്ട് വർക്ക് അല്ലെങ്കിൽ വർക്ക് ഫ്രം ഹോം രീതി സ്വീകരിച്ചത് തന്റെ കരിയറിലും വ്യക്തിജീവിതത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്ന് വ്യക്തമാക്കി ഒരു യുവ സംരംഭകൻ രംഗത്ത്. ‘നെക്സ്റ്റ് ഡോർ കമ്പനി’ സ്ഥാപകനായ സങ്കൽപ് സിൻഹയാണ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. 2018ലാണ് താൻ പൂർണമായും റിമോട്ട് വർക്ക് രീതിയിലേക്ക് മാറിയതെന്നും അതിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നും സങ്കൽപ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ബംഗളൂരുവിൽ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ‘ഓഫീസ്’ എന്നത് മനോഹരമായ ലാൻഡ്സ്കേപ്പോടു കൂടിയ ഒരു ഗേറ്റഡ് കമ്മ്യൂണിറ്റി ആണെന്നും, റിമോട്ട് വർക്ക് തനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അവസരങ്ങളാണ് തുറന്നുതന്നതെന്നും അദ്ദേഹം പറയുന്നു. ജോലി ചെയ്യുന്നതോടൊപ്പം തന്നെ യാത്ര ചെയ്യാനും ഈ രീതി തന്നെ സഹായിച്ചതായി സങ്കൽപ് വ്യക്തമാക്കുന്നു. 2018 മുതൽ ലോകമെമ്പാടുമുള്ള നാൽപ്പതോളം നഗരങ്ങളിൽ…
Read Moreഫോൺ നമ്പറല്ല, ജനനത്തീയതി പറയൂ! മുംബൈയിലെ ഒരു ഉന്നത ഫ്ലാറ്റ് ഉടമസ്ഥയുടെ ചോദ്യം കേട്ട് ഞെട്ടി യുവതി, പിന്നാലെ ഇൻഫ്ലുവൻസറുടെ വെളിപ്പെടുത്തൽ!
വാടകക്കാർക്ക് വീട് നൽകുമ്പോൾ ഉടമസ്ഥർ പലവിധ നിബന്ധനകൾ വെക്കാറുണ്ട്. എന്നാൽ മുംബൈയിൽ ഒരു യുവതിക്ക് ‘ന്യൂമറോളജി’ ഒത്തുവരാത്തതിന്റെ പേരിൽ ഫ്ലാറ്റ് നിഷേധിച്ചെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകവും ചർച്ചയും ഉണർത്തുന്നത്. ആർട്ടിസ്റ്റും ഇൻഫ്ലുവൻസറുമായ വാഗ്മിത സിംഗ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് തന്റെ കൂട്ടുകാരിക്ക് നേരിട്ട ഈ വിചിത്ര അനുഭവം വെളിപ്പെടുത്തിയത്. ഫ്ലാറ്റ് കാണാനായി മുംബൈയിലെ ഒരു സൊസൈറ്റിയിലെത്തിയതായിരുന്നു യുവതി. മികച്ച വിദ്യാഭ്യാസവും ഉയർന്ന ജീവിതസാഹചര്യവുമുള്ള ഫ്ലാറ്റ് ഉടമയായ സ്ത്രീ, കൂടിക്കാഴ്ചയുടെ തുടക്കത്തിൽ തന്നെ യുവതിയോട് “നിങ്ങളുടെ നമ്പർ ഏതാണ്?” എന്ന് ചോദിക്കുകയായിരുന്നു. ഫോൺ നമ്പറാണ് ചോദിച്ചതെന്ന് കരുതി യുവതി മൊബൈൽ നമ്പർ പറയാൻ തുടങ്ങിയപ്പോഴാണ്, ജനനത്തീയതി അടിസ്ഥാനമാക്കിയുള്ള ന്യൂമറോളജി നമ്പറാണ് താൻ ഉദ്ദേശിച്ചതെന്ന് ഉടമ വ്യക്തമാക്കിയത്. തുടർന്ന് നമ്പറുകൾ ഒത്തുനോക്കിയ ഫ്ലാറ്റ് ഉടമ, തന്റെ വീടിന്റെ നന്പർ നാല് ആണെന്നും യുവതിയുടെ നമ്പർ ‘ഏഴ്’ ആണെന്നും…
Read More