വൈദ്യുത ബില്ല് കുറയ്ക്കാൻ പല തരത്തിലുള്ള മാർഗങ്ങൾ നമ്മൾ സ്വീകരിക്കാറുണ്ട്. ഉപയോഗ ശേഷം ലൈറ്റുകളും ഫാനുകളുമൊക്കെ നമ്മൾ ഓഫ് ചെയ്യാറുണ്ട്. അഥവാ മറന്നാൽ തന്നെയും വീട്ടിലുള്ള മറ്റാരെങ്കിലുമൊക്കെ അത് ഓഫ് ചെയ്യാറുമുണ്ട്. കറണ്ട് ബില്ല് കുറയ്ക്കാൻ പ്രാർഥിച്ചാൽ മതിയെന്ന് പറയുകയാണ് പാകിസ്ഥാനിൽ നിന്നുള്ളൊരു പുരോഹിതൻ. വൈദ്യുതി ബില്ല് നിയന്ത്രിക്കാനായി ആത്മീയമായ ഒരു വഴിയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നത്. ‘മാസത്തിൽ രണ്ടുതവണ ചൂണ്ടുവിരൽ ഉപയോഗിച്ച് വൈദ്യുതി മീറ്ററിൽ ‘സം സം’ എന്ന രണ്ട് വാക്കുകൾ എഴുതണം. ഇന്ന് ഒരു തവണ ഇത് ചെയ്തതിന് ശേഷം വീണ്ടും 15 ദിവസങ്ങൾക്ക് ശേഷം ഇതേ കാര്യം ആവർത്തിക്കണം. ദൈവം അനുവദിച്ചാൽ നിങ്ങളുടെ വൈദ്യുതി ബില്ല് തീർച്ചയായും കുറയുമെന്നും വീഡിയോയിലൂടെ മൗലാന ആസാദ് ജമീല്‍ പറയുന്നു.
Read MoreCategory: Today’S Special
വാൾ സ്ട്രീറ്റ് നിശ്ചലമാക്കി ഇന്ത്യന്‍ വിവാഹ ആഘോഷം; വൈറലായി വീഡിയോ
യുഎസിലെ വാൾ സ്ട്രീറ്റ് നഗരം കഴിഞ്ഞ ദിവസം ഇന്ത്യക്കാരാല്‍ നിശ്ചലമാക്കപ്പെട്ടു. ഒരു വിവാഹ പാര്‍ട്ടി കടന്ന് പോയതോടെയാണ് വാൾ സ്ട്രീറ്റ് നഗരം അൽപ സമയത്തേക്ക് നിശ്ചലമായത്. ഇന്ത്യന്‍ വിവാഹ വസ്ത്രങ്ങൾ ധരിച്ചെത്തിയ നാനൂറോളം പേരാണ് വിവാഹാഘോഷത്തിന്റെ ഭാഗമായി തെരുവിലൂടെ പാട്ടും നൃത്തവുമായി കടന്ന് പോയത്. ഇവര്‍ക്കൊപ്പം വധൂ വരൻമാർ ഒത്ത് ചേര്‍ന്നതോടെ ആഘോഷം പൊടി പൂരമാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ‘എത്ര അസ്വാഭാവികമായ ഒരു ഉച്ച സമയം. ബറാത്തിന് വേണ്ടി വാൾ സ്ട്രീറ്റ് അടച്ചു. എല്ലാവരുമൊത്തുള്ള നൃത്തം അവരുടെ മഹത്വം കാണിക്കുന്നതായിരുന്നു.’ എന്ന കുറിപ്പോടെയാണ് ഇതിന്റെ വീഡിയോ ദേവര്‍ഷി ഷാ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ കുറിച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ആഘോഷം കണ്ടു നിന്നവർ പോലും നൃത്തം ചെയ്തെന്നാണ് പലരും കമന്റ് ചെയ്തത്. ഇത്രയും ചടങ്ങിന് എത്ര രൂപ ചിലവ് വരുമെന്നാണ്…
Read Moreവെല്ലുവിളികള്‍ക്കു ബ്രേക്ക്: വരുന്നതു രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കപാത
വയനാട്ടിലേക്കുള്ള നാലുവരി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയതോടെ മലബാർ സ്വപ്നസാക്ഷാത്കാരത്തിനരികെ. നിർമാണം പൂർത്തിയായാൽ രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കമാകും ആനക്കാംപൊയിൽ -മേപ്പാടി പാത. കോഴിക്കോടുനിന്ന് മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള ദൂരം ഗണ്യമായി കുറയ്ക്കുന്ന തുരങ്കപാത വരുന്നതോടെ മലബാറിന്റെ ഗതാഗതരംഗത്തിന്റെ മുഖച്ഛായതന്നെ മാറും. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ നിന്നാണ് തുരങ്കപാതയിലേക്കുള്ള നാലുവരി പാത ആരംഭിക്കുന്നത്. ആനക്കാംപൊയിലിൽനിന്ന് മറിപ്പുഴയിലേക്ക് 6.6 കി.മീറ്റർ നാലുവരി പാതയും മറിപ്പുഴയിൽ ഇരുവഴിഞ്ഞി പുഴക്ക് കുറുകെ 70 മീറ്റർ നീളത്തിൽ പാലവും നിർമിക്കും. മറിപ്പുഴയിൽനിന്ന് രണ്ട് കി.മീറ്റർ റോഡ് നാലുവരിപ്പാത പിന്നിട്ടാൽ തുരങ്കപാത തുടങ്ങുന്ന സ്വർഗം കുന്നിലെത്തും. സ്വർഗംകുന്ന് മുതൽ വയനാട് കള്ളാടിവരെ സ്വർഗംകുന്ന് മുതൽ വയനാട് ജില്ലയിലെ കള്ളാടിവരെ 8.11 കി.മീറ്റർ ദൈർഘ്യത്തിലാണ് തുരങ്കം നിർമിക്കുക. തുടർന്ന്, ഒമ്പത് കി.മീറ്റർ ദൂരം സഞ്ചരിച്ചാൽ മേപ്പാടിയിലെത്താം. വെള്ളരിമല, ചെമ്പ്രമല എന്നിവ തുരന്നാണ് തുരങ്കപാത…
Read Moreഡിയർ സ്മോക്കേഴ്സ് ജാഗ്രത… ഫ്രാൻസിൽ പുകവലിക്കെതിരേ നിയന്ത്രണങ്ങൾ കടുപ്പിച്ചു
കഫേ ടെറസുകളിലിരുന്നും റോഡുകളിലൂടെ സ്വതന്ത്രമായി നടന്നും പുകവലിച്ചിരുന്ന ഫ്രാൻസിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു. ബീച്ചുകൾ, പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവയുൾപ്പെടെ കുട്ടികൾക്ക് പ്രവേശിക്കാൻ കഴിയുന്ന എല്ലാ പൊതുസ്ഥലങ്ങളിലും പുകവലി നിരോധിക്കുമെന്നു ഫ്രാൻസിലെ ആരോഗ്യമന്ത്രി കാതറിൻ വൗട്രിൻ പ്രഖ്യാപിച്ചു. സ്കൂളുകളുടെ മുന്നിൽ വിദ്യാർഥികൾ പുകവലിക്കുന്നത് തടയാനായി അവിടെയും നിരോധനമേർപ്പെടുത്തും. ഇത് ലംഘിക്കുന്നവർക്ക് 135 യൂറോ (13,000 രൂപ) വരെ പിഴ ചുമത്തും. രാജ്യത്ത് വർധിച്ചു വരുന്ന പുകവലി ഉപയോഗത്തെത്തുടർന്നാണ് ഭരണകൂടത്തിന്റെ നടപടി. ജോലിസ്ഥലങ്ങൾ, വിമാനത്താവളങ്ങൾ, ട്രെയിൻ സ്റ്റേഷനുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ പുകവലിക്കുന്നത് ഫ്രാൻസ് ഇതിനു മുൻപേ നിരോധിച്ചിരുന്നു
Read Moreഇതാര് രാജകുമാരനോ: ഇന്ത്യൻ വേഷത്തിലെത്തിയ ഐറിഷ് കല്യാണ ചെക്കനെക്കണ്ട വീട്ടുകാർ പറഞ്ഞത് കേട്ടോ; വീഡിയോ കാണാം…
വിവാഹ ചടങ്ങുകൾ എത്രയും വ്യത്യസ്തമാക്കാമോ അത്രയും വ്യത്യസ്തമാക്കിയാണ് ഇപ്പോൾ നടത്തുന്നത്. രണ്ട് വ്യക്തികൾ തമ്മിലുള്ള കൂടിച്ചേരൽ മാത്രമല്ല കൂടുമ്പോൾ ഇന്പമാകുന്ന രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കൂട്ടിച്ചേരലാണ് വിവാഹമെന്നത്. ജാതിയുടേയും മതത്തിന്റേയും അതിർവരന്പുകൾ പൊട്ടിച്ചെറിഞ്ഞ് വ്യക്തികൾക്ക് മാത്രം പ്രാധാന്യം കൽപിക്കുന്ന യുവ തലമുറയാണ് നമുക്കുള്ളത്. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. ഐറിഷ് യുവാവും ഇന്ത്യൻ യുവതിയും തങ്ങളുടെ ദീർഘ കാലത്തെ പ്രണയത്തിനു ശേഷം ഒന്നിക്കുന്ന ചടങ്ങാണ് വീഡിയോയിൽ. ഐറിഷ് യുവാവിനെ ഇന്ത്യയുടെ പാരന്പര്യ വേഷത്തിൽ കണ്ടപ്പോൾ അദ്ദേഹത്തിന്റെ വീട്ടുകാർക്കുണ്ടായ ഞെട്ടലും പ്രതികരണവുമാണ് ഈ വീഡിയോയെ ഇത്രയും ശ്രദ്ധവരാൻ കാരണം. സ്വർണ നിറത്തിലെ ഷർവാണിയും പാന്റുമാണ് വരന്റെ വേഷം. ഇടനാഴിയിലൂടെ വരൻ നടന്നുവരുന്ന കാഴ്ച കണ്ടപ്പോൾ അദ്ദേഹത്തിന്റെ ബന്ധുക്കൾ സന്തോഷത്തോടെ കൈയടിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഷെർവാണിയിലെ പ്രിന്റുകൾ വളരെ മികച്ചതാണെന്നും ഒരു രാജകുമാരനെ പോലെ തോന്നിക്കുന്നുവെന്നും…
Read Moreകെട്ടിപ്പിടിച്ചും ഉമ്മ കൊടുത്തും മതിയാകാതെ കമിതാക്കൾ … ഓടുന്ന കാറിന്റെ സൺറൂഫ് തുറന്ന് പ്രണയലീല! 1,500 രൂപ പിഴയടപ്പിച്ച് പോലീസ്; ഇതിനൊക്കെ ഒരു മറവേണ്ടേയെന്ന സോഷ്യൽ മീഡിയ
ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ സൺറൂഫ് തുറന്ന് കമിതാക്കളുടെ പ്രണയലീല. ബംഗളൂരുവിലെ തിരക്കേറിയ ട്രിനിറ്റി റോഡിൽ കോറമംഗലയിലാണു സംഭവം. കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. അതുവഴി കടന്നുപോയ ഒരു യാത്രക്കാരനാണ് ഇവരുടെ പ്രണയലീലകൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പൊതുജനമധ്യത്തിൽ പ്രണയലഹരിയിലാണ്ട ഇരുവർക്കുമെതിരേ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നു. ഇത്തരം പ്രവർത്തികൾ ഗതാഗത നിയമങ്ങളുടെയും മാന്യതയുടെയും ലംഘനമാണെന്നും മറ്റുള്ളവരുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു. വീഡിയോ പ്രചരിച്ചതോടെ വാഹമുടമയെ കണ്ടെത്തി പോലീസ് 1,500 രൂപ പിഴയടപ്പിച്ചു. അപകടകരമായ ഡ്രൈവിംഗിന് 1,000 രൂപയും ഗതാഗത നിയമലംഘനങ്ങൾക്ക് 500 രൂപയുമാണ് പിഴ ചുമത്തിയത്.
Read Moreഏബ്രഹാം ലിങ്കണിന്റെ രക്തം പുരണ്ട കൈയുറയ്ക്ക് 12.97 കോടി രൂപ: തൂവാലയ്ക്ക് ഏഴു കോടി
അമേരിക്കൻ മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കണ് വെടിയേറ്റ രാത്രിയിൽ അദ്ദേഹത്തിന്റെ കോട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന രക്തം പുരണ്ട കൈയുറകൾ ലേലത്തിൽ വിറ്റുപോയത് 12.97 കോടി രൂപയ്ക്ക്. അന്നേദിവസം ലിങ്കൺ കൈവശം വച്ചിരുന്ന രണ്ടു തൂവാലകളിൽ ഒന്ന് ഏഴു കോടി രൂപയ്ക്കും വിറ്റു. 1865 ഏപ്രിൽ 14ന് രാത്രിയാണു ലിങ്കണു വെടിയേറ്റത്. വാഷിംഗ്ടൺ ഡിസിയിലെ ഫോർഡ്സ് തിയറ്ററിൽ “ഔർ അമേരിക്കൻ കസിൻ’ എന്ന നാടകം കാണുന്നതിനിടെ ജോൺ വിൽക്സ് എന്നയാൾ വെടിവയ്ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ ലിങ്കൺ പിറ്റേന്നു മരിച്ചു. ഏബ്രഹാം ലിങ്കണുമായി ബന്ധപ്പെട്ട 144 സാധനങ്ങളാണു കഴിഞ്ഞദിവസം ഷിക്കാഗോയിലെ ഫ്രീമാൻസ്/ഹിന്ദ്മാനിൽ ലേലം ചെയ്തത്. ലിങ്കൺ വധഗൂഢാലോചനയിൽ പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേരുടെ ഫോട്ടോകൾ ഉൾക്കൊള്ളുന്ന ഒരു “വാണ്ടഡ്’ പോസ്റ്റർ ആണ് വലിയ തുകയ്ക്ക് ലേലത്തിൽ പോയ മറ്റൊന്ന്. 6.51 കോടി രൂപ ഈ പോസ്റ്ററിനു ലഭിച്ചു. 1824ൽ ഒരു…
Read Moreപ്രസവ വേദനകൊണ്ട് പുളഞ്ഞ് ഭാര്യ, കണ്ട് നിൽക്കാനാകാതെ ലൈബർ റൂമിൽ പൊട്ടിക്കരഞ്ഞ് ഭർത്താവ്; വൈറലായി വീഡിയോ
ഭാര്യയുടെ പ്രസവസമയത്ത് ഭർത്താവിനു ടെൻഷൻ ഉണ്ടാകുന്നത് സ്വാഭാവികം. പലരും പലവിധത്തിലാകും ടെൻഷൻ പ്രകടിപ്പിക്കുന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഭാര്യയുടെ പ്രസവസമയത്ത് ഒരു ഭർത്താവ് പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായി. ഭാര്യ അനുഭവിക്കുന്ന വേദനകളെക്കുറിച്ചോർത്താണു ലേബർ റൂമിൽ ഈ ഭർത്താവ് പൊട്ടിക്കരഞ്ഞത്. ഗൈനക്കോളജിസ്റ്റ് ഡോ. ഉമ്മുൽ ഖൈർ ഫാത്തിമയാണു ഹൃദയസ്പർശിയായ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഡോക്ടർ യുവാവിനോട് “നിങ്ങൾ നിങ്ങളുടെ ഭാര്യയെ എത്രമാത്രം സ്നേഹിക്കുന്നുണ്ട്’ എന്നു ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. “ഞാനവളെ ഒരുപാട് സ്നേഹിക്കുന്നു’ എന്നാണു യുവാവിന്റെ മറുപടി. ഈസമയം, അയാളുടെ സമീപം ഭാര്യയും മറ്റു ബന്ധുക്കളും നിൽക്കുന്നതും കാണാം. “എല്ലാവർക്കും സ്നേഹനിധിയായ ഒരു ഭർത്താവിനെ കണ്ടെത്താനാവട്ടെ’ എന്ന കാപ്ഷനോടെയാണു ഡോക്ടർ വീഡിയോ പങ്കുവച്ചത്. ലക്ഷക്കണക്കിനു ലൈക്കുകളും കമന്റുകളും വീഡിയോയ്ക്കു ലഭിച്ചു. 1.6 മില്ല്യൺ ഫോളോവർമാരുള്ള ആളാണു ഡോ. ഫാത്തിമ.
Read Moreഏട്ടായി ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കില്ല: താലി കെട്ടലിനു തൊട്ടുമുന്‍പ് വധു കാമുകന്റെ കൂടെ ഇറങ്ങിപ്പോയി
താലി കെട്ടുന്നതിനു തൊട്ടുമുന്‍പ് മണ്ഡപത്തിൽനിന്നു വധു കാമുകന്റെ കൂടെ ഇറങ്ങിപ്പോയി. പോലീസ് സംരക്ഷണയിലാണു യുവതിയെ കാമുകൻ വിളിച്ചിറക്കിക്കൊണ്ടുപോയത്. കർണാടക ഹാസനിലെ ശ്രീചുഞ്ചനാഗിരി ഓഡിറ്റോറിയത്തിലാണു നാടകീയരംഗങ്ങൾ അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബിരുദാനന്തരബിരുദ യോഗ്യതയുള്ള പല്ലവിയുടെയും സർക്കാർ സ്കൂൾ അധ്യാപകനായ വേണുഗോപാലിന്റെയും വിവാഹമാണു നടക്കാനിരുന്നത്. എന്നാൽ, താലികെട്ടുന്നതിനു തൊട്ടുമുന്‍പ് വേണുഗോപാലിനോട് താൻ മറ്റൊരാളുമായി അടുപ്പത്തിലാണെന്നും തന്റെ സമ്മതമില്ലാതെയാണു വിവാഹം നടത്തുന്നതും പല്ലവി തുറന്നുപറഞ്ഞു. ആ സമയം വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങളും സമീപത്തുണ്ടായിരുന്നു. തുടർന്ന് പല്ലവി പോലീസ് സംരക്ഷണത്തിലെത്തിയ കാമുകന്റെ കൂടെ ഇറങ്ങിപ്പോകുകയായിരുന്നു. ഷാൾ കൊണ്ട് മുഖം മറച്ച്, വീട്ടുകാരെയും അടുത്തബന്ധുക്കളുടെയും അവഗണിച്ച് കാമുകന്റെ കൂടെ വിവാഹവേഷത്തിൽ യുവതി പോകുന്നതു ദൃശ്യങ്ങളിൽ കാണാം.
Read Moreസ്കൈ ഡൈവിംഗിനിടെ പാരച്യൂട്ട് മനഃപൂർവം തുറക്കാതെ യുവതി ജീവനൊടുക്കി: പ്രണയത്തകർച്ചയാണു കാരണമെന്ന് ആത്മഹത്യാക്കുറിപ്പ്
പ്രണയം തകർന്നതിനെ തുടർന്ന് 10,000 അടി ഉയരത്തിൽനിന്നു താഴേക്ക് ചാടി സ്കൈ ഡൈവറായ യുവതി ആത്മഹത്യ ചെയ്തു. ഇംഗ്ലണ്ടിലെ ഡർഹാം കൗണ്ടിയിലെ ഷോട്ടൺ കോളിയറിലാണ് സംഭവം. 32കാരിയായ ജേഡ് ഡാമറൽ എന്ന യുവതിയാണു മരിച്ചത്. സ്കൈ ഡൈവിംഗിൽ വിദഗ്ധയായ ജേഡ് താഴേക്ക് ചാടിയശേഷം തന്റെ പാരച്യൂട്ട് മനഃപൂർവം തുറക്കാതിരിക്കുകയായിരുന്നു. നിലത്ത് പതിച്ച ഉടൻ മരണം സംഭവിച്ചു. മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്തു വരികയായിരുന്ന ജേഡ് നാനൂറിലേറെ തവണ സ്കൈ ഡൈവിംഗ് നടത്തിയിട്ടുണ്ട്. ഇവരുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. പ്രമുഖ കാർ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന 26 കാരനായ ബെൻ ഗുഡ്ഫെലോയുമായി ആറ് മാസത്തിലേറെയായി യുവതി പ്രണയത്തിലായിരുന്നു. ഇവർ ഒരുമിച്ച് സ്കൈ ഡൈവിംഗ് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബർ മുതൽ ഒന്നിച്ചായിരുന്നു താമസം. ഇയാൾ ബന്ധത്തിൽനിന്നു പിൻമാറിയതാണ് ജേഡ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണു റിപ്പോർട്ട്.
Read More