വി​ദ്യാ​ർ​ഥി​ക​ളെ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ച കേസ് ; മു​ൻ പി​ടി​എ പ്ര​സി​ഡ​ന്‍റിന് മുൻകൂർ ജാമ്യമില്ല

ആ​ലു​വ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ മൊ​ബൈ​ൽ ഫോ​ണി​ൽ അ​ശ്ലീല വീ​ഡി​യോ കാ​ണി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ പോ​യ മു​ൻ സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ്് ഉ​ട​ൻ കീ​ഴ​ട​ങ്ങു​മെ​ന്ന് സൂ​ച​ന. കി​ഴ​ക്കേ ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി അ​ജി​ത്ത് (55) ആ​ണ് ഒ​ളി​വി​ൽ പോ​യ​ത്.

പോ​ക്സോ കോ​ട​തി, ജി​ല്ലാ കോ​ട​തി എ​ന്നീ കോ​ട​തി​ക​ളെ സ​മീ​പി​ച്ചെ​ങ്കി​ലും മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ലു​വ മേ​ഖ​ല​യി​ലെ ഒ​രു ഗ​വ ഹൈ​സ്കൂ​ളി​ലെ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രാ​തി​ക്കാ​ർ. ര​ണ്ട് മാ​സം മു​ന്പാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

നാ​ല് വ​ർ​ഷം മു​ന്പ് ഇ​തേ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ലെ പി​ടി​എ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു പ്ര​തി. ആ ​പ​രി​ച​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സ് ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്പോ​ൾ പ്ര​തി മൊ​ബൈ​ൽ ഫോ​ണ്‍ കു​ട്ടി​ക​ൾ​ക്ക് കൈ​മാ​റി. ഓ​ഫ് ആ​യ ഫോ​ണ്‍ ഓ​ണാക്കുന്ന​തി​നാ​ണ് ന​ൽ​കി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍ ചെ​യ്ത​പ്പോ​ൾ അ​ശ്ലീ​ല വീ​ഡി​യോ​യാ​ണ് തെ​ളി​ഞ്ഞ​ത്. ‘നി​ങ്ങ​ൾ പ​ത്താം ക്ലാ​സു​കാ​ര​ല്ലേ അ​തു ക​ണ്ട​തു​കൊ​ണ്ട് കു​ഴ​പ്പ​മി​ല്ല’ എ​ന്ന് പ​റ​ഞ്ഞ് പി​ന്നെ​യും കാ​ണു​ന്ന​തി​ന് പ്ര​തി കു​ട്ടി​ക​ളെ പ്രേ​രി​പ്പി​ച്ചെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

സ്കൂ​ളി​ൽ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രു​ടെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​നി​ട​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സം​ഭ​വം വി​വ​രി​ച്ച​ത്. ബി​നാ​നി​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

Related posts