കാ​ൽ തൊ​ട്ട് വ​ണ​ങ്ങി, കെ​ട്ടി​പ്പി​ടി​ച്ച് സ്നേ​ഹം ന​ടി​ച്ചു വിശ്വാസം പിടിച്ചുപറ്റി; കാ​ന​ഡ​യി​ൽ മ​ല​യാ​ളി വ​യോ​ധി​ക​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന് ത​ട്ടി​പ്പു​കാ​രി!

കാ​ന​ഡ​യി​ലെ ബ്രാം​പ്ട​ണി​ൽ സ​ന്ധ്യാ​ന​ട​ത്തി​നി​ട​യി​ൽ 78 കാ​രി​യെ ക​ബ​ളി​പ്പി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തു. വി​വാ​ഹ​സ​മ​യ​ത്ത് ഭ​ർ​ത്താ​വ് സ​മ്മാ​നി​ച്ച, വി​ല​പ്പെ​ട്ട​ആ​ഭ​ര​ണ​ങ്ങ​ളു​ൾ​പ്പെ​ടെ​യാ​ണ് ക​വ​ർ​ച്ച​ക്കാ​രി ത​ട്ടി​യെ​ടു​ത്ത​ത്. ജൂ​ലൈ 28-ന് ​വൈ​കു​ന്നേ​രം 6 ഓ​ടെ ചി​ങ്കു​വാ​സൗ റോ​ഡി​നും ബോ​വാ​ർ​ഡ് ഡ്രൈ​വ് വെ​സ്റ്റി​നും സ​മീ​പ​മു​ള്ള റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്നു വ​യോ​ധി​ക. അ​വ​ർ നി​ന്ന സ്ഥ​ല​ത്തേ​ക്ക് ഒ​രു എ​സ്‌​യു​വി കാ​ർ വ​ന്ന് നി​ൽ​ക്കു​ക​യും അ​തി​ൽ നി​ന്ന് ഒ​രു സ്ത്രീ ​വ​യോ​ധി​ക​യു​ടെ അ​രി​കി​ലേ​ക്ക് എ​ത്തു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. വ​യോ​ധി​ക​യു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ക്കാ​ൻ ആ ​സ്ത്രീ ആ​ദ്യം അ​വ​രു​ടെ കാ​ൽ തൊ​ട്ട് വ​ണ​ങ്ങു​ക​യും ആ​ലിം​ഗ​നം ചെ​യ്യു​ക​യും ചെ​യ്തു. ഈ ​സ്നേ​ഹ​പ്ര​ക​ട​ന​ത്തി​നി​ട​യി​ൽ വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​മാ​ല മാ​റ്റി​വെ​ച്ച് പ​ക​രം വ്യാ​ജ​മാ​ല അ​ണി​യി​ച്ചു. ഒ​പ്പം കൈ​യി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ്ണ വ​ള​ക​ളും ഊ​രി​യെ​ടു​ത്ത ശേ​ഷം വ​ന്ന സ്ത്രീ ​കാ​റി​ൽ ക​ട​ന്നു​ക​ള​ഞ്ഞു. ഏ​ക​ദേ​ശം 110 ഗ്രാ​മോ​ളം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.​ഏ​ക​ദേ​ശം 12-16 ല​ക്ഷം രൂ​പ…

Read More

കോ​ട​തി​ക്കു​ള്ളി​ൽ അ​ടി​പി​ടി! കു​ടും​ബ​വ​ഴ​ക്ക് അ​വ​സാ​നി​ച്ച​ത് ക​യ്യാ​ങ്ക​ളി​യി​ലും അ​റ​സ്റ്റി​ലും; വീ​ഡി​യോ വൈ​റ​ൽ

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഹാ​രാ​ജ്ഗ​ഞ്ചി​ൽ കു​ടും​ബ​കോ​ട​തി​ക്ക് ഉ​ള്ളി​ലു​ണ്ടാ​യ നാ​ട​കീ​യ രം​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ ആ​ണി​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. കോ​ട​തി ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ൽ പ​ര​സ്യ​മാ​യി ഏ​റ്റു​മു​ട്ടു​ക​യും ഇ​ത് ക​ണ്ട് ബ​ന്ധു​ക്ക​ൾ കൂ​ടി അ​തേ​റ്റ് പി​ടി​ച്ച​തോ​ടെ സം​ഭ​വം വ​ലി​യ കൂ​ട്ട​ത്ത​ല്ലി​ൽ ക​ലാ​ശി​ച്ചു. മ​ഹാ​രാ​ജ്ഗ​ഞ്ച് ജി​ല്ലാ ആ​സ്ഥാ​ന​ത്തെ കു​ടും​ബ​കോ​ട​തി​യി​ൽ ന​ട​ന്ന അ​റ്റ​ൻ​ഡ​ൻ​സ്/​മെ​യി​ന്‍റ​ന​ൻ​സ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ദം കേ​ൾ​ക്ക​ലി​ന് എ​ത്തി​യ​താ​യി​രു​ന്നു സ​മ​ർ​ധീ​ര സ്വ​ദേ​ശി​നി​യാ​യ പ്രി​യ തൃ​പാ​ഠി​യും ഭ​ർ​ത്താ​വ് കോ​യി​ലാ​ട​ദ് സ്വ​ദേ​ശി മി​നി​ഷ് കു​മാ​ർ മി​ശ്ര​യും. ഉ​ച്ച​ക​ഴി​ഞ്ഞ് 2 ഓ​ടെ കോ​ട​തി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ കോ​ട​തി വ​രാ​ന്ത​യി​ൽ വ​ച്ച് മി​നി​ഷും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു മ​റ്റൊ​രാ​ളും ചേ​ർ​ന്ന് ത​ന്നെ ആ​ക്ര​മി​ച്ച​താ​യി പ്രി​യ പ​റ​ഞ്ഞു. മി​നി​ഷ് ത​ന്നെ ത​ല​മു​ടി​ക്ക് പി​ടി​ച്ച് വ​ലി​ച്ച് ആ​ക്ര​മി​ക്കു​ക​യും നി​ല​ത്തേ​ക്ക് ത​ള്ളി​യി​ടു​ക​യും ചെ​യ്തു. ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല്ലാ​ൻ പോ​ലും ശ്ര​മി​ച്ച​താ​യി പ്രി​യ ആ​രോ​പി​ച്ചു. ത​ട​യാ​ൻ ചെ​ന്ന പി​താ​വ് ല​ക്ഷ്മി​കാ​ന്തി​നെ​യും സ​ഹോ​ദ​രി പ്രി​യ​ങ്ക​യെ​യും ഇ​വ​ർ…

Read More

ഫാ​ഷ​ൻ ഇ​വ​ന്‍റി​ൽ ട്രാ​ൻ​സ് വു​മ​ൺ മോ​ഡ​ലി​ന് മോ​ശ​മാ​യ അ​നു​ഭ​വം: വീ​ഡി​യോ വൈ​റ​ൽ!

ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഒ​രു ഫാ​ഷ​ൻ ഷോ​യ്ക്കി​ട​യി​ലു​ണ്ടാ​യ സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സൈ​ബ​റി​ട​ങ്ങ​ളി​ലെ ച​ർ​ച്ച. ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ട്രാ​ൻ​സ് വു​മ​ൺ മോ​ഡ​ലി​ന് നേ​രെ ബൗ​ൺ​സ​ർ​മാ​രു​ടെ അ​തി​ക്ര​മ​മെ​ന്ന് ആ​രോ​പ​ണം. ത​നി​ക്ക് മോ​ശ​മാ​യ അ​നു​ഭ​വം ഉ​ണ്ടാ​യെ​ന്നും മ​റ്റ് മോ​ഡ​ലു​ക​ൾ ആ​രും ഈ ​ച​തി​യി​ൽ വീ​ഴ​രു​തെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചു​ള്ള മോ​ഡ​ൽ ഭ​വ​ന​യു​ടെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. ഡ​ൽ​ഹി ഛത്ത​ർ​പൂ​ർ സെ​ൻ​ട്ര​ലി​ൽ, ഫാ​ഷ​ൻ ഡി​സൈ​ന​ർ മോ​ഹി​ത് അ​റോ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഇ​വ​ന്‍റി​ലാ​ണ് ഈ ​ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം. വീ​ഡി​യോ​യി​ൽ സം​ഘാ​ട​ക​ർ​ക്ക് നേ​രെ രോ​ഷ​ത്തോ​ടെ ആ​ക്രോ​ശി​ക്കു​ന്ന ഭ​വ​ന​യെ വ്യ​ക്ത​മാ​യി കാ​ണാം. “ഇ​വി​ടെ വ​ന്ന് പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മു​മ്പ് ഒ​ന്നു​കൂ​ടി ആ​ലോ​ചി​ക്കു​ക, ഡി​സൈ​ന​റു​ടെ ബൗ​ൺ​സ​ർ​മാ​ർ ഇ​വി​ടെ വ​ന്ന് മോ​ശ​മാ​യി പെ​രു​മാ​റു​ന്നു” എ​ന്നാ​ണ് ഭ​വ​ന​യു​ടെ പ്ര​തി​ക​ര​ണം. ഇ​വ​ന്‍റ് വേ​ദി​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ക്കു​ന്ന​തും ആ​ളു​ക​ൾ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. എ​ന്നാ​ൽ ഇ​തി​ലും വ​ലി​യ ട്രോ​ളു​ക​ൾ​ക്കും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും വ​ഴി​വ​ച്ച​ത് സം​ഘാ​ട​ക​നാ​യ മോ​ഹി​ത് അ​റോ​റ​യു​ടെ…

Read More

മ​ദ്യ​ശാ​ല​യി​ൽ ക​യ​റി ‘മ​ദ്യ​സേ​വ’; പി​ന്നാ​ലെ സു​ഖ​നി​ദ്ര​യി​ലാ​ണ്ട് കു​ര​ങ്ങ​ൻ! റാ​ഞ്ചി​യി​ലെ കൗ​തു​ക​ക്കാ​ഴ്ച വൈ​റ​ൽ

മ​ദ്യ​ശാ​ല​യ്ക്കു​ള്ളി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​ന്നു​ക​യ​റി മ​ദ്യം കു​ടി​ച്ച ശേ​ഷം മ​ദ്യ​ശാ​ല​യ്ക്കു​ള്ളി​ൽ ത​ന്നെ സു​ഖ​മാ​യി ഉ​റ​ങ്ങി കു​ര​ങ്ങ​ൻ! ജാ​ർ​ഖ​ണ്ഡി​ലെ റാ​ഞ്ചി​ക്ക് സ​മീ​പ​മു​ള്ള ഓ​ർ​മ​ഞ്ചി​യാ​ണ് ഈ ​അ​പൂ​ർ​വ്വ​വും ര​സ​ക​ര​വു​മാ​യ സം​ഭ​വ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ച​ത്. ഓ​ർ​മ​ഞ്ചി​യ​ലെ ബ്ലോ​ക്ക് ചൗ​ക്കി​ലു​ള്ള ഒ​രു വി​ദേ​ശ​മ​ദ്യ​ശാ​ല​യി​ലാ​ണ് സം​ഭ​വം. പെ​ട്ടെ​ന്ന് ക​ട​യ്ക്കു​ള്ളി​ലേ​ക്ക് ക​യ​റി​പ്പ​റ്റി​യ പെ​ൺ​കു​ര​ങ്ങ​ൻ അ​വി​ടു​ത്തെ കു​പ്പി​ക​ളി​ലൊ​ന്നി​ൽ നി​ന്ന് മ​ദ്യം സേ​വി​ക്കു​ക​യാ​യി​രു​ന്നു. മ​ദ്യം കു​ടി​ച്ച​തി​ന് പി​ന്നാ​ലെ ക്ഷീ​ണം കാ​ര​ണം മ​ദ്യ​ശാ​ല​യ്ക്കു​ള്ളി​ൽ ത​ന്നെ കു​ര​ങ്ങ​ൻ ആ​ഴ​ത്തി​ലു​ള്ള ഉ​റ​ക്ക​ത്തി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്തു. മ​ദ്യ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രെ​യും ക​ട​യി​ൽ എ​ത്തി​യ​വ​രെ​യും ഒ​രു​പോ​ലെ അ​മ്പ​ര​പ്പി​ച്ച കാ​ഴ്ച​യാ​യി​രു​ന്നു ഇ​ത്. സം​ഭ​വ​മ​റി​ഞ്ഞ് ആ​ൾ​ക്കാ​ർ ത​ടി​ച്ചു​കൂ​ടു​ക​യും വാ​ർ​ത്ത പ​ര​ക്കു​ക​യും ചെ​യ്ത​തോ​ടെ സ്ഥ​ല​ത്ത് വ​ലി​യ രീ​തി​യി​ലു​ള്ള കൗ​തു​കം ഉ​ട​ലെ​ടു​ത്തു. തു​ട​ർ​ന്ന് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തു​ക​യും, ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ര​ങ്ങ​നെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. എ​ന്താ​യാ​ലും റാ​ഞ്ചി​യി​ലെ ഈ ‘​കു​ര​ങ്ങ​ൻ വി​രു​ന്ന്’ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ചി​രി പ​ട​ർ​ത്തു​ക​യാ​ണ്.  

Read More

ദു​ര​ന്തോ എ​ക്സ്പ്ര​സി​ന് നേ​രെ ക​ല്ലേ​റ്; ജ​ന​ൽ​ച്ചി​ല്ല് ത​ക​ർ​ന്ന് നാ​ല് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്, ഭീ​തി​ജ​ന​ക​മാ​യ വീ​ഡി​യോ പു​റ​ത്ത്

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ന് നേ​രെ വീ​ണ്ടും ക​ല്ലേ​റ്. നാ​ഗ്പൂ​രി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ദു​ര​ന്തോ എ​ക്സ്പ്ര​സി​ന് നേ​രെ ഉ​ണ്ടാ​യ ക​ല്ലേ​റി​ൽ ട്രെ​യി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ ത​ക​ർ​ന്ന് നാ​ല് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. യാ​ത്ര​ക്കാ​ർ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് സം​ഭ​വം. ‘Aesthete Traveller’ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ന​ടു​ക്കു​ന്ന ഈ ​സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്. യു​വാ​വും സു​ഹൃ​ത്തു​ക്ക​ളും ട്രെ​യി​നി​ൽ ഇ​രു​ന്ന് രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കെ, പു​റ​ത്തു​നി​ന്ന് ആ​രോ എ​റി​ഞ്ഞ വ​ലി​യ ക​ല്ല് ജ​ന​ൽ​ച്ചി​ല്ല് ത​ക​ർ​ത്ത് അ​ക​ത്തേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ചി​ല്ലു​ക​ൾ ചി​ത​റി​ത്തെ​റി​ച്ചാ​ണ് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന നാ​ല് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റ​ത്. ത​ങ്ങ​ളു​ടെ ക​മ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ഇ​രു​വ​ശ​ത്തും ചെ​റി​യ കു​ട്ടി​ക​ളു​ള്ള കു​ടും​ബ​ങ്ങ​ളാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​തെ​ന്നും, വ​ൻ ദു​ര​ന്ത​മാ​ണ് ത​ല​നാ​രി​ഴ​യ്ക്ക് ഒ​ഴി​വാ​യ​തെ​ന്നും വീ​ഡി​യോ പ​ങ്കു​വെ​ച്ച യാ​ത്ര​ക്കാ​ര​ൻ കു​റി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് അ​ടു​ത്ത സ്റ്റേ​ഷ​നി​ൽ പോ​ലീ​സ് എ​ത്തു​ന്ന​തിന്‍റെയും ​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ളും വീ​ഡി​യോ​യി​ലു​ണ്ട്. സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ലെ യാ​ത്ര​ക്കാ​രു​ടെ…

Read More

സി​നി​മ​യി​ലെ ഡ​യ​ലോ​ഗ് അ​ടി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ കോ​ള​റി​ൽ പി​ടി​ച്ച് പ്രൊ​ഫ​സ​ർ, സ്റ്റേ​ജി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ, വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്നു

കോ​ളജ് പ​രി​പാ​ടി​ക്കി​ടെ സി​നി​മാ ഡ​യ​ലോ​ഗ് പ​റ​ഞ്ഞ് ക​ളി​യാ​ക്കാ​ൻ ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ കോ​ള​റി​ൽ ക​യ​റി​പ്പി​ടി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​ഫ​സ​ർ. അ​ഹ​മ്മ​ദാ​ബാ​ദി​ലെ നി​ർ​മ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന ടെ​ക്‌​നി​ക്ക​ൽ ഫെ​സ്റ്റി​നി​ടെ​യാ​ണ് സ​ദ​സി​നെ മു​ഴു​വ​ൻ ഞെ​ട്ടി​ച്ച നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ‘ടെ​ക്‌​നോ​ഫോ​റ 2026’ എ​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സം​ഭ​വം. സ്റ്റാ​ൻ​ഡ്-​അ​പ്പ് കൊ​മേ​ഡി​യ​ൻ ര​ജ​ത് സൂ​ദ് പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ, ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം മേ​ധാ​വി​യാ​യ ഡോ. ​ഹി​മാ​ൻ​ഷു പ​ട്ടേ​ൽ ഫോ​ണി​ൽ നി​ന്ന് എ​ന്തോ വാ​യി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു. പ്രൊ​ഫ​സ​ർ വ​ള​രെ സാ​വ​ധാ​ന​ത്തി​ൽ വാ​യി​ക്കു​ന്ന​ത് ക​ണ്ട് സ​ദ​സ്സി​ലി​രു​ന്ന ഒ​രു വി​ദ്യാ​ർ​ഥി ‘ഗോ​ൽ​മാ​ൽ 3’ എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലെ ത​മാ​ശ രൂ​പ​ത്തി​ലു​ള്ള “ജ​ൽ​ദി ബോ​ൽ, ക​ൽ സു​ബ​ഹ് പ​ൻ​വേ​ൽ നി​ക​ൽ​നാ ഹൈ” (​വേ​ഗം പ​റ​യ്, നാ​ളെ രാ​വി​ലെ പ​ൻ​വേ​ലി​ൽ പോ​കാ​നു​ള്ള​താ​ണ്) എ​ന്ന പ്ര​ശ​സ്ത​മാ​യ ഡ​യ​ലോ​ഗ് ഉ​റ​ക്കെ വി​ളി​ച്ചു പ​റ​ഞ്ഞു. തു​ട​ർ​ന്ന് പ്ര​കോ​പി​ത​നാ​യ പ്രൊ​ഫ​സ​ർ…

Read More

ഒ​റ്റ ബൈ​ക്കി​ൽ 6 വി​ദ്യാ​ർ​ഥി​ക​ൾ; ഒ​രാ​ൾ ഇ​രി​ക്കു​ന്ന​ത് സു​ഹൃ​ത്തി​ന്‍റെ തോ​ളി​ൽ! ഭീ​തി​ജ​ന​ക​മാ​യ വീ​ഡി​യോ വൈ​റ​ൽ, ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്

ജീ​വ​ൻ പ​ണ​യം വെ​ച്ചു​കൊ​ണ്ടു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പ​ക​ട​ക​ര​മാ​യ ബൈ​ക്ക് റൈ​ഡി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ക്കു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ലാ​ണ് ഒ​രൊ​റ്റ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് തി​ങ്ങി​ഞെ​രു​ങ്ങി യാ​ത്ര ചെ​യ്ത​ത്. വീ​ഡി​യോ​യി​ൽ അ​ഞ്ച് ആ​ൺ​കു​ട്ടി​ക​ൾ ബൈ​ക്കി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ന്ന​ത് കാ​ണാം. എ​ന്നാ​ൽ ഇ​തി​നെ​ക്കാ​ൾ ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച, ആ​റാ​മ​ത്തെ വി​ദ്യാ​ർ​ഥി ബൈ​ക്കി​ലി​രി​ക്കു​ന്ന മ​റ്റൊ​രു കു​ട്ടി​യു​ടെ തോ​ളി​ൽ ബാ​ല​ൻ​സ് ചെ​യ്ത് ക​യ​റി ഇ​രി​ക്കു​ന്ന​താ​ണ്. തെ​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ യാ​തൊ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ​യാ​ണ് ഇ​വ​രു​ടെ ഈ ​അ​പ​ക​ട​ക​ര​മാ​യ അ​ഭ്യാ​സ​പ്ര​ക​ട​നം. വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ മീ​റ​റ്റ് ട്രാ​ഫി​ക് പോ​ലീ​സ് വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യും ആ​രം​ഭി​ച്ചു. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​ന് ബൈ​ക്കി​ന് 25,000 രൂ​പ പി​ഴ ചു​മ​ത്തി​യ​താ​യി മീ​റ​റ്റ് ട്രാ​ഫി​ക് പോ​ലീ​സ് സൂ​പ്ര​ണ്ട് രാ​ജേ​ഷ് കു​മാ​ർ ശ്രീ​വാ​സ്ത​വ അ​റി​യി​ച്ചു. വാ​ഹ​നം ക​ണ്ടു​കെ​ട്ടാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കു​ട്ടി​ക​ൾ ഇ​ത്ത​രം അ​പ​ക​ട​ക​ര​മാ​യ…

Read More

പാ​ർ​ട്ടി​യി​ലെ പു​തി​യ താ​രം ‘ഭീ​മ​ൻ ഗൊ​റി​ല്ല​ക​ൾ’; പാ​കി​സ്ഥാ​നി​ൽ ത​രം​ഗ​മാ​യി വേ​റി​ട്ട നൃ​ത്ത​വി​ശേ​ഷം

സം​ഗീ​ത​വും നൃ​ത്ത​വും നി​റ​ഞ്ഞ ഡി​ജെ പാ​ർ​ട്ടി​ക​ളി​ലേ​ക്ക് ഇ​നി വെ​റു​മൊ​രു ന​ർ​ത്ത​ക​ൻ വ​ന്നാ​ൽ പോ​രാ, കൂ​റ്റ​ൻ ഗൊ​റി​ല്ല ത​ന്നെ വേ​ണം! പാ​കി​സ്ഥാ​നി​ലെ ആ​ഘോ​ഷ​രാ​വു​ക​ളി​ൽ ഇ​പ്പോ​ൾ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് വേ​ഷം ധ​രി​ച്ചെ​ത്തു​ന്ന ഭീ​മ​ൻ ഗൊ​റി​ല്ല​ക​ളു​ടെ ‘വൈ​ൽ​ഡ്’ ഡാ​ൻ​സ്. ലാ​ഹോ​റി​ലെ വി​നോ​ദ പാ​ർ​ട്ടി​ക​ളി​ലാ​ണ് വേ​റി​ട്ട ഈ ​സം​ഭ​വം അ​ര​ങ്ങേ​റു​ന്ന​ത്. കൂ​റ്റ​ൻ ഗൊ​റി​ല്ല​ക​ളു​ടെ കോ​സ്റ്റ്യൂം ധ​രി​ച്ചെ​ത്തു​ന്ന ക​ലാ​കാ​ര​ന്മാ​ർ, പാ​ട്ടി​ന്‍റെ താ​ള​ത്തി​നൊ​ത്ത് അ​തി​ശ​യി​പ്പി​ക്കു​ന്ന ശൈ​ലി​യി​ലാ​ണ് ചു​വ​ടു​വെ​ക്കു​ന്ന​ത്. ഡി​ജെ സം​ഗീ​ത​ത്തി​നൊ​പ്പം അ​തി​ഥി​ക​ളെ കൈ​യി​ലെ​ടു​ക്കു​ന്ന ഇ​വ​രു​ടെ വീ​ഡി​യോ​ക​ൾ നി​ല​വി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. ഒ​രു വാ​ർ​ത്താ ഏ​ജ​ൻ​സി പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ, ഭീ​മ​ൻ കൈ​ക​ൾ വീ​ശി നൃ​ത്തം ചെ​യ്യു​ന്ന ഗൊ​റി​ല്ല​ക​ൾ​ക്കൊ​പ്പം പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ആ​വേ​ശ​ത്തോ​ടെ നൃ​ത്തം ചെ​യ്യു​ന്ന​ത് കാ​ണാം. കൂ​റ്റ​ൻ വേ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൂ​ർ​ണ​മാ​യും മ​റ​ഞ്ഞി​രി​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​രു​ടെ ഊ​ർ​ജ്ജ​സ്വ​ല​മാ​യ പ്ര​ക​ട​നം ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. സാ​ധാ​ര​ണ ഡി​ജെ രാ​ത്രി​ക​ളെ വേ​റി​ട്ട അ​നു​ഭ​വ​മാ​ക്കാ​ൻ എ​ത്തി​യ ഈ ​പു​തി​യ വി​നോ​ദ ട്രെ​ൻ​ഡി​നെ…

Read More

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ച് റീ​ൽ​സ്; ത​മി​ഴ് യൂ​ട്യൂ​ബ​റു​ടെ വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച, 118 ​പ​വ​നോ​ളം സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു!

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും നോ​ട്ടു​കെ​ട്ടു​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ച് റീ​ൽ​സു​ക​ൾ പ​ങ്കു​വെ​ച്ച​തി​ന് പി​ന്നാ​ലെ ത​മി​ഴ് യൂ​ട്യൂ​ബ​റു​ടെ വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച. ത​മി​ഴ്‌​നാ​ട്ടി​ലെ നാ​ഗ​ർ​കോ​വി​ൽ ത​മ്മ​ട്ടു​ക്കോ​ണ​ത്തു​ള്ള വി​ഐ​പി ഗാ​ർ​ഡ​നി​ൽ താ​മ​സി​ക്കു​ന്ന ‘മ​ധു മൈ ​മാ​മ’ (Madhu my Mama) എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ മ​ധു​മി​ത​യു​ടെ​യും ഭ​ർ​ത്താ​വ് വി​നോ​ദ് കു​മാ​റി​ന്‍റെ​യും വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഏ​ക​ദേ​ശം 1.43 കോ​ടി രൂ​പ മൂ​ല്യം വ​രു​ന്ന 80.3 തോ​ല (944 ഗ്രാം / 118 ​പ​വ​നോ​ളം) സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വ​ൻ തു​ക​യു​മാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. ത​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​വും ഷോ​പ്പിം​ഗും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ നി​ര​ന്ത​രം പ​ങ്കു​വെ​ക്കു​ന്ന മ​ധു​മി​ത, അ​ടു​ത്തി​ടെ മ​ക​ൾ​ക്ക് മേ​ൽ 500 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ വാ​രി​യെ​റി​യു​ന്ന വീ​ഡി​യോ​യും പൂ​ജാ​മു​റി​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നോ​ട്ടു​കെ​ട്ടു​ക​ൾ വെ​ച്ച് പ്രാ​ർ​ത്ഥി​ക്കു​ന്ന റീ​ൽ​സും പോ​സ്റ്റ് ചെ​യ്തി​രു​ന്നു. കൂ​ടാ​തെ കു​ടും​ബ സ​മേ​തം സ്വ​ർ​ണം വാ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ളും, ത​ങ്ങ​ൾ പു​റ​ത്തു​പോ​കു​ന്ന വി​വ​ര​ങ്ങ​ളും കൃ​ത്യ​മാ​യി…

Read More

ബ​ന്ധു​ക്ക​ളു​ടെ ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ മാ​ത്രം വ്യാ​ജ ഫ്ലാ​റ്റ്‌​മേ​റ്റി​നെ ആ​വ​ശ്യ​മു​ണ്ട്: വൈ​റ​ലാ​യി 22 കാ​രി​യു​ടെ പോ​സ്റ്റ്

ബം​ഗ​ളൂ​രു​വി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന യു​വ​തി ബ​ന്ധു​ക്ക​ളു​ടെ ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ക​ണ്ടെ​ത്തി​യ വ​ഴി കേ​ട്ടാ​ൽ ആ​രും ഒ​ന്നു അ​മ്പ​ര​ന്നു​പോ​കും. നാ​ട്ടി​ൽ നി​ന്നെ​ത്തു​ന്ന ബ​ന്ധു​ക്ക​ൾ താ​ൻ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത് ക​ണ്ട് ചോ​ദ്യം ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ, കു​റ​ച്ചു ദി​വ​സ​ത്തേ​ക്ക് കൂ​ടെ നി​ൽ​ക്കാ​ൻ ഒ​രു ‘വ്യാ​ജ റൂം​മേ​റ്റി​നെ’ തേ​ടി യു​വ​തി റെ​ഡി​റ്റി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. പ​ക​രം സൗ​ജ​ന്യ താ​മ​സ​മും ഭ​ക്ഷ​ണ​വും ഒ​രു സ്വ​കാ​ര്യ റൂ​മു​മാ​ണ് യു​വ​തി വാ​ഗ്ദാ​നം ചെ​യ്ത​ത്. ഈ ​വി​ചി​ത്ര​മാ​യ ആ​വ​ശ്യ​ത്തി​ന് റെ​ഡി​റ്റി​ൽ ല​ഭി​ച്ച​താ​ക​ട്ടെ 150-ല​ധി​കം സ​ന്ദേ​ശ​ങ്ങ​ളും. യു​വ​തി പ​ങ്കു​വ​ച്ച പോ​സ്റ്റി​ന്‍റെ ത​ല​ക്കെ​ട്ട് ത​ന്നെ ഏ​റെ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന​താ​യി​രു​ന്നു: “വ്യാ​ജ റൂം​മേ​റ്റി​നെ (സ്ത്രീ​ക​ൾ മാ​ത്രം) കു​റ​ച്ചു ദി​വ​സ​ത്തേ​ക്ക് ആ​വ​ശ്യ​മു​ണ്ട്- സൗ​ജ​ന്യ താ​മ​സം, സ്നാ​ക്സ് ഉ​ൾ​പ്പെ​ടെ ന​ൽ​കാം, സ്ഥ​ലം ബം​ഗ​ളൂ​രു.” ത​നി​ക്ക് 22 വ​യ​സാ​യെ​ന്നും ബ​ന്ധു​ക്ക​ൾ ബം​ഗ​ളൂ​രു സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​മ്പോ​ൾ താ​ൻ ഇ​ത്ര​യും വ​ലി​യൊ​രു വീ​ട്ടി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന​ത്…

Read More