തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മുനിസിപ്പല് കൗണ്സിലിലേക്കുള്ള എന്ഡിഎ സ്ഥാനാര്ഥികളായി നടന് തിലകന്റെ മകനും ഭാര്യയും രംഗത്ത്. തിരുവാങ്കുളം ജംഗ്ഷന് ഉള്പ്പെടുന്ന തിരുവാങ്കുളം 20-ാം വാര്ഡിലാണ് ഷിബു തിലകന് ജനവിധി തേടുന്നത്. തിരുവാങ്കുളം വാര്ഡിന്റെ അതിര്ത്തി വാര്ഡായ 19ാം വാര്ഡിലാണ് ഷിബുവിന്റെ ഭാര്യ ലേഖ എസ്. നായര് മത്സരിക്കുന്നത്.തിരുവാങ്കുളം കേശവന്പടിയില് പാലപുരത്ത് വീട്ടില് താമസിക്കുന്ന ഷിബു കഴിഞ്ഞ തവണ ചക്കുപറമ്പ് വാര്ഡില് നിന്നു മത്സരിച്ചെങ്കിലും ബിജെപിക്ക് കാര്യമായ മുന്നേറ്റമില്ലാതിരുന്ന വാര്ഡില് മൂന്നാം സ്ഥാനത്തെത്താനേ ഷിബുവിന് കഴിഞ്ഞിരുന്നുള്ളൂ. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന ഷിബു തിലകന് തപസ്യ കലാസാഹിത്യവേദിയുടെ ജില്ലാ സെക്രട്ടറിയായും പ്രവര്ത്തിക്കുന്നുണ്ട്. ദമ്പതികള് ഇന്നലെ നാമനിര്ദേശ പത്രിക നല്കി.
Read MoreCategory: Today’S Special
പ്രതിസന്ധികൾ മറികടന്ന് മാലയോഗം: മേക്കപ്പിന് പോകുന്നതിനിടെ വധുവിന് അപകടം; ആശുപത്രിയിലെത്തി താലി ചാര്ത്തി വരന്, വീട്ടില് വിവാഹ സദ്യ
കൊച്ചി/കുമരകം: അപ്രതീക്ഷിതമായി കടന്നുവന്ന അപകടത്തിന്റെ നൊമ്പരങ്ങള്ക്ക് ആവണിയുടെയും ഷാരോണിന്റെയും സ്നേഹത്തെ തോല്പ്പിക്കാനായില്ല. വിവാഹദിനത്തില് അപകടത്തില്പ്പെട്ട ആവണിക്ക് എറണാകുളം വിപിഎസ് ലേക്ഷോര് ആശുപത്രിയുടെ അത്യാഹിതവിഭാഗം കതിര്മണ്ഡപമായി. അനുഗ്രഹങ്ങളും പ്രാര്ഥനകളും ചൊരിഞ്ഞ് ഡോക്ടര്മാരും ആരോഗ്യ പ്രവര്ത്തകരും അടുത്ത ബന്ധുക്കളും സാക്ഷികളായി. വിവാഹവുമായി മുന്നോട്ടു പോകണമെന്ന ആഗ്രഹം കുടുംബം അറിയിച്ചതോടെ അതിനുള്ള സൗകര്യം ആശുപത്രി അധികൃതര് ചെയ്യുകയായിരുന്നു. ജീവിതത്തിലെ സുപ്രധാന ദിനത്തില് അവിചാരിതമായാണ് ആവണിക്ക് അപകടം സംഭവിച്ചത്. ഈ ഘട്ടത്തില് അവരുടെ ആഗ്രഹത്തിനും മാനുഷിക പരിഗണനയ്ക്കും മൂല്യം നല്കിയാണ് മുഹൂർത്തം തെറ്റാതെ അത്യാഹിതവിഭാഗം വിവാഹവേദിയാക്കാനുള്ള അവസരം നല്കിയത്. ആലപ്പുഴ കൊമ്മാടി മുത്തലശേരി വീട്ടില് എം. ജഗദീഷ് – ജ്യോതി ദമ്പതികളുടെ മകളും ചേര്ത്തല ബിഷപ് മൂര് സ്കൂള് അധ്യാപികയുമായ ആവണിയുടെയും തുമ്പോളി വളപ്പില് വീട്ടില് മനുമോന്-രശ്മി ദമ്പതികളുടെ മകനും ചേര്ത്തല കെവിഎം കോളജ് ഓഫ് എൻജിനിയറിംഗ് ആന്ഡ് ഇന്ഫര്മേഷന് ടെക്നോളജിയിലെ അസി.…
Read Moreഎസി കോച്ചിൽ കെറ്റിലിൽ മാഗിയുണ്ടാക്കി യാത്രക്കാരി; വീഡിയോ വൈറലായതിനു പിന്നാലെ മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവെ
ട്രെയിൻ യാത്രയ്ക്കിടെ എസി കോച്ചിൽ യുവതി മാഗി ഉണ്ടാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ മുന്നറിയിപ്പുമായി റെയിൽവേ അധികൃതർ രംഗത്ത്. മൊബൈൽ ചാർജർ സോക്കറ്റിൽ കെറ്റിൽ കണക്ട് ചെയ്താണ് യുവതി മാഗി ഉണ്ടാക്കിയത്. ട്രെയിനുകള്ക്കുള്ളില് ഇലക്ട്രോണിക് കെറ്റില് ഉപയോഗിക്കുന്നത് കര്ശനമായി നിരോധിച്ചിട്ടുണ്ടെന്നും ഇത് സുരക്ഷിതമല്ലെന്നും ഇന്ത്യന് റെയില്വെ അറിയിച്ചു. യുവതി ചെയ്തത് നിയമവിരുദ്ധമാണെന്നും ശിക്ഷാര്ഹമായ കുറ്റമാണെന്നും റെയില്വെ വ്യക്തമാക്കി. അനധികൃതമായി ചെയ്യുന്ന ഇത്തരം പ്രവർത്തികൾ തീപിടിത്തം ഉണ്ടാവാൻ കാരണമാവുകയും മറ്റ് യാത്രക്കാര്ക്ക് അപകടമുണ്ടാക്കുകയും ചെയ്യുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വൈദ്യുതി വിതരണം തടസപ്പെടുന്നതിനും ട്രെയിനിലെ എസിയുടെയും മറ്റ് ഇലക്ട്രോണിക് പോര്ട്ടുകളുടെയും തകരാറിനും ഇത് കാരണമായേക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
Read Moreഇങ്ങനെപോയാൽ മത്സര രംഗവും ബംഗാളികൾ കൈയടക്കും; ഇലക്ഷൻ പോസ്റ്റർ പതിക്കാൻ ആളില്ല; ജോലിക്കായി ആളെത്തേടി പോസ്റ്റർ
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ നാടാകെ പോസ്റ്ററുകളുടെയും ഫ്ലെക്സ് ബോർഡുകളുടെയും പ്രളയത്തിൽ മുങ്ങേണ്ടതാണ്. സ്ഥാനാർഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും നിറച്ച ചുവരുകളും മതിലുകളും കാണുന്നു പതിവു കാഴ്ച ഈ തെരഞ്ഞെടുപ്പുകാലത്ത് കാണാനില്ല. പാർട്ടികളെയും സ്ഥാനാർഥികളെയും അലട്ടുന്ന പ്രധാന പ്രശ്നം പ്രചാരണ പ്രവർത്തനങ്ങൾക്ക് ആളില്ല എന്നതാണ്. പഴയതുപോലെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് പത്രിക പിൻവലിച്ച ശേഷം രണ്ടാഴ്ച പോലും തികച്ചുകിട്ടാനില്ല. ചുരുങ്ങിയ സമയപരിധിക്കുള്ളിൽ വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർഥിക്കുന്നതിനും പോസ്റ്ററുകളും ഭിത്തിയെഴുത്തുകളും പൂർത്തിയാക്കുന്നതിന് പ്രവർത്തകരെ കിട്ടാനില്ലാത്ത ക്ഷാമകാലമാണിത്. മറ്റു ജോലികൾക്കു സമയം കണ്ടെത്തേണ്ടതിനാൽ രാത്രിയിലും പകലും ചുറ്റിക്കറങ്ങി നടന്ന് കൈയിൽ പശയും പിടിച്ച് പോസ്റ്റർ ഒട്ടിക്കാനൊന്നും ആർക്കും കഴിയാത്ത അവസ്ഥയാണ് . ഓരോ തദ്ദേശ സ്വയംഭരണ വാർഡുകളിലും കുറഞ്ഞത് മൂന്നു സ്ഥാനാർഥികളെങ്കിലും അവസാന ഘട്ടത്തിൽ മത്സരരംഗത്തുണ്ടാകും. 2020നെ അപേക്ഷിച്ച് ഇത്തവണ പ്രവർത്തകരുടെ ക്ഷാമം രൂക്ഷമാണ്. യുവതലമുറയ്ക്കു നിലവിലുള്ള രാഷ്ട്രീയത്തോട് ഒരു താത്പര്യവും…
Read Moreമലയാളി പൊളിയല്ലേ… നാസയില് മികവറിയിച്ചു മലയാളി വിദ്യാര്ഥിനി
അമേരിക്കയിലെ നാഷണല് എയ്റോനോട്ടിക്സ് ആന്ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ (നാസ) ക്ഷണപ്രകാരം സ്പേസ് സ്റ്റഡി പ്രോഗ്രാമില് പങ്കെടുക്കാനായതിന്റെ ആഹ്ലാദത്തില് മലയാളി വിദ്യാര്ഥിനി. അങ്കമാലി മഞ്ഞപ്ര സെന്റ് പാട്രിക്സ് അക്കാദമിയിലെ 11ാം ക്ലാസ് വിദ്യാര്ഥിനി യെല്ലിസ് അരീക്കലിനാണ് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ കേന്ദ്രം സന്ദര്ശിക്കാന് അവസരം ലഭിച്ചത്. നാസയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള് ഉപയോഗിച്ചുള്ള പദ്ധതികളെക്കുറിച്ചും ബഹിരാകാശ പഠനത്തെക്കുറിച്ചും വിമാന എന്ജിനീയറിംഗ് ഡിസൈനിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള് നവ്യാനുഭവമായിരുന്നെന്നു യെല്ലിസ് പറഞ്ഞു. സ്പേസ് സ്റ്റഡി പ്രോഗ്രാമിലെ മികച്ച പ്രകടനത്തിന് നാസയുടെ സര്ട്ടിഫിക്കറ്റും ലഭിച്ചു. അങ്കമാലി അരീക്കല് നൈറ്റോയുടെയും സ്മിഷയുടെയും മകളാണ്.
Read Moreഭാഗ്യവോനോ ഭാഗ്യവതിയോ? ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം: പൂജാ ബംപർ നറുക്കെടുപ്പ് ശനിയാഴ്ച
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ ഉച്ചകഴിഞ്ഞു രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔപചാരിക ചടങ്ങുകൾ ഉണ്ടായിരിക്കുകയില്ലെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് അറിയിച്ചു. പന്ത്രണ്ട് കോടി രൂപയാണ് പൂജാ ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരന്പരയ്ക്കും മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം വീതം 10 പേർക്ക് (ഓരോ പരന്പരയിലും രണ്ടു വീതം). നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം അഞ്ചു പരന്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം അഞ്ചു പരന്പരകൾക്കും ലഭിക്കും. കൂടാതെ 5,000, 1,000, 500, 300 വീതം രൂപയുടെ ഉൾപ്പെടെ ആകെ 3,32,130 സമ്മാനങ്ങളാണ് നൽകുന്നത്.
Read Moreമുൻ കാമുകിയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ് വീടിനടുത്തെത്തി ബലമായി ചുംബിച്ചു; വിവാഹിതനായ യുവാവിന്റെ നാക്ക് കടിച്ചെടുത്ത് യുവതി
ബലമായി ചുംബിക്കാൻ ശ്രമിച്ച മുൻ കാമുകന്റെ നാക്ക് യുവതി കടിച്ചെടുത്തു. ഉത്തർപ്രദേശിലെ കാൺപുരിലാണു സംഭവം. കാൺപുർ സ്വദേശിയായ ചാംപി (35) എന്നയാളുടെ നാക്കാണ് യുവതി കടിച്ചെടുത്തത്.നിലവിൽ വിവാഹിതനാണ് ചാംപി. യുവതിയുടെ വിവാഹം നിശ്ചയിച്ചതിൽ പ്രകോപിതനായ ചാംപി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. കുളിക്കാനും തുണി അലക്കാനുമായി വീടിനു സമീപത്തെ കുളത്തിലേക്ക് പോയ യുവതിയെ പിന്തുടർന്നാണ് ചാംപി ഉപദ്രവിച്ചത്. യുവതിയെ കടന്നുപിടിക്കുകയും ബലമായി ചുംബിക്കാൻ ശ്രമിക്കുകയായിരുമായിരുന്നു. ഇതോടെയാണ് ചാംപിയുടെ നാക്ക് യുവതി കടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreമൂക്കുമുട്ടെ തിന്നു, പണം അടച്ചത് പക്ഷേ കട്ടുകാരന്റെ ഫോണിലേക്ക്; ഹോട്ടലിൽ ക്യൂ ആര് കോഡ് തട്ടിപ്പ്: നാലു പേര് അറസ്റ്റില്
സൗത്ത് കളമശേരിയിലെ ‘കുടവയറന്’ റെസ്റ്റോറന്റില് ഭക്ഷണം കഴിച്ച ശേഷം പണം നല്കാതെ ക്യൂ ആര് കോഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കേസില് നാലംഗ സംഘം അറസ്റ്റില്. കോഴിക്കോട് എടക്കുളം കുട്ടനാടത്ത് വീട്ടില് റൂബിന് രാജ് (19), തിരുവനന്തപുരം നെയ്യാറ്റിന്കുളങ്ങര മനക്കുളത്ത് മേലേ വീട്ടില് വിശാഖ്(24), കോഴിക്കോട് പുക്കാട് പറമ്പില് വീട്ടില് അജ്സല് അമീന് (20), കോഴിക്കോട് കൊയിലാണ്ടി പള്ളിപ്പറമ്പില് വീട്ടില് മുഹമ്മദ് അനസ് (18) എന്നിവരെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടല് ഉടമ നൗഫലിന്റെ പരാതിയിലാണ് അറസ്റ്റ്. ഭക്ഷണം കഴിച്ചതിന്റെ ബില്ല് 985 രൂപയായിരുന്നു. ഭക്ഷണം കഴിച്ച ശേഷം കൗണ്ടറില് എത്തിയ സംഘം ക്യൂ ആര് കോഡ് സ്കാന് ചെയ്ത് പേയ്മെന്റ് നടത്തുന്നതായി ഭാവിച്ചു. ഇവരില് ഒരാളുടെ ഫോണിലേക്ക് പണം അടച്ചതിന്റെ ശബ്ദം കേള്പ്പിക്കുകയും ഹോട്ടലുകാര് പറഞ്ഞ തുക പോയതായി ഫോണില് കാണിക്കുകയും ചെയ്തു. ശബ്ദം…
Read Moreപാടി ഉറക്കിയ അച്ഛനെ പാടി ജയിപ്പിക്കാൻ മകൾ…നാറണംമൂഴി ഗ്രാമ പഞ്ചായത്തിലാണ് അച്ഛന് വേണ്ടി ഗാനാലാപനത്തിലൂടെ മകൾ പ്രചാരണം നടത്തുന്നത്
റാന്നി: ഗ്രാമ പഞ്ചായത്ത് വാർഡിൽ മത്സരിക്കുന്ന അച്ഛന്റെ വിജയത്തിനായി ഗാനാലാപനവുമായി മകൾ. നാറണംമൂഴി ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി തോമസ് ജോർജിന്റെ (റെജി) വിജയത്തിനായി മകൾ ലിജോയാണ് ഗാനാലാപനത്തിലൂടെ പ്രചാരണം നടത്തുന്നത്. ലിജോയുടെ ശബ്ദത്തിൽ റിക്കോർഡിംഗ് സ്റ്റുഡിയോയിലെത്തി പാടിയ പാട്ട് തുടക്കത്തിൽ തന്നെ വൈറലായി. ദിലീപിന്റെ കാര്യസ്ഥൻ സിനിമയിലെ കൈതപ്രം രചനയും ബേണി ഇഗ്നേഷ്യസ് സംഗീതവും നിർവഹിച്ച് ബെന്നി ദയാൽ ആലപിച്ച മംഗളങ്ങൾ വാരിക്കോരി ചൊരിയാം ഇവരെ മധുവിധു വാസന്ത രാവിൽ ….. എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഈരടികളിൽ, പ്രിയ നാട്ടാരെ, ഇനി വോട്ടേകാം, നാടിൻ വികസനം വേണമെങ്കിൽ, പ്രിയ സാരഥിയാകാം തോമസ് ജോർജ്, നമുക്ക് ആശംസകൾ നേരാം…… കടന്നുവരൂ വോട്ട് നൽകൂ തോമസ് ജോർജിന്, മനസുകൊണ്ട് നേരാം ആശംസ..എന്നു തുടങ്ങുന്ന അതിമനോഹര ഗാനം രചനയും സംവിധാനവും നൽകി ചിട്ടപ്പെടുത്തിയത് റാന്നിയിലെ സേറ റിക്കോർഡിംഗ്…
Read Moreചിരിയോ ചിരി: മുഖശോഭ പ്രധാനമാണ്; ഫോട്ടോയ്ക്ക് ചിരിച്ചേ പറ്റുള്ളൂ; പുഞ്ചിരിതൂകുന്ന മുഖവുമായി സ്ഥാനാര്ഥികളുടെ പോസ്റ്ററുകളും ബോര്ഡുകളും സജീവം
എത്ര ഗൗരവക്കാരനാണെങ്കിലും സ്ഥാനാര്ഥിയായാല് പുഞ്ചിരിച്ചേ പറ്റൂ. പുഞ്ചിരിതൂകുന്ന മുഖവുമായി സ്ഥാനാര്ഥികളുടെ പോസ്റ്ററുകളാലും ബോര്ഡുകളാലും നിറഞ്ഞിരിക്കുകയാണ് ഗ്രാമങ്ങളും കവലകളും. സ്ഥാനാര്ഥി നിര്ണയം 95 ശതമാനം പൂര്ത്തിയായപ്പോള് പോസ്റ്ററുകളും ബോര്ഡുകളും ഉപയോഗിച്ചു പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങുകയാണ്. പോസ്റ്റര് ഫോട്ടോയും ചിരിയുമൊക്കെ ആശ്രയിച്ചിരിക്കും വോട്ടുകളുടെ എണ്ണം. സ്ഥാനാര്ഥികളുടെ ഫോട്ടോഷൂട്ട് തിരക്കിലാണ് സ്റ്റുഡിയോകളും ഫോട്ടോഗ്രഫര്മാരും. സ്ഥാനാര്ഥികളെ സുന്ദരന്മാരും സുന്ദരികളുമാക്കുന്നത് ഫോട്ടോഗ്രഫര്മാരുടെ കഴിവാണ്. ഫ്ളക്സുകള്ക്ക് നിരോധനമുള്ളതിനാല് മള്ട്ടി കളര് പോസ്റ്ററുകളും ക്ലോത്ത് വുഡന് ബോര്ഡുകളുമാണ് ഉപയോഗിക്കുന്നത്. ഓഫ് സെറ്റ് പ്രസുകളിലും ക്ലോത്ത് പ്രിന്റിംഗ് കേന്ദ്രങ്ങളിലും തിരക്കോടു തിരക്കാണ്. സ്ഥാനാര്ഥിയുടെ മിഴിവുള്ള ഫോട്ടോ, മുന്നണി, മത്സരിക്കുന്ന വാര്ഡ്, തെരഞ്ഞെടുപ്പ് ചിഹ്നം എന്നിവയാണു പോസ്റ്ററിലും ബോര്ഡിലുമുള്ളത്. സ്വതന്ത്ര സ്ഥാനാര്ഥികള് ചിഹ്നം രേഖപ്പെടുത്താത്ത പോസ്റ്ററുകളും ബോര്ഡുകളാണ് ഒന്നാംഘട്ടത്തില് ഉപയോഗിക്കുന്നത്.
Read More