ഇന്നത്തെക്കാലത്ത് മനുഷ്യന്റെ ഉള്ളിൽ നിന്ന് നൻമയുടെ അംശം വിട്ടുപോവുകയാണെന്ന് നിസംശയം പറയാം. പരസ്പരം സംസാരിക്കുക പോയിട്ട് നേരേ കണ്ടാലൊന്നു ചിരിക്കാൻ പോലും സമയമില്ലാത്ത ആളുകളുടെ ലോകമാണിത്. എന്നാൽ തങ്ങൾ അക്കൂട്ടത്തിൽ ഉൾപ്പെട്ട ആളല്ലന്ന് കാണിച്ച് തരികയാണ് ഒരു പെൺകുട്ടി. leechess.diary എന്ന യൂസറാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്കൂൾ യൂണിഫോം ധാരികളായ കുട്ടികളാണ് വീഡിയോയിൽ. അവർ അവിടെ നിന്ന സെക്യൂരിറ്റി ഗാർഡിനെ ഹൈ ഫൈ കാണിക്കുകയും ചിരിക്കുകയും അദ്ദേഹത്തെ തൊടുകയുമൊക്കെയാണ് ചെയ്യുന്നത്. തങ്ങളുടെ മുത്തച്ഛന്റെ അടുത്ത് കാണിക്കുന്ന കുസൃതിത്തരങ്ങളെല്ലാം തന്നെ കുഞ്ഞുങ്ങൾ സെക്യൂരിറ്റിയോടും കാണിക്കുന്നു. സെക്യൂരിറ്റി ജീവനക്കാരന്റേയും കുഞ്ഞുങ്ങളുടേയും വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. നിരവധി ആളുകളാണ് അതിന് കമന്റ് ചെയ്തത്. അദ്ദേഹം ഞങ്ങളുടെ സൊസൈറ്റിയില വാച്ച്മാനാണ്, ഞാൻ എന്റെ 25 വർഷക്കാലത്തിനുള്ളിൽ കണ്ടെ ഏറ്റവും നല്ല മനസിന് ഉടമയാണ് അദ്ദേഹമെന്നാണ് വീഡിയോയ്ക്ക് താഴെ ഒരാൾ…
Read MoreCategory: Today’S Special
ഫ്രൂട്ട് ഗ്രാമം പദ്ധതി ; വിദേശഫലങ്ങളുടെ സ്വദേശമാകാൻ തോട്ടപ്പുഴശേരി
വിദേശഫലങ്ങളുടെ സ്വദേശമാവാന്‍ ഒരുങ്ങി ഫ്രൂട്ട് ഗ്രാമവുമായി തോട്ടപ്പുഴശേരി. ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സമൃദ്ധി കര്‍ഷകസംഘം വിദേശ ഫലങ്ങള്‍ കൃഷി ചെയ്ത് പ്രാദേശിക സമ്പദ് വ്യവസ്ഥയെ കാര്‍ഷിക മേഖലയിലൂടെ ശക്തിപ്പെടുത്തുന്നതാണ് ഫ്രൂട്ട് ഗ്രാമം പദ്ധതി. ഗ്രാമപഞ്ചായത്ത്, കൃഷി, വ്യവസായം, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായ പഴവര്‍ഗ, സസ്യ പ്രദര്‍ശന വിപണന മേള മാരാമണ്‍ സെന്റ് ജോസഫ് കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. കാലാവസ്ഥയ്ക്കനുസൃതമായി മാംഗോസ്റ്റീന്‍, അവക്കാഡോ, ഡൂറിയാന്‍, റമ്പൂട്ടാന്‍ തുടങ്ങിയവയാണു ഫ്രൂട്ട് ഗ്രാമം പദ്ധതിയില്‍ കൃഷി ചെയ്യുന്നത്. വിദേശ ഫലങ്ങളുടെ ആവശ്യാനുസരണം ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിച്ച് സ്വയം പര്യാപ്തത നേടുകയാണു ലക്ഷ്യം. വിവിധതരം പഴവര്‍ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് പുതിയ വരുമാന മാര്‍ഗമാണ് പദ്ധതിയിലൂടെ പഞ്ചായത്ത് നടപ്പാക്കാനൊരുങ്ങുന്നത്. തരിശുഭൂമികള്‍ ഫലപ്രദമായി ഉപയോഗപെടുത്താനൊപ്പം കൃഷി,…
Read Moreബഹിരാകാശദൗത്യം സുഗമമായി മുന്നോട്ടുപോകുന്നു: ശുഭാംശു കുടുംബാംഗങ്ങളുമായി സംസാരിച്ചു
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) തുടരുന്ന ശുഭാംശു ശുക്ല കുടുംബാംഗങ്ങളുമായി സംസാരിച്ചു. യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ആക്സിയം-4 ദൗത്യത്തിലെ അംഗമായ ശുഭാംശു തിങ്കളാഴ്ച ഭൂമിയിൽ തിരിച്ചെത്തുമെന്നാണു കരുതുന്നത്. ഇതിനിടെയാണു കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തിയത്. ബഹിരാകാശദൗത്യം സുഗമമായി മുന്നോട്ടുപോകുന്നുവെന്ന് അറിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ലക്നൗയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് ശുഭാംശുവിന്റെ പിതാവ് ശംഭു ദയാൽ ശുക്ല പ്രതികരിച്ചു. ബഹിരാകാശത്ത് എവിടെയാണ് ജോലി ചെയ്യുന്നത്, ഉറങ്ങുന്നത്, പരീക്ഷണശാല, ദൈനംദിന പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം ശുഭാംശു വിദശീകരിച്ചു. സംസാരിക്കാനായതിൽ ഏറെ സന്തോഷമുണ്ട്. എല്ലാം വ്യക്തമായി വിവരിച്ചുതന്നു. കുടുംബാംഗങ്ങളും ബന്ധുക്കളും തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹിരാകാശത്തുനിന്നുള്ള കാഴ്ചയിൽ ഭൂമിയും പ്രപഞ്ചവും അതിമനോഹരമാണെന്നു ശുഭാംശു പറഞ്ഞതായി അമ്മ ആഷ പറഞ്ഞു. ബഹിരാകാശനിലയത്തിൽനിന്നുള്ള കാഴ്ചകൾ കാണിച്ചുതരികയും ചെയ്തു. തിരിച്ചുവരവിനായി തീർച്ചയായും കാത്തിരിപ്പിലാണ്. കാലാവസ്ഥയും മറ്റും പരിഗണിച്ചായിരിക്കും മടക്കമായാത്ര. അതെപ്പോഴായാലും ഞങ്ങളെല്ലാവരും പൂർണസജ്ജരാണ്. അവനുവേണ്ടതെല്ലാം പാകംചെയ്യുമെന്നും…
Read Moreശുഭാംശുവിന്റെ “ബഹിരാകാശവിരുന്ന്’: വൈറലായി ചിത്രങ്ങൾ
ആക്സിയം 4 ദൗത്യസംഘത്തിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സംഘാംഗങ്ങളോടൊപ്പം വിരുന്നുകഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. 14 ദിവസത്തെ ദൗത്യത്തിനായി എത്തിയ സംഘം 14ന് മടങ്ങും. കഴിഞ്ഞദിവസം മടക്കയാത്ര മാറ്റിവച്ചിരുന്നു. ശുക്ലയും മറ്റ് അംഗങ്ങളും വിരുന്നിൽ പങ്കെടുക്കുന്ന ചിത്രങ്ങളാണു പുറത്തുവിട്ടത്. പുതുതായി പുറത്തിറങ്ങിയ ചിത്രങ്ങളിൽ, ശുക്ലയും സഹപ്രവർത്തകരും പൂജ്യം ഗുരുത്വാകർഷണത്തിൽ പൊങ്ങിക്കിടക്കുന്നതും ഭക്ഷണം ആസ്വദിക്കുന്നതിനിടയിൽ പുഞ്ചിരിക്കുന്നതും കാണാം. ശുക്ലയും മറ്റു മൂന്നുപേരും 14ന് മടക്കയാത്ര ആരംഭിക്കുമെന്ന് ഇന്നലെ വൈകുന്നേരമാണു നാസ അറിയിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ല ഐഎസ്എസ് സന്ദർശിച്ച ആദ്യത്തെ ഇന്ത്യക്കാരനും 1984ൽ ബഹിരാകാശത്തുപോയ വിംഗ് കമാൻഡർ രാകേഷ് ശർമയ്ക്കു ശേഷം രണ്ടാമത്തെ ഇന്ത്യൻ ബഹിരാകാശയാത്രികനുമാണ്.
Read Moreകാണാതായ വയോധികയെ കാടിനോടു ചേര്‍ന്ന് കണ്ടെത്തി; ഒരു കിലോമീറ്ററോളം ചുമന്നു റോഡിലെത്തിച്ച് പോലീസ് ഇൻസ്പെക്ടർ എസ്.ശ്രീജിത്ത്
പത്തനംതിട്ട: കാണാതായ വയോധികയെ കാടിനോടു ചേര്‍ന്ന് അവശനിലയില്‍ കണ്ടെത്തി. മലയാലപ്പുഴ വടക്കുപുറം നല്ലൂര് തേവള്ളില്‍ കൊല്ലംപറമ്പില്‍ സരസ്വതിയെയാണ് (77) മലയാലപ്പുഴ എസ്എച്ച്ഒ ബി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വടക്കുപുറം മീന്മുട്ടിക്കല് വെള്ളചാട്ടത്തിന് സമീപം കാടിനോടുചേര്‍ന്ന് കണ്ടെത്തിയത്. പതിവുപോലെ രാവിലെ അമ്പലത്തില്‍ പോയ മാതാവ് ഇതുവരെ തിരികെ എത്തിയിട്ടില്ലെന്നുള്ള പരാതിയുമായി ഇവരുടെ മകന് ബിജു പോലീസ് സ്റ്റേഷനിലെത്തുന്നത്. തുടര്‍ന്ന് ബിജുവിന്റെ മകനെയും കൂട്ടി പോലീസ് സംഘം സമീപ പ്രദേശങ്ങളില്‍ അടക്കം തിരച്ചില്‍ നടത്തുകയായിരുന്നു. ഒടുവില്‍ കാടിനോട് ചേര്‍ന്ന് ഏറെ അവശയായ നിലയില്‍ സരസ്വതിയെ കണ്ടെത്തി. കാഴ്ചക്കുറവിന്റെ പ്രയാസം അലട്ടുന്ന അവര്‍ രണ്ടു പേരുടെ കൈയില്‍ പിടിച്ചെങ്കിലും നടക്കാനാകുമായിരുന്നില്ല. തുടര്‍ന്ന് മലയാലപ്പുഴ എസ്എച്ച്ഒ ബി.എസ്.ശ്രീജിത്ത് വയോധികയെ കൈകളില്‍ കോരിയെടുത്ത് മുക്കാല്‍ കിലോമീറ്ററോളം ദൂരം തോളിലേറ്റി റോഡിലെത്തിച്ചു. ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷക്ക് ശേഷം മകന് ബിജുവിനൊപ്പം കൂട്ടിയയക്കുകയും ചെയ്തു. സരസ്വതി തനിച്ചാണ് താമസം.
Read Moreവിസ്മയമായി കീര്‍ത്തനയുടെ “ഇന്‍സൈറ്റ് റേയ്സ്’; എട്ടാംക്ലാസ് വിദ്യാര്‍ഥിനി ടി. കീര്‍ത്തനയുടെ ശാസ്ത്രപുസ്തകം ഇനി അധ്യാപകര്‍ക്കും കുട്ടികള്‍ക്കും റഫറന്‍സ് പുസ്തകം
ചങ്ങനാശേരി: എട്ടാംക്ലാസ് വിദ്യാര്‍ഥിനി ടി. കീര്‍ത്തനയുടെ ശാസ്ത്രപുസ്തകം നാളെ പ്രകാശനം ചെയ്യും. കീര്‍ത്തനയുടെ രചനകള്‍ “ഇന്‍സൈറ്റ് റേയ്സ്’ എന്ന പേരിൽ പുസ്തകമാക്കുന്പോൾ അത് തൃക്കൊടിത്താനം ഗവൺമെന്റ് ഹൈസ്കൂളിനും അഭിമാനമാകുന്നു. യുപി ക്ലാസിലെ സയന്‍സ് പുസ്തകങ്ങളെ ആസ്പദമാക്കി വരച്ച കഥകളും കാര്‍ട്ടൂണുകളും ചിത്രങ്ങളുമാണ് കീര്‍ത്തനയെ വ്യത്യസ്തയാക്കുന്നത്.യുപി ക്ലാസുകളിലെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും റഫറന്‍സ് പുസ്തകമായി ഉപയോഗിക്കത്തക്ക നിലവാരത്തിലുള്ളതാണ് ഈ രചനകള്‍. തൃക്കൊടിത്താനം കിളിമല ചിറപ്പറമ്പില്‍ ധനീഷ്കുമാര്‍-ശ്രീക്കുട്ടി ദമ്പതികളുടെ മൂത്തമകളാണ് കീര്‍ത്തന. എഴുത്തും വരയും കീര്‍ത്തന മാതാപിതാക്കളെ കാണിച്ചിരുന്നില്ല. എന്നാല്‍, ഇവയെല്ലാം ക്ലാസ് അധ്യാപിക റാണി ജോസഫിന് അയച്ചുകൊടുത്തിരുന്നു. ഈ അധ്യാപികയാണ് കീര്ത്തനയിലെ ശാസ്ത്ര എഴുത്തുകാരിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കീര്‍ത്തനയുടെ വൈഭവം ടീച്ചര്‍ മാതാപിതാക്കളെ അറിയിച്ചു. ഈ എഴുത്തും വരയും പുസ്തകമാക്കണമെന്ന തീരുമാനത്തിലെത്തിച്ചത് ഈ സ്കൂളിലെ ഹയര്‍സെക്കന്‍ഡറി മലയാളവിഭാഗം അധ്യാപിക ഡോ. ജലജ ചരിവുകാലായിലാണ്. ഇക്കാര്യമറിയിച്ചപ്പോള്‍ ഹെഡ്മിസ്ട്രസ് ആര്.എസ്. രാജി വേണ്ട…
Read Moreഅമ്മയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ 75-ാം വയസിൽ പ്ലസ്ടു പരീക്ഷ എഴുതി ഗോപിദാസ്; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പഠിതാവിനെ ആദരിച്ച് എംഎൽഎ
അന്പലപ്പുഴ: ഗോപിദാസ് വീണ്ടും അക്ഷരത്തിന്റെയും അറിവിന്റെയും അങ്കത്തിനിറങ്ങി. മധുരം നുണയുന്നതു പോലെ വാർധക്യകാലത്തും പരീക്ഷയെഴുതി, അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാനായി.പുന്നപ്ര പറവൂർ താന്നിപ്പടിച്ചിറയിൽ 79 വയസുകാരൻ ഗോപിദാസാണ് പ്രായത്തിന്റെ പരിമിതികളെ വെല്ലുവിളിച്ച് ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയെഴുതിയത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പഠിതാവാണ് ഈ മുത്തച്ഛൻ. മകൻ സർക്കാർ ജീവനക്കാരനാകണമെന്നും പത്താം ക്ലാസ് പരീക്ഷ പാസാകണമെന്നുമായിരുന്നു മാതാവ് ഭവാനിയുടെ ആഗ്രഹം. പല കാരണം കൊണ്ട് അമ്മയുടെ ഈ രണ്ട് ആഗ്രഹവും പൂവണിയിക്കാൻ കഴിഞ്ഞില്ല. കുടുംബം പുലർത്താനായി പിന്നീട് കയർത്തൊഴിലാളിയായി. ഇതിനിടയിൽ മാതാവും മരണപ്പെട്ടു. എങ്കിലും പ്രിയപ്പെട്ട അമ്മയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ ഗോപിദാസ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി. ഇതിൽ മികച്ച വിജയം നേടിയപ്പോൾ തുടർന്ന് പത്താം ക്ലാസ് തുല്യതാ പരീക്ഷയുമെഴുതി. നാലു വിഷയത്തിന് എ പ്ലസും മറ്റ് വിഷയങ്ങൾക്ക് എയും ലഭിച്ചു. അതിനേക്കാൾ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസമാണ്…
Read Moreപാട്ടുവഴിയിലെ യാത്രകൾ തീരുമ്പോൾ ! ഓർമച്ചെപ്പിലെ കുന്നിക്കുരു പോലെ ഇനി എടുത്തു വയ്ക്കാം
ഫേഷൻ ഫാബ്രിക്സിന്റെ മുന്നിൽ തൃശൂർക്കുള്ള ബസ് കാത്ത് അയാൾ നിൽക്കുമ്പോൾ തിരുവാതിര ഞാറ്റുവേലയിലെ മഴ തോർന്ന് വെയിൽ തെളിഞ്ഞു തുടങ്ങിയിരുന്നു… അപ്പോൾ സമയം ഒമ്പതേമുക്കാലിനോട് അടുത്തിരുന്നു… ആ നേരത്ത് തൃശൂർക്കുള്ള ബസുകളിൽ പൊതുവേ നല്ല തിരക്കാണ്.. ബസ് വന്നയുടൻ ചാടി കയറാൻ പാകത്തിന് നാലഞ്ചാളുകൾ അവിടെ അക്ഷമരായി കാത്ത് നിന്നിരുന്നു…. ഒരു ബസ് വന്ന് നിന്നു. തിരക്കധികം ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല സീറ്റ് ഒഴിവും ഉണ്ടായിരുന്നു… പക്ഷേ അയാൾ അതിൽ കയറിയില്ല… സീറ്റ് ണ്ട് ചേട്ടാ… വായോ…ന്ന് ചവിട്ടുപടിയിൽ നിന്ന് കണ്ടക്ടർ അയാളെ വിളിക്കുന്നുമുണ്ട്.. അയാൾ ആരെയോ പ്രതീക്ഷിച്ച് നിൽക്കുന്ന ഭാവത്തിൽ ദൂരേക്ക് ദൃഷ്ടി പതിപ്പിച്ച് നിന്നു…അടുത്ത ബസും വന്നു പോയി… അയാൾ കയറിയില്ല… രണ്ടു ബസിലും അയാൾ കയറാതിരുന്നത് രണ്ടിലും പാട്ട് വെച്ചിട്ടുണ്ടായിരുന്നില്ല എന്നുള്ളതു കൊണ്ടായിരുന്നു… ബസിൽ പാട്ടുകേട്ട് പോകുന്നതാണ് അയാൾക്കിഷ്ടം… യാത്രയിൽ സർവതും മറന്ന്…
Read Moreന്യൂയോർക്ക് സിറ്റിയിൽ ജീവിക്കാൻ വേണ്ട ചെലവ് എത്രയെന്ന് വെളിപ്പെടുത്തി യുവതി; വൈറലായി വീഡിയോ
ഗൂഗിളിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ സോഫ്റ്റ്വെയർ എഞ്ചിനീയറായ മൈത്രി മംഗളിന്റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ന്യൂയോർക്ക് സിറ്റിയിൽ ജീവിക്കാൻ എത്ര രൂപ ചെലവ് വരുമെന്നാണ് അവർ വീഡിയോയിൽ പറയുന്നത്. ഒരു മാസം 4 ലക്ഷം (ഏകദേശം $5,000) ചെലവാകുമെന്നാണ് മൈത്രിയുടെ വെളിപ്പെടുത്തൽ. ഏകദേശം 3,000 ഡോളർ അതായത് 2,56,977.90 ഇന്ത്യൻ രൂപയാണ് വാടക മാത്രം വരുന്നത്. ദൈനംദിന ചെലവുകൾക്കും ഔട്ടിംഗിനും ഒക്കെയായി ഏകദേശം 1,000 മുതൽ 2,000 ഡോളർ വരെ (85,670.72 – 1,71,368.45 ഇന്ത്യൻ രൂപ) ചെലവാകും.യാത്രാ ചെലവുകൾ 200 ഡോളർ (8,568.42-17,136.84 ഇന്ത്യൻ രൂപ) ആകും. അങ്ങനെ മൊത്തം ഏകദേശം 5,000 ഡോളറാണ് ചെലവ് വരുന്നത്. വർഷം $1,50,000 മുതൽ $2,00,000 (1,28,52,885 – 1,71,37,180) വരെ ആണ് ന്യൂയോർക്ക് സിറ്റിയിൽ ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറുടെ ശരാശരി…
Read Moreമാർപാപ്പയ്ക്ക് സമ്മാനമായി രണ്ടു വൈദ്യുത വാഹനങ്ങൾ
അജപാലന സന്ദർശനവേളകളിൽ ഉപയോഗിക്കുന്നതിനായി രണ്ടു വൈദ്യുത വാഹനങ്ങൾ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് സമ്മാനമായി ലഭിച്ചു. ഇറ്റലിയിലെ ഇലക്ട്രിക് വാഹന നിർമാണ കന്പനിയായ“എക്സെലേൻസിയ”യാണു വാഹനങ്ങൾ സമ്മാനിച്ചത്. കന്പനി സ്ഥാപകരായ ദൊമേനിക്കൊ, ജൊവാന്നി സാപ്പിയ എന്നിവരുമുൾപ്പെട്ട പ്രതിനിധിസംഘം നേരിട്ട് ഈ വാഹനങ്ങൾ മാർപാപ്പയ്ക്കു കൈമാറി. സുരക്ഷിതത്വം, പരിസ്ഥിതിസൗഹൃദ ഘടകങ്ങൾ എന്നിവയുടെ കാര്യത്തിൽ ഉന്നതനിലവാരം പുലർത്തുന്നവയാണ് ഈ വാഹനങ്ങൾ. എവിടേക്കും അതേപടി കയറ്റിക്കൊണ്ടുപോകാവുന്ന രീതിയിലാണ് ഇവയുടെ നിർമാണം. സാധാരണ പൊതുപരിപാടികളിലും മാർപാപ്പയ്ക്ക് ഈ വാഹനങ്ങൾ ഉപയോഗിക്കാനാകും.
Read More