ന്യൂയോർക്ക്: ആഴത്തിൽ അറിവുള്ള ബുദ്ധിജീവിയെപോലെയാണു ചാറ്റ് ജിപിടി. എന്ത് സംശയം ചോദിച്ചാലും, അഭിപ്രായം ആരാഞ്ഞാലും മറുപടി ഉണ്ടാകും. അമേരിക്കക്കാരനായ യുവാവ് ചാറ്റ് ജിപിടിയെ, ഒരു വക്കീലിനെപോലെ ഉപയോഗിച്ച് രണ്ടു ലക്ഷം രൂപ റീഫണ്ട് നേടിയ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊളംബിയയിലേക്കുള്ള വിമാനയാത്ര അസുഖം മൂലം അവസാനനിമിഷം റദ്ദാക്കേണ്ടിവന്ന യുവാവിന് ടിക്കറ്റിന്റെയും ഹോട്ടൽ മുറി ബുക്ക് ചെയ്തതിന്റെയും റീഫണ്ട് കിട്ടിയില്ല. ഹോട്ടലിലും എയർലൈനിലും ബുക്കിംഗ് കാൻസൽ ചെയ്താൽ മെഡിക്കൽ എമർജൻസി ആണെങ്കിൽ റീഫണ്ട് ലഭിക്കാൻ വകുപ്പുള്ളതാണ്. യുവാവിനെ ചികിത്സിച്ച ഡോക്ടർ അതിനുള്ള തെളിവുകൾ നൽകാൻ തയാറുമായിരുന്നു. റീ ഫണ്ട് തരാൻ പറ്റില്ലെന്ന നിലപാട് അധികൃതർ സ്വീകരിച്ചതോടെ യുവാവ് എഐ ചാറ്റ്ബോട്ടിന്റെ സഹായം തേടി. റീ ഫണ്ട് ലഭിക്കാൻ അർഹതയുണ്ടെന്നു ചാറ്റ് ജിപിടി വ്യക്തമാക്കിയതിനു പുറമെ വിശദമായ അപേക്ഷ തയാറാക്കി നൽകുകയും ചെയ്തു. നിയമവശങ്ങൾ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകിയതോടെ…
Read MoreCategory: Today’S Special
മൈലാഞ്ചിമൊഞ്ചുള്ള ഡിസൈനുകളുമായി ഇൻഷയും ഖദീജയും
മൈലാഞ്ചിയില്‍ ആകര്‍ഷകവും വ്യത്യസ്തവുമായ രൂപകല്‍പ്പനകള്‍ നടത്തി ശ്രദ്ധേയരാവുകയാണ് മാന്നാര്‍ നായര്‍ സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ ഇന്ഷാ ഫാത്തിമയും ചങ്ങനാശേരി എസ്ബി കോളജില്‍ മൈക്രോ ബയോളജി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഖദീജാ ഹാറൂണും. ഹൈസ്കൂള്‍ മുതല്‍ ഒപ്പന മത്സരത്തില്‍ പങ്കെടുത്തും ടീമംഗങ്ങള്‍ക്ക് മൈലാഞ്ചി അണിയിച്ചും കലാവിരുതിനു തുടക്കം കുറിച്ച ഇന്ഷാ ഫാത്തിമ അമ്മാവന്റെ മകള്‍ ഖദീജയുമായി ചേര്‍ന്ന് സഹപാഠികള്‍ക്കും വീട്ടുകാര്‍ക്കും സ്നേഹ സമ്മാനമായി നല്കിത്തുടങ്ങിയ മൈലാഞ്ചി ഡിസൈനിംഗ് ഇന്നിവര്‍ക്ക് പഠനത്തോടൊപ്പമുള്ള വരുമാന മാര്‍ഗം കൂടിയാണ്. ബന്ധുക്കളുടെ വിവാഹ ചടങ്ങുകളില്‍ കല്യാണപ്പെണ്ണിനു മൈലാഞ്ചി അണിയിച്ചതോടെയാണ് ഇവരുടെ ഡിസൈനിംഗ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ ദൂരസ്ഥലങ്ങളില്‍നിന്ന് ആളുകള്‍ ഇവരെ തേട എത്തുന്നുണ്ട്. അധ്യാപകരുടെയും സഹപാഠികളുടെയും പ്രോത്സാഹനം കൂടിയായപ്പോള്‍ ഇരുവരുടെയും ആത്മവിശ്വാസമേറി. ഇന്ത്യന്‍, അറബിക് ഡിസൈനുകൾ സമന്വയിപ്പിച്ചുള്ള ഡിസൈനുകള്ക്കാണു പ്രാധാന്യം. ഇന്ന് പതിനായിരം രൂപ കടന്നിരിക്കുകയാണ് ഇവരുടെ…
Read Moreആരും അറിയില്ലന്ന് കരുതിയോ… ഖത്തറിലേക്കു കടത്താൻ ശ്രമിച്ച ഫാൽക്കൺ പക്ഷികളെ പിടികൂടി
നിയമപരമായ ചട്ടങ്ങൾ പാലിക്കാതെ അനധികൃതമായി ഖത്തറിലേക്കു കടത്താൻ ശ്രമിച്ച അഞ്ച് ഫാൽക്കൺ പക്ഷികളെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. വന്യജീവികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് പക്ഷികളെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതെന്നു ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടേയും അവയുടെ ഉൽപ്പന്നങ്ങളുടെയും വ്യാപാരം നിയന്ത്രിക്കുന്ന 2006 ലെ നിയമം നമ്പർ (5) പ്രകാരമാണു നടപടി.
Read Moreഫ്ളാറ്റിന്റെ ഇടനാഴിയിൽ ഷൂ റാക്ക്വച്ച യുവാവിന് 24,000 രൂപ പിഴ! ഫൈൻ തരാം റാക്ക് മാറ്റില്ലെന്നു യുവാവ്
ഫ്ളാറ്റിന്റെ ഇടനാഴിയിൽ ഷൂ റാക്ക് വച്ച സംഭവത്തിൽ യുവാവിന് 24,000 രൂപ പിഴ! കർണാടക ഇലക്ട്രോണിക്സ് സിറ്റിയിലെ സൺറൈസ് പാർക്കിലാണു സംഭവം. പാർപ്പിട സമുച്ചയത്തിന്റെ ഫേസ് വണ്ണിൽ താമസിക്കുന്ന ബംഗളൂരു സ്വദേശിയായ യുവാവിനാണു പിഴയിട്ടത്. റെസിഡൻസ് അസോസിയേഷന്റെ നിർദേശം അവഗണിച്ച് എട്ട് മാസമായി ഇയാൾ ഫ്ളാറ്റിന്റെ ഇടനാഴിയിൽ ഷൂ റാക്ക് സ്ഥാപിച്ച് പാദരക്ഷകൾ സൂക്ഷിക്കുകയായിരുന്നു. പ്രതിദിനം 100 രൂപ വീതമാണ് അസോസിയേഷൻ പിഴ ചുമത്തിയത്. പിഴയിട്ടിട്ടും ഷൂ റാക്ക് മാറ്റാൻ കൂട്ടാക്കാത്ത യുവാവിന്റെ നടപടി വൈറലായി. പിഴയടയ്ക്കുകയും ഭാവിയിൽ ഈടാക്കാനിരിക്കുന്ന പിഴശിക്ഷയിനത്തിൽ 15,000 രൂപ അഡ്വാൻസ് നൽകുകയും ചെയ്താണ് യുവാവ് അസോസിയേഷനെതിരേയുള്ള രോഷം പ്രകടിപ്പിച്ചത്. 1046 യൂണിറ്റുകൾ ഉൾപ്പെടുന്നതാണ് സൺറൈസ് പാർക്ക് റെസിഡൻഷ്യൽ കോംപ്ലക്സ്.
Read Moreതൊണ്ടയിൽ ട്യൂബ് കുടുങ്ങി: അപൂര്‍വ ശസ്ത്രക്രിയയിലൂടെ ലക്ഷങ്ങൾ വിലയുള്ള തത്തയുടെ ജീവന് രക്ഷിച്ചു
കോഴിക്കോട്: തീറ്റ കൊടുക്കാനുപയോഗിച്ച ട്യൂബ് തൊണ്ടയില്‍ കുരുങ്ങിയ ലക്ഷങ്ങൾ വിലയുള്ള മക്കാവ് ഇനത്തില്‍പ്പെട്ട വളര്‍ത്തുതത്തയെ അപൂര്‍വ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. കോഴിക്കോട്ടാണ് സംഭവം. ഫീഡിംഗ് ട്യൂബ് തൊണ്ടയില്‍ കുടുങ്ങിയ മിക്കിയെന്ന ബ്ലൂ ആന്‍ഡ് ഗോള്‍ഡ് മക്കാവിനെ പക്ഷിരോഗ വിദഗ്ധനും റിട്ട. വെറ്ററിനറി സര്‍ജനുമായ ഡോ. പി.കെ. ശിഹാബുദ്ദീനാണ് കഴിഞ്ഞദിവസം ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയത്. റബറും പ്ലാസ്റ്റിക്കും കൊണ്ടു നിര്‍മിച്ച രണ്ടര ഇഞ്ച് നീളമുള്ള ഫീഡിംഗ് ട്യൂബ് അനസ്തേഷ്യ നല്‍കിയശേഷം ഒരു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. വയറ്റില്‍ ട്യൂബുകള്‍ എത്തിയാല്‍ ഒരാഴ്ചയ്ക്കകം പക്ഷികള്‍ ചാവും. ഒന്നര ലക്ഷം രൂപയോളമാണ് ബ്ലൂ ആന്‍ഡ് ഗോള്‍ഡ് മക്കാവ് തത്തകളുടെ വില. ഏറ്റവും വലിയ തത്തയിനമായ മക്കാവുകളില്‍ അപൂര്‍വ ഇനങ്ങള്‍ക്ക് 30 ലക്ഷം രൂപവരെ വിലയുണ്ട്. പക്ഷികള്‍ക്ക് ഈവിധം ശസ്ത്രക്രിയ നടത്തുന്നത് അപൂര്‍വമാണ്.
Read Moreഅമ്പമ്പോ, ഇതെന്താണ് ഈ കാണുന്നത്… ഒന്‍പതു കോടി വിലയുള്ള രത്നം ചവിട്ടുപടി..!
റൊമാനിയയിൽ ഒരു സ്ത്രീ വീടിന്റെ വാതിൽപ്പടിയായി ഉപയോഗിച്ചിരുന്ന കല്ല്, ഒന്‍പതു കോടിയിലധികം വിലവരുന്ന ജൈവരത്നമാണെന്നു വർഷങ്ങൾക്കുശേഷം കണ്ടെത്തി. സ്ത്രീയുടെ മരണശേഷം അവരുടെ വീട് പാരമ്പര്യമായി ലഭിച്ച ബന്ധു, ആ കല്ലിൽ പ്രത്യേകത തോന്നി വിദഗ്ധരെക്കൊണ്ട് പരിശോധിച്ചപ്പോഴാണ് ജൈവരത്നങ്ങളുടെ വിഭാഗത്തിൽപ്പെടുന്ന “ആംബർ’ ആണെന്നു തിരിച്ചറിഞ്ഞത്. കടും ചുവപ്പ് നിറത്തിലുള്ള ഈ ആംബറിന് മൂന്നു കിലോഗ്രാമാണു ഭാരം. വീട്ടുടമ ഇത് പിന്നീട് റൊമാനിയൻ സർക്കാരിനു വിറ്റു. സർക്കാർ ദേശീയനിധിയായി ഇതിനെ പ്രഖ്യാപിക്കുകയും ബുസൗവിലെ പ്രൊവിൻഷ്യൽ മ്യൂസിയത്തിലേക്കു മാറ്റുകയും ചെയ്തു. ചില പ്രത്യേകതരം മരങ്ങളിൽനിന്ന് ഊർന്നിറങ്ങുന്ന കറ പതിറ്റാണ്ടോളമിരുന്ന് റൊമാനൈറ്റ് എന്ന ഫോസിലുകളായി മാറിയാണു ജൈവരത്നമായ ആംബർ ആകുന്നത്. അപൂർവങ്ങളായ ആഭരണങ്ങളും മറ്റ് അലങ്കാരവസ്തുക്കളും നിർമിക്കാനാണിത് ഉപയോഗിക്കുന്നത്. ഇപ്പോൾ കണ്ടെത്തിയ ആംബറിന് 38 മുതൽ 70 ദശലക്ഷം വർഷം വരെ പഴക്കം ഇതിനുണ്ടാകാമെന്നു പോളണ്ടിലെ ക്രാക്കോവിലുള്ള ചരിത്ര മ്യൂസിയത്തിലെ വിദഗ്ധർ പറഞ്ഞു.
Read Moreനീലമലകൾക്കു നടുവിൽ മലന്പുഴയിൽ അവളിരുന്നു: കാനായിയുടെ യക്ഷി
നീലമലകൾക്കു നടുവിൽ മലന്പുഴയിൽ അവളിരുന്നു-കാനായിയുടെ യക്ഷി. കരിന്പനകളെ തഴുകി വന്ന കാറ്റ് അവളുടെ അഴിച്ചിട്ട മുടിയെ ഇളക്കിക്കൊണ്ടിരുന്നു. മോഹനിദ്രയിലെന്നപോലെ കണ്ണുകളടച്ച് ഇരുകൈകളും ചെവിയിൽ ചേർക്കാതെ ചേർത്ത് പ്രകൃതി താളത്തെ മുഴുവൻ ആവാഹിച്ച് വിവസ്ത്രയായി അവളിന്നും ഇരിക്കുന്നു. പ്രകൃതിയുടെ ഉള്ളത്തിൽ, ഉർവരതയിൽ, ഉന്മാദത്തിൽ കാനായി കുഞ്ഞിരാമൻ എന്ന ശിൽപി വിരൽതൊട്ടപ്പോൾ ഉണർന്ന അഭൗമമായ സൃഷ്ടിയാണ് മലന്പുഴ ഉദ്യാനത്തിലെ യക്ഷി. 1969ലാണ് 30 അടി വലിപ്പമുള്ള യക്ഷി ശിൽപം കാനായി നിർമിക്കുന്നത്. ലണ്ടൻ സർവകലാശാലയുടെ സ്കൂൾ ഓഫ് ആർട്സിൽനിന്നു കാനായി ശിൽപകല പഠിച്ചിറങ്ങിയ കാലം. മലന്പുഴയിൽ അണക്കെട്ടിനോട് ചേർന്നുള്ള പാർക്കിൽ ഒരു ശിൽപം ഉണ്ടാക്കുവാൻ സംസ്ഥാന സർക്കാരാണ് കാനായിയെ നിയോഗിക്കുന്നത്. അന്ന് വെറും 32 വയസാണ് ശിൽപിയുടെ പ്രായം. പരമശിവന്റെ വാഹനമായ നന്ദികേശൻ ഭഗവാന് കാവൽ നിൽക്കുന്ന ശക്തിദുർഗമാണല്ലോ. അതുപോലെ അണക്കെട്ടിനു കാവലായ് ഒരു നന്ദി ശിൽപം കൊത്തുവാൻ യുവശിൽപി…
Read Moreകാട്ടിലൂടെ പോയപ്പോഴതാ കാലിൽ തടഞ്ഞതൊരു പെട്ടി: തുറന്നു നോക്കിയപ്പോഴുള്ളിൽ 598 സ്വർണ്ണ നാണയം, 10 സ്വർണ്ണവള
ഭാഗ്യം ഏതേ രൂപത്തിൽ എങ്ങനെ വരുമെന്ന് പറയാൻ സാധിക്കില്ല. നിനച്ചിരിക്കാത്ത നേരത്ത് നമ്മെ തേടിയെത്തുന്ന സൗഭാഗ്യം സന്പത്ത് മാത്രമല്ല ഐശ്വര്യവും കൊണ്ടുവരുന്നു. ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള രണ്ട് വ്യക്തികൾ ഇപ്പോൾ ഇത്തരമൊരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആ സഞ്ചാരികൾക്ക് ലഭിച്ചത് അമൂല്യനിധിയാണ്. ചെക്ക് റിപ്പബ്ലിക്കിന്റെ വടക്ക് ഭാഗത്തുള്ള ക്രനോഷ് പർവതനിരകളിലേക്ക് സഞ്ചാരത്തിനായി ഇറങ്ങിയതാണ് രണ്ട് പേർ. അപ്പോഴാണ് തിളക്കമുള്ള എന്തോ ഒന്ന് അവരുടെ കണ്ണിൽപ്പെട്ടത്. കാടും പടലവും കൂടിക്കിടക്കുന്ന പ്രദേശത്ത് ഭംഗിയുള്ളൊരു പെട്ടി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അവരത് എടുത്ത് നോക്കി. പെട്ടി തുറന്നപ്പോൾ ഞെട്ടിപ്പോയെന്നു തന്നെ പറയാം. 598 സ്വർണ്ണ നാണയങ്ങൾ, 10 സ്വർണ്ണ വളകൾ, 17 സീൽ ചെയ്ത സിഗാർ പെട്ടികൾ, കോംപാക്റ്റിന്റെ പൊടി, പിന്നെ ഒരു ചീപ്പുമായിരുന്നു ആ അലൂമിനിയപ്പെട്ടിയില്‍ ഉണ്ടായിരുന്നത്. 1921 മുതലുള്ളതാണ് കണ്ടെടുത്ത നാണയങ്ങളെന്ന് ഗവേഷകർ പറഞ്ഞു.…
Read Moreജോലിയും ജീവിതവും മടുത്തു; ബോറടിമാറ്റാന്‍ വളത്തുപൂച്ചയുമായി പസഫിക് സമുദ്രം ചുറ്റാനിറങ്ങി യുവാവ്; വൈറലായി വീഡിയോ
ജീവിതത്തിൽ ഏതെങ്കിലുമൊക്കെ സമയത്ത് മടുപ്പ് തോന്നാത്ത മനുഷ്യർ ഉണ്ടാവില്ല. വിരസത തോന്നുന്പോൾ നമ്മൾ നല്ലൊരു സിനിമ കാണും അല്ലങ്കിൽ ഒറ്റയ്ക്കിരിക്കും അതുമല്ലങ്കിൽ പുറത്തേക്കൊക്കെ ഇറങ്ങി ചുറ്റി കറങ്ങാൻ പോകും. ജോലി ചെയ്തു മടുത്തതിനെ തുടർന്ന് വളർത്ത് പൂച്ചയോടൊപ്പം പസഫിക് സമുദ്രം ചുറ്റി കറങ്ങാൻ ഇറങ്ങിയ ഒലിവർ വിഡ്ജർ എന്ന യുവാവിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജോലിയിൽ തനിക്ക് മടുപ്പും വിരസതയും തോന്നുന്നെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു യാത്രയ്ക്ക് തയാറെടുത്തതെന്നും യുവാവ് പറഞ്ഞു. അപ്രതീക്ഷിതമായി യുവാവിന്റെ ജീവിതത്തിലുണ്ടായ രോഗമാണ് ഇത്തരത്തിൽ മാറ്റി ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും ഇയാൾ പറഞ്ഞു. യോഗം സംസ്ഥാന പ്രസിഡന്റ് മാരായമുട്ടം എം.എസ്. അനില്‍ ഉദ്ഘാടനം ചെയ്തു. View this post on Instagram …
Read Moreലോകത്തിലെ ആദ്യ ‘എഐ ക്ലിനിക്’ സൗദിയിൽ തുറന്നു
ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് രോഗനിർണയം നടത്തുന്ന ലോകത്തിലെ ആദ്യത്തെ ക്ലിനിക് സൗദി അറേബ്യയിൽ തുറന്നു. ചൈന ആസ്ഥാനമായുള്ള മെഡിക്കൽ ടെക്നോളജി കമ്പനിയായ സിൻയി-യുമായി സഹകരിച്ച് അൽമൂസ ഹെൽത്ത് ഗ്രൂപ്പ് ആണ് എഐ ക്ലിനിക് ആരംഭിച്ചത്. ‘ഡോ. ഹുവ’ എന്നാണ് ക്ലിനിക്കിലെ എഐ ഡോക്ടറുടെ പേര്. രോഗികൾക്ക് ടാബ്ലെറ്റ് കമ്പ്യൂട്ടർ ഉപയോഗിച്ച് ഡോ. ഹുവയോട് രോഗവിവരങ്ങൾ പറയാം. കൺസൾട്ടേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, ഡോ. ഹുവ ചികിത്സ നിർദേശിക്കുന്നു. രോഗനിർണയം മുതൽ മരുന്നു കുറിക്കുന്നതുവരെ എഐ ഡോക്ടർ സ്വതന്ത്രമായി ചെയ്യും. എന്നാൽ, സുരക്ഷ കണക്കിലെടുത്ത് രോഗനിർണയവും ചികിത്സാഫലങ്ങളും അവലോകനം ചെയ്യാൻ മനുഷ്യ ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തിയാണു ക്ലിനിക് നിലവിൽ പ്രവർത്തിക്കുക.
Read More