കോട്ടയം: ജില്ലയിലെ കുടുംബശ്രീയുടെ പ്രീമിയം കഫേ തുടക്കത്തില്‍ത്തന്നെ ഹിറ്റ്. ആദ്യ മൂന്നുമാസം കൊണ്ടുതന്നെ അരക്കോടിയിലേറെ രൂപയുടെ ബിസിനസുമായി കുറവിലങ്ങാടു കോഴായിലെ പ്രീമിയം കഫേ കുടുംബശ്രീയുടെ സംരംഭകചരിത്രത്തില്ത്തന്നെ പുതിയ അധ്യായമാവുകയാണ്. കോഴാ കെ.എം. മാണി തണല്‍ വിശ്രമകേന്ദ്രത്തിലാണ് കഫേ പ്രവർത്തിക്കുന്നത്. ദിവസവും ശരാശരി 60,000 രൂപയ്ക്കു മുകളിലുള്ള കച്ചവടമാണ് ഇവിടെ നടക്കുന്നത്. ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ കച്ചവടം നടന്ന ദിവസങ്ങളുണ്ട്. ഏപ്രില്‍ എട്ടിനാണ് പ്രീമിയം റെസ്റ്ററന്റ് ആരംഭിച്ചത്. ജൂലൈ 16 വരെയുള്ള കണക്കനുസരിച്ച് റെസ്റ്ററന്റിലെ ഭക്ഷണവില്‍പനയിലൂടെ മാത്രം 54,69,487 രൂപയാണ് പ്രീമിയം കഫേയുടെ വരുമാനം. തുടങ്ങി രണ്ടാം മാസംതന്നെ പ്രതിമാസ ബിസിനസ് 20 ലക്ഷം രൂപ കടന്നിരുന്നു. മിതമായ നിരക്കില്‍, പ്രീമിയം നിലവാരത്തിലുള്ള റെസ്റ്ററന്റും എംസി റോഡരികില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഏറ്റവും മികച്ച ടേക്ക് എ ബ്രേക്ക് വഴിയോരവിശ്രമസൗകര്യവുമാണ് കഫേയുടെ ഹൈലൈറ്റ്. 24 മണിക്കൂറും ടേക്ക്…
Read MoreCategory: Today’S Special
ഡോ. ജയിംസ് പോൾ പണ്ടാരക്കളം ഇനി ഓർമ; വിടവാങ്ങിയത് സാമ്പ്രദായിക ചികിത്സാ രീതികളെ അതിലംഘിച്ച മനോരോഗ ചികിത്സാ വിദഗ്ധൻ
അതിരമ്പുഴ: മനോരോഗ ചികിത്സയിലെ സാമ്പ്രദായിക രീതികളെ അതിലംഘിച്ച ലോകോത്തര മനോരോഗ ചികിത്സാ വിദഗ്ധനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ജയിംസ് പോൾ പണ്ടാരക്കളം. ഇംഗ്ലണ്ടിലെ 5 ബറോസ് പാർട്ണർഷിപ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിനൊപ്പം പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. പാരാസൈക്കോളജി, ഇന്ദ്രിയാതീത ബോധാവസ്ഥകൾ, ആത്മീയത തുടങ്ങിയവയുമായി സാമ്പ്രദായിക മനോരോഗ ചികിത്സാ രീതികളെ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ. മനസിനെ ലഘൂകരിച്ചു കാണുന്ന സമീപനത്തെ അദ്ദേഹം വെല്ലുവിളിച്ചു. കേവലം ഭൗതികമായ മാതൃക ഉപയോഗിച്ച് ആത്മനിഷ്ഠമായ മനുഷ്യ ഭാവങ്ങളെ വിശദീകരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മെജുഗോറിയയിലെ മാതാവിന്റെ പ്രത്യക്ഷപ്പെടലും അത്ഭുത രോഗശാന്തിയും ഡോ. ജയിംസ് പോൾ പണ്ടാരക്കളം പഠനവിധേയമാക്കി. മരണത്തോടടുത്ത അനുഭവങ്ങൾ, ബോധതലത്തിന്റെ സൂക്ഷ്മാവസ്ഥ, പുനർജനി, ന്യൂറോ ക്വാണ്ടോളജി തുടങ്ങിയ വിഷയങ്ങളിൽ അവതരിപ്പിച്ച പ്രബന്ധങ്ങൾ ശ്രദ്ധേയമായി. മനഃശാസ്ത്രം, ആധ്യാത്മികത, സംസ്കാരം തുടങ്ങിയ മേഖലകളിൽ ഒട്ടേറെ രചനകൾ ഡോ. ജയിംസ് പോളിന്റേതായി ഉണ്ട്.…
Read Moreവൈറലായി ഇന്ത്യൻ കുടുംബത്തിൽ പിറന്നാളാഘോഷം;ഇതിൽ ചില തെറ്റുകളുണ്ടല്ലോ എന്ന് സൈബറിടം
കാലിഫോർണിയയിലെ സിലിക്കൺ വാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന വെഞ്ചർ ക്യാപ്പിറ്റൽ സ്ഥാപനമായ ആൻഡ്രീസെൻഹൊറോവിറ്റ്സിലെ ജസ്റ്റിൻ മൂർ കഴിഞ്ഞ ദിവസം പങ്കുവച്ച എഐ വീഡിയോ ആണിപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഇതൊരു എഐ വീഡിയോ ആണെന്ന് പെട്ടെന്ന് മനസിലാകില്ല. കാരണം അത്രയും പെർഫെക്ട് ആയിട്ടാണ് ഇത് എഡിറ്റ് ചെയ്തിരിക്കുന്നത്. ഒരു മിഡിൽ ക്ലാസ് ഇന്ത്യൻ കുടുംബം ഒത്തുചേർന്ന് പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ ആണിത്. “ഇതൊരു യഥാർത്ഥ ഹോം വീഡിയോ അല്ല. ഒരു പഴയ വീഡിയോ ക്യാമറയിലോ മൊബൈൽ ഫോണിലോ ചിത്രീകരിച്ചതുപോലെ തോന്നിപ്പിക്കുന്ന എ ഐ വീഡിയോകൾ ഞങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയും. എ ഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകളിൽ ഇനി വലിയൊരു മാറ്റമാണ് കാണാൻ പോകുന്നത്’എന്ന കുറിപ്പോടെയാണ് ജസ്റ്റിൻ മൂർ ഈ വീഡിയോ പങ്കുവച്ചത്. വീഡിയോ വൈറലോയതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ഇത് യാഥാർഥ്യ വീഡിയോ അല്ലന്ന് തെളിയിക്കുന്നതിനായി ഏതാനും…
Read Moreകോള്‍ഡ്പ്ലേ കിസ് കാം വിവാദം: അസ്ട്രോണമര്‍ സിഇഒ ആന്‍ഡി ബൈറണ്‍ രാജിവച്ചു
കോള്‍ഡ്പ്ലേ സംഗീത പരിപാടിക്കിടെ കിസ് കാമില്‍ ‘കുടുങ്ങിയ’ അസ്ട്രോണമര്‍ കമ്പനിയുടെ സിഇഒ ആന്‍ഡി ബൈറണ്‍ രാജിവെച്ചു. ആന്‍ഡിയുടെ രാജി അസ്ട്രോണമര്‍ കമ്പനി സ്ഥിരീകരിച്ചു. ‘കമ്പനിയെ നയിക്കുന്നവരില്‍ നിന്നും പെരുമാറ്റം അച്ചടക്കം ഉത്തരവാദിത്വം എന്നീ കാര്യങ്ങളിൽ ഉന്നത നിലവാരമാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ആന്‍ഡി ബൈറണ്‍ ആ മാനദണ്ഡം പാലിക്കപ്പെട്ടില്ലെന്ന് കണ്ടെത്തുകയുണ്ടായി. ആന്‍ഡി ബൈറണ്‍ രാജി സമര്‍പ്പിക്കുകയും ഡയറക്ടര്‍ ബോര്‍ഡ് അത് അംഗീകരിക്കുകയും ചെയ്തു’ എന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു. അതേസമയം, ആന്‍ഡി ബൈറണ്‍ അസ്ട്രോണമര്‍ കമ്പനിയിലെ എച്ച് ആറിനൊപ്പം അടുത്തിടപഴകിക്കൊണ്ട് കോള്‍ഡ്പ്ലേയുടെ സംഗീതപരിപാടി കാണുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. അതോടെ ആന്‍ഡി ബൈറനെ കമ്പനി സസ്പെന്‍ഡ് ചെയ്തിരുന്നു. അദ്ദേഹത്തോട് അവധിയില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കമ്പനിയുടെ ഇടക്കാല സിഇഒ ആയി സഹസ്ഥാപകനും ചീഫ് പ്രൊഡക്ട് ഓഫീസറുമായ പീറ്റ് ഡി ജോയ്യെ നിയമിച്ചു.
Read Moreപിറന്നാളിന് ഇടാനുള്ള ഉടുപ്പ് വാങ്ങാൻ തുള്ളിച്ചാടി അച്ഛനൊപ്പം പോയി;പോകുന്ന വഴി അമ്മയ്ക്കും ചേച്ചിക്കും ടാറ്റാ പറയുന്നതിനിടെ രണ്ടാം നിലയിൽ നിന്നും വീണു; നാലുവയസുകാരൻ മാത്യുവിനെ രക്ഷിച്ചത് ഇവർ…
കൊച്ചി: പിറന്നാൾ വസ്ത്രം വാങ്ങാൻ പിതാവിനൊപ്പം പോകാനൊരുങ്ങുന്നതിനിടെ വീടിന്റെ ഒന്നാം നിലയിൽനിന്നു വീണു ഗുരുതര പരിക്കേറ്റ നാലുവയസുകാരൻ മാത്യുവിന് ആലുവ രാജഗിരി ആശുപത്രിയിലെ ചികിത്സയിൽ പുതുജീവൻ. ജീവിതത്തിലേക്കു മടങ്ങിയെത്തിയ കുട്ടി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കുമൊപ്പം ജന്മദിന മധുരം നുണഞ്ഞു. തൃപ്പുണിത്തുറ എരൂരിൽ വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് സ്വദേശി അൻപുരാജിന്റെ മകനാണ് മാത്യു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സഹോദരി മെബുറിതിക്ഷയോടു യാത്ര പറയുന്നതിനിടെ കാൽ വഴുതി മാത്യു അബദ്ധത്തിൽ താഴേക്കു വീഴുകയായിരുന്നു. ആദ്യം സൺഷേഡിലും തുടർന്ന് മുറ്റത്തേക്കും തെറിച്ചുവീണു. നിലവിളി കേട്ട് അൻപുരാജും ഭാര്യയും ഓടിച്ചെല്ലുമ്പോൾ കുട്ടിക്കു ബോധമില്ലായിരുന്നു. ആദ്യം തൃപ്പൂണിത്തുറയിലും തുടർന്ന് കളമശേരി മെഡിക്കൽ കോളജ്, രാജഗിരി ആശുപത്രികളിലേക്കും കുഞ്ഞിനെ എത്തിച്ചു. കളമശേരിയിലേക്കുള്ള യാത്രയ്ക്കിടയിൽ കുഞ്ഞിന് അനക്കം നഷ്ടമായി. മാതാപിതാക്കളുടെ നിലവിളികൾക്കിടയിൽ കുഞ്ഞിനു സമയോചിതമായി സിപിആർ നൽകിയത് ആംബുലൻസിന്റെ സഹഡ്രൈവർ ജോമോനായിരുന്നു. ആ പരിശ്രമം വിജയം കണ്ടു. കുഞ്ഞ്…
Read More20 വര്‍ഷം കോമയിൽ: സൗദിയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ അന്തരിച്ചു
റിയാദ്: സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’എന്നറിയപ്പെടുന്ന അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ (35) അന്തരിച്ചു. 2005ൽ ലണ്ടനിലെ സൈനികോളജിൽ പഠിക്കുന്ന സമയത്തുണ്ടായ വാഹനാപകടത്തിൽ തലച്ചോറിന് ഗുരുതരമായി ക്ഷതമേൽക്കുകയും തുടർന്ന് അദ്ദേഹം കോമയിലാകുകയുമായിരുന്നു. ലോകത്തെ അതിസമ്പന്നൻമാരിൽ ഒരാളായ ഖാലിദ് ബിൻ തലാൽ അൽ സഊദിന്റെയും റീമ ബിൻത് തലാലിന്റെയും മകനാണ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ. റിയാദ് കിംഗ് അസീസ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച നടത്തുമെന്ന് രാജകുടുംബം അറിയിച്ചു. അപകടത്തിന് ശേഷം ഒരിക്കൽപോലും കണ്ണുതുറന്നിട്ടില്ലാത്ത ഇദ്ദേഹത്തെ ഉറങ്ങുന്ന രാജകുമാരൻ എന്നാണ് അറിയപ്പെടുന്നത്.
Read More930 കോടിയുടെ മയക്കുമരുന്ന് സാമ്രാജ്യവുമായി 65കാരി: ഗ്യാംഗ്സ്റ്റർ മുത്തശ്ശിയെന്ന് സോഷ്യൽ മീഡിയ
കുറ്റകൃത്യ കുടുംബത്തിലെ മുത്തശ്ശി ഡെബോറ മേസൺ എന്ന 60-കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 930 കോടിയുടെ മയക്കുമരുന്ന് സാമ്രാജ്യമാണ് ഇവരുടെ അധീനതയിൽ പ്രവർത്തിക്കുന്നത്. ഇംഗ്ലണ്ടിൽ നിന്നും പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. ഏറ്റവും വലിയ മയക്കുമരുന്ന ശൃംഖലയാണ് ഡെബോറ മേസണന്റേത്. നാല് മക്കളെയും സഹോദരിയെയും കുടുംബത്തിലെ ഏറ്റവും അടുത്ത ബന്ധുക്കളെയും ഉൾപ്പെടുത്തിയായിരുന്നു ഡെബോറ മേസൺ തന്റെ 920 കോടിയുടെ മയക്കുമരുന്ന് സാമ്രാജ്യം പടുത്തുയര്‍ത്തിയത്. പോലീസ് അതിവിദഗ്ധമായി ഇവരെ അറസ്റ്റ് ചെയ്ത രീതിയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രായമായ ഒരു സ്ത്രീ ഇംഗ്ലണ്ടിലെ എസെക്സിലെ ഹാർവിച്ച് തുറമുഖത്തിനടുത്ത് നിന്നും കുറച്ച് പെട്ടികളെടുത്ത് വാടക കാറില്‍ കയറ്റി പോയി. വിവരം ലഭിച്ചതോടെ രഹസ്യ പോലീസ് ഇവരെ പിന്തുടര്ന്നു. ഇപ്സ്വിച്ചില്വച്ച് ഇവര്‍ പെട്ടികൾ മറ്റൊരാൾക്ക് കൈമാറി. സംശയാസ്പദമായി ഒന്നുമില്ലെങ്കിലും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രഹസ്യ പോലീസിന്റെ നിരീക്ഷണം. അങ്ങനെ ഏതാണ്ട്…
Read Moreകേന്ദ്ര പെന്ഷന് ആവശ്യമായ ജീവന് പ്രമാണ് പത്രയുടെ പേരില്‍ തട്ടിപ്പ്: സൈബര്‍ ക്രൈം വിഭാഗം അന്വേഷണം തുടങ്ങി
കൊച്ചി: സംസ്ഥാനത്ത് പെന്‍ഷന്‍കാരെ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് വര്‍ധിക്കുന്നു. കേന്ദ്ര പെന്ഷന് ആവശ്യമായ ജീവന് പ്രമാണ് പത്രയുടെ പേരിലാണ് തട്ടിപ്പ്. പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ തട്ടിപ്പുകാര്‍ എങ്ങനെ കൈക്കലാക്കുന്നുവെന്നതിനെക്കുറിച്ച് സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു. പെന്‍ഷന്‍കാര്‍ക്ക് ഇത്തരത്തില്‍ പണം നഷ്ടമായിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ ജീവന് പ്രമാണ് പത്രയില്‍ നിന്നാണെന്ന് പറഞ്ഞ് പെന്‍ഷന്‍കാരെ ഫോണില്‍ ബന്ധപ്പെടും. പെന്‍ഷന്‍കാരുടെ നിയമന തീയതി, വിരമിക്കല്‍ തീയതി, പെന്ഷന് പെയ്മെന്റ് ഓര്‍ഡര്‍ നമ്പര്‍, ആധാര്‍ നമ്പര്‍, മറ്റു വിവരങ്ങള്‍ മുതലായവ ധരിപ്പിച്ച് വിശ്വാസം നേടിയെടുക്കുന്നു. ഇതിനുശേഷം ജീവന്, പ്രമാണ് പത്ര പുതുക്കുന്നതിനായി ഫോണില്‍ ലഭിച്ച ഒടിപി പറഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെടും. തട്ടിപ്പുകാര്‍ ആദ്യം പറഞ്ഞ വിവരങ്ങള്‍ ശരിയായതിനാല്‍ പെന്‍ഷന്‍കാര്‍ മറ്റ് സംശയങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഒടിപി നല്‍കും. ഇതോടെ തട്ടിപ്പ് സംഘങ്ങള്‍ ബാങ്ക് അക്കൗണ്ടില്‍നിന്നും പണം അപ്പോള്‍…
Read More8000-ത്തോളം നഗ്ന ചിത്രങ്ങൾ: ബ്ലാക് മെയിലിലൂടെ യുവതി നേടിയെടുത്തത് കോടികൾ
തായ്ലാൻഡിലെ ബുദ്ധ സന്യാസിമാരുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ബ്ലാക് മെയിലിംഗിലൂടെ പണം തട്ടിയ 30-കാരി വിലാവൻ എംസാവത്ത് തട്ടിയെടുത്തത് 101 കോടി രൂപ. ഇവരുടെ വീട് പരിശോധനയിൽ പണമിടപാടുകളുടെ വിവരങ്ങൾ പോലീസ് കണ്ടെടുത്തു. പണത്തേക്കാൾ ഉപരി യുവതിയുടെ പക്കൽ നിന്നും ലഭിച്ച നഗ്ന ചിത്രങ്ങളാണ് അവരെ അതിശയിപ്പിച്ചത്. 80,000 -ത്തോളം നഗ്ന ചിത്രങ്ങളാണ് ഇവരുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയത്. ഈ ചിത്രങ്ങൾ ഉപയോഗിച്ചാണ് യുവതി ആളുകളിൽ നിന്നും പണം തട്ടിയെടുത്തത്. ഒമ്പത് മഠാധിപതികളും നിരവധി മുതിർന്ന ബുദ്ധ സന്യാസിമാരും ഉൾപ്പെട്ട ലൈംഗിക ആരോപണ കേസില്‍ വിലാവൻ എംസാവത്തിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ബുദ്ധ സന്യാസിമാരില്‍ നിന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇവര്‍ 385 ബാത്ത് (ഏതാണ്ട് 101 കോടിയോളം രൂപ) കൈക്കലാക്കി. ഒമ്പത് ബുദ്ധ മഠങ്ങളുടെ അധിപന്മാരും…
Read Moreമലബാറിലെ മയൂരനര്ത്തകന്
മാരിക്കാറുകള്‍ മഴവില്ലാല്തോരണങ്ങള് തൂക്കുന്നുമാനം പൂമഴ തൂകുന്നുമദ്ദളമിടികള് മുഴക്കുന്നുതുമ്പികള് തംബുരു മീട്ടുന്നുതുമ്പപ്പൂക്കള് ചിരിക്കുന്നു എന്നുള്ള ഒന്നാംക്ലാസിലെ പദ്യവരികള്‍ പലരുടെയും നാവിന് തുമ്പിലുണ്ടായിരിക്കും. കൊച്ചുകുട്ടി നര്‍ത്തനമാടാന്‍ മയിലിനെ മാടിവിളിക്കുന്നതാണ് പദ്യം. അന്നും ഇന്നും പീലിവിരിച്ചുനില്‍ക്കുന്ന മയിലിനെ കണ്ടാല്‍ നോക്കിനില്ക്കാത്തവര് ആരുമുണ്ടാകില്ല. എന്നാല്‍, മയിലിനെക്കാളേറെ ആകര്‍ഷകവും കൗതുകകരവുമാണ് മയൂരനൃത്തം. മലബാറിലെ മയൂരനര്ത്തകനെന്ന് വിശേഷിപ്പിക്കാവുന്ന ബഹുമുഖ പ്രതിഭയാണ് പയ്യന്നൂര്‍ നമ്പ്യാത്രക്കൊവ്വല്‍ ശിവക്ഷേത്രത്തിന് സമീപത്തെ “ശ്രീസന്നിധി’യിലെ ടി.എം. പ്രേംനാഥ്. ഗരുഡനൃത്തം, അര്‍ജുനനൃത്തം, കഥകളി എന്നിവക്ക് പുറമെ കഴിഞ്ഞ 22 വര്‍ഷമായി പൊയ്ക്കാലില്‍ മയൂരനൃത്തവും ചെയ്യുന്നു എന്നതാണ് ഇദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്. പോത്താങ്കണ്ടം ആനന്ദഭവനം ആശ്രമത്തിന്റെ അമരക്കാരനായ സ്വാമി കൃഷ്ണാനന്ദ ഭാരതിയാണ് 2003-ല്‍ മയൂരനൃത്തിന്റെ ആകര്‍ഷണ കേന്ദ്രമായ മയില്പീലിത്തുണ്ടുകള് പ്രേംനാഥിന്റെ ചിന്തകളിലേക്ക് ചാര്‍ത്തിക്കൊടുത്തത്. അറിയപ്പെടുന്ന മയൂരനര്ത്തകന് കോട്ടയം ഏറ്റുമാനൂര്‍ ചൂരക്കുളങ്ങരയിലെ കുമാരനെല്ലൂര്‍ മണിയുമായി സ്വാമിജിക്കുണ്ടായിരുന്ന ബന്ധമാണ് ഇതിനിടയാക്കിയത്. ഇതേത്തുടര്‍ന്ന് പൊയ്ക്കാലിലേറാന് മാനസികമായി ഒരുങ്ങിയ പ്രേംനാഥിന് പോത്താങ്കണ്ടം ആനന്ദഭവനില്‍…
Read More