25 വ​യ​സു​കാ​ര​ന് പ്ര​തി​മാ​സം 90,000 ചെ​ല​വ്, ക​ണ​ക്കു​കൂ​ട്ടി‍​യ​പ്പോ​ൾ ഞെ​ട്ട​ൽ ! മു​തി​ർ​ന്ന​വ​രു​ടെ ജീ​വി​തം വ​ലി​യ ഒ​രു ബി​ല്ലാ​ണെ​ന്ന് യു​വാ​വ്

ഗു​രു​ഗ്രാ​മി​ലെ 25 വ​യ​സ്സു​കാ​ര​നാ​യ ഒ​രു പ്രൊ​ഡ​ക്റ്റ് മാ​നേ​ജ​ർ ത​ന്‍റെ പ്ര​തി​മാ​സ ചെ​ല​വു​ക​ളു​ടെ (90,000 രൂ​പ) വി​ശ​ദ​മാ​യ ക​ണ​ക്കു​ക​ൾ പ​ങ്കു​വെ​ച്ച​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. യു​വ പ്രൊ​ഫ​ഷ​ണ​ലു​ക​ളു​ടെ ജീ​വി​ത​ച്ചെ​ല​വ് എ​ത്ര​ത്തോ​ള​മാ​ണെ​ന്ന് ശി​വ​ങ്ക് ഗോ​യ​ൽ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്നു. ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കാ​തി​രു​ന്നി​ട്ടും ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​ത്ര​യ​ധി​കം പ​ണം എ​ങ്ങ​നെ ചെ​ല​വാ​കു​ന്നു എ​ന്നാ​ണ് അ​ദ്ദേ​ഹം ഇ​തി​ലൂ​ടെ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. താ​മ​സി​ക്കു​ന്ന 2 ബി​എ​ച്ച്കെ വീ​ടി​ന് വാ​ട​ക​യാ​യി 18,000 രൂ​പ​യും, വീ​ട്ടു​ജോ​ലി​ക്കാ​ര​ന് 2,000 രൂ​പ​യും, വൈ​ദ്യു​തി ബി​ല്ലാ​യി 1,000 രൂ​പ​യും പ്ര​തി​മാ​സം ന​ല്കു​ന്നു. വൈ​ഫൈ, സ​ബ്‌​സ്‌​ക്രി​പ്‌​ഷ​നു​ക​ൾ, ഫോ​ൺ ബി​ല്ലു​ക​ൾ എ​ന്നി​വ​യ്ക്കാ​യി ഏ​ക​ദേ​ശം 3,000 രൂ​പ ചെ​ല​വാ​കു​ന്നു. ജോ​ലി​സ്ഥ​ല​ത്തു​നി​ന്ന് യാ​ത്ര​യ്ക്കും പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ലെ ഭ​ക്ഷ​ണ​ത്തി​നും സൗ​ക​ര്യം ല​ഭി​ക്കു​ന്ന​തി​നാ​ൽ ഇ​തി​നാ​യി അ​ദ്ദേ​ഹം പ​ണം ചെ​ല​വാ​ക്കു​ന്നി​ല്ല. പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ​ക്കും പ്രോ​ട്ടീ​ൻ പൗ​ഡ​ർ പോ​ലു​ള്ള സ​പ്ലി​മെ​ന്‍റു​ക​ൾ​ക്കു​മാ​യി 5,000 രൂ​പ മാ​റ്റി​വെ​ക്കു​ന്നു. സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​മാ​സം 20,000 രൂ​പ…

Read More

ചൂ​ടി​ൽ നി​ന്ന് ര​ക്ഷ​പെ​ടാ​ൻ പാ​ത്രം ത​ല​യി​ൽ ക​മ​ഴ്ത്തി​വ​ച്ച് പു​തി​യ ട്രി​ക്, കി​ട്ടി​യ​ത് ഉ​ഗ്ര​ൻ പ​ണി ! ഒ​ടു​വി​ൽ ത​ല പു​റ​ത്തെ​ടു​ത്ത​ത് പാ​ത്രം മു​റി​ച്ച്

രാ​ജ​സ്ഥാ​നി​ലെ കൊ​ടും ചൂ​ടി​നെ ചെ​റു​ക്കാ​ൻ യു​വാ​വി​ന്‍റെ പു​തി​യ വി​ദ്യ, പ​ക്ഷേ കി​ട്ടി​യ​തോ എ​ട്ടി​ന്‍റെ പ​ണി. അ​സ​ഹ്യ ചൂ​ടി​ൽ നി​ന്ന് ര​ക്ഷ​പെ​ടാ​ൻ പ​യ​റ്റി​യ​ത് പു​തി​യ നു​റു​ക്ക് വി​ദ്യ, വ​ലി​യ പാ​ലി​ന്‍റെ പാ​ത്രം ത​ല​യി​ൽ ക​മ​ഴ്ത്തി​വ​ച്ച സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ വ​ലി​യ ജ​ന​ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ന്ന​ത്. രാ​ജ​സ്ഥാ​നി​ൽ ഒ​രു യു​വാ​വ് ചൂ​ടി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ 15 ലി​റ്റ​റി​ന്‍റെ സ്റ്റീ​ൽ പാ​ത്രം ത​ല​യി​ൽ വെ​ച്ച​പ്പോ​ൾ അ​ത് ഇ​യാ​ളു​ടെ ത​ല​യി​ൽ കു​ടു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. പാ​ത്രം സ്വ​ന്ത​മാ​യി ഊ​രി​മാ​റ്റാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ ഒ​ത്തു​കൂ​ടി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ശ്ര​മി​ച്ചു. ഒ​ടു​വി​ൽ, ഹാ​ർ​ഡ്‌​വെ​യ​ർ ക​ട​യി​ൽ കൊ​ണ്ടു​പോ​യി ഗ്രൈ​ൻ​ഡ​ർ മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് പാ​ത്രം മു​റി​ച്ചാ​ണ് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പാ​ത്രം ത​ല​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ സാ​ധി​ച്ച​ത്. പാ​ത്രം മു​റി​ച്ച് മാ​റ്റി ആ​ളെ പു​റ​ത്തെ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്കു​ക​ളൊ​ന്നും പ​റ്റി​യി​ട്ടി​ല്ല. രാ​ജ​സ്ഥാ​നി​ലെ മ​ധോ​ഗ​ഢ് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

Read More

നി​ല്ക്ക​വി​ടെ, വി​ടി​ല്ലെ​ടാ നി​ന്നെ ഞാ​ൻ ! ന​വ​ജാ​ത​ശി​ശു ഡോ​ക്ട​റു​ടെ ഗ്ലൗ​സ് വി​ടാ​തെ മു​റു​ക്കി പി​ടി​ച്ചു കരയുന്ന ​ വീ​ഡി​യോ വൈ​റ​ൽ

വ​ള​രെ ര​സ​ക​ര​മാ​യി മ​ന​ക​വ​രു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ന​വ​ജാ​ത​ശി​ശു ഡോ​ക്ട​റു​ടെ ഗ്ലൗ​സ് മു​റു​കെ പി​ടി​ച്ചി​രി​ക്കു​ന്ന അ​തി​മ​നോ​ഹ​ര​മാ​യ വീ​ഡി​യോ​യാ​ണ് ത​രം​ഗ​മാ​കു​ന്ന​ത്. ന​വ​ജാ​ത​ശി​ശു ക​ര​യു​ന്ന​തി​നി​ട​യി​ലും ഡോ​ക്ട​റു​ടെ കൈ​യ്യു​റ വി​ടാ​തെ പി​ടി​ച്ചി​രി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. ഈ ​വീ​ഡി​യോ​യ ഇ​തി​ന​കം ത​ന്നെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ 28 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ട് ക​ഴി​ഞ്ഞു. ഇ​ത് കു​ഞ്ഞു​ങ്ങ​ളി​ലെ സ്വാ​ഭാ​വി​ക, പാ​ൽ​മാ​ർ ഗ്രാ​സ്പ് റി​ഫ്ലെ​ക്സ് മൂ​ല​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​കാ​ട്ടു​ന്നു. ഡോ. ​ഇ​സ്ലാം എ​ൽ​ദേ​ഹ് ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. വ​ള​രെ മ​നോ​ഹ​ര​മാ​യ നി​മി​ഷ​മാ​ണെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​ഞ്ഞ് ഗ്ലൗ​സ് വി​ടാ​ൻ ത​യ്യാ​റാ​കാ​ത്ത​ത് ക​ണ്ട് നെ​റ്റി​സ​ൺ​സ് ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളു​മാ​യാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.    

Read More

മൂന്ന് ശീലങ്ങൾ, ലൈഫ് അറ്റ് 111 ! ദീർഘായുസ് നേടാൻ ലൂ​യി​സ് കാ​നോയുടെ മൂന്ന് ജീവിതരഹസ്യങ്ങൾ

ത​ന്‍റെ ദീ​ർ​ഘാ​യു​സി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​നും സ​ഹാ​യി​ച്ച ര​ഹ​സ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച് 111കാ​ര​നാ​യ ലൂ​യി​സ് കാ​നോ. 1914 ഡി​സം​ബ‌​ർ ഒ​മ്പ​തി​ന് കൊ​ളം​ബി​യ​യി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം ഇ​പ്പോ​ൾ ന്യൂ​ജേ​ഴ്സി​യി​ലെ ലി​ൻ​ഡ​നി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രാ​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.ലൂ​യി​സ് കാ​നോ ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ആ​ളു​ക​ളി​ൽ ഒ​രാ​ളാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. കൊ​ളം​ബി​യ​ൻ ആ​ർ​മി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച ലൂ​യി​സ് കാ​നോ പി​ന്നീ​ട് ഗ്രാ​മീ​ണ സ​മൂ​ഹ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു ബ​സ് ക​മ്പ​നി സ്ഥാ​പി​ച്ചു. അ​മേ​രി​ക്ക​യി​ൽ ഒ​രു ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കു​ക​യെ​ന്ന​താ​ണ് ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​മാ​യി കാ​ണു​ന്നു​തെ​ന്നും അ​ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. ജീ​വി​ത​ത്തി​ൽ വ‌​ർ​ഷ​ങ്ങ​ളാ​യി പി​ന്തു​ട​രു​ന്ന മൂ​ന്ന് ശീ​ല​ങ്ങ​ൾ കൊ​ണ്ടാ​ണ് ദീ​ർ​ഘാ​യു​സ് ല​ഭി​ച്ച​തെ​ന്നും ലൂ​യി​സ് കാ​നോ പ​ങ്കു​വ​ച്ചു. മ​ദ്യം, പു​ക​യി​ല തു​ട​ങ്ങി​യ ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ജീ​വി​ത​ത്തി​ലു​ട​നീ​ളം അ​ദ്ദേ​ഹം ഒ​രി​ക്ക​ലും പു​ക​വ​ലി​ക്കു​ക​യോ മ​ദ്യം ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഉ​റ​ക്ക​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി. ലൂ​യി​സ് കാ​നോ എ​പ്പോ​ഴും ന​ല്ല…

Read More

ഈസ് ദിസ് എ ലൂപ്പ് ! ​കാന​ഡ​യി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ത്ഥി​നി​യു​ടെ ജീ​വി​തം, ജോലിയും പഠനവും ഡബിൾ ബാലൻസ്ഡ്

കാ​ന​ഡ​യി​ൽ പ​ഠി​ക്കു​ന്ന ജ്യോ​തി ഖ​രാ​യാ​ത്ത് എ​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ത്ഥി​നി, ത​ന്‍റെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ വെ​ല്ലു​വി​ളി​ക​ൾ വി​വ​രി​ച്ചു​കൊ​ണ്ട് പ​ങ്കു​വെ​ച്ച ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്. കോ​ളേ​ജി​ലെ പ​ഠ​ന​വും സ്റ്റാ​ർ​ബ​ക്സി​ലെ ജോ​ലി​യും ത​മ്മി​ൽ ബാ​ല​ൻ​സ് ചെ​യ്യാ​ൻ താ​ൻ പെ​ടാ​പാ​ടു​പെ​ടു​ക​യാ​ണെ​ന്ന് ജ്യോ​തി പ​റ​യു​ന്നു. ഫീ​സ് അ​ട​യ്ക്കാ​ൻ പ​ണം വേ​ണം, ആ ​പ​ണം സ​മ്പാ​ദി​ക്കാ​ൻ ജോ​ലി ചെ​യ്തേ തീ​രൂ. താ​ൻ ഇ​തി​ൽ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണെ​ന്നും ജ്യോ​തി വ്യ​ക്ത​മാ​ക്കു​ന്നു. ക്ലാ​സ് ക​ഴി​ഞ്ഞ് നേ​രെ ജോ​ലി​ക്ക് പോ​കു​ക, അ​ല്പ​നേ​രം വി​ശ്ര​മി​ച്ച ശേ​ഷം വീ​ണ്ടും ക്ലാ​സി​ലേ​ക്കും തു​ട​ർ​ന്ന് അ​ടു​ത്ത ഷി​ഫ്റ്റ് ജോ​ലി​യി​ലേ​ക്കും പോ​കു​ക എ​ന്ന​താ​ണ് ഇ​പ്പോ​ൾ ത​ന്‍റെ ജോ​ലി​യെ​ന്നും ജീ​വി​ത രീ​തി​യെ​ന്നും വെ​ളി​പ്പെ​ടു​ത്തി. ഇ​ത്ര​യ​ധി​കം ക​ഷ്ട​പ്പാ​ടു​ക​ൾ​ക്കി​ട​യി​ലും താ​ൻ സ​ന്തോ​ഷ​വ​തി​യാ​ണെ​ന്ന് ജ്യോ​തി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്. വി​ദേ​ശ​ത്ത് പ​ഠി​ക്കാ​ൻ പോ​കു​ന്ന അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും അ​വ​സ്ഥ ഇ​തു​ത​ന്നെ​യാ​ണെ​ന്ന് പ​ല​രും ക​മ​ന്‍റു​ക​ളി​ലൂ​ടെ പ്ര​തി​ക​രി​ച്ചു. “നി​ങ്ങ​ൾ സ​ന്തോ​ഷ​വ​തി​യാ​ണെ​ങ്കി​ൽ അ​ത് മ​തി എ​ന്നും മ​റ്റു ചി​ല​ർ​ക്ക്…

Read More

പൊള്ളുന്ന വെയിലല്ലേ, വെയിലേറ്റ് വാടല്ലേ, ഇത് തരാൻ ഞാനല്ലാതെ പിന്നെയാര്: കൊടുംചൂടിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഐസ്ക്രീമുമായി ചെറുപ്പക്കാരൻ

ഓ​രോ ദി​വ​സ​വും കൊ​ടും ചൂ​ടി​ൽ വ​ല​ഞ്ഞ് ആ​ളു​ക​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. പ​ക​ൽ 11 മു​ത​ൽ വൈ​കു​ന്നേ​രം 3 വ​രെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം. എ​ങ്കി​ൽ​പ്പോ​ലും ഉ​പ​ജീ​വ​ന മാ​ർ​ഗ​ത്തി​നാ​യി ആ​ളു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങേ​ണ്ടി വ​രു​ന്നു. പാ​ട​ത്തും പ​റ​ന്പി​ലു​മൊ​ക്കെ പ​ണി​യെ​ടു​ക്കു​ന്ന​വ​രോ​ട് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് പ‍​റ​ഞ്ഞാ​ൽ അ​നു​സ​രി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. ഉ​പ ജീ​വ​ന​മാ​ർ​ഗ​ത്തി​നാ​യി പു​റ​ത്തി​റ​ങ്ങേ​ണ്ടി വ​രു​ന്ന​വ​രോ​ട് ചൂ​ട​ത്തി​റ​ങ്ങാ​തെ അ​ക​ത്ത് ഇ​രു​ന്ന് സ്വ​യം ലോ​ക് ഡൗ​ൺ ആ​ക​ണ​മെ​ന്ന് പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ൽ ആ​ളു​ക​ൾ വ​ല​യു​മ്പോ​ഴും അ​വി​ടെ നി​ന്നും മ​നോ​ഹ​ര​മാ​യ ഒ​രു കാ​ഴ്ച​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. റോ​ഡ​രി​കി​ൽ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഐ​സ്‌​ക്രീം ന​ൽ​കു​ന്ന ഒ​രു യു​വാ​വാ​ണ് വീ​ഡി​യോ​യി​ലൂ​ടെ ആ​ളു​ക​ളു​ടെ ഹൃ​ദ​യം ക​വ​രു​ന്ന​ത്. ’40 ഡി​ഗ്രി ചൂ​ട്, ഒ​രു ഐ​സ്‌​ക്രീം, ഒ​രു​പാ​ട് പു​ഞ്ചി​രി’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ല​ക്ഷ്മ​ൺ ഗോ​സ്വാ​മി എ​ന്ന യൂ​സ​റാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഇ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. പൊ​ള്ളു​ന്ന വെ​യി​ലി​ൽ ത​ള​ർ​ന്നു​നി​ൽ​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യു​വാ​വ് സ്നേ​ഹ​ത്തോ​ടെ ഐ​സ്‌​ക്രീം…

Read More

ചില ചിത്രങ്ങൾ ഏറെ പ്രിയപ്പെട്ടതാണ് ! മാ​താ​പി​താ​ക്ക​ൾ​ക്ക് ആ​ദ്യ വി​മാ​ന​യാ​ത്ര ഒ​രു​ക്കി ഇ​ന്ത്യ​ൻ ഫോ​റ​സ്റ്റ് സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ; വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അത് സംഭവിച്ചു.

വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ആ​ദ്യ വി​മാ​ന യാ​ത്ര, ആ ​മ​നോ​ഹ​രം! 55 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് ആ​ദ്യ വി​മാ​ന​യാ​ത്ര ഒ​രു​ക്കി ഇ​ന്ത്യ​ൻ ഫോ​റ​സ്റ്റ് സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ർ​വീ​ൺ കാ​സ്വാ​ൻ. 2019ലെ ​ഒ​രു പ​ഴ​യ ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം കു​റി​ച്ച​ത്, എ​ന്‍റെ ആ​ദ്യ വി​മാ​ന​യാ​ത്ര​യ്ക്ക് 23 വ​ർ​ഷ​മെ​ടു​ത്തു, മാ​താ​പി​താ​ക്ക​ൾ 55 വ​ർ​ഷം കാ​ത്തി​രു​ന്നു എ​ന്നാ​ണ്. അ​ദേ​ഹ​ത്തി​ന്‍റെ ഈ ​ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കു​റി​പ്പും ചി​ത്ര​വും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധ​നേ​ടി​യി​ട്ടു​ണ്ട്. പ​ർ​വീ​ൺ കാ​സ്വാ​ൻ എ​ന്ന ഇ​ന്ത്യ​ൻ ഫോ​റ​സ്റ്റ് സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​നി​ക്ക് വി​മാ​ന​യാ​ത്ര ല​ഭി​ക്കാ​ൻ 23 വ​ർ​ഷ​മെ​ടു​ത്തു​വെ​ന്നും, മാ​താ​പി​താ​ക്ക​ൾ ഇ​തി​നാ​യി 55 വ​ർ​ഷം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു​വെ​ന്നും പ​റ​യു​ന്നു. ഈ ​ചി​ത്രം, സാ​ധാ​ര​ണ​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ൾ​ക്ക് മ​ക്ക​ൾ ന​ൽ​കു​ന്ന അ​വി​സ്മ​ര​ണീ​യ​മാ​യ സ​മ്മാ​ന​മെ​ന്ന നി​ല​യി​ലാ​ണ് പ​ല​രും ഏ​റ്റെ​ടു​ത്ത​ത്. വ​ള​രെ പെ​ട്ട​ന്ന് ത​ന്നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​ചി​ത്രം വൈ​റ​ലാ​യ​തോ​ടെ ആ​ളു​ക​ൾ ഏ​റ്റെ​ടു​ത്തു.

Read More

പ​ബ്ജി, ഫോ​ർ​ട്ട്‌​നൈ​റ്റ് വീ​ഡി​യോ ഗെ​യി​മു​ക​ൾ​ക്ക് ജീവൻ ! ചൈനീസ് ജെൻസികളുടെ പുതുപുത്തൻ ഗെയിമിംഗ് സോണുകൾ വൈറൽ

ചൈ​ന​യി​ലെ യു​വ​ത​ല​മു​റ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളൊ​ക്കെ ഉ​പ​യോ​ഗി​ച്ച് അ​ധി​കം തി​ക്കും തി​ര​ക്കും ഇ​ല്ലാ​ത്ത ഷോ​പ്പിം​ഗ് മാ​ളു​ക​ളെ റി​യ​ൽ-​ലൈ​ഫ് ബാ​റ്റി​ൽ റോ​യ​ൽ യു​ദ്ധ​ക്ക​ള​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന കൗ​തു​ക​മാ​യ വാ​ർ​ത്ത​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത്. പ​ബ്ജി, ഫോ​ർ​ട്ട്‌​നൈ​റ്റ് തു​ട​ങ്ങി​യ വീ​ഡി​യോ ഗെ​യി​മു​ക​ൾ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ യു​വ​ത​ല​മു​റ ജീ​വ​ൻ ന​ല്കി​യി​രി​ക്കു​ന്ന​ത്. ജ​ന​പ്രി​യ വീ​ഡി​യോ ഗെ​യി​മു​ക​ളി​ലെ പോ​ലെ “അ​വ​സാ​നം വ​രെ അ​തി​ജീ​വി​ക്കു​ന്ന​വ​ൻ വി​ജ​യി” എ​ന്ന ആ​ശ​യം യ​ഥാ​ർ​ത്ഥ ജീ​വി​ത​ത്തി​ൽ മാ​ളു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഓ​ഗ്‌​മെ​ന്‍റ​ഡ് റി​യാ​ലി​റ്റി സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ളോ എ​ആ​ർ ഹെ​ഡ്‌​സെ​റ്റു​ക​ളോ വ​ഴി ക​ളി​ക്കാ​ർ​ക്ക് എ​തി​രാ​ളി​ക​ളു​ടെ ‘ഹെ​ൽ​ത്ത് ബാ​ർ’ കാ​ണാ​നും വെ​ടി​യു​തി​ർ​ക്കാ​നും സാ​ധി​ക്കും. ക​ച്ച​വ​ടം കു​റ​ഞ്ഞ് വി​ജ​ന​മാ​യ ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലെ ഇ​ട​നാ​ഴി​ക​ളും എ​സ്‌​ക​ലേ​റ്റ​റു​ക​ളും ഫു​ഡ് കോ​ർ​ട്ടു​ക​ളു​മാ​ണ് യു​ദ്ധ​ക്ക​ള​ങ്ങ​ളാ​യി മാ​റു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ലോ മാ​ളു​ക​ൾ അ​ട​ച്ച ശേ​ഷ​മോ ആ​ണ് ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​റു​ള്ള​ത്. വെ​റു​മൊ​രു ക​ളി എ​ന്ന​തി​ലു​പ​രി, ഓ​ടാ​നും ഒ​ളി​ക്കാ​നു​മു​ള്ള ശാ​രീ​രി​ക വ്യാ​യാ​മ​മാ​യും സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ​യാ​യു​മാ​ണ് ചൈ​നീ​സ്…

Read More

ഓട്ടോറിക്ഷ മിനിലൈബ്രറി സെറ്റപ് ! സർവീസ് നടത്തുന്ന ഡാനിയേലിന്‍റെ ഓട്ടോറിക്ഷയിൽ ഇരുന്ന് ഇനി പുസ്തകങ്ങൾ വായിക്കാം.

യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി ഓ​ട്ടോ​യി​ലി​രു​ന്നും പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാം! ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രു​വി​ലു​ള്ള ഒ​രു ഓ​ട്ടോ​റി​ക്ഷ യാ​ത്ര​ക്കാ​ർ​ക്കാ​യി ഒ​രു ചെ​റി​യ ലൈ​ബ്ര​റി ഒ​രു​ക്കി​യ വാ​ർ​ത്ത​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യി​ൽ ഇ​പ്പോ​ൾ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്. ഡാ​നി​യ​ൽ മ​ർ​ഡോ​ണ എ​ന്ന ഓ​ട്ടോ ഡ്രൈ​വ​റാ​ണ് വാ​യ​നാ​ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഈ ​വേ​റി​ട്ട മാ​തൃ​ക ന​ട​പ്പി​ലാ​ക്കി​യ​ത്. ഡ്രൈ​വ​ർ സീ​റ്റി​ന് പി​ന്നി​ലാ​യി പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ റാ​ക്കി​ൽ വി​വി​ധ ത​രം പു​സ്ത​ക​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​സ്ത​ക​ങ്ങ​ൾ​ക്ക് പു​റ​മെ യാ​ത്ര​ക്കാ​ർ​ക്കാ​യി ബു​ക്ക്മാ​ർ​ക്കു​ക​ളും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും ഇ​ദ്ദേ​ഹം ന​ൽ​കാ​റു​ണ്ട്. ലി​സി​യ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സറാ​ണ് ഈ ​ഓ​ട്ടോ​യി​ലെ യാ​ത്രാ അ​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ക​ണ്ട​ത്. യാ​ത്ര​യ്ക്കി​ട​യി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ സ​മ​യം ക​ള​യാ​തെ യാ​ത്ര​ക്കാ​ർ​ക്ക് അ​ല്പ​സ​മ​യം വാ​യ​ന​യ്ക്കാ​യിചി​ല​വ​ഴി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക എ​ന്ന​താ​ണ് ഡാ​നി​യ​ലി​ന്‍റെ ല​ക്ഷ്യം. നി​ല​വി​ൽ ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രു​വി​ലാ​ണ് ഈ ​ഓ​ട്ടോ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള സ​മാ​ന​മാ​യ ഉ​ദ്യ​മ​ങ്ങ​ൾ മു​ൻ​പും ബെം​ഗ​ളൂ​രു​വി​ലും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വാ​യ​ന പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള…

Read More

അപ്പൂപ്പനുമായി ഗൂഗിൾ ക്യാമ്പസിൽ സൈക്കിൾ സവാരി ! ഹൃദയസ്പർശിയായ വീഡിയോ; പതിനായിരങ്ങളുടെ മനസ് നിറച്ചെന്ന് സോഷ്യൽ മീഡിയ

ബം​ഗ​ളൂ​രു​വി​ലെ ഗൂ​ഗി​ൾ ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന മ​നീ​ഷ് സിം​ഗ് എ​ന്ന യു​വാ​വ് ത​ന്‍റെ അ​പ്പു​പ്പ​നെ ക്യാ​മ്പ​സ് ചു​റ്റി​ക്കാ​ണി​ക്കാ​ൻ കൊ​ണ്ടു​പോ​യ​തി​ന്‍റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ത​ന്‍റെ കു​ട്ടി​ക്കാ​ല​ത്തെ മ​നോ​ഹ​ര​മാ​യ ഓ​ർ​മ്മ​ക​ൾ അ​പ്പു​പ്പ​നൊ​പ്പം വീ​ണ്ടും പു​തു​ക്കാ​നാ​ണ് മ​നീ​ഷ് ഇ​ങ്ങ​നെ​യൊ​രു ദി​വ​സം തി​ര​ഞ്ഞെ​ടു​ത്ത​ത്. ഗൂ​ഗി​ൾ ക്യാ​മ്പ​സി​ലെ ക​ഫ​റ്റീ​രി​യ​യി​ൽ ഇ​രു​ന്ന് ഇ​രു​വ​രും ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും, അ​പ്പു​പ്പ​നൊ​പ്പം ക്യാ​മ്പ​സി​ലൂ​ടെ സൈ​ക്കി​ൾ ച​വി​ട്ടി സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്തു. ത​ന്‍റെ പേ​ര​ക്കു​ട്ടി ജോ​ലി ചെ​യ്യു​ന്ന ലോ​ക​നി​ല​വാ​ര​മു​ള്ള ഓ​ഫീ​സ് നേ​രി​ട്ട് കാ​ണാ​ൻ സാ​ധി​ച്ച​തി​ലെ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും ആ ​അ​പ്പു​പ്പ​ന്‍റെ മു​ഖ​ത്ത് വ്യ​ക്ത​മാ​യി​രു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​നം ക​വ​ർ​ന്നു ക​ഴി​ഞ്ഞു. “അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​രി​യാ​ണ് എ​നി​ക്ക് എ​ല്ലാം എ​ന്ന അ​ടി​കു​റി​പ്പോ​ടെ​യാ​ണ് മ​നീ​ഷ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. അ​പ്പൂ​പ്പ​നും മ​നീ​ഷും ഒ​രു​മി​ച്ച് സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന​ത് മ​നോ​ഹ​ര​വും ഹൃ​ദ​സ്പ​ർ​ശി​യു​മാ​ണെ​ന്ന് പ​ല​രും കു​റി​ച്ചു.  

Read More