സിനിമയില്‍ എംജിആറിന്റെ ഗാനത്തിനാണോ ഈണം പകരേണ്ടത് എന്നു ഞാന്‍ ആലോചിക്കാറില്ല. അതു പോലെ ശിവാജി പാടുന്ന സന്ദര്‍ഭമാണോ എന്നും നോക്കാറില്ല. കമൽഹാസന്റെ ഗാനവും അങ്ങനെ തന്നെ. എം.എസ്. വിശ്വനാഥന്റെ വാക്കുകളാണിത്. ഗാനം കമ്പോസ് ചെയ്യുമ്പോള്‍ കഥാപാത്രം മാത്രമേ എന്റെ മുന്നിലേക്കു വരാറുള്ളൂ എന്നും എംഎസ്വി പറഞ്ഞിട്ടുണ്ട്. കാര്യം ഇതൊക്കെ ആണെങ്കിലും കുതിരവണ്ടി ഓടിച്ച് എംജിആര്‍ “രാജാവിന് പാര്‍വൈ റാണി എന്‍ പക്കം…’ എന്നു പാടുമ്പോള്‍ ശരിക്കും പുരട്ചി തലൈവർ പാടുന്ന അതേ ഫീല്‍. ഇതേ അനുഭൂതി തമിഴ് ജനതയ്ക്കു മാത്രമല്ല, ദക്ഷിണേന്ത്യയിലെ മുഴുവൻ സിനിമാ ആസ്വാദകര്‍ക്കും ഉണ്ടായതാണ്, ഇന്നും ഉള്ളതുമാണ്. ഇനി ശിവാജി ഗണേശന് പാടുന്ന പട്ടികാടാ പട്ടണമാ എന്ന സിനിമസിലെ “എന്നടീ റാക്കമ്മ പല്ലാക്കു നെരിപ്പ്…’ എന്ന ഗാനം എടുത്താലോ? ശരിക്കും ശിവാജി ശൈലിയില്‍ തന്നെയാണ് പാട്ട് ഒഴുകിപ്പോകുന്നത്. ഇടയ്ക്കുള്ള “എന്നടി രാക്ക്…’ ശിവാജി…
Read MoreCategory: Today’S Special
എന്റെ പൊന്നേ, നിന്നോട് എന്തൊരു കരുതൽ… ഇന്ത്യന്‍ സ്ത്രീകളുടെ കൈവശമുള്ള സ്വര്‍ണനിക്ഷേപം 25,000 ടണ്ണിനു മുകളിൽ
സംസ്ഥാനത്ത് സ്വര്‍ണത്തില്‍ നിക്ഷേപം കണ്ടെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. സ്വര്‍ണം ആഭരണമായി അണിഞ്ഞിരുന്ന സമ്പ്രദായത്തില്‍നിന്ന് എക്കാലത്തേയും മികച്ച സമ്പാദ്യം കൂടിയാണിതെന്ന തിരിച്ചറിവാണ് സ്വര്‍ണ നിക്ഷേപം വര്‍ധിക്കാന്‍ കാരണം. സംസ്ഥാനത്ത് പ്രതിവര്‍ഷം വിറ്റഴിക്കുന്നത് ഏകദേശം 300 ടണ്‍ സ്വര്‍ണമാണ്. ഇന്ത്യയിലെ മൊത്തം സ്വര്‍ണ ഉപഭോഗത്തിന്റെ 30 ശതമാനമാണ് കേരളത്തിലെ സ്വര്‍ണാഭരണത്തിന്റെ വിപണി. ഏകദേശം 25,000 ടണ്ണിനു മുകളിലാണ് ഇന്ത്യന്‍ സ്ത്രീകളുടെ കൈവശമുള്ള സ്വര്ണനിക്ഷേപമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മറ്റ് വിദേശരാജ്യങ്ങളിലെ സ്വര്ണനിക്ഷേപങ്ങളെക്കാള് കൂടുതലാണ് ഇന്ത്യന്‍ കുടുംബങ്ങളിലെ സ്വര്‍ണത്തിന്റെ തോത്. യുഎസ്എ- 8,133 ടണ്‍, ജര്‍മനി- 3,351 ടണ്‍, ഇറ്റലി- 2,451 ടണ്‍, ഫ്രാന്‍സ്- 2,437 ടണ്‍, റഷ്യ- 2,332 ടണ്‍, ചൈന- 2,279 ടണ്‍, സ്വിറ്റ്സര്‍ലന്‍ഡ്- 1,039 ടണ്‍ എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ സ്വര്‍ണനിക്ഷേപമുള്ളത്. സ്വര്‍ണത്തില്‍ നിന്ന് മാത്രമാണ് ഏറ്റവും കൂടുതല്‍ ആദായം ലഭിക്കുന്നതും. സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാലും വര്‍ഷന്തോറും സ്വര്‍ണത്തിന്റെ…
Read Moreട്രെന്‍ഡിംഗ് ആണെങ്കിലും… എഐ ഓറഞ്ച് പൂച്ചയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്
കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് അനേകം ആനിമേഷന്‍ കഥാപാത്രങ്ങളും വീഡിയോകളും ഇന്ന് ഡിജിറ്റല്‍ ലോകത്ത് സജീവമാണ്. പല കുട്ടികളും വിനോദത്തിനും പഠനത്തിനുമായി ഇവ ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ വൈറലായ ഓറഞ്ച് പൂച്ചയെ കരുതിയിരിക്കണമെന്നാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്. “പൂച്ചയുണ്ട് സൂക്ഷിക്കുക’ എന്ന മുന്നറിയിപ്പോടെയാണ് കേരള പോലീസ് എഐ പൂച്ചയുടെ വീഡിയോയ്ക്ക് പിന്നിലെ അപകടം വെളിപ്പെടുത്തിയിരിക്കുന്നത്. രസകരമായിരിക്കാം; പക്ഷേ… എല്ലാ ദിവസവും സഹപാഠികളെ ആക്രമിക്കുന്ന ഒരു സ്കൂള്‍ കുട്ടിയെ കേന്ദ്രീകരിച്ചാണ് പോസ്റ്റ്. സഹപാഠികളെ പേനയ്ക്ക് കുത്തി ഉപദ്രവിക്കുന്ന കുട്ടി മറ്റുള്ളവര്‍ കരയുന്നത് വരെ ഈ പ്രവര്‍ത്തി തുടരുന്നതായി പരാതിയുയര്‍ന്നിരുന്നു. അധ്യാപകരോ മുതിര്‍ന്നവരോ വഴക്കുപറഞ്ഞാല്‍ പോലും കൂസലില്ലാതെ ആക്രമണം തുടരുന്ന കുട്ടിയുടെ പ്രവര്‍ത്തിയില്‍ സഹിക്കെട്ട അധ്യാപകര്‍ ഒടുവില്‍ രക്ഷിതാക്കളെ വിളിച്ച് കാര്യം അന്വേഷിച്ചു. കുട്ടിയുടെ പ്രവര്‍ത്തികള്‍ക്ക് പിന്നിലെ കാരണം തേടിയപ്പോഴാണ് നിരന്തരമായി ഈ ഓറഞ്ച് പൂച്ചയുടെ വീഡിയോ കാണാറുണ്ടെന്ന…
Read Moreപ്രായപൂർത്തിയായി ഒരുപതിറ്റാണ്ടോളം കാലം സ്വമേധയാ ശാരീരികബന്ധം പുലര്‍ത്തി; വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ വെറുതെവിട്ട് കോടതി
മുംബൈ: വിവാഹവാഗ്ദാനം നല്കി സ്ത്രീയെ എട്ടുവര്‍ഷത്തോളം നിരന്തരം പീഡിപ്പിച്ചെന്ന കേസില്‍ 49കാരനെ കോടതി വെറുതെവിട്ടു. സംശയാതീതമായി കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് താനെ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പ്രതിയെ കുറ്റവിമുക്തനാക്കിയത്. 2022 മാര്‍ച്ചിലാണ് സ്ത്രീയുടെ പരാതിയില്‍ സോലാപുര്‍ സ്വദേശിയായ 49കാരനെതിരേ പോലീസ് കേസെടുത്തത്. 2012 ജൂലൈ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള കാലയളവില്‍ വിവാഹവാഗ്ദാനം നല്കി നിരന്തരം പീഡിപ്പിച്ചെന്നും അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്നുമായിരുന്നു സ്ത്രീയുടെ പരാതി. രണ്ടുകുട്ടികളുടെ അമ്മയായ പരാതിക്കാരിയുടെ ഭര്‍ത്താവ് 2007ല്‍ മരിച്ചിരുന്നു. 2012 ജൂലൈയില്‍ തന്റെ സഹോദരിയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍വച്ചാണ് പരാതിക്കാരിയും പ്രതിയും പരിചയപ്പെട്ടത്. പിറ്റേദിവസം പ്രതി പരാതിക്കാരിയെ ഫോണില്‍ വിളിക്കുകയും ഇരുവരും പുനെ റെയില്‍വേ സ്റ്റേഷനില്‍വെച്ച് കണ്ടുമുട്ടുകയുംചെയ്തു. പിന്നാലെ സമീപത്തെ ലോഡ്ജിലെത്തിച്ച് വിവാഹവാഗ്ദാനം നല്കി പ്രതി പീഡിപ്പിച്ചെന്നും തനിക്കും കുട്ടികള്‍ക്കും സാമ്പത്തികമായ പിന്തുണ നല്‍കാമെന്ന് വാഗ്ദാനംചെയ്തെന്നുമായിരുന്നു സ്ത്രീയുടെ പരാതി.…
Read Moreകാഞ്ഞിരപ്പള്ളിക്കാരുടെ ഹീറോ…! ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസിനെ ജീപ്പുകൊണ്ട് തടഞ്ഞ് നിർത്തി 105 പേരുടെ ജീവൻ രക്ഷിച്ച കരിമ്പനാൽ അപ്പച്ചൻ ഓർമയാകുന്നു
കാഞ്ഞിരപ്പള്ളി: 105 പേരുടെ ജീവൻ രക്ഷിച്ച കരിമ്പനാൽ അപ്പച്ചൻ എന്ന ടി.ജെ. കരിമ്പനാൽ (87) ഓർമയായി. 1986 നവംബറിലായിരുന്നു സംഭവം. പ്ലാന്ററായിരുന്ന ടി.ജെ. കരിമ്പനാൽ ചെറുവള്ളിക്കുളത്തെ എസ്റ്റേറ്റിൽനിന്നു കാഞ്ഞിരപ്പള്ളിയിലേക്ക് ജീപ്പിൽ വരികയായിരുന്നു. ഈ സമയമാണ് ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസിലെ യാത്രക്കാരുടെ നിലവിളി കേട്ടത്. നിറയെ ശബരിമല തീർഥാടകരുണ്ടായിരുന്ന ബസിന്റെ ബ്രേക്ക് പോയതാണെന്ന് മനസിലാക്കിയ ഡ്രൈവർ ഗിയർ ഡൗൺ ചെയ്തും കല്ലുകളുടെ മുകളിൽ കയറ്റിയുമൊക്കെ ബസ് നിർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദവും കരാട്ടെ ബ്രൗൺ ബെൽറ്റുമുണ്ടായിരുന്ന ടി.ജെ. കരിമ്പനാൽ അസാമാന്യ ധൈര്യശാലിയായിരുന്നു. ഉടൻതന്നെ അദ്ദേഹം ബസിനെ ഓവർടേക്ക് ചെയ്ത ശേഷം ഫോർ വീൽ ഡ്രൈവ് മോഡിലാക്കി വേഗം കുറച്ചുകുറച്ചു വന്നു ബസിന്റെ മുൻഭാഗം ജീപ്പിന്റെ പിന്നിൽ ഇടിക്കാൻ അവസരം കൊടുത്തു. ജീപ്പിന്റെ പിന്നിൽ ബസ് ഇടിച്ചതോടെ ജീപ്പ് ബ്രേക്ക് ചെയ്ത് സാവധാനം ബസും ജീപ്പും…
Read Moreസുരക്ഷിത കരങ്ങളിൽ… കൊളുക്കുമലയിലേക്ക് സഞ്ചാരികള്‍ക്ക് സുരക്ഷിതയാത്ര ഉറപ്പാക്കി വാഹന വകുപ്പ്
വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കര്‍ശന നപടികള്‍ സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ ഇടപെടല്‍ മാതൃകയാകുന്നു. ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍നിന്നും കൊളുക്കുമലയിലേക്കുള്ള ജീപ്പ് സവാരിയിലാണ് കൃത്യമായ പരിശോധനയും നടപടിയും സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് മാതൃകയാകുന്നത്. കേരള-തമിഴ്നാട് അതിര്‍ത്തി മലനിരകളില്‍ ആരെയും ആകര്‍ഷിക്കുന്ന വിസ്മയക്കാഴ്ച ഒളിഞ്ഞിരിക്കുന്ന കൊളുക്കുമലതേടി ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികളാണെത്തുന്നത്. ഇവരെ ദുര്‍ഘടമായ പാതയിലൂടെ സുരക്ഷിതമായി മലമുകളിലെത്തിക്കാന്‍ ഇരുനൂറിലധികം വാഹനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ഇവിടെ ഓരോ മൂന്നു മാസം കൂടുമ്പോഴും വാഹനങ്ങളുടെ പരിശോധന നടത്തും. തുടര്‍ന്ന് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും പ്രായോഗിക പരിജ്ഞാനവുമുള്ള ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് അംഗീകൃത സ്റ്റിക്കറുകളും നല്‍കും. ഇപ്രകാരം സുരക്ഷാബാഡ്ജുള്ള വാഹനങ്ങള്‍ക്കു മാത്രമാണ് കൊളുക്കുമലയിലേക്ക് സഞ്ചാരികളുമായി പോകാന്‍ അനുമതി നൽകുന്നത്. ഇത്തവണയും പരിശോധന പൂര്‍ത്തിയാക്കിയതിനുശേഷം ഡ്രൈവര്‍മാര്‍ സുരക്ഷിതയാത്ര സുന്ദരമായ കാഴ്ച എന്ന മുദ്രാവാക്യമുയര്‍ത്തി ഗ്യാപ് റോഡിലൂടെ റോഡ് ഷോയും നടത്തി. ഉടുമ്പന്‍ചോല സബ് ആര്‍ടിഒയുടെ…
Read Moreപ്രചോദനം സുസ്മിതം: യുവത്വത്തിന്റെ കരുത്തും തീക്ഷ്ണതയും അഗതികളുടെ സംരക്ഷണത്തിനും പരിചരണത്തിനുമായി സമർപ്പിച്ച ഒരുവൾ
ഇവരും “എന്റെ മക്കളാണ്, എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇവരെ പൊന്നുപോലെ നോക്കണം….’’ പുനരധിവാസകേന്ദ്രത്തിൽ അന്തേവാസികളെ നെഞ്ചോടു ചേർത്തുനിർത്തി ചാക്കോ ഇതു പറഞ്ഞപ്പോൾ, മകൾ സുസ്മിതയും ആ കരവലയത്തിനുള്ളിലുണ്ടായിരുന്നു. തന്നോടുള്ള പിതാവിന്റെ ഓർമപ്പെടുത്തൽ വെറുതെയങ്ങു മറന്നുകളയാൻ സുസ്മിതയ്ക്കു കഴിയുമായിരുന്നില്ല. പിതാവിന് തന്റെ അഭയകേന്ദ്രത്തിലെ അന്തേവാസികളോടും തിരിച്ചുമുള്ള സഹവർത്തിത്വത്തിന്റെ ഇഴയടുപ്പം അത്രമേൽ അടുത്തറിഞ്ഞതുതന്നെ കാരണം. മൂന്നു വർഷത്തിനുശേഷം ചാക്കോയുടെ മരണാനന്തരം എയ്ഡഡ് സ്കൂളിലെ അധ്യാപന ജോലി വിട്ട്, അഭയകേന്ദ്രത്തിന്റെയും അവിടുത്തെ അന്തേവാസികളായ 120 പേരുടെയും ചുമതല ഏറ്റെടുക്കുമ്പോൾ സുസ്മിതയുടെ പ്രായം 24. മാനസിക, ശാരീരിക വൈകല്യങ്ങളുള്ളവർ, അനാഥർ, കിടപ്പുരോഗികൾ, ഒറ്റപ്പെട്ടവർ… എല്ലാവരും സുസ്മിതയുടെ സ്നേഹത്തിലും കരുതലിലും സന്തുഷ്ടർ. യുവത്വത്തിന്റെ കരുത്തും തീക്ഷ്ണതയും അഗതികളുടെ സംരക്ഷണത്തിനും പരിചരണത്തിനുമായി സമർപ്പിച്ച സുസ്മിത എം. ചാക്കോ, കാസർഗോഡ് മടിക്കൈ മരപ്പശേരിയിലെ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിന്റെ സാരഥിയാണ്. ഭിന്നശേഷിക്കാരനായിരുന്ന പിതാവ് എം.എം. ചാക്കോ കുടുംബസ്വത്തായി കിട്ടിയ…
Read Moreആറാം വയസില്‍ ബോംബേറില്‍ കാല് നഷ്ടമായി; ഇന്ന് പുതു ജീവിതത്തിലേക്ക് പുതിയ കാൽവയ്പ്പുകളുമായി ഡോ. അസ്ന: ഒരു നാടൊന്നാടെ അനുഗ്രഹത്തോടെ ഒപ്പം നിന്നു
ഡോ. അസ്ന ഇനി പുതുജീവിതത്തിലേക്ക്. രാഷ്ട്രീയ സംഘർഷത്തിനിടെയുണ്ടായ ബോംബേറിൽ കാൽ നഷ്ടപ്പെട്ട ചെറുവാഞ്ചേരി പൂവ്വത്തൂരിലെ തരശിപറമ്പത്ത് വീട്ടിൽ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എൻജിനിയറുമായ നിഖിലാണ് ഇന്നലെ അസ്നയുടെ കഴുത്തിൽ താലികെട്ടിയത്. നിരവധിപേരാണ് ധന്യനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയത്. അന്ന് രാഷ്ട്രീയ സംഘർഷം നടന്ന പൂവത്തൂര്‍ എല്‍പി സ്കൂളിനു മുന്നിലായി ഒരുക്കിയ പന്തലിലാണ് അസ്ന വിവാഹിതയായത്. വിവാഹദിനത്തിൽ അനുഗ്രഹം നൽകാൻ അച്ഛന് നാണുവില്ലെന്ന ദുഃഖം മാത്രമാണ് അസ്നയ്ക്ക് ബാക്കിയുള്ളത്. ദമ്പതികളെ ആശീർവദിക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, എം.കെ. രാഘവൻ എംപി, ഷാഫി പറമ്പിൽ എംപി, കെ.കെ. ശൈലജ എംഎൽഎ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ, എഐസിസി അംഗം വി.എ. നാരായണൻ, കെപിസിസി സെക്രട്ടറി സജീവ് മാറോളി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു.
Read Moreഇനി അൽപം ഡാൻസ് ആകാം: മദ്യപിച്ച് ലക്ക്കെട്ട് ക്ലാസിലെ പെൺകുട്ടികൾക്കൊപ്പം അധ്യാപകന്റെ ഡാൻസ്; വീഡിയോ വൈറലായതിനു പിന്നാലെ വിമർശനം
കുട്ടികളുടെ കായികശേഷി വർധിപ്പിക്കുന്നതിനും മാനസിക ഉല്ലാസത്തിനുമൊക്കെയായി കേരള സർക്കാർ അടുത്തിടെ എടുത്ത തീരുമാനമാണ് സ്കൂളുകളിൽ സൂംബ പഠിപ്പിക്കണമെന്ന്. സൂംബയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വൈറലാണ്. ഇപ്പോഴിതാ ഒരു അധ്യാപകൻ തന്റെ വിദ്യാർഥികളോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. എന്നാൽ ഈ വീഡിയോ കണ്ട് സൂംബയാണെന്ന് തെറ്റിദ്ധരിക്കണ്ട. മദ്യപിച്ച് ലക്കുകെട്ട് വിദ്യാർഥികളോടൊത്ത് ഡാൻസ് കളിക്കുകയാണ് അധ്യാപകൻ. ഛത്തിസ്ഗഡിലാണ് സംഭവം. ക്ലാസിലെ ആണ് കുട്ടികളെ മാറ്റി നിർത്തി പെണ്കുട്ടികളോടൊത്താണ് സാറിന്റെ ഡാൻസ്. ഛത്തിസ്ഗഡിലെ ബാൽരാംപൂര് ജില്ലയിലെ വദ്രഫ്നഗർ ബ്ലോക്കിന് കീഴിലുള്ള പശുപതിപൂർ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനായ ലക്ഷ്മി നാരായൺ സിംഗാണ് പെൺകുട്ടികളുമൊത്ത് മദ്യപിച്ച് ഡാൻസ് ചെയ്യുന്നത്. അതേസമയം ലക്ഷ്മീ നാരായണന് പതിവായി മദ്യപിച്ച ശേഷമാണ് സ്കൂളിൽ വരുന്നതെന്ന് വിദ്യാർഥികളും മാതാപിതാക്കളും പറഞ്ഞു. കൂടാതെ പലപ്പോഴും അകാരണമായ അദ്ദേഹം തങ്ങളെ വഴക്ക് പറയുകയും അടിക്കുകയുമൊക്കെ…
Read Moreഎന്തൊരു ചേലാണ്… കെയർടേക്കറുമായി ഗുസ്തി പിടിച്ച് കുട്ടിയാന; വൈറലായി വീഡിയോ
ആനയെന്ന് കേട്ടാൽ പലർക്കും ഒരു ആവേശമാണ്. കുട്ടി ആനകളെ പ്രത്യേകിച്ച്. അവരുടെ കളികളും കുസൃതിയും മറ്റും കാണാൻ തന്നെ ചേലാണ്. ഇപ്പോഴിതാ ഒകു കെയർടേക്കറുമായി കുട്ടിയാന നടത്തുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. wildlife.report ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അമ്മയോടൊപ്പം വെള്ളം കുടിക്കാൻ പുഴയിൽ പോകുന്നതിനിടെ തന്റെ കെയർ ടേക്കർ അവിടെ ഇരിക്കുന്നത് ആനയുടെ ശ്രദ്ധയിൽപ്പെടുകയും പെട്ടന്ന് തന്നെ കുട്ടിആന തന്റെ കെയർടേക്കറുടെ അടുത്ത് പോയി കളിക്കുന്നതുമാണ് വീഡിയോ. ഒരു കൊച്ചു കുഞ്ഞിനെ കളിപ്പിക്കുന്നത് പോലെ തന്നെ ആനക്കുട്ടിയുടെ വികൃതിത്തരങ്ങൾ കെയർടേക്കറായ യുവാവ് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഇരുവരുടേയും വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ആനക്കുട്ടിയുടെ വികൃതിത്തരങ്ങൾ കണ്ടോണ്ട് ഇരിക്കാൻ തന്നെ ചേലാണ്. അത്രയും നന്നായി അയാൾ ആ കുട്ടിയെ നോക്കുന്നതുകൊണ്ടാണ് അവൻ തിരിച്ചും ഇത്രയും സ്നേഹം പ്രകടിപ്പിക്കുന്നതെന്നാണ് പലരും…
Read More