ബംഗളുരുവിലെ ചൂടിനെ ചെറുക്കാൻ എസി മസ്റ്റ്; ക​ന​ത്ത ചൂ​ടി​ൽ ആ​ളു​ക​ൾ വെ​ന്തു​രു​കി, എ​സി വാ​ങ്ങാ​നു​ള്ള നെ​ട്ടോ​ട്ട​ത്തിൽ ജനങ്ങൾ

ബം​ഗ​ളൂ​രു​വി​ലെ ക​ന​ത്ത ചൂ​ടി​ൽ ആ​ളു​ക​ൾ വെ​ന്തു​രു​കി, എ​സി വാ​ങ്ങാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് പ​ല​ജ​ന​ങ്ങ​ൾ. മ​നോ​ഹ​ര​മാ​യ കാ​ലാ​വ​സ്ഥ​യ്ക്ക് പേ​രു​കേ​ട്ട ബം​ഗ​ളൂ​രു ന​ഗ​രം ഇ​ന്ന് ഏ​റ്റ​വും കു​ടു​ത​ൽ ആ​ളു​ക​ളു​ടെ പേ​ടി സ്വ​പ്ന​മാ​ണ്. ഒ​രു ഞെ​ട്ട​ലോ​ടെ​യാ​ണ് ആ​ളു​ക​ൾ ബം​ഗ​ളൂ​രു​വി​ലെ ക​ന​ത്ത ചൂ​ടി​നെ സ്വീ​ക​രി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ന്‍റെ ചൂ​ട് സ​ഹി​ക്ക​വ​യ്യാ​തെ ഒ​രു യു​വ​തി വീ​ട്ടി​ൽ എ​സി ഫി​റ്റ് ചെ​യ്യു​ന്ന വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ള​രെ വേ​ഗം ത​ന്നെ ഏ​റ്റെ​ടു​ത്തു. ര​സ​ക​ര​വും ത​മാ​ശ നി​റ​ഞ്ഞു​തു​മാ​യ അ​ടി​കു​റ​പ്പോ​ടെ​യാ​ണ് യു​വ​തി വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. പ്രി​യ​പ്പെ​ട്ട ബം​ഗ​ളൂ​രു, ഞാ​ൻ നി​ന്‍റെ കാ​ലാ​വ​സ്ഥ​യ്ക്ക് വേ​ണ്ടി​യാ​ണ് ഈ ​ട്രാ​ഫി​ക് സ​ഹി​ച്ച​ത്, പ​ക്ഷേ ഇ​ത് ച​തി​യാ​ണ് എ​ന്ന കു​റി​പ്പി​ന് മ​റു​പ​ടി​ക​ളും ത​മാ​ശ​ക​ളും ക​മ​ന്‍റ് ബോ​ക്സി​ൽ നി​റ​ഞ്ഞു. പ​ല​രും സ​ഹ​താ​പ​ത്തോ​ടെ​യു​ള്ള കു​റി​പ്പു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.ഇ​തോ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ചൂ​ട​ൻ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ ആ​ളു​ക​ൾ എ​സി വെ​യ്ക്കി​ല്ലെ​ന്നും മ​ഴ​യ്ക്കാ​യി കാ​ത്തി​രി​ക്കു​മെ​ന്നും, അ​താ​ണ്…

Read More

കനത്ത ചൂടിൽ ക്രയോൺസ് വെന്തുരുകി: ഞെട്ടലോടെ യുവതി; വീഡിയോ വൈറൽ

ബം​ഗ​ളൂ​രു​വി​ന്‍റെ ഭം​ഗി​യും കാ​ലാ​വ​സ്ഥ​യും പ​ല​പ്പോ​ഴാ​യി ജ​ന​ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ഴു​ള്ള കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളും വ​ർ​ധി​ച്ചു വ​രു​ന്ന ചൂ​ടും ജീ​വി​തം ദു​സ​ഹ​മാ​ക്കി​യി​രി​ക്കു​ന്നു. ബം​ഗ​ളൂ​രു​വി​ലെ ചൂ​ട് കാ​ര​ണം വീ​ടി​നു​ള്ളി​ൽ വ​ച്ചി​രു​ന്ന ക്ര​യോ​ണു​ക​ൾ ഉ​രു​കി​പോ​കു​ന്ന വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത് വൈ​റ​ലാ​യി. ഗീ​ത ശ്രീ ​നാ​ഗ​രാ​ജ് എ​ന്ന യു​വ​തി​യാ​ണ് വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്. ഞാൻ പറഞ്ഞാൽ നി​ങ്ങ​ൾ വി​ശ്വ​സി​ക്കി​ല്ല, ബം​ഗ​ളൂ​രു​വി​ൽ എ​ത്ര​മാ​ത്രം ചൂ​ടാ​ണ് എന്ന അ​ടി​കു​റ​പോ​ടെ​യാ​ണ് യു​വ​തി വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന ത​നി​ക്ക് ഇ​താ​ദ്യ​മാ​യാ​ണ് വീ​ടി​നു​ള്ളി​ൽ ഇ​ത്ര ചൂ​ട​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്നും, മേ​ശ​പ്പു​റ​ത്ത് ഓം​ലെ​റ്റ് ഉ​ണ്ടാ​ക്കാ​ൻ പാ​ക​ത്തി​നു ചൂ​ട് ഉ​ണ്ടെ​ന്നും ത​മാ​ശ​രൂ​പ​ത്തി​ൽ പ​റ​ഞ്ഞു. വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​തി​വേ​ഗം പ്ര​ച​രി​ച്ച​തോ​ടെ പ​ല​രും സ​മാ​ന അ​നു​ഭ​വ​ങ്ങ​ളും ക​മ​ന്‍റു​ക​ളാ​യി രേ​ഖ​പ്പെ​ടു​ത്തി. ബം​ഗ​ളൂ​രു​വി​ന്‍റെ പ​ഴ​യ ഭം​ഗി​യും ത​ണു​ത്ത കാ​ലാ​വ​സ്ഥ​യും സു​ഖ​ക​ര​മാ​യ വേ​ന​ൽ​ക്കാ​ല​വും ഇ​ന്നു ഓ​ർ​മ​യാ​യി മാ​റി​യോ എ​ന്ന പ​ല​രും ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. ബാ​ൽ​ക്ക​ണി​ക​ളി​ലും ടെ​റ​സി​ലും…

Read More

ഞാനല്ലാതെ പിന്നെയാര്…പ്രശന്ങ്ങൾകൊണ്ട് നട്ടംതിരിയുകയാണോ നിങ്ങൾ‍ ?, കേൾക്കാൻ ഞാനിവിടെയുണ്ട്: വൈറലായി പോസ്റ്റ്

നി​ങ്ങ​ളെ കേ​ൾ​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​ത് ആ​ണോ നി​ങ്ങ​ളു​ടെ പ്ര​ശ്നം, വി​ഷ​മി​ക്ക​ണ്ട, പ​രി​ഹാാ​ര​മു​ണ്ട്. ആ​ധു​നി​ക ലോ​ക​ത്ത് കൂ​ടെ​യു​ള്ള ആ​ളു​ക​ളെ കേ​ൾ​ക്കാ​ൻ ഒ​ര​ളു​ണ്ടാ​വു​ക എ​ന്ന​ത് വ​ള​രെ പ്ര​യാ​സ​മാ​ണ്. പ്ര​ശ്ന​ങ്ങ​ളും പ​രി​ഭ​വ​ങ്ങ​ളും മ​റ്റോ​രാ​ളോ​ട് പ​ങ്കു​വ​യ്ക്ക​ണ​മെ​ങ്കി​ൽ ഇ​ന്ന് ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തി​നോ​ടൊ അ​ല്ലെ​ങ്കി​ൽ മാ​ന​സി​ക​രോ​ഗ വി​ദ​ഗ്ദ​നു​മാ​യോ വേ​ണം സം​സാ​രി​ക്കു​വാ​ൻ. നി​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കാ​നും നി​ങ്ങ​ളെ സ​ഹാ​യി​ക്കാ​നും ഒ​രാ​ളെ തെ​ര​യു​ക​യാ​ണോ നി​ങ്ങ​ൾ, ഇ​താ നി​ങ്ങ​ൾ​ക്കാ​യി ഒ​രു സു​ഹൃ​ത്ത്, പൃ​ഥ്വി രാ​ജ് ബോ​റ എ​ന്ന ചെ​റു​പ്പ​ക്കാ​ര​നെ​യാ​ണ് നി​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​ത്. രാ​ജ​സ്ഥാ​നി​ലെ ബോ​റ ഗ്രാ​മ​ത്തി​ലെ ചെ​റു​പ്പ​ക്കാ​ര​നാ​ണ് പൃ​ഥ്വി രാ​ജ്. ആ​ളു​ക​ൾ​ക്ക് പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ഒ​രു സു​ഹൃ​ത്ത്, അ​ങ്ങ​നെ ഒ​രു വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ത്. വ​ലി​പ്പ​ച്ചെ​റു​പ്പ​മി​ല്ലാ​തെ എ​ല്ലാ​വ​രു​ടേ​യും പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​തി​നും അ​വ​യ്ക്ക് പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കു​ന്ന​തി​നും ത​നി​ക്ക് സാ​ധി​ക്കു​ന്നു​മെ​ന്ന് പൃ​ഥ്വി​രാ​ജ് ബോ​റ പ​റ​യു​ന്നു. ത​ന്‍റെ പ​ക്ക​ലെ​ത്തു​ന്ന​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ട്ട​ശേ​ഷം അ​വ​യു​ടെ തീ​വ്ര​ത അ​നു​സ​രി​ച്ച് ദ​ക്ഷി​ണ​യാ​യി ചി​ല്ല​റ​യും ഇ​ദ്ദേ​ഹം…

Read More

ഒട്ടിപ്പീരെല്ലാം പറ്റിപ്പീര്… ഇനി ഇതൊക്കെത്തന്നെ ധാരാളം: സ്വ​ന്തം ഫോ​ട്ടോ പെ​ട്ടി​യി​ൽ പൊ​തി​യു​ന്ന​താ​ണ് ഇ​പ്പോ​ൾ ട്രെ​ൻ​ഡ്; വെ​റൈ​റ്റി പ​രീ​ക്ഷ​ണ​വു​മാ​യി ഒ​രു കു​ടും​ബം; സം​ഗ​തി സോ​ഷ്യ​ൽ മീ​ഡി​യ തൂ​ക്കി

സ്വ​ന്തം ചി​ത്ര​ങ്ങ​ളി​ൽ സ്യൂ​ട്ട്കേ​സ് പൊ​തി​ഞ്ഞി​ട്ടു​ണ്ടോ, എ​ന്നാ​ൽ അ​ങ്ങ​നെ ഒ​രു വെ​റൈ​റ്റി ഐ​ഡി​യ​യു​മാ​യി യു​വ​തി എ​യ​ർ​പോ​ട്ടി​ൽ എ​ത്തി​യ​താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രെ​ൻ​ഡിം​ഗ്.ഒ​രു കു​ടും​ബം അ​വ​രു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും പെ​ട്ടി​ക​ൾ​ക്ക് പു​റ​ത്ത് സ്വ​ന്തം മു​ഖ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​തി​പ്പി​ച്ചാ​ണ് എ​യ​ർ​പോ​ട്ടി​ൽ എ​ത്തി​യ​ത്. മ​നോ​ഹ​ര​മാ​യ സെ​ൽ​ഫി​ക​ള​ല്ല, മ​റി​ച്ച് ത​മാ​ശ​രൂ​പ​ത്തി​ലു​ള്ള, അ​രോ​ച​ക​മെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന മു​ഖ​ഭാ​വ​ങ്ങ​ളു​ള്ള ചി​ത്ര​ങ്ങ​ളാ​ണ്. എ​യ​ർ​പോ​ട്ടി​ൽ ആ​ദ്യം ക​ണ്ട് നി​ന്ന ആ​ളു​ക​ൾ​ക്ക് സം​ഭ​വം പി​ടി​കി​ട്ടി​യി​ല്ല, പി​ന്നീ​ടാ​ണ് കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​യ​ത്. ഈ ​വീ​ഡി​യോ നി​മി​ഷ​നേ​രം കൊ​ണ്ട് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.വി​മാ​ന​യാ​ത്ര​യ്ക്ക് ശേ​ഷം ല​ഗേ​ജ് ബെ​ൽ​റ്റി​ന​രി​കി​ൽ പോ​യി ഒ​രേ​പോ​ലെ​യു​ള്ള നൂ​റു​ക​ണ​ക്കി​ന് ബാ​ഗു​ക​ൾ​ക്കി​ട​യി​ൽ നി​ന്ന് സ്വ​ന്തം പെ​ട്ടി ക​ണ്ടെ​ത്തു​ക എ​ന്ന​ത് അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. അ​തു​പോ​ലെ മ​റ്റാ​രു​ടെ​യും പെ​ട്ടി​ക​ൾ മാ​റി എ​ടു​ക്കാ​തി​രി​ക്കാ​നാ​ണ്, ഇ​ങ്ങ​നെ ചെ​യ്ത​ത്. ഈ ​വൈ​റ​ൽ വീ​ഡി​യോ പു​തി​യൊ​രു യാ​ത്രാ ട്രെ​ൻ​ഡി​നാ​ണ് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. ചെ​റി​യ ടാ​ഗു​ക​ൾ​ക്കും റി​ബ​ണു​ക​ൾ​ക്കും പ​ക​രം, ത​മാ​ശ നി​റ​ഞ്ഞ വ​ലി​യ മു​ഖ​ചി​ത്ര​ങ്ങ​ൾ പെ​ട്ടി​ക​ളി​ൽ…

Read More

കെട്ടിപ്പിടിച്ചതാണോ, ഏയ് അല്ല മെ​ലോ​ണി​യോട് ഒരു തമാശ പറഞ്ഞതാ; ഞെട്ടലാണല്ലോ ആ കണ്ടത് എന്ന് സോഷ്യൽ മീഡിയ, വൈറലായി ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണിന്‍റെ ​ആ​ലിം​ഗ​നം.

ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ജോ​ർ​ജി​യ മെ​ലോ​ണി​യെ ആ​ലിം​ഗ​നം ചെ​യ്ത​ത് ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഇ​റാ​ൻ വി​ഷ​യ​ത്തി​ലും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ പ്ര​ശ്ന​ങ്ങ​ളി​ലും ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി പാ​രീ​സി​ലെ​ത്തി​യ ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​യെ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ തെറ്റായ അർഥത്തിൽ പ്രച​രി​ക്കു​ന്ന​ത്. ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​യെ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ആ​ലിം​ഗ​നം ചെ​യ്താ​ണ് സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, ഈ ​സ​മ​യ​ത്ത് ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഒ​രു ഞെ​ട്ട​ൽ പ്ര​ക​ട​മാ​ക്കി​യ​താ​യാ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. പൊ​തു​വേ​ദി​യി​ൽ വെ​ച്ച് ഇ​രു നേ​താ​ക്ക​ളും ന​ട​ത്തി​യ അ​സ്വാ​ഭാ​വി​ക​മാ​യ ആ​ലിം​ഗ​നം വ​ലി​യ തോ​തി​ലു​ള്ള ശ്ര​ദ്ധ​യാ​ണ് പി​ടി​ച്ചു​പ​റ്റി​യ​ത്. ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞ ഈ ​ചെ​റി​യ നി​മി​ഷം ഇ​ന്‍റ​നെ​റ്റി​ൽ അ​തി​വേ​ഗം പ​ട​രു​ക​യും, ഇ​രു​വ​രു​ടെ​യും ശ​രീ​ര​ഭാ​ഷ​യെ​ക്കു​റി​ച്ചും ഇ​ട​പെ​ട​ലി​നെ​ക്കു​റി​ച്ചും നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചു. വൈ​റ​ലാ​യ ഈ ​വീ​ഡി​യോ​യെ​ക്കു​റി​ച്ച് പ​ല​രും വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി…

Read More

അടിയോടടി… 18 മദ്യകുപ്പികൾ എറിഞ്ഞ് തകർത്തു: ബാർ മാനേജറെ മർദിച്ച് അവശനാക്കി; രാത്രി മദ്യപിക്കാൻ എത്തിയ യുവാക്കളുടെ ആഭാസപ്രകടനം

മ​ദ്യം ന​ല്കാ​ത്ത​തി​നെ​തു​ട​ർ​ന്നു​ള്ള അ​ക്ര​മാ​സ​ക്ത​മാ​യ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. നാ​ഗ്പൂ​രി​ലെ ഒ​രു ബാ​റി​ൽ അ​ർ​ദ്ധ​രാ​ത്രി​യു​ണ്ടാ​യ പ്ര​ശ്നം വ​ലി​യ സം​ഘ​ർ​ഷ​മാ​യി മാ​റി. മ​ദ്യം ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ ബാ​ർ മാ​നേ​ജ​രെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും ബാ​ർ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്തു. എ​സ്‌​കെ ബാ​റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.പ്ര​കോ​പി​ത​രാ​യ യു​വാ​ക്ക​ൾ ബാ​റി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി മാ​നേ​ജ​രെ ആ​ക്ര​മി​ക്കു​ക​യും 15ല​ധി​കം മ​ദ്യം കു​പ്പി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്തു. സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ അ​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. ബാ​ർ മാ​നേ​ജ​ർ​ക്ക് നേ​രെ മ​ദ്യ​ക്കു​പ്പി​ക​ൾ വ​ലി​ച്ചെ​റി​യു​ന്ന​തും അ​ത് ത​ട്ടി അ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കേ​ൽ​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ബാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ത്ത ശേ​ഷ​മാ​ണ് സം​ഘം അ​വി​ടെ​നി​ന്നും മ​ട​ങ്ങു​ന്ന​ത്. സം​ഭ​വം ന​ഗ​ര​ത്തി​ലെ ക്ര​മ​സ​മാ​ധാ​ന നി​ല​യെ​ക്കു​റി​ച്ചും വ​ർ​ദ്ധി​ച്ചു​വ​രു​ന്ന ഗു​ണ്ടാ​യി​സ​ത്തെ​ക്കു​റി​ച്ചും ഗു​രു​ത​ര​മാ​യ ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തു​ന്നു. എ​ന്നാ​ൽ, ഈ ​സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ…

Read More

അ​വ​ന് ഒ​രു വി​ളി​പ്പാ​ട​ക​ലെ മ​ര​ണം നി​ൽ​ക്കു​മ്പോ​ൾ എ​ന്തി​നെ​ന്നെ സ്നേ​ഹി​ക്കു​ന്നു എ​ന്ന​വ​ൻ, ഞാ​ന​ല്ലാ​തെ പി​ന്നാ​ര് എ​ന്ന് അ​വ​ളും: വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട കാ​മു​ക​നെ ജ​യി​ലി​ൽ​വ​ച്ച് താ​ലി ചാ​ർ​ത്തി കാ​മു​കി

വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട നി​ര​ഞ്ജ​നെ കാ​ണാ​ൻ ഡെ​ന്നി​സി​നെ കൂ​ട്ടി അ​ഭി​രാ​മി ജ​യി​ലി​ൽ വ​രു​ന്ന രം​ഗം സ​മ്മ​ർ ഇ​ൻ ബ​ത്‌​ല​ഹേം എ​ന്ന സി​നി​മ​യു​ടെ ക്ലൈ​മാ​ക്സ് ആ​ണ്. നി​ര​ഞ്ജ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​രം ഡെ​ന്നീ​സ് അ​ഭി​രാ​മി​യെ താ​ലി കെ​ട്ടു​ന്ന​താ​ണ് പി​ന്നീ​ടു​ള്ള ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കാ​ഴ്ച. ഡെ​ന്നി​സി​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തെ അ​ഭി​രാ​മി നി​ര​ഞ്ജ​നെ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നെ​ങ്കി​ലോ? ആ ​ക്ലൈ​മാ​ക്സ് ത​ന്നെ വേ​റെ ലെ​വ​ൽ ആ​യേ​നെ. സി​നി​മാ​ക്ക​ഥ​യെ വെ​ല്ലു​ന്ന രീ​തി​യി​ൽ ജീ​വി​ത​ത്തി​ൽ ഇ​തു​പോ​ലൊ​രു സി​റ്റു​വേ​ഷ​ൻ ഉ​ണ്ടാ​യാ​ലോ… ഒ​ന്ന് ചി​ന്തി​ച്ചു നോ​ക്കൂ… എ​ന്നാ​ൽ അ​ങ്ങ​നെ​യൊ​ന്നു​ണ്ടാ​യി. അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ സ​മ്മ​ർ ഇ​ൻ ബ​ത്‌​ല​ഹേം എ​ന്ന സി​നി​മ​യു​ടെ ക്ലൈ​മാ​ക്സി​നോ​ട് സ​മാ​ന​മാ​യ ഒ​രു സം​ഭ​വം ന​ട​ന്നു. ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ടെ​ക്സ​സ് ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി​യെ വ​ധ​ശി​ക്ഷ​യ്ക്ക് ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ ഒ​രു ബ്രി​ട്ടീ​ഷ് യു​വ​തി വി​വാ​ഹം ക​ഴി​ച്ചു. മ​ര​ണം എ​ന്നാ​യി​രി​ക്കും എ​ന്ന് കൃ​ത്യ​മാ​യി അ​റി​യു​ന്ന ഒ​രാ​ളെ വി​വാ​ഹം ക​ഴി​ക്കു​ക.…

Read More

കു​ട്ടി​ക്കു​ര​ങ്ങ​നും ക​ള​ക്ട​റും… മീ​റ്റിം​ഗി​നി​ട​യി​ൽ കു​ര​ങ്ങ​ൻ അ​തി​ക്ര​മി​ച്ചു ക​യ​റി ക​ള​ക്ട​റു​ടെ ക​സേ​ര​യി​ൽ ഇ​രു​ന്നു; വൈ​റ​ലാ​യി വീ​ഡി​യോ

ബാ​ഗ്‌​പ​തി​ലെ വി​കാ​സ് ഭ​വ​നി​ൽ ന​ട​ന്ന ക​ർ​ഷ​ക സ​മ്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു ‘അ​തി​ഥി’ എ​ത്തി. വ​ന്ന​യാ​ളെ​ക്ക​ണ്ട​തോ​ടെ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​ന്ന​വ​രെ​ല്ലാം ഒ​ന്ന​ട​ങ്കം ഞെ​ട്ടി​പ്പോ​യി. വ​ന്ന​താ ആ​രെ​ന്ന​ല്ലേ! ഒ​രു കു​ട്ടി​ക്കു​ര​ങ്ങ​ൻ. ബാ​ക്കി എ​ല്ലാ​വ​രും പേ​ടി​ച്ച് പി​ന്നോ​ട്ട് മാ​റി​യി​ട്ടും ഒ​രാ​ൾ മാ​ത്രം യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ അ​വി​ടെ​ത്ത​ന്നെ നി​ന്നു. ജി​ല്ലാ ക​ള​ക്ട​ർ അ​സ്മി​ത ലാ​ൽ. കു​ട്ടി​ക്കു​ര​ങ്ങ​ൻ ചാ​ടി മേ​ശ​പ്പു​റ​ത്ത് ഇ​രു​ന്ന​തും ക​ള​ക്ട​ർ അ​വ​നോ​ട് വ​രൂ… ഇ​വി​ടെ ഇ​രി​ക്കൂ എ​ന്ന് പ​റ​ഞ്ഞു. ഉ​ട​ൻ​ത​ന്നെ കു​ര​ങ്ങ​ൻ ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ മ​റ്റെ​ല്ലാ​വ​ർ​ക്കും കു​ര​ങ്ങ​നെ ക​ണ്ട് ഭ​യ​ന്നെ​ങ്കി​ലും ക​ള​ക്ട​ർ​ക്കും അ​വി​ടു​ത്തെ ദീ​വ​ന​ക്കാ​ർ​ക്കും തെ​ല്ലും പേ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. കാ​ര​ണം അ​വി​ടു​ത്തെ നാ​ട്ടു​കാ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ​വ​ൻ വെ​റു​മൊ​രു കു​ര​ങ്ങ​ന​ല്ല; ‘മാ​തൃ’ എ​ന്ന് വി​ളി​ക്കു​ന്ന ഇ​വ​ൻ ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തെ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ്. ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മാ​തൃ​യെ ന​ന്നാ​യ​റി​യാം. അ​വ​ന് അ​വ​രേ​യും… ഇ​ത് ആ​ദ്യ​മാ​യ​ല്ല…

Read More

റോ​ൾ​സ് റോ​യ്സി​ൽ ഇ​രു​ന്ന് ചാ​യ കു​ടി​ച്ചി​ട്ടു​ണ്ടോ? യു​വാ​വി​ന്‍റെ പു​തി​യ മാ​ർ​ക്ക​റ്റിം​ഗ് ത​ന്ത്രം, ചാ​യ​സ​ത്കാ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രെ​ൻ​ഡിം​ഗ്, പക്ഷേ വ​ലി​യ ന​ഷ്ടം!

ഡീ​ല​ക്സ്‌​ഭ​യ്യാ​ജി എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റു​ടെ വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​മാ​ണ് ഇ​പ്പോ​ൾ ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ആ​ഡം​ബ​ര കാ​റി​നെ ചാ​യ​ക്ക​ട​യാ​ക്കി മാ​റ്റി​യ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ വൈ​റ​ൽ. യു​വാ​വ് ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് റോ​ൾ​സ് റോ​യി​സ് കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത് അ​തി​നെ ഒ​രു ചാ​യ​ക്ക​ട​യാ​ക്കി മാ​റ്റി​യി​രി​ക്കു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും ആ​ഡം​ബ​ര​മാ​യ വാ​ഹ​ന​ങ്ങ​ളി​ൽ ഒ​ന്നി​ൽ നി​ന്ന് ചാ​യ വി​ള​മ്പു​ക, എ​ന്ന വ്യ​ത്യ​സ്ത​മാ​യൊ​രു പ​രീ​ക്ഷ​ണ​മാ​ണ് യു​വാ​വ് ന​ട​ത്തി​യ​ത്. നി​ങ്ങ​ൾ എ​പ്പോ​ഴെ​ങ്കി​ലും ഒ​രു റോ​ൾ​സ് റോ​യ്സി​ൽ ഇ​രു​ന്ന് ചാ​യ കു​ടി​ച്ചി​ട്ടു​ണ്ടോ?, എ​ന്ന ല​ളി​ത​മാ​യ ചോ​ദ്യ​മാ​യി​രു​ന്നു ഇ​തി​ന്‍റെ മാ​ർ​ക്ക​റ്റിം​ഗ് ത​ന്ത്രം. ഒ​രു ക​പ്പ് ചാ​യ​യ്ക്ക് 300 രൂ​പ​യാ​ണ് വി​ല. കു​ങ്കു​മം ചേ​ർ​ത്ത ചാ​യ​യും കാ​റി​നു​ള്ളി​ൽ ഇ​രു​ത്തി​യു​ള​ള സ​ത്കാ​ര​വും അ​തു​പോ​ലെ ചെ​റി​യ യാ​ത്ര​ക​ൾ പോ​ലും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. പൂ​ർ​ണ​മാ​യ ല​ക്ഷ്വ​റി ടീ, ​അ​നു​ഭ​വ​മാ​ണി​തെ​ന്ന് ക്രി​യേ​റ്റ​ർ വി​ശേ​ഷി​പ്പി​ച്ചു. ഈ ​വി​ചി​ത്ര​മാ​യ ആ​ശ​യം ജ​ന​ങ്ങ​ൾ വ​ള​രെ വേ​ഗം ത​ന്നെ ഏ​റ്റെ​ടു​ത്തു.…

Read More

ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന പെൺകുട്ടി സു​ഹൃ​ത്തു​ക്ക​ൾ ഓ​ടി​ക്ക​ളി​ക്കു​ന്ന​ത് നോക്കി നിന്നു: വൈറലായി ഹൃദയാഹാരിയായ വീഡിയോ

കൂ​ട്ടു​കാ​ർ ത​ന്‍റെ മു​ന്നി​ൽ ക​ളി​ക്കു​ന്ന​ത് ക​ണ്ട് സ​ന്തോ​ഷി​ക്കു​ന്ന കൊ​ച്ചു​പെ​ൺ​കു​ട്ടി​യു​ടെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ നി​റ ക​ണ്ണു​ക​ളോ​ടെ​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ഒ​രു കൊ​ച്ചു പെ​ൺ​കു​ട്ടി, ത​ന്‍റെ കൂട്ടുകാർ ഓ​ടി​ക്ക​ളി​ക്കു​ന്ന​ത് നോ​ക്കി ചി​രി​ക്കു​ന്ന കാ​ഴ്ച കാ​ണു​ന്ന​വ​രു​ടെ ക​ണ്ണു​നി​റ​യ്ക്കു​ന്ന​താ​ണ്. കൂ​ട്ടു​കാ​രു​ടെ സ​ന്തോ​ഷം ക​ണ്ട് മ​ന​സ് നി​റ​ഞ്ഞ് ചി​രി​ക്കു​ന്ന കൊ​ച്ചു മി​ടു​ക്കി​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​ന​കം ത​ന്നെ ആയിരങ്ങളുടെ ഹൃദയത്തെ സ്പർശിച്ചു. ദി​വ ചൗ​ധ​രി എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. കോ​ണി​പ്പ​ടി​യി​ൽ ഇ​രി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക്ക് സ​മീ​പം ര​ണ്ട് ആ​ൺ​കു​ട്ടി​ക​ൾ ഗു​സ്തി പി​ടി​ക്കു​ന്ന​തും ഓ​ടി​ക്ക​ളി​ക്കു​ന്ന​തും നോ​ക്കി ആ​സ്വ​ദി​ക്കു​ന്ന​താ​ണ് വീ​ഡി​യോ. ശാ​രീ​രി​ക​മാ​യി അ​വ​ർ​ക്കൊ​പ്പം ഓ​ടാ​ൻ ക​ഴി​യാ​ത്ത പെ​ൺ​കു​ട്ടി, കി​ലു​ക്കാം​പെ​ട്ടി പോ​ലെ ചി​രി​ച്ച് അ​വ​രൊ​ടൊ​പ്പം സ​ന്തോ​ഷി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്തം വി​ഷ​മ​ങ്ങ​ൾ മ​റ​ന്ന് കൂ​ട്ടു​കാ​രു​ടെ ചി​രി​ക്കൊ​പ്പം ചേ​രു​ന്ന ആ ​പെ​ൺ​കു​ട്ടി​യു​ടെ നി​ഷ്ക​ള​ങ്ക​ത വീ​ഡി​യോ​യു​ടെ മാ​റ്റ് കൂ​ട്ടു​ന്നു. വ​ള​രെ ചെ​റി​യ ഒ​രു വീ​ഡി​യോ ആ​ണെ​ങ്കി​ലും…

Read More