യുഎസിലെ ഫ്രിസ്കോയിൽ നടന്ന ഒരു സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. അമേരിക്കകാരനായി ഒരു യുവാവിന് അയൽപക്കത്തെ വീട്ടിൽ നിന്നും അതിരാവിലെ അഞ്ച് മുതൽ തുടങ്ങുന്ന ബഹളങ്ങൾ കാരണം ഉറങ്ങാൻ പറ്റുന്നില്ലെന്ന് വ്യക്തമാക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് പലതരത്തിലുള്ള തീ പാറും ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഒരു ഓസ്ട്രേലിയൻ കന്പനിയിൽ ജോലി ചെയ്യുന്ന യുഎസിലെ ഫ്രിസ്കോയിൽ താമസിക്കുന്ന യുവാവ് വൈകുന്നേരം 6 മുതൽ പുലർച്ചെ 2 വരെയുള്ള ഷിഫ്റ്റിൽ ജോലി കഴിഞ്ഞ് പിന്നെയും ഒരു മണിക്കൂറിനു ശേഷമാണ് ഉറങ്ങാൻ കിടക്കുന്നത്. എന്നാൽ, തൊട്ടടുത്ത് താമസിക്കുന്ന ഇന്ത്യൻ അയൽവാസിയുടെ വീട്ടിൽ നിന്നും എല്ലാ ദിവസവും രാവിലെ അഞ്ച് മണി മുതൽ ബഹളമാണന്ന് യുവാവ് വ്യക്തമാക്കുന്നു. അഞ്ച് മണി മുതൽ വലിയ വായിൽ ശബ്ദങ്ങളും റോഡിൽ വെള്ളം ഒഴിച്ച് കഴുകുന്നതും മുറ്റത്ത് കോലം വരയ്ക്കുന്ന ഒച്ചപാടുകളും കാരണം…
Read MoreCategory: Today’S Special
ആഹാ അന്തസ്! പാനി പൂരി ഒരു അഡിക്ഷനാണ്, ആഴ്ചയിൽ രണ്ട് ദിവസം ഇത് കഴിക്കുമെന്ന് യുവതി: ജപ്പാൻകാരിയുടെ ഇഷ്ട വിഭവം ഇന്ത്യൻ പാനി പൂരി
ജാപ്പനീസ് യുവതിക്ക് പാനി പൂരിയോടുള്ള സ്നേഹം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇന്ത്യൻ വിഭവങ്ങളുടെ ജനപ്രീതിയും ബിസിനസ് വഴികളും പുത്തൻ സാധ്യതകളെക്കുറിച്ചുമുള്ള ചൂടേറിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ഹർമീസ് എന്ന യുവതി സമൂഹ മാധ്യമമായ എക്സിൽ തനിക്ക് ഇന്ത്യൻ വിഭവമായ പാനി പൂരിയോടുള്ള ഇഷ്ടത്തെക്കുറിച്ചാണ് മനസ് തുറന്നിരിക്കുന്നത്. അത്രമേൽ ഇഷ്ടമായതുകൊണ്ട്, യാത്രപോകുന്ന സമയത്ത് വഴിയരികിൽ നിന്ന് കഴിക്കുന്ന ഒരു പ്രതീതി ലഭിക്കുന്നത് മനോഹരമാണെന്നും, താൻ ഒരു പാനി പൂരി കട തുറക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായ് ഹർമീസ് പറയുന്നുണ്ട്. തനിക്കും ഫാസ്റ്റ് ഫുഡ് ഒന്നും ഇഷ്ടമില്ലാത്ത തന്റെ ഭർത്താവിനും പാനിപൂരിയോട് എന്താണ് ഇത്ര സ്നേഹവും, താത്പര്യവും എന്ന് മനസിലാകുന്നില്ലെന്നും ഇത് ഒരു അഡിക്ഷനാണെന്നും താൻ ആഴ്ചയിലൽ രണ്ട് വട്ടം ഇത് കഴിക്കുമെന്നും ഹർമീസ് വീഡിയോയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ നാല്പത് വർഷങ്ങളായി താൻ പാനി പൂരിയെക്കുറിച്ച് അറിയാതെ ജീവിച്ചതിൽ സങ്കടമുണ്ടെന്നും ഹർമീസ്, സെൻട്രൽ ടോക്കിയോയിൽ…
Read Moreകുഞ്ഞ് നഷ്ടപ്പെട്ട അമ്മ കുരങ്ങന്റെ വേദന…. സ്വന്തം കുഞ്ഞെന്ന് കരുതി മനുഷ്യകുഞ്ഞിനെ കളിപ്പിച്ച അമ്മ കുരങ്ങന്റെ ഹൃദയസ്പർശിയായ കഥ
സ്വന്തം കുഞ്ഞെന്ന് കരുതി മനുഷ്യകുഞ്ഞിനെ കളിപ്പിക്കാനെത്തിയ അമ്മ കുരങ്ങന്റെ ഹൃദയസ്പർശിയായ കഥ. നഷ്ട്പ്പെട്ടുപോയ കുരങ്ങൻ കുഞ്ഞിനെ തേടി അമ്മ കുരങ്ങൻ മനുഷ്യകുഞ്ഞിനെ വാത്സല്യംകൊണ്ട് കളിപ്പിക്കുന്ന ഹൃദയസ്പർശിയായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അതിനു പിന്നിലെ കാരണങ്ങൾ തേടി ലോകം. ഉത്തർ പ്രദേശിലെ മുസാഫർനഗറിൽ വിചിത്രമായ ഒരു സംഭവം നടന്നു. ഏകദേശം മൂന്ന് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ഒരു കുരങ്ങൻ വീടിനുള്ളിൽ രണ്ട് മണിക്കൂറോളം തടഞ്ഞുവെച്ചു. ഒരു വീടിന്റെ മേക്കൂരയിലെക്ക് ചാടികയറി മുറിക്കുള്ളിലേക്ക് കടന്ന കുരങ്ങൻ കുഞ്ഞിന തലോടുകയും കളിപ്പിക്കുകയും ചെയ്തു. മുറിയിൽ നിന്ന് 3 മാസം പ്രായമായ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ തുടങ്ങിയപ്പോഴാണ് സംഗതി വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. സംഭവത്തെതുടർന്ന് വീട്ടുകാരും നാട്ടുകാരും ഓടിയെത്തി. കുഞ്ഞിനെ കുരങ്ങൻ കൈക്കലാക്കിയതോടെ വീട്ടുകാരും നാട്ടുകാരും വലിയ പരിഭ്രാന്തിയിലായി. കുഞ്ഞിനെ ഉപദ്രവിക്കുമോ എന്ന പേടിയിൽ ആർക്കും പെട്ടെന്ന് ഇടപെടാൻ…
Read Moreഎ ക്രോക്കഡൈൽ മാസ് എന്ട്രി!!സിംബാബ്വെ ഹോട്ടലിലെ താമസക്കാരെ ഞെട്ടിച്ച പുതിയ അതിഥി
സിംബാബ്വെയിലെ വിക്ടോറിയ വെള്ളച്ചാട്ടത്തിനരികെ എ സാംബെസി റിവർ ലോഡ്ജിൽ 12 അടി നീളമുള്ള നൈൽ മുതലയെ കണ്ടെത്തി. ഹോട്ടലിന്റെ അടുക്കളയിലാണ് ജീവനക്കാർ മുതലയെ കണ്ടത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഹോട്ടലിന്റെ അടുക്കളയിലെ കൗണ്ടറിൽ മുതല കയറാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നൈൽ മുതലയുടെ അപ്രതീക്ഷിത വരവ് ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും ചർച്ചയായിട്ടുണ്ട്. ഹോട്ടലിലുണ്ടായിരുന്ന ബ്രിട്ടീഷ് സഞ്ചാരി മുതല ഒരു സന്ദർശകനെ പോലെ പെരുമാറി എന്നും പറയുന്നുണ്ട്. ഹോട്ടലിലെ അടുക്കള പാതകത്തിൽ ഭക്ഷണ സാധനങ്ങൾ കഴിക്കാൻ കിട്ടാതെ വന്നതിൽ നിരാശനായി മടങ്ങി. സംഭവത്തെ തുടർന്ന് ആർക്കും പരിക്കുകളില്ലെന്നും സുരക്ഷിതമായി ജീനവക്കാരെയും അതിഥികളെയും മാറ്റിയതായി ഹോട്ടൽ മാനേജ്മെന്റ് പറഞ്ഞു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അത്ഭുതത്തോടെയുമാണ് ആളുകൾ ഏറ്റെടുത്തത്. രസകരമായ കമന്റുകളും കുറിപ്പുകളുമാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.
Read More‘നമ്മുടെ ശക്തി, നമ്മുടെ ഭൂമി’: ഇന്ന് ലോക ഭൗമദിനം
ന്യൂഡൽഹി: ഭൂമിയുടെ സംരക്ഷണവും പരിസ്ഥിതി അവബോധവും ലക്ഷ്യമിട്ട് ഇന്നു ലോകമെമ്പാടും ഭൗമദിനം ആചരിക്കുന്നു. ‘നമ്മുടെ ശക്തി, നമ്മുടെ ഭൂമി’ എന്നതാണ് ഈ വർഷത്തെ ഭൗമദിന സന്ദേശം. കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, മലിനീകരണം തുടങ്ങിയ വെല്ലുവിളികൾ വിനാശകരമായി തുടരുന്ന സാഹചര്യത്തിൽ, ഭൗമദിനത്തിനു വലിയ പ്രാധാന്യമാണുള്ളത്. 1969-ലെ സാന്താ ബാർബറ എണ്ണച്ചോർച്ചയെത്തുടർന്ന് അമേരിക്കൻ സെനറ്റർ ഗെയ്ലോർഡ് നെൽസൺ മുൻകൈ എടുത്താണ് ഭൗമദിനത്തിനു തുടക്കം കുറിച്ചത്. 1970 ഏപ്രിൽ 22-ന് അമേരിക്കയിൽ നടന്ന ആദ്യ പ്രകടനത്തിൽ ലക്ഷക്കണക്കിനാളുകളാണു പങ്കെടുത്തത്. തുടർന്ന് അമേരിക്കയിൽ, പരിസ്ഥിതി സംരക്ഷണ ഏജൻസി രൂപീകരിക്കുകയും ചെയ്തു. 1990-ഓടെ പ്രസ്ഥാനം ആഗോളതലത്തിൽ വ്യാപിക്കുകയും ഇന്ന് 190-ലധികം രാജ്യങ്ങളിൽ നൂറു കോടിയിലധികം ആളുകൾ പങ്കുചേരുന്ന ലോകത്തിലെ ഏറ്റവും വലിയ പൗരമുന്നേറ്റമായി മാറുകയും ചെയ്തു. ഭൂമിയെ സംരക്ഷിക്കാൻ വ്യക്തിഗതമായും സാമൂഹികമായും ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ഭൗമദിനം ഓർമിപ്പിക്കുന്നു. ഗ്രേറ്റ് ഗ്ലോബൽ ക്ലീനപ്പ്…
Read Moreവീണുപോയവന് ഒരു കൈത്താങ്…. ബോസ്റ്റൺ കളിക്കളത്തിലെ ജ്വലിക്കുന്ന കായിക മാന്യത
ഓട്ട മത്സരത്തിൽ ഒപ്പം ഓടിയ സുഹൃത്തിന് പരിക്ക് പറ്റിയപ്പോൾ താങ്ങി എടുക്കുന്ന മത്സരാർഥികളാണ് സുഹൃത്തുക്കൾക്ക് ഏറ്റവും ഉദാത്തമായ ഉദാഹരണം. നല്ല സമറായക്കാരന്റെ ഉപമ ജീവിതത്തിൽ അന്വർഥമായതിൽ സന്തോഷംകൊണ്ട് ആശംസകൾ നേർന്ന് സമൂഹ മാധ്യമങ്ങൾ . ബോസ്റ്റൺ മാരത്തണിൽ ആദ്യമായി ഓടുന്ന അജയ് ഹരിദാസ് എന്ന യുവാവ് ഓട്ട മത്സരത്തിനിടയ്ക്ക് വീണ് പരിക്ക് പറ്റി എഴുന്നേൽക്കാനാവാതെ ട്രാക്കിൽ കിടന്നപ്പോൾ കാണികളല്ല എഴുന്നേൽക്കാൻ സഹായിച്ചത് മറിച്ച് കൂടെ ഓടിയ അപരിചിതരായ സൂഹൃത്തുക്കൾ തന്നെയാണ്. ഒരു നല്ല സമറായക്കാരനെപ്പോലെ കൂടെ ഓടിയ സുഹൃത്തിനെ താങ്ങികൊണ്ട് ഓടിയ രണ്ട് മത്സരാർഥികളാണ് സമൂഹ മാധ്യമത്തിന്റെ കൈയടികൾ ഏറ്റുവാങ്ങിയത്. ഹൃദയസ്പർശിയായ ഈ നിമിഷം കാണികളുടെ കണ്ണ് നിറയ്ക്കുന്നതാണെന്ന് സോഷ്യൽ മീഡിയ കുറിച്ചു. റോബ്സൺ ഒലിവേറ, ആരോൺ ബെഗ്സ് എന്ന രണ്ട് യുവാക്കളാണ് ഹരി ദാസിനെ തോളിൽ താങ്ങികൊണ്ട് ഓട്ട മത്സരം പൂർത്തിയാക്കിയത്. ഞാൻ ഓടി ഫിനിഷിംഗ്…
Read Moreഏതായാലും വന്നതല്ലേ വീട്ടിലേക്ക് ആവശ്യമായതുകൂടി എടുത്തേക്കാം, ബാലിയിൽ ടൂർ പോയ ഇന്ത്യൻ സഞ്ചാരികളുടെ മോഷണം; ഹോട്ടൽ ജീവനക്കാർ കൈയോടെ പോക്കിയത് വൈറൽ
ബാലിയിൽ വിനോദസഞ്ചാര യാത്രയ്ക്ക് പോയ 4 ഇന്ത്യൻ സഞ്ചാരികൾ ആഡംബര ഹോട്ടൽ മുറിയിലെ വസ്തുക്കളുമായി മുങ്ങിയത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയ്ക്ക് വഴിവച്ചു. നാലുപേരെയും ഹോട്ടൽ ജീവനക്കാർ കൈയോടെ പോക്കിയ സംഭവം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് വലിയ പ്രശ്നങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. രണ്ടു ദിവസത്തെ രാത്രി താമസത്തിനുശേഷം സഞ്ചാരികൾ പോകാൻ ഇറങ്ങവെയായിരുന്നു സംഭവം. ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യുന്പോൾ ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നിയതാണ് യാത്രക്കാരിലേക്ക് അന്വേഷണം വഴിവച്ചത്. തുടർന്ന് യാത്രക്കാരുടെ ബാഗുകൾ പരിശോധിക്കുകയായിരുന്നു. ബാഗുകൾ ഓരോന്നായി തുറന്നപ്പോൾ അതിൽ നിന്നും ഹോട്ടൽ മുറിയിലെ പലസാധനങ്ങളും കണ്ടുകെട്ടി. ബാത്ത് ടൗവ്വലുകൾ, ഹെയർ ഡ്രൈയർ, ഡോർ മാറ്റ്, അടുക്കൾ സാമഗ്രികൾ തുടങ്ങിയവയെല്ലാം സഞ്ചാരികൾ മോഷ്ടിച്ചിരുന്നു. മോഷ്ടാക്കളായ സഞ്ചാരികൾക്കെതിരെ നിയമനടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും സാധനങ്ങൾ കണ്ടെത്തിയതോടെ അവിടെ നിന്നും പറഞ്ഞുവിടുകയായിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പിന്നീട് വലിയ വിവാദങ്ങൾക്ക്…
Read Moreപതിനായിരക്കണക്കിന് വിഷപ്പാമ്പുകളുടെ കാവൽക്കാരി ആയി 30-കാരി: ഇതിൽ നിന്ന് സന്പാദിക്കുന്നതാകട്ടെ 1.20 കോടി!
പാരന്പര്യ തൊഴിലുകളിൽ ഏർപ്പെടുന്നത് പണ്ടൊക്കെ വലിയ കാര്യം തന്നെ ആയിരുന്നു. വികർ ചെയ്ത തൊഴിൽ വരും തലമുറയും ചെയ്യുന്നു എന്നത് കുടുംബപരമായി വലിയ അഭിമാനം സിദ്ധിക്കുന്നൊരു കാര്യമായിരുന്നു. പാന്പ് വളർത്തൽ തൊഴിലായി സ്വീകരിച്ച കുടുംബത്തിലെ പിൻമുറക്കാരിയായ 30 കാരി ഇന്ന് തന്റെ ഉപജീവന മാർഗമായി പാന്പ് വളർത്തലിനെ കണക്കാക്കുന്നു എന്നത് വളരെ വലിയൊരു കാര്യം തന്നെയാണ്. ഗ്വാംഗ്സി പ്രവിശ്യയിലെ ഗുയിലിൻ സ്വദേശിനിയായ ക്വിൻ എന്ന യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. യുവതിയുടെ അച്ഛന് സ്വന്തമായി ഒരു പാമ്പു വളർത്തൽ കേന്ദ്രമുണ്ട്. ഇപ്പോൾ അവളും അതിന്റെ ഒരു ഭാഗമായി. അവരുടെ ഫാമിൽ 60,000 -ത്തിലധികം പാമ്പുകളാണ് ഇപ്പോഴുള്ളത്. 50,000 -ത്തിലധികം ഫൈവ് സ്റ്റെപ്പ് പാമ്പുകളും, ഉഗ്ര വിഷമുള്ള ഒരു പിറ്റ് വൈപ്പറും, ഏകദേശം 10,000 മൂർഖൻ പാമ്പുകളും അടങ്ങുന്നതാണ് ഇന്ന് ക്വിന്റെ പാമ്പുവളർത്തൽ. പാന്പിനെ വളർത്തുക എന്നത്…
Read More100 രൂപ ചലഞ്ച് ഏറ്റെടുത്ത് യുവതി; ലണ്ടൻ സൂപ്പർ മാർക്കറ്റിൽ നിന്നും ഇന്ത്യൻ 100 രൂപയ്ക്ക് വാങ്ങിയത് ഒരു ഐറ്റം മാത്രം
വളരെ രസകരമായ സംഭവമാണ് ഒരു ലണ്ടനിലെ ഒരു സൂപ്പർ മാർക്കറ്റിൽ അരങ്ങേറിയത്. ഇന്ത്യക്ക് പുറത്തുള്ള ഒരു സൂപ്പർ മാർക്കറ്റിൽ നിന്ന് 100 രൂപയ്ക്ക് എന്ത് വാങ്ങാം എന്ന രസകരമായ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് ഇതിനകം തന്നെ മൂന്ന് ദശലക്ഷത്തിലധികം ആളുകൾ കണ്ട് കഴിഞ്ഞു. ഇന്ത്യൻ 100 രൂപ കൊണ്ട് ലണ്ടനിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് എന്ത് വാങ്ങാം എന്ന് ചോദിച്ചശേഷം യുവതി സൂപ്പർ മാർക്കറ്റിന്റെ ഉള്ളിലേക്ക് കയറിപോവുകയായിരുന്നു. ബ്രെഡും ചീസും കുറച്ച് സവാളയും വാങ്ങാമെന്ന് കരുതിയാണ് യുവതിക്ക് 100 രൂപയ്ക്കുള്ളിൽ അത് വാങ്ങാൻ സാധിക്കില്ലെന്ന് മനസിലാക്കിയതിനുശേഷം മറ്റ് സാധനങ്ങൾ തിരയാന് തുടങ്ങി. ഒരു കുപ്പി വെള്ളം വാങ്ങാം എന്നു കരുതിയെങ്കിലും വില കൂടിയതിനാൽ അത് ഉപേക്ഷിച്ചു. തിരച്ചിലുകൾക്കൊടുവിൽ യുവതി ചെന്നെത്തിയത് ഒരു കാബേജിലും ഓറിയോ ബിസ്കറ്റിലുമാണ്, എന്നാൽ ബിസ്കറ്റിന് വില കൂടിയതിനാൽ അത് വാങ്ങാൻ സാധിച്ചില്ല. അതിനുശേഷമുള്ള…
Read Moreഇതാണ് ചൈനയിലെ സൂപ്പർ ഡാഡ്… 300ലധികം കുഞ്ഞുങ്ങൾക്ക് പിതാവ്; ബായ് ജാൻ ലോകത്തിന് മാതൃക
ആരോരുമില്ലാത്ത നൂറുകണക്കിനു പട്ടിണിപാവം കുഞ്ഞുകുരുന്നുകൾക്കുവേണ്ടി ജീവൻ സമർപ്പിച്ച ചൈനയിലെ ഒരു സെക്കന്ഡറി സ്കൂൾ അധ്യാപകനാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഹീറോ. കഴിഞ്ഞ 30 വർഷങ്ങളായി അനേകം കുഞ്ഞുങ്ങളുടെ ഭാവിക്കായി അദേഹം പ്രയത്നിച്ചതായി ചൈനയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 52 വയസുകാരനായ ബായ് ജാൻ എന്ന കായികാധ്യാപകനാണ് ഇപ്പോൾ ചൈനയിലെ സൂപ്പർഡാഡ് എന്നറിയപ്പെടുന്നത്.മാതാപിതാക്കളില്ലാത്ത 300 കുഞ്ഞുങ്ങളെയാണ് ബായ് ജാൻ വളർത്തിയത്. ഇവരെ പാർപ്പിക്കുന്നതിനായി 20 മുതൽ 30 വരെ കുട്ടികൾക്ക് താമസിക്കാൻ കഴിയും വിധത്തിൽ ബായ് വലിയ ഒരു വസ്തു വാടകയ്ക്കെടുക്കുകയും ചെയ്തു. 1995 മുതൽ ഏകദേശം 276 കുട്ടികളെയാണ് ബായ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. കുട്ടികളിൽ ഭൂരിഭാഗവും മാതാപിതാക്കൾ അപേക്ഷിച്ചതോ അല്ലെങ്കിൽ അനാഥകളോ ആകും. ബായ് ദത്തെടുത്ത കുട്ടികൾ പല മേഖലകളിൽ തിളങ്ങിയവരാണ്. വളരെ പാവപ്പെട്ട വീട്ടിൽ വളർന്ന ഭായ്, ബിരുദപഠനത്തിനുശേഷം ഒരു സ്കൂളിൽ അധ്യാപകനായി ജോലിയിൽ…
Read More