മുംബൈ: ഓണ്‍ലൈൻ ഷോപ്പിംഗിൽ തട്ടിപ്പുകൾ വർധിച്ചുവരുന്നതായാണു റിപ്പോർട്ടുകൾ. ഓർഡർ ചെയ്തതല്ല ലഭിക്കുന്നതെന്നും തകരാറുകൾ സംഭവിച്ചവയാണെന്നുമുള്ള പരാതികളാണു കൂടുതലായി ഉയരുന്നത്. ഇതിനു തടയിടാൻ പ്രത്യേക നടപടി സ്വീകരിച്ചിരിക്കുകയാണ് ഓൺലൈൻ വ്യാപാര ഭീമൻമാരായ ആമസോൺ. ഓർഡർ ചെയ്ത സാധനങ്ങൾ ലഭിച്ചാലുടൻ പാക്കേജിലെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് ആമസോണ്‍ കന്പനിയുടെ നിർദേശം. പുതിയ ടാംപർ പ്രൂഫ് പാക്കേജിംഗ് സാങ്കേതികവിദ്യയാണ് കന്പനി ഉപയോഗിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന സീലുകളാണിത്. പിങ്ക് അല്ലെങ്കില്‍ ചുവപ്പ് ഡോട്ടുള്ള പ്രത്യേക ടേപ്പ് ആണ് സീലില്‍ ഉപയോഗിക്കുന്നത്. ചൂടാക്കിയശേഷം ടേപ്പ് നീക്കം ചെയ്യാൻ ശ്രമിച്ചാല്‍ ഡോട്ടിന്റെ നിറം മാറും എന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണയായി ഡോട്ടുകള്‍ വെള്ളയായിരിക്കും. പാക്കേജ് തുറക്കാൻ ശ്രമിച്ചാല്‍ കുത്തുകൾ പിങ്ക് അല്ലെങ്കില്‍ ചുവപ്പായി മാറും. ഇതോടെ സീല്‍ പൊട്ടിച്ചതാണോ, വസ്തുക്കള്‍ മാറ്റിയതാണോ എന്ന് ഉപഭോക്താക്കള്‍ക്ക് മുൻകൂട്ടി അറിയാം. സീലിലെ ഡോട്ട് വെള്ള നിറമാണെങ്കില്‍…
Read MoreCategory: Today’S Special
ഒന്നുംരണ്ടുമല്ല, 55കാരിയായ വീട്ടമ്മയുടെ പിത്തസഞ്ചിയിൽനിന്ന് നീക്കിയത് 861 കല്ലുകൾ; സുഖംപ്രാപിച്ച് രോഗി വീട്ടിലേക്ക് മടങ്ങിയെന്ന് ഡോക്ടർമാർ
ബംഗളൂരു: വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മയുടെ പിത്തസഞ്ചിയിൽനിന്നു നീക്കിയത് 861 പിത്താശയ കല്ലുകൾ. വയറുവേദനയും മഞ്ഞപ്പിത്ത ലക്ഷണങ്ങളുമായാണ് 55കാരിയെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കാനിംഗിൽ പിത്തസഞ്ചിയിൽ 861 കല്ലുകളുള്ളതായി കണ്ടെത്തി. ലാപ്രോസ്കോപിക് സർജറിയിലൂടെ മുഴുവൻ കല്ലുകളും വിജയകരമായി പുറത്തെടുത്തു. ശസ്ത്രക്രിയ കഴിഞ്ഞ് പിറ്റേന്നുതന്നെ രോഗി ആശുപത്രി വിട്ടതായി ഡോക്ടർമാർ അറിയിച്ചു. അടുത്തിടെ, ഒരു വയോധികന്റെ പിത്തസഞ്ചിയിൽനിന്ന് എണ്ണായിരത്തിലേറെ പിത്താശയക്കല്ലുകൾ നീക്കംചെയ്തത് വാർത്തയായിരുന്നു.
Read Moreഅന്നമൂട്ടിയവന് കുരങ്ങിന്റെ അന്ത്യചുംബനം! മൃഗസ്നേഹിയായ മുന്നാ സിംഗിന്റെ മരണത്തിലായിരുന്നു ഹനുമാൻകുരങ്ങിന്റെ ദുഃഖപ്രകടനം
ദിയോഗഡ്: തന്റെ അന്നദാതാവിന്റെ നിര്യാണത്തിൽ ദുഃഖിക്കുന്ന, ഹനുമാൻകുരങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ജാർഖണ്ഡിലെ ദിയോഗഡിലാണു സംഭവം. കുരങ്ങുകളോട് അതിയായ പരിഗണന കാട്ടിയിരുന്ന മൃഗസ്നേഹിയായ മുന്നാ സിംഗ് എന്നയാളുടെ മരണത്തിലായിരുന്നു ഹനുമാൻകുരങ്ങിന്റെ ദുഃഖപ്രകടനം. ദൃശ്യങ്ങൾ തുടങ്ങുന്പോൾ ഹനുമാൻകുരങ്ങ് മൃതദേഹത്തിന്റെ സമീപത്തിരിക്കുന്നതും മുഖത്തു തലോടുന്നതും കാണാം. മുന്നാ സിംഗിന്റെ മുഖത്തു ചുംബിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ബന്ധുവായ സ്ത്രീ തൊട്ടുവിളിച്ചു മാറ്റാൻ ശ്രമിക്കുന്പോൾ കുരങ്ങ് മാറാതെ അവിടെത്തന്നെ തുടരുന്നു. സംസ്കാരച്ചടങ്ങുകൾ പൂർത്തിയായശേഷമാണു കുരങ്ങ് അവിടെനിന്നു മാറിയത്. വീഡിയോയ്ക്കു നിരവധി പ്രതികരണങ്ങളാണു ലഭിച്ചത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ ഓർമപ്പെടുത്തലാണു വീഡിയോ എന്ന് ചിലർ അഭിപ്രായപ്പെട്ടു. 2022ൽ ശ്രീലങ്കയിലെ ബട്ടികലോവയിൽ സമാനമായ സംഭവമുണ്ടായതിന്റെ സ്മരണകളും ചിലർ പങ്കുവച്ചു.
Read Moreനേവി ഉദ്യോഗസ്ഥന് വിഷ്ണു ഇന്നും കാണാമറയത്ത്; മകൻ തിരികെയെത്തി അച്ഛാ എന്ന് വിളിക്കുന്നത് കേൾക്കാൻ ഉണ്ണികൃഷ്ണൻ ഇനിയില്ല; 10 വര്‍ഷമായി കാത്തിരുന്ന അച്ഛനും യാത്രയായി
കൊച്ചി: തന്റെ മകന് ‘അച്ഛാ’ എന്നു വിളിച്ചുകൊണ്ട് എന്നെങ്കിലും വീട്ടിലേക്ക് കയറിവരുമെന്ന പ്രതീക്ഷയിലായിരുന്നു തൃത്താല പട്ടിക്കര വളപ്പില്‍ പി.വി. ഉണ്ണിക്കൃഷ്ണന് (61) എന്ന വിമുക്തഭടന്. പത്തു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ആ മോഹം എന്നന്നേക്കുമായി അവസാനിപ്പിച്ച് ആ അച്ഛന് യാത്രയായി. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. 2014 ഒക്ടോബര്‍ മൂന്നിന് കൊച്ചി വെണ്ടുരുത്തി പാലത്തില്‍നിന്ന് കായലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഗീത എന്ന യുവതിയെയും ഏഴ് മാസം പ്രായമുണ്ടായിരുന്ന അവരുടെ മകള്‍ കൃഷ്ണപ്രിയയേയും പാലത്തില്‍നിന്ന് ചാടി രക്ഷിച്ച നേവി ഉദ്യോഗസ്ഥനായിരുന്നു വിഷ്ണു പി. ഉണ്ണി. അമ്മയേയും കുഞ്ഞിനെയും രക്ഷപ്പെടുത്തി സിഐഎസ്എഫിന്റെ ബോട്ടില്‍ കയറ്റി തിരിച്ച് നേവിയുടെ ബോട്ടിലേക്ക് കയറാനായി നീന്തി വരുമ്പോള്‍ അടിയൊഴുക്കില്‍പ്പെട്ടാണ് വിഷ്ണുവിനെ കാണാതായത്. അഞ്ചു വര്‍ഷം ഇന്ത്യന്‍ നേവിയിലെ ഉദ്യോഗസ്ഥനായിരുന്ന വിഷ്ണു ഐഎന്‍എസ് ശാരദയിലായിരുന്നു ജോലി ചെയ്തിരുന്നത്. പ്രമോഷന് ട്രെയിനിംഗുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് കൊച്ചിയിലെ ഐഎന്‍എസ്…
Read Moreപറന്നുയരാന്‍ തയാറെടുക്കവേ വിമാനത്തില്‍ പ്രാവുകൾ: യാത്ര വൈകിയത് ഒരു മണിക്കൂർ
ഭൂമിയില്‍നിന്നു പതിനായിരക്കണക്കിന് അടി ഉയരത്തില്‍ പറക്കുന്ന വിമാനങ്ങൾക്ക് പക്ഷികൾ പലപ്പോഴും ഭീഷണി സൃഷ്ടിക്കാറുണ്ട്. വിമാനച്ചിറകില്‍ പക്ഷികൾ ഇടിച്ചാല്‍ വിമാനം തകരുകവരെ ചെയ്തേക്കാം. ഇനി പക്ഷികൾ വിമാനത്തിനുള്ളില്‍ കയറിയാൽ എന്താകും സ്ഥിതി. അത്തരമൊരു സംഭവം കഴിഞ്ഞദിവസം ഡെല്‍റ്റാ എയര്‍ലൈന്‍സിൽ ഉണ്ടായി. മിനിയാപൊളിസിലെ സെന്റ് പോൾ ഇന്റർനാഷണൽ എയർപോർട്ടിൽനിന്നു പറന്നുയരാന്‍ തയാറെടുക്കുന്നതിനിടെ വിമാനത്തിനുള്ളില്‍ ഒരു പ്രാവിനെ കാണുകയായിരുന്നു. പ്രാവ് വിമാനത്തിനുള്ളില്‍ കയറിയിട്ടുണ്ടെന്നും അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ പൈലറ്റ്, വിമാനം പുറപ്പെടുന്നത് മാറ്റിവച്ചു. അതിനിടെ യാത്രക്കാരിൽ ചിലർ പ്രാവിനെ പിടികൂടി. വീണ്ടും പറന്നുയരാനായി റണ്‍വേയിലേക്കു തിരിയവേ വിമാനത്തിൽ അതാ മറ്റൊരു പ്രാവ്. യാത്രക്കാര്‍ തങ്ങളുടെ കോട്ട് ഉപയോഗിച്ച് ആ പ്രാവിനെയും പിടിച്ചു. ഒടുവിൽ വിമാനം പുറപ്പെടുന്പോൾ ഒരു മണിക്കൂർ വൈകിയിരുന്നു. വിമാനത്തിനുള്ളിൽ പ്രാവ് പറക്കുന്നതിന്റെയും അവയെ പിടികൂടുന്നതിന്റെയും വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പ്രാവിനെ കണ്ടതോടെ പരിഭ്രാന്തിയിലായ യാത്രക്കാരായ ചില സ്ത്രീകൾ…
Read Moreനിലത്ത് കമഴ്ത്തിക്കിടത്തി കൈവിലങ്ങ് വച്ച് നാടുകടത്തി: യുഎസിൽ ഇന്ത്യൻ വിദ്യാര്‍ഥിയോട് ചെയ്ത കണ്ണില്ലാ ക്രൂരത
അമേരിക്കയിൽ ഇന്ത്യൻ വിദ്യാര്‍ഥിയെ വിമാനത്താവളത്തിൽ നിലത്ത് കമഴ്ത്തിക്കിടത്തി കൈവിലങ്ങ് വയ്ക്കുകയും കൈയാമം വച്ച് നാടുകടത്തുകയുംചെയ്ത സംഭവത്തിൽ വ്യാപക വിമർശനം. ന്യൂവാർക്ക് വിമാനത്താവളത്തിൽ വച്ചാണ് ഇന്ത്യൻ വിദ്യാർഥിയോട് അധികൃതർ ക്രൂരമായി പെരുമാറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ കുനാൽ ജെയിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ജൂൺ ഏഴിന് താൻ യാത്ര ചെയ്യുന്ന അതേ വിമാനത്തിൽ കയറേണ്ടിയിരുന്ന വിദ്യാർഥിയെ വിമാനത്തിൽ കയറ്റാതെ കൈവിലങ്ങ് വയ്ക്കുകയും പിന്നീട് നാടുകടത്തുകയുമായിരുന്നുവെന്നു ജെയിൻ പറയുന്നു. നടപടിയെ “മനുഷ്യത്വരഹിതം’ എന്നും “മനുഷ്യ ദുരന്തം’ എന്നുമാണു ജെയിൻ വിശേഷിപ്പിച്ചത്. “സ്വപ്നങ്ങളെ പിന്തുടർന്നു വന്നതായിരുന്നു അവൻ, അവൻ കരയുകയായിരുന്നു, ഒരു കുറ്റവാളിയെപ്പോലെയാണ് അവനോട് പെരുമാറിയത്. സംഭവത്തിൽ തനിക്ക് രോഷവും നിസഹായതയും തോന്നി എന്നും അദ്ദേഹം കുറിച്ചു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിൽ തങ്ങളുടെ സന്ദർശനലക്ഷ്യം തെളിയിക്കാൻ കഴിയാതെ വരുന്നവരെ യുഎസിൽ വ്യാപകമായി നാടുകടത്തി വരികയാണ്.
Read Moreഎന്നെ പറ്റിച്ചിട്ടങ്ങനെ ജീവിക്കണ്ട… രണ്ടാം വിവാഹത്തിനിടെ യുവാവിന്റെ മുഖത്ത് ആദ്യ ഭാര്യ ചെരിപ്പൂരി അടിച്ചു
ബംഗളൂരു: രണ്ടാം വിവാഹച്ചടങ്ങുകൾക്കിടെ യുവാവിന്റെ മുഖത്ത് ചെരിപ്പൂരി അടിച്ച് ആദ്യ ഭാര്യ. കർണാടകയിലെ ചിത്രദുർഗയിലാണു സംഭവം. ഗായത്രി കല്യാണമണ്ഡപത്തിൽ വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്പോഴാണ് ആദ്യ ഭാര്യയെത്തിയതും യുവാവിനെ തല്ലിയതും. നാലു വർഷം മുന്‍പായിരുന്നു ന്യാമതി താലൂക്കിലെ മുഷെനാലിൽനിന്നുള്ള തനുജയും അരസികെരെയിലെ തിപ്പഘട്ടയിൽനിന്നുള്ള കാർത്തിക് നായിക്കും വിവാഹിതരാകുന്നത്. വിവാഹശേഷം സ്ത്രീധനത്തിന്റെപേരിൽ തനൂജ ഗാർഹികപീഡനത്തിനിരയായിരുന്നു. തുടർന്ന്, തനൂജയുടെ കുടുംബം കാർത്തിക്കിന് പണവും ആഭരണങ്ങളും നൽകി. തുടർന്നും ഇവർക്കിടയിൽ വഴക്കും ബഹളവും പതിവായിരുന്നു. അതിനിടെയാണു രണ്ടാമതും വിവാഹം കഴിക്കാൻ കാർത്തിക് തീരുമാനിച്ചത്. സ്ത്രീധനം ആഗ്രഹിച്ചാണ് യുവാവ് വീണ്ടും വിവാഹത്തിനു തയാറായതത്രെ. വിവരമറിഞ്ഞ തനുജ ബന്ധുക്കളെയും കൂട്ടി ഓഡിറ്റോറിയത്തിലെത്തുകയും കാർത്തിക്കിനെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More25 സ്വർണക്കട്ട, 17 ലക്ഷം രൂപയ്ക്ക് പുറമേ സ്ത്രീധനമായി നൽകിയത് 100 വെരുകുകളെ!
മകളെ വിവാഹം ചെയ്ത് അയയ്ക്കുന്പോൾ മാതാപിതാക്കൾ സ്വർണവും പണവുമൊക്കെ സ്ത്രീധനമായി നൽകാറുണ്ട്. എന്നാൽ, വിയറ്റ്നാമിലെ ഒരു വധുവിന് അവളുടെ മാതാപിതാക്കൾ സ്വർണവും പണവും മാത്രമല്ല, 100 വെരുകുകളെ കൂടി നൽകി. ഏറ്റവും വിലയേറിയ കോഫികളിൽ ഒന്നായ കോപ്പി ലുവാക്കോ ഉണ്ടാക്കാൻ ആവശ്യമായി വരുന്ന ജീവികളാണിവ. സിവെറ്റ് എന്ന ഈ വെരുകിനെക്കൊണ്ട് പഴുത്ത കാപ്പിക്കുരു കഴിപ്പിക്കുകയാണ് ഇതിനായി ചെയ്യുക. പിന്നീട്, അവയുടെ വിസർജ്യത്തിൽനിന്ന്, ദഹിക്കാതെ കിടക്കുന്ന കാപ്പിക്കുരു വേർതിരിച്ചെടുത്ത് സംസ്കരിക്കും. അങ്ങനെയാണ് ഈ വിലയേറിയ കാപ്പിപ്പൊടി തയാറാക്കുന്നത്. ഇത്തരം വെരുകുകളെ വലിയ ആസ്തിയായിട്ടാണ് വിയറ്റ്നാമിൽ കണക്കാക്കുന്നത്. 100 വെരുകുകൾക്ക് ഏകദേശം 60,05,454 രൂപ വിലമതിക്കും. ഇതിനു പുറമേ, സ്ത്രീധനമായി 25 സ്വർണക്കട്ട, 17 ലക്ഷം രൂപ, 10 ലക്ഷം രൂപ വിലമതിക്കുന്ന കമ്പനി ഓഹരികൾ, സ്വത്തുക്കൾ, മറ്റ് ആസ്തികൾ എന്നിവയും നൽകി. വരന്റെ കുടുംബം വധുവിന് 10 സ്വർണക്കട്ടകൾ,…
Read Moreഇപ്പോൾ പ്രായം തൊണ്ണൂറ്റിയാറ്… പതിനഞ്ചു വര്‍ഷമായി ഏലിക്കുട്ടി ബൈബിള്‍ പകര്‍ത്തിയെഴുതുകയാണ്
കോട്ടയം: നിയുക്ത ജലന്ധര്‍ ബിഷപ് ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിന്റെ മാതാവ് ഏലിക്കുട്ടി 96-ാം വയസിലും ചെമ്മലമറ്റത്തെ വീട്ടില്‍ ബൈബിള്‍ പകര്‍ത്തിയെഴുതുന്ന തിരക്കിലാണ്.ഇതിനോടകം പുതിയ നിയമം മൂന്നു തവണയും പഴയനിയമം ഒരു തവണയും എഴുതിത്തീര്‍ത്തു. സമ്പൂര്‍ണ ബൈബിള്‍ കടലാസില്‍ പകര്‍ത്താനുള്ള പുതിയൊരു സമര്‍പ്പണ അധ്വാനത്തിലാണ് ഏലിക്കുട്ടി. പിഒസി ബൈബിളിലെ ചെറിയ അക്ഷരങ്ങള്‍ നോക്കി വായിക്കാന്‍ അമ്മയ്ക്ക് കണ്ണാടി ആവശ്യമില്ല. വീട്ടു ജോലികളില്‍നിന്നു വിരാമമായതുമുതല് പതിനഞ്ചു വര്‍ഷമായി ബൈബിള്‍ വായനയിലും പ്രാര്‍ഥനയിലും പകര്ത്തിയെഴുത്തിലുമാണ് ജീവിതം.ആദ്യമൊക്കെ പഴയ നോട്ടുബുക്കുകളിലും ഡയറികളിലും നോട്ടീസുകളുടെ മറുപുറത്തുമായിരുന്നു എഴുത്ത്. ഇവ കരുതിവയ്ക്കാനും ബൈന്‍ഡ് ചെയ്യാനും പറ്റുന്നില്ലെന്ന പരാതികള്‍ക്ക് മക്കളും കൊച്ചുമക്കളും പരിഹാരം കണ്ടെത്തി. എ ഫോര്‍ വലിപ്പമുള്ള വലിയ നോട്ട് ബുക്കുകള്‍ വാങ്ങിക്കൊടുത്തു. ദിവസം ആറേഴു മണിക്കൂര്‍ പകര്‍ത്തി എഴുത്തിനായി മാറ്റിവയ്ക്കും. എഴുതാതിരുന്നാല്‍ മനസും ശരീരവും ക്ഷീണിക്കുമെന്നാണ് അമ്മയുടെ നിലപാട്. സീറോ മലബാര്‍ സഭാ…
Read Moreഎന്തൊരുചേലാണ് ആ കാഴ്ച… കുഴിയിൽനിന്നു രക്ഷപ്പെട്ട കുട്ടിയാനയുടെ നന്ദി ജെസിബിക്ക്..!
റായ്പുർ: അപകടത്തിൽനിന്നു രക്ഷപ്പെട്ട കുട്ടിയാനയുടെ നിഷ്കളങ്കമായ നന്ദിപ്രകടനം സമൂഹമാധ്യമങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റി. ഛത്തീസ്ഗഡ് രാജ്ഗഡിൽ ഈമാസം മൂന്നിനായിരുന്നു സംഭവം. ചിൽകഗുഡ ഗ്രാമത്തിനോടുചേർന്നുകിടക്കുന്ന ലെയ്ലുംഗ, ഖർഗോഡ വനാതിർത്തിയിലാണു കുട്ടിയാന കുഴിയിൽവീണത്. വെള്ളം തേടിയെത്തിയ കുട്ടിയാന അബദ്ധത്തിൽ കുഴിയിൽ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ജെസിബി കൊണ്ട് മണ്ണുനീക്കി രൂപപ്പെടുത്തിയ ചാലിലൂടെ കുട്ടിയാന അനായാസം കുഴിയിൽനിന്നു കയറി. പുറത്തെത്തിയ കുട്ടിയാന, തന്റെ രക്ഷയ്ക്കെത്തിയ മനുഷ്യരോടല്ല നന്ദി രേഖപ്പെടുത്തിയത്. കുഴിയിൽനിന്നു കയറാൻ വഴിയൊരുക്കിയ ജെസിബിയുടെ മണ്ണുകോരിയെടുക്കുന്ന ഭാഗമായ ബക്കറ്റിൽ തുന്പിക്കൈകൊണ്ടു തലോടിയ കുട്ടിയാന, ഒരുനിമിഷം തന്റെ ദേഹത്തോടു ചേർത്തുപിടിക്കുകയും ചെയ്തു. തുടർന്ന് വനത്തിനുള്ളിലേക്ക് ഓടിമറഞ്ഞു. ആനക്കുട്ടിയുടെ നന്ദിപ്രകടനം പ്രകൃതിയിലെ അവിസ്മരണീയ കാഴ്ചയെന്ന് ആളുകൾ അഭിപ്രായപ്പെട്ടു.
Read More