കണ്ണൂർ: കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഎം കൗൺസിലർ പി.പി. രാജേഷാണ് അറസ്റ്റിൽ. കണിയാർക്കുന്നിൽ കുന്നുമ്മൽ ഹൗസിൽ പി. ജാനകിയുടെ മാലയാണ് പൊട്ടിച്ച് കടന്നുകളഞ്ഞത്. മാലയ്ക്ക് ഒരു പവനിലധികം തൂക്കം വരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. ജാനകി വീടിന്റെ പിൻവശത്തുനിന്ന് മീൻ വെട്ടുകയായിരുന്നു. വീടിന്റെ പിന്നിലൂടെ എത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജാനകിയുടെ നിലവിളികേട്ട് സമീപത്തെ വീട്ടുകാർ ഓടിയെത്തുമ്പോഴോക്കും മോഷ്ടാവ് സ്കൂട്ടറിൽ കടന്നുകളഞ്ഞു. തുടർന്നു കൂത്തുപറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് പിടിയിലായത്.
Read MoreCategory: Top News
സജിത വധക്കേസിൽ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം; പ്രതിക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമില്ല; കേസ് അപൂർവങ്ങളിൽ അപൂർവമായി കാണാൻ കഴിയില്ലെന്ന് കോടതി
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്കു പുറമേ നാലേകാൽ ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റീസ് കെന്നത്ത് ജോര്‍ജ് വിധിച്ചു. കൊലപാതകത്തിനും അതിക്രമിച്ചു കയറിയതിനുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതി ചെന്താമരയ്ക്കു വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. അതേസമയം കേസ് അപൂർവങ്ങളിൽ അപൂർവമായി കാണാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ചെന്താമരയ്ക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് കോടതി പരാമർശിച്ചു. 2019 ഓഗസ്റ്റ് 31നാണ് അയല്‍വാസിയായ നെന്മാറ പോത്തുണ്ടി ബോയന്‍ കോളനിയില്‍ സജിത (35)യെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങിയ പ്രതി ഇക്കഴിഞ്ഞ ജനുവരി 27ന് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തി.
Read Moreറോക്കിയാണ് താരം… പാമ്പിനെ കൊന്ന് ഉടമയുടെ ജീവന് രക്ഷിച്ച് റോക്കി; പാമ്പുകടിയേറ്റ നായ അപകടനില തരണം ചെയ്തെന്ന് ഡോക്ടർമാർ
എടത്വ: പാമ്പിനെ കടിച്ചുകൊന്ന് ഉടമയുടെ ജീവന് രക്ഷിച്ച് വീരനായകനായി റോക്കി. പാമ്പുകടിയേറ്റ നായ അപകടനില തരണം ചെയ്തു. പച്ച തോട്ടുകടവ് തുഷാരയുടെ വീടിന്റെ മുറ്റത്ത് കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് 1.30നാണ് സംഭവം. വീടിന്റെ മുറ്റത്തേക്ക് ഇഴഞ്ഞുവന്ന മൂര്ഖന്പാമ്പിനെയാണ് റോക്കി എന്ന നായ നേരിട്ടത്. പാമ്പിനെ കടിച്ചുകൊടഞ്ഞ റോക്കിക്ക് പാമ്പിന്റെ കടിയേറ്റിരുന്നു. വിദേശത്തുനിന്ന് വരുന്ന ഭര്‍ത്താവ് സുബാഷ് കൃഷ്ണയെ വിളിക്കാനായി വീട്ടുടമ തുഷാര യാത്ര തിരിക്കാന്‍ വീട്ടുമുറ്റത്തേക്ക് ഇറങ്ങുകയാണ് സംഭവം. കളര്‍കോട് വെറ്ററിനറി ആശുപത്രി ഡോക്ടര്‍ മേരിക്കുഞ്ഞിന്റെ നിര്‍ദേശ പ്രകാരം നായയെ ഹരിപ്പാട് വെറ്ററിനറി ആശുപത്രിയിലേക്കും തുടര്‍ന്ന് തിരുവല്ല മഞ്ഞാടിയിലെ സ്വകാര്യ പെറ്റ്സ് ആശുപത്രിയിലേക്കും മാറ്റി. ദിവസങ്ങളുടെ നീണ്ട ചികിത്സയ്ക്കൊടുവില്‍ നായ സുഖം പ്രാപിച്ചു. വിദേശത്തുനിന്ന് എത്തിയ സുഭാഷ് നേരേ ആശുപത്രിയിലേക്കാണ് എത്തിയത്. വെറ്ററിനറി സര്ജന് ഡോ. ബിബിന്‍ പ്രകാശിന്റെ നേതതൃത്വത്തില്‍ ഡോ. സിദ്ധാര്‍ഥ്, ഡോ. നീമ, ഡോ. ലിറ്റി…
Read Moreശബരിമല സ്വർണക്കൊള്ളയുടെ മുഖ്യ ആസൂത്രകർ ഇപ്പോഴും കാണാമറയത്ത്; പിണറായി സർക്കാർ വിശ്വാസികളെ വഞ്ചിച്ചെന്ന് അടൂർ പ്രകാശ്
പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറസ്റ്റു ചെയ്തെങ്കിലും സംഭവത്തിനു പിന്നിലെ മുഖ്യ ആസൂത്രകർ ഇപ്പോഴും കാണാമറയത്താണെന്ന് യുഡിഎഫ് കൺവീനർ. തിരുവനന്തപുരത്തു നിന്നാരംഭിച്ച വിശ്വാസ സംരക്ഷണ യാത്രയ്ക്ക് റാന്നിയിലും ആറന്മുളയിലും ലഭിച്ച സ്വീകരണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ നേതൃത്വം നൽകിയ സർക്കാർ വിശ്വാസികളെ വഞ്ചിച്ചിരിക്കുകയാണ്. ശബരിമലയിലെ ആചാരലംഘനത്തിന് പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഇനിയെങ്കിലും ദേവസ്വം മന്ത്രി തയാറാകണമെന്നും പ്രകാശ് ആവശ്യപ്പെട്ടു. ശബരിമലയുടെ പവിത്രതയെപ്പോലും കളങ്കപ്പെടുത്തി തീവെട്ടിക്കൊള്ള നടത്തിയ ശേഷവും ന്യായീകരണം പറയുന്നതിൽ എന്തർഥമാണുള്ളതെന്ന് അദ്ദേഹം ആരാഞ്ഞു. അയ്യപ്പ വിഗ്രഹത്തിന്റെ ചെറുപതിപ്പ് നൽകിയാണ് അടൂർ പ്രകാശിനെ കോന്നി വരവേറ്റത്. സദസി ചിരാത് തെളിയിച്ച് വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ഐകൃദാർഢ്യം പ്രകടിപ്പിച്ചു. തുടർന്ന് നടന്ന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. റാന്നിയിലും ആറന്മുളയിലും നടന്ന യോഗങ്ങൾ ചാണ്ടി ഉമ്മൻ…
Read Moreരാഹുൽ ഗാന്ധിയെ വിമർശിച്ച് അമേരിക്കൻ ഗായിക മേരി മിലിബെൻ; പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന ഗായികയാണ് മിലിബെൻ
ന്യൂയോർക്ക്: രാഹുൽ ഗാന്ധിയെ വിമർശിച്ച് അമേരിക്കൻ ഗായിക മേരി മിലിബെൻ. താൻ ഇന്ത്യയെ വെറുക്കുന്നുവെന്ന പ്രചരണങ്ങളിലേക്ക് തിരികെ പോകാനും മേരി മിലിബെൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭയക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയാണ് മേരി മിലിബെൻ വിമർശനവുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന ഗായികയാണ് മിലിബെൻ. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാമെന്ന് മോദി ഉറപ്പുനൽകിയതായി ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു രാഹുലിന്റെ പരാമർശം.
Read Moreഎക്സൈസിന്റെ ലഹരി വിരുദ്ധ ബോധവത്കരണം ലക്ഷ്യം കണ്ടില്ല: 10 വര്‍ഷത്തിനിടെ ലഹരിക്കേസുകളില്‍ പ്രതികളായത് 1,949വിദ്യാര്‍ഥികള്‍; ശിക്ഷിക്കപ്പെട്ടത് 454 വിദ്യാര്‍ഥികള്‍
കൊച്ചി: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ലഹരി വ്യാപനം തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പ് നടത്തുന്ന ബോധവത്കരണ പരിപാടികള്‍ ലക്ഷ്യം കാണുന്നില്ലെന്ന് വകുപ്പിന്റെ കണക്കുകള്‍തന്നെ വ്യക്തമാക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ലഹരിക്കേസുകളില്‍ പ്രതിയായത് 1,949 വിദ്യാര്‍ഥികളെന്നാണ് എക്സൈസ് വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ സ്കൂള്‍ കോളജ് വിദ്യാര്‍ഥി- വിദ്യാര്‍ഥിനികളാണ് പ്രതികളായിട്ടുള്ളത്. 2025 ഓഗസ്റ്റ് വരെ 312 വിദ്യാര്‍ഥികളാണ് ലഹരിക്കേസുകളില്‍ പ്രതിയായത്. 2024 ല്‍ 379 പേരും 2023 ല്‍ 531 പേരും 2022 ല്‍ 332 പേരും 2021 ല്‍ 80 പേരും ലഹരിക്കേസുകളില്‍ പിടിക്കപ്പെട്ടു. 79 വിദ്യാര്‍ഥികളാണ് 2020 ല്‍ ലഹരിക്കേസുകളില്‍ പ്രതികളായത്. 2019 ല്‍ 74 പേരും 2018 ല്‍ 100 പേരും 2017 ല്‍ 42 പേരും 2016 ല്‍ 20 പേരും ലഹരിക്കേസുകളില്‍ പ്രതികളായ വിദ്യാര്‍ഥികളുടെ കൂട്ടത്തിലുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ ശിക്ഷിക്കപ്പെട്ട…
Read More‘പോറ്റി പോറ്റി’ എല്ലാം മുക്കി..! അടച്ചിട്ട കോടതി മുറിയിൽ എല്ലാം മൊഴിഞ്ഞ് പോറ്റി;14 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയില്‍ വീട്ട് കോ ടതി; വ്യാജ പേരിൽ അറിയുന്ന കൽപേഷ് ആര്?
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. റാന്നി ഒന്നാം ക്ലാസ് ജുഡിഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ഹാജരാക്കിയത്. അടച്ചിട്ട കോടതി മുറിയിൽ നടന്ന വിചാരണയ്ക്കൊടുവിൽ ഒക്ടോബർ 30 വരെ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടതായി കോടതി അറിയിച്ചു. ഈഞ്ചക്കൽ ക്രൈംബ്രാഞ്ച് ഓഫീസിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കോടതിയിൽ എത്തിച്ചത് വ്യാഴാഴ്ച രാവിലെ കിളിമാനൂരിനടുത്ത് പുളിമാത്തെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. 10 മണിക്കൂറോളം ചോദ്യം ചെയ്തശേഷം പുലർച്ചെ രണ്ടരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണക്കൊള്ളയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെയും മൊഴി നൽകിയിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷ് എന്നയാളെ കൊണ്ടുവന്നതെന്നും ഇയാൾ വ്യക്തമാക്കി. ആരാണ് കൽപേഷ് എന്നതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
Read Moreഎല്ലാ ക്ഷേത്രങ്ങളിലും മോഷണം വ്യാപകം; എ. പത്മകുമാർ കുഴപ്പക്കാരനാണെന്ന് പണ്ടേ പറഞ്ഞത്; ഗണേഷ് മന്ത്രിസ്ഥാനം നേടിയത് സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി
ചേർത്തല: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ മാത്രമല്ല സമ്പത്തുള്ള എല്ലാ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും മോഷണം വ്യാപകമാണെന്നും ഇത് തടയാൻ നിലവിലുള്ള സംവിധാനം മാറ്റി ക്ഷേത്രങ്ങൾ ഒന്നാേ രണ്ടോ ദേവസ്വം ബോർഡിന് കീഴിലാക്കണമെന്നും എസ്എൻ ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല ശ്രീകോവിലിൽ പോലും ശുദ്ധിയില്ല. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ കുഴപ്പക്കാരനാണെന്ന് പണ്ടേ പറഞ്ഞതാണ്. ചക്കരക്കുടം കണ്ടാൽ മോഷണമുണ്ടാകും. അഴിമതി പുറത്തുവന്നത് അയ്യപ്പന്റെ അനുഗ്രഹം മൂലമാണ്. ഏത് പാർട്ടിക്കാരനായാലും ഉപ്പുതിന്നവൻ വെള്ളം കുടിക്കും. ഇടമില്ലാത്ത രാഷ്ട്രീയക്കാരുടെ ഇടമായി ദേവസ്വം ബോർഡ് അധപ്പതിച്ചു.ഇതിന് പരിഹാരമായി ദേവസ്വം ബോർഡ് സംവിധാനം അഴിച്ചുപണിത് ഐഎഎസുകാരന് ചുമതലകൊടുക്കണം. രാഷ്ട്രീയക്കാരനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി മന്ത്രിക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.മന്ത്രി ഗണേഷ്കുമാറിനെതിരേയും വെള്ളാപ്പള്ളി ആഞ്ഞടിച്ചു. മാതാപിതാക്കൾക്കും…
Read Moreസൈബര്‍ തട്ടിപ്പ് ; ആശാ പ്രവര്‍ത്തകയ്ക്ക് ഒന്നേകാല്‍ ലക്ഷം നഷ്ടമായി; വീട് നിർമാണത്തിനായി ബാങ്കിലിട്ട പണമാണ് നഷ്ടമായത്; പണം തട്ടിയെടുത്തത് യുപിഐ ഇടപാട് വഴി
കടുത്തുരുത്തി: സൈബര്‍ തട്ടിപ്പിലൂടെ ആശാ പ്രവര്‍ത്തകയുടെ അക്കൗണ്ടില്‍നിന്ന് 1,24,845 രൂപ നഷ്ടപ്പെട്ടതായി പരാതി. മുളക്കുളം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ആശാ പ്രവര്‍ത്തകയായ അറുനൂറ്റിമംഗലം വള്ളോന്തോട്ടത്തില് എം.എസ്. സുജയുടെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ചു സുജ വെള്ളൂര്‍ പോലീസിലും സൈബര്‍ സെല്ലിലും ബാങ്കിലും പരാതി നല്കി. ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന മകള്‍ വീട് നിര്‍മാണ ജോലികളുമായി ബന്ധപ്പെട്ട് അയയ്ക്കുന്ന പണവും സുജയുടെ ശമ്പളം അടക്കമുള്ള തുകയും എസ്ബിഐ അറുന്നൂറ്റിമംഗലം ശാഖയിലുള്ള അക്കൗണ്ടിലേക്കാണ് വന്നിരുന്നത്. പത്തിന് സുജ മൊബൈല്‍ഫോണ്‍ നന്നാക്കാനായി നല്‍കിയിരുന്നു. സിം തിരികെ വാങ്ങിയ ശേഷമാണ് ഫോണ്‍ നല്‍കിയത്. 15-ന് ഫോണ്‍ തിരികെ വാങ്ങിയ ശേഷം ഗൂഗിള്‍ പേയില്‍ ബാലന്‍സ് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിൽ 100 രൂപയേ ഉള്ളൂവെന്ന് മനസിലായത്. ബാങ്കിലെത്തി വിശദമായി പരിശോധിച്ചപ്പോഴാണ് 1,24,845 രൂപ നഷ്ടപ്പെട്ട വിവരം സുജ അറിയുന്നത്. രണ്ട്, മൂന്ന് തീയതികളിലായി…
Read Moreഎട്ടു ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ഡിഐജിയെ അറസ്റ്റിൽ; വീട്ടില്‍ നിന്ന് 5കോടി രൂപ, ഒന്നരകിലോ സ്വർണം, ആഡംബരകാർ, 40 ലിറ്റർ മദ്യം ഉൾപ്പെടെ പിടിച്ചെടുത്ത് സിബിഐ
ചണ്ഡിഗഡ്: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചാബ് ഡിഐജി അറസ്റ്റിൽ. റോപ്പര്‍ റേഞ്ചിലെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിഐജി) ഹര്‍ചരണ്‍ സിംഗ് ബുല്ലാറിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബിസിനസുകാരനില്‍ നിന്ന് ഇടനിലക്കാരന് വഴി എട്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനെടെയാണ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്ന് അഞ്ച് കോടി രൂപയും പിടിച്ചെടുത്തു. ഒന്നരക്കിലോ സ്വര്‍ണാഭരണങ്ങള്‍, രണ്ട് ആഡംബര കാര്‍, 22 ആഡംബര വാച്ച്, 40 ലിറ്റര്‍ വിദേശമദ്യം, അനധികൃത തോക്കടക്കം ആയുധങ്ങളും സിബിഐ പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോടികളുടെ സമ്പാദ്യം കണ്ടെത്തിയത്. ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നോട്ട് എണ്ണല്‍ യന്ത്രങ്ങള്‍ എത്തിച്ചാണ് പിടിച്ചെടുത്ത തുക എണ്ണിത്തിട്ടപ്പെടുത്തിയത്. ബുല്ലാറിനെ നാളെ പ്രത്യേക കോടതിയില്‍ ഹാജരാക്കും. 2024 നവംബര്‍ 27ന് ഇയാള്‍ റോപ്പര്‍ റേഞ്ച് ഡിഐജിയായി ചുമതലയേറ്റത്.
Read More