ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ന് മോക്ഡ്രില്ലുകള് നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്കി. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ ആശുപത്രികളിലെ സജ്ജീകരണങ്ങള്‍ സജ്ജമാണെന്ന് വിലയിരുത്തുന്നതിനാണ് മോക്ഡ്രില്‍ നടത്തുന്നത്. കോവിഡ് സാഹചര്യം വിലയിരുത്താൻ സാങ്കേതിക സമിതി യോഗം ചേർന്നു. ഓക്സിജൻ, ഐസൊലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നല്കി. 24 മണിക്കൂറിനിടെ 300 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4,302 ആയി. 24 മണിക്കൂറിനുള്ളില്‍ ഏഴു മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം നാലുപേര്‍ മരിച്ചു. ഇതോടെ, രാജ്യത്ത് ഇതുവരെ കോവിഡ് മൂലമുള്ള മരണസംഖ്യ 37 ആയി. അതേസമയം, സജീവ രോഗികള്‍ ഏറ്റവുമധികം കേരളത്തിലാണ്. 1,373 പേരാണ് ചികിത്സയിലുള്ളത്. പിന്നാലെ മഹാരാഷ്ട്ര (494), ഗുജറാത്ത് (397), ഡൽഹി (393) എന്നീ സംസ്ഥാനങ്ങളിലും രോഗബാധ കൂടുതലാണ്.
Read MoreCategory: Top News
സംസ്ഥാന നേതാവിനെതിരേ ഹണിട്രാപ്പ്; ഒരു സ്ത്രീയെ ഉപയോഗിച്ച് വോയ്സ് ക്ലിപ്പുകൾ അയച്ചു കൊടുത്തായിരുന്നു ഭീഷണി; മൂന്ന് കെഎസ്യു പ്രവർത്തകർക്കെതിരേ കേസ്
കൊല്ലം: ഹണിട്രാപ്പിൽ കുടുക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആഷിഖ് ബൈജുവിന്റെ പരാതിയില്‍ മൂന്ന് കെഎസ്യു നേതാക്കള്‍ക്കെതിരെ കേസെടുത്തു. ആഷിഖ് ബൈജു കോടതിയില്‍ നല്കിയ പരാതി പോലീസിന് കൈമാറുകയായിരുന്നു. കെഎസ്യുവിന്റെ രണ്ട് സംസ്ഥാന നേതാക്കള്‍ക്കും ഒരു ജില്ലാ നേതാവിനുമെതിരെയാണ് ഇരവിപുരം പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യദു കൃഷ്ണന്, അരുണ്‍ രാജേന്ദ്രന്, ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സ്ത്രീയെ ഉപയോഗിച്ച് പണം തട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്. കെഎസ്യുവിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പോരിന്റെ അനന്തരഫലമാണ് പരാതിയും കേസുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പ്രതികള്‍ ആഷിഖ് ബൈജുവിന്റെ പൊതുജീവിതം കളങ്കപ്പെടുത്തുക, ഭീഷണിപ്പെടുത്തി അന്യായ ധനസമ്പാദനം നടത്തുക എന്നീ ഉദ്ദേശത്തോടുകൂടി കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒമ്പതിന് വാട്സ്ആപ്പ് കോള്‍ ചെയ്ത് പരസ്ത്രീ ബന്ധമുള്ള ആളാണെന്നും പൊതുജീവിതം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന്…
Read Moreമരം നടാം, പണം നേടാം… പരിസ്ഥിതി ദിനത്തിൽ ട്രീ ബാങ്കിംഗ് പദ്ധതിയുമായി വനംവകുപ്പ്; 100 തൈകൾ നട്ടാൽ പ്രതിവർഷം ഒരുമരത്തിന് 30 രൂപ
കോട്ടയം: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സ്വകാര്യ ഭൂമിയില്‍ വൃക്ഷത്തിന്റെ സാന്ദ്രത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രീ ബാങ്കിംഗ് പദ്ധതിയുമായി വനംവകുപ്പ്. പദ്ധതിയുടെ ഭാഗമായി അത്യാവശ്യം ഭൂമിയുണ്ടെങ്കില്‍ മരം നട്ടുവളര്‍ത്തി കാശുണ്ടാക്കാം. വനം വകുപ്പിനു കീഴിലുള്ള സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കുള്ള അപേക്ഷ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ക്ഷണിച്ചു. സ്വന്തമായി ഭൂമിയുള്ളവര്‍ക്കോ കുറഞ്ഞത് 15 വര്‍ഷം ലീസിന് ഭൂമി കൈവശമുള്ളവര്‍ക്കോ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളോടെ അതത് സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസില്‍ പദ്ധതിക്കായി രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന വ്യക്തികള്‍ക്ക് 15 വര്‍ഷംവരെ ധനസഹായം ലഭിക്കും. 15 വര്‍ഷം പൂര്‍ത്തിയായശേഷം സ്ഥലം ഉടമയ്ക്ക് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷണല്‍ ഓഫീസിന്റെ അനുമതിയോടെ മരങ്ങള്‍ സ്വന്തം ആവശ്യത്തിന് മുറിച്ച് ഉപയോഗിക്കുകയോ വില്പന നടത്തുകയോ ചെയ്യാം. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ വനംവകുപ്പുമായി കരാറില്‍ ഏര്‍പ്പെടണം. തേക്ക്,…
Read Moreതൊണ്ടി മുക്കിയ ജയ്മോൻ സാർ സേനയക്ക് നാണക്കേട്; സൈക്കിൾ കടത്തിക്കൊണ്ടുപോകുന്നത് അവന് കാണാതിരിക്കാനിയില്ല; പോലീസുകാരന് സസ്പെൻഷൻ
ഇടുക്കി: തൊണ്ടിമുതലായ സ്പോർട്സ് സൈക്കിൾ കടത്തിക്കൊണ്ടുപോയ പോലീസുകാരന് സസ്പെൻഷൻ. ഇടുക്കി കാളിയാർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജയ്മോനെതിരെയാണ് നടപടി. നിലവിൽ തൊടുപുഴ സ്റ്റേഷനിൽ ഡിവൈഎസ്പി സ്ക്വാഡിലെ അംഗമാണ് ജയ്മോൻ. കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് സൂക്ഷിക്കുന്നതിനായി തൊടുപുഴ പോലീസിനെ ഏൽപ്പിച്ച സ്പോർട്സ് സൈക്കിളാണ് ഇയാൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഉടമ സ്റ്റേഷനിലെത്തി സൈക്കിൾ തിരക്കിയപ്പോഴാണ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കാണാതായ വിവരം അറിയുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സൈക്കിൾ കടത്തിയത് ജയ്മോനാണെന്ന് വ്യക്തമായി. സംഭവം പുറത്തറിഞ്ഞതോടെ ഉദ്യോഗസ്ഥൻ സൈക്കിൾ തിരികെയെത്തിക്കുകയായിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജയ്മോനെ സസ്പെൻഡു ചെയ്തത്. ജയ്മോന്റെ പ്രവർത്തി സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു.
Read Moreകർഷകനായ പിതാവിനോട് ജോലിക്ക് പോകാത്ത മകൻ ആവശ്യപ്പെട്ടത് ബിഎംഡബ്ലു കാർ; കീടനാശിനിയിൽ ജീവിതം അവസാനിപ്പിച്ച് ബൊമ്മ
ഹൈദരാബാദ്: പിതാവ് ബിഎംഡബ്ല്യു കാര്‍ വാങ്ങാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് 21കാരന് ജീവനൊടുക്കി. തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം നടന്നത്. ബൊമ്മ ജോണിയെന്ന യുവാവാണ് മരിച്ചത്. കഴിഞ്ഞ മേയ് 31ന് പിതാവ് കങ്കയ്യയോട് കാര്‍ വാങ്ങിത്തരാന്‍ യുവാവ് വാശിപിടിച്ചിരുന്നു. കര്‍ഷകനായ പിതാവ് തന്റെ കൈയില്‍ ബിഎംഡബ്ല്യു കാര്‍ വാങ്ങിത്തരാനുള്ള പണമില്ലെന്ന് പറയുകയും പകരം സിഫ്റ്റ് ഡിസൈര്‍ വാങ്ങാമെന്ന് മകന് ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. ജോലിക്ക് പോവാതെ വീട്ടില്‍ തന്നെയായിരുന്നു യുവാവ്. നേരത്തെ തനിക്ക് പുതിയൊരു വീട് പണിത് നല്‍കണമെന്ന് ആവശ്യപ്പെട്ട് വഴക്കുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ബിഎംഡബ്ല്യു കാറിന് വേണ്ടി വാശിപ്പിടിച്ചത്. കീടനാശിനി കഴിച്ചാണ് യുവാവ് ജീവനൊടുക്കിയത്. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Read Moreഉച്ചഭക്ഷണത്തിന് മുട്ടക്കറി നൽകിയില്ല; ഭാര്യയും ഭർത്താവും തമ്മിൽ വാക്തർക്കം; പിന്നീട് നാട്ടുകാർ കണ്ടകാഴ്ച ഞെട്ടിക്കുന്നത്
ബാരിപദ: മുട്ടക്കറി പാകം ചെയ്യാത്തതിന് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ കുടിലിംഗ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ഉച്ചഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് മുട്ടക്കറി ഉണ്ടാക്കിയില്ലെന്നത് കണ്ടത്. ഇതിനെച്ചൊല്ലി ഇരുവഴും വഴക്കായി. കറി കിട്ടാഞ്ഞതിലുള്ള ദേഷ്യത്തിൽ ലാമ ബാസ്കി (55) ഭാര്യ ബസന്തിയെ പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ശക്തമായ അടിയിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ അവർ കൊല്ലപ്പെട്ടു. പ്രതി കുറ്റം സമ്മതിച്ചുവെന്ന് ഉദാല പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഇൻ-ചാർജ് ബനമാലി ബാരിക്ക് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഉദാല സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് അയച്ചതായി അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ട സ്ത്രീയുടെ അമ്മ മെയിൻ ഹെംബ്രാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreമുത്തശിക്ക് പ്രായം 95; കഴുത്തിൽ കിടന്നക്കുന്നത് 2 പവന്റെ മാല; വയോധികയുടെ മുഖത്ത് തലയിണ അമർത്തി അവശയാക്കിയശേഷം മാല മോഷ്ടിച്ചു; ഞെട്ടൽ മാറാതെ ബന്ധുക്കൾ
അടിമാലി: 95 വയസുള്ള സ്വന്തം മുത്തശിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം സ്വർണമാല കവർന്ന ചെറുമകൻ മണിക്കൂറുകൾക്കകം അറസ്റ്റിൽ. അടിമാലിക്കു സമീപം മച്ചിപ്ലാവ് പുളിക്കൽ മേരിയുടെ ആഭരണമാണ് കവർന്നത്. മേരിയുടെ മൂത്ത മകൻ മൈക്കിളിന്റെ മകൻ അഭിലാഷി(ആന്റണി-44)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മച്ചിപ്ലാവിലെ വീട്ടിൽ മേരിയുടെ മകൻ തമ്പി, ഭാര്യ ട്രീസ എന്നിവർക്കൊപ്പമാണ് വയോധിക താമസിച്ചിരുന്നത്. തന്പിയും ട്രീസയും പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നത്. കട്ടിലിൽ കിടക്കുകയായിരുന്ന മേരിയുടെ മുഖത്ത് തലയിണ അമർത്തിപ്പിടിച്ചശേഷം കഴുത്തിൽ കിടന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വർണമാല കവരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പള്ളിയിൽനിന്ന് മക്കൾ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത്. ആദ്യഘട്ടത്തിൽ പ്രതി മോഷണം സമ്മതിച്ചിരുന്നില്ല. പിന്നീട് ടൗണിലെ നിരീക്ഷണ കാമറയിൽനിന്ന് ലഭിച്ച സൂചനയുടെ…
Read Moreഐ നീഡ് എ ഫേവര്‍ ഫ്രം യു എന്ന് അക്ഷരത്തെറ്റോടെയുള്ള ഇംഗ്ലീഷ് മെസേജ്; വാട്സ് ആപ്പില്‍ സഹായസന്ദേശവുമായി തട്ടിപ്പുസംഘം; ജാഗ്രത പാലിക്കണമെന്ന് പോലീസ്
കോട്ടയം: മൊബൈല്‍ ഫോണില്‍ നെറ്റ് ബാങ്കിംഗും യുപിഐ സംവിധാനവുമുള്ളവര് ജാഗ്രത പാലിക്കുക. പരിചിതരും പ്രമുഖരുമായ വ്യക്തികളുടെ വാട്സ് ആപ്പിലൂടെ മെസേജ് അയച്ച് പണം തട്ടുന്ന സംഘം സജീവമായിരിക്കുന്നു. ജില്ലയില്‍ വൈദികര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ മൊബൈല്‍ നമ്പറുകള്‍ ഹാക്ക് ചെയ്താണ് അവരുടെ നമ്പറുകളില്‍നിന്ന് ഒരാഴ്ചയായി അഭ്യര്‍ഥന വന്നുകൊണ്ടിരിക്കുന്നത്. പ്രെയിസ് ദി ലോഡ്, ഐ നീഡ് എ ഫേവര്‍ ഫ്രം യു എന്ന് അക്ഷരത്തെറ്റോടെയുള്ള ഇംഗ്ലീഷ് മെസേജാണ് വരിക. എന്ത് സഹായം എന്ന് തിരികെ മെസേജിട്ടാല്‍ നാല്പതിനായിരം രൂപ തന്ന് സഹായിക്കണമെന്നും ബാങ്ക് ഇടപാടിന് തടസം സംഭവിച്ചെന്നും രാവിലെ തിരികെ തരാമെന്നും മറുപടി വരും. നിജസ്ഥിതി ചോദിച്ചറിയാതെ നിരവധി പേര് ഇത്തരത്തില്‍ പണം യുപിഐ വഴി ട്രാന്‍സ് ചെയ്ത് തട്ടിപ്പില്‍പ്പെട്ടു. മൊബൈലിലെ കോള്‍ ലിസ്റ്റില്‍ ഏറെപ്പെരുടെ നമ്പര്‍ സൂക്ഷിച്ചിരിക്കുന്നവരെ തെരഞ്ഞുപിടിച്ചാണ് സംഘം നുഴഞ്ഞുകയറി സന്ദേശം അയയ്ക്കുക. ഈ സാഹചര്യത്തില്‍ പോലീസ്…
Read Moreസംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവർ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം; രാജ്യത്ത് കോവിഡ് കൂടുതലുള്ളത് കേരളത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു. പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവർ കോവിഡ് ടെസ്റ്റ് നടത്തണം. പനി ലക്ഷണങ്ങളുമായി എത്തുന്നവർ ആദ്യം ആന്റിജന്‍ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവെങ്കില്‍ ആർടിപിസിആർ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി. പ്രായമായവരിലും മറ്റ് അസുഖങ്ങൾ ഉള്ളവരിലുമാണ് രോഗം ഗുരുതരമാകാൻ സാധ്യതയുള്ളത്. ഇങ്ങനെയുള്ളവർ മാസ്ക് നിർബന്ധമായും ധരിക്കണം. പനി ബാധിച്ച് ആശുപത്രിയില്‍ എത്തുന്നവരും കൂട്ടിരിപ്പുകാരും മാസ്ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്. കോവിഡ് രോഗികളെ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. 1435 കോവിഡ് രോഗികളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. എട്ട് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
Read Moreമദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ കൊലപ്പെടുത്തി; പ്രതി പിടിയിൽ; കൊല്ലപ്പെട്ട ഷിജിൽ കാപ്പാ കേസ് പ്രതിയാണെന്ന് പോലീസ്
പാലക്കാട്: കൊടുന്തിരപ്പുള്ളിയിൽ മകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അച്ഛൻ പിടിയിൽ. കൊടുന്തിരപ്പുള്ളി അണ്ടലംക്കാട് സ്വദേശി ശിവൻ ആണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ പാലക്കാട് ടൗൺ നോർത്ത് പോലീസ് ആണ് പിടികൂടിയത്. ശിവന്റെ മകൻ ഷിജിൽ ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് നാലോടെ മദ്യപിച്ച് വീട്ടിലെത്തിയ ഷിജിൽ ബഹളമുണ്ടാക്കി. 8.30 ഓടെ അച്ഛനുമായി വാക്കേറ്റമുണ്ടാവുകയും സംഘർഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെ അച്ഛൻ കത്തി എടുത്ത് വെട്ടുകയായിരുന്നു. ഷിജിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട ഷിജിൽ കാപ്പാ കേസ് പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
Read More