ആവേശമായി പരിശീലനത്തുഴയേറ്…! ആലപ്പുഴ ജലോത്‌സവത്തിന് മുന്നോടിയായി മു​ത്തേ​രി​മ​ട​യി​ൽ പരിശീലന തുഴച്ചിൽ; ആർപ്പുവിളിയുമായി ജനങ്ങളും

കു​മ​ര​കം: മു​ത്തേ​രി​മ​ട​യി​ലെ കു​ഞ്ഞോ​ള​ങ്ങ​ളെ കീ​റി മു​റി​ച്ചു​കൊ​ണ്ട് ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളും ഓ​ടി​യും അ​ര​യ​ന്ന​ങ്ങ​ളെ​പ്പോ​ലെ തു​ഴ​ഞ്ഞു വ​ന്നു. ആ​ർ​പ്പു വി​ളി​യു​മാ​യി ഇ​രു​ക​ര​ക​ളി​ലും ജ​ന​ങ്ങ​ളു​ടെ വ​ൻ നി​ര. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന നെ​ഹ്രു ട്രോ​ഫി വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന വ​ങ്ങ​ളു​ടെ പ​രി​ശീ​ല​ന തു​ഴ​ച്ചി​ൽ ആ​യി​രു​ന്നു ഇ​ന്ന​ലെ മു​ത്തേ​രി മ​ട​യി​ൽ.

ആ​റാം ദി​നം ആ​ല​പ്പു​ഴ പു​ന്ന​മ​ട​ക്കാ​യ​ലി​ൽ ന​ട​ക്കു​ന്ന നെ​ഹ്റു ട്രോ​ഫി ജ​ല​മാ​മ​ാങ്ക​ത്തി​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ ക​യ്യൊ​പ്പു​ള്ള വെ​ള്ളി​ക്ക​പ്പ് കൈ​ക്ക​ലാ​ക്കാ​ൻ കു​മ​ര​ക​ത്ത് നി​ന്നു പു​റ​പ്പെ​ടു​ന്ന ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ​ക്കൊ​പ്പം ഒ​ന്നാം ത​രം ഓ​ടിവ​ള്ള​ങ്ങ​ളും ര​ണ്ടാം ത​രം വെ​പ്പുവ​ള്ള​ങ്ങ​ളും ചു​രു​ള​ൻ ര​ണ്ടാം ത​രം വ​ള്ള​വും മു​ത്തേ​രി​മ​ട​ത്തോ​ട്ടി​ൽ പ​രി​ശീ​ല​നം ന​ട​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ​തു മു​ത​ൽ കാ​ൽ​ന​ട​യാ​യും വാ​ഹ​ന​ങ്ങ​ളി​ലും ജ​നം മു​ത്തേ​രി​മ​ട​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന 67-ാമ​ത് നെ​ഹ്രു ട്രോ​ഫി​യി​ൽ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ ഒ​ന്നാം ഹീ​റ്റ്സി​ൽ ഒ​ന്നാം ട്രാ​ക്കി​ൽ മ​ത്സ​രി​ക്കു​ന്ന വേ​ന്പ​നാ​ടു ബോ​ട്ട് ക്ല​ബി​ന്‍റെ വി​യ​പു​രം, മൂ​ന്നാം ഹീ​റ്റ്സി​ൽ ര​ണ്ടാം ട്രാ​ക്കി​ൽ മ​ത്സ​രി​ക്കു​ന്ന കു​മ​ര​കം ടൗ​ണ്‍ ബോ​ട്ട് ക്ല​ബി​ന്‍റെ പാ​യി​പ്പാ​ട​ൻ ,അ​ഞ്ചാം ഹീ​റ്റ്സി​ൽ ഒ​ന്നാം ട്രാ​ക്കി​ൽ മ​ത്സ​രി​ക്കു​ന്ന ജൂ​ണി​യ​ർ വേ​ന്പ​നാ​ട് ടീ​മി​ന്‍റെ ക​രു​വാ​റ്റ എ​ന്നീ മൂ​ന്നു ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളാ​ണ് ഇ​ന്ന​ലെ മു​ത്തേ​രി മ​ട ആ​റ്റി​ൽ കാ​ണി​ക​ൾ​ക്ക് ഹ​രം പ​ക​രാ​നെ​ത്തി​യി​രു​ന്ന​ത്.

ഇ​വ​ർ​ക്കൊ​പ്പം ഓ​ടി വ​ള്ള​ങ്ങ​ളാ​യ സ​മു​ദ്ര ബോ​ട്ട് ക്ല​ബി​ന്‍റെ ഷോ​ട്ടും കെ​സി​വൈ​എ​ൽ ടീ​മി​ന്‍റെ ച​ന്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​യി​ലെ ഈ ​വ​ർ​ഷ​ത്തെ ജേ​താ​വ് ചി​റ​മേ​ൽ തോ​ട്ടു​ക​ട​വ​നും കു​മ​ര​കം ജെ​ട്ടി​യി​ലെ യു​വാ​ക്ക​ൾ അ​ണി​നി​ര​ന്ന മൂ​ന്നു തൈ​ക്ക​നും ര​ണ്ടാം​ത​രം ചു​രു​ള​ൻ വ​ള്ള​മാ​യ മു​ഴി​യും പ​രി​ശീ​ല​ന തു​ഴ​യെ​റി​യാ​ൻ മു​ത്തേ​രി മ​ട​യി​ലെ​ത്തി​യി​രു​ന്നു.

പ​രി​ശീ​ല​ന​തു​ഴ​ച്ചി​ലാ​ണ് മൂ​ത്തേ​രി​മ​ട​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന​തെ​ങ്കി​ലും മ​ത്സ​ര​വ​ള്ളം​ക​ളി​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളാ​ണ് പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത് 50 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ഫ​യ​ർ​ഫോ​ഴ്സ്, ഫ​യ​ർ​ഫോ​ഴ്സിന്‍റെ​യും പോ​ലീ​സി​ന്‍റെ​യും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ, ആം​ബു​ല​ൻ​സു​ക​ൾ തു​ട​ങ്ങി​യ മ​ന്നൊ​രു​ക്ക​ങ്ങ​ൾ മു​ൻ​കാ​ല സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts