ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ച മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തി. കോയമ്പത്തൂരില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ അഷ്വിക(19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട സ്വദേശി പ്രവീണ്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. യുവതി തനിച്ചാണ് മനസിലാക്കി പ്രതി പൊന്മുത്തു നഗറിലെ ഇവരുടെ വീട്ടിലെത്തി. ഇതിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന പേന കത്തി ഉപയോഗിച്ച് ഇയാള്‍ യുവതിയെ ആക്രമിച്ചു. ഇത് ഒടിഞ്ഞുപോയതോടെ അടുക്കളയില്‍ പോയി കറികത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. പൊന്മുത്തു നഗറിലാണ് അഷ്വികയും കുടുംബവും താമസിച്ചിരുന്നത്. ഏറെ നാളായി ഇവരുടെ അയല്‍വാസിയായിരുന്ന പ്രതി സമീപകാലത്താണ് ഉദുമല്‍പേട്ടയിലേക്ക് പോയത്. ഏറെ നാളായി യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും ഇവര്‍ ഇത് നിരസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം.
Read MoreCategory: Top News
മലയാള സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസുകളെല്ലാം അവസാനിപ്പിക്കാനുള്ള നടപടികളുമായി പ്രത്യേക അന്വേഷണ സംഘം
തിരുവനന്തപുരം: മലയാള സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലെടുത്ത കേസുകള്‍ അവസാനിപ്പിക്കുന്നു. സിനിമാ മേഖലയിലെ വനിതകള്‍ക്കു നേരെയണ്ടായ ചൂഷണങ്ങള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കാനുള്ള നടപടികളുമായി പ്രത്യേക അന്വേഷണ സംഘം. ദുരനുഭവങ്ങള്‍ നേരിട്ട ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 35 കേസുകള്‍ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചത്. എന്നാല്‍ കേസുമായി മുന്നോട്ട് പോകാനും തുടര്‍നടപടികള്‍ക്ക് താല്‍പ്പര്യമില്ലെന്നുമുള്ള നിലപാടാണ് മൊഴി നല്കിയവര് അന്വേഷണ സംഘത്തെ അറിയിച്ചത്. പോലീസ് സംഘം നല്കിയ നോട്ടീസിന് പലരും മറുപടിയും നല്‍കിയില്ല. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് മൊഴി നല്കിയവര് വ്യക്തമാക്കിയതോടെ കേസുകള്‍ അവസാനിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 21 കേസുകള്‍ അവസാനിപ്പിക്കാന്‍ അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 14 കേസുകള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.…
Read Moreഇങ്ങനെപോയാൽ അടുക്കളയിൽ നിന്ന് വീട്ടമ്മമാർ പുറത്താക്കും; നാനൂറിലേക്ക് കുതിച്ച് എണ്ണ വില; പിടിച്ചു നിർത്താൻ ഫിലിപ്പൈന്‍സ് എണ്ണ ഇറക്കണമെന്ന് വ്യാപാരികൾ
കോട്ടയം: വെളിച്ചെണ്ണ വില തിളച്ചു കയറുകയാണ്. ചില്ലറ വിപണിയില്‍ ശരാശരി വില കിലോക്ക് 340 രൂപ മുതല്‍ 360 രൂപ വരെയാണ്. കുപ്പിയില്‍ പായ്ക്ക് ചെയ്ത ബ്രാന്‍ഡഡ് വെളിച്ചെണ്ണക്ക് ഇതിലും കൂടുതലാണ് വില. എണ്ണവില വൈകാതെ 400 കടക്കുമെന്നും 500 രൂപയില്‍ എത്തിയാല്‍പോലും അതിശയിക്കേണ്ടെന്നാണ് വിപണി സൂചന. ആ സാഹചര്യത്തില്‍ നാളികേരവില കിലോയ്ക്ക് 100 കടന്നേക്കാം. കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും കൊപ്രയുടെ ക്ഷാമമാണ് വെളിച്ചെണ്ണ വില ഉയരാന്‍ പ്രധാന കാരണം. കൊപ്ര കിട്ടാനില്ലാതെ വന്നതോടെ ചെറുകിട ആട്ടുമില്ലുകളുടെ പ്രവര്‍ത്തനം നിലച്ചു. തമിഴ്നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നും കൊപ്ര വരവ് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. വിദേശ കൊപ്രാ വരവും നിലച്ചു. വെളിച്ചെണ്ണ വിലയുടെ തോതില്‍ പാം ഓയില്‍, നല്ലെണ്ണ, സൂര്യകാന്തി ഓയില്‍ എന്നിവയ്ക്കും വില വര്‍ധിക്കുകയാണ്. മാര്‍ക്കറ്റില്‍ നാളികേര ലഭ്യത 30-35 ശതമാനം ഇടിവുണ്ടായി. നിലവില്‍ കൊപ്ര വില കേരളത്തില്‍ 186…
Read Moreരാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; സാഹചര്യം വിലയിരുത്തി കേന്ദ്രം; മരുന്നുകളും ഓക്സിജനും സജ്ജമാക്കണം; കേരളത്തിൽ ഒരു മരണം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. നിലവിലെ സാഹചര്യം വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. നിലവില്‍ രാജ്യത്ത് 3758 പേര്‍ക്ക് കോവിഡ് രോഗ ബാധയുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1,400 കോവിഡ് കേസുകള്‍. കേരളത്തില്‍ കോവിഡ് ബാധിച്ച് ഞായറാഴ്ച ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 24 കാരിയായ യുവതിയാണ് മരിച്ചത്. മേയ് 19നു ശേഷം രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 26 സംസ്ഥാനങ്ങളിൽ സജീവ് കേസുകളുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. മഹാരാഷ്ട്ര സർക്കാരിന്റെ കണക്ക് പ്രകാരം 506 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ഡൽഹി, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലും കോവിഡ് കേസുകളിൽ വർധനയുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളും…
Read Moreഈ നിലമ്പൂർ അൻവറിന്റേത്… തന്റെ കരുത്ത് ജനങ്ങൾ, ഇരു മുന്നണികളെയും പരാജയപ്പെടുത്തും; ഭൂരിപക്ഷം പ്രവചിക്കാൻ ഇല്ലെന്നും പി.വി. അൻവർ
മലപ്പുറം: അൻവറിന്റെ കരുത്ത് ജനങ്ങൾ, ഇരു മുന്നണികളെയും പരാജയപ്പെടുത്തുമെന്നും നിലമ്പൂരിലേത് ശക്തമായ മത്സരമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. എന്നാൽ മണ്ഡലത്തിലെ ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്നും അൻവർ പറഞ്ഞു. അൻവറിന്റെ കരുത്ത് ജനങ്ങളാണെന്നും ഇരു മുന്നണികളെയും പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു, ഭൂരിപക്ഷം പ്രവചിക്കാൻ ഇല്ലെന്നും അൻവർ പറഞ്ഞു. “തന്റെ മത്സരം ആരെയാണ് ബാധിക്കുക എന്ന് പറയാനാകില്ല. മത്സരം ജനങ്ങൾക്ക് ഗുണം ചെയ്യും. പിണറായിയും വി.ഡി. സതീശനും, ഒരുഭാഗത്തും ജനങ്ങൾ മറു ഭാഗത്തും നിൽക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇരുമുന്നണിയിലെയും വോട്ടർമാർ തനിക്ക് ഒപ്പം നിൽക്കും.’-അൻവർ അവകാശപ്പെട്ടു. ജനം വഞ്ചകരെ തോൽപ്പിക്കുമെന്നും പറഞ്ഞ അൻവർ മുഖ്യമന്ത്രിക്ക് മറുപടി ഇന്ന് നൽകുമെന്നും വ്യക്തമാക്കി. വഞ്ചകൻ എന്ന വിളിക്ക് കൃത്യമായ മറുപടി നൽകുമെന്നും അൻവർ പറഞ്ഞു.
Read Moreഗൂഗിളിൽ തപ്പിയാൽ പോലും കിട്ടാത്ത ആൾ: ബിജെപി സ്ഥാനാർഥിയെ പരിഹസിച്ച് സന്ദീപ് വാര്യർ
തിരുവനന്തപുരം: അഡ്വ. മോഹൻ ജോർജിനെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി നിശ്ചയിച്ച നേതൃത്വത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഗൂഗിളിൽ തപ്പിയാൽ പോലും കിട്ടാത്ത ആളെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ച ബിജെപി സംസ്ഥാന നേതൃത്വം പ്രവർത്തകരെ ആരാക്കിയെന്നാണ് അദ്ദേഹത്തിന്റെ പരിഹാസം. ഫേസ്ബുക്കിലാണ് സന്ദീപ് ഇക്കാര്യം പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ബിജെപി സംഘപരിവാർ പ്രവർത്തകരുടെ ആവേശം, സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യം, ചാനൽ ചർച്ചകളിലെ തീപ്പൊരി, യുവത്വം തുളുമ്പുന്ന നേതാവ്. എന്നിട്ട് അങ്ങനെ ഒരാളെയാണ് ജിയുടെ മനസ്സിൽ ഉണ്ടായിരുന്നത്. ആരാണയാൾ മോഹൻ ജോർജ്. ഗൂഗിളിൽ തപ്പിയാൽ പോലും കിട്ടാത്ത ആളെ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ച ബിജെപി സംസ്ഥാന നേതൃത്വം പ്രവർത്തകരെ ആരാക്കി?
Read Moreനിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥി
നിലന്പൂർ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിലമ്പൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബിജെപി. നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മോഹൻ ജോർജ് മത്സരിക്കും. കേന്ദ്ര നേതൃത്വമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. കേരള കോൺഗ്രസ് മാണി, ബാലകൃഷ്ണപിള്ള, ജോസഫ് വിഭാഗങ്ങളിലായി 4 പതിറ്റാണ്ട് കാലം പ്രവർത്തിച്ചയാളാണ് ചുങ്കത്തറ സ്വദേശിയായ മോഹൻ ജോർജ്. നിലവിൽ നിലമ്പൂർ കോടതിയിലെ അഭിഭാഷകനായ മോഹൻ ജോർജ് ഇന്ന് ബിജെപിയിൽ അംഗത്വമെടുക്കും.
Read Moreപുതിയ അധ്യയന വർഷത്തിനായി ഒരുങ്ങി സ്കൂളുകൾ: പ്രവേശനോത്സവം നാളെ
തിരുവനന്തപുരം: മധ്യവേനൽ അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. ലക്ഷക്കണക്കിന് കുട്ടികൾ അവധിക്കാല ആഘോഷങ്ങൾക്ക് ശേഷം നാളെ മുതൽ സ്കൂളുകളിലേക്ക്. ഈ വർഷത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം നാളെ രാവിലെ 9.30ന് ആലപ്പുഴ കലവൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായിരിക്കും. പ്രവേശനോത്സവത്തിന്റെ ഭാഗമായി നാളെ രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കും. പ്രവേശന പരിപാടികൾ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും തൽസമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ക്രമീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Read Moreഹൈസ്കൂളിൽ 204 അധ്യയനദിനങ്ങൾ: വെള്ളിയാഴ്ച ഒഴികെ അരമണിക്കൂർകൂടി ക്ലാസ്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് കലണ്ടറിന് അംഗീകാരമായി. പുതിയ അക്കാദമിക് കലണ്ടർ പ്രകാരം വെള്ളിയാഴ്ച ഒഴികെയുള്ള അധ്യയന ദിവസങ്ങളിൽ ഹൈസ്കൂളിൽ നിലവിലുള്ളതിനേക്കാൾ അരമണിക്കൂർ ക്ലാസ് സമയം കൂടും. കഴിഞ്ഞ ദിവസം ചേർന്ന വിദ്യാഭ്യാസ ഗുണനിലവാര മേൽനോട്ട സമിതിയുടെ ശിപാർശയിൽ ഇന്നലെ പൊതുവിദ്യാഭ്യാസ മന്ത്രി ഒപ്പുവച്ചതോടെയാണ് സമയ മാറ്റം ഉൾപ്പെടെയുള്ള അക്കാദമിക് കലണ്ടറിന് അംഗീകാരമായത്. ഹൈസ്കൂൾ വിഭാഗത്തിൽ കെഇആർ പ്രകാരം 1100 പഠനമണിക്കൂർ വേണം. 198 അധ്യയന ദിവസങ്ങളും ആറു ശനിയാഴ്ചകളും കൂട്ടിച്ചേർത്തത് ഹൈസ്കൂളിൽ 204 അധ്യയന ദിവസങ്ങൾ ലഭിക്കുക. എൽപി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും യുപി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും രണ്ട് ശനിയാഴ്ചകൾകൂടി ഉൾപ്പെടുത്തി 200 അധ്യയന ദിവസങ്ങൾ ആവും ഉണ്ടാവുക. 1000 പഠന മണിക്കൂറുകളാണ് യുപി വിഭാഗത്തിലുണ്ടാവുക. ഹൈസ്കൂൾ വിഭാഗത്തിൽ മാത്രമായി ക്ലാസ് സമയത്തിൽ മാറ്റം വരുത്തുന്പോൾ സ്കൂൾ…
Read Moreവിജിലൻസ് സംഘം വീട്ടിൽ; സർക്കാർ ജീവനക്കാരനായ എൻജിനിയർ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞത് 500ന്റെ നോട്ടുകെട്ടുകൾ; പരിശോധനയിൽ കണ്ടെത്തിയത് 2 കോടിയുടെ നോട്ടുകെട്ടുകൾ
ഭുവനേശ്വർ: വിജിലൻസ് സംഘം പരിശോധനയ്ക്കെത്തിയതിനു പിന്നാലെ 500 രൂപയുടെ നോട്ടുകെട്ടുകൾ ജനാലയിലൂടെ വലിച്ചെറിഞ്ഞ് എൻജിനിയർ. ഒഡീഷ സർക്കാരിലെ ഗ്രാമവികസന വകുപ്പിലെ ചീഫ് എൻജിനിയർ ബൈകുന്ത നാഥ് സാരംഗിയാണ് നോട്ടുകെട്ടുകൾ വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇയാളിൽനിന്ന് രണ്ട് കോടിയിലധികം രൂപ കണ്ടെടുത്തു. അംഗുലിലെ വിജിലൻസ് സ്പെഷ്യൽ ജഡ്ജി പുറപ്പെടുവിച്ച സെർച്ച് വാറണ്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഭുവനേശ്വർ, അംഗുൽ, പിപിലി എന്നിവിടങ്ങളിലുള്ള ബൈകുന്ത നാഥ് സാരംഗിയുടെ വിവിധ വസ്തുവകകളിൽ നിന്നായി കണക്കിൽപ്പെടാത്ത 2.1 കോടിരൂപ പിടിച്ചെടുത്തതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഭുവനേശ്വറിലെ ദുംദുമയിലെ ഫ്ളാറ്റിൽ വിജിലൻസ് സംഘം എത്തിയപ്പോഴാണ് പരിഭ്രാന്തനായ ബൈകുന്ത നാഥ് അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞത്.
Read More