ന്യൂഡൽഹി: ഉത്തർപ്രദേശിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ദളിത് ജനവിഭാഗങ്ങൾക്കെതിരായ വിവേചനം ഇന്നും തുടരുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രത്യയശാസ്ത്രപരമായ നിലപാടുകളാണ് ഇത്തരം വിവേചനങ്ങൾക്കും അധിക്ഷേപങ്ങൾക്കും ആധാരമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എത്തിയ മൈതാനവും രാജസ്ഥാനിലെ പ്രതിപക്ഷ നേതാവ് ദർശനം നടത്തുന്ന ക്ഷേത്രവും ശുദ്ധികലശം നടത്തുന്നുവെന്നും അദ്ദേഹം വിമർശിച്ചു. വിദ്യാലയങ്ങളിലും ചായക്കടകളിലും വിവാഹച്ചടങ്ങുകളിലും കുടിവെള്ള ലഭ്യതയിലുമടക്കം സമൂഹത്തിന്റെ വിവിധ തുറകളിൽ ജാതീയമായ വേർതിരിവുകൾ നിലനിൽക്കുന്നുണ്ടെന്നും ദളിത് നേതാക്കളെ ബിജെപിയും ആർഎസ്എസും നിരന്തരം അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദളിതർ കടന്നുചെല്ലുന്ന ഇടങ്ങളിൽ മനപ്പൂർവം ശുദ്ധീകരണക്രിയകൾ നടത്തുന്നവർ അവർക്ക് അർഹമായ ബഹുമാനം ലഭിക്കുന്നത് തടയാനാണ് ശ്രമിക്കുന്നത്. മല്ലികാർജുൻ ഖാർഗെയ്ക്ക് എതിരെയുണ്ടായ സംഭവങ്ങളിൽ കോൺഗ്രസ് നേതാക്കൾ പിന്തുണച്ചില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങൾ രാഹുൽ തള്ളിക്കളഞ്ഞു. ചില വ്യക്തികൾ മാത്രമാണ് അത്തരത്തിൽ പ്രതികരിച്ചതെന്നും താൻ ഖാർഗെയ്ക്ക്…
Read MoreCategory: Top News
ആവേശക്കടലായി തൃശൂരിന്റെ വീഥികൾ; പൂരനഗരം ഇനി പുലിനഗരമാകാൻ മണിക്കൂറുകൾ മാത്രം
തൃശൂർ: അരമണികിലുക്കിയും താളത്തിനൊത്ത് ചുവടുവെച്ചും പുലിക്കൂട്ടങ്ങൾ തൃശൂരിന്റെ വീഥികൾ കീഴടക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് വൈകുന്നേരം നാലോടെ നഗരത്തിൽ പുലിക്കളിയുടെ ആവേശം നിറയും. പുലർച്ചെ മുതൽ മടകളിൽ പുലിയൊരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. പുലിവേഷമണിയാനുള്ളവർ ഊഴം കാത്തുനിൽക്കുമ്പോൾ ഒരുക്കങ്ങൾ കാണാൻ വൻ ജനാവലിയാണ് മടകളിലെത്തുന്നത്. വരയൻപുലി, വയറൻപുലി, കരിമ്പുലി, ഫ്ലൂറസന്റ് പുലി തുടങ്ങി വിവിധ നിറങ്ങളിലും രൂപങ്ങളിലുമുള്ള പുലികൾ ഇത്തവണത്തെ അണിനിരക്കും. കുട്ടിപ്പുലി, പെൺപുലി, ട്രാൻസ്ജെൻഡർ പുലി തുടങ്ങിയ വൈവിധ്യമാർന്ന വേഷങ്ങളും കാഴ്ചക്കാരെ ആകർഷിക്കും. അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ, ചക്കാമുക്ക്, നായ്ക്കനാൽ, വിയ്യൂർ യുവജന സംഘം, ശങ്കരംകുളങ്ങര, പട്ടുരായ്ക്കൽ, ഒളരിക്കര എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് ഇത്തവണ നഗരത്തെ പുലിനഗരമാക്കുന്നത്. ഓരോ സംഘത്തിലും 51 പുലികൾക്കൊപ്പം വാദ്യസംഘവും നിശ്ചലദൃശ്യങ്ങളുമുണ്ടാകും. കുട്ടൻകുളങ്ങര ദേശമാണ് ആദ്യം സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുക. ബിനി ടൂറിസ്റ്റ് ഹോമിന് മുന്നിൽ വൈകുന്നേരം നാലിന് മന്ത്രി…
Read Moreഹോസ്റ്റലിൽനിന്ന് 16കാരിയെ കാണാതായ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
കൊച്ചി: ആലുവയിലെ ഹോസ്റ്റലിൽനിന്ന് 16കാരിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ആലുവ എസ്എച്ച്ഒ രഞ്ജിത്ത് മാത്യുവിന്റെ നേതൃത്വത്തിൽ ഏഴംഗ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. പെൺകുട്ടി പിതാവിന്റെ നാടായ പഞ്ചാബിലെ മൊഹാലിയിലേക്ക് പോയിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അമ്മയുടെ ഫോണിൽനിന്ന് പെൺകുട്ടി മൊഹാലിയിലുള്ള ചിലരെ വിളിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം മൊഹാലിയിലേക്ക് പോകുമെന്നും സൂചനയുണ്ട്. വ്യാഴാഴ്ച രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. അമ്മയുടെ ആദ്യ വിവാഹത്തിലെ മകളാണ് കാണാതായ പെൺകുട്ടി. പിതാവിനൊപ്പം മൊഹാലിയിൽ താമസിച്ചിരുന്ന പെൺകുട്ടി 17 ദിവസം മുമ്പാണ് അമ്മയ്ക്കൊപ്പം ആലുവയിലെത്തിയത്.
Read Moreകുറുപ്പ് വിഷയത്തിൽ ഇന്റർപോൾ സഹായം തേടില്ല; വെളിപ്പെടുത്തലിൽ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കും
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെ കണ്ടെത്തിയെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തള്ളി പോലീസ്. പ്രചരിക്കുന്ന വിവരങ്ങളിൽ വ്യക്തത വന്ന സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടേണ്ടതില്ലെന്നു ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ബ്രൂണെയിൽ കണ്ടെത്തിയതു സുകുമാര കുറുപ്പിനെയല്ലെന്നും തൃശൂർ സ്വദേശിയാണെന്നും പോലീസ് സ്ഥിരീകരിച്ചു. വ്യാജ പ്രചാരണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും. കുറുപ്പിനെ കണ്ടെത്തിയെന്ന പ്രചാരണം പുറത്തുവന്നതിനു പിന്നാലെ ഇന്റർപോളിനെ സമീപിക്കുമെന്ന തരത്തിൽ ചർച്ചകൾ ഉണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ അന്തർദേശീയ ഏജൻസിയുടെ സഹായം തേടേണ്ടതില്ലെന്നാണ് ക്രൈംബ്രാഞ്ച് ഉന്നതവൃത്തങ്ങളുടെ വിലയിരുത്തൽ. സൈബർ ഹാക്കറുടെ സഹായത്തോടെ ഇത്തരമൊരു പ്രചാരണം ഉണ്ടാകാമെന്ന മുന്നറിയിപ്പ് സ്പെഷൽ ബ്രാഞ്ച് നേരത്തെ നൽകിയിരുന്നതായും പോലീസ് പറയുന്നു. അതിനാലാണ് തുടക്കം മുതൽ വിഷയത്തിൽ അമിതാവേശം കാണിക്കാതിരുന്നതെന്നും ഉന്നത പോലീസ് വൃത്തങ്ങൾ പറഞ്ഞു. 42 വർഷമായി പോലീസ് തെരയുന്ന പിടികിട്ടാപ്പുള്ളിയാണ് സുകുമാര കുറുപ്പ്. ഇന്റർപോളിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും കുറുപ്പ് ഇപ്പോഴും ഉൾപ്പെട്ടിട്ടുണ്ട്. രോഗബാധിതനായിരുന്ന…
Read Moreമുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് പ്രതിഷേധം; ചേന്തി അനിലിനെ സസ്പെൻഡ് ചെയ്യും
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെ വഴിയിൽ തടഞ്ഞ് പ്രതിഷേധിച്ച കോൺഗ്രസ് നേതാവ് ചേന്തി അനിലിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യും. ഇതു സംബന്ധിച്ച് കെപിസിസി നേതൃത്വം ഡിസിസിക്ക് നിർദേശം നൽകി. സംഭവത്തിൽ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്ര തടസപ്പെടുത്തുകയും വാഹനത്തിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്ത സംഭവത്തിലാണ് ചേന്തി അനിലിനെതിരെ പോലീസ് കേസെടുത്തത്. ഔദ്യോഗിക ജോലി തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം തന്റെ അറസ്റ്റ് പാർട്ടിയിലെ ഗ്രൂപ്പ് തർക്കത്തിന്റെ ഭാഗമാണെന്ന് ചേന്തി അനിൽ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്ര തടസപ്പെടുത്തിയ നടപടി ഗുരുതരമായ അച്ചടക്കലംഘനമാണെന്ന നിലപാടിലാണ് കെപിസിസി.
Read Moreനേപ്പാൾ പ്രളയ ദുരന്തം: മരണസംഖ്യ 600 കടന്നു, 1924 പേരെ കാണാനില്ല
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. കാണാതായവരുടെ എണ്ണം 1924 ആയി എന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. നേരത്തെ ആയിരത്തോളം പേരെ കാണാതായി എന്ന കണക്കാണ് സർക്കാർ നൽകിയിരുന്നത്. ജലവൈദ്യുത പദ്ധതികളിൽ പണിയെടുത്തിരുന്ന 993 പേരെ കാണാതായി. 500 ഓളം വിദേശ പൗരന്മാരെയും കണ്ടെത്താനായിട്ടില്ല. 320 ഇന്ത്യക്കാരും വിദേശപൗരത്വമുള്ള നൂറിലധികം ഇന്ത്യൻ വംശജരും കാണാതായവരിൽ ഉൾപ്പെടുന്നു. അതേസമയം, തുരങ്കങ്ങളിൽ തെരച്ചിൽ നടത്താൻ വൈദഗ്ധ്യമുള്ള സംഘം ഇന്ത്യയിൽ നിന്ന് നേപ്പാളിലെത്തി. യൂറോപ്യൻ യൂണിയനും നിരവധി രാജ്യങ്ങളും നേപ്പാളിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ടിബറ്റിൽ നിന്ന് നേപ്പാളിലേക്ക് സുരക്ഷിതമായി കടന്ന 149 പേരുടെ പട്ടിക വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. ഗുജറാത്തിൽ നിന്നും ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് പട്ടികയിൽ കൂടുതലും.
Read Moreഹോസ്റ്റലിൽ അമ്മയോടൊപ്പം ഉറങ്ങാൻ കിടന്ന പെൺകുട്ടിയെ കാണാതായി: അമ്മയുടെ ഫോണിൽ നിന്ന് പഞ്ചാബിലേക്ക് തുടർച്ചയായ കോളുകൾ; പെൺകുട്ടിയുടെ തിരോധാനത്തിൽ ദുരൂഹത
കൊച്ചി: ആലുവയിലെ വനിതാ ഹോസ്റ്റലിൽ മാതാവിനൊപ്പം രാത്രി ഉറങ്ങാൻ കിടന്ന പതിനാറുകാരിയെ ദുരൂഹസാഹചര്യത്തിൽ കാണാതായതായി പരാതി. രഞ്ജിതയുടെ മകൾ ആരതി സുരേഷിനെയാണ് കാണാതായത്. നേരം പുലർന്നു നോക്കിയപ്പോഴാണ് പെൺകുട്ടിയെ കിടക്കയിൽ കാണാനില്ലെന്ന കാര്യം അമ്മയുടെ ശ്രദ്ധയിൽ പെടുന്നത്. സംഭവത്തിൽ രഞ്ജിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ ആദ്യ വിവാഹബന്ധത്തിലെ ഭർത്താവ് പഞ്ചാബ് സ്വദേശിയാണെന്നും, അടുത്തിടെ അവർ ആലപ്പുഴ സ്വദേശിയെ പുനർവിവാഹം കഴിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, പെൺകുട്ടി തന്റെ ജന്മനാടായ പഞ്ചാബിലേക്ക് സ്വയം യാത്ര തിരിച്ചിട്ടുണ്ടാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാണാതാകുന്നതിന് തൊട്ടുമുമ്പ് പെൺകുട്ടി അമ്മയുടെ ഫോൺ ഉപയോഗിച്ച് പഞ്ചാബിലെ ചില ഫോൺ നമ്പറുകളിലേക്ക് നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ആരതിയുടെ തിരോധാനത്തിന് പിന്നാലെ, കുട്ടി ആലുവ റെയിൽവേ സ്റ്റേഷൻ വഴി പഞ്ചാബിലേക്ക് വണ്ടി കയറിയിട്ടുണ്ടോയെന്ന്…
Read Moreസുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്നത് വെറും ഊഹാപോഹം; പ്രചാരണം തള്ളി രമേശ് ചെന്നിത്തല
കൊച്ചി: കൊച്ചി: സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ മന്ത്രി രമേശ് ചെന്നിത്തല തള്ളി. നിലവിൽ പ്രചരിക്കുന്നതെല്ലാം വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും, ഇതിന്റെ യഥാർഥ സ്ഥിതി പരിശോധിക്കാൻ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഇന്റർപോളുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങളും പോലീസ് നടത്തിവരുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുകുമാരക്കുറുപ്പ് വിദേശത്ത് കഴിയുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. വയലാർ രവി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് നടന്ന സംഭവമാണിതെന്നും, ഇതിൽ എന്തെങ്കിലും കാര്യങ്ങൾ പൂഴ്ത്തിവയ്ക്കേണ്ട ആവശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ മറച്ചുവെച്ചു എന്ന ആരോപണത്തോട് ആണ് മന്ത്രി ഈ രീതിയിൽ പ്രതികരിച്ചത്. ഇതിനിടയിൽ, സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ജോൺ മേനോൻ എന്നയാളെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. മലേഷ്യയിലും ഇന്തോനേഷ്യയിലുമുള്ള പ്രവാസി ഇന്ത്യക്കാരിൽ നിന്നാണ് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചത്.…
Read More126 കോടി രൂപയുടെ വിദേശ കൈമാറ്റം; മെസി സന്ദർശന വാഗ്ദാനത്തിലെ സാമ്പത്തിക ഇടപാടിൽ ഇഡി അന്വേഷണം
കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫെമ നിയമപ്രകാരം കേസെടുത്തു. വിദേശത്തേക്ക് കോടിക്കണക്കിന് രൂപ അയച്ചതിൽ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് ഈ നടപടി. മെസിയെ കേരളത്തിലേക്ക് ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പ് കരാറുകളും വിദേശത്തേക്ക് പണം കൈമാറിയതിന്റെ രേഖകളും ഇഡി ഇതിനോടകം പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്. കേസിന്റെ ഭാഗമായി കൂടുതൽ തെളിവുകൾ ഹാജരാക്കാൻ ബന്ധപ്പെട്ട കക്ഷികൾക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്. സർക്കാരിന്റെ കൈവശമുള്ള അനുബന്ധ രേഖകൾ തേടി ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജിഎസ്ടി വകുപ്പിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. ഏകദേശം 126 കോടി രൂപയാണ് ഈ ഇടപാടിന്റെ പേരിൽ വിദേശത്തേക്ക് കടത്തിയത് എന്നാണ് ഇഡിയുടെ പ്രാരംഭ വിലയിരുത്തൽ. ഇത്രയും വലിയ തുക വിദേശത്തേക്ക് അയച്ചത് എങ്ങനെയെന്നും, പണത്തിന്റെ യഥാർഥ ഉറവിടം എന്താണെന്നും, ഔദ്യോഗിക…
Read Moreമുൻ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ പുതുപ്പള്ളിയിൽ: വരവേൽപ്പ് നൽകാൻ നാട് ഒരുങ്ങി
കോട്ടയം: മുൻ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ പുതുപ്പള്ളി സന്ദർശിക്കാനെത്തുന്നു. 30-ന് രാവിലെ പത്തിന് എത്തുന്ന താരത്തിന് ഉജ്ജ്വല സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ചാണ്ടി ഉമ്മൻ എം.എൽഎ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന അർപ്പിച്ച ശേഷം ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസേവന ചടങ്ങിൽ താരം പങ്കെടുക്കും. പുതുപ്പള്ളിയുടെ തനതായ പൈതൃകം വിളിച്ചോതുന്ന കഥകളി, പുലികളി, കൂടിയാട്ടം, കളരിപ്പയറ്റ്, തിരുവാതിര, കൂത്ത്, പഞ്ചാരിമേളം തുടങ്ങിയ പതിനൊന്ന് കലാരൂപങ്ങളുടെ അകമ്പടിയോടെയാകും ഗെയ്ലിന് സ്വീകരണം ഒരുക്കുന്നത്. തുടർന്ന് പുതുപ്പള്ളി പൈതൃക സാംസ്കാരിക സമിതിയുടെ ലോഗോ പ്രകാശനവും വിദ്യാർഥികളുമായുള്ള സംവാദവും നടക്കും. ഇതിനു പുറമെ, വെണ്ണിമലയിൽ നിർദ്ദിഷ്ട അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തിനായി പരിഗണിക്കുന്ന പ്രദേശവും ക്രിസ് ഗെയ്ൽ സന്ദർശിക്കും.
Read More