ലക്നോ: ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷത്തിൽ യുവതിക്കൊപ്പം നൃത്തം ചെയ്ത നാല് പോലീസുകാർക്ക് സസ്പെൻഷൻ. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സാഹിബാബാദ് അതിർത്തി ഔട്ട്പോസ്റ്റ് ഇൻചാർജ് ആശിഷ് ജാഡോണിനും മൂന്ന് കോൺസ്റ്റബിൾമാർക്കുമെതിരെയാണ് നടപടി. കൈയിൽ ബിയർ കുപ്പികളും പിടിച്ച് ഉദ്യോഗസ്ഥർ യുവതിക്കൊപ്പം നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. നിരവധി കേസുകളിൽ പ്രതിയായ ഇർഷാദ് മാലിക് എന്നയാളെയും വീഡിയോയിൽ കാണാം. ഇയാളുടെ പിറന്നാൾ ആഘോഷിക്കാനാണ് പോലീസുകാർ എത്തിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ട്രാൻസ് ഹിൻഡോൺ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നിമിഷ് പട്ടേൽ ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.
Read MoreCategory: Top News
കരൂർ ദുരന്തം; സമ്മർദം താങ്ങാനാവാതെ ടിവികെ നേതാവ് ജീവനൊടുക്കി; വിജയ് ആരാധകകൂട്ടായ്മയുടെ ഭാരവാഹിയായിരുന്നു അയ്യപ്പൻ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി പോലീസ്
ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ സമ്മർദം താങ്ങാനാവാതെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപ്പുറത്തെ ബ്രാഞ്ച് സെക്രട്ടറി വി. അയ്യപ്പനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പിൽ മുൻമന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിക്കെതിരെ പരാമർശമുണ്ട്. സെന്തിൽ ബാലാജിയുടെ സമ്മർദം കാരണം കരൂരിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് ആരോപണം. ദിവസവേതനക്കാരനായ അയ്യപ്പൻ മുൻപ് വിജയ് ആരാധകകൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. ടിവി വാർത്തകൾ കണ്ട് അയ്യപ്പൻ അസ്വസ്ഥൻ ആയിരുന്നതായി കുടുംബം പറഞ്ഞു. അയ്യപ്പന്റെ ഫോൺ പോലീസ് പിടിച്ചെടുത്തു. അതേസമയം, കരൂരിലെ അപകടത്തിൽ കൂടുതൽ ടിവികെ നേതാക്കളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read Moreമാതാപിതാക്കള്‍ ജാഗ്രതൈ; കൊച്ചിയിലെ ഡിജെ പാര്‍ട്ടി കെണിയാണ്; പെണ്‍കുട്ടികള്‍ എത്തുന്നത് മദ്യപിക്കാനും ബാര്‍ ആംബിയന്‍സ് ആഘോഷിക്കാനും; പെൺകുട്ടികളെ വളയ്ക്കാൻ ഏജന്റുമാർ
കൊച്ചി: പഠനത്തിനും ജോലിക്കുമായി പെണ്മക്കളെ കൊച്ചിയിലേക്ക് അയയ്ക്കുന്ന മാതാപിതാക്കള്‍ ജാഗ്രതൈ. മറ്റു ജില്ലകളില്‍ നിന്ന് ഇവിടേക്ക് എത്തുന്ന യുവതികളെ ഡിജെ പാര്‍ട്ടികളിലെ പാര്‍ട്ടി ഗേള്‍സ് മുതല്‍ ലഹരിക്കച്ചവടക്കാര്‍ വരെ ആക്കി മാറ്റാന്‍ കഴിവുള്ള ഒരു റാക്കറ്റ് തന്നെ കൊച്ചിയിലുണ്ടെന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം. ആഡംബര ജീവിതം നയിക്കാനും പോക്കറ്റ് മണിക്കും ലൈംഗിക സുഖം ആസ്വദിക്കാനുമായി കൊച്ചിയില്‍ പാര്‍ട്ടി ഗേള്‍സായി പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. അരണ്ട വെളിച്ചത്തില്‍ ത്രസിപ്പിക്കുന്ന സംഗീതത്തിനൊപ്പം നൃത്തച്ചുവടുകള്‍ വച്ച് ഡി ജെ പാര്‍ട്ടികളില്‍ മദ്യം നുകരാന്‍ തനിച്ചെത്തുന്ന യുവാക്കള്‍ക്ക് കമ്പനി കൊടുക്കുകയാണ് പാര്‍ട്ടി ഗേള്‍സിന്റെ ജോലി. മണിക്കൂറുകള്‍ മുതല്‍ ഒരു രാത്രി വരെ ചെലവഴിക്കാന്‍ വന്‍ തുകയാണ് ഇവര്‍ ഈടാക്കുന്നത്. മദ്യപിക്കാനും ബാര്‍ ആംബിയന്‍സ് ആഘോഷിക്കാനും ആഗ്രഹിച്ചെത്തുന്ന ഗേള്‍സും കൊച്ചിയില്‍ കുറവല്ല. ഇതരജില്ലകളില്‍ നിന്ന് പഠനത്തിനും…
Read Moreമദ്യപിച്ച് അഴിഞ്ഞാടാൻ പണമില്ല; സ്വത്തിനു വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ മകന്റെ ശ്രമം; ഭാര്യയും മക്കളും ഉപേക്ഷിച്ച മകനുവേണ്ടി ജീവിച്ച അമ്മ ജീവനുവേണ്ടിയാചിച്ച് സ്റ്റേഷനിൽ
താമരശേരി: സ്വത്തിന്റെ പേരില്‍ എഴുപത്തഞ്ചുകാരിയായ അമ്മയെ മര്‍ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തയാളെ പോലീസ് അറസ്റ്റു ചെയ്തു. പുതുപ്പാടി കുപ്പായക്കോട് ഫാക്ടറിപ്പടി കോക്കാട്ട് ബിനീഷി (45) നെയാണ് താമരശേരി പോലീസ് അറസ്റ്റു ചെയ്തത്. സ്വത്ത് തന്റെ പേരില്‍ എഴുതിത്തരണമെന്നും സ്വര്‍ണം നല്‍കണമെന്നും ആവശ്യപ്പെട്ട് മദ്യലഹരിയിലാണ് ബിനീഷ് അമ്മ മേരിയെ മര്‍ദിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30നായിരുന്നു സംഭവം. വീടും സ്ഥലവും തന്റെ പേരിലേക്ക് എഴുതി നല്‍കണമെന്നും സ്വര്‍ണാഭരണങ്ങള്‍ നല്‍കണമെന്നും പറഞ്ഞു തന്നെ തല്ലുകയും രണ്ടു കൈകൊണ്ട് കഴുത്തില്‍ ശക്തിയായി ചുറ്റിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു എന്നാണ് മേരിയുടെ പരാതി. താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയശേഷം മേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.മേരിയും ബിനീഷും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ബിനീഷ് സ്ഥിരം മദ്യപാനിയാണ്. ഇയാള്‍ പതിവായി മേരിയെ ഉപദ്രവിക്കാറുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്ഥിരം മദ്യപാനിയായതിനാല്‍ ഇയാളെ…
Read Moreകരൂർ ദുരന്തം; പിടിച്ചു നിർത്താനാവാതെ മരണസംഖ്യ 41ലേക്ക്; ചികിത്സയിലുള്ളത് 50 പേര്, രണ്ടുപേരുടെ നില അതീവ ഗുരുതരം; ടിവികെ ഭാരവാഹികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു
ചെന്നൈ: കരൂരിൽ നടനും രാഷ്ട്രീയനേതാവുമായ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ സംഖ്യ 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65കാരി സുഗുണയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചു വീതം ആൺകുട്ടികളും പെൺകുട്ടികളും 18 സ്ത്രീകളും 13 പുരുഷന്മാരുമാണ് ദുരന്തത്തിൽ മരിച്ചത്. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര് ആശുപത്രി വിട്ടു. അമ്പതിലധികം പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. അതേസമയം, സംഭവത്തിൽ അനാസ്ഥ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കരൂർ പോലീസ് ടിവികെ ഭാരവാഹികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും അന്വേഷണം തുടങ്ങി. തമിഴ്നാട് സർക്കാർ നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മീഷൻ ജസ്റ്റീസ് അരുണ ജഗദീശൻ കരൂർ ആശുപത്രിയിലെത്തി ദുരിതബാധിതരുമായി സംസാരിച്ചു. തിക്കും തിരക്കുമുണ്ടായ സ്ഥലം അവർ പരിശോധിച്ചു.…
Read Moreനാല് നായന്മാര് രാജിവച്ചാൽ എൻഎസ്എസിന് ഒന്നുമില്ല; സമുദായത്തെ തകർക്കാൻ ആസൂത്രണം നടക്കുന്നത് പത്തനംതിട്ടയിൽ; സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി ഗണേഷ് കുമാർ
കൊട്ടാരക്കര: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ.ബി. ഗണേഷ്കുമാർ രംഗത്ത്. സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. ഒരു കുടുംബത്തിലെ നാല് നായന്മാര് രാജിവച്ചാൽ എൻഎസ്എസിന് ഒന്നുമില്ല. എൻഎസ്എസിനെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കാശ് മുടക്കിയാൽ ആർക്കും ഫ്ലക്സ് അടിച്ച് അനാവശ്യം എഴുതി വയ്ക്കാമെന്നും ഗണേഷ് പരിഹസിച്ചു. സർക്കാരും എൻഎസ്എസുമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. നേരത്തെ സുകുമാരന്‍ നായര്‍ ഈ സർക്കാരിനെ വിമർശിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനന്ദിക്കുന്നു. അതിൽ എങ്ങനെയാണ് തെറ്റ് കണ്ടെത്തുക. അദ്ദേഹത്തിന്റെ കൈകളിൽ കറ പുരണ്ടിട്ടില്ല. അദ്ദേഹം അഴിമതിക്കാരനല്ല. മന്നത്ത് പത്മനാഭൻ നയിച്ച വഴിയിലൂടെ എൻഎസ്എസിനെ കൊണ്ടുപോകുന്നയാളാണ് സുകുമാരൻ നായർ. സെക്രട്ടറിക്ക് പിന്നിൽ പാറപോലെ ഉറച്ച് നിൽക്കുമെന്നും…
Read Moreപിരിഞ്ഞുകഴിയുന്ന മാതാപിതാക്കൾ; അവസരം മുതലെടുത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലഹരിക്കടിമയാക്കി; പിന്നീട് ലൈംഗികമായ ക്രൂരപീഡനം; വിതുരയിലെ സംഭവം ഞെട്ടിക്കുന്നത്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ചു. വിതുരയിലെ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. മാതാപിതാക്കൾ പിരിഞ്ഞതിനെ തുടർന്ന് ബന്ധു വീട്ടിലെത്തിയ 13 വയസ്സുകാരനെ അയൽവാസി കൂടിയായ ബന്ധു ലഹരി വസ്തു നൽകി പല തവണ പീഡിപ്പിക്കുകയായിരുന്നു. ഒരു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും കുട്ടിയെ അങ്ങോട്ടേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. ലഹരി വസ്തുവിനോട് അമിതമായ ആസക്തി കുട്ടി പ്രകടിപ്പിക്കുന്നതായി രണ്ടാനമ്മ കണ്ടെത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ സംസാരിച്ചതിലൂടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.
Read Moreകരൂരിൽ എത്തിയത് കാൽലക്ഷത്തിലധികം പേര്, അറിയിച്ചത് 10,000 പേര് പങ്കെടുക്കുമെന്ന്: പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല, മതിയായ സുരക്ഷ ഒരുക്കിയിരുന്നു; എഡിജിപി
ചെന്നൈ: കരൂരിൽ ടിവികെ റാലിയിലേക്ക് എത്തിയത് അനുമതി നൽകിയതിലും അഞ്ചിരട്ടിയിലധികം ആളുകളെന്ന് പോലീസ്. പതിനായിരം പേർ പങ്കെടുക്കുമെന്നാണ് ടിവികെ ഭാരവാഹികള്‍ അറിയിച്ചിരുന്നത്. എന്നാൽ അൻപതിനായിരത്തോളം ആളുകളാണ് റാലിക്കെത്തിയെന്നാണ് കണക്കാക്കുന്നതെന്ന് സംഭവസ്ഥലം സന്ദർശിച്ചതിനുശേഷം എഡിജിപി ഡേവിഡ്സൺ ദേവാശിർവാദം മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ പത്തു മുതൽ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. 500 പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. പതിനായിരം പേരുണ്ടാകുമെന്നാണ് ടിവികെ ഭാരവാഹികള്‍ അറിയിച്ചിരുന്നത്. അതുകൊണ്ട്തന്നെ 15000 മുതൽ 20000 പേരെയാണ് പോലീസ് പ്രതീക്ഷിച്ചിരുന്നത്. സംഘാടകർ അറിയിച്ച കണക്ക് പ്രകാരം ആവശ്യത്തിന് പോലീസുകാരെ നിയോഗിച്ചിരുന്നു എന്നാൽ സോഷ്യൽമീഡിയ വഴി പ്രചാരണം നടത്തിയതോടെ നിരവധി പേരാണ് വന്നെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം റാലികള്‍ക്ക് ആവശ്യമായ എല്ലാ സുരക്ഷയും പോലീസ് ഒരുക്കിയിരുന്നു. 25000 മുതൽ 30000ത്തിനടുത്ത് ആളുകള്‍ എത്തിയെന്നാണ് കണക്കുകൂട്ടുന്നത്. നീണ്ടുകിടക്കുന്ന റോഡിലാണ് റാലി നടന്നത്. ആളുകള്‍ വിജയിയുടെ വാഹനം പിന്തുടരുന്നത് തിക്കും തിരക്കും കൂടാൻ…
Read Moreകണ്ണീർ ഭൂമിയായി കരൂർ: തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 39ആയി; 111പേർ ആശുപത്രിയിൽ
ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ തമിഴഗ വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് നടത്തിയ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. 17 പുരുഷന്മാരും 13 സ്ത്രീകളും ഒന്നര വയസുള്ള കുഞ്ഞ് ഉൾപ്പടെ ഒൻപത് പേരുമാണ് മരിച്ചത്. പരിക്കേറ്റ 111പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.
Read More‘താരാരാധനയുടെ ബലിമൃഗങ്ങൾ, എന്തൊരു ദുരന്തമാണിത്, ജനങ്ങൾ എന്നാണ് ഇത് മനസിലാക്കുന്നത്’; വിമർശനവുമായി ജോയ് മാത്യു
ചെന്നൈ: കരൂരിൽ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴ് വെട്രി കഴകം റാലിക്കിടെയുണ്ടായ ദുരന്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. എന്തിനു വേണ്ടിയാണ് മനുഷ്യരിങ്ങനെ ബലിയാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. താരം എന്നത് അമാനുഷിക കഴിവുകളൊന്നും ഇല്ലാത്ത സാദാ മനുഷ്യനാണെന്നും ജനങ്ങൾ എന്നാണ് ഇത് മനസിലാക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് താരത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… താരാരാധനയുടെ ബലിമൃഗങ്ങൾ ——————————-വിജയ് എന്ന തമിഴ് താരത്തെ കാണാൻ ,കേൾക്കാൻ തടിച്ചുകൂടിയവരിൽ നാല്പതോളം പേർ മരിച്ചതായാണ് റിപ്പോർട്ട് .അതിൽ പത്തിലധികം പേരും കുട്ടികൾ. എന്തൊരു ദുരന്തം ! എന്തിനു വേണ്ടിയാണ് മനുഷ്യരിങ്ങനെ ബലിയാകുന്നത് ? അനീതിക്കെതിരെയുള്ള ഒരു പ്രക്ഷോഭത്തിന്റെ ഭാഗമായാണോ? അല്ല. യുദ്ധവിരുദ്ധ മുദ്രാവാക്യമുയർത്തി നടത്തുന്ന പ്രകടനമാണോ? അല്ല. ദാരിദ്ര്യനിർമാർജനത്തിനോ തൊഴിലില്ലായ്മ പരിഹരിക്കാനോ അഴിമതിക്കെതിരെയോ ഇനി ഭരണമാറ്റത്തിന് വേണ്ടി തന്നെയോ ആണോ? അല്ല. എല്ലാം വിജയ് എന്ന താരത്തെ…
Read More