തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം വീണ്ടും വിവാദത്തിൽ. ഇരിങ്ങാലക്കുടയിൽ നടന്ന പരിപാടിക്കിടെ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടുന്നതുമായി ബന്ധപ്പെട്ട് ഒരു വയോധിക ചോദിച്ച ചോദ്യത്തിന് മന്ത്രി നൽകിയ മറുപടിയാണ് ഇപ്പോൾ വിവാദത്തിന് ഇടയാക്കിയത്. കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാൻ സഹായിക്കുമോ എന്നായിരുന്നു വയോധികയുടെ ചോദ്യം. അതിന് മുഖ്യമന്ത്രിയെ സമീപിക്കാനായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ മറുപടി. മുഖ്യമന്ത്രിയെ തേടി തനിക്ക് പോകാൻ കഴിയില്ലെന്ന് വയോധിക പറഞ്ഞതോടെ ‘എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ പ്രതികരിച്ചു. തുടർന്ന്, ‘ഞങ്ങളുടെ മന്ത്രിയല്ലേ നിങ്ങൾ?” എന്ന് വയോധിക ചോദിച്ചപ്പോൾ, ‘അല്ല, ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ഇഡി പിടിച്ചെടുത്ത പണം സ്വീകരിക്കാൻ പറയൂ, എന്നിട്ട് നിങ്ങൾക്ക് വീതിച്ച് തരാൻ പറയൂ’ എന്നും അദ്ദേഹം പറഞ്ഞു. ഈ…
Read MoreCategory: Top News
വേണ്ടത് മാപ്പല്ല, ഭൂമി…മുത്തങ്ങയിലെ പോലീസിന്റെ നടപടി തെറ്റായിപ്പോയെന്ന് ആന്റണി പറഞ്ഞതിൽ സന്തോഷം; അന്ന് നേരിട്ടത് കൊടിയ മർദനമെന്ന് സി.കെ.ജാനു
കൽപ്പറ്റ: മുത്തങ്ങ വെടിവെപ്പ് സംഭവത്തില്‍ എ.കെ.ആന്റണിക്ക് മറുപടിയുമായി സി.കെ.ജാനു. വൈകിയ വേളയിലാണെങ്കിലും പോലീസ് നടപടി തെറ്റായിപ്പോയെന്ന് പറഞ്ഞതിൽ സന്തോഷമുണ്ട്. മാപ്പ് പറയുന്നതിനേക്കാള്‍ വേണ്ടത് ആളുകള്‍ക്ക് ഭൂമി നൽകുകയെന്നതാണ്. മുത്തങ്ങയിലെ പോലീസ് നടപടിയിൽ എ.കെ.ആന്റണി കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് ജാനു രംഗത്തെത്തിയത്. വെടിവെപ്പ് ഒഴിവാക്കാൻ സർക്കാരിന് കഴിയുമായിരുന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർ ക്രൂരമായ പീഡനത്തിന് വിധേയമായി. അറസ്റ്റ് വരിക്കാൻ എല്ലാവരും തയാറായിരുന്നു. എന്നാൽ അത് ചെയ്യാതെ വെടിവെപ്പിലേക്ക് സർക്കാർ പോവുകയായിരുന്നു.അന്നത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങൾക്ക് എതിരായിരുന്നു. യുഡിഎഫ് ഗവൺമെന്റ് മാത്രമല്ല അന്നത്തെ പ്രതിപക്ഷ പാർട്ടികളും ആദിവാസികൾക്കെതിരായിരുന്നുവെന്ന് സി.കെ.ജാനു പറഞ്ഞു.
Read Moreകല്ലുംമുള്ളും താണ്ടി, കരിമലയും കറി… അയ്യനെ കണ്ട് ദർശന പുണ്യം നേടി രാഹുൽ മാങ്കൂട്ടത്തിൽ; പമ്പയിൽ നിന്ന് കെട്ടുനിറച്ചാണ് രാഹുൽ മലകയറിയത്…
പത്തനംതിട്ട: വിവാദങ്ങള്‍ക്കിടെ ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പുലര്‍ച്ചെ അഞ്ചിന് നട തുറന്നപ്പോള്‍ ദര്‍ശനം നടത്തുകയായിരുന്നു. രാത്രി പത്തോടെ പമ്പയില്‍ എത്തിയ രാഹുൽ അവിടെനിന്ന് കെട്ട് നിറച്ചാണ് മല ചവിട്ടിയത്.കഴിഞ്ഞ ദിവസം ആരംഭിച്ച നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ എത്തിയിരുന്നില്ല. മണ്ഡലത്തില്‍ സജീവമാകുമെന്നായിരുന്നു വിവരം. അതിന് മുന്നോടിയായാണ് ശബരിമല ദര്‍ശനം.
Read Moreആവിയായി പോകാൻ ഇത് പെട്രോളല്ലല്ലോ! ശബരിമലയിലെ 42 കിലോയുടെ സ്വർണപ്പാളിയിൽ നിന്നും നഷ്ടപ്പെട്ടത് 4 കിലോ സ്വർണം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളിയുടെ ഭാരം കുറഞ്ഞതിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വിജിലൻസിനാണ് അന്വേഷണ ചുമതല. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശം. 2019ൽ സ്വർണപ്പാളി കൊണ്ടുപോകുന്പോൾ 42 കിലോ ആയിരുന്നു ഭാരം. തിരികെ എത്തിക്കുന്പോൾ നാലു കിലോഗ്രാം ഭാരം കുറഞ്ഞതായാണ് കണ്ടെത്തിയത്. വിചിത്രമായ സംഭവമാണിതെന്നും കോടതി നിരീക്ഷിച്ചു. മഹസർ രേഖകൾ കോടതി പരിശോധിച്ചു. അന്വേഷണത്തിന് ദേവസ്വം ബോർഡ് സഹകരിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. പെട്രോൾ ആണെങ്കിൽ കുറവ് സംഭവിക്കാം ഇത് സ്വർണമല്ലേ എന്നും കോടതി ചോദിച്ചു. ദ്വാരപാലക ശിൽപങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്പെയർ സ്ട്രോംഗ് റൂമിൽ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. ദേവസ്വത്തിനുവേണ്ടി ദേവസ്വം ചീഫ് സെക്യൂരിറ്റി ഓഫീസറാണ് വിവരങ്ങൾ നേരിട്ട് ഹാജരാക്കിയത്.
Read Moreനിഴലു പോലെ നടന്ന ചങ്ങാതിയുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലെയർ അടിച്ചത് വെറുതേയല്ല; ഭാര്യയുടെ മൊബൈലിൽ കണ്ടത് ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങൾ; ജയേഷിന്റേത് പക വീട്ടൽ….
കോഴഞ്ചേരി: സുഹൃത്തുക്കളായി ഒപ്പം കൂടിയവരില്‍ ഭാര്യ സ്ഥാപിച്ചെടുത്ത അവിഹിത ബന്ധത്തില്‍ പ്രകോപിതനായി ജയേഷ് തയാറാക്കിയ പദ്ധതിയിലാണ് കോയിപ്രത്തെ ക്രൂരപീഡനങ്ങള്‍ നടന്നതെന്ന നിഗമനത്തിലേക്കു പോലീസ്. ഊഹാപോഹങ്ങള്‍ക്ക് അറുതിവരുത്തി കോയിപ്രം പീഡനകഥയ്ക്കു പിന്നിലെ കാരണങ്ങള്‍ അന്വേഷണസംഘം ഉടന്‍ വെളിപ്പെടുത്തും. ജയേഷും രശ്മിയും നല്കിയ മൊഴികളും മൊബൈല്‍ഫോണില്‍നിന്നു ലഭിച്ച ദൃശ്യങ്ങളും ആധാരമാക്കിയാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ചങ്ങാതിമാരുടെ ചതി ഉറ്റ ചങ്ങാതിമാരായി ഒപ്പം കൂടിയവര്‍ക്കു സ്വന്തം വീട്ടില്‍ എന്തിനുമേതിനും സ്വാതന്ത്ര്യം നല്‍കിയിരുന്നു. പിന്നീട് അവര്‍ തന്നെ വഞ്ചിച്ചതായി മനസിലാക്കി ജയേഷ് പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഭാര്യയെ ഭീഷണിപ്പെടുത്തി ഒപ്പം നിര്‍ത്തി. തുടർന്നാ ണ് റാന്നി, ആലപ്പുഴ സ്വദേശികളെ ക്രൂരമായി പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. കോയിപ്രം പുല്ലാട് കുറവന്‍കുഴി ആന്താലിമണ്‍ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് രണ്ട് യുവാക്കളെ അതിക്രൂരമായി മര്‍ദിക്കുകയും സൈക്കോ ശൈലിയിൽ പീഡിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ റിമാന്‍ഡിലുള്ളത്.മാനക്കേടു ഭയന്ന്…
Read Moreനിർത്തിയിട്ട ഗുഡ്സ് ട്രെയിന്റെ മുകളിലുടെ പാളം മുറിച്ചു കടക്കാന്‍ ശ്രമം; ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു; ഏക മകന്റെ വിയോഗം താങ്ങാനാവാതെ മാതാപിതാക്കൾ
കടുത്തുരുത്തി: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്നു ഗുഡ്സ് ട്രെയിന്റെ മുകളിലുടെ പാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യൂതാഘാതമേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കടുത്തുരുത്തി ഗവണ്മെന്റ് പോളിടെക്നിക്കിലെ രണ്ടാം വര്‍ഷ കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി എറണാകുളം കുമ്പളം ശ്രീനിലയം വീട്ടില്‍ രതീഷ് കുമാറിന്റെ ഏകമകന് എസ്.ആര്. അദ്വൈത് (18) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം നാലോടെ ആപ്പാഞ്ചിറ (വൈക്കം റോഡ് ) റെയില്‍വേ സ്റ്റേഷനിലാണ് അപകടം. ക്ലാസ് കഴിഞ്ഞ് വീട്ടിലക്ക് മടങ്ങുമ്പോഴാണ് അപകടത്തില്‍പെട്ടത്. റെയില്‍വേ സ്റ്റേഷനിലെത്തിയ അദ്വൈത് ട്രാക്കില്‍ കിടന്ന് ഗുഡ്സ് ട്രെയിനിന് മുകളിലൂടെ പാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഷോക്കേറ്റ് താഴെ വീണ അദ്വൈതിനെ റെയില്‍വേ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ…
Read Moreഎന്തിനാ ഇവിടെ ഒന്നിച്ചിരിക്കുന്നേ; ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; എതിർത്ത യുവാവിനെ മരത്തിൽകെട്ടിയിട്ട് പെൺസുഹൃത്തിനെ ക്രൂരപീഡനത്തിന് ഇരയാക്കി
ഭുവനേശ്വർ: ഒഡീഷയിൽ ആൺസുഹൃത്തിനെ മർദിച്ച് അവശനാക്കി മരത്തിൽ കെട്ടിയിട്ട് കൗമാരക്കാരിയായ പെൺസുഹൃത്തിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പുരി ബീച്ചിലാണ് സംഭവം. 19കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പുരി ബീച്ചിലെ ബലിഹർചണ്ടി ക്ഷേത്രത്തിന് സമീപം ഇരിക്കുകയായിരുന്നു യുവതിയും ആൺസുഹൃത്തും. ഈ സമയത്ത് പ്രതികൾ ഇരുവരുടെയും അടുത്തേക്കെത്തി വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. പണം നൽകില്ലെന്ന് ഇരുവരും ഉറപ്പിച്ചുപറഞ്ഞതോടെ പ്രതികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു, ആൺസുഹൃത്തിനെ സമീപത്തെ മരത്തിൽ കെട്ടിയിട്ട ശേഷമാണ് അതിക്രമം നടത്തിയത്. അതിക്രമത്തിന് പിന്നാലെ പെൺകുട്ടി മാനസികമായി തകർന്നിരുന്നു. പിന്നീടാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദേശവാസികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന.
Read Moreകുളിമുറി ദൃശ്യങ്ങൾ പകർത്തിയ ശേഷം ബ്ലാക് മെയിലിംഗ്; യുവാവിനെ പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തി; അവശേഷിച്ച ഒരു തെളിവിൽ ഒന്നരവർഷത്തിന് ശേഷം ദേവീറാം അറസ്റ്റിൽ
ആഗ്ര: ആഗ്രയിൽ ഒന്നര വർഷം മുന്‍പ് നടന്ന യുവാവിന്റെ കൊലപാതകത്തിൽ പ്രതിയെ പിടികൂടി പോലീസ്. മകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ബ്ലാക്ക്മെയിലിംഗ് നടത്തിയ രാകേഷ് സിംഗിനെ കൊന്ന പിതാവ് ദേവീറാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രമ്മിൽ ഇട്ട് കത്തിച്ച നിലയിലായിരുന്നു മൃതദേഹം. ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടത് രാകേഷ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ദേവീറാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആഗ്ര-ഗ്വാളിയർ റോഡിൽ കബൂൽപുരിൽ മധുരപലഹാര കട നടത്തുകയായിരുന്നു ദേവിറാം. പ്രദേശവാസിയായ രാകേഷ് സിംഗ് ദേവിറാമിന്റെ മകൾ കുളിക്കുന്ന ദൃശ്യം രഹസ്യമായി പകർത്തുകയും തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പെൺകുട്ടി ഇക്കാര്യം പിതാവിനോട് പറയുകയും രാകേഷിനെ തന്റെ കടയിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം തന്റെ അനന്തരവന്റെ സഹായത്തോടെ ഡ്രമ്മിലിട്ട് കത്തിക്കുകയും നദിയിൽ വീണ് മരിച്ചതാണെന്ന് വരുത്തിതീർക്കാൻ രാകേഷിന്റെ വാഹനം നദിക്കരയിൽ ഉപേക്ഷിക്കുകയും ചെയ്തു. ഇതിനിടെ രാകേഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ…
Read Moreകുറ്റം സമ്മതിച്ച് സുരേഷ് ഗോപി; പാർട്ടി തയാറെടുത്ത് ഇരുന്നോളൂ, ഇനിയും ഞാൻ വേലായുധൻ ചേട്ടൻമാരെ അങ്ങോട്ട് അയക്കും; കൈപ്പിഴയ്ക്കിടയിലും സിപിഎമ്മിനെ വലിച്ചുകീറി സുരേഷ് ഗോപി
തൃശൂർ: വീടിനു വേണ്ടിയുള്ള നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അത് ഉയർത്തിക്കാട്ടി കൂടുതൽ വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കൊടുങ്ങല്ലൂരിൽ നടന്ന കലുങ്ക് ചർച്ചയിൽ അദ്ദേഹം വ്യക്തമാക്കി. ചില കൈപ്പിഴകൾ ചൂണ്ടിക്കാട്ടി ഈ തീഗോളം കെടുത്താൻ ഒരുത്തനും വിചാരിക്കണ്ട, നടക്കില്ല. അതിനുള്ള ചങ്കുറപ്പ് ഭരത്ചന്ദ്രനുണ്ടെങ്കിൽ അത് സുരേഷ് ഗോപിക്കും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കൊച്ചുവേലായുധൻ ചേട്ടന് വീട് കിട്ടിയതിൽ സന്തോഷം. നല്ലകാര്യം. ഇനിയും ഞാൻ വേലായുധൻ ചേട്ടൻമാരെ അങ്ങോട്ട് അയക്കും. പാർട്ടി തയാറെടുത്ത് ഇരുന്നോളൂ. ആർജവവും ചങ്കൂറ്റവും കാണിക്കണം. ഞാൻ ഒരു ലിസ്റ്റ് അങ്ങോട്ട് പുറത്തുവിടും. 14 ജില്ലയിലേക്കും ഞാൻ പോകും’ – സുരേഷ് ഗോപി പറഞ്ഞു.
Read Moreറിക്കാര്‍ഡ് കുതിപ്പില്‍ സ്വര്‍ണം; ഗ്രാമിന് 80 രൂപ വർധിച്ചപ്പോൾ സ്വർണവില വിണ്ടും ചരിത്രത്തിലേക്ക് കുതിക്കുന്നു; ദീപാവലി സീസണിലും വില ഉയരുമെന്ന് വ്യാപാരികൾ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റിക്കാര്‍ഡ് കുതിപ്പില്‍ തുടരുകയാണ്. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 10,260 രൂപയും പവന് 82,080 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3681 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08 ആണ്. 18,14,9 കാരറ്റുകള്‍ക്കും അനുപാതികമായ വിലവര്‍ധന ഉണ്ടായിട്ടുണ്ട്. വെള്ളി വില വര്‍ധനയും തുടരുകയാണ് 42.54 ഡോളറിലാണ് അന്താരാഷ്ട്ര വില. 24 കാരറ്റ് സ്വര്‍ണത്തിന് ബാങ്ക് നിരക്ക് ഒരു കോടി 20 ലക്ഷം രൂപയില്‍ മുകളിലാണ്. ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 90,000 രൂപയ്ക്ക് അടുത്ത് നല്‍കേണ്ടിവരും. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് കുറയ്ക്കുമെന്ന് സൂചനകളാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണം. അര ശതമാനത്തിന് മുകളില്‍ കുറയ്ക്കണം എന്നാണ് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെടുന്നത്. കാല് ശതമാനമാണ്…
Read More