ഗുവാഹത്തി: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്ന് യുവാക്കളെ ആസാം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്നിന് നടന്ന സംഭവത്തിൽ ആസാമിലെ കച്ചാർ ജില്ലയിൽ നിന്നുള്ള അമ്ജദ് ഹുസൈൻ ലസ്കർ (20), സദ്ദാം ഹുസൈൻ ലസ്കർ (23), റിങ്കു ദാസ് (25) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നിന് പുലർച്ചെ 2.30ഓടെ പെൺകുട്ടികൾ ധോലൈ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തങ്ങളെ തട്ടിക്കൊണ്ടുപോയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു. ആദ്യം പീഡശ്രമം നടന്നുവെന്നാണ് മൊഴി നൽകിയത്. തുടർന്ന വിശദ അന്വേഷണത്തിൽ ഇവർ ക്രൂര പീഡനത്തിന് ഇരയായതായി കണ്ടെത്തി. പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Read MoreCategory: Top News
അത്ഭുതം ഈ രക്ഷപെടൽ..! പാർക്ക് ചെയ്യുന്നതിനിടെ കാറിന് മുകളിലേക്ക് മരം കടപുഴകി വീണു; അച്ഛനും മക്കൾക്കും പരുക്കുകളില്ലാതെ രക്ഷപെടൽ
വലിയകുളത്തിനും കുരിശുംമൂടിനുമിടയില് ഫെഡറല്‍ ബാങ്കിനു സമീപം റോഡരികില്‍ നിന്ന മരം കടപുഴകി വീണ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ന്ന നിലയില്‍. ചങ്ങനാശേരി: മരം വീണു കാർ തകർന്നു. കാറിലുണ്ടായിരുന്ന അഞ്ചുപേർ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറിന് കുരിശുംമൂടിനും വലിയകുളത്തിനുമിടയിലായിന്നു സംഭവം. നടയ്ക്കപ്പാടം സ്വദേശി ജോർജും നാലു മക്കളും കാറിലുണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കടയിൽ പോകാൻ റോഡരികിൽ കാർ നിർത്തിയപ്പോഴാണ് അപകടം. അപകടത്തെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ചുനീക്കി. റോഡരികിൽ അപകടഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കണമെന്ന ജനകീയ ആവശ്യം അധികാരികൾ നിരസിക്കുന്ന നടപടിക്കെതിരേ പ്രതിഷേധം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം മടുക്കംമൂട്ടിൽ റോഡിലേക്ക് മരം വീണിരുന്നു.
Read Moreകൈയിൽ രക്തം പുരണ്ടയാൾ,കൂടെയൊരു സ്ത്രീ; കെ.എം. ബഷീർ വധക്കേസ് ഏഴുവർഷം പിന്നിടുമ്പോൾ ശ്രീറാം വെങ്കിട്ടരാമന് കുരുക്കിട്ട് അഞ്ചാം സാക്ഷി
തിരുവനന്തപുരം: സിറാജ് പത്രം ബ്യൂറോ ചീഫ് കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോടതിയിൽ നിർണായക സാക്ഷിമൊഴി. അപകടത്തിന് തൊട്ടുപിന്നാലെ കണ്ടപ്പോൾ ശ്രീറാമിന്റെ കൈകളിൽ രക്തം പുരണ്ടിരുന്നതായി അഞ്ചാം സാക്ഷിയും പിഡബ്ല്യുഡി ഓഫീസ് വാച്ച്മാനുമായ മിഥുൻ തോമസ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ മൊഴി നൽകി. അപകടസമയത്ത് ശ്രീറാമിനൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നുവെന്നും മിഥുൻ വ്യക്തമാക്കി. സംഭവസമയത്ത് വലിയ ശബ്ദം കേട്ട് പുറത്തുവന്നപ്പോൾ കാർ ബൈക്കിലിടിച്ച് കിടക്കുന്നത് കണ്ടതായും, വാഹനം ഓടിച്ചിരുന്നത് ശ്രീറാമാണെന്ന് നാട്ടുകാരും പോലീസും പറയുന്നത് കേട്ടതായും നാലാം സാക്ഷിയായ അനിൽകുമാറും നേരത്തെ മൊഴി നൽകിയിരുന്നു. സാക്ഷി പ്രതിയെ കോടതിയിൽ വച്ച് തിരിച്ചറിയുകയും ചെയ്തു. അതേസമയം, കേസിൽ പ്രതിക്ക് അനുകൂലമായി നിർണായക ദൃക്സാക്ഷിയായ ഓട്ടോ ഡ്രൈവർ ഷഫീഖ് വിചാരണവേളയിൽ കൂറുമാറി. അമിതവേഗതയിൽ വന്ന കാർ ബൈക്കിലിടിക്കുന്നത് കണ്ടെന്നും താടിവെച്ച…
Read Moreഅന്നമ്മയമ്മച്ചിക്ക് ചെറുപ്പമെന്ന് സർക്കാർ; നൂറ്റിയാറുകാരിക്ക് പെൻഷനില്ല; സർക്കാർ രേഖയിലെ പ്രായം കേട്ടപ്പോൾ പല്ലില്ലാത്ത മോണകാട്ടി ചിരിച്ച് അന്നമ്മ
അടൂർ: പ്രായം കുറച്ചു കാണിക്കാൻ താത്പര്യപ്പെടുന്നവരാണ് ഏറെപ്പേരുമെങ്കിലും താനറിയാതെ തന്റെ പ്രായം എട്ടു പതിറ്റാണ്ട് പിന്നിലേക്ക് സർക്കാർ തന്നെ കുറച്ചപ്പോൾ ഏഴംകുളം സ്വദേശി അന്നമ്മ ചാക്കോ ഞെട്ടി. നൂറ്റി ആറുകാരിയായ അന്നമ്മയ്ക്ക് സർക്കാർ രേഖയിൽ 23 വയസ് മാത്രം. ഔദ്യോഗിക രേഖയായ ആധാർ കാർഡിലെ പ്രായം കാട്ടി പല്ലുകൊഴിഞ്ഞ മോണകാട്ടി ചിരിക്കാനേ അന്നമ്മയ്ക്കും ആകുന്നുള്ളൂ. സർക്കാർ കനിഞ്ഞു നൽകിയ നിത്യയൗവനം അന്നമ്മയ്ക്ക് അർഹതപ്പെട്ട വാർധക്യകാല പെൻഷൻ പോലും ലഭിക്കാത്ത സ്ഥിതിയിലെത്തിച്ചു. 2018-ലാണ് അന്നമ്മ അമ്മച്ചി ആധാർ കാർഡെടുത്തത്. കാർഡ് വന്നപ്പോൾ അന്നമ്മയുടെ ജനനത്തീയതി 01/01/2003 എന്നു കണ്ടപ്പോൾ കുടുംബാംഗങ്ങൾ ഞെട്ടി. ഇതനുസരിച്ച് ഔദ്യോഗിക രേഖകളിൽ അമ്മച്ചിക്ക് ഇപ്പോൾ 23 വയസ് മാത്രമാണ്. ആധാറിലെ പിഴവ് ചുറ്റുമുള്ളവർക്ക് വലിയ കൗതുകമാണെങ്കിലും, സർക്കാരിന്റെ വാർധക്യകാല പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാൻ ഈ സാങ്കേതിക പിഴവ് കാരണമായി. തോമസ് വർഗീസ് ചെങ്ങന്നൂർ…
Read Moreഇങ്ങനെയും ചില അധ്യാപകർ; ക്ലാസ് മുറിയിൽ സംസാരിച്ച വിദ്യാർഥിയുടെ മുഖത്തടിച്ച് അധ്യാപകൻ; സാരമായി പരിക്കേറ്റ വിദ്യാർഥി ചികിത്സതേടി
ചെർപ്പുളശേരി: ക്ലാസിൽ സംസാരിച്ചതിന്റെ പേരിൽ അധ്യാപകൻ വിദ്യാർഥിയുടെ മുഖത്തടിച്ചതായി പരാതി. തൃക്കടീരി പിടിഎം ഹൈസ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥി ആദിഷ്കൃഷ്ണയ്ക്ക് (14) ആണ് അടിയേറ്റത്. അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ രക്ഷിതാക്കളെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെയും ഈ അധ്യാപകൻ തന്നെ മർദിച്ചിട്ടുണ്ടെന്നും അന്നു രക്ഷിതാക്കൾ പ്രധാനാധ്യാപികയോടു പരാതിപ്പെട്ടിരുന്നുവെന്നും കുട്ടി പറഞ്ഞു. അടിയേറ്റെന്നും കടുത്ത വേദനയും മുഖത്തു വീക്കവും വന്നെന്നും കുട്ടി പിതാവ് മോഹൻദാസിനെ വിളിച്ച് അറിയിച്ചിരുന്നു. തുടർന്ന് സ്കൂളിൽ എത്തിയ തന്നെയും അധ്യാപകൻ ആക്രമിക്കാൻ ശ്രമിച്ചതായി പിതാവ് ആരോപിച്ചു. സംഭവത്തിൽ ചെർപ്പുളശേരി പോലീസിനും ചൈൽഡ് ലൈനിലും പരാതി നൽകിയതായും അധ്യാപകനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും രക്ഷിതാക്കൾ പറഞ്ഞു. ചളവറ പഞ്ചായത്തംഗം കൂടിയാണ് അധ്യാപകൻ. പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രാഥമികാന്വേഷണം നടത്തിയ ശേഷമേ കേസിന്റെ കാര്യം തീരുമാനിക്കുകയുള്ളുവെന്നും ചെർപ്പുളശേരി പോലീസ് അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഇന്നു സ്കൂളിലേക്കു മാർച്ച് നടത്തും. അതേസമയം,…
Read Moreകാർ നിയന്ത്രണം വീട്ട് തോട്ടിലേക്ക് മറിഞ്ഞു; സീറ്റ് ബെൽറ്റിൽ കുരുങ്ങി യുവാവിന് ദാരുണ അന്ത്യം; അഞ്ചുവയസുകാരനും അമ്മയ്ക്കും അത്ഭുത രക്ഷപെടൽ
ഇടുക്കി: കട്ടപ്പന-കുട്ടിക്കാനം മലയോര ഹൈവേയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിനു കാരണം ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് റിപ്പോർട്ട്. ഏലപ്പാറ ചിന്നാര്‍ ഏറുമ്പടത്തിനു സമീപം ഇന്നു പുലര്‍ച്ചെ ആറോടെയായിരുന്നു അപകടം. അപകടത്തിൽ വാഹനമോടിച്ചിരുന്ന തിരുവനന്തപുരം കാരക്കോണം സ്വദേശി ജെറിന് ഏണസ്റ്റ് മരിച്ചിരുന്നു. വാഹനത്തില്‍ അഞ്ചു യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജെറിന്റെ ഭാര്യ ദിവ്യ (29), നവ്യ (26) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ അജിന് (36) പീരുമേട് ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചു വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. തിരുവനന്തപുരത്ത് നിന്ന് കട്ടപ്പന ഭാഗത്തേക്ക് വന്ന കാറാണ് 50 അടി കാഴ്ചയിലേയ്ക്ക് മറിഞ്ഞത്. നിയന്ത്രണം തെറ്റിയ കാര്‍ തലകീഴായി മറിഞ്ഞ ശേഷം നിറയെ വെള്ളമുണ്ടായിരുന്ന കൈതപ്പതാല്‍ തോട്ടില്‍ പതിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന ജെറിന് സീറ്റ് ബെല്‍റ്റിട്ടിരുന്നതിനാല്‍ പുറത്തിറങ്ങാനാവാതെ തോട്ടിലെ വെള്ളത്തില്‍ മുങ്ങിയതാണ് മരിക്കാന്‍ ഇടയായത്. പുറത്തെടുക്കുമ്പോള്‍…
Read Moreപ്രണയിച്ചാൽ മാത്രം പോര, താലികെട്ടി എന്നെ നീ കൂടെകൂട്ടണം; അമ്പതുകാരിയായ നൃത്താധ്യാപികയുടെ ആവശ്യം ഒടുവിൽ കൊലപാതകത്തിലേക്ക്…
യിച്ചാൽ മാത്രം പോര, താലികെട്ടി എന്നെ നീ കൂടെകൂട്ടണം; അമ്പതുകാരിയായ നൃത്താധ്യാപികയുടെ ആവശ്യം ഒടുവിൽ കൊലപാതകത്തിലേക്ക്… ചെറുതുരുത്തി: തൃശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. നൃത്താധ്യാപികയായ മലപ്പുറം സ്വദേശി ധനലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. മലപ്പുറം സ്വദേശി വിഗീഷ് ആണ് സംഭവത്തിന് ശേഷം തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇരുവരും തമ്മിൽ ധനലക്ഷ്മിയും വിഗീഷും ഏറെ നാളായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരും ചെറുതുരുത്തിയിലെ ഹന്ന റസിഡൻസിയിൽ മുറിയെടുത്തത്. തുടർന്ന് 55കാരി ധനലക്ഷ്മി തന്നെ വിവാഹം കഴിക്കണമെന്ന് വിഗീഷിനോട് ആവശ്യപ്പെട്ടു. വിഗീഷ് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. പിന്നാലെ ധനലക്ഷ്മിയെ വിഗീഷ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ മുറി അടച്ച് കടന്നു കളഞ്ഞ വിഗീഷ് മലപ്പുറത്തെത്തി സഹോദരിയോട് കൊലപാതക വിവരം വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെയാണ് തേഞ്ഞിപ്പാലം പോലീസ്…
Read Moreഅവളെ കൊല്ലൻ അവൻ എത്തിയത് സ്ത്രീ വേഷത്തിൽ; യുവതിയുടെ നിൽപ്പിലും മട്ടിലും പന്തികേട്; ചോദ്യം ചെയ്ത പോലീസ് കേട്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ
തൃശൂർ: ഗുരുവായൂരിൽ യുവതിയെ അപായപ്പെടുത്താൻ പദ്ധതിയിട്ട അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. ഇതിൽ ഒരാൾ സ്ത്രീവേഷം ധരിച്ചാണ് സ്ഥലത്തെത്തിയത്. തൊടുപുഴ സ്വദേശികളായ ആദർശ് (23), പ്രസാദ് (43), ഷാഹിദ് (24), സ്റ്റീഫൻ (32), ബിനീഷ് (30) എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരിൽനിന്ന് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. തൃശൂരിലെ സ്പായിൽ ജോലി ചെയ്തുവരുന്ന തൊടുപുഴ സ്വദേശിനിയെ ലക്ഷ്യമിട്ടാണ് പ്രതികൾ എത്തിയതെന്ന് സിഐ വിനോദ് വലിയാട്ടൂർ വ്യക്തമാക്കി. സംഘാംഗമായ പ്രസാദാണ് സ്ത്രീയുടെ വേഷം ധരിച്ചിരുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിൽ വച്ച് ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തുവന്നത്. താൻ ഒരു സുഹൃത്തിനെ കാണാൻ എത്തിയതാണെന്നായിരുന്നു ഇയാൾ ആദ്യം നൽകിയ മറുപടി. സംശയം തോന്നിയതിനെത്തുടർന്ന് സ്റ്റേഷനിൽ എത്തിച്ചു വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക ശ്രമത്തിന്റെ പദ്ധതികൾ വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗുരുവായൂരിലെ ഒരു…
Read Moreഡ്യൂട്ടിക്കിടെ നഴ്സിനെ പാമ്പുകടിച്ചു; ആരോഗ്യനില ഗുരുതരാവസ്ഥയിൽ; ചാലിശേരിയിലെ ആരോഗ്യകേന്ദ്രത്തിവെച്ചാണ് യുവതിക്ക് അണലിയുടെ കടി നഴ്സിനേറ്റത്
പാലക്കാട്: ചാലിശേരിയിലെ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്സിന് വിഷപ്പാമ്പിന്റെ കടിയേറ്റു. ചാവക്കാട് സ്വദേശിനിയായ മിസിരിയയ്ക്കാണ് കടിയേറ്റത്. ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. എസ്റ്റേറ്റ് പടിയിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ച സമയത്തായിരുന്നു സംഭവം. അണലിയുടെ കടിയേറ്റ മിസിരിയയെ ഉടൻതന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമണ്ണൂർ, കൂറ്റനാട്, എസ്റ്റേറ്റ് പടി തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നുൾപ്പെടെ നിരവധി സാധാരണക്കാരായ രോഗികളാണ് ദിനംപ്രതി ഈ ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നത്. ഇത്രയധികം ആളുകൾ എത്തുന്ന പ്രധാനപ്പെട്ട ഒരു കേന്ദ്രത്തിൽ ഇത്തരത്തിലുള്ള ഒരു അപകടം ഉണ്ടായത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
Read Moreനിനക്ക് എന്നെ പ്രേമിച്ചാലെന്താ… പ്രായം കുറഞ്ഞ യുവാവിന്റ പ്രണയം നിരസിച്ച യുവതിക്ക് ക്രൂരമർദനം; ഇരുപത്തിയഞ്ചുകാരൻ പിടിയിൽ
പേരൂര്‍ക്കട: വിവാഹാഭ്യര്‍ഥന നിരസിച്ചതിനു യുവതിയെ നടുറോഡിലിടിച്ച് മര്‍ദിച്ച കേ സിൽ യുവാവ് പിടിയില്‍. മുദാക്കല്‍ സ്വദേശി കവടിയാര്‍ ഗോള്‍ഫ് ലിംഗ്സ് റോഡ് വിവേകാനന്ദ നഗര്‍ പിപിഡി ഫ്ളാറ്റിനു സമീപം വാടകയ്ക്കു താമസിച്ചുവരുന്ന ആര്. വിഷ്ണു (25) വാണ് പിടിയിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: പാതിരിപ്പള്ളി സ്വദേശിനിയായ 27-കാരിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി നടത്തിയ വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് ആക്രമണത്തിനു കാരണമായത്. കുറച്ചുനാളായി യുവതിയുടെ പിറകേനടന്ന വിഷ്ണുവിനെ വിവാഹം കഴിക്കാന്‍ താല്പര്യം പ്രകടിപ്പിക്കാ ത്തതാണു പ്രതിയെ പ്രകോപിപ്പിച്ചത്. ഇന്നലെ രാവിലെ 8.30ന് യുവതി തന്റെ ജോലിസ്ഥലത്തേക്കു പോകുന്നതിനായി നാലാഞ്ചിറ ഉദിയന്നൂര്‍ ക്ഷേത്രത്തിനു സമീപത്തുനിന്നും ഓട്ടോറിക്ഷയില്‍ കയറി. എന്നാല്‍ ഓട്ടോറിക്ഷ ഓടിച്ചുവന്നത് വിഷ്ണുവാണെന്നു യുവതി അറിഞ്ഞിരുന്നില്ല. ഓട്ടോയ്ക്കുള്ളില്വച്ചു വിഷ് ണുവിനെ തിരിച്ചറിഞ്ഞതോടെ തന്നെ ഇറക്കിവിടണമെന്നു യുവതി ആവശ്യപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. യുവതിയുടെ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ച വിഷ്ണു ഇവരുടെ…
Read More