കൊല്ലം: വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവതിയെ കടന്നുപിടിച്ച കേസിൽ പിടിയിലായ സർക്കാർ ഉദ്യോഗസ്ഥൻ കൈവിലങ്ങു കൊണ്ട് പോലീസുകാരെ ഇടിച്ച് പരിക്കേൽപ്പിച്ചു. കൊല്ലത്തെ ജൂനിയർ കോ ഓപറേറ്റീവ് ഇൻസ്പക്ടർ ആയ ചവറ തെക്കുംഭാഗം മുട്ടത്ത് തെക്കതിൽ സന്തോഷ് തങ്കച്ചൻ (38) ആണ് സംഭവത്തിൽ കുണ്ടറയിൽ അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 1.30നു ഇളമ്പള്ളൂരിലെ ഓഡിറ്റോറിയത്തിലാണ് സംഭവം. സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം പുറത്തേക്കിറങ്ങിയ യുവതിയെ മദ്യ ലഹരിയിലായിരുന്ന സന്തോഷ് കടന്നു പിടിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത യുവതിയുടെ ഭർത്താവിനെ ഇയാൾ അസഭ്യം പറഞ്ഞു. സംഭവം കണ്ടു നിന്നവർ ഇയാളെ തടഞ്ഞു നിർത്തി പോലീസിനു കൈമാറി. കസ്റ്റഡിയിൽ എടുത്ത ശേഷം വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സന്തോഷ് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. അസഭ്യവർഷം നടത്തി ആക്രമണ സ്വഭാവം കാണിച്ച പ്രതി ജീപ്പിൽ നിന്ന് പലതവണ ചാടാൻ ശ്രമിച്ചു. പരാക്രമം കാണിച്ച…
Read MoreCategory: Top News
തനിക്കെതിരെ പകപോക്കാൻ കരുവാക്കിയത് ട്രാഫിക് എസ്ഐയെ: മാത്യു കുഴൽനാടൻ എംഎൽഎ
ഇടുക്കി: മൂവാറ്റുപുഴ നഗരത്തിലെ എംസി റോഡ് ഉദ്ഘാടന വിവാദത്തിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രാഫിക് എസ്ഐക്ക് എതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് മാത്യുകുഴൽനാടൻ പറഞ്ഞു. സിപിഎമ്മിന്റെ രാഷ്ട്രീയ സങ്കട മനോഭാവത്തിന്റെ ഉദാഹരണമാണിതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. “റോഡ് ഉദ്ഘാടനമല്ല നടന്നത്, ഒരു ഭാഗം സാധാരണഗതിയിൽ തുറന്നു കൊടുത്തത് മാത്രമായിരുന്നു. നിയമപരമായും രാഷ്ട്രീയപരമായും നേരിടും. വിഷയം നിയമസഭയിൽ ഉന്നയിക്കും. തനിക്കെതിരെ പകപോക്കാൻ കരുവാക്കിയത് ട്രാഫിക് എസ്ഐയെ ആണ്.’-മാത്യു കുഴൽനാടൻ പറഞ്ഞു. മൂവാറ്റുപുഴ സ്റ്റേഷനിൽ തന്നെ തെറ്റ് ചെയ്ത പൊലീസുകാർ നിരവധിയുണ്ട്. ഇവർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് ആർജ്ജവം ഇല്ലേയെന്നും മാത്യുകുഴൽനാടൻ ചോദിച്ചു. എംസി റോഡ് ഉദ്ഘാടനം വിവാദത്തിലായതിന് പിന്നാലെയാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിനാണ് നടപടി. ട്രാഫിക് എസ്ഐ കെ.പി. സിദ്ദിഖിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. നവീകരണ പ്രവർത്തനങ്ങൾ…
Read More‘രശ്മി പഞ്ചപാവമായിരുന്നു, ആരോടും അധികം സംസാരിക്കാറില്ലാത്ത കുട്ടി’; പത്തനംതിട്ടയിലെ സംഭവത്തിൽ ഞെട്ടിത്തരിച്ച് അയല്‍വാസികള്‍
പത്തനംതിട്ട: ഹണിട്രാപില്‍ കുടുക്കി യുവാവിനെ വീട്ടിലെത്തിച്ച് മര്‍ദിച്ച സംഭവത്തില്‍ ഞെട്ടി അയല്‍വാസികള്‍. രശ്മി പഞ്ചപാവത്തെപോലെയായിരുന്നു ആരോടും ഒരു പരിധിയിൽക്കൂടുതൽ സംസാരിക്കാുകയോ ഇടപെഴകുകയോ ചെയ്യാറില്ലായിരുന്നു എന്ന് അയൽവാസി. ജയേഷ് കുറച്ചുകാലം ഇവിടെയുണ്ടായിരുന്നില്ല. ആ സമയം വീട്ടില്‍ നല്ല പ്രയാസമായിരുന്നു. അടുത്ത് പൊതിച്ചോറുണ്ടാക്കി കൊടുക്കുന്ന കടയിൽ രശ്മി സഹായത്തിന് പോകുമായിരുന്നു. അമ്പലത്തിൽ മിക്ക ചടങ്ങുകളിലും രശ്മി മുടങ്ങാതെ പോയിരുന്നു. ഈ സംഭവം കേട്ടപ്പോൾ വിശ്വസിക്കാൻ പ്രയാസമായിരുന്നു എന്നും അയൽവാസികൾ പറഞ്ഞു. രശ്മിയെപ്പോലെ ജയേഷും പാവത്താനായിരുന്നു. ഓണപരിപാടിക്കിടയില്‍ കുട്ടിയെ സഹപാഠി മര്‍ദിച്ച സംഭവമുണ്ടായപ്പോള്‍ വളരെ സംയമനത്തോടെയാണ് ജയേഷ് ഇടപ്പെട്ടത്. ആ വ്യക്തിതന്നെയാണോ ഇതെല്ലാം ചെയ്തതെന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും അയൽവാസികൾ കൂട്ടിച്ചേർത്തു. ഓണക്കാലത്ത് ചിലരൊക്കെ വന്നുപോയത് ശ്രദ്ധയില്‍പ്പെട്ടിരുന്നു പക്ഷേ ഇത് അക്രമത്തിനിരയായ യുവാവാണോ എന്ന് വ്യക്തമല്ലെന്നും ഇവര്‍ പറഞ്ഞു.
Read More‘സത്യത്തിന്റെയും ധർമത്തിന്റെയും വിജയത്തിനായി പ്രേരകമാകട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ‘: ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സത്യത്തിന്റെയും ധർമത്തിന്റെയും വിജയത്തിനായി സമർപ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവച്ച കുറിപ്പിലാണ് ശ്രീകൃഷ്ണ ജയന്തി ആശംസ അറിയിച്ചത്. സത്പ്രവൃത്തികൾ ചെയ്ത് മുന്നോട്ടുപോവുക എന്ന തത്വചിന്തയെ അടിസ്ഥാനപ്പെടുത്തി ഭക്തജനങ്ങൾ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. മനുഷ്യമനസുകളുടെ ഒരുമയ്ക്കായുള്ള ആഘോഷമാവട്ടെ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി. എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ എന്ന് മുഖ്യമന്ത്രി കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…സത്യത്തിന്റേയും ധർമ്മത്തിന്റേയും വിജയത്തിനായി സമർപ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി എന്നാശംസിക്കുന്നു. സൽപ്രവൃത്തികൾ ചെയ്ത് മുന്നോട്ടുപോവുക എന്ന തത്വചിന്തയെ അടിസ്ഥാനപ്പെടുത്തി ഭക്തജനങ്ങൾ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. മനുഷ്യമനസുകളുടെ ഒരുമയ്ക്കായുള്ള ആഘോഷമാവട്ടെ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി. എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ.
Read Moreയുവാവിനെ വിളിച്ച് വരുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അഭിനയിപ്പിച്ചു വീഡിയോ പകർത്തി: ശേഷം കെട്ടിയിട്ട് ക്രൂരമായി മർദിച്ചു, ജനനേന്ദ്രിയത്തിൽ 23 സ്റ്റാപ്ലർ അടിച്ചുകയറ്റി; യുവ ദമ്പതികൾ പിടിയില്‍
പത്തനംതിട്ട: യുവാവിനെ കെട്ടിത്തൂക്കി അതി ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ 23 സ്റ്റാപ്ലര്‍ അടിക്കുകയും ചെയ്ത സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍. ചരല്‍കുന്ന് സ്വദേശി ജയേഷ് ഭാര്യ ലക്ഷ്മി എന്നിവരാണ് പിടിയിലായത്. യുവാവിനെക്കൊണ്ട് ലക്ഷ്മിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി അഭിനയിപ്പിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. അതിനുശേഷം ദമ്പതികള്‍ ചേർന്ന് യുവാവിനെ കെട്ടിയിട്ട് മർദിക്കുകയും ജനനേന്ദ്രിയത്തില്‍ 23 സ്റ്റാപ്ലര്‍ പിൻ അടിച്ചുകയറ്റുകളും ചെയ്തു. മർദനശേഷം ഇയാളുടെ പക്കല്‍ നിന്നും പണവും ഐഫോണും ഉൾപ്പെടെ പ്രതികള്‍ തട്ടിയെടുക്കുകയും ചെയ്തു. യുവാവിന് പുറമെ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മറ്റൊരു യുവാവിനും സമാന അനുഭവം നേരത്തേ ദമ്പതികളിൽ നിന്ന് നേരിട്ടിരുന്നു. മർദന വിവരം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ദമ്പതികൾ ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ ആലപ്പുഴ സ്വദേശി കേസ് കൊടുക്കാൻ തയാറായില്ല, എന്നാൽ പത്തനംതിട്ട സ്വദേശി ഉടൻ തന്നെ പത്തനംതിട്ട പോലീസിൽ പരാതി നൽകി.
Read Moreകോൺഗ്രസിന്റെ യുവനിരയും സൈബർ പോരാളികളും ദുർബലപ്പെടേണ്ടത് ചിലരുടെ ആവശ്യമാണ്, താൻ ഒരു കണ്ണി മാത്രം: രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: ലൈംഗികാരോപണ വിവാദങ്ങളിൽ മാധ്യമങ്ങൾക്കെതിരേ ആരോപണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസിന്റെ യുവനിരയും സൈബർ പോരാളികളും ദുർബലപ്പെടേണ്ടത് ചിലരുടെ ആവശ്യമാണെന്നും താൻ ഒരു കണ്ണി മാത്രമാണെന്നും രാഹുൽ പറഞ്ഞു. ‘മിഷൻ 2026’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു രാഹുലിന്റെ സന്ദേശം. തനിക്ക് പിന്നാലെ ഷാഫി പറമ്പിൽ, പി.കെ.ഫിറോസ് , വി.ടി.ബൽറാം ,ടി.സിദ്ദിക് , ജെബി മേത്തർ തുടങ്ങിയവരെ മാധ്യമങ്ങൾ പല കാരണങ്ങൾ പറഞ്ഞ് ആക്രമിച്ചുവെന്നും സന്ദേശത്തിൽ പറയുന്നു. ‘കെസിയും സണ്ണി സാറും വിഡിയും രമേശ്ജിയും തൊട്ട് നമ്മുടെ യുവ നിരയും സൈബര്‍ പോരാളികളും ദുര്‍ബലപ്പെടേണ്ടത് തമ്മില്‍ തല്ല് ഉണ്ടാകണ്ടത് അവരുടെ ആവശ്യമാണ്. മാധ്യമങ്ങൾ നടത്തുന്ന ആക്രമണം ചില പ്രൊപ്പഗണ്ടകളുടെ ഭാഗമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Read Moreപുതിയ നേതൃത്വം നേപ്പാളിൽ സമാധാനം കൊണ്ടുവരട്ടെ: സുശീല കർക്കിയുടെ സ്ഥാനമേറ്റെടുക്കൽ വനിതാ ശാക്തീകരണത്തിന്റെ സന്ദേശം; പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: പുതിയ നേതൃത്വം നേപ്പാളിൽ സമാധാനം കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുശീല കർക്കിക്ക് സമാധാനം പുനസ്ഥാപിക്കാൻ കഴിയട്ടെ എന്ന് മോദി ആശംസിച്ചു. സുശീല കർക്കിയുടെ സ്ഥാനമേറ്റെടുക്കൽ വനിതാ ശാക്തീകരണത്തിന്റെ സന്ദേശം എന്നും മോദി പറഞ്ഞു. നേപ്പാളിലെ യുവാക്കൾ തെരുവുകൾ ഇപ്പോൾ വൃത്തിയാക്കുന്നത് നല്ല കാഴ്ചയാണെന്നും മോദി കൂട്ടിച്ചേർത്തു. നേപ്പാൾ ജനതയ്ക്ക് ഇന്ത്യയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. നേപ്പാളിലെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് മോദി അറിയിച്ചു. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുശീല കർക്കിയെ നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി നിശ്ചയിച്ച ശേഷമുള്ള സാഹചര്യം ഇന്ത്യ നിരീക്ഷിക്കുകയാണ്. സുശീല തർക്കി സ്ഥാനം ഏറ്റതിനെ ഇന്നലെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു. ഇത് സമാധാനത്തിനും സ്ഥിരതയ്ക്കും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Read Moreകൈയിലെ മുറിവ് പരിശോധിക്കാതെ ഏഴുവയസുകാരന് പ്ലാസ്റ്ററിട്ടു; വ്രണം പഴുത്ത് ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ; സർക്കാർ ആശുപത്രിക്കെതിരെ ആരോപണവുമായി പിതാവ്
പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; കൈയിലെ മുറിവ് വ്രണമായി രൂപപ്പെട്ടപ്പോൾ ഏഴുവയസുകാരൻ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സ തേടി.പത്തനംതിട്ട കൊടുന്തറ പടിഞ്ഞാറെ വിളയിൽ മനോജ് -രാധ ദമ്പതികളുടെ മകൻ മനു (ഏഴ്) സൈക്കിളിൽനിന്നും വീണ് കൈക്ക് പരിക്കേറ്റിരുന്നു. കൈയിലെ മുറിവ് പരിശോധിക്കാതെ ചതവിനു അത്യാഹിത വിഭാഗം ഡോക്ടർ പ്ലാസ്റ്ററിട്ടതാണ് ഗുരുതര പ്രശ്നങ്ങൾക്കു വഴിവച്ചത്. രണ്ടാഴ്ച മുന്‍പാണ് മനുവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടെ നിർദേശപ്രകാരം എക്സ്റേ എടുക്കുകയും പൊട്ടലുണ്ടെന്നു കണ്ടെത്തിയതോടെ പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിടുകയുമായിരുന്നു. ഒരാഴ്ച കഴിഞ്ഞ്ഓർത്തോവിഭാഗം ഡോക്ടറെകാണിക്കാനും നിർദ്ദേശിച്ചു. ഒരാഴ്ചക്ക് ശേഷം ഓർത്തോ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുകയുണ്ടായി.വീട്ടിൽ എത്തി കഴിഞ്ഞ് കുട്ടിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു തുടങ്ങി. പരിശോധിച്ചപ്പോൾ വ്രണവും പഴുപ്പു മുള്ളതായികണ്ടു. ഞായറാഴ്ച വൈകുന്നേരം ജനറൽ ആശുപത്രിയിൽ വീണ്ടും എത്തിയപ്പോൾ കൈ പരിശോധിച്ച അത്യാഹിത വിഭാഗത്തിലെ ഡോക്ടർ കോട്ടയം മെഡിക്കൽ…
Read Moreവിട്ടൊഴിയാതെ ദുരന്തങ്ങൾ; സ്കൂട്ടറിൽ ലോറിതട്ടി മറിഞ്ഞുവീണ ഗൃഹനാഥന്റെ ദേഹത്തിലൂടെ പിൻചക്രം കയറിയിറങ്ങി ദാരുണാന്ത്യം; വർഷങ്ങൾക്ക് മുമ്പ് രണ്ട് മക്കൾ മരിച്ചത് ഇടിമിന്നലേറ്റ്
തൊടുപുഴ: ലോറി സ്കൂട്ടറിലിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. കദളിക്കാട് പെരളിമറ്റം വട്ടപ്പറന്പിൽ വി.കെ. ഹരിദാസാണ് (58) മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30ന് വെങ്ങല്ലൂർ സിഗ്നൽ ജംഗ്ഷനിലായിരുന്നു അപകടം. ഹരിദാസ് തൊടുപുഴയിൽനിന്ന് കദളിക്കാടിനു പോവുകയായിരുന്നു. ഇതിനിടെ വെങ്ങല്ലൂർ സിഗ്നൽ ജംഗ്ഷനിലെത്തിയപ്പോൾ പിന്നാലെയെത്തിയ ലോറി കോലാനി ഭാഗത്തേക്ക് തിരിയുന്നതിനിടെ സ്കൂട്ടറിൽ തട്ടി. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഹരിദാസിന്റെ ദേഹത്തുകൂടി ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. ഹരിദാസിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: അജിത. മകൾ: അരുണിമ. തൊടുപുഴ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. തൊടുപുഴയിലെ സ്വകാര്യആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 2009 ഓഗസ്റ്റിൽ വീടിന് മുന്നിലെ തറയിൽ കിടന്നുറങ്ങുകയായിരുന്ന ഹരിദാസിന്റെ മക്കളായ അരുണ്‍ദാസും കൃഷ്ണദാസും ഇടിമിന്നലേറ്റ് മരിച്ചിരുന്നു.
Read Moreപോയി പഞ്ചായത്തിൽ പറയൂ; നിവേദനവുമായി എത്തിയ വയോധികനെ മടക്കി അയച്ച് സുരേഷ് ഗോപി; ഇതൊന്നും എംപിയുടെ ജോലിയല്ലെന്നും എം പി
തൃശൂർ: കലുങ്ക് സൗഹാര്‍ദ വികസന സംവാദത്തില്‍ നിവേദനം നൽകാൻവന്ന വയോധികനെ മടക്കി അയച്ച് സുരേഷ് ഗോപി. തൃശൂര്‍ പുള്ള്, ചെമ്മാപ്പിള്ളി മേഖലകളിലാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ കലുങ്ക് സൗഹാര്‍ദ വികസന സംവാദം നടന്നത്. ഈ സംവാദം നടക്കുമ്പോഴാണ് ഒരു വയോധികന് കവറില്‍ അപേക്ഷയുമായി വന്നത്. കവര്‍ സുരേഷ് ഗോപിക്ക് നീട്ടിയപ്പോള്‍ ഇതൊന്നും എംപിക്കല്ല പോയി പഞ്ചായത്തില്‍ പറയൂ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന പഞ്ചായത്തിൽ മാത്രമാണോ എംപി ഫണ്ട് എന്ന് ചോദിക്കുമ്പോൾ അതെ പറ്റുന്നുള്ളു ചേട്ടാ എന്ന് എംപി പറയുന്നതും വീഡിയോയിലുണ്ട്. പുള്ളിലും ചെമ്മാപ്പിള്ളിയിലും നടന്ന സൗഹൃദ സംവാദ സദസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം നടന് ദേവന്, സംവിധായകന് സത്യന് അന്തിക്കാട് തുടങ്ങിയവർ പങ്കെടുത്തു.
Read More