ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ ഇ​ന്ത്യ സാ​ധാ​ര​ണ​ക്കാ​രെ ആ​ക്ര​മി​ച്ചി​ട്ടി​ല്ല, പാ​ക്കി​സ്ഥാ​നെ​തി​രേ ല​ക്ഷ്യ​മി​ട്ട​ത് ന​ട​പ്പാ​ക്കി: രാ​ജ്നാ​ഥ് സിം​ഗ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ ഇ​ന്ത്യ സാ​ധാ​ര​ണ​ക്കാ​രെ ആ​ക്ര​മി​ച്ചി​ട്ടി​ല്ല​ന്നും പാ​ക്കി​സ്ഥാ​നെ​തി​രേ ല​ക്ഷ്യ​മി​ട്ട​ത് ന​ട​പ്പാ​ക്കി​യെ​ന്നും പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്​നാ​ഥ് സിം​ഗ്. കൃ​ത്യ​മാ​യ ശ്ര​ദ്ധ​യോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​യ്ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി ന​ൽ​കാ​നു​ള്ള അ​വ​കാ​ശ​മാ​ണ് വി​നി​യോ​ഗി​ച്ച​ത്. സ​മ​ചി​ത്ത​ത​യോ​ടെ​യും മാ​ന​വി​ക​ത ഉ​യ​ർ​ത്തി പി​ടി​ച്ചു​മാ​ണ് സേ​ന പെ​രു​മാ​റി​യ​ത്.

അ​തേ​സ​മ​യം, ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളോ​ട് ഇ​ന്ന​ത്തെ സൈ​നി​ക നീ​ക്കം ഇ​ന്ത്യ വി​ശ​ദീ​ക​രി​ച്ചു. നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ​ക്ക് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​വ​രം ന​ല്കി. പ്ര​തി​രോ​ധ സേ​ന​ക​ൾ പു​തി​യ ച​രി​ത്രം കു​റി​ച്ച​വെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment