കൊച്ചി: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് പിന്നിലെ സൗത്ത് സ്റ്റാര്‍ അപ്പാര്‍ട്ട്മെന്റില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. ഇന്ന് പുലര്‍ച്ചെ 4.15നാണ് സംഭവം. അഞ്ചു യുവതികള്‍ താമസിക്കുന്ന ഫ്ളാറ്റിനുള്ളില്‍ അതിക്രമിച്ച് കടന്നാണ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതി നിലവിളിച്ച് മുറിയില്‍ നിന്നും ഇറങ്ങി ഓടിയതോടെ അജ്ഞാതന്‍ ബാല്‍ക്കണി വഴി രക്ഷപ്പെടുകയായിരുന്നു. അപ്പാര്‍ട്ട്മെന്റിന്റെ മുന്‍ വാതിലും ബാല്‍ക്കണിയുടെ വാതിലും തുറന്നു കിടക്കുകയായിരുന്നു. എന്നാല്‍ ഫ്ളാറ്റില്‍ എവിടെയും മോഷണശ്രമത്തിന്റെ ലക്ഷണങ്ങളില്ല. ബെഡ്റൂമിന്റെ നിലത്ത് നിന്നു രക്തക്കറകള്‍ കണ്ടെത്തി. അലമാരയുടെ വാതിലുകളും തുറന്നുകിടക്കുകയായിരുന്നു. എന്നാല്‍ മേശപ്പുറത്തുണ്ടായിരുന്ന പഴ്സ് സ്പര്‍ശിച്ചിരുന്നില്ല. പെണ്‍കുട്ടി കടവന്ത്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. തറയില്‍ നിന്നും ലഭിച്ച രക്തതുള്ളികളുടെ സാമ്പിളുകളും പരാതിക്കൊപ്പം കൈമാറി.
Read MoreCategory: Top News
ജെൻസികളുടെ പേപ്പർ ഇക്ക… 115ന്റെയും 75ന്റെയും ചായകുടിക്കാൻ കാരിശേരിയുടെ കടയിൽ തിരക്കോട്തിരക്ക്; കോഡ് ഭാഷയിലുള്ള ലഹരി കച്ചവട രീതിയിങ്ങനെ…
നെടുങ്കണ്ടം: കഞ്ചാവും ഒസിബി പേപ്പറും ക്യൂബൻ ഹവാന ചുരുട്ടും നിരോധിത പുകയില ഉത്പന്നങ്ങളുമായി ടീ ഷോപ്പ് ഉടമ – പേപ്പർ ഇക്ക എന്നറിയപ്പെടുന്ന കാരിശേരി മജീദ് ഹാസിം പിടിയിലായി. എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നെടുങ്കണ്ടം ടൗണിൽ മജീദ് ഹാസിമിന്റെ ടീ ഷോപ്പിൽനിന്നും വീട്ടിൽനിന്നുമായി കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 106 കവർ ഒസിബി പേപ്പറുകളും 22 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങളും മൂന്നു ഗ്രാം കഞ്ചാവും പിടികൂടിയത്. നെടുങ്കണ്ടത്ത് രാത്രി വൈകിയും പ്രവർത്തിക്കുന്ന കടകൾ കേന്ദ്രീകരിച്ച് എക്സൈസ് ഇൻസ്പെക്ടർ കെ.യു. അഭിലാഷ്, ഷാഡോ എക്സൈസ് അംഗങ്ങളായ രതീഷ് കുമാർ, ടിൽസ് ജോസഫ്, സുബിൻ വർഗീസ് എന്നിവർ നടത്തിയ രഹസ്യാന്വേഷണത്തിലാണ് 115 രൂപയുടെ സ്ട്രോംഗ് ചായയ്ക്കൊപ്പം കടിയായി, ഒസിബി വിൽക്കുന്ന പേപ്പർ വിൽക്കുന്ന ഇക്കായുടെ വിവരങ്ങൾ കിട്ടിയത്. യുവാക്കൾ…
Read Moreവികൃതിക്കുട്ടികൾ… എന്നെയും എന്റെ അമ്മയെയും അവര്‍ അധിക്ഷേപിച്ചു; അവരോട് ഞാൻ ക്ഷമിക്കുന്നു: അവർ നമ്മുടെ കുട്ടികളല്ലേയെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ തനിക്കും തന്റെ അമ്മയ്ക്കുമെതിരെ പ്രതിഷേധക്കാർ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഴിതെറ്റിയ ഇത്തരം കുട്ടികളെ നിയമനടപടികളിലേക്ക് വലിച്ചിഴയ്ക്കുന്നത് പ്രശ്നത്തിന് പരിഹാരമാകില്ലെന്നും അവരോട് ക്ഷമിക്കുകയാണെന്നും പ്രധാനമന്ത്രി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹത്തിലുള്ള അമർഷം തനിക്ക് മനസിലാകുമെന്നും എന്നാൽ ഇത് യുവാക്കളെ ചേർത്തുപിടിച്ച് ശരിയായ വഴിക്ക് നയിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. “ജന്തർമന്തറിൽ വച്ച് എനിക്ക് അധിക്ഷേപകരമായ വാക്കുകൾ കേൾക്കേണ്ടി വന്നു എന്ന് മാത്രമല്ല, എന്റെ മരിച്ചുപോയ അമ്മയെയും അവിടെ അധിക്ഷേപിച്ചു. എന്നാൽ ആക്ഷേപങ്ങൾ ഒരിക്കലും ഒന്നിനും പരിഹാരമാകുന്നില്ല; വഴിതെറ്റിയവരെ നമുക്ക് വഴികാട്ടാം,” അദ്ദേഹം പറഞ്ഞു.വികൃതിക്കുട്ടികളെന്നാണ് മോദി വിശേഷിപ്പിച്ചത്. അവരെ ശിക്ഷിക്കുകയോ കോടതി നടപടികളിലൂടെ കടത്തിവിടുകയോ ചെയ്യുന്നത് പ്രശ്നം പരിഹരിക്കില്ല. “ഞാൻ അവരോട് ക്ഷമിക്കാൻ ആഗ്രഹിക്കുന്നു. ആളുകൾക്ക് തെറ്റുകൾ പറ്റാം, എന്നാൽ നമ്മുടെ…
Read Moreമഴ ആസ്വദിക്കാൻ ആരും വരേണ്ട… നെല്ലിയാമ്പതിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു; കനത്തമഴയുടെ ഭാഗമായുള്ള മുൻകരുതൽ
പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെല്ലിയാമ്പതിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. മുൻകരുതലിന്റെ ഭാഗമായാണ് അടച്ചത്. പാലക്കാട് ജില്ലയിലെ നെല്ലിയാന്പതി ഉൾപ്പെടെ മലയാരമേഖലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. മലന്പുഴയിലും കവയിലും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടം അടച്ചു. ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. അച്ചൻകോവിൽ മേഖലയിൽ ഉൾവനത്തിൽ കനത്ത മഴയാണ് പെയ്യുന്നത്.
Read More‘കള്ളൻ വിജയൻ’ ആവിഷ്കാര സ്വാതന്ത്ര്യം പുകയുന്നു; കെ.ആർ. അജയനോട് രാജിവെക്കാൻ നിർദേശം; അച്ചടക്ക നടപടിയുമായി പാർട്ടി
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ‘കള്ളൻ വിജയൻ’ എന്ന ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ കടുത്ത നടപടിയുമായി പത്ര മാനേജ്മെന്റ്. വാരാന്തപ്പതിപ്പ് എഡിറ്ററായിരുന്ന കെ.ആർ. അജയനോട് ഒന്നുകിൽ രാജിവെക്കാനോ അല്ലെങ്കിൽ ദീർഘകാല അവധിയിൽ പ്രവേശിക്കാനോ നിർദേശം നൽകി. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് ഇത് സംബന്ധിച്ച് വാക്കാൽ നിർദേശം നൽകിയത്. വിവാദത്തെ തുടർന്ന് അജയനെ നേരത്തെ തന്നെ വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്ന് മാറ്റി പകരം ചീഫ് ന്യൂസ് എഡിറ്റർ ടി. ചന്ദ്രമോഹന് ചുമതല നൽകിയിരുന്നു. പുല്ലമ്പാറയിലെ നാടക പ്രവർത്തകനായ കള്ളൻ വിജയനെക്കുറിച്ചുള്ള ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട് ദേശാഭിമാനി എഡിറ്റോറിയൽ ബോർഡിൽ വലിയ തർക്കമാണ് ഉടലെടുത്തത്. തലക്കെട്ട് മാറ്റണമെന്ന ആവശ്യത്തോട് അജയൻ യോജിക്കാതിരുന്നതിനെ തുടർന്ന് വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ പതിപ്പ് ഉൾപ്പെടെയുള്ള വാരാന്തപ്പതിപ്പിന്റെ പ്രസിദ്ധീകരണം തന്നെ മുടങ്ങിയിരുന്നു. വിഷയത്തെക്കുറിച്ച് നൽകിയ കാരണം കാണിക്കൽ നോട്ടീസിന്, നാടകപ്രവർത്തകനെക്കുറിച്ചുള്ള ലേഖനത്തിന് ‘കള്ളൻ വിജയൻ’…
Read Moreസംസ്ഥാനത്ത് വ്യാപകമഴ; മൂന്ന് മരണം; ഇടുക്കിയിലും കോട്ടയത്തും ശക്തമായ ഉരുൾപൊട്ടൽ: രണ്ട് പേരെ കാണാതായി; 8 ജില്ലയിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി പെയ്യുന്ന മഴയിൽ ഇടുക്കിയിലും കോട്ടയത്തുമായി ഉണ്ടായ ഉരുൾപൊട്ടലുകളിൽ മൂന്ന് പേർ മരിച്ചു. ഇടുക്കിയിൽ രണ്ട് മരണങ്ങളും കോട്ടയത്ത് ഒരു മരണവുമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ കോട്ടയം പൂഞ്ഞാറിൽ രണ്ടുപേരെക്കൂടി കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങൾ തുടരുകയാണ്. ഇടുക്കി തൊടുപുഴ കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. പുലർച്ചെ രണ്ടോടെയാണ് സംഭവം. ശക്തമായ മലവെള്ളപ്പാച്ചിലിൽ സുമതിയുടെ വീട് പൂർണ്ണമായും ഒലിച്ചുപോവുകയും മണ്ണിനടിയിൽപ്പെടുകയും ചെയ്തു. അപകടസമയത്ത് ഭർത്താവ് രവിയും മകൻ രതീഷും വീട്ടിലുണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. എന്നാൽ സുമതി മണ്ണിനടിയിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. ഇടുക്കി വാഗമണ്ണിലുണ്ടായ മണ്ണിടിച്ചിലിൽ വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു. വീടിനു മുകളിലേക്ക്മണ്ണും പാറയും ഇടിഞ്ഞുവീഴുകയായിരുന്നു. പ്രഭാകരൻ നായരുടെ മൃതദേഹം ഇതുവരെ പൂർണമായും പുറത്തെടുക്കാനായിട്ടില്ല. രക്ഷാപ്രവർത്തനം…
Read Moreബലിഷ്ഠമായ കരങ്ങൾ അവളെ ബന്ധിയാക്കി; കൈതച്ചക്ക തോട്ടത്തിലെത്തിയ ബാലികയെ മർദിച്ച ശേഷം ക്രൂരമായി പീഡിപ്പിച്ചു; 66 കാരനായ വയോധികൻ അറസ്റ്റിൽ
ചിറ്റാര്‍: ഒന്‍പതു വയസുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വയോധികന് അറസ്റ്റില്‍. ചിറ്റാര്‍ ഫാക്ടറിപ്പടി മാമല പുത്തന്‍പുരയില്‍ വീട്ടില്‍ ഫിലിപ്പോസ്(66) നെയാണ് ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു മാസങ്ങള്‍ക്കു മുന്‍പ് സ്കൂൾ അവധിക്കാലത്താണ് ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കൈതച്ചക്ക തോട്ടത്തിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയെ ഇയാള്‍ കാലില്‍ പിടിച്ച് നിലത്തിടുകയും പീഡിപ്പിക്കുകയും ആയിരുന്നു. പീഡന വിവരം രക്ഷിതാക്കളോട് കുട്ടി പങ്ക് വച്ചിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ 29ന് സംഭവം അറിയിക്കുകയായിരുന്നു. ചിറ്റാര്‍ എസ്എച്ച്ഒ എ. അനീസ്, എസ്സിപിഒമാരായ ശ്രീകുമാര്‍, പ്രവീണ്‍, സിപിഒ അന്‍വര്‍ഷ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreഅഭിനയം തകർത്തു, കാമറ ചതിച്ചു..! ഒന്നര ലക്ഷത്തോളം രൂപയുടെ സ്വർണം സെലക്ട് ചെയ്തു; പണമെടുക്കാൻ പുറത്തേക്ക് പോയയാൾ പിന്നെ വന്നില്ല; സ്വർണക്കള്ളനെ കുടുക്കി പോലീസ്
ചങ്ങനാശേരി: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി ജീവനക്കാരുടെ ശ്രദ്ധതിരിച്ച് ആറ് ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയെ ചങ്ങനാശേരി പോലീസ് പിടികൂടി. തിരുവനന്തപുരം പാലോട് പച്ച പാലുവള്ളി വിജി ഭവനിൽ സുരേഷ് വാസു (46) ആണ് പിടിയിലായത്. സെൻട്രൽ ജംഗ്ഷനിലുള്ള തോപ്പിൽ ജ്വല്ലറിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. രാവിലെ മധ്യവയ സ്കനായ ഒരാൾ സ്വർണം വാങ്ങാൻ കടയിലെത്തി. കുട്ടികളുടെ വളയും കൈച്ചെയിനും ആവശ്യപ്പെട്ട ഇയാൾക്ക് ജീവനക്കാർ വിവിധ ആഭരണങ്ങൾ കാണിച്ചുകൊടുത്തു. തുടർന്ന് ഏകദേശം 10 ഗ്രാം തൂക്കമുള്ള വിവിധ ആഭരണങ്ങൾ ഇയാൾ തെരഞ്ഞെടുത്തു. ഡിസ്കൗണ്ട് ഉൾപ്പെടെ 1,75,000 രൂപ വില വന്നെങ്കിലും ഇയാളുടെ കൈവശം 55,000 രൂപ മാത്രമാണുണ്ടായിരുന്നത്. തുടർന്ന് സുഹൃത്ത് പണവുമായി എത്തിയിട്ടുണ്ടെന്നും പണം വാങ്ങിക്കൊണ്ടുവരാമെന്നും പറഞ്ഞ് ഇയാൾ ജ്വല്ലറിയിൽനിന്ന് പുറത്തു പോയി. ഇയാൾ പോയശേഷം ജീവനക്കാർ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് ആറ് ഗ്രാം കുറവുള്ളതായി…
Read Moreആ കരച്ചിൽ കേൾക്കാതിരിക്കാനായില്ല… കലുങ്കിനടിയിൽ കുടുങ്ങി അമ്മയും മക്കളും; നാട്ടുകാർ വിളിച്ചു, പറന്നെത്തി രക്ഷകരായി പാമ്പാടി ഫയർഫോഴ്സ്
പാമ്പാടി: കെ കെ റോഡിൽ കൊടുങ്ങൂരിൽ മന്ന കോൾഡ് സ്റ്റോറേജ് എന്ന സ്ഥാപനത്തിനു മുന്നിലെ കലുങ്കിന്റെ അടിയിൽ ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങിയ നായയെയും കുഞ്ഞുങ്ങളെയും പാമ്പാടി അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി. പുറത്തിറങ്ങാൻ കഴിയാത്തവിധം കുടുങ്ങിയ നായയെയും കുഞ്ഞുങ്ങളെയും അഗ്നിരക്ഷാസേനയെത്തി കുരുക്ക്, പിവിസി പൈപ്പ്, കമ്പി കൊളുത്ത് എന്നിവയുടെ സഹായത്താലാണ് രക്ഷപ്പെടുത്തിയത്. ജീവനക്കാർക്കോ മറ്റുള്ളവർക്കോ കടന്നുചെല്ലാൻ പറ്റാത്തവിധം ഇടുങ്ങിയ സ്ഥലമായത് രക്ഷാപ്രവർത്തനം ശ്രമകരമാക്കി. പാമ്പാടി സ്റ്റേഷൻ ഫയർ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ബി. കണ്ണൻ, ഇ. അൻഷാദ്, സുധീബ് കുമാർ, മനോജ് നാരായണൻ എന്നിവർ പങ്കെടുത്തു.
Read Moreഒരേ സമയം ഒരാളിൽ രണ്ട് ഓപ്പറേഷൻ; ഹൃദയത്തിലെ മുഴനീക്കിയതിനൊപ്പം യുവതി കുഞ്ഞിന് ജന്മവും നൽകി; കോട്ടയം മെഡിക്കൽ കോളജിൽ അപൂർവ ശസ്ത്രക്രിയ വിജയം
കോട്ടയം: ഒരേ സമയം അമ്മയുടെ ജീവനും കുഞ്ഞിന്റെയും സുരക്ഷയും ഉറപ്പാക്കി കോട്ടയം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയ വിജയം. ഹൃദയത്തിൽ ഗുരുതരമായ മുഴ ബാധിച്ച ജാർഖണ്ഡ് സ്വദേശിനിയായ മാങ്ക്രി ബോഡോയ്ക്ക് (28) വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കുകയും, അതേ വേളയിൽ തന്നെ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. കഴിഞ്ഞ എട്ടിനായിരുന്നുസങ്കീർണമായ ഈ ഇരട്ട ശസ്ത്രക്രിയ നടന്നത്. നിലവിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില പൂർണ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മൂന്നാറിൽ തേയിലത്തോട്ടം തൊഴിലാളികളായ മാങ്ക്രിയും ഭർത്താവ് സുക്രം മണ്ടൂരിനും മൂന്നര വയസ്സുള്ള മറ്റൊരു കുട്ടിയുമുണ്ട്. സ്വകാര്യ ആശുപത്രികളിൽ ഏകദേശം 15 ലക്ഷത്തോളം രൂപ വരെ ചെലവ് വരുന്ന അതിസങ്കീർണമായ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കൽ കോളജിൽ തികച്ചും സൗജന്യമായി ചെയ്തത്. കാർഡിയോളജി, കാർഡിയാക് അനസ്തീസിയ, ഗൈനക്കോളജി, നിയോനേറ്റോളജി, പെർഫ്യൂഷൻ, തീവ്രപരിചരണ വിഭാഗം, നഴ്സിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളുടെ കൂട്ടായ…
Read More