ഭോപ്പാൽ: ഒഡീഷയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ ഉൾപ്പടെ ആറുപേർക്കെതിരെ കേസെടുത്ത് പോലീസ് ഏപ്രിൽ 22 ന് രാത്രി ഒഡീഷയിലെ ജാജ്പൂർ പട്ടണത്തിലാണ് സംഭവം നടന്നത്. 20കാരിയായ പെൺകുട്ടി പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനായാണ് യുവതി ഓട്ടോറിക്ഷ പിടിച്ചത്. എന്നാൽ ഡ്രൈവർ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുപകരം പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. ഡ്രൈവറെ കൂടാതെ രണ്ട് പേർ കൂടി ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. കൂടാതെ ഓട്ടോ എത്തിയ സ്ഥലത്ത് ഇവരെ കൂടാതെ മൂന്നുപേർ കൂടി ഉണ്ടായിരുന്നു. തുടർന്ന് പ്രതികൾ യുവതിയുടെ കൈ ദുപ്പട്ട കൊണ്ട് കെട്ടിയിട്ടതിന്ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചതിന് ശേഷം പ്രതികൾ ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു. പെൺകുട്ടി അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെത്തിയാണ്…
Read MoreCategory: Top News
ഡേറ്റിംഗ് ആപ്പിലൂടെ വനിതാ ഡോക്ടറും പോലീസുകാരനും തമ്മിൽ ചാറ്റിംഗ് ; നേരിൽ കാണാനുള്ള ആഗ്രഹം ഇരുവരേയും എത്തിച്ചത് തമ്പാനൂരിലെ ലോഡ്ജിൽ; ഇപ്പോൾ അഴിയെണ്ണി പോലീസുകാരൻ…
തിരുവനന്തപുരം: സോഷ്യൽ മീഡിയ സുഹൃത്തായ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പോലീസുകാരൻ അറസ്റ്റിൽ. കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിജയിയെയാണ് തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിനിയായ വനിതാ ഡോക്ടറെ തമ്പാനൂരിലെ ലോഡ്ജിൽ കൊണ്ടു വന്നു പീഡിപ്പിച്ചെന്നാണ് കേസ്. തിരുവനന്തപുരം സ്വദേശിയായ പോലീസുകാരനും എറണാകുളം സ്വദേശിയായ വനിത ഡോക്ടറും ബംബിൾ എന്നൊരു ഡേറ്റിംഗ് ആപ്പിലൂടെയാണ് പരിചയപ്പെടുന്നത്. തിരുവനന്തപുരം സിറ്റി എആർ ക്യാമ്പിലെ പോലീസുകാരനാണ് വിജയ്. ഡോക്ടറുടെ പരാതിയിൽ തമ്പാനൂർ പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ആപ്പിലൂടെ പരിചയപ്പെട്ടതിന് ശേഷം കാണാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെ വനിത ഡോക്ടർ പരാതി നൽകിയിരിക്കുന്നത്.
Read Moreതാൻ ലഹരിവിമുക്ത ചികിത്സയിൽ; ഒരു മണിക്കൂറിനുള്ളിൽ വീട്ടയയ്ക്കണമെന്ന് ഷൈൻടോം; ചോദ്യം ചെയ്യലിന് ഹാജരായി ശ്രീനാഥും; പ്രത്യേക ചോദ്യാവലിയുമായി എക്സൈസും…
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി. ആലപ്പുഴയിലെ എക്സൈസ് ഓഫീസിലാണ് ഇരുവരും ഹാജരായത്. രാവിലെ പത്തോടെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇരുവരും നേരത്തേ എക്സൈസ് ഓഫീസില്‍ എത്തുകയായിരുന്നു. ബംഗളൂരുവിൽ നിന്നാണ് വരുന്നതെന്നും ഇവിടെലഹരിവിമുക്ത ചികിത്സയിലാണെന്നും ഷൈന്‍ എക്സൈസ് സംഘത്തെ അറിയിച്ചു. ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലായതിനൽ ഒരു മണിക്കൂറിനുള്ളിൽ തിരിച്ചയയ്ക്കണമെന്നും ഷൈൻ അന്വേഷണ സംഘത്തിന് മുന്നിൽ നിബന്ധന വച്ചെന്നാണ് സൂചന. കൊച്ചിയിലെ മോഡൽ ആയ സൗമ്യയെയും ഇന്നാണ് ചോദ്യം ചെയ്യുക. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യൽ. ഇതിനു ശേഷമാകും നടൻമാർ ഉൾപ്പെടെ ഉള്ളവരെ കേസിൽ പ്രതി ചേർക്കണോ എന്ന കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്സൈസിന് നൽകിയ…
Read Moreമരിക്കുമ്പോൾ തുഷാരയുടെ ഭാരം വെറും 21 കിലോ; സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ കൊന്നത് പട്ടിണിക്കിട്ട്; കൊല്ലത്തെ ക്രൂരകൊലപാതകത്തിൽ അമ്മയും മകനും കൂറ്റക്കാർ
കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും ഭർതൃമാതാവും കുറ്റക്കാരെന്നു കോടതി. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാലി (62) എന്നിവരെയാണ് കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി എസ്.സുഭാഷ് കുറ്റക്കാരെന്നു കണ്ടെത്തിയത്. ചന്തുലാലിന്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ ലാലിയെ (66) ഒന്നര വർഷം മുൻപ് ഇത്തിക്കര ആറിനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയതോടെ കേസിൽ നിന്നൊഴിവാക്കി. വിവാഹം കഴിഞ്ഞ് അഞ്ചര വർഷം കഴിഞ്ഞാണ് തുഷാര (28) കൊല്ലപ്പെട്ടത്. പോസ്റ്റ്മോർട്ടത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹത്തിന്റെ ഭാരം 21 കിലോഗ്രാം ആയിരുന്നു. ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2013ൽ ആയിരുന്നു ചന്തുലാലിന്റെയും കരുനാഗപ്പള്ളി അയണിവേലിൽ സൗത്ത് തുഷാര ഭവനിൽ തുഷാരയുടെയും വിവാഹം. മൂന്നാം മാസം മുതൽ സ്ത്രീധനത്തുക ആവശ്യപ്പെട്ട് തുഷാരയെയും കുടുംബത്തെയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നു കണ്ടെത്തിയിരുന്നു.
Read Moreപി.കെ. ശ്രീമതിയെ കേന്ദ്ര കമ്മിറ്റിയില്‍ എടുക്കുന്നത് കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനല്ല, അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കാനാണ്: എം.വി.ഗോവിന്ദന്
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിക്ക് സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. പി.കെ. ശ്രീമതി പ്രവർത്തിക്കേണ്ടത് കേന്ദ്രകമ്മിറ്റിയിലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. പ്രായപരിധി ഇളവ് മഹിള അസോസിയേഷന് അഖിലേന്ത്യ നേതാവെന്ന നിലയിലാണ്. ശ്രീമതി സിപിഎം സംസ്ഥാന സമിതി അംഗവും സംസ്ഥാന സെക്രട്ടറിയറ്റ്അംഗവും ആയിരുന്നു. എന്നാല്‍ 75 വയസ് പിന്നിട്ട സാഹചര്യത്തില്‍ സംസ്ഥാന സമിതിയില്‍നിന്നും സെക്രട്ടറിയേറ്റില്‍നിന്നും ഒഴിവായി. മഹിളാ അസോസിയേഷന് അഖിലേന്ത്യ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ്. അഖിലന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വനിതാ എന്ന നിലയിലാണ് പ്രത്യേക പരിഗണന നല്കി കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്ര കമ്മിറ്റിയില്‍ എടുക്കുന്നത് കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനല്ല. അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കാനാണെന്നും ഗോവിന്ദന് വിശദീകരിച്ചു. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല. പാര്‍ട്ടി സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമാണ്…
Read Moreകഞ്ചാവ് പിടികൂടിയ സംഭവം; സംവിധായകരായ ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും സസ്പെന്‍ഡ് ചെയ്ത് ഡയറക്ടേഴ്സ് യൂണിയന്
കൊച്ചി: കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സംവിധായകരായ ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും സസ്പെന്‍ഡ് ചെയ്തു. ഇരുവരെയും സസ്പെന്‍ഡ് ചെയ്യാന്‍ ഡയറക്ടേഴ്സ് യൂണിയന് ഫെഫ്ക നിര്‍ദേശം നല്കി. ഫെഫ്കയുടെ നടപടിക്ക് നിര്‍മാതാക്കളുടെ സംഘടന പിന്തുണ അറിയിച്ചു. ലഹരിയുമായി സിനിമാസെറ്റില്‍നിന്ന് പിടികൂടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരടക്കം മൂന്നുപേര്‍ എക്സൈസിന്റെ പിടിയിലാകുന്നത്. സംവിധായകനും ഛായഗ്രഹകനുമായ സമീര്‍ താഹിറിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ഫ്ലാറ്റിലിൽ നിന്നാണ് മൂവരേയും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 1.5 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇരുവരും വർഷങ്ങളായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് എക്സൈസിനോട് സമ്മതിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു ഫ്ലാറ്റിൽ പരിശോധന നടത്തിയത്. ഉപയോഗത്തിന് വേണ്ടി എത്തിച്ച കഞ്ചാവാണെന്ന് എക്സൈസ് വ്യക്തമാക്കി.
Read Moreആരതിയെ സ്വന്തം സഹോദരിയെ പോലെയാണ് കണ്ടത്, കാഷ്മീർ പഴയപോലെയായി സഞ്ചാരികൾ തിരികെയെത്തണം: പഹൽഗാമിൽ രാമചന്ദ്രനും കുടുംബത്തിനും സഹായമായി ഉണ്ടായിരുന്ന രണ്ട് ഡ്രൈവർമാർ ഇവരാണ്
ന്യൂഡൽഹി: കഴിഞ്ഞ ദിവസം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ മകൾ ആരതി പറഞ്ഞ ഡ്രൈവർമാരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘എന്റെ കൂടെ മുസാഫിർ, സമീർ എന്നീ കാഷ്മീരി ഡ്രൈവർമാരാണ് ഉണ്ടായിരുന്നത്. ഒരനിയത്തിയെ പോലെയാണ് അവരെന്റെ കൂടെ നിന്നത്. കാഷ്മീരിൽ നിന്ന് എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടി’ എന്നാണ് ആരതി പറഞ്ഞത്. 21നാണ് ആരതിയെും കുടുംബത്തെയും വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലെത്തിച്ചത്. അവിടെനിന്നും 22ന് അവരെ പഹൽഗാമിലെത്തിച്ചു. ആക്രമണമുണ്ടായ സമയത്ത് തങ്ങൾ താഴെ പാർക്കിംഗ് ഏരിയയിലുണ്ടായിരുന്നു എന്ന് സമീറും മുസാഫിറും പറഞ്ഞു. വെടിയൊച്ച കേട്ടിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലായില്ല. ആക്രമണമുണ്ടായ സമയത്ത് ആരതിയുടെ അമ്മ കാറിൽ ഇരിക്കുന്നുണ്ടായിരുന്നു. ആദ്യം ആരതിയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. അച്ഛൻ മരിച്ചുവെന്ന് പിന്നീട് ആരതിയാണ് പറഞ്ഞത്. മൃതദേഹം തിരിച്ചറിയാനും മറ്റ് കാര്യങ്ങൾക്കുമെല്ലാം ഞങ്ങൾ രണ്ടുപേരും…
Read Moreസമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയിൽ
കൊച്ചി: സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ കഞ്ചാവുമായി രണ്ട് പ്രമുഖ സിനിമ സംവിധായകർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തല്ലുമാല സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാൻ, തമാശ സിനിമയുടെ സംവിധായകൻ അഷ്റഫ് ഹംസ എന്നിവരാണ് പിടിയിലായത്. സംവിധായകനും ഛായഗ്രഹകനുമായ സമീര്‍ താഹിറിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ഫ്ലാറ്റിലിൽ നിന്നാണ് മൂവരേയും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 1.5 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇരുവരും വർഷങ്ങളായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് എക്സൈസിനോട് സമ്മതിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു ഫ്ലാറ്റിൽ പരിശോധന നടത്തിയത്. ഉപയോഗത്തിന് വേണ്ടി എത്തിച്ച കഞ്ചാവാണെന്ന് എക്സൈസ് വ്യക്തമാക്കി. ആലപ്പുഴ ജിംഖാന ഉൾപ്പെടെ ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്റെ വഴി എന്നി സിനിമയുടെ…
Read Moreപോകുന്നേ ഞാനും എൻ ഗൃഹം തേടി ദൈവത്തോടൊത്തുറങ്ങിടാന്‍… മാർപാപ്പ ഇനി ഓർമ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം കബറടക്കി. റോമിലെ സെന്റ് മേരിസ് മേജർ ബസിലിക്കയിലാണ് പാപ്പയ്ക്ക് അന്ത്യവിശ്രമം. വത്തിക്കാനിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള സെന്റ് മേരീസ് ബസിലിക്കയിലേയ്ക്ക് വിലാപയാത്രയായാണ് ഭൗതികശരീരം എത്തിച്ചത്. വിലാപയാത്ര കടന്നുപോയ വഴികളിൽ വിശ്വാസികൾ പ്രാർഥനയോടെ നിരന്നു. നേരത്തെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്ക് കർദിനാൾ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റെയാണ് മുഖ്യകാര്‍മികത്വം വഹിച്ചത്.മിഷണറി തീക്ഷ്ണതയോടെ മാര്‍പാപ്പ സഭയെ നയിച്ചെന്ന് വചനസന്ദേശത്തില്‍ കര്‍ദിനാള്‍ അനുസ്മരിച്ചു. കരുണയാണ് സുവിശേഷത്തിന്റെ ഹൃദയമെന്ന് പാപ്പ പഠിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാസഭയിലെ 23 വ്യക്തിഗത സഭകളുടെയും തലവന്മാരാണ് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കിയത്. കേരളത്തിൽനിന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോ മലങ്കര സഭയുടെ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരും ശുശ്രൂഷയിൽ പങ്കെടുത്തു. അമേരിക്കൻ പ്രസിഡന്റ്…
Read Moreക്രൂരനായ അച്ഛൻ… കൂട്ടുകാരുമൊത്ത് കളിക്കാൻ പോയ മകന്റെ തുടയിൽ ഇരുമ്പുകമ്പി പഴുപ്പിച്ചുവച്ചു; ക്രൂരതയ്ക്ക് ഇരയായത് പതിനൊന്നുകാരൻ; നടക്കുന്ന സംഭവം കൊല്ലത്ത്
കൊല്ലം: മകനെ പൊള്ളലേൽപ്പിച്ച പിതാവ് അറസ്റ്റിൽ. കൂട്ടുകാരുമൊത്ത് മകൻ കളിക്കാൻ പോയതിൽ പ്രകോപിതനായ അച്ഛൻ പ്രായപൂർത്തിയാകാത്ത മകന്റെ ശരീരത്തിൽ പലയിടത്തായി ഇരുമ്പുകമ്പി പഴുപ്പിച്ചുവച്ച് പൊള്ളിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പത്തനാപുരം കാരന്മൂട് സ്വദേശി വിൻസുകുമാറിനെ (40) പോലീസ് അറസ്റ്റ് ചെയ്തു. പതിനൊന്നുകാരനായ മകൻ അമ്മയുമൊത്ത് പത്തനാപുരം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. വിലക്കിയിട്ടും കുട്ടി വീണ്ടും കളിക്കാൻ പോയതാണ് പ്രകോപനകാരണം. മകൻ തിരികെ വീട്ടിലെത്തിയപ്പോൾ ഗ്യാസ് അടുപ്പിൽവച്ചു പഴുപ്പിച്ച വീതിയുള്ള ഇരുമ്പുകമ്പികൊണ്ട് പൊള്ളലേൽപ്പിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു . ഇടത് തുടയിലും കാൽമുട്ടിനു താഴെയുമായി പലയിടത്തും സാരമായി പൊള്ളലേറ്റു. പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സതേടിയശേഷമാണ് ഇരുവരും പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് വിൻസുകുമാറിനെ പോലീസ് പിടികൂടുകയായിരുന്നു.
Read More