കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ഡോ. എം.കെ. റാമിന്റെ അറസ്റ്റിലെ നിയമപരമായ വീഴ്ചകളില്‍ പോലീസിനെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. പ്രതിയെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് ജസ്റ്റീസ് എ. ബദറുദീന്‍ വിമര്‍ശിച്ചു. കേസില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മൂന്നു മാസത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതി ഡോ. റാമിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ചിരുന്നു. ഇതിലാണ് പോലീസിനെതിരേ കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിനുള്ള കാരണം അറിയിക്കണമെന്ന് ഉദ്യോഗസ്ഥന് അറിയില്ലേ? അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമ വിരുദ്ധമെന്ന് ഉദ്യോഗസ്ഥന് അറിയാമെന്നും എന്നിട്ടും അങ്ങനെ ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്നും…
Read MoreCategory: Top News
വയോധികനുമായി സൗഹൃദം സ്ഥാപിച്ചു; കൂട്ടുകാരനെ കാണാൻ വീട്ടിലെത്തി അമിത അളവിൽ മദ്യം നൽകിയ ശേഷം 9 പവൻ കവർന്നു; അമ്മയും മകനും പിടിയിൽ
തിരുവനന്തപുരം: വിമുക്ത ഭടന് മദ്യം നൽകി മയക്കി ശേഷം ഒന്‍പത് പവൻ സ്വർണാഭരണങ്ങളും പണവും ഫോണും കവർന്ന കേസിൽ മൂന്നുപേർ പിടിയിലായി. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ദീപ, മകൻ അഖിൽ, ഇവരുടെ സുഹൃത്ത് പ്രകാശ് എന്നിവരെയാണ് ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. പോത്തൻകോട് സ്വദേശിയായ 68 വയസുകാരനുമായി എട്ടുമാസം മുന്‍പാണ് ദീപ സൗഹൃദം സ്ഥാപിക്കുന്നത്. കഴക്കൂട്ടം ചന്തവിളയിലുള്ള വിമുക്ത ഭടന്റെ പുതിയ വീട് കാണാനെന്ന വ്യാജേന മകനും സുഹൃത്തിനുമൊപ്പം ദീപ ഇവിടെയെത്തുകയായിരുന്നു. തുടർന്ന് ഇയാൾക്ക് അമിതമായി മദ്യം നൽകി മയക്കിയ ശേഷം മർദിച്ച് അവശനാക്കിയ ശേഷം ഒന്‍പത് പവൻ തൂക്കം വരുന്ന മാല, ബ്രേസ്ലറ്റ്, മൂന്ന് സ്വർണമോതിരങ്ങൾ എന്നിവയ്ക്ക് പുറമെ ഫോണും പേഴ്സും സംഘം കവർന്നു. കവർച്ചയ്ക്ക് ശേഷം മൊബൈൽ ഫോണുകൾ ഓഫാക്കി ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ ഒളിവിൽ കഴിയവെയാണ് പ്രതികൾ പോലീസ് വലയിലായത്.…
Read Moreകമല പിണറായിയേക്കാൾ ശക്ത, തന്ത്രങ്ങൾ മെനയാനുള്ള ബുദ്ധി പിണറായിക്കില്ല; വിദേശയാത്രകൾ ചികിത്സയ്ക്കല്ല; സ്വപ്നയുടെ വെളിപ്പെടുത്തലിൽ ഞെട്ടി കേരളം
പാലക്കാട്: പിണറായിക്കും കുടുംബത്തിനും അമേരിക്കയിലും യുഎഇയിലും ബിസിനസ് സംരംഭങ്ങൾ, പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. ചികിത്സയ്ക്കെന്ന പേരിൽ നടത്തുന്ന വിദേശയാത്രകൾ ഇതിനുവേണ്ടിയാണെന്നും സ്വപ്ന . പിണറായി വിജയനേക്കാൾ ശക്ത അദ്ദേഹത്തിന്റെ ഭാര്യയാണ്. അതുകൊണ്ടാണ് എല്ലാ വിദേശയാത്രകളിലും അവർ ഒപ്പം പോയിരുന്നത്. പിണറായിക്ക് ബിസിനസ് തന്ത്രങ്ങൾ മെനയാനുള്ള ബുദ്ധിയോ സമയമോ ഇല്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. തന്റെ ജീവിതം തകർത്തത് പിണറായി ആണെന്നും, തനിക്കെതിരെയുള്ള വ്യാജ കേസുകൾ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി വി.ഡി. സതീശനെ കാണുമെന്നും പറഞ്ഞ സ്വപ്ന പിണറായി വിജയൻ തനിക്കെതിരെ എടുത്തത് വ്യാജ കേസുകളാണെന്നും ആരോപിച്ചു.ഫോൺ പിടിച്ചു വച്ച് രേഖകൾ വളച്ചൊടിച്ചു. പിണറായി വിജയനെതിരെ നിയമപോരാട്ടം തുടരും. ഒരു തരം വിട്ടുവീഴ്ചകൾക്കും തയാറല്ല. പിണറായി സർക്കാർ അധികാരത്തിൽ നിന്ന് പോയത് കൊണ്ടാണ് കേരളത്തിലേക്ക് തിരിച്ചു വന്നതെന്നും സ്വപ്ന വ്യക്തമാക്കി.
Read Moreചതിച്ചവൻമാരെ വേണ്ട… പാലം വലിച്ച പാലാ നഗരസഭയിലെ നാല് കൗൺസിലർമാരെ പുറത്താക്കി; പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നവരെ വേണ്ടെന്ന് നാട്ടകം സുരേഷ്
കോട്ടയം: പാലാ നഗരസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത നാല് കോൺഗ്രസ് കൗൺസിലർമാരെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി കോൺഗ്രസ്. കെപിസിസി പ്രസിഡന്റിന്റെ നിർദ്ദേശാനുസരണം ഡിസിസി പ്രസിഡന്റാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മായാ രാഹുലും നാല് കോൺഗ്രസ് കൗൺസിലർമാരും പിന്തുണച്ചതോടെയാണ് പാല മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായത്. ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തെ പാർട്ടി വിപ്പ് ലംഘിച്ച് പിന്തുണച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നേരത്തെ പ്രതികരിച്ചിരുന്നു. പാർട്ടിയെ ചതിച്ചവൻമാരെ പാർട്ടിക്ക് വേണ്ടെന്ന് പറഞ്ഞ നാട്ടകം സുരേഷ്, വിപ്പ് ലംഘിച്ചവർക്കെതിരെ പാർട്ടി നടപടി എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. പാർട്ടി വിപ്പ് ലംഘിച്ചു എന്ന് പറഞ്ഞാൽ അവർ പാർട്ടിയിൽ നിന്ന് സ്വയം പുറത്തായി. എൽഡിഎഫുമായി കോൺഗ്രസ് കൗൺസിലർമാർ…
Read Moreപെണ്‍കുട്ടിയെ വിവാഹം ചെയ്തു നൽകിയില്ല; അച്ഛനെയും സഹോദരനെയും ബന്ദിയാക്കി മർദനം; അമ്മയുടെ സമയോചിതമായ ഇടപെടലിൽ കുടുംബത്തിന് രക്ഷപെടൽ
തിരുവനന്തപുരം: പെണ്‍കുട്ടിയെ വിവാഹം ചെയ്തു നൽകാത്തതിന് അച്ഛനെയും സഹോദരനെയും ബന്ദിയാക്കി ക്രൂരമായി മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ. മുഖ്യപ്രതി സുധീഷ് ഉള്‍പ്പെടെയാണ് പിടിയിലായത്. വിവാഹ അഭ്യർഥന നിരസിച്ചപെണ്‍കുട്ടിയെയും കുടുംബാംഗങ്ങളെയും മർദിച്ച് കുഴിച്ചിടാൻ ഒരു കുഴിയും വീടിന് പിന്നിൽ പ്രതികള്‍ ഉണ്ടാക്കിയിരുന്നതായി ആറ്റിങ്ങൽ ഡിവൈഎസ്പി പറഞ്ഞു. കിളിമാനൂർ സ്വദേശികളായ അനിൽ കുമാറിനെയും മകൻ അച്ചുവിനെയുമാണ് കഴിഞ്ഞ വ്യാഴാഴ്ച ബന്ദിയാക്കി ക്രൂരമായി മർദിച്ചത്. മതിര തെറ്റിമൂട് സ്വദേശി സുധീഷ് മർദനമേറ്റ അനിൽകുമാറിന്റെ മകളെ വിവാഹം ആലോചിച്ചിരുന്നു. കുടുംബം ഇത് നിരസിച്ചതിലായിരുന്നു പ്രതികാരം. ആസൂത്രിതമായിട്ടായിരുന്നു പ്രതികള്‍ കെണി ഒരുക്കിയത്. സുധീഷിന്റെ അമ്മൂമ്മയ്ക്ക് പഞ്ചായത്ത് നൽകിയ പണിതീരാത്ത കെട്ടിടമാണ് ഇടിമുറിയാക്കിയത്. ശബ്ദം പുറത്തുവരാതിരിക്കാൻ ഒരു മുറിയിൽ പ്രത്യേക സജീകരങ്ങള്‍ ചെയ്തു. വീട്ടുപണിക്കാണെന്ന് പറഞ്ഞ് അനിലിനെ വിളിച്ചു വരുത്തി. കൈകാലുകള്‍ കെട്ടി ആയുധങ്ങള്‍ ഉപയോഗിച്ച് അനിലിനെ മർദിച്ചു. അനിലിനെക്കൊണ്ട് മകൻ അച്ചുവിനെ വിളിച്ചു…
Read Moreസൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷം തട്ടിയ കേസ്; പ്രതികൾ പിടിയിൽ
തോപ്പുംപടി: എറണാകുളം തോപ്പുംപടിയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷത്തോളം രൂപ കവർന്ന കേസിലെ പ്രതികൾ പിടിയിൽ. മട്ടാഞ്ചേരി നസ്രത്ത് ഹോളിക്രോസ് നഗർ സ്വദേശി സനമോൾ എം.എ. (31), മുൻ ജീവനക്കാരനായ പള്ളുരുത്തി സ്വദേശി രഞ്ജു സാജ് എബ്രഹാം (23) എന്നിവരാണ് പിടിയിലായത്. തോപ്പുംപടിയിലെ പിക് എൻ സേവ് സൂപ്പർമാർക്കറ്റിൽ നിന്ന് ആണ് പ്രതികൾ പണം തട്ടിയത്. 2022 മേയ് മുതൽ 2025 ഒക്ടോബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ബില്ലിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സനമോൾ ദിവസേന കവർന്ന പണം രഞ്ജു സാജിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.ഉടമയ്ക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് തട്ടിപ്പ് നടന്നതായി തിരിച്ചറിഞ്ഞത്. ഇതേതുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തട്ടിപ്പ് പുറത്തായെന്നറിഞ്ഞ സനമോൾ ഇതിനിടെ വിദേശത്തേക്ക് കടന്നു. പോലീസ് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ നേപ്പാൾ വഴി സനമോൾ…
Read Moreകറിക്ക് രുചിയില്ല; ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഹോട്ടലുടമ; മീൻവിലാസത്തിൽ നിന്ന് മുങ്ങിയ ഉടമയ്ക്കായി വലവിരിച്ച് പോലീസ്
കൊച്ചി: കറിക്ക് രുചിയില്ലെന്ന് ആരോപിച്ച് ജീവനക്കാരനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഹോട്ടലുടമ. അങ്കമാലി മീന്‍വിലാസം ഹോട്ടലിലാണ് സംഭവം. കൊല്ലം സ്വദേശിയായ ജീവനക്കാരന് പരിക്കേറ്റു. ഹോട്ടലിന്റെ ഉടമകളില്‍ ഒരാളായ മലപ്പുറം സ്വദേശി മുഹമ്മദ് ഉവൈസ് ആണ് ജീവനക്കാരനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ ഉടമയ്ക്ക് ഭക്ഷണം ഉണ്ടാക്കി കൊണ്ടുവരാന്‍ ജീവനക്കാരനോട് ആവശ്യപ്പെടുകയും കറിക്ക് രുചിയില്ലെന്ന് ആരോപിച്ച് ആക്രമിക്കുകയുമായിരുന്നു. കറിക്ക് രുചിയില്ലെന്ന് പറഞ്ഞതോടെ അടുക്കളയിലേക്ക് മടങ്ങിയ ജീവനക്കാരനെ പിന്നാലെ ചെന്ന് നിലത്തേക്ക് വലിച്ചിട്ട് തവി കൊണ്ടും കത്തി കൊണ്ടും ആക്രമിക്കുകയായിരുന്നു. ജീവനക്കാരനും ഉടമയും തമ്മില്‍ നേരത്തെ തന്നെ മറ്റു പല പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. ജീവനക്കാരന്റെ പരാതിയില്‍ പോലീസ് കേസ് എടുത്തു. ഹോട്ടലുടമയ്ക്കായി തെരച്ചില്‍ നടക്കുകയാണ്.
Read Moreപക്കത്തിലിരുന്ന് പണിതുടങ്ങി… കെട്ടിട നിർമാണ സാമഗ്രികൾ സ്വന്തം ആവശ്യങ്ങൾക്ക് ശേഷം മറ്റ് സംസ്ഥാനങ്ങൾക്ക് കൊടുത്താൽ മതിയെന്ന് വിജ യ് സർക്കാർ
മറയൂർ: തമിഴ്നാട് സർക്കാർ കെട്ടിട നിർമാണ സാമഗ്രികളായ കരിങ്കല്ല്, എംസാൻഡ്, മെറ്റൽ ജെല്ലി എന്നിവ മറ്റ് സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ നിർമാണമേഖല കനത്ത പ്രതിസന്ധിയിലായി.ഇടുക്കി ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ റോഡ്, കെട്ടിടനിർമാണ പ്രവർത്തനങ്ങൾ മുടങ്ങിയ അവസ്ഥയാണ്. തമിഴ്നാട് സർക്കാർ പുറപ്പെടുവിച്ച ഏറ്റവും പുതിയ ഗസറ്റ് വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റിയ ശേഷം മാത്രം മിച്ചമുള്ള മെറ്റീരിയലുകൾ മാത്രമേ മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകാനാകൂ. അനധികൃത ഖനനം തടയാനും സംസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാനുമാണ് ഈ നടപടി എന്നാണ് പറയുന്നത്. ജിയോളജിക്കൽ ഡയറക്ടറേറ്റിന് കൂടുതൽ അധികാരം നൽകി അതിർത്തികടന്നുള്ള ചരക്ക് നീക്കം കർശനമായി നിരീക്ഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്.ഇടുക്കിയിലെ അതിർത്തി മേഖലകളിലെ ഭൂരിഭാഗം ക്വാറികളും തമിഴ്നാട് ഭാഗത്താണുള്ളത്. പുതിയ ഉത്തരവ് പ്രകാരം 20 ടൺ കല്ല് കൊണ്ടുപോകുന്നതിനേ പാസ് നൽകൂ. ഇതോടൊപ്പം വാഹന…
Read Moreകിക്കോട് കിക്ക്… ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാൻ എത്തിയ പോലീസുകാർ നാട്ടുകാർക്ക് തലവേദനയായി; ജീപ്പിൽ നിന്ന് കണ്ടെത്തിയത് മദ്യകുപ്പി…
തൊടുപുഴ: ലോകകപ്പ് ഫുട്ബോള്‍ മത്സരം ബിഗ് സ്ക്രീനില്‍ വീക്ഷിക്കുന്ന സ്ഥലത്തു ഡ്യൂട്ടിക്കായി എസ്ഐ എത്തിയ പോലീസ് വാഹനത്തില്‍നിന്നു മദ്യക്കുപ്പി കണ്ടെത്തി. എസ്ഐയും പോലീസ് ഡ്രൈവറും മദ്യപിച്ചാണ് ഡ്യൂട്ടിക്കെത്തിയതെന്ന് ആരോപിച്ച് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ തടഞ്ഞുവച്ചു. കരിമണ്ണൂര്‍ എസ്ഐ റോയ് സുകുമാരന്‍, ഡ്രൈവര്‍ എന്നിവരെയാണ് തൊടുപുഴ മങ്ങാട്ടുകവലയില്‍ തടഞ്ഞു വച്ചത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. അര്‍ജന്റീന-സ്പെയിന് ഫൈനല്‍ മത്സരം ബിഗ് സ്ക്രീനില്‍ വീക്ഷിക്കാനായി മങ്ങാട്ടുകവലയില്‍ വലിയ തോതില്‍ ഫുട്ബോള്‍ ആരാധകര്‍ തടിച്ചു കൂടിയിരുന്നു. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് വിവിധ സ്റ്റേഷനിൽനിന്നുള്ള പോലീസിനെയാണ് ഇവിടെ നിയോഗിച്ചത്. ഇതിനിടെയാണ് വാഹനത്തില്‍ മദ്യത്തിന്റെ ഗന്ധമുണ്ടെന്നും എസ്ഐയും ഡ്രൈവരും മദ്യപിച്ചതായും സ്ഥലത്തുണ്ടായിരുന്നവര്‍ ആരോപിച്ചത്. ഇതോടെ എസ്ഐയെയും ഡ്രൈവറെയും യുവാക്കള്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. സംഭവമറിഞ്ഞ് തൊടുപുഴ സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ വാഹനത്തില്‍നിന്നു മദ്യക്കുപ്പികള്‍ കണ്ടെത്തി. തുടര്‍ന്ന് എസ്ഐയെയും ഡ്രൈവറെയും…
Read Moreഅയാൾ എന്റെ കുഞ്ഞിന്റെ അച്ഛൻ, ബിസിനസ് പങ്കാളി… തിരുവനന്തപുരത്തെ ഹണിട്രാപ്പ് വെറും കെട്ടുകഥയോ; വിവാഹചിത്രവും വീഡിയോ തെളിവുമായി റോഷ്നി
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളിളക്കം സൃഷ്ടിച്ച ഹണി ട്രാപ്പ് ആരോപണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ പരാതിക്കാരനായ വ്യവസായി മാർക്ക് വിജയകുമാർ തന്റെ ബിസിനസ് പങ്കാളിയാണെന്നും സ്വന്തം കുഞ്ഞിന്റെ പിതാവാണെന്നും വെളിപ്പെടുത്തി ഒന്നാം പ്രതിയായ റോഷ്നി സുരേഷ് രംഗത്തെത്തി. കേസിൽ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് അറസ്റ്റ് റദ്ദാക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ സന്ദേശമാണ് യുവതി പുറത്തുവിട്ടത്. തന്റെ ബിസിനസ് തകർക്കാനും സാമ്പത്തിക നേട്ടങ്ങൾ സ്വന്തമാക്കാനുമാണ് ഇത്തരത്തിലൊരു വ്യാജ ആരോപണവുമായി വിജയകുമാർ രംഗത്തെത്തിയതെന്നും റോഷ്നി ആരോപിക്കുന്നു. തെളിവായി തങ്ങളുടെ വിവാഹ ചിത്രങ്ങളും കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും ഇവർ പുറത്തുവിട്ടിട്ടുണ്ട്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ സ്ഥാനത്ത് വിജയകുമാറിന്റെ പേരാണുള്ളതെന്നും ജർമൻ ഭാഷാ പഠന കേന്ദ്രത്തിൽ ഇരുവരും ഓഹരി ഉടമകളാണെന്നും ഇവർ വ്യക്തമാക്കി. കേവലം ബിസിനസ് തർക്കങ്ങളാണ് ഈ കേസിന് പിന്നിലെന്നാണ് യുവതിയുടെ വാദം.…
Read More