ശ്രീനഗര്‍: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തദ്ദേശീയരായ രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു. കാഷ്മീരികളായ ഭീകരരുടെ വീടുകളാണ് തകര്‍ത്തത്. ത്രാൽ സ്വദേശിയായ ആസിഫ് ഹുസൈൻ, ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ എന്നീ ഭീകരരുടെ വീടുകളാണ് തകർത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്. ജില്ലാ ഭരണകൂടമാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. രണ്ട് വീടുകളിലും ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവർ ഭീകരാക്രമണത്തെ തുടർന്ന് അവിടെ നിന്ന് മാറിയിരുന്നു എന്നാണ് റിപ്പോർട്ട്. . ഇരുവരും ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി നേരത്തെ തന്നെ സൂചനകൾ പുറത്തുവന്നിരുന്നു.
Read MoreCategory: Top News
മതത്തിന് ഭീകരാക്രമണവുമായി ഒരു ബന്ധവുമില്ല; രാജ്യം ഒറ്റക്കെട്ടായി നേരിടണം: മതത്തെ ഉപയോഗിച്ച് ജനങ്ങളിൽ പിളർപ്പ് ഉണ്ടാക്കുന്ന ആർഎസ്എസിനെ എതിർക്കണം: എം.എ. ബേബി
പത്തനംതിട്ട: ജമ്മു കാഷ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായത് മതത്തിന്റെ പേരിലല്ലെന്നും ആ മതത്തിന് ഭീകരാക്രമണവുമായി ഒരു ബന്ധവുമില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ആക്രമണത്തിൽ കേന്ദ്രം ശക്തമായ നടപടി എടുക്കണമെന്നും രാജ്യം ഒറ്റക്കെട്ടായി ആക്രമണങ്ങളെ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണം ഉണ്ടായപ്പോൾ മുസ്ലിം മതവിശ്വാസിയായ ഒരാൾ ആക്രമണത്തിൽ നിന്നും ഒരാളെ രക്ഷപ്പെടുത്തി. അയാളെയും ഭീകരർ കൊലപ്പെടുത്തി. മതത്തെ ഉപയോഗിച്ച് ജനങ്ങളിൽ പിളർപ്പ് ഉണ്ടാക്കുന്ന ആർഎസ്എസിനെ എതിർക്കണമെന്നും എം.എ. ബേബി പറഞ്ഞു
Read Moreമാസപ്പടി ഇടപാട്: വീണ വിജയൻ മുഖ്യ ആസൂത്രക; എസ്എഫ്ഐഒ കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ
കൊച്ചി: മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരേ എസ്എഫ്ഐ കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകള്‍. സിഎംആര്‍എല്‍ എക്സാലോജിക് മാസപ്പടി ഇടപാടിന്റന്റെ മുഖ്യ ആസൂത്രകയാണ് വീണയെന്ന് എസ്എഫ്ഐഒ പറയുന്നു. എക്സാലോജിക് കമ്പനി തുടങ്ങിയതശേഷം വളര്‍ച്ച താഴോട്ടേക്കായിരുന്നുവെന്നും കുറ്റപത്രം വിശദീകരിക്കുന്നുണ്ട്. പ്രതിവര്‍ഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് വീണയുടെ എക്സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സിഎംആര്‍എല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം. 2017 മുതല്‍ 2019 വരെ കാലയളവില്‍ സിഎംആര്‍എല്ലുമായി ഇടപാടുകള്‍ നടത്തി. പ്രതിമാസം അഞ്ച് ലക്ഷം രൂപ സിഎംആര്‍എല്ലില്‍ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിലും മൂന്ന് ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് ഏഴാം നമ്പര്‍ കോടതിയിലാണ് എസ്എഫ്ഐ ഒ കുറ്റപത്രം നല്‍കിയത്. ഈ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇല്ലാത്ത സേവനത്തിന്റെ പേരില്‍ 2.78…
Read Moreബന്ധുക്കളെയും അപരിചിതരെയും കൊണ്ട് നിറഞ്ഞ് നീരാഞ്ജനം വീട്: കഥ പറയാൻ ഇനി അപ്പൂപ്പനില്ലന്ന തേങ്ങലിലിൽ പേരക്കുട്ടികൾ; പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍. രാമചന്ദ്രന്റെ സംസ്കാരം നാളെ
കൊച്ചി: ബന്ധുക്കളെയും അപരിചിതരായവരെയും കൊണ്ട് നിറഞ്ഞ ഇടപ്പള്ളി മങ്ങാട്ട് ജംഗ്ഷനിലെ നീരാഞ്ജനം വീട്. തങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ കരഞ്ഞിരിക്കുന്ന അമ്മമ്മ. അമ്മമ്മയെ ആശ്വസിപ്പിക്കുന്ന അമ്മ. സ്വീകരണമുറിയിലെ ആള്‍ക്കൂട്ടത്തില്‍ അപ്പൂപ്പനെയോര്ത്ത് വിതുമ്പുകയാണ് എട്ടു വയസുള്ള ഇരട്ടകളായ കേദാറും ദ്രുപദും. കാഷ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍. രാമചന്ദ്രന്റെ (65) വീട് ശോകമൂകമാണ്. വിഷുവിന് മുത്തച്ഛനൊപ്പം കളിചിരികളുമായി നടന്ന ഈ പേരക്കുട്ടികളുടെ മുഖം, കണ്മുമ്പില് കണ്ട ഭയാനക കാഴ്ചയുടെ നടുക്കത്തിലാണ്. അവധിക്ക് നാട്ടിലെത്തുമ്പോള്‍ കഥകള്‍ പറഞ്ഞു തരാറുള്ള, തങ്ങള്‍ക്കൊപ്പം കളിക്കാറുള്ള മുത്തച്ഛന് ഇതിനിടയിലും തങ്ങളുടെ പ്രിയപ്പെട്ട അപ്പൂപ്പന് എവിടെയെന്ന് ഇരുവരും തെരയുന്നുണ്ട്. രാമചന്ദ്രന്റെ സംസ്കാരം നാളെഭീകരാക്രമണത്തില് കൊല്ലപ്പെട്ട രാമചന്ദ്രന്റെ സംസ്കാരം നാളെ നടക്കും. ഇന്നലെ രാത്രി 7.40ഓടെ എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിച്ച മൃതദേഹം കൃഷി മന്ത്രി പി.പ്രസാദും ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷും ചേര്‍ന്ന് ഏറ്റുവാങ്ങി. ആക്രമണത്തില്‍നിന്നും…
Read Moreപഹല്‍ഗാം ആക്രമണം: ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍; പാക് അധീന കാഷ്മീരിൽ 42 ലോഞ്ച് പാഡുകൾ കണ്ടെത്തി
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാക് അധിനിവേശ കാഷ്മീരിലെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന പ്രത്യേക ഭീകര വിക്ഷേപണ പാഡുകളിലും പരിശീലന ക്യാമ്പുകളിലും ഇന്ത്യൻ സുരക്ഷാ സേന നിരീക്ഷണം നടത്തിയതായി റിപ്പോർട്ടുകൾ. ഇന്റലിജൻസ് വിവരങ്ങൾ പ്രകാരം, ഈ കേന്ദ്രങ്ങൾ മാസങ്ങളായി ഇന്ത്യൻ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ ഒരു വിശദീകരണം സൈന്യം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് നല്‍കിയിട്ടുണ്ട്. ഈ ഭീകരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ ലോഞ്ച് പാഡുകളിൽ ഏകദേശം 130 ഭീകരർ ഉണ്ടെന്ന് സംശയിക്കുന്നു. അതേസമയം, വിവിധ ക്യാമ്പുകളിലായി പരിശീലനം ലഭിച്ച 150 മുതൽ 200 വരെ ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന് ഇന്റലിജൻസ് വിവരങ്ങൾ വെളിപ്പെടുത്തുന്നു. പാക്കിസ്ഥാൻ സൈന്യം ഈ നുഴഞ്ഞുകയറ്റത്തിന് സൗകര്യമൊരുക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതിനിടെ, പഹൽഗാമിൽ നിരപരാധികളെ കൂട്ടക്കൊല ചെയ്ത ഭീകരർക്കായി ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് തിരച്ചിൽ ഊർജിതമായി…
Read Moreആ ചിത്രം കൊച്ചിയിലെ നേവി ഉദ്യോഗസ്ഥന് വിനയ് നര്വാളിന്റേത്; ദുരന്തം എത്തിയത് വിവാഹം കഴിഞ്ഞ് ആറാം നാള്; ഭർത്താവിനരികിൽ വിറങ്ങലിച്ചിരിക്കുന്ന ഭാര്യയുടെ ചിത്രം മനുഷ്യ മനസാക്ഷിയെ വേദനിപ്പിക്കുന്നത്
കൊച്ചി: വിവാഹം കഴിഞ്ഞ ആറാം നാള് പ്രിയതമനെ നഷ്ടമായ ഹിമാന്‍ഷി എന്ന യുവതി കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ മൃതദേഹത്തിനടുത്ത് വിറങ്ങലിച്ചിരിക്കുന്ന ചിത്രം മനുഷ്യ മനസാക്ഷിയെ വേദനിപ്പിക്കുന്നതാണ്. ജമ്മു കാഷ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചിയിലെ നേവല്‍ ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി ലെഫ്റ്റനന്റ് വിനയ് നര്‍വാളി(26)ന്റെ മൃതദേഹത്തിന്റെ ചിത്രമാണ് വാര്‍ത്തകളില്‍ നിറയുന്നത്. മധുവിധു ആഘോഷിക്കാന്‍ കാഷ്മീരിലെത്തിയതായിരുന്നു വിനയും ഭാര്യ ഹിമാന്‍ഷിയും. ഏപ്രില്‍ 16 നായിരുന്നു ഇവരുടെ വിവാഹം. 19 നായിരുന്നു റിസപ്ഷന്. വിവാഹത്തോടനുബന്ധിച്ച് വിനയ് അവധിയിലായിരുന്നു. മധുവിധു ആഘോഷിക്കാനായാണ് കഴിഞ്ഞ ദിവസം ഇരുവരും കാഷ്മീരില്‍ എത്തിയത്. എന്നാല്‍ വിവാഹത്തിന്റെ ആറാം നാള് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഹിമാന്‍ഷിയുടെ ജീവിതത്തിന്റെ വസന്തത്തെ ഇല്ലാതാക്കി. ഹിമാന്‍ഷിയുടെ കണ്മുന്നിലാണ് ഭീകരര്‍ വിനയിനെ കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷം മുമ്പാണ് വിനയ് നാവികസേനയില്‍ ചേര്‍ന്നത്. ആദ്യ പോസ്റ്റിംഗ് കൊച്ചിയിലായിരുന്നു.
Read Moreകാഷ്മീർ ഭീകരാക്രമണം: മരണം 29;മരിച്ചവരിൽ 28 പുരുഷന്മാരും ഒരു സ്ത്രീയും, രണ്ടു പേർ വിദേശികൾ; മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരേയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. 28 പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രൻ ആണ് കൊല്ലപ്പെട്ട മലയാളി. രണ്ടു വിദേശികളും നാട്ടുകാരായ രണ്ടുപേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇരുപതിലേറെ പേർക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിലെത്തിച്ചു. ഇന്ന് പോസ്റ്റ്മോർട്ടം നടക്കും. പഹൽഗാം പട്ടണത്തിനടുത്തുള്ള പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമായ ബൈസരണിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു ഭീകരാക്രമണം. ട്രെക്കിംഗിനു പോയ വിനോദസഞ്ചാരികളാണ് ആക്രമണത്തിനിരയായത്. ജമ്മു കാഷ്മീരിൽ നാട്ടുകാർക്കുനേരേയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തു. ലഷ്കർ-ഇ-തൊയ്ബയുടെ നിഴൽസംഘടനയാണ് ടിആർഎഫ്. സൈനിക വേഷത്തിലെത്തിയ ഏഴു ഭീകരരാണ് ആക്രമണം നടത്തിയത്. ജമ്മുവിലെ കിഷ്താർ വഴിയാണു ഭീകരർ ബൈസരണിലെത്തിയെന്നാണു റിപ്പോർട്ട്. പാക്കിസ്ഥാനിൽനിന്നു പരിശീലനം നേടിയവരും ഭീകരരിൽ ഉൾപ്പെടുന്നതായി മുതിർന്ന സൈനിക…
Read Moreസൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി തിരിച്ചെത്തി; അടിയന്തരയോഗം ചേരുന്നു; രാജ്യത്തിന്റെ നീക്കങ്ങൾക്ക് പിന്തുണ അറിയിച്ച് രാഹുൽ ഗാന്ധി; ഭീകരാക്രമണ സ്ഥലം അമിത്ഷാ സന്ദർശിക്കും
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെത്തി. രാവിലെ ഏഴിനാണ് പ്രധാനമന്ത്രി ഡൽഹിയിലെത്തിയത്. പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. ടെക്നിക്കൽ ഏര്യയിലെ ലോഞ്ചിലാണ് ആദ്യ യോഗം ചേർന്നത്. സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗവും പ്രധാനമന്ത്രി വിളിച്ചേക്കും. ധനമന്ത്രി നിർമല സീതാരാമനും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചു. ഭീകരതയ്ക്ക് എതിരായ രാജ്യത്തിന്റെ നീക്കങ്ങൾക്ക് പിന്തുണ അറിയിച്ചു.
Read Moreപഹല്‍ഗാം ആക്രമണം നിയന്ത്രിച്ചത് പാക്കിസ്ഥാനില്‍നിന്ന്; സൂത്രധാരന്‍ ലഷ്കര്‍ ഭീകരൻ സൈഫുള്ള കസൂരി; ആക്രമണത്തിൽ തങ്ങൾക്ക് ബന്ധമില്ലെന്ന് പാക് പ്രതിരോധമന്ത്രി
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്കര്‍- ഇ- തൊയ്ബ ഭീകരന് സൈഫുള്ള കസൂരിയെന്നാണ് റിപ്പോർട്ട്. ആക്രമണം നിയന്ത്രിച്ചത് പാക്കിസ്ഥാനില്നിന്നാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. വിനോദസഞ്ചാരികള്‍ക്ക് നേരേ നിറയൊഴിച്ച ആറംഗ സംഘത്തില്‍ രണ്ട് പ്രാദേശിക ഭീകരരും ഉണ്ടായിരുന്നു. ഇതില്‍ ഒരാള്‍ കാഷ്മീരിലെ ബിജ് ബഹേര സ്വദേശി ആദില്‍ തോക്കറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാഷ്മീരില്‍ നിന്ന് ഭീകരപരിശീലനം നേടിയവരാണ് ആക്രമണം നടത്തിയത്. അതേസമയം ഭീകരാക്രമണത്തിൽ ബന്ധമില്ലെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. ഒരു തരത്തിലുമുള്ള ഭീകരതയെയും പാക്കിസ്ഥാൻ പ്രോത്സാഹിപ്പിക്കില്ലെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പ്രതികരിച്ചു.
Read Moreതിരുവാതുക്കലിലെ ദമ്പതികളുടെ കൊലപാതകം; പ്രതി അമിത് ഉറാംഗ് തൃശൂരിൽ പിടിയിൽ; കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയിലെ വിരലടയാളം അമിത്തിന്റേത് തന്നെ
കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി ആസാം സ്വദേശി അമിത് ഉറാംഗ് പിടിയിൽ. തൃശൂർ മാളയിലെ ആലത്തൂരിൽനിന്നാണ് ഇയാൾ പിടിയിലായത്. ആലത്തൂരിലെ കോഴിഫാമിന് സമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൂന്ന് എസ്എച്ച്ഒമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിക്കായി തെരച്ചില്‍ നടത്തിയിരുന്നത്. ഗാന്ധിനഗര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം മാള പോലീസിന്റെ കൂടി സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയിലെ വിരലടയാളം അമിത്തിന്റേതെന്ന് പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. മോഷണക്കേസിൽ അമിത് അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റുമായി കോടാലിയിലെ വിരലടയാളത്തിന് സാമ്യമുണ്ടെന്ന് പോലീസ് കണ്ടെത്തി. വീടിന്റെ കതകിലും വീടിനുള്ളിലും ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ അമിത്തിന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ട്. കൊലപാതകം നടത്താൻ അമിത് ദിവസങ്ങളോളം ആസൂത്രണം നടത്തിയെന്നും ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ലോഡ്ജിലാണെന്നും പോലീസ് കണ്ടെത്തി. പ്രതി പലതവണ വിജയകുമാറിന്റെ വീടിന് പരിസരത്തെത്തി…
Read More