സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ടു; ര​ഹ​സ്യ​ദൃ​ശ്യ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​യെ​ടു​ത്ത​ത് 8 പ​വ​ൻ; സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വീ​ട്ട​മ്മ

ക​ഴ​ക്കൂ​ട്ടം : വീ​ട്ട​മ്മ​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. 33-കാ​രി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​വീ​ൺ എ​ന്ന​യാ​ൾ​ക്കെ​തി​രെ​യാ​ണ് കേ​സ്. ഇ​യാ​ൾ പ​രാ​തി​ക്കാ​രി​യി​ൽ നി​ന്ന് പ​ണം ക​ടം വാ​ങ്ങി​യി​രു​ന്നു. ഈ ​പ​ണം തി​രി​കെ ന​ൽ​കാ​നെ​ന്ന വ്യാ​ജേ​ന കാ​ര്യ​വ​ട്ട​ത്തു​ള്ള ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി വീ​ട്ട​മ്മ​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്വ​കാ​ര്യ വീ​ഡി​യോ​ക​ളും ദൃ​ശ്യ​ങ്ങ​ളും ക​യ്യി​ലു​ണ്ടെ​ന്ന് കാ​ട്ടി ഇ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി. ര​ണ്ടു ല​ക്ഷം രൂ​പ​യും എ​ട്ടു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ്ര​തി ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി.

Read More

ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ഓ​ട്ടോ​യി​ൽ ബ​ല​മാ​യി പി​ടി​ച്ചു ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു; ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ;​പ്ര​തി​ക​ൾ​ക്ക് ല​ഹ​രി​ക്ക​ച്ച​വ​ട​മെ​ന്ന് പോ​ലീ​സ്

മാ​ന​ന്ത​വാ​ടി: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ഓ​ട്ടോ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ഓ​ട്ടോ​യി​ൽ പി​ടി​ച്ചു​ക​യ​റ്റി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പേ​ര്യ സ്വ​ദേ​ശി​ക​ളാ​യ എ​ൻ. അ​ഫ്സ​ൽ (32), ശ്രി​ജി​ൻ പി. ​ജ​യിം​സ് (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി മാ​ന​ന്ത​വാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ളാ​യ യു​വാ​ക്ക​ൾ ഇ​തി​ന് മു​ൻ​പും ല​ഹ​രി കേ​സു​ക​ളി​ൽ പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​വ​രാ​ണ്. ഇ​വ​ർ​ക്കെ​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലീ​സ് ക​ട​ക്കും

Read More

ക​ല​ക്ക​ൻ കി​ക്ക് ഓ​ഫ്..! ലോ​ക​ക​പ്പ് ഫൈ​ന​ൽ കാ​ണാ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​ക​ണം; തി​ങ്ക​ളാ​ഴ്ച അ​വ​ർ ഉ​ണ​ർ​നി​ന്നി​രു​ന്ന് പ​ഠി​ക്ക​ട്ടെ​യെ​ന്ന് ദി​യ പു​ളി​ക്ക​ക​ണ്ടം

കോ​ട്ട​യം: ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​ര​മു​ള്ള​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പാ​ലാ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ദി​യ ബി​നു പു​ളി​ക്ക​ക​ണ്ടം. വി​ദ്യാ​ർ​ഥി​ക​ളി​ൽ കാ​യി​ക​വി​നോ​ദ​ങ്ങ​ളോ​ടു​ള്ള താ​ത്പ​ര്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ധി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് ദി​യ നി​വേ​ദ​നം ന​ൽ​കി. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ളും ഇ​തേ മാ​തൃ​ക​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ഫൈ​ന​ൽ കാ​ണു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പി​റ്റേ​ദി​വ​സം ഉ​റ​ക്ക​ക്കു​റ​വും ക്ഷീ​ണ​വും അ​നു​ഭ​വി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ അ​വ​ധി സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​യു​ന്ന​ത്. ല​ഹ​രി, മ​യ​ക്കു​മ​രു​ന്ന്, സോ​ഷ്യ​ൽ മീ​ഡി​യ എ​ന്നി​വ​യു​ടെ അ​മി​തോ​പ​യോ​ഗ​ത്തി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് കാ​യി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​നാ​കു​മെ​ന്നും ദി​യ​ചൂ​ണ്ടി​ക്കാ​ട്ടി. ശാ​രീ​രി​ക​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം കു​ട്ടി​ക​ളി​ൽ അ​ച്ച​ട​ക്കം, മാ​ന​സി​കാ​രോ​ഗ്യം, കൂ​ട്ടാ​യ്മ, നേ​തൃ​ത്വ​ഗു​ണം, പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടാ​നു​ള്ള ക​ഴി​വ് എ​ന്നി​വ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ കാ​യി​ക​രം​ഗം സ​ഹാ​യി​ക്കു​മെ​ന്നും ദി​യ വ്യ​ക്ത​മാ​ക്കി.

Read More

ഭ​ക്ഷ​ണം ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ചു; 66​കാ​ര​നാ​യ അ​ബൂ​ബ​ക്ക​ർ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത് പ​തി​നാ​ലു​കാ​ര​നെ; കു​ട്ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ഞെ​ട്ടി​ക്കു​ന്ന​ത്

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ് കോ​ള​ജി​ന് സ​മീ​പം കോ​ട​മ്പു​ഴ താ​മ​സി​ക്കു​ന്ന പ​ഴ​നി​യി​ല്‍​പ​ടി വീ​ട്ടി​ല്‍ അ​ബൂ​ബ​ക്ക​ർ (66) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫ​റോ​ക്ക് പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 14ാം തീ​യ​തി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 14 വ​യ​സു​ള്ള വി​ദ്യാ​ർ​ഥി​യെ ഭ​ക്ഷ​ണ​വും, പ​ണ​വും ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് അ​ബൂ​ബ​ക്ക​ര്‍ പു​ഴ​ക്ക​ട​വി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കോ​ട​മ്പു​ഴ ക​ട​വി​ല്‍ അ​ടു​പ്പി​ച്ചി​രു​ന്ന തോ​ണി​യി​ല്‍ വെ​ച്ച് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി എ​ന്നാ​ണ് പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. വി​ദ്യാ​ര്‍​ഥി ത​ന്നെ​യാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും എ​സ്‌​ഐ മി​ഥു​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​യാ​ളെ കോ​ട​മ്പു​ഴ​യി​ല്‍ വെ​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ലെ​യ്സും ചി​ക്ക​നും സ​മ​യ​വും… കൊ​ല്ലം​കാ​ർ​ക്ക് ത​ല്ലു​ണ്ടാ​ക്കാ​ൻ പ്ര​ത്യേ​കി​ച്ച് കാ​ര​ണ​മൊ​ന്നും വേ​ണ്ട; ഓ​ച്ചി​റ​യി​ൽ രാ​ത്രി പൂ​ട്ടി​യ​ബാ​ർ തു​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​ക്ക​ളു​ടെ അ​തി​ക്ര​മം

കൊ​ല്ലം: ഓ​ച്ചി​റ​യി​ലെ റീ​ജ​ന്‍​സി ബാ​റി​ല്‍ മ​ദ്യ​പി​ക്കാ​ന്‍ എ​ത്തി​യ​വ​രും ജീ​വ​ന​ക്കാ​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം. സ​മ​യം ക​ഴി​ഞ്ഞി​ട്ടും മ​ദ്യം ന​ല്‍​കാ​ത്ത​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ബാ​റി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ സം​ഘം ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യും സോ​ഡാ​ക്കു​പ്പി​ക​ള്‍ എ​റി​ഞ്ഞ് ഗ്ലാ​സു​ക​ള്‍ ത​ക​ര്‍​ക്കു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി ബാ​റി​ന്‍റെ സ​മ​യം ക​ഴി​ഞ്ഞെ​ത്തി​യ സം​ഘം മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​ദ്യം ന​ല്‍​കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ത​ര്‍​ക്ക​മു​ണ്ട​വു​ക​യും പോ​ലീ​സ് എ​ത്തി പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചു യു​വാ​ക്ക​ളെ മ​ട​ക്കി അ​യ​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ മ​ല​പ്പു​റം ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള കാ​റി​ലെ​ത്തി​യ സം​ഘം ബാ​റി​ലെ ജീ​വ​ന​ക്കാ​രെ ക​യ്യേ​റ്റം ചെ​യ്യു​ക​യും ബാ​ര്‍ അ​ടി​ച്ചു​ത​ക​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. മ​ദ്യ​ക്കു​പ്പി​ക​ള്‍ എ​റി​ഞ്ഞു പൊ​ട്ടി​ക്കു​ന്ന​തും ക​സേ​ര അ​ടി​ച്ചു ത​ക​ര്‍​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. ബാ​ര്‍ ജീ​വ​ന​ക്കാ​രെ മ​ര്‍​ദി​ച്ചെ​ന്നും പ​രാ​തി​യു​ണ്ട്. ബാ​റു​ട​മ​യു​ടെ പ​രാ​തി​യി​ല്‍ ഓ​ച്ചി​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​അ​ക്ര​മി സം​ഘ​ത്തെ പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​താ​യാ​ണ് വി​വ​രം.

Read More

വീ​ര​ഭാ​വം വെ​ടി​ഞ്ഞ് ത​ല​യു​യ​ർ​ത്തി നോ​ക്കി; ലോ​ക സ​ര്‍​പ്പ​ദി​ന​ത്തി​ല്‍ മീ​ൻ​കൂ​ട്ടി​ൽ അ​ക​പ്പെ​ട്ട മൂ​ർ​ഖ​ന് ര​ക്ഷ​ക​നാ​യി ചാ​ര്‍​ളി വ​ര്‍​ഗീ​സ്

എ​ട​ത്വ: ലോ​ക സ​ര്‍​പ്പ​ദി​ന​ത്തി​ല്‍ മൂ​ന്നു ദി​വ​സ​മാ​യി മീ​ന്‍​കൂ​ട്ടി​ല്‍ അ​ക​പ്പെ​ട്ട മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ ര​ക്ഷ​പ്പെ​ടു​ത്തി. ത​ല​വ​ടി ര​ണ്ടാം വാ​ര്‍​ഡി​ല്‍ കാ​രി​ക്കു​ഴി മാ​മൂ​ട്ടി​ല്‍ വീ​ടി​നു സ​മീ​പ​ത്തെ മീ​ന്‍​കൂ​ട്ടി​ല്‍ അ​ക​പ്പെ​ട്ട മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ​യാ​ണ് സ്നേ​ക്ക് റെ​സ്‌​ക്യൂ പ്ര​വ​ര്‍​ത്ത​ക​ൻ ചാ​ര്‍​ളി വ​ര്‍​ഗീ​സ് സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. മൂ​ര്‍​ഖ​ന്‍​പാ​മ്പ് കൂ​ട്ടി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​ല​രെ​യും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും സ​ഹാ​യം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ അ​ജി​ത് പി​ഷാ​ര​ത്തി​നെ അ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം സ്ഥ​ല​ത്തെ​ത്തി​യ സ്നേ​ക്ക് റെ​സ്‌​ക്യൂ പ്ര​വ​ര്‍​ത്ത​ക​ൻ ചാ​ര്‍​ളി വ​ര്‍​ഗീ​സ് പാ​മ്പി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പാ​മ്പി​നെ പി​ന്നീ​ട് വ​നം വ​കു​പ്പി​ന് കൈ​മാ​റി.

Read More

പ്ര​ണ‍യ​ക്കു​രു​ക്കി​ൽ വീ​ഴ്ത്തി സ്വ​ർ​ണം കൈ​ക്ക​ലാ​ക്കി; ന​ഗ്ന​ഫോ​ട്ടോ​ക​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചു; അ​ന​ന്ദു ഇ​ര​ക​ളെ കു​രു​ക്കു​ന്ന​ത് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ…

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. പെ​രു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​ന​ന്ദു പ്ര​ദീ​പ് (21) ആ​ണ് പി​ടി​യി​ലാ​യ​ത്. റാ​ന്നി പെ​രു​മ്പു​ഴ​യി​ൽ നി​ന്ന് ആ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. 2025 മെ​യ് മാ​സം മു​ത​ൽ പ്ര​തി​യു​ടെ അ​നു​ജ​ന്‍റെ പേ​രി​ലു​ള്ള ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ നി​ന്ന് ഇ​യാ​ൾ പെ​ൺ​കു​ട്ടി​ക്ക് പ​തി​വാ​യി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച് സൗ​ഹൃ​ദം സ്ഥാ​പി​ച്ചു. തു​ട​ർ​ന്ന് പ്ര​ണ​യം ന​ടി​ച്ച് കു​ട്ടി​യോ​ട് ന​ഗ്ന ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ടെ കു​ട്ടി​യു​ടെ ഏ​ഴ് ഗ്രാം ​വ​രു​ന്ന സ്വ​ർ​ണ​മാ​ല ത​ന്ത്ര​പൂ​ർ​വം കൈ​ക്ക​ലാ​ക്കി. 2026 മെ​യ് മാ​സ​ത്തി​ൽ ഇ​യാ​ൾ കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പെ​ൺ​കു​ട്ടി സ്വ​ർ​ണ​മാ​ല തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ കു​ട്ടി​യു​ടെ വ്യാ​ജ ന​ഗ്ന ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി വി​വ​രം വീ​ട്ടി​ൽ അ​റി​യി​ച്ച​തോ​ടെ കു​ടും​ബം പെ​രു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തേ…

Read More

അ​ക്ര​മ​കാ​രി​ക​ളാ​യ ക​രി​ങ്കു​ര​ങ്ങു​ക​ൾ​ക്ക് പ്ര​ണ​യി​ക്കാ​ൻ എ​ല്ലാ അ​വ​സ​ര​വും ന​ൽ​കി; 12 വ​ർ​ഷ​ത്തി​ന് ശേ​ഷം ഒ​രു ക​ൺ​മ​ണി​ക്ക് ജ​ന്മം ന​ൽ​കി ര​ഞ്ജി​നി; അ​ച്ഛ​നാ​യ സ​ന്തോ​ഷ​ത്തി​ൽ രാ​ജീ​വും

തി​രു​വ​ന​ന്ത​പു​രം: 12 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ ക​രി​ങ്കു​ര​ങ്ങ് കു​ഞ്ഞ് ജ​നി​ച്ചു. നീ​ല​ഗി​രി ല​ങ്കൂ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട 15 വ​യ​സു​കാ​രി​യാ​യ ര​ഞ്ജി​നി എ​ന്ന പെ​ൺ​കു​ര​ങ്ങാ​ണ് കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. 18 വ​യ​സു​കാ​ര​നാ​യ രാ​ജീ​വാ​ണ് അ​ച്ഛ​ൻ. പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന​തും വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന​തു​മാ​യ അ​പൂ​ർ​വ ജീ​വി​വ​ർ​ഗ​മാ​ണ് ക​രി​ങ്കു​ര​ങ്ങു​ക​ൾ. അ​ക്ര​മാ​രി​ക​ളാ​യ ഇ​വ ഇ​ണ​ചേ​രു​ന്ന​ത് വ​ള​രെ അ​പൂ​ർ​വ​മാ​യ​തി​നാ​ൽ മൃ​ഗ​ശാ​ല​ക​ളി​ൽ ഇ​വ​യു​ടെ പ്ര​ജ​ന​നം ഏ​റെ ബു​ദ്ധി​മു​ട്ടേ​റി​യ​താ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ കൃ​ത്യ​മാ​യ പ​രി​ച​ര​ണ​വും അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷ​വും ഒ​രു​ക്കി​യ​തി​ലൂ​ടെ​യാ​ണ് ഈ ​അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. 2013-ൽ ​വ​നം​വ​കു​പ്പി​ന്‍റെ കോ​ട​നാ​ടു​ള്ള അ​നി​മ​ൽ റെ​സ്ക്യൂ സെ​ന്റ​റി​ൽ നി​ന്നാ​ണ് രാ​ജീ​വി​നെ​യും ര​ഞ്ജി​നി​യെ​യും തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ എ​ത്തി​ക്കു​ന്ന​ത്. തൊ​ട്ട​ടു​ത്ത വ​ർ​ഷം ഇ​വ​യ്ക്ക് സോ​ന എ​ന്ന് പേ​രു​ള്ള ഒ​രു പെ​ൺ​കു​ഞ്ഞ് ജ​നി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷ​മു​ള്ള നീ​ണ്ട 12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ഇ​പ്പോ​ൾ മൃ​ഗ​ശാ​ല​യി​ൽ വീ​ണ്ടും ഒ​രു ക​രി​ങ്കു​ര​ങ്ങ് കു​ഞ്ഞ് ജ​നി​ക്കു​ന്ന​ത്.

Read More

‘പോ​ലീ​സു​കാ​ർ ഞ​ങ്ങ​ൾ​ക്ക് പു​ല്ലാ, പി​ന്നെ​യാ ഫോ​റ​സ്റ്റു​കാ​ർ’: വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ഭീ​ഷ​ണി​യും മു​ന്ന​റി​യി​പ്പു​മാ​യി എം.​എം. മ​ണി

ഇടുക്കി: വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ഭീ​ഷ​ണി​യും മു​ന്ന​റി​യി​പ്പു​മാ​യി മു​ൻ മ​ന്ത്രി എം.​എം. മ​ണി. മ​ര്യാ​ദ​യ്ക്ക് ഭ​രി​ച്ചി​ല്ലെ​ങ്കി​ൽ ഫോ​റ​സ്റ്റു​കാ​ർ വ​ഴി​യെ ന​ട​ക്കി​ല്ലെ​ന്നും, പോ​ലീ​സു​കാ​രെ​പ്പോ​ലും പു​ല്ലു​പോ​ലെ ക​രു​തു​ന്ന ത​ങ്ങ​ൾ​ക്ക് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​രു പ്ര​ശ്ന​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ഇ​ടു​ക്കി​യി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ദി​വാ​സി യു​വാ​വി​ന്റെ ജെ​സി​ബി വി​ട്ടു​കൊ​ടു​ക്കാ​ത്ത​തി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫോ​റ​സ്റ്റു​കാ​ർ പോ​ലീ​സ് ച​മ​യേ​ണ്ട, പോ​ലീ​സു​കാ​ർ ഫോ​റ​സ്റ്റും ച​മ​യേ​ണ്ട. മ​ര്യാ​ദ​യ്ക്ക് കാ​ര്യ​ങ്ങ​ൾ ചെ​യ്താ​ൽ മ​ര്യാ​ദ​യ്ക്ക് ന​ട​ക്കാം. അ​ല്ലെ​ങ്കി​ൽ മ​ര്യാ​ദ​കേ​ട് ഞ​ങ്ങ​ൾ​ക്ക് സ്വീ​ക​രി​ക്കേ​ണ്ടി വ​രും. നി​യ​മം കൈ​യി​ലെ​ടു​ക്കേ​ണ്ടി വ​രും.””​നി​യ​മം കൈ​യി​ലെ​ടു​ക്കു​മ്പോ​ൾ മാ​ങ്ങാ​ത്തൊ​ലി എ​ന്നൊ​ന്നും പ​റ​ഞ്ഞ് ഞ​ങ്ങ​ളു​ടെ നേ​രെ മെ​ക്കി​ട്ടു​കേ​റാ​ൻ വ​ന്നാ​ൽ, വ​രു​ന്ന​വ​രേ​യും ഞ​ങ്ങ​ൾ നേ​രി​ടും. അ​തി​ൽ ഒ​രു സം​ശ​യ​വു​മി​ല്ല.” “”പോ​ലീ​സു​കാ​ർ ഞ​ങ്ങ​ൾ​ക്ക് പു​ല്ലാ​ണ്, പി​ന്നെ​യാ​ണോ ഫോ​റ​സ്റ്റു​കാ​ർ. നി​ന​ക്കൊ​ക്കെ വീ​ട്ടി​ൽ ഭാ​ര്യ​യും മ​ക്ക​ളു​മൊ​ക്കെ​യു​ണ്ട്. ഞ​ങ്ങ​ളെ അ​ടി​ച്ചാ​ൽ തി​രി​ച്ച​ടി​ക്കും. ഇ​ത് ത​മാ​ശ​യ​ല്ല.” പ്ര​സം​ഗ​ത്തി​നി​ടെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രെ​യും മ​ണി പ​രി​ഹാ​സ​മു​യ​ർ​ത്തി.…

Read More

കു​ഞ്ഞു​ങ്ങ​ള്‍​ക്കും ര​ക്ഷ​യി​ല്ല! 10 വ​ര്‍​ഷ​ത്തി​നി​ടെ കൂ​ടു​ത​ല്‍ പോ​ക്‌​സോ കേ​സു​ക​ള്‍ മ​ല​പ്പു​റ​ത്ത്; ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 37,035 കേ​സു​ക​ള്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് കു​ട്ടി​ക​ള്‍​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു. കു​ട്ടി​ക​ളെ ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ന​ട​പ്പാ​ക്കി​യ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​ത്തി​നി​ടെ 37,035 കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. സം​സ്ഥാ​ന ക്രൈം ​റി​ക്കാ​ര്‍​ഡ്‌​സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​ക്‌​സോ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. ഇ​വി​ടെ 4,311 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള തി​രു​വ​ന​ന്ത​പു​രം റൂ​റ​ലി​ല്‍ 3,419 പോ​ക്‌​സോ കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 2,281 പോ​ക്‌​സോ കേ​സു​ക​ളു​മാ​യി എ​റ​ണാ​കു​ളം റൂ​റ​ലാ​ണ് മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. ഇ​ക്കാ​ല​യ​ള​വി​ല്‍ 3,697 പേ​രാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. കൂ​ടു​ത​ല്‍ പേ​ര്‍ അ​റ​സ്റ്റി​ലാ​യ​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് -353 പേ​ര്‍. 262 പേ​ര്‍ അ​റ​സ്റ്റി​ലാ​യ പാ​ല​ക്കാ​ട് ര​ണ്ടാം സ്ഥാ​ന​ത്തും 251 പേ​ര്‍ പി​ടി​യി​ലാ​യ തൃ​ശൂ​ര്‍ സി​റ്റി മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. പോ​ക്‌​സോ കേ​സു​ക​ളി​ല്‍ പ​രി​ചി​ത​ര്‍ ത​ന്നെ​യാ​ണ് പ​ല​പ്പോ​ഴും പ്ര​തി​ക​ളാ​കു​ന്ന​ത്. ബ​ന്ധു​ക്ക​ള്‍, അ​യ​ല്‍​വാ​സി​ക​ള്‍, കു​ടും​ബ​സു​ഹൃ​ത്തു​ക്ക​ള്‍,…

Read More