സിബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ൻ​ ച​മ​ഞ്ഞ് ത​ട്ടി​പ്പ്: നെടുങ്കണ്ടത്ത് വീട്ടമ്മയ്ക്ക് നഷ്ടമായത് 18 ലക്ഷം രൂപ

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യി​ല്‍നി​ന്നു 18.72 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. തൃ​ശൂ​ര്‍ പു​ത്ത​ന്‍​ചി​റ നോ​ര്‍​ത്ത് പ​ക​ര​പ്പി​ള്ളി വെ​ളു​ത്തേ​ട​ത്ത്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ഹാ​രി​സ് മു​ഹ​മ്മ​ദാ​ണ് (28) അ​റ​സ്റ്റി​ലാ​യ​ത്.

2024 ഏ​പ്രി​ല്‍ എട്ടിനാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്.വീ​ട്ട​മ്മ​യു​ടെ പേ​രി​ല്‍ എ​ത്തി​യ പാ​ര്‍​സ​ലി​ല്‍ ല​ഹ​രിമ​രു​ന്നു​ക​ള്‍ ക​ണ്ടെ​ത്തി​യെ​ന്നു പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച​യാ​ൾ വീ​ട്ട​മ്മ വെ​ർ​ച്വ​ൽ അ​റ​സ്റ്റി​ലാ​ണെ​ന്നും പ​ണം ന​ല്‍​കി​യാ​ല്‍ കേ​സി​ല്‍നി​ന്നും ര​ക്ഷ​പ്പെ​ടു​ത്താ​മെ​ന്നു പ​റ​ഞ്ഞ് പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ബാ​ങ്ക് ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വീ​ട്ട​മ്മ​യു​ടെ 55 പ​വ​ൻ സ്വ​ര്‍​ണം ഇ​തേ ബാ​ങ്കി​ല്‍ പ​ണ​യംവച്ച് പ​ണം കൈ​മാ​റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment