വൃ​ദ്ധ​യു​ടെ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്ന യുവതി റി​മാ​ൻ​ഡി​ൽ! കുടുങ്ങാന്‍ കാരണം സിസിടിവി

ആ​ല​പ്പു​ഴ : ക​ല​വൂ​ർ പാ​ല​ത്തി​നു തെ​ക്കു​വ​ശ​ത്തു​ള്ള റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന 81 വ​യ​സു​ള്ള സ്ത്രീ​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന സ്വ​ർ​ണ മാ​ല പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും 3.5 ഗ്രാം ​തൂ​ക്കം വ​രു​ന്ന മാ​ല​യു​ടെ ക​ഷ​ണ​വു​മാ​യി ക​ട​ന്നു ക​ള​യു​ക​യും ചെ​യ്ത സ്ത്രീ ​അ​റ​സ്റ്റി​ൽ.

അ​റ​സ്റ്റി​ലാ​യ ആ​ല​പ്പു​ഴ ക​ള​പ്പു​ര ച​ക്കം​പ​റ​മ്പ് വീ​ട്ടി​ൽ ര​മാ​ദേ​വി(45)​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ആ​റി​ന് രാ​വി​ലെ 11.30 മ​ണി​യോ​ടു​കൂ​ടി​യാ​ണ് സ്‌​കൂ​ട്ട​റി​ൽ വ​ന്ന പ്ര​തി വൃ​ദ്ധ​യു​ടെ സ​മീ​പ​മെ​ത്തി വി​വ​രം തി​ര​ക്കാ​നെ​ന്ന വ്യാ​ജേ​ന സം​സാ​രി​ച്ച് നി​ല്ക്കു​ക​യും മാ​ല പൊ​ട്ടി​ച്ച് ക​ട​ക്കു​ക​യു​മാ​യി​രു​ന്നു.

സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ ക​ണ്ടെ​ത്തി ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സ്വ​ർ​ണം ന​ഗ​ര​ത്തി​ലെ ക​ട​യി​ൽ നി​ന്നു വീ​ണ്ടെ​ടു​ത്തു.

Related posts

Leave a Comment